ഗായത്രി: ഭാഗം 29

gayathri arya

എഴുത്തുകാരി: ആര്യ

ഗായത്രി വേഗം തന്നെ റെഡി ആയി.... ആധിയുടെ കൂടെ താഴേക്കു വന്നു.... അരുൺ മുറ്റത്തു തന്നെ ഉണ്ടായിരുന്നു..... ആധി അവനെ ഒന്നു സൂക്ഷിച്ചു നോക്കി..... ഡാ അരുണേ നീ ഈ കുട്ടി നിക്കറും ഇട്ടൊണ്ടാണോ ഞങ്ങളുടെ കൂടെ വരുന്നത്..... പോയി വല്ല പാന്റോ, മുണ്ടോ ഇട്ടോണ്ട് വാടാ..... അതിനു ആര് വരുന്നു നിങ്ങളുടെ കൂടെ.... (അരുൺ ) അപ്പൊ നീ വരുന്നില്ലേ... (ആധി, ) ഇല്ലാ.. എടാ... പട്ടി.. നീയും വരുന്നെന്നു പറഞ്ഞട്ടെല്ലെടാ ഞാൻ ദേ ഈ സാധനത്തിനെ അണിയിച്ചു ഒരുക്കി ഇവിടെ വരെ കൊണ്ടു വന്നത്..... (ആധി ) ഡാ ആധി... നിങ്ങള് ഭാര്യാഭർത്താക്കൻ മാർ അല്ലെ... അതും ആദ്യമായിട്ട് ഒരെടുത്തു പോകുമ്പോ... ഞാൻ എങ്ങനെ ആട നിങ്ങളുടെ കൂടെ വരുന്നത്... 🤩(അരുൺ ) അഹ് എന്ന ഞാനും പോകുന്നില്ല.... ആധി തിരികെ പോകാൻ തിരിഞ്ഞതും അരുൺ അവനെ വിളിച്ചു... ഡാ ആധി.... ഞാൻ നിന്റെ അമ്മയോടും മുത്തശ്ശി യോടും ഒക്കെ പറഞ്ഞിട്ടൊണ്ട് നിങ്ങള് രണ്ടും സിനിമയ്ക്കു പോകുവാണെന്നു...... ഇവനെ ഞാൻ..... ചൂടാകണ്ട......

ഒന്നാമതെ കാലാവസ്ഥ കൊള്ളില്ല... ഇനി നിന്റെ ചൂടും കൂടി സഹിക്കാൻ പറ്റില്ല ആധി .. (അരുൺ ) ഗായു...... (അരുൺ അവളെ വിളിച്ചു... അതുവരെ ആലോചനയിൽ ആയിരുന്ന ഗായു അപ്പോൾ തല ഉയർത്തി അരുണിനെ നോക്കി..... എന്താ... അരുൺ ചേട്ടാ......... അപ്പൊ എങ്ങനാ നിങ്ങൾ പോകുവല്ലേ..... അരുൺ അത് ചോദിച്ചതും ഗായത്രി ആധിയെ നോക്കി... അവനും അവളെ നോക്കി.. ഡാ അരുണേ... ഇന്നൊരു ദിവസത്തേക്ക് മാത്രം ഇവളെ ഞാൻ കൊണ്ടു പോകാം.... ഇനി ഇതുപോലെ എന്തെങ്കിലും ഉഡായിപ്പും കൊണ്ടു വന്നാൽ ഉണ്ടല്ലോ.....(ആധി ) അരുൺ ഒന്നു ചിരിച്ചു...... ആധി ചുറ്റും നോക്കി.... ഡാ ഇവിടെ കിടന്ന കാർ എന്തിയെ.... കാർ.... കാർ പോയി.... (അരുൺ ) എവിടെ poyi... (ആധി, ) അത് അച്ഛൻ കൊണ്ടു പോയി...... (അരുൺ ) അച്ഛനോ...... അച്ഛൻ ഇവിടെ ഉണ്ടല്ലോ.... (ആധി ) അച്ഛനല്ല.... അച്ഛന്റെ ഡ്രൈവർ..... ഡ്രൈവർ കൊണ്ടു പോയി........ (അരുൺ ) ഡാ അരുണേ നീ സത്യം പറയുന്നുണ്ടോ..... (ആധി ) എന്റെ പൊന്നളിയാ... കാറിന്റെ ടയർ പൊട്ടി.... അപ്പൊ ഡ്രൈവർ കൊണ്ടു പോയി......

(അരുൺ ) എങ്ങനെ കൊണ്ടു പോയി... (ആധി ) ഓടിച്ചു കൊണ്ടു പോയി... (അരുൺ )🤪🤪 🤨🤨🤨🤨🤨....(ആധി) അത് അതു പിന്നെ വേറെ ടയർ ഇട്ടു ഓടിച്ചു കൊണ്ടു പോയി... (അരുൺ ) കള്ളം പറയുമ്പോ മനുഷ്യൻ വിശ്വസിക്കുന്ന കള്ളം വല്ലം പറയടാ... 😠😠😠😠.... ഇനി എങ്ങനെ ആട ഞങ്ങൾ പോകുന്നത്..... (ആധി, ) അതോ.... ദോ.... അതിൽ പോകണം.. അരുൺ കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ ആധിയും ഗായുവും നോക്കി........ അവിടേക്കു നോക്കിയതും ഒരുപോലെ രണ്ടു പേരും അരുണിനെ നോക്കി...... നിങ്ങൾ രണ്ടു പേരും എന്തിനാ എന്നെ നോക്കുന്നത്..... ബുള്ളറ്റ് ഇൽ ഒക്കെ അല്ലേടാ ഈ ടൈം കറങ്ങാൻ പോകേണ്ടത്.... (അരുൺ ) അതെന്താ കാറിൽ പോയ.... 😠😠... ഇപ്പൊ കാറിന്റെ ടയർ പൊട്ടിയതിന്റെ കാരണം എനിക്ക് മനസിലായി... ഇതിനുള്ള തീറ്റി ഞാൻ വന്നിട്ടു തരാം.... തെണ്ടി..... (ആധി ) ആധി നടന്നു ചെന്നു ബുള്ളറ്റ് എടുത്തു... ഗായത്രിയുടെ മുന്നിൽ കൊണ്ടു നിർത്തി... അവൻ അവളോട്‌ കയറാൻ പറഞ്ഞില്ല അതുകൊണ്ട് തന്നെ ഗായത്രി അതിൽ കയറി ഇല്ലാ......

ആധി അവളോട് അതിൽ കയറട്ടെ എന്ന് പറയ്യുന്നത് കരുതി അരുൺ ഒന്നും മിണ്ടില്ല...... എന്താടി ഇനി നിന്നോട് പ്രേത്യേകിച്ചു പറയണോ ഇതിലോട്ട് കയറാൻ..... ഗായത്രി പെട്ടെന്ന് അതിൽ കയറാൻ പാവിച്ചു.... ഇനി ഏണി വെച്ചു തരണമായിരിക്കും..... ആധി അങ്ങനെ പറഞ്ഞിട്ടും അവൾ ഒന്നും മിണ്ടില്ല... അവൾ അതിൽ കയറി ഇരുന്നു... ഒരു സൈഡ് ആയിരുന്നു അവൾ ഇരുന്നത്... ഗായു... ആ കയ്യെടുത്തു അവന്റെ വയറിൽ മുറുക്കി പിടിച്ചോ.. ഇല്ലേ എവിടെ എങ്കിലും ഗട്ടറിൽ ചാടുമ്പോ നീ താഴേ പോകും.... (അരുൺ ) അരുൺ അങ്ങനെ പറഞ്ഞതും ആധി അവനെ ഒരു നോട്ടം.... അവൾ പതിയെ കൈ അവന്റെ വയറിനു ചുറ്റും വെച്ചു..... പെട്ടെന്ന് അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി..... മുന്നോട്ടെടുത്തു... all... the... ബെസ്റ്റ് അളിയാ... പുറകെ അരുൺ വിളിച്ചു കൂവി പറഞ്ഞു.... പക്ഷെ അതൊന്നും ആദി ശ്രെദ്ധിച്ചതേ ഇല്ലാ..... കുറച്ചു കൂടി മുന്നോട്ടു ചെന്നു കഴിഞ്ഞപ്പോൾ ആധി വണ്ടി നിർത്തി..... അവളെ നോക്കാതെ തന്നെ അവൻ അവളുടെ കൈ എടുത്തു എറിഞ്ഞു......

ഞാൻ ഓര്ത്തിക്കു മാത്രമേ ഇങ്ങനെ പിടിക്കാൻ അധികാരം കൊടുത്തിട്ടുള്ളു... അതെന്റെ മീരക്കാ..... മറ്റുള്ളവർ പറയുന്നത് കേട്ടു എന്റെ മേല് അധികാരം കാണിച്ചു വന്നാൽ ഉണ്ടല്ലോ...... (ആധി, ) അതും പറഞ്ഞു അവൻ വണ്ടി മുന്നിലേക്ക്‌ എടുത്തു...... ഒരു പാട് കൊതിച്ചിട്ടുണ്ട് ബുള്ളറ്റിൽ ഉള്ള യാത്ര..... പക്ഷെ അതു ഇങ്ങനെ ആയിരുന്നില്ല.... എനിക്ക് ഏറ്റവും ഇഷ്ടമുള്ള വണ്ടി.... വീട്ടിൽ എല്ലാവർക്കും കാർ ആയതു കൊണ്ടു തന്നെ വെറുപായിയിരുന്നു അതിൽ പോകാൻ.... ഒരു ദിവസം എങ്കിലും ബുള്ളറ്റ് ഓടിക്കണം എന്നൊരു കുഞ്ഞു ആഗ്രഹം മനസ്സിൽ ഉണ്ട്....ഞാൻ അങ്ങനെ ഇതിൽ ഒന്നും കയറിയിട്ടും ഇല്ലാ..... അതുകൊണ്ട് തന്നെ നല്ല പേടിയും ഉണ്ട്.... . ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ഇരുന്നപ്പോഴാണ് ഞാൻ അറിഞ്ഞത് അയാൾ ഭയങ്കര സ്പീഡിൽ ആണ് പോകുന്നത്.... കുറച്ചു നേരം എങ്ങനെയോ ഞാൻ പിടിച്ചിരുന്നു...ആക്‌സിഡന്റ് നു ശേഷം എനിക്ക് ഇതുപോലെ ഉള്ള വണ്ടികളിൽ കുറച്ചു സ്പീഡിൽ ആണെങ്കിൽ പോലും തല കറങ്ങും.. പേടിയാ.... അപ്പൊ പിന്നെ ഇത്രയും സ്പീഡിൽ........ .

ആകെ പേടി വന്നു തുടങ്ങി...... എടുത്തു ചാടിയാൽ ജീവൻ പോകും.... ചാടി ഇല്ലങ്കിൽ ഇയാൾ കൊണ്ടു കൊല്ലും..... എന്തും വരട്ടെ എന്ന് കരുതി ഞാൻ അയാളോട് സംസാരിച്ചു...... ഉണ്ണിയേട്ടാ... സ്പീഡിൽ പോകാതെ എനിക്ക് പേടിയാ...... ഉണ്ണിയേട്ടാ... പറയുന്നത് ഒന്നും കേൾക്കു...... ഉണ്ണിയേട്ടാ വണ്ടി നിർത്തു... എനിക്ക്... എനിക്ക് എങ്ങും പോകണ്ട.... വണ്ടി നിർത്തു ഉണ്ണിയേട്ടാ...... വണ്ടി നിർത്തു... plz..... അവൾ കരയാൻ തുടങ്ങി.... അവന്റെ മനസ്സിൽ മീരയെ പറ്റി ഉള്ള ചിന്തകൾ ആയിരുന്നു അതുകൊണ്ട് തന്നെ ഗായത്രി പറഞ്ഞതും കരഞ്ഞതും ഒന്നും അവൻ കേട്ടില്ല...... ദൂരെ നിന്നും ഒരു ബസ് ചീറി പാഞ്ഞു വരുന്നത് അവള് കണ്ടു..... അവളുടെ കൈ കാലുകൾ വിറക്കാൻ തുടങ്ങി...... നാക്കുകൾ കുഴയുന്നത് പോലെ തോന്നി...... അവളെ പഴയ ജീവിതത്തിൽ നിന്നും കരകയറ്റിയവരെ ഒരുനിമിഷം അവൾ ഓർത്തു.... ബസ് അടുത്തേക്ക് വന്നു ഉണ്ണിയേട്ടാ...... അവൾ അലറി വിളിച്ചു... എന്തോ ഓർത്തിട്ടെന്നോണം അവൻ വണ്ടി പെട്ടെന്ന് സൈഡിലേക്ക് നിർത്തി.........

ബസ് മാറി ആയിരുന്നു പോയത്... ഗായത്രിയുടെ പേടി കാരണം ആണ് അവൾക്കു അത് ഇടിക്കാൻ വരുന്നത് പോലെ തൊനിയത്...... അവൻ അവളെ നോക്കിയപ്പോൾ..... ഗായത്രി അവനെ ഇറുകെ കെട്ടി പിടിച്ചു ഇരുന്നു കരയുകയായിരുന്നു..... ഗായത്രി.... അവൻ അവളെ വിളിച്ചു... (ആധി ) ആ വിളിയിൽ അവളുടെ കൈകൾ അയഞ്ഞു വന്നു... എന്താ.... എന്തിനാ നീ എന്നെ വിളിച്ചത്..... (ആധി ) എന്തിനാ നീ കരയുന്നത്.... വീട്ടിലേക്കു പോകാം... 😢(ഗായു ) എന്താ നിനക്കു സിനിമയിക്ക് പോകണ്ടേ...... (ആധി ) വീട്ടിലേക്കു പോകാന് പറഞ്ഞില്ലേ..... 😠.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ അവനോടു പറഞ്ഞു ..... ആധി പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.... നേരെ വീട്ടിലേക്കു പോയി... പിന്നെ അവൻ സ്പീഡിൽ പോയില്ല... പരമാവധി വേഗം കുറച്ചു തന്നെ അവൻ വണ്ടി ഓടിച്ചു......... വീട്ടിൽ എത്തിയതും അവൾ ഇറങ്ങി ഓടി.. ആധി വണ്ടി കൊണ്ടു വെച്ചു... മുറിയിലേക്ക് പോയി.... അവിടെ എങ്ങും അപ്പോൾ ആരും ഇല്ലായിരുന്നു..

അതുകൊണ്ട് തന്നെ ഗായത്രി കരഞ്ഞു കൊണ്ടു ഓടി വന്നതോ പുറകെ ഉണ്ണി കയറി വന്നതോ ആരും കണ്ടില്ല..... ഗായത്രി ഓടി വന്നു മുറിയിൽ കയറി... കുറെ കരഞ്ഞു..... ഇവൾക്ക് എന്താ പറ്റിയത്, എന്തിനാ ഇവളു അലറിയതു.... ഞാൻ നേരെ മുറിയിലേക്ക് വന്നു.... അവൾ കട്ടിലിൽ കിടന്നു കരയുവാ... അതുകണ്ടപ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു... മയത്തിൽ അവളെ വിളിക്കാതെ ഇരിക്കുന്നതാ നല്ലത്.... മുഖത്തു പഴയ ആ കലിപ്പൊക്കെ ഫിറ്റ്‌ ചെയ്യ്തു അവളെ ഞാൻ വിളിച്ചു... ഡീീ..... 😠..... ഗായത്രി..... എന്തോത്തിനടി പട്ടി മോങ്ങുന്നതു പോലെ കിടന്നു കരയുന്നത്..... അങ്ങനെ പറഞ്ഞതും അവൾ അവിടെ നിന്നും എണീറ്റു... ശെരിയാ... നിങ്ങൾ പറഞ്ഞത് പോലെ തന്നെ ഞാൻ ഒരു പട്ടിയെ.... അതുകൊണ്ടാണല്ലോ എന്റെ വീട്ടുകാർ ഒരു ചെന്നായെ കൊണ്ടു എന്നെ കല്യാണം കഴിപ്പിച്ചത്.... ഞാൻ എന്തു തെറ്റാ നിങ്ങളോട് ചെയ്യ്തത്.... ഞാൻ പറഞ്ഞതല്ലേ വണ്ടിടെ സ്പീഡു കുറക്കാൻ നിങ്ങൾ കേട്ടോ... നിങ്ങൾ എന്താ പറഞ്ഞത് ഞാൻ തന്റെ വയറ്റിൽ കൈ വെച്ചപ്പോൾ... തന്റെ മീര മാത്രേ അങ്ങനെ ചെയ്യൂ.... അല്ല ചെയ്യാൻ പാടുള്ളു എന്ന് അല്ലെ.... എനിക്ക് പേടിയാ ഉണ്ണിയേട്ടാ..... ഒരിക്കൽ മരിച്ചു ജീവിച്ചതാ ഞാൻ.....

നിങ്ങൾ പക്ഷെ ഇതൊന്നും വിശ്വസിക്കണം എന്നൊന്നും ഞാൻ പറയില്ല..... ഒരു ആക്‌സിഡന്റ് ഉണ്ടായതിൽ പിന്നെ എനിക്ക് ഇത്രയും സ്പീഡിൽ പോകുന്നത് പേടിയാ.....എന്റെ കണ്മുന്നിൽ ആ അന്നവർ.... അതും പറഞ്ഞു പിന്നെയും അവൾ കരഞ്ഞു....... ഇന്നു ആ ബസ് അടുത്തേക്ക് വരും തോറും എന്റെ മുന്നിൽ അന്നുണ്ടായ കാര്യങ്ങൾ തെളിഞ്ഞു വന്നു..... എനിക്ക് ഇനിയും ആരെയും നഷ്ടപെടുത്താൻ വയ്യ ഉണ്ണിയേട്ടാ.... ഞാൻ നിങ്ങളെ ഒരു ഭർത്താവിന്റെ സ്ഥാനത്തു കണ്ടില്ലായിരിക്കാം... പക്ഷെ ഇനി ഒരു ദുരന്തം കൂടി കാണാൻ എനിക്കു വയ്യ.... അവളുടെ ആ കരച്ചിൽ കണ്ടപ്പോൾ... ഇന്നു ഞാൻ ചെയ്യ്തത് വലിയ തെറ്റായി പോയി എന്നെനിക്കു മനസിലായി ഞാൻ പോലും അറിയാതെ എന്റെ കൈകൾ അവളുടെ തോളിലേക്ക് നീണ്ടു.... പെട്ടെന്ന് അവൾ എന്റെ നെഞ്ചിലേക്ക് വീണു.... പിടിച്ചു മാറ്റണം എന്നുണ്ടായിരുന്നു പക്ഷെ വേണ്ടന്നു വെച്ചു.... കുറച്ചു കഴിഞ്ഞപ്പോൾ എന്തോ ഓർത്തിട്ടെന്നോണം അവൾ എന്നിൽ നിന്നും അടർന്നു മാറി..... തിരിഞ്ഞു നടക്കവേ....

എനിക്ക് അവളോടുള്ള ദേഷ്യവും വെറുപ്പും പിന്നെയും എന്നിലെ സ്വാർത്ഥനെ ഉണർത്തി... ഡീ...... 😠😠😠 അവൾ തിരിഞ്ഞു നോക്കി..... എന്താടി ഡ്രാമ ഒക്കെ കഴിഞ്ഞോ നിന്റെ..... നീ ഇപ്പൊ അനുഭവിച്ചില്ലേ മരണത്തിനു തുല്യമായ വേദന... അതാടി എനിക്ക് വേണ്ടത്.... ഇതുപോലെ നിന്നെ ഞാൻ നരകിപ്പിക്കും..... നീ എന്ന ശല്യം എന്റെ ജീവിതത്തിൽ നിന്നും വിട്ടു പോകുന്നത് വരെ..... അവൾ ഒന്നും പറയാതെ തിരിഞ്ഞു നടന്നു അവന്റെ ചുണ്ടിൽ ഒരു പുച്ഛം കലർന്ന ചിരിയുമായി അവൻ നിന്നു................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story