ഗായത്രി: ഭാഗം 30

gayathri arya

എഴുത്തുകാരി: ആര്യ

ആധി ദേഷ്യത്തിൽ മുറിയിൽ നിന്നു വെളിയിലേക്കു ഇറങ്ങാൻ പാവിച്ചു എന്തോ ഓർത്തിട്ടെന്നോണം തിരിഞ്ഞു നടന്നു.... ഇപ്പൊ ഞാൻ വെളിയിൽ ഇറങ്ങിയാൽ ചിലപ്പോൾ ആ അരുൺ കാണും... പിന്നെ ചോദ്യം ആയി പറച്ചിൽ ആയി.... പിന്നെ എല്ലാം എല്ലാവരും അറിയും....... പെട്ടെന്ന് ആണ് അവളെ വിളിക്കാൻ വന്ന ധിറുതിയിൽ ബുള്ളറ്റ് വീടിന്റെ ഉമ്മറത്തു വെച്ചത് ഓർത്തത്.... പിന്നെ അങ്ങോട്ട്‌ ഒരു ഓട്ടം തന്നെ ആയിരുന്നു... ആരും കാണാതെ വെളിയിൽ ഇറങ്ങി.... പതിയിയെ വണ്ടി തള്ളി വീടിന്റെ പുറകിൽ കൊണ്ടു വെച്ചു..... നീ.. ഇവിടെ ഇരുന്ന മതി... അതാ നിനക്കും എനിക്കും സേഫ്...... അതും പറഞ്ഞു തിരിഞ്ഞതും അല്ല... പുറകിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ ഒന്നു ഞെട്ടി.... ആധി... നീ തീർന്നട... തീർന്നു... (ആധി ) ആധി... നീ അവളെയും കൊണ്ടു പോയില്ലേ..... (അരുൺ ) അത്... പിന്നെ... പോയി അരുണേ... അവിടെ ചെന്നപ്പോളല്ലേ അറിയുന്നത്... ഇന്നു സിനിമ ഒന്നും ഓടുന്നില്ല.... ഇന്നെന്നല്ല ഇനി കുറച്ചു നാളത്തേക്ക്... (ആധി ) അതെന്താ.... നീ തിയേറ്റർ എഴുതി വാങ്ങിയോ..... സിനിമ ഓടാതിരിക്കാൻ.... 😠😠😠😠....

(അരുൺ ) ഏയ്... അതല്ലടാ... ഇപ്പൊ എല്ലാടത്തും കൊറോണ അല്ലെ... അതുകൊണ്ട്..... (ആധി, ) ഓഹോ..... എന്തായാലും കാരണം കണ്ടു പിടിക്കാൻ അതികം ബുദ്ധിമുട്ട് ഉണ്ടായില്ല അല്ലെ... (അരുൺ ) സത്യം ആണെടാ... (ആധി ).., 😁😁 നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ ആധി... 😠😠😠... അതും പറഞ്ഞു ദേഷ്യത്തിൽ അരുൺ അവിടുന്ന് പോയി..... ആധി റൂമിലേക്കും പോയി.... ആധി റൂമിൽ ചെന്നതും ഗായത്രി കട്ടിലിൽ കിടക്കുന്നു.... അവനു നല്ല ദേഷ്യം വന്നു.... അവൻ അവളുടെ അടുത്തേക്ക് ചെന്നു.... ഡീ..... 😠😠😠😠 അവൾ പതിയെ കണ്ണുകൾ തുറന്നു...... മഹാറാണി ഇന്നും ഇതില് കിടക്കാം എന്ന് കരുതിയോ...... മര്യാദക്ക് ഇന്നു മുതൽ താഴെ കിടന്നോളണം.....(ആധി ) ഇപ്പൊ പകൽ അല്ലെ ഞാൻ രാത്രി തറയിൽ കിടന്നോളാം.... പറ്റില്ല.... നീ ഇതിൽ കിടക്കനെ പാടില്ല... ഇന്നലെ കൊണ്ടു തന്നെ എനിക്ക് മതിയായി... ഒട്ടകത്തിന് സ്ഥലം കൊടുത്ത അവസ്ഥ ആയിരുന്നു എനിക്ക്... ഇനി പറ്റില്ല ഇപ്പൊ.... ഈ നിമിഷം ഇവിടെ നിന്ന് താഴേക്കു ഷിഫ്റ്റ്‌ ചെയ്തോളണം.... 😠😠... (ആധി ) ഇല്ലങ്കിൽ താൻ ഇപ്പൊ എന്നെ എന്തോ ചെയ്യും.... (ഗായു )

പെട്ടന്ന് ഉള്ള അവന്റെ ഭവ മാറ്റത്തിൽ ഞാൻ ആദ്യം ഒന്നു പരുങ്ങി.... മുമ്പേ എന്തു പാവമായി ആ അഭിനയിച്ചത് ഇപ്പൊ കണ്ടില്ലേ തനി നിറം പുറത്തു വന്നത്... കുട്ടി പിശാശ്... (ആധി ) എന്താടോ... താൻ ആലോചിക്കുന്നത്..... ഇനി അടുത്ത കുരുട്ടു ബുദ്ധി ആലോചിക്കുവായിരിക്കും അല്ലെ..... (ഗായു ) ആ അതേടി... നിന്നെ എത്രയും പെട്ടെന്ന് ഈ വീട്ടിൽ നിന്നും ഫുട്ബാൾ തട്ടുന്നത് പോലെ തട്ടുന്ന കാര്യം ഓർത്തു ഇരുന്നു പോയതാ.... (ആധി ) പക്ഷെ എനിക്കിഷ്ടം ക്രിക്കറ്റ് ആ...... ഞാനും ഒരു 6 അങ്ങ് അടിക്കും..... പിന്നെ വല്ല തോട്ടിലോ... പൊട്ട കിണറ്റിൽ നിന്നോ പെറുക്കി എടുക്കാം എന്താ... (ഗായു ) ഡീ..... 😠😠😠😠 ഒന്നു പോടാ..... (ഗായു ) അവന്റെ ഒരു ബെഡ്.... തന്നെ പേടിച്ചാട്ടൊന്നും അല്ല ഞാൻ ഇതിൽ നിന്നും പോകുന്നത്.... ഇന്നലെ ഈ പണ്ടാരത്തെ കിടന്നു ഒരു ശകലം ഞാൻ ഉറങ്ങി ഇല്ലാ.... വർഷത്തിൽ ഒരിക്കക്കൽ എങ്കിലും ആ പുതപ്പെടുത്തു കഴുകാൻ നോക്ക്...ചൊറിഞ്ഞിട്ട് വയ്യാരുന്നു... മൂട്ട കടി ഒരു കോണിൽ... പിന്നെ പാ ഇല്ലാഞ്ഞോണ്ട് അങ്ങ് കിടന്നതാ....(ഗായു )

ഇന്നലെ രാത്രിയിൽ ഉറക്ക ഗുളിക കഴിച്ചവരെ കാട്ടിലും കഷ്ടമായിട്ട് ഉറങ്ങിയ ഇവൾ തന്നെയാണോ ഇതൊക്കെ പറയുന്നത്.... 🙄🙄🙄🙄... (ആധി ) എന്താഡോ ആലോചിക്കുന്നത്..(ഗായു ) ഒന്നുല്ല... നീ.... ഇന്നലെ രാത്രിയിൽ ഉറങ്ങാതെ ഇരുന്നത് ഓർത്തു പോയതാ.... (ആധി, ) അഹ് അതൊക്കെ പോട്ടെ... എനിക്ക് ഈ തറയിൽ എന്തായാലും കിടക്കാൻ പറ്റിയില്ല... ഇയാള് പോയി.... ഒരു പായ, രണ്ടു തലയണ, രണ്ടു പുതിയ പുതപ്പു... എടുത്തു കൊണ്ടു വാ.... (ഗായു ) എന്നെ കൊണ്ടു ഒന്നും പറ്റില്ല നിനക്കു അടിമ പണി ചെയ്യാൻ...... (ആധി ) വേണ്ട... ചെയ്യണ്ട... ഞാൻ ഇപ്പൊ നേരെ പോയി അച്ഛനും അമ്മയും ഉള്ള മുറിയിൽ ചെല്ലും... അവരോടു ഇതൊക്കെ വേണം എന്ന് പറയും.... എന്ന ഞാൻ പോട്ടെ കേട്ടോ... (ഗായു, ) ഇവൾ ഇതെന്തിനുള്ള പുറപ്പാടാ....എടി ഗായത്രി നിക്ക് ഞാൻ പോയി എടുത്തോണ്ട് വരാം... (ആധി, ) അഹ് അങ്ങനെ വഴിക്കു വാ.... വേഗം പോയി എടുത്തോണ്ട് വാ.....

അവൾ രണ്ടു കയ്യും കെട്ടികൊണ്ട് പറഞ്ഞു....... (ഗായു ) ആധി വെളിയിലേക്കു ഇറങ്ങാൻ പാവിച്ചു..... അതെ... പുതിയ ബെഡ്ഷീറ്റു വേണം... (ഗായു ) അവൾടെ ഒരു ബെഡ്ഷീറ്.... എന്തു പെട്ടെന്ന ഇവളുടെ സ്വഭാവം മാറുന്നത്... അവൻ ഓർത്തു .... മുറിയിൽ ഇരുന്നു കൊണ്ടു ഗായത്രി ഓരോന്നും ഓർത്തു.... ഉണ്ണിയേട്ടന്റെ മുന്നിൽ ഒന്നും താഴ്ന്നു കൊടുത്താൽ അയാൾ എന്റെ തലയിൽ കയറി ഇരുന്നു നിരങ്ങും.... ഗായു.... നീ ഇനിയും അയാളുടെ മുന്നിൽ താണ് കൊടുക്കരുത്.... (ഗായു ) ഉണ്ണി വേഗം തന്നെ എല്ലാം കൊണ്ട് വന്നു... ഇന്നാ.... അതും പറഞ്ഞു അവൻ എല്ലാം അവളുടെ മുന്നിലേക്ക്‌ ഇട്ടു..... അവൾ അതെല്ലാം എടുത്തു നേരെ ആക്കി അതിൽ കിടന്നു.... ഇതെല്ലാം കണ്ടു അധിക്ക് നല്ല ദേഷ്യം വന്നു... ***---*-------******** ഹായ്... ഫ്രണ്ട്സ്..... ഇന്നു സ്റ്റോറി ഇത്തിരിയെ ഉള്ളു... കാരണം എനിക്ക് നല്ല തലവേദന ആണ്.... ഫോണിൽ നോക്കാൻ വയ്യ.... ഇന്നു സ്റ്റോറി പോസ്റ്റണ്ടാ എന്ന് കരുതിയതാണ് പക്ഷെ ഇന്നലത്തെ എല്ലാവരുടെയും കമന്റ്‌ കണ്ടപ്പോൾ പോസ്റ്റാതിരിക്കാൻ തോന്നി ഇല്ലാ......ഒത്തിരി സന്തോഷം ഉണ്ട്... നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും ഈ സ്റ്റോറി ഇഷ്ടം ആകുന്നുണ്ട് എന്ന് അറിഞ്ഞതിൽ........😁 ...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story