ഗായത്രി: ഭാഗം 34

gayathri arya

എഴുത്തുകാരി: ആര്യ

ഗായത്രി അവനടുത്തേക്കു നടന്നു വന്നു...... കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ അവനെ നോക്കി........ ചെയ്തത് കുറച്ചു കൂടുതലാ എന്ന് അവനു തന്നെ തോന്നിപോയി..... നീ... നീ വരുന്നെങ്കിൽ വാ... കൂടുതലൊന്നും പറയാൻ നിക്കാതെ അധി മുറിയിൽ നിന്നും ഇറങ്ങാൻ പാവിച്ചു.... 😔 അധി.... ഏട്ടാ......... പുറത്തേക്കു ഇറങ്ങാൻ പാവിച്ച അവൻ പെട്ടെന്ന് അവിടെ നിന്നു..... തിരിഞ്ഞു നിന്ന് അവളെ നോക്കി......................... അവളുടെ കണ്ണുകളിൽ നിന്നും ഒഴുകി വരുന്ന കണ്ണുനീരിനു പോലും ഉണ്ടായിരുന്നു അവനോടു ചോദിക്കാൻ ഒരു പാട് ചോദ്യങ്ങൾ.... എന്താ.....(മുഖത്തു ആ പഴയ ദേഷ്യവുമായി അവൻ ചോദിച്ചു)😠........ . എന്റെ മേലിൽ ഇനി ഒരിക്കലും ഒരു ഭാര്യ എന്ന അധികാരം എടുത്തു കൊണ്ട് വന്നേക്കരുത്.... കാരണം ഈ ലോകത്തു ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വെക്തി നിങ്ങളാ........ എടുത്തടിച്ചതു പോലെ ഉള്ള അവളുടെ സംസാരം അധിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല..... ഞാൻ തന്റെ കളിപ്പാവ അല്ല..... ഇട്ടുവട്ടം ചുറ്റിക്കാൻ.... തന്റെ മീരയെ പോലെ തന്നെ പച്ചയായ ഒരു പെണ്ണാ.......

താൻ എന്നെ സ്നേഹിക്കണം എന്നൊന്നും ഞാൻ പറയില്ല.... വെറുക്കുവാനും സ്നേഹിക്കുവാനും ഒക്കെ തനിക്കു നന്നായിട്ടറിയാമല്ലോ........ ഞാൻ അല്ലെങ്കിൽ തന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണ് വന്നേനേം... പക്ഷെ അവരൊക്കെ എന്നെ പോലെ ആയിരിക്കണം എന്നൊന്നും ഇല്ല...... തന്നെ പറ്റിയുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞു കൊണ്ട ഞാൻ ഇതിനു സമ്മതിച്ചു തന്നത്.... അത് നിങ്ങളോടുള്ള പ്രേമം കൊണ്ടൊന്നും അല്ല.... എന്റെ വീട്ടുകാരെയും നിങ്ങളുടെ വീട്ടുകാരെയും ഓർത്തിട്ടു മാത്രമാ...... ഗായത്രി നിർത്തിയെക്കു... മതി..... (അധി) പറയാനുള്ള കാര്യങ്ങൾ പറയണ്ട സമയത്തു പറഞ്ഞു തീർക്കണം ഏട്ടാ... അതെങ്ങനെയാ ആരെയും മനസിലാക്കാൻ പോലും താൻ ശ്രെമിച്ചട്ടില്ലല്ലോ... മകന്റെ കല്യാണം നടക്കാൻ വേണ്ടിയും സ്വഭാവം പഴേത് പോലെ ആകാൻ വേണ്ടിയും ദിവസവും അമ്പലങ്ങൾ തോറും നടന്നു പ്രാർത്ഥിക്കുന്ന ഒരു അമ്മ ഉണ്ട്.... ഇതും നിങ്ങൾക്കു അറിയില്ലായിരിക്കും.... എങ്ങനെ അറിയാന ഇല്ലേ... മനസ് മുഴുവൻ മീര അല്ലെ...

അപ്പൊ സ്വന്തം അമ്മയെ പറ്റി അറിയാൻ വഴിയില്ല..... ഗായത്രി പറയുന്ന ഓരോ കാര്യങ്ങളും അവന്റെ ഉള്ളിൽ അമ്പു കണക്കെ പതിച്ചു കൊണ്ടിരിന്നു...... എന്തിനു ദിവസവും പൂജാമുറിൽ കഴിച്ചു കൂട്ടുന്ന മുത്തശ്ശിയെ പോലും താൻ കണ്ടട്ടില്ലല്ലോ.... സ്വന്തം മകന് വേണ്ടി ഏതറ്റം വരെ പോകാൻ തയാറായ ഒരു അച്ഛൻ... ഇവരെ ആരെയും താൻ കാണാൻ ശ്രെമിച്ചട്ടില്ല പിന്നെ എങ്ങനാ താലി കെട്ടി കൊണ്ട് വന്ന എന്നെ നിങ്ങൾ സ്നേഹിക്കുന്നത്.... ഇതൊക്കെ നന്നായി അറിഞ്ഞിട്ടു തന്നെയാ ഉണ്ണിയേട്ടാ ഞാൻ നിങ്ങൾക്ക് എന്റെ കഴുത്തു നീട്ടി തന്നത്........ എനിക്ക് എത്ര വയസുണ്ടെന്ന് അറിയാമോ.... കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായത്തിൽ ഒരാളുടെ ഭാര്യ ആയി... ആ സ്ഥാനം ഒന്നും എനിക്ക് തരണം എന്ന് ഞാൻ ഒരിക്കലും തന്നോട് പറയില്ല... കാരണം ഒരു പക്ഷെ ഞാനും അത് ആഗ്രഹിക്കുന്നുണ്ട് ഒരിക്കലും മനസ് കൊണ്ട് തന്റെ ഭാര്യ ആകരുത് എന്ന്..... ഒരു ഭ്രാന്തിയെ പോലെ അവൾ അലറി.......... ഗായത്രി.... ഇതൊക്കെ ഇപ്പൊ പറയണ്ട കാര്യം ഒന്നുമില്ല.... പിന്നെ നിന്റെ കയ്യിലിരിപ്പ് കൊണ്ട ഞാൻ അങ്ങനെ ചെയ്യ്തത്... 😠😠😠(ആദി )

ഓ എന്റെ കയ്യിലിരിപ്പ്.... കൊള്ളില്ല അല്ലെ... എന്നിട്ട് അന്ന് താൻ കുളത്തിനു അടുത്ത് വെച്ച് ഇങ്ങനെ ചെയ്തപ്പോൾ ഗായത്രി എന്നല്ലല്ലോ വിളിച്ചത് മീര എന്നല്ലായിരുന്നോ....... മീര തനിക്കു നിന്നു തരുമെന്ന് കരുതി ഈ ഗായത്രിയെ അങ്ങനെ ആണെന്ന് കരുതണ്ട...... പെട്ടെന്ന് മുഖത്തു എന്തോ വന്നു അടിച്ചു..... നിരകണ്ണുകളോടെ അവൾ ഒന്ന് കൂടി അവനെ നോക്കി.... തലയിൽ ഭാരം തോന്നി തുടങ്ങി.... കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ അവൾക്കു തോന്നി..... ബോധം മറയുമ്പോൾ തന്നെ ഓടി വന്നു പിടിക്കുന്ന കൈകളെ മാത്രം അവൾ കണ്ടു...... ഗായത്രി..... ഡീ..... ഗായത്രി..... 😠😠😠😠😠 അവൾ എന്നെ ഓരോന്നൊക്കെ പറഞ്ഞപ്പോൾ എല്ലാം ഞാൻ കേട്ടു നിന്നു കാരണം തെറ്റ് എന്റെ ഭാഗത്താ... പക്ഷെ എന്റെ മീരയെ പറ്റി അനാവശ്യം പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല... അതാ ഒരെണ്ണം അങ്ങ് കൊടുത്തത്... കരണത്തു നോക്കി.... അപ്പോളത്തെ ദേഷ്യത്തിന് അടിച്ചു പോയി..... ഇവളുടെ ബോധം പോകും എന്നൊന്നും ഓർത്തില്ല........ പതിയെ അവളെ പിടിച്ചു എണീപ്പിച്ചു... എടുത്തു ബെഡിൽ കിടത്തി...

ജഗ്ഗിൽ നിന്നും കുറച്ചു വെള്ളം എടുത്തു അവളുടെ മുഖത്തു തളിച്ച്...... അവള് പതിയെ കണ്ണ് തുറന്നു..... ....(അധി) കണ്ണുതുറന്നതും ഉണ്ണിയേട്ടൻ അരികെ ഇരിക്കുന്നതാ കണ്ടത്.... അത്രയ്ക്കും വിഷമം ആയതു കൊണ്ട ഞാൻ അയാളോട് അങ്ങനെ പറഞ്ഞു പോയത്... പക്ഷെ അടിക്കും എന്ന് ഒട്ടും കരുതിയില്ല.... ആ കാലമാടന്റെ കയ്യിൽ നല്ല തഴമ്പാ..... ഒരടി കിട്ടിയപ്പോളെ എന്റെ ബോധം പോയി....... (ഗായു ) അവൾ കണ്ണ് തുറന്നതും ഞാൻ ദേഷ്യത്തിൽ അവളെ ഒന്ന് നോക്കി.... പിന്നെ മുറിയിൽ നിന്നും ഇറങ്ങി താഴേക്കു വന്നു..... (ആദി ) കാർ എടുത്തു ഓഫീസിൽ ലേക്ക് പോയിക്കൊണ്ടിരുന്നു.... അവളോടുള്ള ദേഷ്യം കാരണം മുന്നിൽ ഉള്ള വണ്ടികൾ പോലും ശ്രെദ്ധിച്ചില്ല..... വല്ല വണ്ടിയും വന്നു ഇടിച്ചിരുന്നെങ്കിൽ എന്ന് പോലും ആശിച്ചു പോകുവാ ..... അമ്മയുടെ പ്രാർത്ഥനയുടെ ഭലായിരിക്കും വണ്ടി ഒന്നും തട്ടാതെയും മുട്ടാതെയും ഓഫീസിൽ എത്തി........ ഓഫീസിൽ എത്തിയെട്ടും എല്ലാവരോടും ദേഷ്യം മാത്രമായിരുന്നു...... ആധിയേട്ടാ....... പിറകിൽ നിന്നും ആരോ വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി....

അഹ് നിയോ.... വാ ...... എന്തോ അവളോട്‌ എനിക്ക് ദേഷ്യപ്പെടാൻ തോന്നിയില്ല.... അവൾ ആധിയുടെ അടുത്തേക്ക് ചെന്നു..... എന്താ ആദി ഏട്ടാ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ........ (നിത്യ ) എന്ത് പ്രോബ്ലം... അതൊക്കെ നിനക്ക് തോന്നുന്നതാ ....... (adhi) പിന്നെ എന്തിനാ ഏട്ടൻ വന്നപ്പോൾ മുതൽ എല്ലാവരോടും ദേഷ്യപെടുന്നത്... ഒരാളോട് മാത്രം അല്ല എല്ലാവരോടും.... എന്താ പറ്റിയത്......... എന്താണെങ്കിലും എന്നോട് പറ.... ( നിത്യ ) ഏയ് അങ്ങനെ പറയാൻ മാത്രം ഒന്നുല്ല.... അല്ല നീ ഇവിടെ ഇങ്ങനെ വെറുതെ നിന്നു സമയം കളയാതെ പെണ്ണെ... പോയി വല്ല വർക്കും കംപ്ലീറ്റ് ആക്കടി....... (adhi) ഇയ്യോ ഞാൻ പോകുവാ... ഇതിനോട് ചോദിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി... അതും പറഞ്ഞു നിത്യ വെളിയിലേക്കു പോയി.... അന്നത്തെ ദിവസം മുഴുവൻ അധിക്ക് എന്തോ പറ്റിയത് പോലെ ആയിരുന്നു... ദേഷ്യത്തിൽ ഗായത്രിയെ തല്ലി... അതൊക്കെ വേണ്ടായിരുന്നു എന്ന് തോനുന്നു.....നിത്യ പിന്നെയും പലപ്പോഴായി ചോദിച്ചു എന്നാൽ അവനൊന്നും പറഞ്ഞില്ല.... ****************

സമയം കടന്നു പോയി കൊണ്ടേ ഇരുന്നു...... ടേബിളിൽ തലവെച്ചു കിടന്നുറങ്ങുന്ന ആധിയെ നിത്യ കുറെ വിളിച്ചു..... ഉറക്കചടവോടെ അവൻ തല ഉയർത്തി അവളെ നോക്കി...... അല്ല... ഇന്നിവിടെ തന്നെയാണോ... പോകാൻ ഉദ്ദേശം ഒന്നുല്ലേ...... നിത്യ അങ്ങനെ ചോദിച്ചതും ഞാൻ ക്ലോക്കിലേക്കു നോക്കി... 7 മണി ഞാൻ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവിടെ നിന്നും പുറത്തേക്കിറങ്ങി.... ആദി ഏട്ടാ..... നിത്യ പെട്ടെന്ന് വിളിച്ചപ്പോൾ ഞാൻ അവിടെ നിന്നു..... തിരിഞ്ഞു നോക്കിയതും അവർ രണ്ടാളും എന്റെ അടുത്തേക്ക് ഓടി വന്നു..... എന്താ നിത്യേ.... (adhi) ആദി ഏട്ടാ ഞങ്ങൾ ഇന്ന് കുറച്ചു താമസിച്ചു ഇറങ്ങാൻ........ (നിത്യ ) ഒന്നാമതെ ഇന്നത്തെ എന്റെ ദിവസം കൊള്ളാത്തതു കൊണ്ട് സത്യം പറഞ്ഞാൽ ഇവർ ഈ ടൈം ഇവിടെ എന്തിന് നിന്നു എന്ന് പോലും ചോദിക്കാൻ മറന്നു പോയി.... അല്ല നിങ്ങൾ എന്താ ഇത്രയും താമസിച്ചത്.... നേരുത്തേ ഇറങ്ങാറുന്നില്ലേ......... (adhi) sr...അത് പിന്നെ നിത്യക്കുള്ള വർക്ക്‌ കംപ്ലീറ്റ് ചെയ്യാൻ താമസിച്ചു...

അവള് പറഞ്ഞു കംപ്ലീറ്റ് ചെയ്‌തിട്ടു പോകാമെന്നു അതാ താമസിച്ചത്.... (അച്ചു ) എന്താ നിത്യ ഇതൊക്കെ താൻ അത് നാളെ വന്നു കംപ്ലീറ്റ് ചെയ്താൽ പോരാരുന്നു..... ഈ ടൈം ഒക്കെ ഒരു ഓഫീസിൽ തനിച്ചു പെൺകുട്ടികൾ ഇരിക്കുന്നത് സേഫ് അല്ല... അതും ഇനി നിങ്ങൾക്ക് ബസിനു വേണ്ടയോ പോകേണ്ടത്..... എന്തെങ്കിലും അത്യാവശ്യ വർക്ക്‌ ഉള്ളപ്പോൾ എന്നോട് പറ... ഞാൻ ആരെ എങ്കിലും നിങ്ങളെ കൊണ്ട് വിടാൻ ഏർപ്പാട് ചെയ്യാം.... അല്ലാതെ ഉള്ളതിനൊക്കെ നേരുത്തേ പോയികൊള്ളണം കേട്ടല്ലോ............. (adhi ) സോറി adhi ഏട്ടാ....... (നിത്യ ) ah.... ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.... നിങ്ങളുടെ വീട് എവിടെ ആണെന്ന് പറ ഞാൻ കൊണ്ട് ചെന്ന് ആക്കാം...... (adhi ) താങ്ക്സ് adhi ഏട്ടാ..... നിത്യ സന്തോഷത്തിൽ ചാടി കയറി പറഞ്ഞു.. എന്നാൽ നിത്യയുടെ പെരുമാറ്റം അശ്വതിയുടെ മനസ്സിൽ സംശയങ്ങൾ കൊണ്ട് എത്തിച്ചു..... ഇനി ഇവള് മനപ്പൂർവം ലേറ്റ് ആയതാണോ... (അച്ചു ) ഡി നീ അവിടെ എന്ത് ആലോചിച്ചു കൊണ്ട് നിൽക്കുവാ...... നിത്യ ഉറക്കെ വിളിച്ചു ചോദിച്ചപ്പോളാണ് അശ്വതി സോബോധത്തിൽ വന്നത്.... ഏഹ്ഹ്... ഇവൾ ഇതെപ്പോ പോയി sr.. ന്റെ കാറിൽ കയറി... 🙄🙄🙄.. (അച്ചു, ) അച്ചുവും ചെന്ന് കാറിൽ കയറി.... നിത്യ ആധിയുടെ കൂടെ ഫ്രണ്ട് സീറ്റിൽ തന്നെ കയറി ഇരുന്നു.....

വഴി നീളെ അവൾ എന്തൊക്കെയോ സംസാരിച്ചു....... പെട്ടെന്ന് വഴിയിൽ എന്തോ കണ്ടതും.... adhi... ഏട്ടാ.... വണ്ടി നിർത്തു...... വണ്ടി നിർത്തു.. നിത്യ അത് പറഞ്ഞതും adhi കാർ നിർത്തി..... എന്താടി.... നീ എന്തിനാ വണ്ടി നിർത്താൻ പറഞ്ഞത്.... (അച്ചു ) adhi ഏട്ടാ ഐസ്‌ക്രീം ....... ഞങ്ങൾക്ക് വാങ്ങി തരാമോ..... (നിത്യ ) നിത്യേ വീട്ടിലേക്കല്ലേ പോകുന്നത്... അവിടെ നീ ഐസ്ക്രീം വാങ്ങി വെച്ചട്ടില്ലേ... അത് തിന്ന മതി.... sr... വണ്ടി എടുത്തോളൂ.... (അച്ചു ) നിനക്കെന്താ അച്ചു.... ഞാൻ adhi ഏട്ടനോട് അല്ലെ പറഞ്ഞത്... plz.... ഏട്ടാ വാങ്ങി തരുമോ..... (നിത്യ ) എടി ഞാൻ കരുതിയത് നിനക്ക് എങ്കിലും ഇത്തിരി തലമണ്ട കാണുമെന്ന നീയും ആ ഗായത്രിയെ പോലെ തന്നെ ആണല്ലോ..... 🤣🤣(adhi ) ആരാ adhi ഏട്ടാ ഈ ഗായത്രി.... (നിത്യ ) പെട്ടന്ന് അവളെങ്ങനെ ചോദിച്ചപ്പോൾ അധിക്ക് എന്ത് പറയണം എന്നറിയാതെ ആയി പോയി.... അവൻ ഒരുനിമിഷം ഒന്നും മിണ്ടിയില്ല.... ആരാ ആധിയേട്ടാ ഈ ഗായത്രി... അവൾ പിന്നെയും ചോദിച്ചു...

ഏഹ്ഹ്ഹ്...... അഹ്..... ഗായത്രി.... ഗായത്രി എന്റെ വീട്ടിൽ............ഗായത്രി എന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മകളാ..... ഞങ്ങളുടെ വീട്ടിൽ നിന്നു പഠിക്കുവാ...... വായിൽ പെട്ടെന്ന് വന്ന ഒരു കള്ളം തട്ടി വിട്ടു.. (adhi ) ഓ അങ്ങനെ......... എന്നാ പോയി വാങ്ങിയിട്ടു വാ......... adhi പുറത്തേക്കു ഇറങ്ങി.... അവളോട്‌ ഞാൻ എന്താ ഇപ്പൊ പറഞ്ഞത്..... ഗായത്രി.. അവൾ ശെരിക്കും എന്റെ ആരാ...... വേണ്ട ആരുടേയും മുന്നിൽ അവളെ ഞാൻ എന്റെ ഭാര്യ ആയി കാണിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല...... അവൻ ഐസ്ക്രീം വാങ്ങി കാറിൽ വന്നിരുന്നു... നിത്യക്ക്‌ നേരെ നീട്ടി അവൾ അത് വാങ്ങിച്ചു.... താങ്ക്സ് adhi ഏട്ടാ....... നീ ഇതിപ്പോ എത്രാമത്തെ തവണയാ നിത്യേ ഈ താങ്ക്സ് പറയുന്നത് നിനക്ക് ഇതേ ഉള്ളോ പണി... (adhi ) കാർ മുൻപോട്ടു പോയി കൊണ്ടേ ഇരുന്നു.... അവരുടെ വീടിനു മുന്നിൽ എത്തിയതും adhi കാർ നിർത്തി അവർ അതിൽ നിന്നും ഇറങ്ങി..... adhi ഏട്ടാ... (നിത്യ ) താങ്ക്സ് അല്ലെ പറയാൻ പോകുന്നത്.... അത് വേണ്ട....... അതും പറഞ്ഞു അവൾക്കൊരു ചിരിയും സമ്മാനിച്ചു adhi അവിടെ നിന്നും വീട്ടിലേക്കു പോയി...

കുറച്ചു ദൂരം ഉണ്ടായിരുന്നതിനാൽ വീട്ടിൽ എത്തിയപ്പോൾ സമയം 8 ആയി... കാർ മുറ്റത്തു വന്നു നിന്നതും ഞാൻ കണ്ടു അമ്മയും മുത്തശ്ശിയും ഉമ്മറത്ത് തന്നെ ഇരിക്കുന്നത്..... ഞാൻ കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു..... അമ്മ എന്നെ കണ്ടതും ഇരുന്നിടത്തു നിന്നു എണീറ്റു.... അമ്മയുടെയും മുത്തശ്ശിയുടെയും മുഖം വല്ലതിരിക്കുന്നു...... എന്താ അമ്മേ...... രണ്ടാൾക്കും എന്ത് പറ്റി....... (adhi, ) മോനെ ഗായത്രി മോൾക്ക്........(ലക്ഷ്മി ) എന്തമ്മേ.... അവൾക്കെന്തു പറ്റി.......... (adhi, ) മോനെ നീ രാവിലെ പോയി കഴിഞ്ഞു ഞാൻ മോളുടെ അടുത്ത് പോയിരുന്നു..... അപ്പോളൊക്കെ വയ്യാനും പറഞ്ഞു കിടക്കുവായിരുന്നു... ഉച്ചക്ക് കഴിക്കാൻ വരാഞ്ഞപ്പോൾ കുറച്ചു കഞ്ഞിയും കൊണ്ട് ഞാൻ മുറിയിലേക്കു ചെന്നു..... അടുത്ത് ചെന്നു നോക്കിയതും മോൾക്ക്‌ ചുട്ടു പൊള്ളുന്ന പനി.... തീരെ വയ്യാരുന്നു.... ഞാൻ നിന്നെ ഫോണിൽ കുറെ വിളിച്ചതാ... പക്ഷെ നീ എടുത്തില്ല..... അമ്മ അത് പറഞ്ഞപ്പോളാണ്.... ഞാൻ ഉച്ചക്കത്തെ കാര്യം ഓർത്തത്.... അമ്മ വിളിച്ചപ്പോൾ....

രാവിലത്തെ ദേഷ്യത്തിന്റെ പുറത്തു ഫോൺ കാൾ കട്ടാക്കി... ഫോൺ സ്വിച് ഓഫാക്കി....(adhi ) ഞാൻ ഒത്തിരി വിളിച്ചു സ്വിച് ഓഫാണ് എന്ന് പറഞ്ഞു..... (ലക്ഷ്മി ) അമ്മേ അത് ഓഫീസിൽ ഒരു മീറ്റിങ് ഉണ്ടായിരുന്നു അതാ ഞാൻ...... (adhi ) സാരമില്ല മോനെ... ഞാൻ പിന്നെ നിന്റെ അച്ഛനെ വിളിച്ചു വരുത്തി..... അച്ഛനും ഗായത്രി മോളുടെ വീട്ടിൽ നിന്നും എല്ലാവരും വന്നു... പിന്നെ അവരെല്ലാരും കൂടി ഹോസ്പിറ്റലിൽ കൊണ്ട് പോയി..... ഇതുവരെ വന്നട്ടില്ല..... . ഞാൻ നിന്റെ അച്ഛനെ വിളിച്ചായിരുന്നു..... കുഴപ്പം ഒന്നുല്ല എന്ന് പറഞ്ഞു........ ഇപ്പൊ ഇങ്ങു വരുമെന്ന് പറഞ്ഞു.. ഞങ്ങൾ അവരെ നോക്കി ഇരുന്നതാ.... എന്തോ അമ്മ അത് പറഞ്ഞപ്പോൾ അവളെ രാവിലെ അടിക്കണ്ടായിരുന്നു എന്ന് തോന്നി പോയി.... പിന്നെ അമ്മയോട് ഒന്നും സംസാരിക്കാൻ തോന്നിയില്ല.... ഞാൻ മുറിയിലേക്ക് പൊന്നു.... തിരിഞ്ഞു നോക്കിയപ്പോൾ അമ്മയും മുത്തശ്ശിയും പിന്നെയും അവരെ കാത്തു ഉമ്മറത്തു തന്നെ ഇരിക്കുന്നു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story