ഗായത്രി: ഭാഗം 31

gayathri arya

എഴുത്തുകാരി: ആര്യ

ഗായത്രി കിടന്നതും ആധിയും ചെന്നു ബെഡിൽ കിടന്നു........ ആധി കട്ടിലിന്റെ അറ്റത്തായിട്ടു ആയിരുന്നു കിടന്നത്... അതു കൊണ്ടു തന്നെ താഴേക്കു നോക്കിയാൽ ഗായത്രിയെ കാണാൻ പാകത്തിൽ ആയിരുന്നു.. അവൻ ഏറു കണ്ണിട്ടു അവളെ നോക്കി....... ആഹാ.... എന്തൊരു സുഖം... ഈ കട്ടിലിൽ കിടന്നേട്ടു.... എന്റെ തലയണ എന്റെ കട്ടിൽ... ആഹാ...... ഹും പട്ടുമെത്തയിൽ കിടന്നവൾ ഇപ്പൊ തറയിൽ കിടക്കുന്നു.... കുറച്ചൂടി കഴിയുമ്പോൾ മുറ്റത്തു കിടക്കേണ്ട അവസ്ഥ വരുത്തരുതേ.... എന്റെ പളനി മല മുരുകാ....... ഇയാളെ ഇന്നു ഞാൻ...... ഗായത്രിക്കു നല്ല ദേഷ്യം വന്നു...... അവൾ ഒന്നും മിണ്ടില്ല തിരിഞ്ഞു കിടന്നു... സമയം പോയികൊണ്ടേ ഇരുന്നു..... ആധി പിന്നെയും അവിടെ കിടന്നു കൊണ്ടു ഓരോന്നും പറയാൻ തുടങ്ങി.... അവസാനം സഹി കേട്ട് ഗായത്രി അവിടെ നിന്നും എണീറ്റു.... ഇവൾ ഇതെവിടെ പോകുവാ..... (ആധി ) ഗായത്രി അവളുടെ ബാഗ് തുറന്നു എന്തോ എടുത്തു കൊണ്ടു ആധിയുടെ അടുത്തേക്ക് വന്നു........ ഡോ തന്റെ വാ ഇനി തുറന്നാൽ.... 😠😠😠

ഞാൻ വാ തുറക്കുവോ അടക്കുവോ ചെയ്യും അതു ചോദിക്കാൻ നീ ആരാടി.... (ആധി ) അഹ് ഞാൻ ആരാന്നു അറിയണം ഇല്ലേ നിങ്ങൾക്കു... ദേ ഇതു കണ്ടോ... പശയാ..... അതും സാധാരണ പശ അല്ല... ഇതു കുറച്ചു തന്റെ വായിലേക്ക് ഒഴിച്ചാൽ ഉണ്ടല്ലോ.... മാസം ഒന്നും കഴിഞ്ഞാലും തന്റെ വാ തുറക്കാൻ പറ്റില്ല ഒട്ടി അങ്ങിരിക്കും... എന്താടോ വേണോ.... വേണോന്നു... ആധി ആകെ വട്ടു പിടിച്ചവരുടെ അവസ്ഥയിൽ ആയി പോയി... അവൻ വേണ്ടന്നുള്ള രീതിയിൽ കണ്ണടച്ച് കാണിച്ചു... 😁😁 അവർ കഴിക്കാനും താഴേക്കു ചെന്നില്ല... കാരണം സിനിമ കാണാൻ പോയേക്കുവാന് അമ്മയും മുത്തശ്ശിയും ഒക്കെ കരുതിയത് കൊണ്ടു വരുമ്പോൾ താമസിക്കും എന്ന് അവർക്കറിയാം.... അരുണും ആധിയും സിനിമയിക്ക് പോകുമ്പോൾ ഫുഡ്‌ വെളിയിൽ നിന്നായിരുന്നു കഴിച്ചിരുന്നത്... അതുകൊണ്ട് തന്നെ കഴിക്കാൻ പോകാൻ അവൻ മടിച്ചു..... പുല്ലു... വിശക്കുവേം ചെയ്‌യുന്നു.... ഇങ്ങേരെന്താ.... കഴിക്കാൻ പോകുന്നില്ലേ... ഡോ..., (ഗായു ) എന്താടി... (ആധി )

എനിക്ക് വിശക്കുന്നു.... (ഗായു ) അഹ് എന്തായാലും ഇന്നൊരു രാത്രി നീ ഫുഡ്‌ കഴിക്കണ്ട... ഫുഡ്‌ കഴിച്ചില്ല എന്നും കരുതി ചത്തു പോകാത്തൊന്നും ഇല്ലല്ലോ...മര്യധയ്ക്കു കിടന്നു ഉറങ്ങടി ...... (ആധി ) ഓ ഏതു നേരത്താണോ.... ഇങ്ങേരെ എന്റെ തലയിൽ എടുത്തു വെക്കാൻ എല്ലാവർക്കും തോന്നിയത്... (ഗായു ) അതും പറഞ്ഞു അവൾ വീണ്ടും കിടന്നു.... കിടന്നിട്ടു ഉറക്കവും വരുന്നില്ല നാശം.... കുറച്ചു കഴിഞ്ഞപ്പോൾ ആധിക്കും വിശക്കാൻ തുടങ്ങി....... എന്തോ കരിഞ്ഞ മണം..... ഓ എന്റെ വയറ്റിൽ നിന്നു തന്നെ ആണെന്ന് തോനുന്നു.... ഒരുപക്ഷെ കൊടൽ വിശന്നു കരിഞ്ഞതാകാനേ ചാൻസ് ഉള്ളു.... അവൻ വാച്ച് എടുത്തു സമയം നോക്കി... 11.30.... ഇപ്പൊ എല്ലാവരും കിടന്നു കാണും.... അമ്മ എല്ലാം എടുത്തു ഫ്രിഡ്ജിൽ വെച്ചു കാണും.... ഉച്ചക്ക് പോലും ശെരിക്കും ഒന്നും കഴിക്കാൻ പറ്റില്ല... മുത്തശ്ശി കുഞ്ഞി കാലും കൊണ്ടു വന്നില്ലേ..... ഓ കുഞ്ഞി കാലു കാണാൻ പറ്റിയ ഒരു സാധനത്തിനെ ആണല്ലോ എനിക്ക് കെട്ടിച്ചു തന്നത്... അവൻ താഴെ കിടക്കുന്ന ഗായത്രിയെ നോക്കി പറഞ്ഞു....

കാലു മടക്കി ഒറ്റ ചവിട്ടു കൊടുക്കാനാ തോന്നുന്നത്.... 😠😠😠.... അവൻ വയരും തിരുമ്മി പതിയെ എണീറ്റു....... ഗായ.... അവൻ അവളെ വിളിക്കാൻ പാവിച്ചതും അതിനു ഫുൾ സ്റ്റോപ്പ്‌ ഇട്ടു.... എന്തിനു... ഇവളു വിശന്നു കിടക്കുന്നത് തന്നെയാ നല്ലത്... എന്റെ വായിൽ നിനക്കു പശ കോരി ഒഴിക്കണം അല്ലേടി... നീ... നീ ഇന്നു ഒന്നും കഴിക്കണ്ട.... അതും മനസ്സിൽ പറഞ്ഞു ഞാൻ പതിയെ അവളെ തട്ടാതെയും മുട്ടാതെയും ഒക്കെ എങ്ങനെയോ വാതിലിനു അടുത്തേക്ക് വന്നു.അല്ലെങ്കിലും അവൾ ഉണരില്ല .. ഇന്നലെ ഞാൻ അവളെയും തൂക്കി നടന്നിട്ട് പോലും അവൾ അറിഞ്ഞില്ല... പിന്ന... 🤣.. പതിയെ തുറന്നു പുറത്തു കടന്നു... പിന്നെ ഒരു ഓട്ടം ആയിരുന്നു അടുക്കളയിലേക്കു... അവിടെ എത്തിയതും പാത്രം എല്ലാം എടുത്തു നോക്കി... ഹാവു രക്ഷപെട്ടു... അമ്മ ഒന്നും എടുത്തു ഫ്രിഡ്ജിൽ വെച്ചില്ല.... ചപ്പാത്തിയും മുട്ട കറിയും.....

കൊള്ളാം വായിൽ കൂടി കപ്പൽ ഓടുന്നു... വിശന്നിട്ടു ആണെ...... ഞാൻ അതിൽ നിന്നും എനിക്ക് ആവശ്യം ഉള്ളത് എടുത്തു കറിയും എടുത്തു... ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളവും എടുത്തു തിരിഞ്ഞു... വന്നിരുന്നു കഴിക്കാൻ പാവിച്ചു... കുറച്ചു എടുത്തു വായിലേക്ക് വെച്ചു... പക്ഷെ തൊണ്ടയിൽ നിന്നും ഇറങ്ങുന്നില്ല.... മനസ്സിൽ എന്തോ ഒരു.... അറിയില്ല..... മുൻപേ ഗായത്രി വിശക്കുന്നു എന്ന് പറഞ്ഞതാ ഓർമയിൽ വരുന്നത്..... അവൾക്കു കൊടുക്കാതെ ഞാൻ.... പിന്നെ ഒന്നും നോക്കില്ല അവൾക്കും കൂടി ഉള്ളത് എടുത്തു.... ഇതെല്ലാം കൊണ്ട് മുറിയിലേക്ക് നടന്നു... പെണ്ണിന് നല്ല വിശപ്പ്‌ കാണും അതോണ്ട് തന്നെ 5 ചപ്പാത്തി അങ്ങ് എടുത്തു.... മുറിയിൽ എത്തിയതും നോക്കിയപ്പോൾ അവള് ദേ അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു കളിക്കുന്നു....... വിശന്നിട്ടായിരിക്കും... ഞാൻ അതെല്ലാം കൊണ്ടു വെച്ചു... എന്നിട്ട് അവളെ വിളിക്കാൻ തുടങ്ങി... ഡീ ഗായത്രി.... ഡീ.. കുറെ വിളിച്ചപ്പോൾ പെണ്ണ് കണ്ണു തുറന്നു... എന്താ... 😠😠.മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ... . (ഗായു ) ശെരി നീ ഉറങ്ങിക്കോ....

ഞാൻ ദേ ഫുഡ്‌ കഴിക്കാൻ പോകുവാ നിനക്കു വേണമെങ്കിൽ എടുത്തു തിന്നു... (ആധി ) ഫുഡ്‌ എന്ന് കേട്ടതും ഞാൻ ചാടി എണീറ്റു...... പക്ഷെ അയാളോടുള്ള ദേഷ്യത്തിന്.... എനിക്കെങ്ങും വേണ്ട.... താൻ തന്നെ തിന്നോ... അതും പറഞ്ഞു മുഖം വെട്ടിച്ചു ഞാൻ പിന്നേയും കിടന്നു.... (ഗായു ) വേണ്ടങ്കിൽ നീ തിന്നണ്ട... അത്ര തന്നെ അതും പറഞ്ഞു ഞാൻ എണീറ്റു.... പോട്ടെ തിന്നോട്ടെന്നു കരുതി കൊണ്ട് വന്നപ്പോൾ അവളുടെ ഒടുക്കലത്തെ ജാട... കോപ്പ്..... (ആധി ) ഞാൻ പതിയെ തല പൊക്കി നോക്കി... അയാൾ അവിടെ ഇരുന്നു കഴിക്കുവാ.... ദുഷ്ടൻ... അയാൾ ഇങ്ങോട്ട് നോക്കിയപ്പോൾ ഞാൻ വേഗം ഉറങ്ങിയത് പോലെ കാണിച്ചു.... (ഗായു ) കഴിച്ചു കഴിഞ്ഞതും ഞാൻ വേഗം വന്നു കിടന്നു... സമയം പോയി കൊണ്ടേ ഇരുന്നു.... (ആധി ) കിടന്നിട്ടാണെങ്കിൽ ഉറക്കം വരുന്നില്ല... ഞാൻ തല ഉയർത്തി നോക്കി... അയാൾ നല്ല ഉറക്കമാ... ടേബിളിൽ ഇരിക്കുന്ന പ്ലേറ്റിലേക്ക് ദയനീയമായി ഞാൻ നോക്കി... പിന്നെ ഒരു ഓട്ടം ആയിരുന്നു.... തുറന്നു നോക്കിയപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചപ്പാത്തിയും മുട്ട കറിയും...

വേഗം തന്നെ കഴിക്കാൻ തുടങ്ങി... വെള്ളം കുടിക്കാൻ കുപ്പി നോക്കിയപ്പോൾ കുപ്പി മാത്രം ഉണ്ട്.. വെള്ളം ഇല്ലാ.. പെട്ടെന്ന് ആണ് അത് സംഭവിച്ചത് എനിക്ക് ഇക്കിൾ വീഴൻ തുടങ്ങി.... അതോന്നും ഞാൻ കാര്യം ആക്കിയില്ല അടുത്ത വയിക്കുള്ള ചപ്പാത്തിയും കറിയും കൂടി വായിലേക്ക് വെച്ചു.... കുപ്പി തുറന്നു വായിലേക്ക് കമത്തി... ഒരു തുള്ളിയെങ്കിലും കിട്ടിയാലോ.... എവിടെ... കിട്ടാൻ... ഒരു തുള്ളി പോലും ഇല്ലാ... പെട്ടെന്ന് ആണ് എന്റെ മുന്നിലേക്ക്‌ ഒരു കുപ്പി നീണ്ടു വന്നത് വേഗം തന്നെ അതു വാങ്ങി ഞാൻ കുടിച്ചു.... ഹാവു.....അതും പറഞ്ഞു ആ കുപ്പി ഞാൻ ടേബിൾ ലേക്ക് വെച്ചു... എന്തോ ഓർത്തിട്ടെന്നൊണം ഞാൻ പുറകിലേക്ക് നോക്കി.... ഒരു ഇളിയും അങ്ങ് പാസാക്കി.... താങ്ക്സ്....അതും പറഞ്ഞു നമ്മള് പിന്നെയും തീറ്റി തുടങ്ങി... (ഗായു, ) ഇതെന്തു ജന്മം ആണോ... തൊലിക്ക് അപാര കട്ടി തന്നെ... വേണ്ട എന്ന് പറഞ്ഞ സാധനം കണ്ടില്ലേ.. മാക്കം.. മാക്കം വെട്ടി വിഴുങ്ങുന്നത്.... (ആധി ) ഫുഡ്‌ കഴിച്ചു കഴിഞ്ഞതും ഞാൻ വേഗം തന്നെ കിടന്നു ... (ഗായു )

കുറച്ചു കഴിഞ്ഞപ്പോൾ ആധി ഏട്ടന്റെ ഫോണിൽ ആരോ വിളിക്കുന്നത് കേട്ടപ്പോൾ ആണ് ഞാൻ അങ്ങോട്ടേക്ക് ശ്രെദ്ദിച്ചത്..... പെട്ടെന്ന് അയാൾ അതെടുത്തു പിന്നെ എന്റെ അടുത്തേക്ക് ചരിയുന്ന കണ്ടതും ഞാൻ വേഗം കണ്ണുകൾ അടച്ചു കിടന്നു...... ഗായത്രി...... ഡീ.... അവൻ പതിയെ അവളെ വിളിച്ചു... അവൾ ഉറങ്ങി എന്ന് മനസ്സിലായതും..... അവൻ ആ കാൾ എടുത്തു സംസാരിക്കാൻ തുടങ്ങി.... ഗായത്രി കണ്ണുകൾ തുറന്നു.... എന്താണ് ഇപ്പൊ ഇവിടെ നടന്നത് എന്നറിയാൻ...... ആരാണ് ഉണ്ണിയേട്ടനെ വിളിക്കുന്നത് എന്നറിയാൻ... ചിലപ്പോൾ മീരയെ പറ്റി എന്തെങ്കിലും സൂചന കിട്ടിയാലോ... അവൻ സംസാരിക്കാൻ തുടങ്ങി..... ഹലോ..... ഹമ്മ്... ഞാൻ വിളിക്കണം എന്ന് കരുതിയതാ... പക്ഷെ സമയം കിട്ടില്ല.... കല്യണം കഴിഞ്ഞെന്നു കരുതി ഞാൻ നിന്നെ മറക്കുവോ.... മറ്റാരെ കാളും എനിക്ക് നീ വലുതല്ലേ...... ഒരിക്കലും ഇല്ലാ.... എനിക്ക് പറ്റില്ല അവളെ സ്നേഹിക്കാൻ..... ഇങ്ങനെ ഒരു കാരണം പറഞ്ഞു എന്നെ നീ ഇനി വിളിക്കണ്ട.... അതും പറഞ്ഞു അവൻ ഫോൺ കട്ടാക്കി...

മറു സൈഡിൽ നിന്നു ആരാ വിളിച്ചത് എന്നറിയില്ല എങ്കിലും ഉണ്ണിയെട്ടൻ സംസാരിച്ചത് നന്നായി തന്നെ കേട്ടു.... ആരായിരുന്നു വിളിച്ചത്.... ഇനി മീര ചേച്ചി ആയിരിക്കുമോ.... ഫോൺ എടുത്തു നമ്പർ നോക്കാം എന്ന് കരുതിയാലും സ്വഭാവികമായി അത് ലോക്ക് ആയിരിക്കും.... ആ വഴിയും പറ്റില്ല.... പിന്നെ അതികം ആലോചിച്ചു കിടന്നില്ല... വേഗം തന്നെ ഉറങ്ങാൻ കിടന്നു..... (ഗായു ) ആരും എന്താ എന്നെ മനസ്സിലാക്കാത്തത്.. ഒരിക്കലും ഞാൻ ഇവളെ സ്നേഹിക്കില്ലാ ... അത് എനിക്ക് എത്ര വേണ്ട പെട്ടവർ വന്നു പറഞ്ഞെന്നു പറഞ്ഞാലും ഈ ആധി ഒരിക്കലും ഗായത്രിയെ സ്നേഹിക്കാൻ പോകുന്നില്ല....ഇന്നു അവൾക്കും കൂടി ഫുഡ്‌ കൊണ്ടു വന്നതിൽ കാര്യം ഒന്നേ ഉള്ളു..... പണ്ട് ഒരുപാട് തവണ എന്നോട് മീര പറഞ്ഞിട്ടുണ്ട്... വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം കോടുത്തിരിക്കണം പട്ടിണിക്കു ഇടരുത് ആധിയേട്ടാ എന്ന്... കാരണം എന്റെ പെണ്ണിനെ ഒരുപാട് തവണ പട്ടിണിക്ക് ഇട്ടിട്ടുണ്ട്..... പലപ്പോഴും അവൾക്കു വേണ്ട ആഹാരം വയറു നിറച്ചും ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട്.....

ഒരു സഹതാപത്തിന്റെ പേരിൽ മാത്രമാ ഇന്നു ഞാൻ അവൾക്കു ഫുഡ്‌ കൊണ്ടു കൊടുത്തത്......... എന്തൊക്കെയോ ചിന്തിച്ചു കിടന്നു പിന്നെ ഉറങ്ങി... ***************** രണ്ടു മൂന്നു ദിവസം പെട്ടെന്ന് തന്നെ കടന്നു പോയി.... ഇതിനിടയിൽ അവളുടെ വീട്ടിൽ പോകാനും ഒന്നും മറന്നില്ല....കഴിവതും റിലേറ്റീവ്സിന്റെ വീട്ടിൽ ഒന്നും പോയില്ല... ഇപ്പോളത്തെ പനിയെ പേടിച്ചു വീട്ടുകാർ പറഞ്ഞു അതികം എങ്ങും പോകണ്ടന്... സത്യം പറഞ്ഞാൽ അതെനിക്ക് വലിയ ഒരു ആശ്വാസം ആയിരുന്നു... അവളുടെ വീട്ടിൽ ചെന്നതും പെണ്ണ് ഭയങ്കര കരച്ചിൽ ആയിരുന്നു... അതുകൊണ്ട് തന്നെ രണ്ടു ദിവസം അവളുടെ വീട്ടിൽ നിൽക്കേണ്ടി വന്നു..... തിരിച്ചു പോരുമ്പോളും അവള് ഭയങ്കര കരച്ചിൽ... ഇതിനും വേണ്ടി കരയാൻ ഇവളെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുന്നതാണോ അതും അല്ലെങ്കിൽ പത്തു പതിനഞ്ചു കിലോമീറ്റർ അപ്പുറത്തു ആണോ വീട് എന്ന് വരെ സംശയിച്ചു...... അതെല്ലാം കഴിഞ്ഞു വീട്ടിൽ കൊണ്ടു വന്നപ്പോൾ എന്റെ വീട്ടുകാർ എല്ലാം ഭയങ്കര ആശ്വസിപ്പിക്കൽ....

എന്തോന്നാടെ ഇതു... എന്ന ഭാവത്തിൽ ഞാനും..... അതിനിടയിൽ... നിനക്കു ഒന്നു ആശ്വസിപ്പിച്ചൂടെ ആധി എന്ന ചോദ്യവും ആയി അമ്മ.....അഹ് അവളുടെ കഴുത്തിൽ താലി ചാർത്തിയട്ടിപ്പോ 5 ദിനങ്ങൾ പൂർത്തി ആയിരിക്കുന്നു... ഇതിനിടയിൽ വഴക്കിടാത്ത ഒരു ദിവസം പോലും ഇല്ലാ.... 6 മത്തെ ദിവസം അച്ഛൻ എനിക്ക് പ്രൊമോഷൻ നും കൂടി തന്നു.... നാളെ മുതൽ കമ്പനിയിൽ ചെന്നിരിക്കണം.............. അങ്ങനെ ആ ദിവസം വന്നെത്തി....... ഇന്നെങ്കിലും അവളോട്‌ വഴക്കിടാതെ വേണം കമ്പനിയിൽ പോകാൻ... വേറെ ഒന്നും കൊണ്ടല്ല.... അവളെ കണി കാണുന്നതേ എന്റെ കഷ്ടകാലം ആ.... ഇനി വഴക്കും കൂടി ഇട്ടാൽ ഇന്നത്തെ എന്റെ ഒരു ദിവസം പോകും..... ആദ്യമായി ആ ഓഫീസിൽ പോകുന്നത്... അതും ഇവിടെ സ്റ്റാർട്ട്‌ ചെയ്തേപ്പിന്നെ ആദ്യമായി കാലു കുത്താൻ പോകുവാ.... അതിന്റെ സ്റ്റാർട്ടിങ് ഡേ പോലും ഞാൻ ചെന്നട്ടില്ല... എന്തിനു.... അഹ് പറഞ്ഞിട്ട് കാര്യം ഇല്ലാ.... ഇനി താടി എടുക്കണോ....ഏയ് അതിന്റെ ആവശ്യം തീരെ ഇല്ലാ.....ഒരുങ്ങി കഴിഞ്ഞു കുറച്ചു നേരം കൂടി നിന്നു കണ്ണാടിയുടെ മുന്നിൽ നിന്നു കഥകളി കളിച്ചു..... ഫസ്റ്റ് ഡേ അല്ലെ കുറച്ചു ഗ്ലാമർ ആയി തന്നെ പോകാം...........(ആധി )

കുറെ നേരം ആയില്ലേ ഇങ്ങനെ കണ്ണാടിയുടെ മുന്നിൽ നിന്നു കോലം തുള്ളാൻ തുടങ്ങിയിട്ടു.... ഇതു ഇതുവരെ കഴിഞ്ഞില്ലേ.... 😠😠(ഗായു ) ശബ്ദം വന്ന ഭാഗത്തേക്ക്‌ നമ്മൾ തല തിരിച്ചു നോക്കി... വേറെ ആരാ അവള് ഗായത്രി..... വേണ്ട ആധി... ഇന്നു നിന്റെ ഫസ്റ്റ് ഡേ തന്നെ നീ കുളമാക്കരുത്... അതു കൊണ്ടു അവൾക്കു നീ മറുപടി കൊടുക്കണ്ട...... അവളെ നോക്കിയ സ്പീഡിൽ തന്നെ തല ഞാൻ തിരിച്ചു... ഇയാൾക്ക് ചെവിയും കെട്ടുടെ... പൊട്ടൻ... 😠😠..(..ഗായു ) പൊട്ടൻ നിന്റെ അപ്പൂപ്പൻ ..... (ആധി ) ദേ എന്റെ മുത്തച്ഛനെ പറഞ്ഞാലുണ്ടല്ലോ.... (ഗായു ) പറഞ്ഞ നീ എന്തൊടുക്കും... പോട്ടെ.. പൊട്ടന് കരുതുമ്പോ അവള് തലേ കയറി ഇരുന്നു നിരങ്ങും.....(ആധി, ) പോടാ പട്ടി..... (ഗായു ) അതും വിളിച്ചു അവൾ സന്തോഷത്തോടെ പോയി.... എന്റെ ഇന്നത്തെ ദിവസം പോയി കിട്ടി.. അവൾക്കു തൃപ്‌തി ആയി... കാണ്ടാമൃഗം..... (ആധി ) ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു ഞാൻ പുറത്തെക്കു ഇറങ്ങി..... (ഗായു ) ഡോ.... അവിടെ നിന്നെ..... . ഓ പിറകിനു വിളിച്ചു...... എടി... കുറച്ചു നേരത്തേക്ക് എങ്കിലും എനിക്ക് ഇത്തിരി സമാധാനം നീ താ...

ആദി തൊഴുതു കൊണ്ടു അവളോട്‌ പറഞ്ഞു.... ഞാൻ തന്നോട് വഴക്കിടാൻ വന്നതൊന്നും അല്ല... ഇയാള് ഒരു സംഭവം മറന്നു പോയി...അതിനു വിളിച്ചതാ.. .(ഗായു ) ഞാൻ എന്നെ മൊത്തത്തിൽ ഒന്നു നോക്കി... അതെന്താ ഞാൻ അറിയാത്ത സംഭവം.... ഇനി ചോറും കറിയും ആണോ....അതൊന്നും എനിക്ക് വേണ്ട... ഞാൻ ഉച്ചക്കു വന്നു കഴിച്ചോളാം... (ആധി ) അതൊന്നും അല്ല.. (ഗായു ) പിന്നെ എന്തുവാ.... (ആധി ) മറച്ചു പിടിച്ചിരുന്ന കൈ അവൾ അവനു മുന്നിലേക്ക്‌ നീട്ടി... ഇന്നാ..... ഇതുടെ ഇട്ടോ...... (ഗായു ) അവൻ അവളെ ഒന്നു ദയനീയമായി നോക്കി...... പിന്നെ അവളുടെ കയ്യിൽ ഇരിക്കുന്ന ടയ്യിലേക്കും..... ഇതെന്തോന്നാടി... 😠😡...(ആധി ) ഇതെന്തു ചോദ്യം ആണ്......ഓഫീസിൽ പോകുന്നവർ ടയ്യി കെട്ടുന്നത് എന്തിനാ..... (ഗായു ) എന്തിനാ.... പറ...... അവൻ രണ്ടു കയ്യും കെട്ടിക്കൊണ്ട് ചോദിച്ചു.... (ആധി, ) ആ... എനിക്കറിയില്ല.... ചിലപ്പോൾ ഭംഗിക്ക് വേണ്ടി ആയിരിക്കും... ഇല്ലേ.... (ഗായു ) നിന്നെ പറഞ്ഞിട്ട് കാര്യം... ഇല്ലാ നിന്റെ വീട്ടുകാരെ പറഞ്ഞിട്ടും കാര്യമില്ല...

എന്റെ വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ.... (ആധി ) അതെന്തിനാ ഉണ്ണിയേട്ടാ... (ഗായു ) അല്ല നിന്നെ പോലെ ഒരുത്തിയെ എനിക്ക് കെട്ടിച്ചു തന്നതിന്...... ഇത്രെയും വയസ്സായിട്ടും കൊച്ചു പിള്ളേരെ കാട്ടിലും കഷ്ടം ആയി പെരുമാറുന്നതിനു.... (ആധി ) അഹ്.... ഇന്നാ ഇതു കെട്ടിക്കോ... അവൾ അവനു നേരെ നീട്ടി.... ഡീ... ഞാൻ എന്റെ സ്വന്തം ഓഫീസിലേക്കു ആണ് പോകുന്നത്... അല്ലാതെ അവിടുത്തെ ജോലിക്കാരൻ ഒന്നും അല്ല... അതാദ്യമേ നീ മനസിലാക്കു.... UKG il പഠിക്കുന്ന പിള്ളേരെ പോലെ ടയ്യും കെട്ടി പോകാൻ എനിക്ക് പ്രാന്ത് ഒന്നും ഇല്ലാ...... നീ ഇതും കൊണ്ടു പോയെ.... (ആധി ) എന്റെ അമ്മോ... ഇത്രയും അഹങ്കാരം ഉള്ള ഒരുത്തൻ ലോകത്തിൽ ഇതു മാത്രേ കാണു...... ഗായത്രി പതിയെ പറഞ്ഞു.... നീ ഇപ്പൊ എന്തോന്നാടി പറഞ്ഞത്... (ആധി ) ഒന്നും പറഞ്ഞില്ലല്ലോ... (ഗായു ) ഓഹോ.... പറഞ്ഞതെല്ലാം വെക്തമായി ഞാൻ കേട്ടു... (ആധി ) കേട്ടെങ്കിൽ പിന്നെ എന്നോടെന്തിനാ ചോദിക്കുന്നത്.... (ഗായു )

ഇയ്യോ... ഈ കുട്ടിയുടെ വായിൽ നിന്നും ഒരിക്കൽ കൂടി കേൾക്കാൻ ഉള്ള താല്പര്യം കൊണ്ടു ചോദിച്ചതാ.... 😒😒😒...(ആധി ) എന്ന കേട്ടോ... തനിക്ക് ഇത്തിരി അഹങ്കാരം കൂടുതലാണ് എന്ന് പറഞ്ഞതാ... (ഗായു ) വളരെ ശെരിയാ... ഒന്നാമതെ എന്റെ ഈ ഗ്ലാമർ... പിന്നെ സ്വന്തം ആയി 4 കമ്പനികൾ പിന്നെ... അങ്ങനെ എല്ലാത്തിനും എനിക്ക് ഭയങ്കര അഹങ്കാരം അല്ലെ..... അതുകൊണ്ടാണല്ലോ ഈ പട്ടി കാട്ടിൽ vaന്നു ഇതുപോലെ ഒന്നിനെ എടുത്തു തലേ വെക്കേണ്ടി വന്നത്.....😒😒😒 എടൊ തന്റെ അഹങ്കാരം ആദ്യം കുറക്കൂ..... ഒന്നാമതെ ഇപ്പൊ എല്ലായിടത്തും കൊറോണയാ.... ഇത്രയും അഹങ്കരിച്ചാൽ ചിലപ്പോൾ തനിക്കും വന്നെന്നിരിക്കും..... പോരാത്തേന് രോഗത്തിനു വലിയവൻ എന്നോ ചെറിയവൻ എന്നോ ഒന്നും ഇല്ലാ... താൻ ഒന്നു സൂക്ഷിച്ചോ..... (ഗായു ) ഡീ നിന്റെ കരി നാക്കു വല്ലം ആണോടി.... അവളോട്‌ രാവിലെ വഴക്കിടേണ്ട എന്ന് കരുതിയാലും അവള് എന്തെങ്കിലും പറഞ്ഞു മനുഷ്യന്റെ തനി സ്വഭാവം പുറത്തെടുപ്പിക്കും...... ആധി.. പെട്ടെന്ന് അച്ഛൻ വിളിച്ചു... നിനക്കുള്ളത് ഞാൻ വന്നിട്ടു താരാഡീ.... ഒന്നു പോഡോ..... നീ പോടീ.... 😠😠......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story