ഗായത്രി: ഭാഗം 8

gayathri arya

എഴുത്തുകാരി: ആര്യ

Da....... മിഥുനെ........ നീ ഇതു വരെ റെഡി ആയില്ലേ....... ആയി... dhe വരുവാ....... എന്റെ ഭഗവാനെ കാത്തോളണേ..... നാക്കിനു ലൈസെൻസ് ഇല്ലാത്ത അവനെയും കൊണ്ടാ പോകുന്നത്... വായിൽ തോന്നുന്നത് വിളിച്ചു പറയാതെ ഇരുന്ന മതിയായിരുന്നു..... (adhi ) ഞാൻ dhe വന്നു.... ഹമ്... വാ.... (adhi) അല്ല രണ്ടൂടെ എങ്ങോട്ടാ ഈ പോകുന്നെ... (ലക്ഷ്മി ) അമ്മേ.. അപ്പുറത്തെ വീട്ടിൽ പുതുതായി താമസക്കാര് വന്നു... അപ്പൊ ഈ അധിക്ക് ഒരേ നിർബന്ധം അവരെ പോയി പരിജയ പെടണം എന്ന് അതാ.... മിഥുൻ അതും പറഞ്ഞു ആധിയെ നോക്കി ഒന്ന് ചിരിച്ചു..... അവൻ കണ്ണുരുട്ടി കാണിച്ചു.... ഡാ നാണം ഇല്ലാത്തവൻ മാരെ അവരു മുമ്പേ അല്ലേടാ അങ്ങോട്ട്‌ വന്നത് അതിനു മുൻപേ നിനക്കൊക്കെ പരിജയപെടണോ..... അല്ല അമ്മ എങ്ങനെ അറിഞ്ഞു അവരു വന്നത്...(മിഥുൻ ) അതൊക്കെ ഞാൻ അറിഞ്ഞു...

വണ്ടി വന്നപ്പോ കേൾക്കാതിരിക്കാൻ എനിക്ക് ചെവിക്കു കുഴപ്പം ഒന്നുല്ല... നാണക്കേടാ പിള്ളേരെ... ആ അതൊന്നും സാരമില്ല... ഞങ്ങൾ ഒന്ന് പോയേച്ചു വരാം... ഇവൻ മാരോട് പറഞ്ഞ എന്നെ വേണം തല്ലാൻ.... എന്ന് പറഞ്ഞു ലക്ഷ്മി അടുക്കളയിലേക്കു പോയി... കൊച്ചു കള്ളൻ അവളെ കാണാതിരിക്കാൻ പറ്റുന്നില്ല അല്ലെ.... (മിഥുൻ ) adhi അവനെ രൂക്ഷമായി ഒന്ന് നോക്കി... പിന്നീട് അവനെയും കൊണ്ടു ഇറങ്ങി.... റോഡ് കടന്നു അപ്പുറത്തേക്ക് ഇറങ്ങി.. ഗേറ്റ് തുറന്നു അകത്തേക്ക് കയറി.... കാളിങ് ബെൽ അടിച്ചു..... ആരോ വന്നു വാതിൽ തുറന്നതും... മിഥുൻ വായും പൊളിച്ചു നിന്നും പോയി ഇതു adhi കണ്ടതും അവന്റെ കാലിൽ ഇട്ടൊരു ചവിട്ടു കൊടുത്തു... അമ്മേ....മിഥുൻ വേദന കൊണ്ടു അലറി ..... ആരാ നിങ്ങൾ... വാതിൽ തുറന്ന ആ സ്ത്രീ അവരോടു ചോദിച്ചു... മിഥുൻ ചിരി കണ്ട്രോൾ ചെയ്യ്തു പിടിച്ചു...

ഇല്ലങ്കിൽ അവന്റെ അമ്മയാമ്മേനെ കുറ്റം പറഞ്ഞതിന് അവൻ എന്നെ കൊല്ലും... കാരണം മുന്നിൽ വന്നു നിൽക്കുന്നത്... ഒരു വലിയ ബ്യൂട്ടി പാർലർ ആ.. 🤣 ആന്റി ഞങ്ങൾ അപ്പുറത്തെ ആ വീട്ടിലയ... ഇവിടെ പുതിയ ആൾക്കാർ വന്നപ്പോ ഒന്ന് കാണാമെന്നും പരിജയ പെടാമെന്നും കരുതി... അത് കേട്ടതും ആ സ്ത്രീ... ഓ മൈ ഗോഡ്..... അപ്പുറത്ത് താമസിക്കുന്നത് ബിസിനസ്മാൻ ആയ പ്രകാശ് അല്ലെ ... അതെ... അപ്പൊ നിങ്ങൾ... മക്കൾ ആണ്........ ഓ മൈ ഗോഡ്......... അല്ല ഇവരെന്തിനാ ഇടക്കിടക്ക് ഓ മൈ ഗോഡ് എന്ന് പറയുന്നത്.... ഇവരുടെ സംസാരം എന്താ ഇങ്ങനെ.... ഇനി ആ പെണ്ണും ഇങ്ങനെ ഒക്കെ ആയിരിക്കുമോ... ഏയ്... ആയിരിക്കില്ല.... മിഥുൻ മനസ്സിൽ പറഞ്ഞതാ....... കേറി... ഇരിക്ക്...... ആധിയും മിഥുനും അകത്തേക്ക് കയറി..... മിഥുൻ വീട് മുഴുവൻ നോക്കിയപ്പോൾ adhi അവളെ കണ്ണുകൾ കൊണ്ടു തിരഞ്ഞു... പക്ഷെ കണ്ടില്ല.... ഏയ് നിങ്ങൾ എന്താ നിൽക്കുന്നത്.... ഇരിക്കു......... അവർ അവിടെ ഇരുന്നു....... ഗോവിന്ദ്...... mr.......ഗോവിന്ദ്.... അവർ ആരെയോ വിളിച്ചു....

അവരുടെ സംസാരം കേട്ടിട്ട് മിഥുന് നല്ല ചിരി വരുന്നുണ്ട് എന്നാൽ അവൻ അത് സഹിച്ചിരുന്നു... വേറെ നിവർത്തി ഇല്ലാത്തോണ്ട്...... അല്ല... ആന്റിടെ നെയിം എന്തുവാ..., (മിഥുൻ ) ഹേയ്... ലുക്ക്‌ mr........ മിഥുൻ...... (മിഥുൻ ) അഹ് ഒക്കെ മിഥുൻ.... എനിക്ക് അതികം പ്രായം ഒന്നുല്ല.... ആന്റി എന്നൊന്നും വിളിക്കണ്ട..... തനിക്ക് എന്നെ കല.... എന്ന് വിളിക്കാം okkk..... എന്തോന്നാ കലം എന്നോ..... no.......... കല...... ഓ കല.... അഹ് ശെരി കല എങ്കിൽ കല... മിഥുൻ ഒരു ചെറു ചിരിയോടെ പറഞ്ഞു...... എന്നാൽ ആധിയുടെ ശ്രെദ്ധ മുഴുവൻ അവൾ എവിടെയാ എന്നായിരുന്നു.... മിഥുൻ വെറുതെ മുകളിലേക്ക് നോക്കിയപ്പോൾ ആണ് ആരോ മുകളിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത് .... അഹ് വാ.... ഇതെന്റെ മകൾ.... ദയ......... ഹായ് ഫ്രണ്ട്സ്....അവൾ പറഞ്ഞു... മിഥുൻ അവളെ കണ്ടിട്ട് ഒട്ടും ഇഷ്ടപ്പെട്ടില്ല.. കാരണം അവരുടെ ഡ്രസ്സിങ്.....

ഇഷ്ടം അല്ലാഞ്ഞിട്ടു കൂടി മിഥുനും പറഞ്ഞു ഒരു ഹലോ.... അപ്പോളേക്കും അവരുടെ ഹസ്ബൻഡ്‌ അവിടേക്കു വന്നു... പിന്നെ എല്ലാരും കൂടെ എന്തെക്കെയോ സംസാരിച്ചു..... ഓ മറന്നു.. നിങ്ങൾക്കു കുടിക്കാൻ എടുത്തില്ല അല്ലെ... മീര......... എടി മീര.... Adhi എന്നാൽ വേറെ എവിടേക്കോ ശ്രെദ്ധ കൊടുത്തു ഇരുന്നു.... ഈ പെണ്ണ് ആദ്യത്തെ മകൾ ആണെങ്കിൽ മറ്റേതു രണ്ടാമത്തെ ആയിരിക്കും ഇല്ലെടാ... മിഥുൻ പതിയെ ചുണ്ടനക്കി adhi കേൾക്കുന്ന പാകത്തിൽ ചോദിച്ചു..... അത് പറഞ്ഞു അവർ തല ഉയർത്തിയതും... അടുക്കളയിൽ നിന്നും മീര ഇറങ്ങി വന്നു.... അവളുടെ വരവ് കണ്ടു... ആധിയും മിഥുനും ഒരേ പോലെ കണ്ണു തള്ളി ഇരുന്നു പോയി.... മീര..... അവൻ സ്നേഹിക്കുന്ന പെണ്ണ്.... മിഥുന്റെ കണ്ണൊക്കെ നിറഞ്ഞു ... കാരണം.... അവിടുത്തെ ജോലി ഒക്കെ ചെയ്യ്തു അവൾ നന്നേ ക്ഷീണിച്ചു..... നല്ല വസ്ത്രം പോലും അല്ല എന്താ.... എന്താ കൊച്ചമ്മേ...... മീര അവരോടു ചോദിച്ചു.... adhi നിറകണ്ണുകളുമായി മിഥുനെ നോക്കി..... ഞങ്ങക്കു ജ്യൂസ് എടുത്തോണ്ട് വാ.... ഒന്ന് നിന്നെ...

മീര ജ്യൂസ് എടുക്കാൻ പോകാൻ വേണ്ടി തിരിഞ്ഞു... എന്നാൽ അവർ വിളിച്ചു.... എന്താ കൊച്ചമ്മേ... അവൾ പേടിയോടെ ചോദിച്ചു..... നിന്നെ എത്ര തവണ വിളിക്കണം... കൊച്ചമ്മേ അത് ജോലി.... ഹമ്... പൊക്കോ.... അവൾ വേഗം അവിടുന്നു ഓടി... എന്നാൽ അവൾ അവരെ കണ്ടില്ലായിരുന്നു..... adhi യും മിഥുനും ഒഴികെ എല്ലാരും അവളെ പുച്ഛത്തോടെ ആണ് നോക്കിയത്.... adhi മിഥുന്റെ കയ്യിൽ മുറുകെ പിടിച്ചു.... അവൾ കിച്ചണിൽ പോയി അവർക്കു ഉള്ള ജ്യൂസ് കൊണ്ടു വന്നു.... അവൾ അവരുടെ നേരെ ജ്യൂസ് നീട്ടി അപ്പോളാണ് മീര adhi യുടെ മുഖം കണ്ടത്.....adhi അവളെ തന്നെ നോക്കി ഇരുന്നു അവൾ പെട്ടന്ന് തന്നെ തിരിഞ്ഞു നടന്നു.... എന്നാൽ ആ ദയ അവൾ പോകുന്ന വഴിയിൽ കാല് വെച്ചു... മീര അതിൽ തട്ടി വീണു.... കയ്യിൽ ഇരുന്ന ജ്യൂസ് എല്ലാം താഴെ വീണു പൊട്ടി.... എവിടെ നോക്കിയാടി നടക്കുന്നത്.... (ദയ ) അധിക്ക് ചെന്നു അവളെ എഴുനേൽപ്പിക്കണം എന്നുണ്ടായിരുന്നു... എന്നാൽ അവൻ എണീക്കാൻ പവിച്ചപ്പോൾ മിഥുൻ അവന്റെ കയ്യിൽ കയറി പിടിച്ചു......

ആരെങ്കിലും വന്ന കുറച്ചു മാനേഴ്സ് ആയി പെരുമാറിക്കൂടെ....അങ്ങനെ എന്തെക്കെയോ ദയ അവളെ പറഞ്ഞു.... അധിക്ക് ഇതൊക്കെ കേട്ടു നല്ല വിഷമം വന്നു... എന്നാൽ അവനതു സഹിച്ചു ഇരുന്നു...... ദയ..... ഗസ്റ്റ്‌ ഇരിക്കുന്നത് കണ്ടില്ലേ... അഹ് സാരമില്ല.. നീ പൊക്കോ.... കല അവളോട്‌ പറഞ്ഞു... എന്നാൽ ദയ അവളെ തള്ളി ഇട്ടതിൽ സന്തോഷിച്ചു..... അവൾ കാലു വെച്ചു തട്ടി ഇട്ടതു adhi കണ്ടാരുന്നു..... അവൾ തിരിഞ്ഞു നടക്കുന്നതിനിടയിൽ ഒന്നുകൂടി അവൾ അവനെ തിരിഞ്ഞു നോക്കി.... അവൻ അത് കണ്ടു... അവളുടെ കണ്ണുകളിൽ സങ്കടം അവൻ കണ്ടു..... ഡാ പോകാം adhi മിഥുനോട് പറഞ്ഞു.... ശെരിയട... അവർ എണീറ്റു.... എന്നാൽ ഞങ്ങൾ ഇറങ്ങുവാ.... വന്നതിൽ സന്തോഷം..... (kala) പിന്നെ adhi ഒന്നും പറയാൻ നിന്നില്ല രണ്ടു പേരും ഒരുപോലെ അവിടുന്ന് ഇറങ്ങി... ഡാ..... ......

മിഥുൻ വിളിച്ചപ്പോൾ ആണ് ഞങ്ങൾ വീട്ടിൽ എത്തിയത് അറിഞ്ഞത്..... നീ എന്ത് ഓർത്തോണ്ടാ ഇവിടെ വരെ വന്നത്.... അമ്മ വിളിച്ചിട്ട് പോലും നീ നിന്നില്ലല്ലോ... എന്തായാലും എങ്ങും തട്ടാതെയും മുട്ടാതെയും റൂം വരെ എത്തിയതിൽ സന്തോഷം...... മിഥുൻ അത്രെയും പറഞ്ഞിട്ടും ആധിക്ക് ഒരു അനക്കവും ഇല്ല..... എന്താടാ നിന്റെ ബോധം ഒക്കെ പോയോ..... നിന്റെ സ്വപ്ന കന്യക അവിടെ വേലക്കാരി ആയി നിൽക്കുന്നു...... ഇനി കേട്ടുവോ വാഴുമോ എന്ത് ആന്നു വെച്ച ആയിക്കോ..... ഡാ മിഥുനെ ഞാൻ.......... (adhi) ഓ അപ്പൊ നിനക്കു ബോധം ഓക്കേ ഉണ്ട് ഇല്ലെടാ..... ഡാ..... നിന്നോട് ഉള്ള ഇഷ്ടം കൊണ്ടും.... അതിനുപരി ഞാൻ നിന്നെ എന്റെ കൂടപ്പിറപ്പായി കണ്ടതു കൊണ്ടും ഞാൻ പറയുവാ.... എനിക്കറിയാം നിന്നെ ...... എനിക്കറിയാവുന്ന പോലെ ഒരു പക്ഷെ നിന്റെ അച്ഛനും അമ്മയ്ക്കും പോലും നിന്നെ ശെരിക്കു അറിയില്ല.... അത് കൊണ്ടു പറയുവാ adhi.. ഞാൻ..... ഇതു... ഇതു നിനക്കു വേണ്ട.... അതൊരു പാവം കൊച്ചാടാ.....

ഇനി നീ അതിന്റെ പുറകെ നടക്കുന്നതെങ്ങണം ആ കലം (കല ) കണ്ടിട്ട് വേണം അതിന്റെ ഉള്ള ജോലി കൂടെ പോകാൻ... ഒന്നാമതെ ആ വീട്ടിൽ ഉള്ള ഒന്നിനും അതിനെ കണ്ട് കൂടാ എന്നാ എനിക്ക് തോന്നുന്നത്.... ഇല്ലങ്കിൽ അവരിന്നു അതിനോട് അങ്ങനെ ചെയ്‌യുമോടാ.... ഡാ.... പക്ഷെ അവളെ എനിക്ക് ഇഷ്ടമാ... ഞാൻ സീരിയസ് ആണ്.... (adhi) നീ സീരിയസ് ആയിരിക്കും പക്ഷെ നിന്റെ വീട്ടുകാര് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ... നിന്റെ അച്ഛൻ ഒരിക്കലും സമ്മതിക്കില്ല.... ആ കൊച്ചിനെ മോഹിപ്പിച്ചാട്ടെന്തിനാ.... അല്ലെ തന്നെ ആ കൊച്ചിന് നിന്നോട് ഇഷ്ടം ഇണ്ടാകണം എന്ന് ഉണ്ടോ... അതിനു വേറെ ആരെ എങ്കിലും..... ഇല്ലാ.... അങ്ങനെ ഒന്നും കാണില്ല ഡാ..... (adhi ) നീ പറഞ്ഞില്ലേ ആശ കൊടുത്തു വേണ്ടാന്നു വെക്കാൻ മാത്രം പൊട്ടൻ അല്ലടാ ഞാൻ... എനിക്കിഷ്ടമാ അവളെ... പറ്റില്ലടാ മറക്കാൻ...... നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലെന്ന തോന്നുന്നേ.... നീ എന്താണ് വെച്ച ചെയ്യ്.... (മിഥുൻ ) മിഥുൻ മുറിയിൽ നിന്നും ദേഷ്യത്തിൽ ഇറങ്ങി പോയി..... ആദി ഇന്നു നടന്നതൊക്കെ ആലോചിച്ചു ഇരുന്നു...... ***************

ഇതേ സമയം.... ഹും...... ഈ പണ്ടാരങ്ങളെ കൊണ്ടു ഞാൻ തോറ്റല്ലോ ഭഗവാനെ....... രാവിലെ 3മണിക്ക് തൊടങ്ങുന്നതാ എന്റെ ജോലി..... വേറെ വീട്ടു ജോലി കിട്ടതോണ്ടൊന്നും അല്ല ഞാൻ ഈ പണ്ടാരങ്ങളുടെ വീട്ടിൽ ജോലി ചെയ്യുന്നത്.... അമ്മയ്ക്ക് വയ്യാതെ ആയപ്പോ ഇത്തിരി കാശ് ആ കല ത്തിനോട് എന്റെ മുത്തശ്ശി വാങ്ങി പോയി... അതിനാ ഇവര് എന്നെ ഇട്ടു ഈ മാട് പോലെ പണി ചെയ്യിപ്പിക്കുന്നത്...... എന്നിട്ടെന്താ... അമ്മ അങ്ങ് പോയില്ലേ...... 😔 പിന്നെ നിങ്ങള് മുമ്പേ കണ്ടില്ലേ ആ ചേട്ടന്മാര് വന്നപ്പോ എന്നെ ആ ദയ തട്ടി ഇട്ടതു.... അതൊന്നും എനിക്കൊരു പ്രശ്നം അല്ല.... ഇവടെ ഇതു സ്ഥിരം ആ... ഗസ്റ്റ്‌ വരുന്നു.... കലം ( കല)എന്നെ വിളിക്കുന്നു... ഞാൻ കോഫി അല്ലെങ്കിൽ വെള്ളം കൊടുക്കുന്നു... തിരിഞ്ഞു നടക്കുന്നു.... ദയ കാലു വെക്കുന്നു... ഞാൻ വീഴുന്നു......... ഇവിടെ ഇതു പതിവാ... ആദ്യമൊക്കെ വിഷമം വരും പിന്നെ പിന്നെ അത് മാറും... ചിലപ്പോൾ നല്ല പണിയും ഞാൻ കൊടുക്കും..... ഇപ്പൊ നിങ്ങള് കരുതുന്നുണ്ടാവും ഞാൻ എന്താ വെക്കുന്നതെന്നു....

സാമ്പാർ ആ..സ്പെഷ്യൽ സാമ്പാർ .അവർക്കു തിന്നാൻ.... പക്ഷെ അവറ്റകൾ ഇന്നു ബാത്‌റൂമിൽ നിന്നും ഇറങ്ങത്തില്ല... എത്രന്നും പറഞ്ഞ സഹിക്കുന്നത്.... ഞാൻ കുറച്ചു ലൂസ് മോഷൻ ഉള്ള മരുന്ന് കൂടെ ചേർത്ത്..മനസിലായില്ല അല്ലെ വയറു ശുദ്ധികരിക്കാൻ... 🤭 ഒന്നുറപ്പാ ജോലി പോകില്ല.... അതിനും എന്നെ പറഞ്ഞു വിടില്ല..... അയ്യോ സാമ്പാർ ഒന്നിളക്കി കൊടുക്കാം..... ഇടക്കിടക്ക് ഞാൻ പണി കൊടുക്കാറുണ്ട് കേട്ടോ.... ഒരു ദിവസം വിം ആയിരുന്നു.... ഇന്നിപ്പോ അതിന്റെ ആവശ്യം ഇല്ല.... എന്നാലും ആ ചേട്ടൻ മാര് എന്തിനാ ഇവിടെ വന്നത്.... ഇന്നു അവരില്ലായിരുന്നു എങ്കി എനിക്ക് കോളേജിൽ കയറാൻ പറ്റില്ലാരുന്നു..... അതിനും കാരണം ആ ദിയ ആ... ഞാൻ കോളേജിൽ പോകാൻ ഇറങ്ങിയപ്പോൾ അവൾക്കു ഉടനെ ഡ്രെസ്സ് അയൺ ചെയ്യണം അത് കഴിഞ്ഞു വന്നപ്പോ അവളുടെ കാർ കഴുകണം... പറഞ്ഞിട്ട് കാര്യം ഇല്ലാത്തതു കൊണ്ടു അങ്ങ് കഴുകി... ആ വെള്ളത്തിൽ ചവിട്ടി ഞാൻ ദേ താഴെ.... പിന്നെ പറയണോ... ആകെ ഉള്ള തുണിയിൽ ഇത്തിരി നല്ലത് ആ ദാവണി മാത്രേ ഉണ്ടായിരുന്നുള്ളൂ...

അതിനും ഒരു തീരുമാനം ആയി..... ഇതിനെല്ലാത്തിനും ചേർത്തുള്ളതാ ഇന്നത്തെ പണി.... എനിക്ക് എട്ടിന്റെ പണി അവർ തന്നു ഞാൻ അവർക്കു 16ന്റെ പണി കൊടുക്കുന്നു... അല്ല അവർ വാങ്ങുന്നു..... മീരേ........ എടി... ദേ വരുന്നു കൊച്ചമ്മേ.......... ഡി നിന്നോട് എത്ര വെട്ടം പറയണം ഞങ്ങൾ വരുമ്പോ ഫുഡ്‌ എല്ലാം ടേബിളിനു മുകളിൽ ഉണ്ടാകണം എന്ന്........... കൊച്ചമ്മേ അത്.... ഞാൻ എല്ലാം എടുത്തു വെക്കാൻ പാവിച്ചപ്പോ ദയ മാഡം പറഞ്ഞു സാമ്പാർ വേണം എന്ന്.... അപ്പൊ പിന്നെ മാഡത്തിനു വേണ്ടി ഞാൻ സ്പെഷ്യൽ സാമ്പാർ അങ്ങ് ഉണ്ടാക്കി....... അഹ് എന്നാ വേഗം കൊണ്ടു വാ....... ഓ സാമ്പാർ എന്ന് കേട്ടതും അവരുടെ കൊതി കണ്ടില്ലേ..... കൊച്ചമ്മ.... ഇവർക്ക് അങ്ങനെ തന്നെ വിളിക്കണം പോലും... ഹും... ഗുണ്ടമ്മ അതാ ഇവർക്ക് പറ്റിയ പേര്..... ദയ മേടത്തിനു പിന്നെ മേക്കപ്പ് റാണി, ഷോ റാണി എന്നൊക്കെയാ ഞാൻ വിളിക്കുന്നത്...... നമ്മള് നേരെ കിച്ചണിൽ പോയി അവർക്കുള്ള ആഹാരം കൊണ്ട് വന്നു.....

എന്നാ തീറ്റി ആണോ.... പല ദിവസവും നമ്മള് പട്ടിണിയാ... മനപ്പൂർവം വെക്കാത്തതാ.... അഹ് ഇന്നും നമ്മൾക്കുള്ള ആഹാരം ഇല്ല... എന്താടി... ഇങ്ങനെ നോക്കുന്നെ... പോയി ആ അടുക്കളയിൽ എങ്ങാനം ഇരുന്നോ... കൊതി ഇടാൻ വന്നു നിന്നോളും.... നമ്മൾ ഒന്നും മിണ്ടാതെ അടുക്കളയിൽ വന്നു.... എന്താ മമ്മി മുഖത്തു ഒരു വിഷമം പോലെ.... ഒന്നുമില്ല.. ദയ.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും എണീറ്റോടി..... എന്നോട് കളിച്ച ഇങ്ങനിരിക്കും.... ഭഗവാനെ എന്നെ കാത്തോളണേ..... 🤭 ഉറങ്ങാൻ കിടന്നിട്ടും എന്തോ ഉറക്കം വരാത്തത് പോലെ....... തിരിഞ്ഞും മറിഞ്ഞും കുറെ കിടന്നു... പക്ഷെ.... നിദ്ര ദേവി തിരിഞ്ഞു പോലും നോക്കുന്നില്ല.... **************** അമ്മയും മിഥുനും കഴിക്കാൻ വിളിച്ചിട്ട് പോലും ഒന്നും കഴിച്ചില്ല..... അവളെ ഒന്നുടെ കാണണം എന്ന് തോന്നി..... ജനലിലൂടെ വെളിയിലേക്കു നോക്കിയപ്പോൾ അവരുടെ വീടിനു പുറകിൽ ഒരു ചെറിയ വെളിച്ചം..... അത് കണ്ടപ്പോൾ അവനു മനസിലായി വെളിയിൽ ഒരു മുറി ആണെന്നും അതിൽ ഉറപ്പായും മീര ആയിരിക്കും എന്നും....

മിഥുൻ അറിഞ്ഞ ഇന്നു തന്നെ അവൻ എന്റെ ശവം എടുക്കും.... എങ്ങനെ എങ്കിലും അവളെ ഒന്ന് കണ്ടൽ മതി..... adhi ആരും അറിയാതെ മുറിയിൽ നിന്നും ഇറങ്ങി..... പട്ടി ഇല്ലാന്ന് ഉറപ്പാ.... ഈ മതിലൊക്കെ ഇവടെ കൊണ്ടു വെച്ചവനെ എന്റെ കയ്യിൽ കിട്ടിയാൽ കൊല്ലും ഞാൻ...... എന്റെ അമ്മോ.... എന്റെ നടു ഒടിഞ്ഞന്ന തോന്നുന്നേ... നടുവും തിരുമ്മി... അവരുടെ വീടിനു പുറകിലൂടെ ആ കുഞ്ഞു മുറിയുടെ അടുക്കൽ എത്തി...... ദെയിവമേ ഈ മുറിക്കു ജനലും ഇല്ലേ.... അഹ് മുറിയുടെ മുകളിൽ ഒരു ചെറിയ ജനൽ ഉണ്ടല്ലോ.. അഹ് അത് മതി.... ഞാൻ വേഗം തന്നെ തന്നെ അതിൽ പിടിച്ചു തൂങ്ങി അതിൽ കയറി.... മുറിയുടെ ഉള്ളിലേക്ക് നോക്കി... പാവം ഒറക്കം വരാതെ കിടക്കുവാ..... ************ പെട്ടെന്ന് എന്താ എനിക്ക് ഒറക്കം വരുന്നത്.... വേറെ വീടായതു കൊണ്ടു ഒറക്കം വരാതെ ഇരുന്നതാ........ ഇപ്പൊ എന്താ...... ആരുടെയോ ഒരു സുരക്ഷിതത്വം അനുഭവപ്പെടുന്നത്‌ പോലെ.... അവൾ പതിയെ ഉറക്കത്തെ കൂട്ട് പിടിച്ചു... *************-** കൊള്ളം ഇത്ര വേഗം ഉറങ്ങി പോയോ.... ഉറക്കത്തിൽ ഇവളെ കാണാൻ ശെരിക്കും ദേവതയെ പോലുണ്ട്...... ഇനി ഇവടെ നിന്നാൽ ചിലപ്പോൾ പണി കിട്ടും.... നമ്മൾ പതിയെ അവിടുന്ന് ഇറങ്ങിയതും..... മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഒന്ന് ഇളിച്ചു കൊടുത്തു..... മിഥുൻ.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story