ഗായത്രി: ഭാഗം 6

gayathri arya

എഴുത്തുകാരി: ആര്യ

ഗായത്രി പിന്നെ അധിക നേരം അവിടെ നിന്നില്ല... ഉണ്ണിയിൽ നിന്നും ഇങ്ങനെ ഒക്കെ ഉണ്ടായതിൽ അവളുടെ മനസു വല്ലാതെ അസ്വസ്ഥയായിരുന്നു.... മീര ആരാ ഉണ്ണിയുടെ കാമുകി ആയിരിക്കുമോ.... ഉണ്ണിയേട്ടൻ എന്നോട് എന്തിനാ ഇങ്ങനെ ഒക്കെ പെരുമാറുന്നത്... അവൾ ഓരോന്നും ആലോചിച്ചു കൂട്ടി... ഇതിനിടയിൽ അരുണിനെ അവൾ പല തവണ കണ്ടു എന്നാൽ ഒന്നും അവനോട് ചോദിക്കാൻ അവൾക്കു പറ്റിയില്ല.... മോളെ.... ലക്ഷ്മിയുടെ വിളി കേട്ടാണ് അവൾ സ്വബോധത്തിൽ വന്നത്... ദേ വരുന്നു ആന്റി... അല്ല പൂജക്കിടയിൽ നീ ഇതു എവിടെ പോയതാ.. (ഗൗരി) അത്... പിന്നെ.... അഹ് അമ്മേ ഞാൻ വെള്ളം... വെള്ളം കുടിക്കാൻ പോയതാ... ഹമ്.. വാ വീട്ടിൽ പോകാം... അവൾ ഗൗരിയുടെ കൂടെ വീട്ടിലേക്കു പോകാൻ ഇറങ്ങി.... വീട്ടിൽ എത്തിയതും അവൾ റൂമിൽ കേറി വാതിൽ അടച്ചു.... കുറെ നേരത്തെക്കു അവൾ വെളിയിൽ ഇറങ്ങിയതേ ഇല്ല... മീര.... എന്നെ വിട്ടിട്ടു പോകല്ലേ ഡീ... ആ വാക്കുകൾ അവളുടെ മനസ്സിൽ ആഴത്തിൽ പതിച്ചു.... ആരാ... ആരാ അവൾ...

ഉണ്ണിയേട്ടൻ എന്തിനാ എന്നെ മീര എന്ന് വിളിച്ചത്... അല്ലെ തന്നെ ഉണ്ണിയേട്ടൻ അങ്ങനെ വിളിച്ചപ്പോ എന്റെ മനസ്സിൽ എന്തിനാ വിഷമം തോന്നിയത്.... ആരാ അവൾ... മോളെ... ഈ പെണ്ണ്തെവിടെ പോയി കിടക്കുവാ... അവൾ പതിയെ റൂമിൽ നിന്നും വെളിയിൽ ഇറങ്ങി... അവളുടെ അമ്മ വാതിക്കൽ എത്തി... എന്താ മോളെ.. എന്നും ചോദിച്ചു അവളുടെ അടുത്തേക്ക് അവർ വന്നു... ഏയ് ഒന്നുല്ല അമ്മേ ഒരു തലവേദന അതാ മുഖം ഒന്ന് കിടക്കാമെന്നു കരുതി.. എന്നാ മോള് കിടന്നോ.. എന്തെങ്കിലും വയ്യഴിക ഉണ്ടേ അമ്മേ വിളിക്കണം കേട്ടോ.. അഹ് വിളിക്കാം അമ്മേ.... അവൾ പോയി കിടന്നു... എന്നാൽ കണ്ണടക്കുമ്പോൾ അവൻ അവളെ വിളിച്ചതൊക്കെ ഓർമ വന്നു.. അവൾക്കു ഉറങ്ങാൻ കഴിഞ്ഞില്ല.... ഇതേ സമയം അരുൺ ഉണ്ണിയുടെ അടുക്കൽ തന്നെ ഇരുന്നു... പിറ്റേന്ന് നേരം വെളുത്തതും...

അവൾ എന്തോ ഉറപ്പിച്ചത് പോലെ അവിടെ നിന്നും ഇറങ്ങി.... നേരം വെളുത്തില്ല അതിനു മുന്നേ എന്റെ പൊന്നുമോൾ ഊരു തെണ്ടാൻ ഇറങ്ങിയോ... എന്റെ പൊന്നു മാതാശ്രീ ഞാൻ ദേ അപ്പുറത്ത് വരെ പോകുവാ വേഗം വരാം............ എന്റെ ഗൗരി നിനക്കറിയില്ലേ അവളെ.. ഇനി നീ പോകണ്ടന് പറഞ്ഞാലും അവൾ പോകും... വെറുതെ നിന്റെ വായിലെ വെള്ളം വറ്റിക്കാം എന്നല്ലാതെ അവളെ നന്നാക്കാൻ നോക്കിയ പറ്റില്ല... ഞാൻ ഒന്നും പറയുന്നില്ല... എന്നും പറഞ്ഞു ഗൗരി അകത്തേക്ക് പോയി..... thanks acha...... ഹമ്മ്.. നീ ഇങ്ങനെ ഊരു തെണ്ടി നടക്കും.. അവളുടെ വായില് ഇരിക്കുന്നത് മുഴുവൻ കേൾക്കുന്നതു ഞാനും... നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു....😁😁😁 ഞാൻ എന്നാ പോവാണേ.. പിള്ളേര് വെയിറ്റ് ചെയ്യുന്നുണ്ടാവും... ഹമ്മ് പൊക്കോ പൊക്കോ.. നമ്മള് നേരെ അവിടുന്ന് മുങ്ങി... പിള്ളേരുടെ എടുത്തു എത്തി...

അപ്പുസേ... ഞാൻ ഒരു കാര്യം ചോദിച്ച നീ സത്യം പറയുമോ.. ഗായു ചേച്ചി എന്തുവാ എന്ന് വെച്ചാൽ ചോദിക്കു... എന്നിട്ടല്ലേ ബാക്കി കാര്യം.. എടാ...എനിക്ക് ഒരു ഹെല്പ് വേണം... എന്തുവാ ചേച്ചി പറയു... ഡാ അത് പിന്നെ.. പറ ചേച്ചി... ഡാ അത് നീ ആ ഉണ്ണിയേട്ടന്റെ വീട്ടിൽ വരെ ഒന്ന് പോകാമോ.. അയ്യേ ഇതാണോ കാര്യം എപ്പോ........... അല്ല എവിടെക്കു പോകാനാ ഇപ്പൊ പറഞ്ഞത്... 🙄 എടാ ഉണ്ണിയേട്ടന്റെ വീട്ടിൽ... ഏതു ചേച്ചി അന്ന് മരത്തിന്റെ മോളി കേറിയപ്പോ... അഹ് അതേടാ.... എന്റെ പൊന്നു ചേച്ചി എന്നെകൊണ്ട് പറ്റത്തില്ല...ഒന്നാതേ അങ്ങേർക്കു ഞങ്ങളെ കാണുന്നതേ കലിപ്പാ... എടാ പ്ലീസ്... ചേച്ചി... നിങ്ങൾ ഒരു മിറ്റത്ത താമസിക്കുന്നത്... ഇത്രയും ദൂരം മാറി വന്നിരുന്നു... അതും എന്നെ കൊണ്ട് തന്നെ അങ്ങോട്ട്‌ പറഞ്ഞയക്കാൻ എന്താ ഇത്ര തിടുക്കം... ഡാ ഞാൻ പറയുന്നത് ആദ്യം നീ കേക്കു... ഞാൻ എന്തെങ്കിലും കാര്യം ഉണ്ടങ്കിൽ അത് നിന്നോടല്ലേ പറയുന്നത്... അതും കാര്യം ഉള്ള കാര്യത്തിന് അല്ലാതെ ഞാൻ പറയില്ലാന്നു നിനക്കറിയില്ലേ...

എനിക്കിപ്പോ നീ ഒരു ഉപകാരം ചെയ്യണം... അവിടെ പോകണം... ആരും നിന്നെ കാണാൻ പാടില്ല... എന്നിട്ട് ഉണ്ണിയേട്ടൻ കാണാതെ അരുൺ ഏട്ടനെ നീ കാണണം... അല്ല ഈ അരുൺ ആരാ... എടാ പൊട്ടാ അന്ന് നമ്മൾ പണി കൊടുത്തു വിട്ടില്ലേ ആ ചേട്ടൻ... ആ ചേട്ടനെ കണ്ടിട്ട് ഞാൻ ഇവടെ ഉണ്ട്... കാണണം എന്ന് പറഞ്ഞെന്നു പറയണം എന്നിട്ട് അയാളെ നീ ഇങ്ങോട്ട് കൂട്ടികൊണ്ട് വരണം... അതെന്തിനാ ചേച്ചി.... ഓ നിങ്ങൾ തമ്മിൽ ലവ് ആയി ഇല്ലേ... മ്മ് നടക്കട്ടെ... നടക്കട്ടെ.. ഡാ... നിന്നോട് ഞാൻ പറഞ്ഞോ അങ്ങനെ... ഇല്ല... എനിക്ക് ഇന്നേവരെ പ്രേമം ഉണ്ടായിരുന്നു എന്ന് നിന്റെ അറിവിൽ ഉണ്ടോ... ഇല്ല... പിന്നെ എന്നതിനാട കൊച്ചു വായിൽ വലിയ വർത്താനം പറയുന്നത് എന്നും പറഞ്ഞു അവൾ അവന്റെ ചെവിക്കു പിടിച്ചു.. അയ്യോ ചേച്ചി വേദനിക്കുന്നു... ഞാൻ പൊക്കോളാം.. എന്നാ പോയിട്ടു വാ... അവൻ അരുണിനെ തിരക്കി പോയി.... എന്നാൽ ഗായത്രി എന്തോ ഉറപ്പിച്ച മട്ടിൽ ആയിരുന്നു... ഇതേ സമയം... അപ്പു ആധിയുടെ വീട്ടിൽ എത്തിയിരുന്നു...

എന്തോ ഭാഗ്യം എന്ന് പറയട്ടെ അരുൺ വെളിയിൽ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.... ചേട്ടാ... അവൻ ശബ്ദം താഴ്ത്തി വിളിച്ചു... ഒടുവിൽ സഹി കേട്ടു ഒരു കല്ലെടുത്തു എറിഞ്ഞു... കല്ലു നേരെ അരുണിന്റെ പുറത്തു തന്നെ കൊണ്ടു... അമ്മേ... ആരാ... ആരാ കല്ലെടുത്തു എരിഞ്ഞേ... അവൻ പേടിച്ചു ചോദിച്ചു... അരുൺ ചേട്ടാ.... ഞാനാ ഇങ്ങോട്ട് നോക്ക്... പതിയെ വിളിച്ചു... ഏഹ് നീ.. നീയെതാ.. കൊച്ചേ.. അപ്പു അവന്റെ മുന്നിലേക്ക്‌ നീങ്ങി നിന്നു.. അയ്യോ പൊന്നു മോനെ ഇനി പണി തരല്ലേ... അയ്യോ ചേട്ടാ ഞാൻ പണി തരാൻ ഒന്നും വന്നതല്ല... പിന്നെ... അവൻ ഗായത്രി പറഞ്ഞു വിട്ട കാര്യം അവനോടു പറഞ്ഞു... എന്നാ ശെരി ഞാൻ വരാം... അവൻ അപ്പുന്റെ കൂടെ ഗായത്രിയെ കാണുവാൻ പോയി..... അപ്പു അരുണിനെയും കൊണ്ടു ഗായത്രി യുടെ അടുത്തെത്തി..... അഹ് എന്താ ഗായത്രി എന്നെ വിളിച്ചത്....അരുൺ അവളോട് ചോദിച്ചു... അപ്പുസേ.. താങ്ക്സ്.. ഇന്നാ... എനിക്ക് ഒരു ഹെല്പ് ചെയ്തതല്ലേ ഈ മിട്ടായി നീ എടുത്തോ.. അവൾ അപ്പുന്റെ കയ്യിൽ കുറച്ചു മിട്ടായി വെച്ചു കൊടുത്തു... ഇനി നീ അവരുടെ കൂടെ പോയി കളിച്ചോ..... ഗായത്രി അരുണിന്റെ അടുക്കലേക്കു വന്നു.. അരുൺ ഏട്ടാ.... എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്...

അത് ഏട്ടൻ എന്നോട് പറയണം... എന്താ പറ്റുവോ... ആരാ മീര എന്നല്ലേ നീ ചോദിക്കാൻ വരുന്നത്.... അരുൺ ഇടയിൽ കയറി പറഞ്ഞു..... ഹമ്... അതെ.... ഇന്നലെ അവിടെ ഉണ്ടായതൊക്കെ നീ മീര ആണെന്ന് കരുതിയ അവൻ നിന്നോട് അങ്ങനെ പെരുമാറിയത്.. അവൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു.... മീര ആരാണെന്നു ചോദിച്ചാൽ ഒറ്റ വാക്കിൽ എനിക്ക് ഒന്നേ പറയാൻ ഉള്ളു അവന്റെ... അവന്റെ പ്രാണൻ ആണ് അവൾ.... മീര..... അരുൺ ഇതു പറഞ്ഞതും ഗായത്രിയുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണു നീർ ഒഴുകി.... തനിക്ക് എന്താ പറ്റിയത് അത് കേട്ടപ്പോൾ എന്തിനാ തന്റെ കണ്ണു നിറഞ്ഞതു... മീര ഇപ്പൊ എവിടെയാ... അവളിപ്പോ എവിടെ ആണ് എന്ന് ഞാൻ പറഞ്ഞാൽ മതിയോ.... പുറകിൽ നിന്നും സൗണ്ട് കേട്ടപ്പോൾ ആണ് അവർ രണ്ട് പേരും തിരിഞ്ഞു നോക്കിയത്... ഉണ്ണിയേട്ടൻ.. അവൾ പറഞ്ഞു... എന്താടാ ഇവളുമായി നിനക്കു ഞാൻ അറിയാത്ത ഒരു സംസാരം... ഡാ ഞാൻ.. നീർത്തട... മതി.. നീ ഇപ്പൊ വീട്ടിൽ പോ.. പോടാ...നിനക്കുള്ളത് അവിടെ വന്നിട്ടു ഞാൻ പറയാം..

അരുൺ അവളെ ഒന്ന് നോക്കി പിന്നെ തിരിഞ്ഞു നടന്നു... ഉണ്ണി അങ്ങനെ പറഞ്ഞത് അവൾക്കു വിഷമമായി എന്നാൽ കഴിഞ്ഞ രാത്രി സംഭവിച്ചത് ഓർത്തപ്പോൾ അത് മാറി... ഇതാര് ആധിയേട്ടനോ... കെട്ടൊക്കെ ഇറങ്ങിയോ... അതോ.... എന്താടി.. നീ അവനോടു ചോദിച്ചത്... ( ഉറക്കം എണീറ്റ് വീടിന്റെ വെളിയിലേക്കു ഇറങ്ങി വരാൻ പവിച്ച ഉണ്ണി കണ്ടതു അരുണിന്റെ അടുക്കൽ സംസാരിച്ചോണ്ടിരിക്കുന്ന അപ്പുവിനെയാ.... എന്നാൽ അവനു സംശയം തോന്നി കാരണം അവൻ ഗായത്രി യുടെ വലം കയ്യ എന്തെങ്കിലും കാരണം കാണും അങ്ങനെ ആണ് ഉണ്ണി അവിടെ വന്നത് ) എന്താടി നിനക്ക് അറിയേണ്ടത്... അവൻ അവടെ കയ്യിൽ പിടിച്ചു അടുത്തുള്ള തെങ്ങും തോട്ടത്തിലേക്ക് കയറി.. വിടു അദിയേട്ടാ... വിട്ടില്ലേ നീ എന്തു ചെയ്യുമെടി... പറയടി..... ഒറ്റ അടിയായിരുന്നു... വേറെ ആരും അല്ല നമ്മടെ ഗായത്രി..... ആധിയെ... തൊട്ടു പോകരുത് ഇനി എന്നെ.... നിങ്ങൾക്ക് തോന്നുമ്പോൾ ഉമ്മ വെക്കാനും കയ്യിൽ കേറി പിടിക്കാനും വേറെ ആരെങ്കിലും നോക്കികോളണം കേട്ടല്ലോ....

കത്തുന്ന കണ്ണുകളുമായി അവൾ അത് പറയുമ്പോൾ അവനു അതിനർത്ഥം മനസിലായില്ല.. എന്നാൽ ഇന്നലെ എന്തോ സംഭവിച്ചട്ടുള്ളതായി അവനു തോന്നി.. ഗായത്രി ഞാൻ... മതി നിർത്തു.... നിങ്ങൾക്ക് ഒന്നും മനസിലായി കാണില്ല അല്ലെ എങ്കിൽ ഞാൻ പറയാം എല്ലാം... അല്ല നിങ്ങളെ ഞാൻ എന്തു ചെയ്തിട്ട മറ്റാർക്കും ഇല്ലാത്ത അത്രേം ദേഷ്യം എന്നോട്... ഒരു പന്ത് കൊണ്ടതിനു ആരും ഇങ്ങനെ ചെയ്യില്ല... ഇന്നലെ രാത്രിയിൽ എന്താ നടന്നത് എന്ന് നിങ്ങൾക്ക് ഓർമ ഉണ്ടോ.. അതെങ്ങനെയാ മീര അല്ലെ മനസ്സിൽ... ഗായത്രി മതി നിർത്തു... ഞാൻ എന്തിനാ നിർത്തുന്നത് ... ഞാൻ എന്തെങ്കിലും ചോദിച്ചു തന്റെ അടുക്കൽ വന്നോ... അവളെ ഇത്രയും ദേഷ്യത്തോടെ അവൻ ആദ്യമായിട്ടാരുന്നു കാണുന്നത്... അവള് കൂടുതൽ ഒന്നും പറയാൻ നിന്നില്ല... ഉണ്ണി കയ്യിൽ നിന്നും പിടി വിട്ടതും അവൾ അവിടെ നിന്നും വീട്ടിലേക്കു പോയി.... ആധിയുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സങ്കടം... അവനും വീട്ടിലേക്കു പോയി... വീട്ടിൽ ചെന്നതും adhi അരുണിന്റെ അടുക്കൽ ചെന്നു....

ഡാ അരുണേ... അവൾ എന്തക്കയോ പറഞ്ഞെടാ എനിക്കൊന്നും മനസിലായില്ല... എങ്ങനെ മനസിലാകും adhi ഇന്നലെ അത് പോലെ വെള്ളമടിച്ചു ബോധം പോയി കിടക്കുവല്ലാരുന്നോ... ഡാ അത്... എനിക്കറിയാം... അത് പോലെ നീ ചോദിക്കാൻ വന്ന കാര്യവും... അരുൺ തലേന്ന് രാത്രിയിൽ നടന്നതൊക്കെ അവനോടു പറഞ്ഞു എല്ലാം കെട്ടു കഴിഞ്ഞപ്പോൾ.. അവൻ ബെഡിലേക്കു ഇരുന്നു പോയി... ഡാ ഞാൻ.. അവളെ... ഇല്ലടാ... ഞാൻ അങ്ങനെ ചെയ്യില്ല.. അറിയാം.. പക്ഷെ അവളെ നിനക്കെന്താ മീര ആയി തോന്നിയത്.. മീരയുടെ ഒരു സാമ്യവും അവളിൽ ഇല്ല.. പിന്നെ എന്താടാ... അറിയില്ലെടാ.. എനിക്കറിയത്തില്ല .... പക്ഷെ എനിക്കിപ്പോ അവളെ കാണണം... അരുൺ അവനെ തടയാൻ പോയില്ല... adhi അവളുടെ വീട്ടിൽ എത്തി... ഗായത്രിയുടെ അച്ഛൻ വെളിയിൽ തന്നെ ഉണ്ടായിരുന്നു... അഹ് ആരിത്...

ഉണ്ണിയോ വാ കേറി ഇരിക്ക്... അത് പിന്നെ എനിക്ക്.. എനിക്ക് ഗായത്രിയെ ഒന്ന് കാണണം... ഉണ്ണി അത് പറഞ്ഞതും മധുമാഷ് ഷോക്ക് അടിച്ചത് പോലെ ആയി... അടുക്കളയിൽ നിന്നും വന്ന ഗൗരി യുടെ കയ്യിൽ ഇരുന്ന ചട്ടുകം താഴെ പോയി.... ( ഇതൊക്കെ എല്ലാ സിനിമ യിലും ഉള്ളതല്ലേ ഞാൻ ആയിട്ട് ഇനി അതിനു മാറ്റം വരുത്തുന്നില്ല, ) കാരണം എന്താന്നല്ലേ അവരു തമ്മിൽ ആജന്മ ശത്രുക്കൾ അല്ലെ.. അത് കൊണ്ടു... മോനെ അവൾ മുകളിലത്തെ മുറിയിൽ ഉണ്ട്.. ഹമ്.. ശെരി.. ഗൗരി ആന്റി... അവൻ മുകളിലെക്കു പോയി.... മധുവും ഗൗരി യും അതു നോക്കി നിന്നും .. അല്ല മധുവേട്ട ഈ പിള്ളേർക്ക് ഇതു എന്തു പറ്റി... ആ..............അത് അവരോടു തന്നെ ചോദിക്കണം.. അഹ് നീ വന്നേ... മുകളിൽ ചെന്നതും ഏതാ ഗായത്രി യുടെ മുറി എന്ന് അവനറിയില്ലായിരുന്നു... ആദ്യം കണ്ട മുറിയിൽ അവൻ കയറി... കട്ടിലിൽ കിടന്നു തലയിണയും കെട്ടിപിടിച്ചു കരയുകയായിരുന്നു ഗായു... എന്തൊക്കയോ അവൾ അതിനിടക്ക് അവനെ കുറ്റവും പറയുന്നുണ്ട്...

അത് കണ്ടപ്പോൾ അവനു ഒരു ചെറിയ ചിരി ഒക്കെ വന്നു.. 🙂 പെട്ടന്ന് എന്തോ ഓർത്ത പോലെ അത് മാഞ്ഞു... adhi ക്കു അവളെ വിളിക്കാൻ മടി തോന്നി.. അവൻ അവിടെ നിന്നു ഒന്ന് ചുമച്ചു.. എന്താ അച്ഛാ ഒന്ന് പോകാമോ.... 😔 അവൾ തല തിരിച്ചു കിടന്നത് കൊണ്ട് ആധിയെ അവൾ കണ്ടില്ലായിരുന്നു.. എന്നാൽ ചുമച്ചത് അവളുടെ അച്ഛൻ ആണെന്ന് അവൾ കരുതി.. ഗായത്രി.. അവൻ അവളെ വിളിച്ചു... അവൾ പെട്ടന്ന് ബെഡിൽ നിന്നും ചാടി എണീറ്റു... ത... താ.. താനോ... അവൾ വിക്കി വിക്കി ചോദിച്ചു.... അവൻ മുറിയിലേക്ക് കയറി അവിടെ ടേബിളിൽ വെച്ചിരിക്കുന്ന ഒരു ബുക്ക്‌ എടുത്ത്... സ്റ്റോറി ബുക്ക്‌ ആണല്ലോ... അതും കൊച്ചു കുട്ടികൾ ഒക്കെ ഒട്ടും വായിക്കാത്ത പുസ്തകം... എന്താന്നല്ലേ... 'കളിക്കുടുക്ക ' അല്ല തനിക്ക് വല്ല നല്ല ബുക്കും വായിച്ചു കൂടെ... എടൊ താൻ എന്തിനാ ഇവടെ വന്നത്.. എന്താ എനിക്കിവിടെ വരാൻ പറ്റില്ലേ... ഡോ താൻ വരുമോ പോകുകയോ എന്തെങ്കിലും ചെയ്തോ... പക്ഷെ എന്റെ റൂം അതിൽ കയറിയേക്കല്... പക്ഷെ ഞാൻ ഇപ്പൊ കയറിയല്ലോ ... ഒന്ന് പോടോ.. ഗായത്രി... ഞാൻ... പൊക്കോളാം... ഇന്നലെ അങ്ങനെ ഒക്കെ... ഞാൻ തന്നോട്.... അറിയാതെ പറ്റി പോയതാ...സോറി ഗായത്രി...

അവൻ മുറിയിൽ നിന്നും ഇറങ്ങാൻ പാവിച്ചു... ഉണ്ണിയേട്ടാ... പുറകിൽ നിന്നും ഗായത്രി വിളിച്ചപ്പോൾ അവൻ നിന്നു.... അപ്പൊ സോറി ഒക്കെ പറയാൻ അറിയാം.. ഇല്ലേ... അവൻ ചെറുതായി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.. കാരണം അവൾ അതൊരു പുച്ഛം കലർന്ന രീതിയിൽ പറഞ്ഞോ എന്നൊരു സംശയം.. ഉണ്ണിയേട്ടാ... ആരാ മീര.. എനിക്കറിയണം... ഗായു എനിക്കതു ആരോടും പറയാൻ താല്പര്യം ഇല്ല.... എന്നാ പറയണ്ട ഇന്നലെ നടന്നതൊക്കെ ഞാൻ എല്ലാരോടും പറയാം... മീര ഏട്ടന്റെ കാമുകി ആണ് എന്നെനിക്കറിയാം... അതും പറയാം എന്താ... നീ എന്താ ഭീക്ഷണി പെടുത്തുവാണോ എന്നെ.. അല്ല ഏട്ടാ.. എനിക്കറിയണം അവളെ കുറിച്ച്... ഇപ്പൊ അവളോട്‌ സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ ഒരു പക്ഷെ അവൾ എല്ലാരോടും എല്ലാം പറയും ഇനി ഞാൻ ആയി അവരെ സങ്കട പെടുത്തില്ല.... ഗായത്രി.... ഞാൻ എല്ലാം പറയാം.. അവൾ അവനെ മുറിയിലുള്ള കസേരയിൽ ഇരുത്തി... അവൻ കഴിഞ്ഞു പോയ അവന്റെ പഴയ ഓർമകളിലേക്ക് ഗായത്രിയെയും കൂടെ കൂട്ടി...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story