ഗായത്രി: ഭാഗം 32

gayathri arya

എഴുത്തുകാരി: ആര്യ

അച്ഛനും ഞാനും അരുണും കൂടി ഓഫീസിലേക്ക് പോയി..... പിന്നെ ഈ പൊക്കിൽ നിങ്ങൾ അറിയാത്ത ഒരു കാര്യം കൂടി ഉണ്ട്.... എന്താണെന്നല്ലേ പറയാം.... എന്റെ അച്ഛൻ ഇത്തിരി സ്ട്രിക്ട് ആ... ആ കാര്യം നിങ്ങൾക്ക് എല്ലാവർക്കും അറിയായിരിക്കുമല്ലോ.... അതുപോലെ തന്നെ അച്ഛനു വീട്ടിലേ ഒരു കാര്യവും കമ്പിനിയിലും.. കമ്പനിയിലെ ഒരു കാര്യം വീട്ടിലും പറയില്ല....അച്ഛൻ ഒരിക്കലും ഒരു പ്രോബ്ലെംസും മറ്റുള്ളവരെ അറിയിക്കാറില്ല... അച്ഛന്റെ ക്യാരക്ടർ അങ്ങനെയാ..... പിന്നെ എന്റെ കാര്യം ഒഴികെ എല്ലാം എന്റെ അമ്മയോട് മാത്രം അച്ഛൻ ഷെയർ ചെയ്യും.... അതെന്തു കൊണ്ടാണെന്നു ചോദിച്ചാൽ അതിനൊരു മറുപടി അച്ഛൻ ഞങ്ങൾക്ക് തന്നട്ടില്ല... അമ്മയോട് ചോദിക്കുമ്പോൾ പറയുന്നത്... കമ്പിനിയിലെ അച്ഛന്റെ പ്രോബ്ലെംസ് വീട്ടിൽ കൊണ്ടു വന്നു ഷെയർ ചെയ്യ്തു എന്തിനാ എല്ലാവർക്കും അത് തന്നു ടെൻഷൻ അടിപ്പിക്കുന്നത് എന്ന.... പിന്നെ വീട്ടിലേ എന്തു കാര്യം ഉണ്ടായാലും അതായത് എന്റെ കല്യാണ കാര്യം പോലും അച്ഛൻ അവിടെ ആരോടും പറഞ്ഞിട്ടുണ്ടാകില്ല.....

അവിടുന്ന് ആരും തന്നെ കല്യാണത്തിന് വന്നില്ലായിരുന്നു അപ്പോളെ ഞാൻ ഊഹിച്ചു... എന്തായാലും എനിക്കതൊരു ആശ്വാസം ആണ്.... എന്തെക്കെയോ ചിന്തിച്ചു ഇരുന്നു സ്ഥലം എത്തിയത് അറിഞ്ഞില്ല..... അപ്പൊ ബാക്കി ഇനി അകത്തു ചെന്നിട്ടു പറയാം.. ***************** അര മണിക്കൂർ മുൻപ്....... നിത്യാ ........ ബസ് പോകും... നീ വരുന്നുണ്ടോ..... എന്റെ പൊന്നു പെണ്ണെ... ബസ് ഒക്കെ കിട്ടും... നീ ഒന്നു അടങ്ങു.. ഞാൻ ദേ ഈ ഷൂ ഒന്ന് ഇട്ടോട്ടെ..... നിന്നോട് ഞാൻ നേരത്തെ എണീക്കണം എന്ന് പറഞ്ഞതല്ലേ..... ഫസ്റ്റ് ഡേ തന്നെ നീ കുളമാക്കുമെന്ന തോന്നുന്നത്.... അങ്ങനെ ഒന്നും ഉണ്ടാകില്ല..വാ... പോകാം..... (നിത്യ ) ആർക്കും ഒന്നും മനസിയായി കാണില്ലായിരിക്കും അല്ലെ...... എന്റെ പേര് നിത്യ..... വലിയ പണക്കാരി ഒന്നും അല്ലാട്ടോ... ഒരു സാതാ നാട്ടിൻ പുറത്തു കാരി പെണ്ണ് എന്നൊന്നും പറയാൻ പറ്റില്ല കാരണം അച്ഛനും അമ്മയും കല്യാണം കഴിഞ്ഞു ജോലി ആവശ്യത്തിനായി ദേ ഈ സിറ്റിയിൽ വന്നു താമസിച്ചു... ഞാൻ ജനിച്ചതും വളർന്നതും ഒക്കെ എവിടെയാ....

ഇത്തിരി മോഡേൺ ആണ് കാരണം എന്നോട് പലരും ചോദിച്ചട്ടുണ്ട് ഞാൻ ആണ് ആണോ അതോ പെണ്ണാണോ എന്ന്..... എന്റെ ഡ്രെസ്സിന്റെ കുറ്റം ഒരു ഭാഗത്തു അതിനുപരി എന്റെ ഹെയർ സ്റ്റൈൽ അങ്ങനെ എല്ലാം തികച്ചും ഒരു ആണിനെ പോലെ തന്നെ ആണ് ...... വേറെ ഒന്നും കൊണ്ടല്ല ഞാൻ ഇങ്ങനെ നടക്കുന്നത് ഒന്നാമത്തെ കാരണം എനിക്ക് തലമുടി ഇഷ്ടമേ അല്ല...... രണ്ടാമത്തെ കാരണം എനിക്ക് ഈ ചുരിദാർ, പാട്ടുപാവാട അങ്ങനെ പെൺപിള്ളേർ ഇടുന്ന ഒരു ഡ്രെസ്സിനോടും താല്പര്യം ഇല്ലാ നമ്മൾക്ക് ഈ ജീൻസ് ഉം ടോപ്പും ഒക്കെയാ പ്രിയം..... ഇപ്പൊ എന്നെ ഇത്രയും നേരം അലറി കൂവി വിളിച്ചില്ലേ... അതാണ് അശ്വതി എന്ന അച്ചു... എന്റെ ഒരേ ഒരു ബെസ്റ്റി...... ആള് നല്ല കലുപ്പില....കാരണം എന്താണെന്നല്ലേ എന്റെ ഈ ഷൂസിന്റെ ലെയ്സ് കെട്ടി കൊണ്ടു ഇരുന്നതാ അപ്പോള അവൾടെ ഒരു ടൈം... പിന്നെ രാവിലെ എണീറ്റപ്പോ എന്നത്തേയും പോലെ ഇത്തിരി ഉറങ്ങി പോയി അതു തെറ്റാണോ..... അത് പറയാൻ മറന്നു പോയി....കുറച്ചു ദിവസം മുന്നേ ഞങ്ങൾ രണ്ടു പേരും ഒരു ഇന്റർവ്യൂ നു പോയിരുന്നു.....

ആദിത്യ ഗ്രൂപ്സ് ഓഫ് കമ്പനി....(കമ്പനി ടെ പേര് ഒരു തമിഴ് സീരിയൽ നിന്നും അടിച്ചു മാറ്റിയതാണെന്നു ആർക്കും മനസിലായില്ലല്ലോ... എന്റെ sembarathiiii.. സീരിയലെ... 😜😜😁😁).... അവിടെ പുറത്തു നിന്നു ആളുകളെ സെലക്ട്‌ ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞാണ് ഞാനും ദേ ഈ പൊട്ടി കാളിയും കൂടി അങ്ങോട്ട് പോയത്... വലിയ ആത്മ വിശ്വാസത്തോടെ ഒന്നും അല്ല ഇന്റർവ്യൂ നു പോയത്..... പക്ഷെ അവിടെ ചെന്നപ്പോൾ എന്തോ അവർ ചോദിച്ചതിനൊക്കെ നന്നായി തന്നെ മറുപടി പറഞ്ഞു.... തിരിച്ചു പോരുമ്പോളും കഴിഞ്ഞ ദിവസം വരെയും അവിടെ ജോബ് കിട്ടും എന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു........ ഇന്നലെ അവർ വിളിച്ചു പറഞ്ഞു ഞങ്ങൾ രണ്ടു പേരും ഉടനെ തന്നെ ജോയിൻ ചെയ്യണം എന്ന്..... ഇപ്പൊ എല്ലാവർക്കും കാര്യങ്ങൾ ഒക്കെ പിടി കിട്ടി കാണുമല്ലോ... പിന്നെ ഞങ്ങൾക്ക് ബസും കിട്ടി.... ഇവിടെ എത്തുകയും ചെയ്യ്തു.. വലതു കാൽ വെച്ചു തന്നെ അങ്ങ് കേറി.... അല്ല പിന്നെ.....

വെളിയിൽ നിന്നും അകത്തേക്ക് കയറാൻ പാവിച്ചതും അവിടെ എന്തോ ആൾ കൂട്ടം ഞാനും അച്ചുവും കൂടി അങ്ങോട്ടേക്ക് നോക്കി.... കുറച്ചു ആളുകൾ ആരെയോ സ്വീകരിച്ചു കൊണ്ടു പോകുവാ.... **************** കാറിൽ നിന്നും ഇറങ്ങിയപ്പോളെ വെളിയിൽ അച്ഛന്റെ കമ്പനിയിൽ ഉള്ളവരെല്ലാം നിൽക്കുന്നു... അഹ് ഇതെങ്കിലും അച്ഛൻ അവരോടു പറഞ്ഞല്ലോ.... അവരിൽ ഒരാൾ രണ്ടു ബൊക്ക ഒക്കെ തന്നു അകത്തേക്ക് കൊണ്ടു പോയി..... ജീവിതത്തിൽ ആദ്യമായി ഓഫീസിൽ വരുന്നത് കൊണ്ടു ഞാൻ എന്നോട് തന്നെ ആ ചോദ്യം അങ്ങ് ചോദിച്ചു.... നീ എന്തൊതിനാടാ ഇവിടെ വന്നിട്ടു... അഹ് ഇനി എല്ലാം ഒന്നെന്നു പഠിക്കണം.... ഓരോരുത്തർ ആയി ഒരു പരിജയ പെടൽ മഹോത്സവം തന്നെ ആയിരുന്നു പിന്നെ അങ്ങോട്ട്‌... അപ്പോളാണ് 4 കണ്ണുകൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്..... എല്ലാവരും ഒഴിഞ്ഞപ്പോൾ ഞാൻ അവരുടെ അടുത്തേക്ക് ചെന്നു..... നിങ്ങൾ ഇവിടെ വർക്ക്‌ ചെയ്യുന്നവർ ആണോ.... (ആധി ) അഹ് അതെ പുതുതായി വന്നതാ.... അല്ല ഇപ്പൊ ഇവിടെ എന്നതാ നടന്നത്.... (നിത്യ ) ഞാൻ അവളെ അടിമുടി ഒന്ന് നോക്കി... കൊള്ളാം എല്ലാവരിൽ നിന്നും തികച്ചും വെത്യസ്തം..... (ആധി ) എന്താ ചേട്ടാ ചെവി കേൾക്കൂലേ...

ഞാൻ അതു പറഞ്ഞതും അച്ചു എന്റെ കയ്യിൽ പിടിച്ചൊരു ഞ്ഞുള്ളൂ വെച്ചു തന്നു... ഞാൻ അവളെ കണ്ണുരുട്ടി കാണിച്ചു.. അപ്പോൾ അവൾ ഒന്ന് അടങ്ങി... അഹ്... സോറി..... ഞാൻ എന്തോ ആലോചിച്ചു നിന്നു പോയി..... ഇത്തിരി നാക്കു കൂടുതലാ ഇല്ലിയോ.... ഓക്കേ.... ഞാൻ എന്നെ പറ്റി പറയാം...ഈ കമ്പനി എന്റെയാണ്... എന്റെ അച്ഛൻ ആയിരുന്നു ഇതു ഇത്രയും നാളും നോക്കി കണ്ടു പോയത്... ഇനി മുതൽ ഞാൻ ആണ് ഇവിടെ.... ഇപ്പൊ ഞാൻ ആരാണെന്നു തനിക്ക് മനസിയായി കാണുവായിരിക്കും അല്ലിയോ.... ആധി അതു പറഞ്ഞതും നിത്യയുടെ തലയിൽ നിന്നും കിളികൾ എല്ലാം പറന്നു പോയിരുന്നു..... അയ്യോ സോറി സർ.... ഞാൻ അറിയാതെ പറഞ്ഞു പോയതാ.... ഇനി ഇതൊരു ഇഷ്യു ആക്കല്ലേ സർ.... (നിത്യ ) അഹ് എന്തായാലും ഞാൻ ഒന്ന് തീരുമായിക്കട്ടെ.... അവർ രണ്ടാളും വേഗം തന്നെ അവിടെ നിന്നും പോയി.... ആധിയുടെ ചുണ്ടിൽ ഒരു നേർത്ത ചിരി വിടർന്നു..... ഡാ ആധി നീ എന്താടാ ഇവിടെ നിൽക്കുന്നത്... ദേ അച്ഛൻ ഇറങ്ങാൻ പാവിക്കുന്നു.....

നിന്നെ തിരക്കുന്നു... ആധി വേഗം തന്നെ അങ്ങോട്ടേക്ക് വന്നു.... ആധി ഞാൻ ഇറങ്ങുവാ നിനക്കു എന്തെങ്കിലും അറിയണം എന്നുണ്ടങ്കിൽ എന്നെ വിളിക്കുക.... ശെരി അച്ഛാ... (ആധി ) ആധി അവനു വേണ്ടി ഉള്ള ക്യാബിനിൽ പോയി ഇരുന്നു.... ഒരു സൈഡ് മുഴുവൻ ഗ്ലാസ്‌ ആയിരുന്നു.... അവൻ പുറത്തെ കാഴ്ചകൾ നോക്കി അങ്ങനെ നിന്നു പോയി.... സർ.... പുറകിൽ നിന്നും ഉള്ള വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്... നിത്യ... അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു... അവളും തിരികെ ചിരിച്ചു.... എന്താടോ..... ചിരിക്കാൻ ഒക്കെ അറിയാമോ തനിക്ക്... (ആധി, ) അയ്യോ സർ... ഞാൻ അത്രക്കും ക്രൂര ഒന്നും അല്ല ചിരിക്കാതിരിക്കാൻ.... (നിത്യ) അവൻ അവളെ നോക്കിയപ്പോൾ അവളുടെ കയ്യിൽ നിറയെ ഫയൽ... ഇതെന്താ തന്റെ കയ്യിൽ ഇത്രയും ഫയൽ... വന്നു കയറിയതും ജോലി തുടങ്ങിയോ... ഒരു കാലിയാക്കലിലൂടെ അവൻ അവളോട് ചോദിച്ചു... (ആധി ) അയ്യോ... സർ..... ഇതൊന്നും ഞാൻ എനിക്ക് വേണ്ടി കൊണ്ടു വന്നതല്ല... പുറത്തു ഉള്ള ഒരാൾ എന്റെ കയ്യിൽ ഏൽപ്പിച്ചതാ......

സർ ഈ ഫയൽ ഒക്കെ ഒന്ന് നോക്കാൻ പറഞ്ഞു...... അയാൾ ഇന്നു ലീവ് ആക്കി പോയി... ടൈം ഇല്ലാഞ്ഞോണ്ട് എന്നോട് പറഞ്ഞു ഇതിവിടെ തരാൻ.... (നിത്യ ) പിന്നെയും അവർ കുറെ സംസാരിച്ചു... അതിനിടയിൽ ഒരു പതിനായിരം വെട്ടം അവൾ അവനെ സർ എന്ന് വിളിച്ചു... എടൊ... താൻ ഈ സർ വിളി ഒന്ന് നിർത്താമോ... കുറെ ആയില്ലേ ഇപ്പൊ... താൻ ആധി എന്ന് വിളിച്ചോ എന്നെ...... സർ നെ കണ്ടിട്ട് എന്നെ കാട്ടിലും age... difference ഉള്ളത് പോലെ എനിക്ക് തോനുന്നു... സൊ ഞാൻ ആധി ഏട്ടാ എന്ന് വിളിക്കാം എന്താ.... അത് പോരെ...... (നിത്യ ) ഹമ്... കൊള്ളാല്ലോ അത് മതി........ പിന്നെ പുറത്തു എല്ലാരോടും താൻ ഞാൻ തനിക്ക് ഇങ്ങൊരു ഓഫർ തന്നെന്നു ഉള്ളത് ആരോടും പോയി പറഞ്ഞു എന്റെ വില നീ കളയല്ലേ.... (ആധി ) ഒരിക്കലും ഇല്ലാ......രണ്ടാളും ചിരിച്ചു കൊണ്ടു നിന്നപ്പോൾ ആണ് അരുൺ അവളെ കാണുന്നത്..... അരുൺ നിത്യയെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു... തിരിച്ചു നിത്യയും.... എന്ന ശെരി ആധി ഏട്ടാ.... ഞാൻ പോകുവാ... അതും പറഞ്ഞു അവൾ അവിടെ നിന്നും പോയി....

ഡാ നീ അവളോട്‌ നല്ല രീതിയിൽ ആണല്ലോ സംസാരിക്കുന്നത്... എന്ത് പറ്റി... സാധാരണ നീ നമ്മുടെ കൂടെ പഠിച്ച പെൺകുട്ടികളോട് അല്ലാതെ ഇത്രയും ചിരിച്ചു സംസാരിക്കുന്നത് ഞാൻ കണ്ടട്ടില്ല...... ഹമ്..... അവൾക്ക് ഇത്തിരി നാക്കു ഉണ്ടന്നെ ഉള്ളട... പാവമാ.... (ആധി ) ഹമ് പാവം ഒക്കെ തന്നെയാ.... പക്ഷെ അവൾ എന്തിനാ നിന്നെ ആധി ഏട്ടാ എന്നൊക്കെ വിളിക്കുന്നത്..... (അരുൺ ) അഹ് ഞാൻ അവളോട്‌ പറഞ്ഞു വിളിച്ചോളാൻ..... (ആധി ) ഡാ ആധി നീ ഗായത്രി നിന്നെ അങ്ങനെ വിളിക്കുമ്പോൾ പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട് നീ അവളോട് അങ്ങനെ വിളിക്കല്ലു എന്ന് അജ്ഞാപിക്കുന്നത്... ഇപ്പൊ ഏതോ ഓര്ത്തിക്കു നീ പെർമിഷൻ കൊടുത്തിരിക്കുന്നു അങ്ങനെ വിളിച്ചോളാൻ.... എന്ത് മനസാ ആധി നിന്റെ.....(അരുൺ ) ഡാ അരുണേ... നീ അവളുടെ കാര്യം ഒന്ന് നിർത്തുണ്ടോ.... ഇവിടെ എങ്കിലും ഞാൻ ഇത്തിരി സ്വസ്ഥതയോടെ ഒന്ന് ഇരുന്നോട്ടെ.... എങ്ങനെ എങ്കിലും ആ നാശത്തിനെ എന്റെ തലേന്നു ഒന്ന് ഒഴിവാക്കാൻ നോക്കുമ്പോളാ അവന്റെ ഒരു ഗായത്രി...

.(ആധി ) ആധി നീ ഈ പറഞ്ഞതിനൊക്കെ ഒരിക്കൽ പശ്ചാത്തപിക്കും അതും പറഞ്ഞു അരുൺ ദേഷ്യത്തിൽ ഇറങ്ങി പോയി..... ഇന്നു അവളോട്‌ വഴക്കിട്ടപ്പോളെ തോന്നി... ഇന്നത്തെ എന്റെ ദിവസം പോകുമെന്ന്..... അന്ന് പിന്നെയും കുറെ തവണ അവൻ നിത്യയെ കണ്ടു... അതിനോടകം തന്നെ അവർ നല്ല കൂട്ടായി... പക്ഷെ ഇതൊന്നും അരുണിന് തീരെ ഇഷ്ടപ്പെട്ടില്ല........ രാത്രിയിൽ ഒരുപാട് ലേറ്റ് ആയി ആണ് ആധി വീട്ടിൽ എത്തിയത്... ആധിയോടുള്ള ദേഷ്യത്തിൽ അരുൺ നേരുത്തേ വീട്ടിൽ വന്നായിരുന്നു... *************-*** ഡീ... നിത്യയെ..... കട്ടിലിൽ കിടന്നിരുന്ന അവളെ അശ്വതി അലറി വിളിച്ചു..... എന്താടി.... എന്തിനാ ഇപ്പൊ കിടന്നു അലറുന്നത്.... (നിത്യ ) ഇന്നു ഓഫീസിൽ ചെന്നു കയറിയത് മുതൽ ഞാൻ കാണുന്നതാ..... (അച്ചു ) എന്ത് കണ്ടൂന്.... (നിത്യ) നീയും ആ സർ ഉം തമ്മിൽ ഉള്ള ചുറ്റി കളി... ആരുടെ കാര്യം ആ നീ പറയുന്നത്.. ആധി ഏട്ടന്റെയോ... (നിത്യ ) ഓഹോ ഇപ്പൊ ആധി ഏട്ടൻ ഒക്കെ ആയോ... എടി ആധി ഏട്ടനാ എന്നോട് പറഞ്ഞത് അങ്ങനെ വിളിച്ചോളാൻ...

(നിത്യ ) ദേ നിത്യ നീ എന്തിനുള്ള... പുറപ്പാടാ... നിനക്കു ഇനി അങ്ങേരോട് വല്ലം ഉണ്ടോ... അഹ് ഉണ്ട്...... എനിക്കെ അങ്ങേരോട് മുടിഞ്ഞ പ്രേമമാ.... എന്തെ.... എടി അച്ചു.... ഇന്നു കണ്ട ഒരുത്തനെ പ്രേമിക്കാൻ മാത്രം പൊട്ടി ഒന്നും അല്ല ഞാൻ.... അങ്ങേരുടെ ഭാഗത്തു നിന്നും നല്ല രീതിയിൽ തന്നെയാ പെരുമാറുന്നത്... പിന്നെ എന്റെ ഈ നാക്കും വായും പെരുമാറ്റവും കൊണ്ടു ഞങ്ങൾ ഒരുദിവസം കൊണ്ടു നല്ല കൂട്ടുകാർ ആയി... അത്ര തന്നെ.... അതിനെ നീ ഈ പ്രേമം എന്നൊക്കെ വിളിച്ചാൽ എങ്ങനടി ശെരിയാവുന്നത്... ഞാൻ അങ്ങേരെ കയറി പ്രേമിച്ചാൽ... എവിടെയോ ഇരിക്കുന്ന ഞാൻ പോലും കണ്ടട്ടില്ലാത്ത ഭാവിയിൽ എന്നെ കെട്ടാൻ പോകുന്ന ഏതെങ്കിലും ചെറുക്കൻ എന്തു ചെയ്യും പെണ്ണെ.... ഞാൻ അതു പറഞ്ഞപ്പോൾ ആണ് അവള് ഒന്ന് ചിരിച്ചത് തന്നെ... ****************

വീട്ടിൽ എത്തിയതും അമ്മയുടെ വക ഒരു ചോദ്യം... എന്താ താമസിച്ചതെന്നു.... വർക്ക്‌ ഉണ്ടെന്നു പറഞ്ഞു ഞാൻ മുങ്ങി ...... റൂമിൽ ചെന്നു വാതിലിൽ കൊട്ടിയതും അകത്തു നിന്നു കൊലുസ് അനങ്ങുന്ന സൗണ്ട് കേട്ടു... ഓഹ്... മഹാറാണി ഉറങ്ങി ഇല്ലായിരുന്നോ... ഗായത്രി വന്നു വാതിൽ തുറന്നു... ആധി അകത്തേക്ക് കയറി.... ഡോ..... (ഗായു ) താൻ പാതിരാത്രി വന്നു കയറുമ്പോൾ കതകു തുറന്നു തരാൻ എനിക്ക് പറ്റില്ല... നാളെ മുതൽ നേരത്തെ വന്നോളണം.... ഗായു അതും പറഞ്ഞു പോയി കിടന്നു.... മനുഷ്യന്റെ ഉറക്കം കളയാൻ വന്നോളും..... ഉത്തരവ് മഹാറാണി.... അതും പറഞ്ഞു കൊണ്ടു അവൻ ബെഡിലേക്കു കിടന്നു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story