ഗായത്രി: ഭാഗം 5

gayathri arya

എഴുത്തുകാരി: ആര്യ

ഉണ്ണിയേട്ടൻ..... എന്റെ കൃഷ്ണ എന്നാലും നീ ഈ കുല ചതി എന്നോട് വേണ്ടായിരുന്നു... അപ്പോഴേ ഞാൻ എന്റെ മാതാശ്രീയോടു പറഞ്ഞതാ.. അതെങ്ങനാ അവർക്കു ഞാൻ എന്നൊരു വിചാരം ഉണ്ടോ... കണ്ടില്ലേ... പാണ്ടി ലോറീടെ അടിയിൽ പെട്ട അവസ്ഥയാ എനിക്കിപ്പോ.. ഈ കാലമാടൻ എന്നെ ഇന്നു കൊല്ലും... അല്ല ഇങ്ങേരു ഉണ്ണിയപ്പം കണ്ടട്ടില്ലത്തെ പോലാണല്ലോ തീറ്റി.... അച്ഛൻ ബിസിനസുകാരനാ... പറഞ്ഞിട്ടെന്താ കാര്യം മകന് കുറച്ചു ഉണ്ണിയപ്പം വാങ്ങി കൊടുക്കില്ല... 😒 ഡെയ്.... ഡെയ്... പെതുക്കെ തിന്നട.... ഇപ്പളെ നമ്മടെ വായിൽ കപ്പലൊക്കെ ഓടി തുടങ്ങി... ഇതൊക്കെ മനസ്സിൽ പറഞ്ഞതാട്ടോ.... ഇങ്ങേരാങ്ങാനം കേട്ടാൽ എന്റെ കഥ കഴിഞ്ഞത് തന്നെ.... അല്ല ഇനി ഇതും കൊണ്ട് എന്തിനാ ലക്ഷ്മി ആന്റിടെ അടുത്തേക്ക് പോകുന്നത് .... ഇനി പാത്രം കൂടെ ഉള്ളു.... ഇതോടെ അങ്ങ് തിന്നു.... തീറ്റി എല്ലാം കഴിഞ്ഞു അങ്ങേര് എന്നെ ഒന്ന് നോക്കി.... പിന്നെ ഒന്നുടെ എന്റെ അടുത്തേക്ക്നീങ്ങി നിന്നു.... ഭഗവാനെ ഇങ്ങേരുടെ കണ്ണിൽ വല്ല കാന്തവും ആണോ.... എന്താ ഉണ്ണിയേട്ടാ.... നീ ഇന്നു എവിടെ ആടി നിരങ്ങാൻ പോയത്... എങ്ങും പോയില്ല... സത്യം.... എന്താ... നീ എങ്ങും പോയില്ലേ... ഇല്ല.... ഇല്ലന്നെ.... അരുണേ...... ഡാ അരുണേ...

അയ്യോ ഉണ്ണിയേട്ടാ അരുണ അല്ല ഗായത്രി ഗായു അങ്ങനെ വിളിക്കണം കേട്ടോ... ദേ അത് പറഞ്ഞപ്പോ എന്നെ നോക്കി പേടിപ്പിക്കുന്നു... ഡാ അരുണേ.... കൃഷ്ണ ഇങ്ങേരു ഇതു ആരെയാ വിളിക്കുന്നെ.... ഇതേ സമയം മുകളിൽ നിന്നും തലയും തുവർത്തി അരുൺ ഇറങ്ങി വന്നു... എന്താടാ.... എന്നും ചോദിച്ചു അവൻ തലയിന്നു തോർത്ത്‌ മാറ്റി.. അപ്പോഴാണ് ആധിയുടെ കൂടെ നിൽക്കുന്ന ഗായത്രിയേ അവൻ കണ്ടത്.. ഡീ ............... നീയോ........ നീ എങ്ങനെ ഇവടെ വന്നു.... എടി സാമദ്രോഹി നീ കാരണം ഞാൻ ചെന്നു ചാടിയത് ഒരു സിംഹത്തിന്റെ മടയിലേക്ക.... അവിടെ ഗർജിക്കുന്ന സിംഹം മാത്രേ ഉള്ളു.... മനുഷ്യനെ കൊല്ലാൻ നോക്കുവാണോ താൻ.. തന്റെ വീട് എവിടാ വേഗം വാ ഇന്നു എല്ലാരോടും പറഞ്ഞിട്ടേ ഉള്ളു കാര്യം... എന്നും പറഞ്ഞു അരുൺ വെളിയിലേക്കു ഇറങ്ങാൻ പാവിച്ചു... ഭഗവാനെ അമ്മ ഇന്നു ഇതറിഞ്ഞ എന്നെ പിന്നെ എങ്ങും വിടില്ല... ഇത്രയും നാളും നാട്ടുകാരുടെ കൊച്ചു കൊച്ചു പരാതികളെ ഉണ്ടായിരുന്നുള്ളു... എന്ന ഇയാളെ കൊല്ലാൻ നോക്കി എന്ന് എങ്ങാനം പറഞ്ഞ തീർന്നത് തന്നെ എന്റെ കാര്യം... അടവ് മാറ്റി പിടിച്ചേ മതിയാവു.... എന്റെ ചന്ദന മഴയിലെ അമൃത ചേച്ചി... പിന്നെ വാനമ്പാടിയിലേ അനുമോളെ.. ...

നിങ്ങൾ എല്ലാരും ഈ കൊച്ചു കലാകാരിയെ ഒന്ന് കരകയറ്റിയേക്കണേ.... റെഡി 1...2..3.. ഒറ്റ കരച്ചിൽ ആയിരുന്നു... അല്ലാതെ ഇവിടിപ്പോ ഒന്നും യേക്കില്ല .... സോറി അരുൺ ചേട്ടാ... ഞാൻ ഒരു തമാശക്ക് ചെയ്തതാ..😭😭....ഞാൻ ഒരു പാവമല്ലേ... ഈ ഒരു പ്രാവശ്യത്തേക്കു ക്ഷമിക്കണം.....😢.... അയ്യോ... മോളെ എനിക്കൊരു ദേഷ്യവും ഇല്ല... മോള് കണ്ണു തുടച്ചെ... അയ്യേ ഇതെന്തുവാ... ഞാൻ ആരോടും പറയില്ല.. . ഇല്ല ചേട്ടൻ അമ്മയോട് ഇതു പറയും... 😭 അയ്യേ എന്താ കുട്ടി ഇതു ഞാൻ പറയില്ല... adhi ഈ കുട്ടിയോട് പറ കരയാതിരിക്കാൻ.... adhi... ദേ കുട്ടി ഞാൻ പോവാ.. adhi ഇതു കണ്ടു കൊണ്ട്.... എന്തോന്നടെ എന്ന ഭാവത്തിൽ നിന്നു... അയ്യോ ചേട്ടൻ പോകുവോന്നും വേണ്ട.... ഞാൻ... ചേട്ടനോട് ക്ഷമിച്ചു... 😁 നീ ആള് കൊള്ളാമല്ലോടി.... എന്നാലും രാവിലത്തേതു ഇത്തിരി കൂടി പോയി.... അയ്യോ... ഇനിം ഞാൻ അങ്ങനൊന്നും ചെയ്യില്ല.. അപ്പോഴേക്കും അരുണിന്റെ ഫോണിൽ ആരോ വിളിച്ചു അവൻ അതും കൊണ്ട് അവരുടെ അടുത്ത് നിന്നും മാറി... ഗായു പതിയെ അവിടുന്നും മുങ്ങാൻ തുടങ്ങി...

ഇതു കണ്ട് adhi പിന്നെയും അവളെ പിടിച്ചു വലിച്ചു... (അയ്യടാ അടുത്തത് അവള് പിന്നേം ആധിയുടെ നെഞ്ചിൽ വന്നു വീണു എന്നു കരുതി ഇല്ലേ ) ഞാൻ നേരെ ഉണ്ണിയേട്ടന്റെ മുന്നിൽ തന്നെ വന്നു നിന്നു.... എന്താ.... അല്ലടി.... നീ എന്റെ വീട്ടിൽ ഉള്ളവരെ കയ്യിൽ എടുത്തു.. ഇപ്പൊ 8 ന്റെ പണി കൊടുത്തവനെയും നീ കയ്യിൽ എടുത്തു... അതെ ഉണ്ണിയേട്ടാ ഇനി എങ്കിലും മനസിലാക്കു എന്നിട്ട് എന്നോട് നല്ല രീതിയിൽ സംസാരിക്കു...😏 chii... നിർത്തിക്കോണം.... നീ എന്താടി കരുതിയെ പെൺപിള്ളേരായാൽ ഇത്രയും ഓവർ സ്മാർട്ട്‌ ആകരുത്.. കേട്ടോടി... എന്നും പറഞ്ഞു അവൻ അവളുടെ കയ്യിൽ പിടിച്ചു മുറുക്കി.... ഉണ്ണിയേട്ടാ കയ്യ് വിട്.. എനിക്ക് വേദനിക്കുന്നു... adhi അവളുടെ കയ്യിലെ പിടി വിട്ടു... അവൾ കയ്യൊന്നു വലിച്ചു കുടഞ്ഞു.. അവളുടെ കണ്ണൊക്കെ നിറഞ്ഞു വന്നു... ഗായത്രി എന്തെങ്കിലും പറയുന്നതിന് മുൻപ് അരുൺ ആധിയെ വിളിച്ചു..... ഡാ വേഗം ഒന്ന് വന്നേ... adhi അങ്ങോട്ടേക്ക് പോയി... ഗായു തിരിച്ചു വീട്ടിലേക്കും... എന്തിനാ ഈ പണ്ടാരം എന്നോടിത്ര ദേഷ്യം... നോക്കിക്കോ ഇങ്ങേർക്ക് കിട്ടുന്ന പെണ്ണ് വല്ല ഗുസ്തികാരിയും ആയിരിക്കും... ഇങ്ങേരുടെ ഈ സ്വഭാവത്തിന് അവള് നല്ല ഇടി വെച്ചു കൊടുക്കണം...

അയ്യോ കൈ നന്നായിട്ടു വേദനിക്കുന്നല്ലോ... നമ്മള് വീട്ടിൽ ചെന്നിട്ടും ആരോടും ഒന്നും മിണ്ടില്ല നേരെ റൂമിലേക്ക്‌ പോയി.... മുറിയിലേക്ക് വന്നിട്ടും നമ്മുടേ മൈൻഡ് അങ്ങോട്ട്‌ ശെരിയാവുന്നില്ലാരുന്നു...... എന്നാലും എന്റെ കയ്യ്.... വീട്ടിൽ ഇരുന്നിട്ടനെ ഒരു സമാധാനവും ഇല്ല.... നേരം വെളുക്കുന്നതെ ആർക്ക് എന്തു പണി കൊടുക്കണം എന്നും പറഞ്ഞ... പക്ഷെ ഉണ്ണിയേട്ടൻ..... ഉണ്ണിയേട്ടൻ എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ.... ഇപ്പൊ ഒന്നും പോരാത്തേന് ഒന്നിനെയും കൂടി കെട്ടി എടുത്തിട്ടുണ്ട്... ഇനി എന്തൊക്കെ കാണണം ഭഗവാനെ... ഗായത്രി ബെഡിൽ കയറി ഇരുന്നു.... എന്തോ ആലോചിച്ചു ഇരുന്നപ്പോളാണ് അവളുടെ ലാപ് ടോപ് അവിടിരിക്കുന്നത് കണ്ടത്... ഹേയ് എന്റെ ലാപ്ടോപ്..... ഗായു നിന്റെ തല എപ്പളും പ്രവർത്തനം ഉള്ളതാണെന്ന് നി തെളിയിച്ചിരിക്കുന്നു.... അച്ഛൻ പ്ലസ് ടു പാസ്സ് ആയപ്പോ വാങ്ങി തന്നതാ... ഞാൻ ഇതു game കളിക്കാൻ മാത്രേ എടുക്കു.... ഞാൻ എന്തിനാ ഇപ്പൊ ഇതെടുതത് എന്നല്ലേ പറയാം.... അയാളില്ലേ... ആ ഉണ്ണിയേട്ടൻ അങ്ങേരെ Fb ഉണ്ടോ എന്ന് നോക്കാനാ... നമ്മള് നേരെ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പാവിച്ചു... എന്റെ കൃഷ്ണ അക്കൗണ്ട് ഇപ്പളും പഴയതു പോലെ അവിടെ തന്നെ കാണാനേ....

പണ്ടങ്ങണ്ടു എടുത്ത... ഓപ്പൺ ചെയ്തിട്ടു വർഷങ്ങൾ ആയോ എന്നൊരു സംശയം.... അഹ് ഓപ്പൺ ആയി കിട്ടി... കൊച്ചു കള്ളൻ അപ്പൊ അവിടെ തന്നെ ഇണ്ടാരുന്നു ഇല്ലേ... (എന്തോന്നടെ വേറെ ഒന്നുവല്ല നമ്മടെ അക്കൗണ്ട് ) അല്ല ഇതെടുത്തട്ടു വല്യ കാര്യം ഒന്നുല്ലല്ലോ... അങ്ങേരുടെ name അറിയണ്ടേ... എന്തായാലും എന്തെങ്കിലും ഒക്കെ അടിച്ചു നോക്കാം... Adhi ആദിത്യൻ.... ഇതില് കുറെ ഉണ്ടല്ലോ... ഞാൻ ഇപ്പൊ എവിടെ പോയി താപ്പാന.. ഇല്ല ഇതിലെങ്ങും ഇല്ല... അടുത്തത്... ആദിത്യൻ.ഉണ്ണി........ അത് മതി.... എവിടെ ഇതിന്നതൊന്നും ഇല്ല. ഇനി വെറും ആദിത്യൻ ആണോ.... അഹ് എന്തെങ്കിലും ആട്ടെ അതൂടെ നോക്കാം... ഇതിലും കുറെ ഇണ്ടല്ലോ.... ദേ കിടക്കുന്നു..... എന്റെ കൃഷ്ണ ഇതു ഇങ്ങേരു തന്നെ ആണോ.... എന്തൊരു ഗ്ലാമർ ആ.... എന്താന്നല്ലേ.... അങ്ങേര് ദേ ഭയങ്കര മോഡേൺ ഡ്രെസ്സിൽ നിൽക്കുന്ന ഫോട്ടോ... തലമുടി ഒക്കെ നീട്ടി വളർത്തിയിട്ടുണ്ട്... ഒത്തിരി ഒന്നും ഇല്ല എന്നാലും പൊളി ലുക്ക്‌... കൂളിംഗ് ഗ്ലാസ്‌ ഒക്കെ വെച്ചിട്ടുണ്ട്.... ഇപ്പൊ കണ്ടാലോ.... അല്ല ഇപ്പൊ കണ്ടാലും കുഴപ്പമില്ല... എന്നാലും ഹെയർ ഇത്രേം ഒന്നുല്ല.... പിന്നെ നാട്ടിൻ പുറത്തു കാരൻ ചെക്കനെ പോലെ നടപ്പൊക്കെ ..... ഇങ്ങേർക്ക് ഇപ്പളും ഇങ്ങനൊക്കെ നടന്ന പോരാരുന്നോ...

നമ്മള് നേരെ ഫോട്ടോസ് എടുത്തു നോക്കി... റിക്വസ്റ്റ് കൊടുത്തു....അഹ് ഇതില് കുറെ ഉണ്ടല്ലോ ഫോട്ടോസ്... നമ്മള് ഓരോന്നും എടുത്തു നോക്കി.... അയ്യോ.... മോളെ... എന്താ അമ്മേ.................... എന്തുവാ അവിടെ ഒരു ശബ്ദം............ ഒന്നുല്ല അമ്മേ..... ഇവടെ ഒരു പാറ്റാ................ ഓ ഈ പെണ്ണിന്റെ ഒരു കാര്യം.................. ഞാൻ എന്തിനാ അയ്യോ വെച്ചത് എന്നല്ലേ........ അങ്ങേരുടെ ഫോട്ടോസ് നോക്കി വന്നപ്പോൾ അതിൽ....... അതിൽ എന്നെ കാട്ടിലും ഗ്ലാമർ ഉള്ള കൊറേ എണ്ണം.... അതെന്നെ പെൺപിള്ളേർ ... അവരെ വെച്ചു നോക്കിയ ഞാൻ ഒന്നുമല്ല......... അല്ല ഇനി ഇങ്ങേർക്ക് വല്ല ഗേൾ ഫ്രണ്ടും ഉണ്ടോ.... എന്നാ അത് വീട്ടിൽ പറഞ്ഞു പൊട്ടിച്ചു കൊടുക്കും ഞാൻ... അല്ല ഗായു... ഇതൊക്കെ വീട്ടിൽ പറഞ്ഞ സീൻ ആകാൻ... അവൻ കൊച്ചു കുട്ടി അല്ലല്ലോ... അഹ് എന്തെങ്കിലും ആകട്ടെ എന്നാലും ഞാൻ അങ്ങേരുടെ പ്രേമം പൊട്ടിച്ചിരിക്കും... അല്ല അങ്ങേർക്കു പ്രേമം ഉണ്ടങ്കിൽ എനിക്കെന്താ.... ഒന്നുടെ ആ ഫോട്ടോസ് ഒക്കെ എടുത്തു നോക്കിക്കൊണ്ടിരുന്നു അല്ലാതിപ്പോ എന്തു ചെയ്യാനാ.... ****************

ഇതേ സമയം ഉണ്ണി അരുണിനോട് സംസാരിച്ചോണ്ട് ഇരിക്കുവായിരുന്നു... അരുൺ വന്നതിൽ എല്ലാവർക്കും സന്തോഷം തന്നെ ആയിരുന്നു.. രാത്രിയിൽ കിടക്കാൻ വേണ്ടി ഉണ്ണി അരുണിന് മുറി കാണിച്ചു കൊടുത്തു..... ഉണ്ണി മുറിയിൽ നിന്നും ഇറങ്ങാൻ നേരം അരുൺ അവനെ വിളിച്ചു..... Adhi..... നീ ഒന്ന് നിന്നെ.... അല്ല നിന്റെ ഉദ്ദേശം എന്തുവാ... എന്ത് ഉദ്ദേശം നീ എന്തുവാ പറയുന്നത്.. ഡാ നീ പൊട്ടൻ കളിക്കുവാണോ... എന്നും ഇങ്ങനെ നടന്നാൽ മതിയോ നിനക്കു... നിനക്കു വേണ്ടെടാ ഒരു ജീവിതം... അരുണേ ഡാ എല്ലാം അറിഞ്ഞോണ്ടാ നീ ഇങ്ങനെ ഒക്കെ പറയുന്നത്.... അതേടാ അറിഞ്ഞോണ്ട് തന്നെയാ.... icu ഒരിറ്റു ജീവനുമായി കിടക്കുന്ന ആൾക്ക് വേണ്ടിയാണോ നീ നിന്റെ ലൈഫ് കളയുന്നത്..... ഡാ ഈ ടോപ്പിക്ക് ഇവടെ വെച്ചു നിർത്തിയെക്കു.... ഇനി ഇതിനെ പറ്റി ഒരു സംസാരം ഉണ്ടാവരുത്... ഉണ്ണി ദേഷ്യത്തോടെ മുറിയിൽ നിന്നും ഇറങ്ങി പോയി..... അമ്മേ...... മുത്തശ്ശി........... എന്താ ഉണ്ണി..... അവരു രണ്ടു പേരും അവനടുത്തേക്കു വന്നു...... രണ്ടാളും കൂടി അവനെ പറഞ്ഞു വിട്ടതാ ഇല്ലേ... ആണെടാ... ഞങ്ങൾ പറഞ്ഞു വിട്ടതാ അവനെ.. (ലക്ഷ്മി ) ഉണ്ണി ഞാൻ നിന്നോട് എത്ര തവണ പറഞ്ഞു... നീ എന്താ ഒന്നും മനസിലാക്കാത്തെ....

ഞാൻ എന്തു മനസിലാക്കണം... നിങ്ങള് പറ.... എനിക്കിപ്പോ ആരും കല്യാണം ആലോചിക്കേണ്ട കേട്ടല്ലോ... ഉണ്ണി ദേഷ്യത്തോടെ അവന്റെ മുറിയിലേക്ക് പോയി വാതിൽ അടച്ചു.... *************** എന്റെ ഈശോര കിടന്നിട്ടു ഉറക്കം പോലും വരുന്നില്ലല്ലോ..... നിദ്ര ദേവി നീ എന്താ ഇന്നു എന്നെ തിരിഞ്ഞു നോക്കാത്തത്.... കട്ടിലു കണ്ടാൽ അപ്പൊ ഉറങ്ങുന്ന ഞാനാ..... എങ്ങനെ ഒക്കെയോ അവൾ ഉറക്കത്തെ കൂട്ട് പിടിച്ചു.... പിറ്റേന്നു രാവിലെ തന്നെ അരുണും ഉണ്ണിയും കൂടെ എവിടെയോ പോകാൻ ഇറങ്ങി... അരുൺ കൂടെ ഉള്ളത് കൊണ്ട് ലക്ഷ്മി എതിര് പറഞ്ഞില്ല.... ഗായത്രി പഴയത് പോലെ തന്നെ കുട്ടികളുമായി കളിച്ചു നടന്നു..... ഇതിനിടയിൽ അവൾ മുത്തശ്ശി യെ കാണാൻ അവിടെ പോയി അപ്പോൾ അറിഞ്ഞു അവർ എവിടെയോ പോയി എന്ന് ദിവസങ്ങൾ കടന്നു പോയി.... ഒരാഴ്ച കഴിഞ്ഞു... മുത്തശ്ശിക്കും ലക്ഷ്മിക്കും ഒക്കെ ഉണ്ണിയെ ഓർത്തു വിഷമം ആയി... പിറ്റേന്ന് ഒരു പുലർച്ചെ വീടിന്റെ വാതിൽ ആരോ മുട്ടുന്നത് കേട്ടാണ് ലക്ഷ്മി കതകു തുറന്നത്... ഉണ്ണി..... നീ ഇതു എവിടെ പോയതാ.... എത്ര ദിവസായി എന്ന് നിങ്ങൾക്ക് വല്ല ഓർമയും ഉണ്ടോ.... എന്റെ അമ്മ കുട്ടി.... ദേ ഇവന്റെ ഓഫീസിൽ കുറച്ചു വർക്ക്‌ ഉണ്ടായിരുന്നു..

അതൊക്കെ ശെരി ആയി വന്നപ്പോൾ ഇത്തിരി താമസിച്ചു..... അതാ... മുത്തശ്ശി പുറകിൽ തന്നെ ഉണ്ടായിരുന്നു... അഹ് ആരിത് എന്റെ അമ്മാളുവോ.... പിണങ്ങിയോ എന്നോട് പറ.... ഒന്ന് പോടാ എനിക്ക് പിണങ്ങാൻ പറ്റുവോ നിന്നോട്.... നീ വന്നേ... അരുൺ മോനെ നീയും va.... അവർ കുറച്ചു നേരം സംസാരിച്ചു... പിന്നെ അമ്മയെയും അമ്മുമ്മയെയും പറഞ്ഞയച്ചു അവർ മുറിയിലേക്ക് പോയി.... ഉണ്ണി..... പുറകിൽ നിന്നും ഒരു കൈ തോളത്തു വന്നു പതിച്ചപ്പോൾ അവൻ തിരിഞ്ഞു... അതുവരെ മറ്റുവല്ലരുടെ മുന്നിൽ ചിരിച്ചു കളിച്ചു നിന്ന ആദി അരുണിനെ കെട്ടി പിടിച്ചു കുറെ കരഞ്ഞു..... എങ്ങനെ പറ്റുന്നു ആദി നിനക്കു ഇങ്ങനെ ഒക്കെ അഭിനയിക്കാൻ.... അറിയില്ലെടാ എനിക്കൊന്നും... സമയം കടന്നു പോയി.... ഉണ്ണി.... ഉണ്ണി..... ഉണ്ണിയേ ആരോ വിളിക്കുന്നത്‌ കേട്ടാണ് അവൻ താഴേക്കു ഇറങ്ങി വന്നത് പുറകെ അരുണും ഇണ്ടായിരുന്നു..... താഴേക്കു ഇറങ്ങി വന്ന adhi ആദ്യം കണ്ടത് ഗായത്രിയെ ആയിരുന്നു.... അവനു നല്ല ദേഷ്യം വന്നു... ഉണ്ണി നീ എന്താലോചിച്ചു നിൽക്കുവാ അവിടെ ഇങ്ങോട്ട് വരിക... മുത്തശ്ശി അവനെ വിളിച്ചു... അപ്പോളാണ് ലക്ഷ്മി യും ഗൗരി യും അടുക്കളയിൽ നിന്നും ഇറങ്ങി വരുന്നതാണ് അവൻ കണ്ടത്... അവർ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു..... അതുകൊണ്ട് തന്നെ അവൻ അവളെ ഒന്നും പറയാൻ പോയില്ല..... എന്താ മുത്തശ്ശി വിളിച്ചത്....

ഉണ്ണി നാളത്തെ ദിവസത്തിന്റെ പ്രേത്യേകത നിനക്കറിയാമോ.... അവർ അത് ചോദിച്ചതും ഉണ്ണിയുടെ മുഖത്തു ഒരു ഭയം നിഴലടിച്ചതു പോലെ അവൻ നിന്നു വിയർക്കാൻ തുടങ്ങി..... പക്ഷെ ഇതു ഗായത്രിക്കു മനസിലായിരുന്നു... അവൻ അരുണിനെ നോക്കി അവനും അത് പോലെ തന്നെ...... ഉണ്ണി... അറിയാമോ... അത് പിന്നെ മുത്തശ്ശി...... അറിയില്ല അല്ലെ... ഞാൻ പറയാം... നാളെ മുത്തശ്ശന്റെ ഓർമ ദിവസം ആണ്... അതുപോലെ തന്നെ നിന്റെ ദോഷം മാറാൻ ഇവടെ ഒരു വലിയ പൂജ നടക്കുന്നുണ്ട്...... അതിനാ ഗൗരിയെയും ഞാൻ വിളിച്ചത്.... നമ്മൾ രണ്ടു വീട്ടുകാർ അല്ലെ ഉള്ളു... അത് തന്നെ ദാരാളം...... അവൻ തലയാട്ടി..... പിറ്റേന്നുള്ള പൂജക്കുള്ള സാധങ്ങൾ വാങ്ങാനുള്ള ഓട്ടത്തിൽ ആയിരുന്നു ഉണ്ണിയും അരുണും പിന്നെ അങ്ങോട്ട്‌... ഗായത്രിയെ കൂട്ടാൻ പറഞ്ഞിട്ടും ഉണ്ണി അത് കേട്ടില്ല..... നേരം കടന്നു പോയി കൊണ്ടിരുന്നു...... പിറ്റേന്ന് കാലത്തു തന്നെ അവർ അമ്പലത്തിൽ പോയി മുത്തശ്ശന് വേണ്ടി പ്രാർത്ഥിച്ചു.... ഉച്ചക്കു ഗായത്രി ഭക്ഷണം കഴിച്ചത് പോലും ഉണ്ണീടെ വീട്ടിൽ നിന്നായിരുന്നു... എന്നാൽ അന്നത്തെ ദിവസം ഒരിക്കൽ പോലും adhi ഗായത്രിയുടെ അടുത്ത് വഴക്കിട്ടില്ല....... ഗായത്രിക്കു അതൊരു സന്തോഷം ആയിരുന്നു...

പൂജയുടെ കാര്യത്തിന് ഓടി നടന്നു ഗായത്രിയും അരുണും നല്ല കൂട്ടായി.. എന്നാൽ ഉണ്ണി ഇടയ്ക്കു മുറിയിൽ നിന്നു ഇറങ്ങാതെ ഇരുന്നു... ആരെങ്കിലും വിളിച്ചാൽ മാത്രം താഴേക്കു വരും..... നേരം കടന്നു പോയി കൊണ്ടേ ഇരുന്നു.... രാത്രിയോട് അടുത്തിരുന്നു... പൂജ തുടങ്ങുവാൻ സമയം ആയി... അടുത്തുള്ള കുറച്ചു പേരും കൂടെ പൂജയിൽ പങ്കെടുക്കാൻ വന്നു.... ഉണ്ണിയേ മുത്തശ്ശി കൊണ്ട് വന്നു അടുത്തിരുത്തി... ഗായത്രി അവനെ തന്നെ ശ്രെദ്ദിച്ചു... അവന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയത് പോലെ ... പൂജ തുടങ്ങി എല്ലാരും പ്രാർത്ഥനയിൽ മുഴുകി..... ഇടയ്ക്കു ഗായത്രി നോക്കിയപ്പോൾ ആധിയെ കാണുന്നില്ല... അവളു മുത്തശ്ശിയുടെ മറു സൈഡിൽ ആയിരുന്നു ഇരുന്നത്... മുത്തശ്ശി ഉണ്ണിയേട്ടൻ എന്തിയെ.... മോളെ അവനെഴുനേറ്റു പോയി... വെള്ളം കുടിച്ചിട്ട് വരാമെന്നു പറഞ്ഞ പോയത് കുറച്ചു നേരം ആയി.. മോള് പോയൊന്നു നോക്കാമോ... അതിനെന്താ മുത്തശ്ശി ഞാൻ പോയി നോക്കാം.... അവൾ അവിടെ നിന്നും എണീറ്റു.... വീടിനകത്തേക്ക് പോയി... അകത്തു ചെന്നു അവനെ അവിടെയെല്ലാം നോക്കി... മുറിയിലും എല്ലാം നോക്കി എങ്ങും അവനില്ലാരുന്നു..... ഉണ്ണിയേട്ടാ... ഇതെവിടേയാ... ഉണ്ണിയേട്ടാ.... അവൾ അവിടെ മുഴുവനും നോക്കി.. എന്തോ ഒന്ന് ഓർത്തപ്പോലെ... അവൾ മുറ്റത്തേക്കിറങ്ങി... കുളത്തിനടുത്തേക്കു പോയി അവളുടെ കയ്യിൽ ഒരു ടോർച്ചും എടുത്തു..... അവൾ കുളത്തിനടുത്തു ചെന്നു...

അവൾക്കെന്തോ പേടി തോന്നി തുടങ്ങി.... എന്റെ കൃഷ്ണ ഒറ്റയ്ക്ക്... അതും രാത്രി... പ്രേതം കാണുമോ.... അവൾ കുളത്തിനടുത്തെത്തി ഉള്ളിലേക്ക് ടോർച്ചു അടിച്ചു നോക്കി.... അവിടെ ഒരാൾ കിടക്കുന്നു... ഉണ്ണിയേട്ടൻ.... ഏട്ടാ.... അവൾ അവനടുത്തേക്കു ഓടി... ഉണ്ണിയേട്ടൻ എന്താ ഇവടെ കിടക്കുന്നത് വാ നമുക്ക് വീട്ടിൽ പോകാം... അവള് അവനടുത്തു വന്നിരുന്നു വിളിച്ചു.... അവനു തീരെ ബോധം ഇല്ലായിരുന്നു... ഉണ്ണിയേട്ടാ എന്താ പറ്റിയത്... ഏട്ടൻ കുടിച്ചോ... എണീക്കു ഉണ്ണിയേട്ടാ... അവളുടെ കണ്ണുകൾ നിറയുന്നത് അവളറിഞ്ഞു... അവൾ പതിയെ അവനെ പിടിച്ചു നേരെ ഇരുത്തി... ഉണ്ണിയേട്ടാ... വാ ഏട്ടാ വീട്ടിൽ പോകാം.... അവൻ പതിയെ എണീറ്റിരുന്നു.... അവന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിരുന്നു... അവൻ മുഖം തിരിച്ചു അവളെ നോക്കി.... അവള് പറയുന്നതൊന്നും അവൻ കേൾക്കുന്നില്ലായിരുന്നു.... അവൻ എന്തോ ഒരു ആലോചനയിൽ ആയിരുന്നു... അവൻ പതിയെ അവന്റെ മുഖം അവളുടെ അടുത്തേക്ക് കൊണ്ട് വന്നു..... ഉണ്ണിയേട്ടാ എന്തിനാ കുടിച്ചത്.... ഇപ്പൊ ഞാൻ എന്താ ചെയുക മുത്തശ്ശി അവിടെ ഉണ്ണിയേട്ടനെ നോക്കി ഇരിക്കുവാ വാ പോകാം....

അവൾ അത് പറഞ്ഞു കഴിഞ്ഞതും അവൻ കൈകൾ എടുത്തു അവളുടെ ഇരു കവിളിലും വെച്ചു.... അവൻ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു.... അവന്റെ കണ്ണുകളിൽ നോക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു തെളിച്ചമാണ്‌.... അവളും അവന്റെ കണ്ണുകളിൽ നോക്കി ഇരുന്നു പോയി.... ""മീരാ ".................................. അവൻ അങ്ങനെ വിളിച്ചതും അവൾ പെട്ടന്ന് അവന്റെ കൈ തട്ടി മാറ്റി.... അവളുടെ കണ്ണുകൾ നിറഞ്ഞു... എന്നെ വിട്ടിട്ടു പോകല്ലേ മീരാ.... അവൾ അവിടെ നിന്നും വേഗം എണീറ്റു.... അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു... എന്നെ വിടു ഉണ്ണിയേട്ടാ എനിക്ക് പോണം.. വിടാൻ.... എന്നെ വിട്ടു പോകല്ലെടി... ഉണ്ണിയേട്ടാ എന്റെ കയ്യിൽ നിന്നും വിടുന്നുണ്ടോ.... അവൻ അവളെ എന്തെന്നില്ലാത്ത പകയോട് കൂടെ നോക്കി.... നിന്നോട് ഞാൻ പറഞ്ഞില്ലേ മീരാ എന്നെ വിട്ടിട്ടു പോകാതേനു... ഓരോ നിമിഷവും അവൻ എന്റെ മീരാ... എന്ന് പറയുമ്പോളും അവളുടെ ഉള്ളിൽ അത് വരെ അവനോടു തോന്നാത്ത ഇഷ്ടവും ദേഷ്യവും എല്ലാം ഒരു പോലെ നിറഞ്ഞു.... ഞാൻ തന്റെ മീരാ അല്ല ഗായത്രിയ.. വിടടോ എന്റെ കയ്യിൽ നിന്നും... അവൻ ആകെ വിറക്കാൻ തുടങ്ങി... ഇല്ല... ഞാൻ വിശ്വസിക്കില്ല.... നീ... നീ എന്റെ മീരായ..... അവൾ അവിടെ നിന്നും ഓടാൻ പവിച്ചു എന്നാൽ അവളുടെ കൈ അവൻ പിടിച്ചേക്കുവായിരുന്നു... അവൻ അവളെ പിടിച്ചു വലിച്ചു അവൾ കറങ്ങി നേരെ നിന്നു... മീരാ....

എന്നെ വിടു ഉണ്ണിയേട്ടാ... ഞാൻ പൊക്കോട്ടെ അവൾ കരഞ്ഞു പറഞ്ഞു... പെട്ടന്ന് അവൻ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി.... അവന്റെ അടുത്ത് നിന്നും ഒരിക്കലും അവൾ പ്രതീക്ഷിച്ചതല്ല ഇതു... പെട്ടന്ന് ആയതു കൊണ്ട് അവൾക്കു എതിർക്കാൻ പറ്റിയില്ല... . അവൾക്കു ശ്വാസം മുട്ടുന്നത് പോലെ തോന്നി... അവൾ അവനിൽ നിന്നും അടർന്നു മാറുവാൻ പാവിച്ചു.... പക്ഷെ അതൊന്നും.... അവൻ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.... അവളുടെ കണ്ണുകൾ അടഞ്ഞു.... ബോധം ഇല്ലാതെ ഉണ്ണിയുടെ കയ്യിൽ അവൾ വീണു.... ഡാ...... ആരോ അവനെ വിളിച്ചപ്പോൾ അവൻ തിരിഞ്ഞുനോക്കി... അരുണേ.... ദേ നോക്കടാ എന്റെ മീരാ.... ഡാ.... നിനക്കു എങ്ങനെ തോന്നി.... മാറെടാ അങ്ങോട്ട്‌... ഗായത്രി യെ ആധിയുടെ കയ്യിൽ നിന്നും അരുൺ പിടിച്ചു മാറ്റി... ആധിയെ അവൻ പിടിച്ചു തെള്ളി.... അവൻ കുളത്തിനടുത്തുള്ള പടിയിൽ ചെന്നു വീണു... മോളെ ഗായത്രി കണ്ണു തുറക്ക്... അവൻ അവളെ കുറെ വിളിച്ചു.... അവൻ അവളെ താഴെ ഇരുത്തി...

കുളത്തിൽ നിന്നും കുറച്ചു വെള്ളം എടുത്തു അവളുടെ മുഖത്തു കുടഞ്ഞു... അവൾ കണ്ണുകൾ തുറന്നു.... എന്തോ പേടിച്ചത് പോലെ.... അരുൺ ഏട്ടാ.... എന്നെ... എന്നെ ഇവിടുന്നു കൊണ്ട് പോ... കൊണ്ട് പോ അരുണേട്ടാ... മോളെ നീ പേടിക്കാതെ... ഞാൻ നിന്നെ ഇവടെ നിന്നും കൊണ്ട് പോകാം.. പക്ഷെ... ഇവടെ നടന്നതോന്നും നീ ആരോടും പറയരുത്... ആ രണ്ടു കുടുംബങ്ങൾ തമ്മിൽ ഇനി നിങ്ങൾ ആയിട്ട് ഒരു... പ്രശ്നം.. അത് ഉണ്ടാവരുത്... അവൻ അവളുടെ മുന്നിൽ കൈ കൂപ്പി..... അവൾ ഇല്ലാന്ന് തലയാട്ടി... അവൾ തല തിരിച്ചു ഉണ്ണിയേ നോക്കി... ആ മുഖത്തേക്ക് നോക്കുമ്പോൾ അവൾക്കു വിഷമം തോന്നി... അരുൺ ആധിയെ പിടിച്ചു അവർ വീട്ടിലേക്കു നടന്നു... ആധിയുടെ മുറിയിൽ അവനെ കൊണ്ട് കിടത്തി... താഴെ വന്നപ്പോൾ എല്ലാരും അവനെ തിരക്കി അവൻ ഉറങ്ങി എന്ന് അരുൺ കള്ളം പറഞ്ഞു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story