ഗായത്രി: ഭാഗം 4

gayathri arya

എഴുത്തുകാരി: ആര്യ

മോളെ ഗായത്രി.... ദേ വരുന്നു ആന്റി.... ഓൾഡ് സ്റ്റോറി ഒക്കെ പറഞ്ഞു മനുഷ്യന്റെ ഉള്ള ടൈം വേസ്റ്റ് ആക്കി.... 😒 Lekshmi anty....അഹ് വാ മോളെ.. ഞാൻ ആന്റിടെ അടുത്തേക്ക് ചെന്നു അല്ലേലും വീട്ടിൽ ആരേലും വന്നാൽ നമ്മള് നല്ല കുട്ടി ആണല്ലോ 😁 ലക്ഷ്മി അവളുടെ തലയിൽ തടവിക്കൊണ്ട് പറഞ്ഞു.. അവൻ മോളോട് അങ്ങനൊക്കെ പറയുന്നെന് ആന്റി മോളോട് ക്ഷേമ ചോദിക്കുവാ.. മോൾക്കറിയാവോ... അവൻ ഇങ്ങനൊന്നും അല്ലാരുന്നു ആരോടും ഇങ്ങനെ വഴക്കൊന്നും ഇടില്ലാരുന്നു.... വല്ല പ്രേമവും പൊട്ടിക്കാനും അതാ.. 😒അല്ല അങ്ങേരുടെ സ്വഭാവത്തിന് ആർക്കു പറ്റും ആ ജന്തുവിനെ സഹിക്കാൻ..... മനസ്സിൽ പറഞ്ഞതാട്ടോ അയ്യോ ആന്റി എന്തിനാ ഇതിനൊക്കെ സോറി പറയുന്നേ... ആന്റി എനിക്ക് ഉണ്ണിയേട്ടൻ അങ്ങനൊക്കെ പറയുന്നെന് ഒരു വിഷമവും ഇല്ല...ഇനി ഞാൻ പറമ്പിൽ കേറില്ല... കുറച്ചു വെഷമം ഒക്കെ മുഖത്തു വരുത്തി പറഞ്ഞു..... പാവം എന്റെ കുട്ടി... (ലക്ഷ്മി ) അതൊന്നും സാരമില്ല ലക്ഷ്മിയെ....

ഹും ഈ അമ്മക്ക് ഇതു എന്താ... ഇവക്കു ആരെങ്കിലും ഇത്തിരി പേടി വേണ്ടയോ.... (Amma) ഹും ആരെങ്കിലും ഇത്തിരി പേടി വേണ്ടേ പോലും... അല്ലെ തന്നെ എനിക്കയാളെ പേടി ഒന്നും ഇല്ല... ഭയം.. വെറും ഭയം.... അത്രേ ഉള്ളു അതിനാ ഇവരൊക്കെ.... ശേ ബ്ലഡി ഗ്രാമവാസിസ് പുച്ഛം തോനുന്നു മാതാശ്രീ എനിക്ക് നിങ്ങളോടൊക്കെ പുച്ഛം തോന്നുന്നു...... മോനെ ഉണ്ണി ആന്റിടെ മുന്നിൽ നല്ല കുട്ടി ആകാൻ വേണ്ടി മാത്രം ആ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് പക്ഷെ നീ വിരലിൽ എണ്ണിക്കോ ഇന്നേക്ക് 3 ആം നാൾ അല്ലെ വേണ്ട അത് ശെരിയാവില്ല ഇന്നേക്ക് 5ആം നാൾ ഞാൻ ആ പറമ്പിൽ കേറിയിരിക്കും.... എന്നും മനസ്സിൽ പറഞ്ഞു ഞാൻ നിന്നു ചിരിക്കാൻ തുടങ്ങി.... മോളെ.. മോളെ ഗായത്രി... (ലക്ഷ്മി ) ഏഹ്... എന്താ... (ഞാൻ ) അല്ല മോൾക്ക്‌ എന്ത് പറ്റി.. അത്... അത് പിന്നെ ആന്റി ഞാൻ ഒരു സ്വപ്നം കണ്ടതാ.... ഞാൻ അത് പറഞ്ഞപ്പോ അമ്മയും ആന്റി യും മുഖത്തോടു മുഖം നോക്കുന്നു... എന്താ ആന്റി... അല്ല മോളെ കണ്ണു തുറന്നു വെച്ചാണോ സ്വപ്നം കാണുന്നത്...

അത് പിന്നെ ആന്റി... ഞാൻ.... hm... നീ ഇനി അതികം പറയണ്ട... അത് പറഞ്ഞത് നമ്മടെ മാതാശ്രീ ആണ്... നമ്മള് രണ്ടാൾക്കും ഒരു വളിച്ച ചിരി അങ്ങ് ചിരിച്ചു കൊടുത്തു 😁😁 എന്നാ ഞാൻ ഇറങ്ങുവാ ഗൗരി...... ലക്ഷ്മി ആന്റി പോയി കഴിഞ്ഞു ഞാൻ മുറ്റത്തെ ക്കു ഇറങ്ങി.... നീ ഇനി ഊരു തെണ്ടാൻ പോവാനോടി.... പുറകിൽ നിന്നും ഒരു ഗർജനം കേട്ടപ്പോൾ ഞാൻ അങ്ങോട്ടേക്ക് ഒന്നു നോക്കി.... കത്തി നിൽക്കുന്ന കണ്ണുകളുമായി എന്റെ അമ്മ... ഹോ ഞാൻ എങ്ങും പോകുന്നില്ലേ... (njan) എന്നാ എന്റെ മോൾക്ക്‌ കൊള്ളാം എന്നും പറഞ്ഞു അമ്മ പോയി.. ഞാൻ ഹാളിലേക്ക് ചെന്നു ടീവി ഓൺ ചെയ്യാൻ നോക്കി... അപ്പോളാണ് ഞാൻ ആ സത്യം അറിയുന്നത്.. കറന്റ്‌ ഇല്ല.. ഞാൻ തിരിച്ചു സിറ്റൗട്ടിലേക്ക് വന്നിരുന്നു പ്രകൃതി ഭംഗി ഒക്കെ ആസ്വദിച്ചു ഇരുന്നപ്പോളാ നമ്മടെ കണ്ണിൽ അത് കണ്ടത്... എന്താന്നല്ലേ പത്രം.... അല്ലാതെ നമ്മളിതൊന്നും തിരിഞ്ഞു നോക്കാറില്ലല്ലോ... ഞാൻ അതെടുത്തു മറിച്ചു നോക്കി വായിക്കാനായിട്ടു അതിലൊന്നും ഇല്ലല്ലോ ...

കാറ്‌.. tv.. ഫോൺ... അങ്ങനെ എന്തൊക്കെയാ... ഹോ നമ്മളതും നോക്കിക്കൊണ്ടിരുന്നു... അമ്മേ പൂമുഖത്തേക്കൊരു ബ്ലാക്ക് ടീ... plz എന്തോന്നാടി.... അമ്മേ ഒരു കട്ടൻ കാപ്പി തായോ... അമ്മ ദേ പിന്നേം ചാടി തുള്ളി വരുന്നു... എന്തമ്മേ..... മോൾടെ കാലിനു വല്ലതും പറ്റിയോ.... ഇല്ല അമ്മേ.... കയ്യിലോ... ഇല്ല അമ്മേ.. എന്ന അടുക്കളയിൽ പോയി ഉണ്ടാക്കി കുടിക്കടി.... നട്ടുച്ചക്കാ അവടെ ഒരു ബ്ലോക്ക്‌ ടീ.... എന്നും പറഞ്ഞു അമ്മ ചവിട്ടി തുള്ളി അകത്തേക്ക് പോയി.... അല്ല ഇപ്പൊ ടീ കുടിച്ചില്ലന്നും പറഞ്ഞു ഒന്നും പറ്റില്ലല്ലോ... അമ്മാ .... ടീ ക്യാൻസൽ..... എന്നും പറഞ്ഞു നമ്മള് വീണ്ടും പത്ര വായനയിൽ മുഴുകി... ❤️❤️❤️❤️❤️❤️❤️❤️❤️❤️ അമ്മ ഇതു എവിടെ പോയതാ... വീട്ടിലേക്കു കയറി വന്നാൽ ലക്ഷ്മിയോട് ഉണ്ണി ചോദിച്ചു.... ഞാൻ അപ്പുറത്ത് വരെ പോയതാ ... ഓ എന്നട്ട് ആ കുട്ടി പിശാശ് അവിടൊണ്ടോ... അതോ.... എന്റെ ഉണ്ണി നിനക്കെന്താ... അതിനെ കാണുമ്പോ വഴക്കിടുന്നത് പോട്ടെ എന്ന് വെക്കാം അതില്ലാത്തപ്പോഴും ഇതു തന്നെ ആണോ... അല്ല നിന്റെ പ്രശ്നം എന്താ....

ആ കൊച്ചു അറിയാതൊരു ബോൾ അടിച്ചു.. അത് കഴിഞ്ഞ കാര്യങ്ങൾ അല്ലെ... ഓ അപ്പൊ അമ്മേം അവളുടെ സൈഡ് ആ ഇല്ലേ... എന്താ രണ്ട് പേരൂടെ അവിടെ ഒരു സംസാരം... മുത്തശ്ശി ആയിരുന്നു അത്... എന്റെ അമ്മേ... അമ്മ എങ്കിലും അവനെ പറഞ്ഞോന്നു മനസിലാക്കു... അതും പറഞ്ഞു ലക്ഷ്മി പോയി.... ഉണ്ണി.... അവർ അവനെ വാത്സല്യത്തോടെ വിളിച്ചു... നിന്റെ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് കേട്ടോ... അതൊരു പാവം അല്ലേടാ... എന്റെ മാളുക്കുട്ടിയെ ഇതൊക്കെ ഒരു രസല്ലേ.... എന്നും പറഞ്ഞു അവൻ മുത്തശ്ശിടെ കവിളത്തു ഇട്ടു ഒരു തട്ട് കൊടുത്തു.. hmm...അല്ല ഇന്നു രണ്ടാളും koode എന്തുവായിരുന്നു ആ മാവിന്റെ അടുത്ത് വെച്ച്... ഉണ്ണി അത് കേട്ടു മുത്തശ്ശിയെ ഒന്നു തറപ്പിച്ചു നോക്കി.... എന്ത്... എന്തുവ.. മുത്തശ്ശി അവന്റെ ചെവിക്കു പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു എടാ ഈ പ്രായത്തിലും എനിക്ക് നല്ല കാഴ്ച ശക്തിയാ...കേട്ടോ.... എന്റെ മുത്തശ്ശി അത് ഞാൻ.... നീ ഒന്നും പറയണ്ട... നിനക്കു അവള് നന്നായിട്ടു ചേരും... എന്നും പറഞ്ഞു അവര് ചിരിച്ചു പിന്നെ അവൻ മുത്തശ്ശിയോട് ഒന്നും പറയാൻ പോയില്ല.. തിരിച്ചു അവൻ റൂമിലേക്ക്‌ നടന്നു... അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എന്റെ പെണ്ണെ എത്ര പ്രാവശ്യം പറഞ്ഞു കാട്.. പുഴ.... മല. ഒന്നും പിടികിട്ടില്ല അല്ലെ ഞാൻ നമ്മടെ ഡോറക്കു വഴി പറഞ്ഞു കൊടുക്കുവായിരുന്നു.... മോളെ ഗായു.... എന്താ അച്ചേ.... അത് മോളെ ആ റിമോട്ട് ഇങ്ങു തന്നെ അച്ഛക്കു ആ വാർത്ത ഒന്ന് വെക്കാന.... അയ്യോ അപ്പൊ അച്ഛ ഒന്നും അറിഞ്ഞില്ലേ അതിലിപ്പോ മുഴുവനും ജോളി മയം അല്ലെ.... അല്ലാതെ പ്രേത്യേകിച്ചു ഒന്നും ഇല്ല അച്ച ഒന്ന് പോയെ..... 😏 അല്ലെ വേണ്ട അവിടെ നിക്ക് അമ്മേ അച്ചക്കു ഒരു ആട്ടിൻ സൂപ്പ് എടുത്തോ... എന്റെ മോളെ എനിക്ക് വാർത്ത കാണണ്ട ഞാൻ പോവാ.... അഹ് അതാ നല്ലത് .... അഹ് ഈ കൊച്ചു ടീവി യും കണ്ടോണ്ട് ഇരിന്നിട്ട ആ എൻട്രൻസ് പരീക്ഷയ്ക്ക് തോറ്റുപോയത് അത് കൊണ്ടെന്താ ഒരു കൊല്ലം പോയില്ലേ നിന്റെ .....ഇതും പറഞ്ഞു ഗൗരി അങ്ങോട്ടേക്ക് വന്നു...... നമ്മളൊന്ന് ഇളിച്ചു കൊടുത്തു... 😁 ഈ അമ്മ ഇവരെ കൂടി അറിയിച്ചല്ലോ ഭഗവാനെ.... 😔 എന്താന്നല്ലേ.....എന്റെ അല്ല എന്റെ അമ്മേടെ ആഗ്രഹം ആയിരുന്നു എന്നെ മെഡിസിന് പഠിപ്പിക്കണം എന്ന്....

പക്ഷെ എന്റെയോ.... കോളേജ്.....എന്റെ സ്വപ്നം... എന്റെ ആഗ്രഹം....എല്ലാം അതായിരുന്നു...... 3 കൊല്ലം അടിച്ചു പൊളിച്ചു.... എന്നിട്ടെന്താ അമ്മേടെ വാശി തന്നെ നടന്നു... പക്ഷെ ഞാൻ പൊട്ടി.... കോളേജിൽ പോകാനും പറ്റില്ല ഇപ്പൊ ഊരു തെണ്ടൽ....ഇപ്പൊ നിങ്ങൾ കരുതുന്നുണ്ടാവും ട്യൂഷൻ ഒക്കെ എടുക്കുന്നില്ലേ പഠിപ്പി അല്ലെ എന്നൊക്കെ.... എവിടെ നമ്മളു പഠിപ്പി ഒന്നും അല്ല പിന്നെ മധു മാഷിന്റെ മോൾക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ മോശം അല്ലെ.... . 😁 ഡീ... എന്താമ്മേ... നിനക്കു കഴിക്കാൻ ഒന്നും വേണ്ടേ.... ഫുഡ്‌...... പിന്നെ ഒരു ഓട്ടം ആയിരുന്നു അടുക്കളയിലേക്കു..... അമ്മേടെ ഫോണിൽ ആരോ വിളിച്ചു......ഈ അമ്മ ഇതെവിടേയാ... അമ്മേ....... ദേ ഫോൺ..... എന്റെ പെണ്ണെ എനിക്ക് ചെവി കേൾക്കാം നീ ഇങ്ങനെ വിളിച്ചു കൂവണ്ട.... ഓ ഇപ്പൊ പറഞ്ഞില്ലാരുന്നെങ്കിൽ അമ്മ പറഞ്ഞെ നെ ആ ഫോൺ കിടന്നു അടിച്ചാട്ടെന്താടി പറയഞ്ഞേന്നു..... 🤨 ഹലോ... അഹ് മോനെ സുഖമാണോ ഡാ.... ആരാ അമ്മേ ഏട്ടൻ ആണോ.... ഇങ്ങു കൊണ്ട് വാ ഇനി ഞാൻ സംസാരിക്കട്ടെ... ഓ ഈ പെണ്ണ്... ഇന്നാ കൊണ്ട് പുഴുങ്ങി തിന്നു... 😡....... ഹലോ ഏട്ടാ .... എന്തുവാടി അമ്മയും ആയിട്ടു അടി...... പിന്നെ ദേഷ്യം വരില്ലേ ഏട്ടാ...

അല്ല എന്ന വരുന്നേ.... പിന്നെ ഏട്ടന്റെ പിള്ളേര് പഠിക്കാൻ ഒക്കെ പുറകോട്ടാ.... എന്റെ പിള്ളേരോ.... 😳 അയ്യോ അല്ല ഏട്ടന് ജനിക്കാതെ പോയ പിള്ളേര്... ഡീ ഡീ മതി...... ഞാൻ ഈ മാസം ലാസ്റ്റ് വരും.... നീ ഇനി ഇതു ആരോടും പറയണ്ട... കേട്ടോ.... ഇല്ല ഏട്ടാ ഞാൻ ആരോടും പറയില്ല.... എന്തുവാടി... എന്തോ പറയില്ലന്ന..... അത് അമ്മേ എട്ടൻ ഈ മാസം തന്നെ വരുമെന്നു... തുലച്ചു... എടി കോപ്പേ നിന്നോട് എന്തുവാടി ഞാൻ പറഞ്ഞത്.... ഇയ്യോ സോറി ഏട്ടാ... അത് പിന്നെ ഒരു.... ഇതിനു.... അഹ് മതി മതി.... എന്ന ഞാൻ അമ്മേടെ കയ്യിൽ ഫോൺ കൊടുക്കാം... ഹ്മ്മ്........... അമ്മേടെ കയ്യിൽ കൊടുത്തപ്പോ അമ്മ ദേ നിന്നു കരയുന്നു.......എന്താ ഇവരൊക്കെ ഇങ്ങനെ.... അല്ല എങ്ങനെ കരയാതിരിക്കും ഏട്ടൻ പോയിട്ട് കൊല്ലം 5, 6 ആയില്ലേ...... പിന്നെ ഒന്നും നോക്കില്ല ഫുഡ്‌ തട്ടിയട്ടു കേറി കിടന്നു ഉറങ്ങി...... എന്റെ സ്വപ്ന സുന്ദരി നല്ല വല്ലതും സ്വപ്നത്തിൽ കാണിക്കണേ അല്ലാതെ ഞാൻ ഷെയർ ചാറ്റിൽ വായിക്കുന്ന പ്രേത കഥയിലേ പ്രേതങ്ങൾ ഒന്നും ആയിരിക്കല്ലേ .. 👻....

നേരം വെളുത്തതും നമ്മുടെ പിതാശ്രീ.... മോളെ... എന്താ അച്ചേ... എണീക്കു മോളെ.... കുറച്ചൂടെ കഴിയട്ടെ... എന്ന മോള് കിടന്നോ മണി 12 ആയി.... 12ഓ.............. അഹ് അതെ.... ഇയ്യോ അമ്മ ഇന്നു എന്നെ കൊല്ലും.... പിന്നെ ഒറ്റ ഓട്ടം ആയിരുന്നു താഴേക്കു.... ഇപ്പം നിങ്ങള് കരുതുന്നുണ്ടാവും ഇവള് പല്ല് തേക്കുന്നില്ലെന്നു...... എന്തിനു... പല്ലൊക്കെ പിന്നെ തേക്കാം... അമ്മേ.... അഹ് ഇതാര് എന്റെ മോളിന്നു നേരത്തെ എണീറ്റോ.... നേരത്തെയോ...🙄 നമ്മള് പതിയെ ക്ലോക്കിലേക്കു നോക്കി.... പിന്നെ നമ്മടെ പിതാശ്രീയിലോട്ടും.... 🤨 അപ്പൊ ദേ പുള്ളി ഒന്നും അറിയാത്തെ പോലെ പത്രം വായിച്ചോണ്ടിരിക്കുന്നു.... ചതി അത് മാത്രം നമ്മള് സമ്മതിച്ചു കൊടുക്കില്ല.... 😡 അച്ഛാ.... എന്താടി.... ഒന്നുല്ല... ഒന്നുല്ലന്നെ എന്തിനാ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ... പിന്നെ ഒരു ഓട്ടം ആയിരുന്നു റൂമിലേക്ക്‌..... ഒന്നും ഒന്നും വേണ്ടായിരുന്നു..... കുളിയും നനയും എല്ലാം കഴിഞ്ഞു നമ്മൾ വീണ്ടും മുറ്റത്തേക്കിറങ്ങി... അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഊരു തെണ്ടൽ... നേരെ വിട്ടത് നമ്മടെ കുട്ടി പട്ടാളംസിന്റെ അടുത്തേക്കാ.... ആദ്യം ഒക്കെ കുറച്ചു പിണക്കം കാണിച്ചു... പിന്നെ എല്ലാം ഓക്കേ ആയി... അല്ലേലും അവർക്കറിയാം ഞാൻ പിണങ്ങി ഇരിക്കില്ലന്നു....

പിന്നെ ഞങ്ങള് എല്ലാരും കൂടി നടന്നു അപ്പൊ ദേ ഒരു ഭീകരൻ അതെന്നെ കുറെ ബാഗും ഒക്കെ ഉണ്ട്.... ആരാ അപ്പുസേ ഇതു.... അഹ് അറിയില്ല ചേച്ചി... നമ്മള് ആളെ ഒന്ന് നോക്കിയിട്ടു നടന്നു.... ഹലോ മുത്തുമണിസേ.... ഒരു കാര്യം ചോദിച്ചോട്ടെ... നമ്മള് പെതുക്കെ തല ചരിച്ചു അപ്പൂസിനെ ഒന്ന് നോക്കി... എന്തൊരു വൃത്തികെട്ട ശബ്ദം ആട.... എന്താ.... നമ്മള് മാന്യതയോടെ ചോദിച്ചു... അത് ഈ ചന്ദ്രശ്ശേരി തറവാട് എവിടാ... അല്ല ചേട്ടൻ അവിടുത്തെ ആരാ... ഞാൻ അവിടുത്തെ ആരും അല്ല അവിടുത്തെ ആദിത്യന്റെ ഫ്രണ്ട് ആ... തനിക്കറിയാമോ വീട്... പിന്നെ അറിയാതെ അവിടുത്തെ ഉണ്ണിയേട്ടന്റെ അല്ല ആധിയേട്ടന്റെ മുത്തശ്ശിയെ എനിക്കറിയാം...ഇതും പറഞ്ഞു നമ്മള് അപ്പൂസിനെ കണ്ണടച്ച് കാണിച്ചു.. അല്ല ഈ പെണ്ണിതെന്തൊക്കെയാ പറയുന്നത്... ഒന്നും മനസിലാവുന്നില്ല.... അഹ് എന്തേലും ആട്ടെ... അല്ല വീട്... വീട് എവിടാ... അതോ ഈ വഴി നേരെ പോണം പിന്നെ റൈറ്റ് തിരിഞ്ഞു ലെഫ്റ്റ് അടിച്ചു വളവു തിരിഞ്ഞു നേരെ പോയ ആധിയേട്ടന്റെ വീടാ.. .

ഇതിനു ശെരിക്കും വട്ടാണോ... അല്ല ഇവന് ആ കവലയിൽ എങ്ങാനം വീട് പണിത പോരാരുന്നോ... ഇനി ഈ പൊട്ട കാട്ടിൽ എവിടാണോ എന്തോ... അല്ല ചേട്ടന് വഴിയൊക്കെ ആധിയേട്ടനോട് ചോദിച്ച പോരാരുന്നോ.. മോളെ അവനു ഞാൻ ഒരു സർപ്രൈസ് കൊടുക്കുവാ.... ചേട്ടനും സർപ്രൈസ് ആരിക്കും വേഗം ചെല്ല്... അതെന്താ... മോളെ... അല്ല ആധിയേട്ടന്... അഹ് അതെ അതെ... എന്ന ഞാൻ പോട്ടെ എവിടേലും വെച്ചു കാണാം.. അഹ്.... ചേട്ടൻ ഈ ബൈക്കിൽ വരണ്ടായിരുന്നു... അതെന്താ... അല്ല നടന്നായിരുന്നെങ്കിൽ നാടോക്കെ കാണാമായിരുന്നു.. ഓഹ്... അങ്ങനെ... അതിനെന്താ ഇനിം time ഉണ്ടല്ലോ... എന്ന ഞാൻ പോട്ടെ... അങ്ങേര് പോയി കഴിഞ്ഞു ഒരു കൂട്ട ചിരി ആയിരുന്നു അവിടെ... 🤣🤣🤣🤣🤣 8 ന്റെ അല്ല 16 ന്റെ പണിയ കൊടുത്തേ... പിന്നെ ഞങ്ങൾ വല്ലോന്റെ മാവിലും പ്ലാവിലും ഒക്കെ പോയി കേറി... *************** കുളിച്ചിട്ടു ഇറങ്ങി വന്ന ആധിയുടെ ഫോണിൽ ആരോ വിളിച്ചു... ഹലോ... അരുൺ... എവിടാ നീ... നിന്റെ ഒരു വിവരോം ഇല്ലല്ലോടാ....

ഡാ നീ ഇങ്ങോട്ടൊന്നും പറയാതെ വേഗം കുറച്ചു തുണിയും കൊണ്ട് ഫാമിന്റെ അവിടൊട്ടു വാടാ... ഫാമോ... അല്ല നീ ഇതെന്തൊക്കെയാ പറയുന്നേ... ഡാ എല്ലാം പറയാം നീ നിങ്ങടെ നാട്ടിൽ ഉള്ള ആ ഫാമിന്റെ അവിടേക്കു va... വന്നിട്ടു ഞാൻ എല്ലാം പറയാം.... എന്റെ ദൈവമേ എന്റെ മൂക്ക്... Adhi വേഗം തന്നെ അങ്ങോട്ടേക്ക് പോയി.... ഡാ... അഹ് നീ വന്നോ.... ആ തുണി ഇങ്ങു തന്നെ നീ... ഡാ നീ ഇവിടെ എങ്ങനെ വന്നെടാ... ഒക്കെ പറയാം... ഇപ്പൊ ഞാൻ ഒന്ന് കുളിച്ചോട്ടെ... ചാണകം നാറിട്ടു വയ്യ..... കുളിച്ചു വന്ന അരുണിന്റെ അടുത്ത് ആദി കാര്യങ്ങൾ തിരക്കി... ഡാ നീ കാര്യം പറ.... എടാ നിനക്കൊരു സർപ്രൈസ് തരാമെന്നു കരുതി ഞാൻ ഒറ്റയ്ക്ക് പൊന്നു.... ഇവടെ അടുത്തൊരു വളവിനു വെച്ചു ഒരു പെണ്ണിനെ കണ്ടു കൂടെ കുറച്ചു പിള്ളേരും ഉണ്ടായിരുന്നെടാ..... അവളോട് ഞാൻ അറിയാതൊന്നു നിന്റെ വീട് എവിഡാന് ചോദിച്ചു... അവള് വഴിയും പറഞ്ഞു തന്നു.... ഞാൻ ആ വീടിന്റെ വാതിക്കൽ എന്റെ ബൈക്ക് വെച്ചു ഗേറ്റ് തുറന്നു അകത്തു കേറി....

പിന്നെ ഒറ്റ ഓട്ടം ആയിരുന്നടാ.... ആ വീട്ടിലേ പട്ടി എന്നെ ഇട്ടു ഓടിച്ചു.... പിന്നെ കുളവൊന്നും കാണാത്തൊണ്ട് ഞാൻ ഈ ചാണക വെള്ളത്തിൽ ചാടി.... ഇതു അവളായിരിക്കും അല്ലാതെ വേറെ പെൺപിള്ളേരെ ഒന്നും ഇങ്ങനെ തുറന്നു വിടത്തില്ലല്ലോ..... അവളെ ഇന്നു ഞാൻ...... അല്ല ആരുടെ കാര്യമാ നീ പറയുന്നേ... അപ്പൊ ആ പെണ്ണിനെ നിനക്കറിയാമോ... അഹ് നിനക്കു വെച്ച പണി ആയിരിക്കും എനിക്ക് കിട്ടിയത്... അല്ല അവളെ എന്തിനാ നിന്നെ പറഞ്ഞാൽ മതിയല്ലോ... ഇങ്ങനൊക്കെ കാണിച്ചു വെച്ചതും പോരാ.... (adhi) വാ വന്നു കേറൂ ബൈക്ക് എടുക്കണ്ടേ.... പിന്നെ രണ്ടു പേരൂടെ വീട്ടിലേക്കു പോയി..... ************** അപ്പൂസിനെ ഒക്കെ പറഞ്ഞു വിട്ടു നമ്മള് നേരെ വീട്ടിലേക്കു പോയി.... അമ്മേ... അഹ് നീ വന്നോ.... ഗായു ദേ ഇതു കുറച്ചു ഉണ്ണിയപ്പം ആ.... adhi മോനു ഏറ്റവും ഇഷ്ടോള്ളതാ നീ ഇതു കൊണ്ട് ലക്ഷ്മിടെ കയ്യിൽ കൊടുക്ക്‌..... അമ്മക്ക് എനിക്കൊണ്ടാക്കി തരാൻ പറ്റില്ല.... ആ കാട്ടു മാക്കാന് ഉണ്ടാക്കി കൊടുക്കും ഇല്ലേ....

ഡി നിനക്കും ഉണ്ടാക്കി വെച്ചിട്ടുണ്ട്... നീ ഇതു കൊണ്ട് കൊടുക്ക്‌.... അഹ് എന്ന ഒക്കെ... ഗായു എന്തോ ആലോചിച്ചട്ടു ഗൗരിയോട് പറഞ്ഞു... അല്ലെ അമ്മ കൊണ്ട് കൊടുത്തോ... ഞാൻ എനിക്കിത്തിരി ജോലി ഉണ്ട്... പറ്റില്ല നീ ഇതു കൊണ്ട് കൊടുത്തേ... ഈ അമ്മ.... എന്നും പറഞ്ഞു അവൾ അപ്പുറത്തേക്ക് പോയി.... ലക്ഷ്മി ആന്റി... ആന്റി.... ഈ ആന്റി ഇതെവിടാ... നമ്മള് നേരെ അടുക്കള വാതിൽ വഴി അകത്തേക്ക് കയറി.... പെതുക്കെ ആന്റിടെ മുറി ലക്ഷ്യമാക്കി നടന്നു... പെട്ടന്ന് ആരോ കയ്യിൽ കയറി പിടിച്ചു വലിച്ചു നമ്മള് നേരെ ആളുടെ നെഞ്ചിൽ പോയി തട്ടി നിന്നു ..... പാത്രത്തിൽ ഇരുന്ന ഉണ്ണിയപ്പം ദേ വായുവിൽ പൊങ്ങുന്നു... അല്ല കയ്യും ഉണ്ട്... നമ്മള് മുഖം പൊക്കി മുകളിലേക്ക് നോക്കി... ഉണ്ണിയേട്ടൻ........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story