ഗായത്രി: ഭാഗം 7

gayathri arya

എഴുത്തുകാരി: ആര്യ

ഇതു മീരയുടെയും ആദി എന്ന ആദിത്യന്റെയും കഥയാണ്...... അമ്മേ......... അമ്മേ........... ആഹാ... ആരാ ഇതു ഇപ്പളെങ്കിലും ഇങ്ങോട്ട് വരാൻ തോന്നിയല്ലോ നിനക്കു... അത് അമ്മേ... .. .. ഹമ്മ്.. മതി.. മതി... അല്ല അമ്മേ adhi എന്തിയെ..... അവൻ ഇതു വരെ എണീറ്റട്ടില്ല...... നീ തന്നെ പോയി നോക്ക്.... ആഴ്ചകള് കഴിഞ്ഞല്ലേ രണ്ടൂടെ ഇങ്ങോട്ട് വന്നത്... അതും ഒരാള് ഇന്നലെ പാതിരാത്രിക്കും..... അല്ല അമ്മേ അച്ഛൻ എന്തിയെ..... ഞാൻ ഇവടെ ഉണ്ടടാ.... അയ്യോ.. പട്ടാളത്തിന്റെ മുന്നിൽ പെട്ടു... ഇനി ഇവിടുന്നു രക്ഷ ഇല്ല... ഹായ് അച്ഛാ... സുഖമാണോ... എന്റെ കാര്യം അവിടെ നിക്കട്ടെ.. നീ ഒക്കെ എവിടടാ കറങ്ങാൻ പോയത്.... ഒരു ബൈക്കും എടുത്തോണ്ട് ഇറങ്ങുന്നതാ.... ലോകം ചുറ്റാൻ... എടാ നിനക്കൊക്കെ ഞങ്ങളെ പറ്റി വിചാരം ഉണ്ടോ... അച്ഛൻ അങ്ങനെ മാത്രം പറയരുത്... പിന്നെ എങ്ങനെ പറയണമെടാ.... നീ ഒക്കെ വർഷത്തിൽ ഒരു മാസം വീട്ടിൽ ഉണ്ടോടാ.......... അച്ഛാ അങ്ങനെ പറയരുത്... ഏതൊരു ആളുടെയും സ്വപ്നം ആണ് ബൈക്കിൽ നാട് ചുറ്റണം എന്ന്...

അതിപ്പോ പെണ്ണായാലും ആണായാലും ഒരു പോലൊക്കെ തന്നെയാ.... ആണെടാ.... പണിക്കും പോകാതെ വീട്ടിൽ ഉള്ളവരുടെ പയിസയും കൊണ്ടു ലോകം ചുറ്റുന്നതല്ലേ നിങ്ങളുടെ രണ്ടാളുടെയും പണി.... അച്ഛാ.... എന്താടാ..... 😠😠 ഒന്നുല്ല.... എന്തിനാ മനുഷ്യ നിങ്ങൾ അവനോട് ചൂടാകുന്നത്.... പിള്ളേർക്ക് ഇപ്പളല്ലേ പറ്റു ഇതൊക്കെ അവരുടെ നല്ല പ്രായത്തിൽ അല്ലങ്കിൽ പിന്നെ എപ്പളാ... ഇനി ഇപ്പൊ രണ്ടിനെയും കുറച്ചു കഴിഞ്ഞു കെട്ടിച്ചു വിടുമ്പോൾ അവളുമാര് വിടുമോ ഇങ്ങനെ ഒക്കെ... അമ്മേ.. അമ്മ അങ്ങനെ പറയരുത്..... ഞങ്ങള് അവളുമാരെയും കൊണ്ടു പൊക്കോളാം..😁.. പിന്നെ കുറച്ചു കഴിഞ്ഞൊക്കെ എന്തിനാ ആക്കുന്നെ... നിങ്ങൾക്ക് സമ്മതമാണെങ്കിൽ എനിക്ക് ഓക്കേ യാ.... ഡാ...... ലക്ഷ്മി അവനെ അടിക്കാൻ കയ്യോങ്ങി... അവൻ അവിടെ നിന്നും ഓടി ആധിയുടെ മുറിയിലേക്ക് പോയി.... ഞാൻ ആരാണെന്നു ആർക്കും മനസിലായില്ല അല്ലെ ഞാൻ മിഥുൻ....നിങ്ങൾ ഇപ്പൊ കരുതുന്നുണ്ടാകും ഞാൻ അവരുടെ മകൻ ആണെന്ന്...

എന്നാൽ നിങ്ങക്ക് തെറ്റി.. ഞാൻ ബിസിനസ് കാരൻ ആയ വിശ്വനാഥന്റെ ഒരേ ഒരു മകൻ.... അമ്മ എന്റെ ചെറുപ്പത്തിൽ ഒരു ആക്‌സിഡന്റിൽ മരിച്ചു.... അച്ഛൻ രണ്ടു വർഷങ്ങൾക്കു മുൻപ്... അച്ഛനും പോയി... അറ്റാക്ക് ആയിരുന്നു.... കുഞ്ഞിലേ അമ്മ പോയത് കൊണ്ടു തന്നെ ഞാൻ അമ്മേ എന്ന് വിളിക്കുന്നത് ആധിയുടെ അമ്മയെയാ... അവരെ രണ്ടു പേരെ യും അച്ഛാ അമ്മേ എന്ന് തന്നെയാ വിളിക്കുന്നത്.... ആധിയുടെ അച്ഛനും എന്റെ അച്ഛനും ഫ്രണ്ട്സ് ആയിരുന്നു അങ്ങനെയാ.... ഈ ഫ്രണ്ട്ഷിപ് ഞങ്ങൾ മക്കൾക്കും കിട്ടിയത്..... adhi യും ഞാനും സഹോദരങ്ങളെ പോലെയാ.... അച്ഛന്റെ ബിസിനസ്‌ കൂടി ഇപ്പൊ ആധിയുടെ അച്ഛനാണ് നോക്കുന്നത്.... ഞാൻ താമസിക്കുന്നത് ഇവടെ തന്നെയാ...എല്ലാരുടെയും നിർബന്ധം അല്ലാതെന്താ.... ഇന്നലെ ഞാൻ അമ്മുമ്മയെ കാണാൻ പോയതാ.... ഡാ adhi എന്തൊരു ഒറക്കമാണെടാ... എണീക്കട.... നീ പോടാ... ഞാൻ ഒന്നുറങ്ങിക്കോട്ടെ.... നല്ല ക്ഷീണം... പ്ലീസ് ഡാ... ഇല്ല പറ്റില്ല എണീക്കട... ഓ ഇവൻ അതും പറഞ്ഞു adhi എണീറ്റു.... ഡാ...

എന്താടാ ഇനിയും.. പോയി നിന്റെ പല്ലെങ്കിലും തേക്കട ആദി.... ഓ ശെരി.... അവർ റെഡി ആയി താഴേക്കു വന്നു... അമ്മേ... വിശക്കുന്നു.... ലക്ഷ്മി അവർക്കു രണ്ട് പേർക്കും ആഹാരം എടുത്തു കൊടുത്തു.... അവർ അവിടെ നിന്നും ഇറങ്ങി... ഡാ എങ്ങോട്ടാ പോകുന്നെ... (മിഥുൻ ) ഡാ ഇന്നു കോളജ് തുറക്കുവല്ലേ... അതിനു.... ഡാ ഏതെങ്കിലും ഒരു പെൺകൊച്ചു മനസ്സിൽ തട്ടുമോ എന്ന് നോക്കാല്ലോ... നീ അവിടുന്ന് ഇറങ്ങിയ നാളു തൊട്ടു ഇതല്ലേ പറയുന്നത്... ഡാ എനിക്ക് ഇഷ്ടം തോന്നുന്ന ഒരു പെണ്ണിനെ കാണണ്ടേ... ഒന്നും ഇല്ലടാ.... പിന്നെ എങ്ങനാ... ഓ നിന്നെ കൊണ്ടു..... എന്താടാ എന്റെ കൂടെ എല്ലാ കൊല്ലവും കോളജ് തുറക്കുന്ന ദിവസം ഇങ്ങനെ വരുന്നത് കൊണ്ടാ നിനക്കും വായി നോക്കാൻ പറ്റുന്നത്.... ഡാ.. ഡാ... ഞാൻ വിശ്വനാഥൻറെ മകനാ ഞാൻ വായി നോക്കില്ല.... ഓ ഈ പറയുന്ന വിശ്വനാഥൻ ആതയിതു നിന്റെ അച്ഛൻ പ്രേമിച്ചു തന്നെ അല്ലെ കെട്ടിയതു.. നിന്നെ പറയാൻ വന്ന എന്നെ വേണം തല്ലാൻ... നേരെ നോക്കി വണ്ടി ഓടിക്കു.... കോളജിന്റെ മുന്നിൽ അവർ രണ്ടു പേരും പോയി ഇരുന്നു....

adhi ഓരോരുത്തരെയും നോക്കി.... പിള്ളേരും വന്നു... കോളജ് ഗേറ്റ് പൂട്ടുകയും ചെയ്യ്തു ഡാ ഈ കൊല്ലവും എന്റെ പെണ്ണ് ഇല്ലടാ... വാ പോകാം... adhi മുന്നിലേക്ക്‌ നടന്നു.... ഡാ ഒന്ന് നിന്നെ.... എന്റെ പെണ്ണിനെ ഞാൻ കണ്ടടാ... എവിടെ..... ദോ അതാ..... adhi വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ മിഥുൻ നോക്കി.... ഓടി വരുന്ന ഒരു പെൺകുട്ടി.... എന്നാൽ എല്ലാവരിൽ നിന്നും അവൾ വ്യത്യസ്ത ആയിരുന്നു... സിറ്റിയിലേ ഒരു കോളജിൽ പഠിക്കാൻ വരുന്ന ഒരു പെൺകുട്ടി ഇട്ടിരിക്കുന്ന വസ്ത്രം ദാവണി...... അതിൽ പാവാടയിൽ നിറയെ ചെളിയും... ഗേറ്റ് പൂട്ടിയത് കൊണ്ടാണെന്നു തോനുന്നു.. അവൾ ഓടുകയായിരുന്നു.... കൂടെ കരയുന്നുമുണ്ട്.......... അവൾ ഗേറ്റ് നടുത്തെത്തി... ചേട്ടാ ഗേറ്റ് ഒന്ന് തുറക്കുമോ... ഞാൻ ഇത്തിരി താമസിച്ചു... ഇതാണോ കൊച്ചേ ഇത്തിരി.... 9 മണിക്ക് കോളേജിൽ കയറണം അല്ലെങ്കിൽ ഗേറ്റ് പൂട്ടും... എന്തു കൊലമാ ഇതു... ഈ കോലത്തിൽ ആണോ കോളേജിൽ കയറുന്നത്... ചേട്ടാ ഗേറ്റ് ഒന്ന് തുറക്ക്... വരുന്ന വഴിക്കു ഒന്ന് വീണതാ.... അതൊന്നും പറഞ്ഞാൽ പറ്റില്ല കോച്ചിപ്പോ പോ...

കൃഷ്ണേട്ട.... adhi ആയിരുന്നു അത്.... എന്താ കുഞ്ഞേ.. അതിനെ അങ്ങ് കയറ്റി വിട്ടേക്ക്.... കുഞ്ഞേ അത്... ഞാൻ പ്രിൻസിയോട് വിളിച്ചു പറഞ്ഞേക്കാം... ശെരി കുഞ്ഞേ... അയാൾ അവളെ കയറ്റി വിട്ടു അവൾ ഗേറ്റ് കടന്നു പോകുമ്പോൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി.... ഡാ നിനക്കു വട്ട... വാ പോകാം... ഡാ നീ അവളുടെ ആ കണ്ണു കണ്ടോ അതിൽ എന്തോ ഒരു പവർ ഇല്ലേ... വോൾടേജ് കുറവായതു കൊണ്ടു എനിക്ക് കാണാൻ പറ്റില്ല... നീ വണ്ടിയേല് കയറുന്നുണ്ടോ.... അതോ.... ഓ എന്തോ പറഞ്ഞാലും നിനക്കു ഈ ചളി മാത്രമേ ഉള്ളല്ലോ.... അവർ അവിടെ നിന്നും പോയി... എന്നാൽ ആധിയുടെ മനസ്സിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു.... മിഥുനും ആധിയും നേരെ പോയത് ഫ്രണ്ട്സിനെ കാണുവാൻ വേണ്ടിയാ..... അവർ അവിടെ എത്തി... അരുൺ, കിഷോർ ഇവർ രണ്ടു പേരും... ആധിയുടെയു മിഥുനിന്റെയും ഫ്രണ്ട്സ് ആയിരുന്നു..... എന്തിനും അവർ 4 പേരും ആയിരുന്നു കൂട്ട്.... ചെന്നൈയിൽ അവനു ആകെ ഉള്ള ഫ്രണ്ട്സ്... ബാക്കി എല്ലാരും ആയി തല്ലു ആയിരുന്നോണ്ട് ആരെയും കിട്ടില്ല... ഡാ....

ഇന്നു കോളജ് തുറക്കുവല്ലാരുന്നോ ഈ കൊല്ലമെങ്കിലും ആരെങ്കിലും സെറ്റ് അയോഡാ.... അതും പറഞ്ഞു കിഷോർ ചിരിച്ചു... ഡാ അവനെ കളിയാക്കണ്ട... നീ അവന്റെയാ ഇരിപ്പു കണ്ടോ.... തലയിൽ നിന്നും കിളികൾ എല്ലാം ഒരുമിച്ചു പറന്നത് പോലെ.... എന്താടാ മിഥുനെ നീ അങ്ങനെ ഒക്കെ പറയുന്നത്... അതേടാ... മിഥുൻ ഇന്നു നടന്നതൊക്കെ അവന്മാരോട് പറഞ്ഞു... ഡാ സത്യാണോ... അവൻ മാര് രണ്ടു പേരുടെ തലയിൽ കയ്യും വെച്ചു ചിരിക്കാൻ തുടങ്ങി... ഡാ മിഥുനെ ഇവനൊണ്ടല്ലോ ഇവന് പ്രാന്താ... ആ കൊച്ചു ആരാണെന്നു പോലും അറിയില്ല അപ്പോഴാ...(അരുൺ ) ഡാ അതൊക്കെ കണ്ടു പിടിക്കാനാണോ പാട്... നമ്മള് പഠിച്ചിറങ്ങിയ കോളജ് അല്ലെ... അതൊക്കെ ശെരിയാ എന്നാലും..., (arun) ഒരെന്നാലും ഇല്ല... (Adhi ) ഡാ നിന്നോടെക്കെ ഞാൻ പറഞ്ഞട്ടില്ലേ... ആ കോളജിൽ പഠിക്കാൻ വരുന്ന ഏതേലും കൊച്ചിനെ മാത്രേ ഞാൻ സ്നേഹിക്കുന്നു... ഡാ അതിനൊരു കാരണം വേണ്ടേ.... അതിനു പ്രേത്യേകിച്ചു കാരണം ഒന്നുല്ല... ആ നീ നിന്റെ ഇഷ്ടം പോലെ ചെയ്യൂ.... (അരുൺ ) Adhi കുറച്ചു മാറി നിന്നു... ഡാ മിഥുനെ അവനു പ്രാന്താ... നീ എങ്കിലും അവനെ പറഞ്ഞു മനസിലാക്കു.... ഡാ ഞാൻ പറഞ്ഞ അവൻ കേക്കില്ല.... അല്ല ഈ ഒരു കാര്യത്തിന് മാത്രം.... 😁

മിഥുനെ.. ഡാ വാ പോകാം...(Adhi, ) നീ പിണങ്ങി പോവണോ, (അരുൺ ) ഏയ് അല്ലടാ... ഡാ പോകാം... ആധിയും.. മിഥുനും വീട്ടിലേക്കു തിരിച്ചു... വീട്ടിൽ എത്തിയതും adhi നല്ല ദേഷ്യത്തിൽ വീട്ടിലേക്കു കയറി പോയി...ലക്ഷ്മി ഇതു കണ്ടെങ്കിലും വലിയ കാര്യം ആകില്ല... മിഥുൻ അവന്റെ കൂടെ മുറിയിലേക്ക് ചെന്നു... ഡാ... നിനക്കു വട്ടാണോ.. അമ്മയ്ക്ക് സംശയം തോന്നിയില്ല അതുകൊണ്ട് രക്ഷപെട്ടു... ഡാ ഞാൻ പറയുന്നത് നിയെങ്ങിലും കേൾക്കു.. ഡാ അവളെ എനിക്ക് ഇഷ്ടവാ... dhe adhi ക്ഷമിക്കിന്നതിനും ഉണ്ട് ഒരു പരുതി ...അവൻ മാര് പറഞ്ഞത് പോലെ നിനക്കു പ്രാന്താ.. ഇല്ലേ ഇന്നു വരെ കാണാത്ത ഒരു പെണ്ണിന് വേണ്ടി.... ഇന്നു വരെ കാണാത്ത പെണ്ണിന് വേണ്ടിയല്ല.... നിന്നോടൊക്കെ പറഞ്ഞ നീ ഒക്കെ എന്നെ കളിയാക്കും അതാ ഇത്രയും നാളും പറയാഞ്ഞത്.... നീ എന്തുവാ പറഞ്ഞു വരുന്നത്... ഡാ നമ്മള് കോളജിൽ ലാസ്റ്റ് ഇയർ പഠിച്ചില്ലേ... ഇടക്കെപ്പോളോ സ്വപ്നത്തിൽ വന്നു പോകുന്ന ആ മുഖം ഇല്ലാത്ത ആ പെണ്ണ്.... ഇന്നു അവൾ കോളജ് ഗേറ്റ് കടന്നു വന്നില്ലേ അത് പോലെ തന്നെ... അത് പോലെ തന്നെ... സ്വപ്നത്തിൽ ഞാൻ കണ്ടതും അത് തന്നെയാടാ...

അന്ന് അത് ഒരു സ്വപ്നം ആയി ഞാൻ തള്ളി കളഞ്ഞു എന്നാൽ പലപ്പോഴും ഇതെ സ്വപ്നം തന്നെ ഞാൻ കണ്ടു ... adhi ഇതു പറഞ്ഞു തീർന്നതും മിഥുൻ കിടന്നും ഇരുന്നുമെല്ലാം ഭയങ്കര ചിരി.... എടാ നീ പറഞ്ഞില്ലേ ലാസ്റ്റ് ഇയർ ആ സ്വപ്നം കണ്ടതെന്ന്... എന്നാ അന്ന് അവൾ 10 ക്ലാസ്സിൽ ആയിരിക്കും... പോരാത്തേന് ഇന്നു വന്ന പെണ്ണ് തന്നെയാണ് എന്ന് നിന്നോട് ആരാ പറഞ്ഞെ. അതും നീ തന്നെ തന്നെ അല്ലെ പറഞ്ഞെ മുഖം കണ്ടില്ലന്നു.. പിന്നെ എങ്ങനാടാ ഇത്ര ഉറപ്പിച്ചു നീ പറയുന്നത് .. ഡാ അവളെ നിനക്കു ഇഷ്ടം ആണെങ്കിൽ അത് പറ അല്ലാതെ ഇങ്ങനെ കള്ളം പറയാതെ... ഡാ ഞാൻ കള്ളമല്ല പറഞ്ഞത് സത്യം ആ... മുഖം കണ്ടില്ലെങ്കിലും... ഞാൻ കണ്ടത് അവളെ തന്നെയാ... എനിക്കുറപ്പാ ഓക്കേ.. ഒക്കെ ഞാൻ വിശ്വസിച്ചു... ആ വേണ്ടടാ നീ വിശ്വസിക്കണ്ട..... adhi ദേഷ്യത്തിൽ മുറിയിൽ നിന്നും ഇറങ്ങി പോയി... ഇവന്റെ ഒരു കാര്യം... (മിഥുൻ ) മിഥുൻ ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു... എന്തുവാ എന്റെ അമ്മ ഭയങ്കര ജോലിയിലാണല്ലോ... എടാ നിങ്ങൾക്കു ഏറ്റവും ഇഷ്ടോള്ള ഒരു കാര്യം ഉണ്ടാക്കുവാ...

ഹേയ്.. ലഡ്ഡു.... അതേടാ... എന്റെ നല്ല അമ്മ.... അല്ലടാ adhi എന്തിയെ... അവൻ ആ ഗാർഡനിൽ നിൽപ്പൊണ്ട്... എന്താടാ അവനു പറ്റിയത്.. നിങ്ങൾ തമ്മിൽ ഉടക്ക് വല്ലതും ഇട്ടോ... എന്റെ അമ്മേ ഇത്രയും കൊല്ലം ആയി ഞങ്ങൾ വഴക്കിട്ടട്ടില്ല... പിന്നെയാ ഇപ്പൊ... എനിക്കറിയാമെടാ.. പക്ഷെ അവനിന്നു ദേഷ്യത്തിൽ വന്നപ്പോ... എന്റെ അമ്മ ഒന്ന് പോയെ അവനൊന്നും ഇല്ല.... പിന്നെ ഒരു ലഡ്ഡു ഞാൻ എടുക്കുവാ... എന്നും പറഞ്ഞു അവൻ ഒരു ലഡ്ഡുവും എടുത്തു ഓടി വീടിന്റെ സിറ്റ് ഔട്ടിലേക്കു പോയി... ലഡു വായി വെക്കാൻ പാവിച്ചതും അവൻ പുറത്തു എന്തോ കണ്ടു പേടിച്ചു.. കയ്യിൽ ഇരുന്ന ലഡ്ഡു തവിടു പൊടിയായി... അമ്മേ... അവന്റെ വായിന്നു സൗണ്ടിനു പകരം കാറ്റ് മാത്രം വന്നു... പിന്നെ ഒരു ഓട്ടം ആയിരുന്നു ആധിയുടെ അടുത്തേക്ക്..... Adhi.... adhi മോനെ നീ ഇതു എവിടെയാ... ഗാർഡനിൽ നോക്കിയിട്ടു അവനെ കണ്ടില്ല ഒടുവിൽ അവന്റെ റൂമിൽ പോയി... Adhi... എടാ adhi... എന്താടാ.. മനുഷ്യനെ കുളിക്കാനും സമ്മതിക്കില്ലേ... ഡാ കുളിക്കാം നീ ഇപ്പൊ ഒന്നെറങ്ങു...

. രാവിലെയും ഈ നാറി കാരണം കുളിച്ചില്ല... ഇപ്പളും അത് പോലെ തന്നെ... adhi ബാത്റൂമിൽ നിന്നും കുളിച്ചുകൊണ്ടിരുന്നതു പോലെ തന്നെ ഇറങ്ങി... ഇല്ലങ്കിൽ അവൻ എവിടെ എങ്കിലും വിളിച്ചോണ്ട് പോകുമെന്ന് അവനറിയാം... അവൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി... എന്താടാ.. അല്ലടാ നി ക്രിസ്തുമസ് ആഘോഷിക്കാൻ പോവണോ... നിന്റെ മുഖം എവിടെ ആട... ഓ.. ഇവൻ... adhi മുഖത്തിരുന്ന സോപ്പ് പത മാറ്റി... ഇനി പറ... എന്താ കാര്യം... ഡാ.... അത്... നമ്മളിന്ന് കോളേജിൽ വെച്ചു കണ്ട പെണ്ണ്... ആര് അവളോ... അഹ് അതേടാ..... എവിടെ.... എടാ നമ്മടെ വീടിന്റെ എതിർ സൈഡിൽ ഉള്ള ആ വീട്ടിൽ... നീ സത്യാണോ പറയുന്നേ... അതേടാ... adhi വേഗം അവിടുന്ന് ഓടാൻ പവിച്ചു... ഡാ.. നീ ഇതു എങ്ങോട്ടാ... അവളെ കാണാൻ... കണ്ടട്ടു... അവള് ബോധം കേട്ടു വീഴാനോ... എന്തിനു... പോയി കുളിച്ചട്ടു ഇറങ്ങി പോടാ... അയ്യോ അത് ശെരിയാ.... അല്ല അവള് കരുതും ചന്ദ്രനിൽ നിന്നും ഇറങ്ങി വന്നതാണെന്ന്.... 🤣 ഡാ.... നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞട്ടുള്ള നിന്റെ ചളി ഏറ്റെടുക്കൽ എടുക്കരുത് എന്ന്... ഓക്കേ... വേണ്ടങ്കിൽ ഒക്കെ..... adhi ബാത്റൂമിൽ കയറി വേഗം കുളിച്ചിറങ്ങി... ഓടി താഴെ ഇറങ്ങി.....

എന്നാൽ അവളെ കാണാൻ പറ്റില്ല... ഡാ മിഥുനെ... നീ അവളെ കാണുമ്പോ അവളെന്തെടുക്കുവായിരുന്നു..... ഞാൻ കാണുമ്പോ അവള് ഒന്നും എടുത്തോണ്ട് നിൽക്കുവല്ലായിരുന്നെടാ... ആ കയ്യിൽ എന്തോ എടുത്തിട്ടുണ്ടായിരുന്നു adhi അവനെ ഒന്ന് നോക്കി... പിന്നെ അവിടെ നടന്നത്... ഡാ..................................... adhi അവന്റെ പിറകെ ഓടി... നിന്നോട് കാര്യം ചോദിക്കുമ്പോൾ എന്തിനാടാ.... നിന്റെ ചളി അടിക്കുന്നത്......... adhi... ഡാ ഇനി എന്നെ ഇട്ടു ഓടിക്കല്ലേടാ ഞാൻ.... ഞാൻ പറയാം..... എന്നാ വേഗം പറ.... ഡാ ഞാൻ കാണുമ്പോ അവളാ റോഡിൽ നിൽക്കുവാ...... കയ്യിൽ എന്തോ ബാഗ് ഒക്കെ ഉണ്ട്... പിന്നെ ഞാൻ നിന്നെ വിളിക്കാൻ വന്നു.... ഹമ്... ഡാ നീ ഇങ്ങുവാ... എന്തിനാ..... എടാ ഇങ്ങുവാ..... മിഥുൻ പേടിച്ചു അവനടുത്തേക്കു വന്നു..... ഡാ നമ്മൾക്ക് അങ്ങോട്ടൊന്നു പോയാലോ... എങ്ങോട്ട്... ഡാ ... എന്റെ ഭാര്യയുടെ വീട്ടിലേക്കു. ... ഭാര്യയോ.. എപ്പോ.. അല്ല ഇപ്പൊ ...എന്തിന പോകുന്നെ .... ഡാ പുതിയ വീട്ടുകാർ അല്ലേടാ.. ഒന്ന് പരിജയ പെടാൻ.... ഞാൻ ഇല്ല.. നീ ഒറ്റയ്ക്ക് പൊക്കോ... വേഗം പോയി ഒരുങ്ങാഡാ........ adhi ഉച്ചത്തിൽ അത് പറഞ്ഞതും... പിന്നെ മിഥുന്റെ പോടി പോലും അവിടില്ലാരുന്നു... അവൻ ഒരുങ്ങാൻ പോയി.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story