ഗായത്രി: ഭാഗം 36

gayathri arya

എഴുത്തുകാരി: ആര്യ

ഗായത്രിയും ആധിയും ഓഫീസിൽ എത്തി....... ഡോർ തുറന്നു ഗായത്രി വെളിയിലേക്കു ഇറങ്ങി.... അവൾ തല ഉയർത്തി മുകളിലേക്കു നോക്കി.. ഇയ്യോ.... എന്ത് വലിയ ബിൽഡിങ് ആ..... ഹും എന്റെ അച്ഛന് കുട്ടികളെ പടിച്ചിച്ചു സർ ആയ ടൈംമിൽ ഇതുപോലെ ഒരു കമ്പനി അങ്ങ് തുടങ്ങിയാൽ പോരാരുന്നോ.... എങ്കിൽ ഇയാളെ പോലെ ഞാനും ഇതുപോലെ വന്നു നിൽക്കില്ലായിരുന്നോ..... അഹ് പറഞ്ഞിട്ടെന്താ കാര്യം.... ഡീീ..... എന്താലോചിച്ചു കൊണ്ട് നിക്കുവാ.... (adhi ) ഒന്നും ആലോചിച്ചില്ലേ........(ഗായു ) അഹ് എന്നാ മോള് നടക്കു...... (adhi ) adhi നടന്നതിന് പിന്നാലെ ഗായുവും പോയി........ ആ വലിയ കെട്ടിടത്തിലേക്ക് അവൾ വലതു കാൽ വെച്ച് തന്നെ അങ്ങ് കയറി.... അല്ല പിന്നെ..... Adhi ഏട്ടാ........ ഏഹ് ഇതാരാ... അയാളെ ഇത്രയും ദയിര്യത്തോടെ വിളിക്കാൻ.... അതും ഞാൻ വിളിക്കുന്നത് പോലെ........ ഞാൻ ചുറ്റിനും ഒന്ന് കണ്ണോടിച്ചു...... അഹ് ഈ ചെറുക്കൻ ആയിരുന്നോ...... അല്ല ഇവന്റെ ശബ്ദം എന്താ പെൺകുട്ടികളെ പോലെ..... (ഗായു ) എന്താ നിത്യേ...., (adhi

) adhi ഏട്ടാ...... ഇന്നൊരു മീറ്റിംഗ് ഉണ്ടായിരുന്നു.... (നിത്യ ) ഏഹ്ഹ്.... ഇത് പെണ്ണാണോ... 🙄🙄🙄(ഗായു ) അഹ് അതൊക്കെ എനിക്കറിയാം.... താൻ എല്ലാം ശെരിയാക്കി ഒക്കെ വെച്ചേക്കുവല്ലേ..... (adhi ) അതെ ... ഞാൻ ഇന്നലെ ഈ വർക്ക്‌ കാരണം ആ താമസിച്ചത്.... (നിത്യ ) ഓ ഗുഡ്... ഇങ്ങനെ തന്നെ വേണം.... (adhi ) ഇങ്ങേരു ഇതെന്തൊക്കെയാ ഈ പറയുന്നത് മനുഷ്യന് ഒന്നും മനസിലാവാന്നും ഇല്ല.... അല്ല ഇവള് ആധിയേട്ടാ എന്ന് വിളിക്കുമ്പോൾ ഇങ്ങേർക്ക് പ്രോബ്ലം ഇല്ലല്ലോ... ഞാൻ വിളിക്കുമ്പോൾ മാത്രേ ഒള്ളു.......... 😏😏😏😏(ഗായു ) പെട്ടെന്ന് ആണ് നിത്യ ഗായത്രിയെ കണ്ടത്.... ആധിയേട്ടാ.... ഇതാരാ ഈ കുട്ടി... (നിത്യ ) ദേ പെണ്ണുംപുള്ളെ ഞാൻ കുട്ടി ഒന്നും അല്ല... ഇങ്ങേരുടെ ഭാര്യയാ.... എന്നുറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു.... ബട്ട് അവളെയും എന്നെയും വെച്ച് നോക്കിയപ്പോൾ... അത് വേണ്ടാന്നു വെച്ച്..... അത് പിന്നെ ഇന്നലെ ഞാൻ പറഞ്ഞില്ലേ ഗായത്രി..... (അദി ) ഓഹ്.. മനസിലായി..... adhi ഏട്ടന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മകൾ...... ഗായത്രി ...........

ഇന്നലെ ആധിയേട്ടൻ പറഞ്ഞിരുന്നു തന്നെ പറ്റി.... കുട്ടി ഇവരുടെ വീട്ടിൽ നിന്നു ആണ് പടിക്കുന്നതെന്നൊക്കെ...... എപ്പോ എന്ത് പഠിക്കുവാ........ (നിത്യ ) ഇവളെന്തിനാ ഇതൊക്കെ ഇവിടെ പറയുന്നത്.... ഇനി ഗായത്രി ഉള്ളതെല്ലാം വിളിച്ചു പറയുമോ... (adhi ) adhi ഏട്ടൻ അവളോട്‌ ഇതെന്തൊക്കെയാ പറഞ്ഞു കൊടുത്തിരിക്കുന്നത്... അല്ലെ തന്നെ കഴുത്തിൽ താലി കെട്ടിയതെന്നല്ലേ ഉള്ളു അങ്ങേർക്കു മനസ് കൊണ്ട് ഞാൻ ഭാര്യ ഒന്നും അല്ലല്ലോ...... ഒന്നോർത്താൽ ആരും ഒന്നും അറിയാതിരിക്കുന്നതാ നല്ലത്...... അങ്ങേരോടുള്ള വാശിക്ക് സിന്തൂരം തൊടാതെയാ വന്നത്... താലി മാല വലുതായതു കൊണ്ട് ഡ്രെസ്സിനു അകത്തെടുത്തിട്ടായിരുന്നു അതും അവള് കണ്ടട്ടില്ല........ ഡോ...... പെട്ടെന്ന് ഉള്ള അവളുടെ വിളി ചിന്തകളിൽ നിന്നും എന്നെ ഉണർത്തി.............. അഹ്.... ഞാൻ.... ഞാൻ ഈ കൊല്ലം കോളേജിൽ ചേരാൻ പോകുന്നതേ ഉള്ളു..... (ഗായു )

ഓഹ്.. അപ്പൊ അഡ്മിഷൻ ഒന്നും എടുത്തു കാണില്ലായിരിക്കും അല്ലെ...... (നിത്യ ) ഇല്ല....... (ഗായു ) എന്നാൽ തനിക്കു തന്റെ വീട്ടിൽ നിന്നു തന്നെ അവിടെ അടുത്തെവിടെ എങ്കിലും കോളേജിൽ അഡ്മിഷൻ എടുത്താൽ പോരാരുന്നോ.... മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാ...... അല്ല adhi ഏട്ടന്റെ വീട്ടിൽ ഒക്കെ വന്നു നിൽക്കുമ്പോൾ അത് അവർക്കൊരു ബുദ്ധിമുട്ടാകില്ലേ.... ഗായത്രിയ്ക്കു അത് ശെരിക്കും വിഷമം ആയി അവൾ ആധിയെ ഒന്ന് നോക്കി.... അവൻ മറ്റെവിടേക്കോ നോക്കി നിൽക്കുവായിരുന്നു... (ഗായു ) അത് പിന്നെ... അങ്കിൾ ആ പറഞ്ഞത് വന്നു നിന്നോളാൻ.... (ഗായു ) ഓക്കെ..... എടൊ ഞാൻ അങ്ങനെ ചോദിച്ചതിൽ തനിക്കു വിഷമം ഉണ്ടോ .... ഞാൻ ഒന്നും മനസ്സിൽ വെച്ചേക്കില്ല ഉള്ളത് അങ്ങ് ചോദിക്കും... തനിക്കു വിഷമം ആയെങ്കിൽ സോറി...... (നിത്യ ) ഏയ് എനിക്ക് വിഷമം ഒന്നും ആയില്ല.....

പിന്നെ ഞാൻ എന്നും adhi ചേട്ടന്റെ വീട്ടിൽ നിക്കുന്നൊന്നും ഇല്ല.... ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞു ഞാൻ ഹോസ്റ്റലിലേക്ക് മാറും.... (ഗായു, ) പെട്ടന്ന് adhi ഗായത്രിയെ ഒന്ന് നോക്കി ഇത്രയും നാളും adhi ഏട്ടാ.. ഉണ്ണിയേട്ടാ എന്നൊക്കെ വിളിച്ചവൾ പെട്ടന്ന് എന്നെ ഒരു ചേട്ടൻ ആക്കി... പിന്നെ അവൻ ഒന്നും മിണ്ടാൻ പോയില്ല നേരെ അവന്റെ ക്യാബിനിലേക്കു പോയി.......... പിറകെ ഗായുവും പോയി... ഓ ഇനി മഹാറാണി അടുത്ത ചോദ്യം ചോദിച്ചു കൊണ്ട് വരുമോ... ഞാൻ എന്തിനാ ഇങ്ങേരുടെ പുറകെ പോകുന്നതെന്ന്...... (ഗായു ) ഞാൻ അയാളുടെ കൂടെ അയാൾ ഇരിക്കുന്നിടത്തേക്കു പോയി **************** ഡി..... പുറകിൽ നിന്നുള്ള വിളി കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി... പ്രേത്യേകിച്ചു ഭാവം ഒന്നും അപ്പോൾ എന്റെ മുഖത്തു ഇല്ലായിരുന്നു........ ആ റൂം മുഴുവൻ ചുറ്റികാണുകയായിരുന്നു ഞാൻ സത്യം പറയാലോ... സൂപ്പർ.... അത്രയും ഭംഗി ആയി ആണ് ഇവിടെ ഒക്കെ ചെയ്തിരിക്കുന്നത്..... ഒരു ഭാഗം മുഴുവൻ ഗ്ലാസ്‌ ആണ്.... പുറത്തെ കാഴ്ചകൾ കണ്ട് നിന്നപ്പോൾ ആ അങ്ങേരുടെ ഒരു വിളി..... ഡി...... (adhi )

എന്താടോ.... തനിക്ക് അലാറതെ സംസാരിക്കാൻ അറിയാതില്ലിയോ...... (ഗായു ) ആധിയുടെ കണ്ണുകൾ ഇപ്പൊ പുറത്തേക്കു വരും എന്ന അവസ്ഥയിൽ ആയിരുന്നു....... 😳 ഗായത്രി അവനടുത്തേക്കു നടന്നു വന്നു.... അവനെ സൂക്ഷിച്ചു നോക്കി ...... ഡോ... കണ്ണ് അടച്ചു പിടിച്ചോ ഇല്ലേ ഇപ്പൊ പുറത്തു ചാടും.... 😁(ഗായു ) ഡി..... നീ എന്താടി അവളുടെ മുന്നിൽ വെച്ച് പറഞ്ഞത്.... (adhi ) ഞാൻ എന്ത് പറഞ്ഞു.... ഓഹ് അത്....... താനും എന്നെ പറ്റി നല്ലതാണല്ലോ പറഞ്ഞത്..... (ഗായു ) ഞാൻ എനിക്ക് ഇഷ്ടമുള്ളത് പറയും...... നിന്നെ എനിക്ക് ആരുടേയും മുന്നിൽ ഭാര്യ ആക്കാനൊന്നും പറ്റില്ല...... (adhi ) അവൾ ആധിയുടെ മുന്നിൽ വന്നു നിന്നു.... ടേബിളിൽ ഇരുന്ന ഫ്രൂട്സിൽ നിന്നും കത്തി എടുത്തു അവനു നേരെ ചൂണ്ടി........ ദേ മനുഷ്യ..... സഹിക്കുന്നതിനൊക്കെ പരുതി ഒണ്ട്.... എന്റെ തലേൽ കേറി ഇരുന്നു നിരങ്ങാം എന്നാ ഉദ്ദേശം വല്ലതും ഒണ്ടെങ്കിൽ അതങ്ങു മാറ്റി പിടിച്ചെക്കു.... കേട്ടല്ലോ.... അല്ല നിങ്ങൾക്കെന്താ അവളെ കാണുമ്പോൾ ഒരു ഇളക്കം....

ഞാൻ adhi ഏട്ടാ എന്ന് വിളിക്കുമ്പോൾ അത് പ്രശ്നം ആ പെണ്ണ് വിളിക്കുമ്പോൾ ഇളിച്ചു കൊണ്ട് ചെല്ലുന്നുണ്ടല്ലോ.... ഇനി അതാണോ നിങ്ങടെ കാമുകി മീര.... അല്ല ഇനി പേരും നാളും മാറ്റി ഇങ്ങോട്ട് കെട്ടിയെടുത്തതാണൊന് ആർക്കറിയാം...... (ഗായു ) ഇവളിതെന്തൊക്കെയാ പറയുന്നത്.... ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ ഞാൻ അവളോട്‌ സംസാരിച്ചു... വേറെ ഒന്നും കൊണ്ടല്ല... നല്ല മൂർച്ച ഒള്ള കത്തിയ...... ആ അതേടി... അതാ എന്റെ മീര...... ഞങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ വേണ്ടി ഞാൻ അവളെ ഇവിടെ കൊണ്ട് വന്നതാ.... നിനക്ക് ചെയ്യാൻ പറ്റുന്നത് എന്താണ് വെച്ച ചെയ്യൂ... അല്ല പിന്നെ... മനുഷ്യന് വീട്ടിലും സമാധാനം ഇല്ല.... ഒട്ടും പറ്റാഞ്ഞിട്ടു അച്ഛൻ ഇതിനെ ഇങ്ങോട്ട് കെട്ടിയെടുപ്പിച്ചു....അതും പറഞ്ഞു ദേഷ്യത്തിൽ ഞാൻ മുറിയിൽ നിന്നും ഇറങ്ങി പോയി......(adhi ) ഏഹ്..... ഇനി അവളാണോ മീര... ഏയ് അതിനു ചാൻസ് കൂടി ഇല്ല...... ഇനി ആണെങ്കിൽ ഇവിടെ യുദ്ധം നടക്കേണ്ടി വരും ചിലപ്പോൾ.... അയാളുടെ വീട്ടുകാരും അവളും തമ്മിൽ......

അല്ലാതെ ഈ ഞാൻ ഒന്നിനും പോകില്ല... ഇന്ന് വേണമെങ്കിലും അങ്ങേരെ ഞാൻ തിരികെ കൊടുക്കുവാൻ തയാറാണ്.....😏😏 (ഗായു ) **************** പുറത്തേക്കിറങ്ങിയതും ആ നിത്യ എന്റെ അടുത്തേക്ക് ഓടി വന്നു..... ഇവൾക്കിത്തിരി സ്വാതന്ത്ര്യം കൊടുത്തതാ എനിക്ക് പറ്റിയ തെറ്റ്...... adhi ഏട്ടാ.... ദേ ഈ ഫയൽ ഒക്കെ ഒന്ന് ചെക്ക് ചെയ്യാമോ.... നിത്യേ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..... എന്താ ഏട്ടാ.......... (നിത്യ ) നീ എന്റെ കൂട്ടുകാരന്റെ പെങ്ങൾ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാ നിന്നോട് ഞാൻ എന്നെ ഏട്ടന് വിളിച്ചോളാൻ പറഞ്ഞത്...... എന്നും കരുതി അത് മറ്റുള്ളതിനൊക്കെ ഉള്ള ലൈസൻസ് ആണെന്ന് കരുതിയെങ്കിൽ നിനക്ക് തെറ്റി.... adhi ഏട്ടൻ എന്തൊക്കെയാ ഈ പറഞ്ഞു വരുന്നത്.... എന്റെ ഏട്ടൻ എങ്ങനെ..... (നിത്യ ) കിഷോർ..... അവൻ എന്റെ ഫ്രണ്ടാ...... ഫ്രണ്ട് എന്നുപറഞ്ഞാൽ സാധാ ഒരു ഫ്രണ്ട് അല്ല...... പിന്നെ ഗായത്രിയെ ഇനി മേലിൽ ഒന്നും പറഞ്ഞേക്കരുത്...

എനിക്കതിഷ്ടമല്ല..... അതും പറഞ്ഞു ദേഷ്യത്തിൽ adhi അവിടെ നിന്നും പോയി..... adhi പോയി കഴിഞ്ഞതും നിത്യ ചെയറിൽ വന്നിരുന്നു കുറെ ആലോചിച്ചു..... പെട്ടെന്ന് അച്ചു അവളുടെ അടുത്തേക്ക് ഓടി വന്നു..... ഡി എന്താടി ഇപ്പൊ ഇവിടെ നടന്നത്... (അച്ചു ) എന്ത് നടന്നു എന്ന്.... (നിത്യ ) ഞാൻ കണ്ടു സാർ നിന്നെ വഴക്ക് പറയുന്നത്.... നിന്റെ ചേട്ടന്റെ ഫ്രണ്ട് ആണോ സാർ.... (അച്ചു ) ഇതു ചേട്ടൻ.... അയാള് എപ്പളാ എന്റെ ചേട്ടൻ ആയത്.... ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും ഒറ്റ മകളാ...അല്ലാതെ പണ്ടെങ്ങാണ്ടു മക്കൾ ഇല്ലാഞ്ഞപ്പോൾ ദത്തെടുത്തു വളർത്തിയ അയാൾ എങ്ങനെയാ എന്റെ ചേട്ടൻ ആകുന്നത്..... (നിത്യ ) ഹും... അയാള് കാരണം ഞാൻ ഇവിടെയും നാണം കെടേണ്ടി വന്നു...... മറക്കില്ല ഞാൻ....... കുഞ്ഞിലേ മുതൽ എന്റേതെന്നുള്ള എല്ലാം അയാള് തട്ടി പറിച്ചിട്ടേ ഒള്ളു...... (നിത്യ ) എടി കിഷോർ ഒരു പാവമാ.... അതെനിക്കറിയാം... നിനക്കാ ഏട്ടന്റെ ഇഷ്ടമല്ലാത്തത്....... (അച്ചു ) നിനക്കെന്താ അയാളുടെ പേര് പറയുമ്പോൾ ഇത്രക്കും സങ്കടം..... (നിത്യ ) എനിക്കെന്തു സങ്കടം... എനിക്കൊന്നും ഇല്ല അതും പറഞ്ഞു അച്ചു എണീറ്റു നടന്നു.... പുറകിലേക്ക് അവൾ തിരിഞ്ഞു നോക്കിയപ്പോൾ നിത്യ ദേഷ്യത്തിൽ മറ്റെങ്ങോട്ടോ നോക്കി ഇരിക്കുന്നതാണ് കണ്ടത് .... ****************

ഹലോ..... ഏട്ടാ........ ഹും..... പറയടി.... എന്താ പതിവില്ലാതെ ഈ സമയത്തൊരു ഫോൺ കാൾ..... മറുതലക്കൽ നിന്നും ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അതിനുള്ള മറുപടി.... മോളെ എന്താടി... എന്തിനാ നീ കരയുന്നത്......... ആരും കാണാതെ ഒരു ഒഴിഞ്ഞ കോണിൽ പോയി നിൽക്കുവായിരുന്നു അച്ചു...... നിത്യ കണ്ടാൽ അതോടെ തീർന്നു അച്ചു ആയിട്ടുള്ള ഫ്രണ്ട് ഷിപ്പ്...... കാരണം അവൾ ഏറ്റവും കൂടുതൽ വെറുക്കുന്ന അവളുടെ ചേട്ടനെ പത്താം ക്ലാസ്സ്‌ മുതൽ പ്രേമിച്ച മുതൽ അല്ലിയോ നമ്മുടെ അച്ചു..... അപ്പൊ കഥയിലേക്ക് വരാം... അപ്പൊ നിത്യയുടെ ജീവിതത്തിൽ എന്താ സംഭവിച്ചത് എന്ന് ഒരു ഷോട്ട് സ്റ്റോറി ആക്കി പറയാം കാരണം ഈ സ്റ്റോറി നമ്മടെ ഗായുവിന്റെയും ആധിയുടെയും മീരയുടെയും ആണ്... അതിൽ മറ്റുള്ളവർക്ക് എന്ത് കാര്യം..... 😏😏😏

കിഷോർ..... ആധിയുടെ ബെസ്റ്റ് ഫ്രണ്ടിൽ ഒരാൾ ... അരുണും കിഷോറും അവനു ഒരു പോലെയാ............ കിഷോർ നിത്യയുടെ ചേട്ടൻ.... സ്വന്തം ചേട്ടൻ അല്ല.......... കല്യാണം കഴിഞ്ഞു മൂന്ന് വർഷം കഴിഞ്ഞിട്ടും കുട്ടികൾ ആകാഞ്ഞപ്പോൾ അവർക്കു തോന്നിയ ഒരു ആഗ്രഹം ഒരു കുട്ടിയെ ദത്തെടുക്കാൻ.... അങ്ങനെ ദത്തെടുത്തതാണ് നമ്മുടെ കിഷോറിനെ............ എന്നാൽ അത് കഴിഞ്ഞു 4 വർഷം കഴിഞ്ഞപ്പോൾ നിത്യ ഉണ്ടായി....... അവൾ വളരും തോറും ഇരുനിരക്കാരൻ ആയ കിഷോറിനെ പുച്ഛം ആയിരുന്നു സ്വന്തം ചേട്ടൻ ആയി അവൾക്കു അവനെ കാണാൻ കഴിയുമായിരുന്നില്ല.............. ഒടുവിൽ എല്ലാം മനസിലാക്കാൻ ഉള്ള പ്രായം രണ്ടു പേർക്കും ആയപ്പോൾ അവരുടെ അച്ഛനും അമ്മയും സത്യം അവരോടു പറഞ്ഞു..... അതിൽ തുടങ്ങി നിത്യക്ക്‌ കിഷോറിനോടുള്ള ദേഷ്യം.....ഒടുവിൽ സഹികെട്ടു കിഷോർ ചെന്നൈയിൽ ഉള്ള അവരുടെ അങ്കിൾ വീട്ടിൽ താമസം ആക്കി..... അവർ അവനെ സ്വന്തം മകനെ പോലെ നോക്കി വളർത്തി.....

പക്ഷെ അവനു എന്നെങ്കിലും തന്റെ അനിയത്തി തന്നെ മനസിലാക്കും എന്ന് കരുതി ജീവിച്ചു.... ഇടക്കെപ്പോഴോ ഉള്ള ഫാമിലി ഗ്രൂപ്പിൽ വരുന്ന അവളുടെ കാര്യങ്ങൾ മാത്രം അവനു കൂട്ടായി.... ഫേസ്ബുക്കിൽ അവളുടെ ഫോട്ടോകൾ വരുമ്പോൾ അവൻ അത് ആധിയെ കാണിച്ചിട്ടുണ്ട്....... അങ്ങനെ ഒരു ദിവസം ഫാമിലി ഗ്രൂപ്പിൽ വന്ന നമ്പറിൽ നിന്നും തുടങ്ങിയതാണ് അച്ചു...... നിത്യയെ പറ്റി ഉള്ള വിവരങ്ങൾ അറിയാൻ അച്ചു അവനൊരു സഹായം ആയിരുന്നു... ഇടക്കെപ്പോളോ ഉള്ളിൽ തോന്നിയ ഇഷ്ടം അവൻ അവളോട്‌ തുറന്നു പറഞ്ഞു... അവൾക്കും അവനെ ഇഷ്ടമായിരുന്നു......... പിന്നീടുള്ള ഫോൺ വിളികളിൽ അവർ വീണ്ടും അടുത്തു... എന്നാൽ കാലമത്രയും ആയിട്ടും അവർ നേരിട്ട് കണ്ടട്ടില്ല........ നിത്യ തന്നെ ചേട്ടൻ ആയി അംഗീകരിക്കുന്നതിന്റെ അന്ന് താൻ നാട്ടിൽ വരുമെന്ന് അവളെ അറിയിച്ചു......

പലപ്പോഴും അച്ചു ചോദിക്കുന്ന ആ ചോദ്യം... നിത്യ കിഷോറിനെ ഏട്ടന്റെ സ്ഥലത്തു അംഗീകരിച്ചില്ലങ്കിൽ ഒരിക്കലും എന്നെ വിവാഹം കഴിക്കില്ലേ എന്ന്.... അതിനു മൗനം മാത്രമായിരുന്നു കിഷോറിന്റെ മറുപടി..... കിഷോറിന്റെ നിർബന്ധം കാരണം ആണ് അച്ചു അവളെയും കൊണ്ട് ഈ കമ്പനിയിലേക്ക് തന്നെ വന്നത്... adhi എല്ലാ കാര്യങ്ങളും പ്രകാശിനോട് പറഞ്ഞിട്ടുണ്ടായിരുന്നു... അതുകൊണ്ട് തന്നെയാണ് അവരെ അവിടെ എടുത്തതും...... നിത്യ തന്റെ ചേട്ടനെ അംഗീകരിക്കുമോ എന്ന് നോക്കാം..... ***************** പാവം ആധിയെ നിങ്ങൾ ഇങ്ങനെ പൊങ്കാല ഇടല്ലേ... പാവം അല്ലെ ജീവിച്ചു പൊക്കോട്ടെ..... ചെരണ്ടവർ തന്നെ അല്ലെ ചെരു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story