ഗായത്രി: ഭാഗം 37

gayathri arya

എഴുത്തുകാരി: ആര്യ

റൂം എല്ലാം ചുറ്റി കണ്ടു കഴിഞ്ഞതും ഇനി വേറെ പണി ഒന്നും ഇല്ലന്ന് എനിക്ക് മനസിലായി..... ഞാൻ ചെന്നു അവിടെ കിടന്ന ഒരു ചെയറിൽ ഇരുന്നു.... ആ ഗ്ലാസിന് അടുത്ത് തന്നെയായിരുന്നു ആ ചെയർ കിടന്നത്..... അപ്പോളാണ് എന്റെ കണ്ണിലെക്കു മറ്റൊന്ന് കടന്നു വന്നത്..... എന്താണെന്നല്ലേ... adhi ഏട്ടൻ ഇരിക്കുന്ന ആ കറങ്ങുന്ന ചെയർ..... ആദിത്യ ഗ്രൂപ്സ് of കമ്പനി യുടെ അവകാശി ഇരിക്കുന്ന ആ ചെയർ......... അതിനു മുന്നിൽ വേറെ രണ്ടു ചെയർ കൂടി ഉണ്ട്... പക്ഷെ അങ്ങേര് ഇരിക്കുന്ന ആ ചെയറിൽ ഇരിക്കാൻ ഒരു മോഹം..... ഞാൻ ഓടി അതിനടുത്തേക്കു ചെന്നു.... അതിൽ കേറി അങ്ങിരുന്നു..... ഒന്നുല്ലങ്ങിൽ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ എങ്കിലും ഞാൻ ഇതൊക്കെ ഒന്ന് ആസ്വദിച്ചോട്ടേ..... ഞാൻ ചുറ്റിനും തല തിരിച്ചു നോക്കി.... ആ മുറിയിൽ എങ്ങും cctv ക്യാമറ എന്നൊരു സാധനം ഇല്ലായിരുന്നു.... അപ്പോളാണ് എന്റെ തലയിൽ അടുത്ത ബുദ്ധി ലൈറ്റ് പ്രീകാശിക്കും പോലെ തെളിഞ്ഞു വന്നത്.... ഞാൻ ചെയറിൽ നിന്നും ഓടി വാതലിനടുത്തേക്കു പോയി.....

ഡോർ കുറച്ചു തുറന്നു വെളിയിലേക്കു നോക്കി........... ഏഹ്ഹ് ഇവിടെ ഉള്ള എല്ലാരും എവിടെ പോയി... അപ്പോഴല്ലേ രാവിലെ ആ ആൺകുട്ടി (നിത്യ )വന്നു പറഞ്ഞത് ഓർത്തത്.... ഇന്ന് മീറ്റിംഗ് ഉണ്ടെന്നു... ഇനി എല്ലാരും അതിനു പോയി കാണും..... ഗായു നിനക്ക് ഒടുക്കത്തെ ബുദ്ധി ആടി പന്നി..... ഞാൻ ചിരിച്ചു കൊണ്ട് എന്നെ തന്നെ അടിച്ചു.... പന്നി ബുദ്ധി ഉണ്ടന്ന് മാത്രേ ഉള്ളു ....... അതും പറഞ്ഞു വാതിൽ മുഴുവനും ചാരി.. ഞാൻ ചെയർ ലക്ഷ്യമാക്കി വീണ്ടും നടന്നു..... അതിന്റെ മുന്നിൽ ചെന്നു നിന്നു... അല്ല ആരിത്...നിനക്ക് കിട്ടിയ ഭാഗ്യം പോലും ഈ എനിക്ക് കിട്ടിയിട്ടില്ല.... എന്റെ ചെയർ കുട്ടി...... നിനക്കറിയാമോ..... നിന്നെയും ഒരു നാൾ അങ്ങേര് അതായത് എന്റെ ഭർത്താവ് കുപ്പേല് തട്ടും...... നീ അങ്ങേരുടെ അടുത്ത് മാനസികമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ടന്നു മറ്റാരേക്കാളും എനിക്കറിയാം... കുട്ടി..പക്ഷെ ആര് നിന്നെ ഇട്ടേച്ചു പോയാലും ഞാൻ നിനക്ക് കൂട്ടിനു കാണും... അതുകൊണ്ട് ചേച്ചി ഇത്തിരി നേരം ഇതിൽ ഇരിക്കുവാണേ....

നീ ആ ചെകുത്താൻ വരുമ്പോൾ പറഞ്ഞു കൊടിത്തക്കരുത് കേട്ടല്ലോ..... നീ പറയില്ലാന്നു എനിക്കറിയാം... അതും പറഞ്ഞു അവൾ വീണ്ടും അതിൽ കയറി ഇരുന്നു.... ഞാൻ അതിൽ ഇരുന്നു കറങ്ങി.... വട്ടം കറങ്ങി..... എന്തിനു ഏതോ സിനിമയിൽ സലീമേട്ടൻ കയറി നിൽക്കുന്നത് പോലെ വണ്ടി വരെ ഞാൻ ആ ചെയറിൽ ഓടിച്ചു.... ഹഹഹ എന്നോടാ അങ്ങേരുടെ കളി.... അങ്ങേരെ ഇതിനൊന്നും കിട്ടില്ല അപ്പൊ പിന്നെ ഇങ്ങനൊക്കെ എന്റെ മനസിന്‌ സമാധാനം കിട്ടട്ടെ......... അര മണിക്കൂർ ഓളം ഞാൻ ആ ചെയറിൽ ഇരുന്നു വണ്ടി ഓടിച്ചു.... ഗുസ്തി കളിച്ചു (അങ്ങേരോടുള്ള ദേഷ്യം മുഴുവൻ ഇടിച്ചു തീർത്തു )....അഹ് ഇപ്പൊ കുറച്ചൊക്കെ മനസിന്‌ ഒരാശ്വാസം തോന്നുന്നുണ്ട് മതി... ഇത്ര മാത്രം മതി...... ഞാൻ അതിൽ നിന്നും എണീറ്റു.... വീണ്ടും മുറി ചുറ്റാൻ തുടങ്ങി... 4 ചുവരുകൾ ഉള്ള ഈ മുറിയിൽ രാവിലെ മുതൽ ദേ ഈ സമയം വരെ ഇവിടുള്ള ടയിൽ വരെ എണ്ണിത്തീർത്തു..... മൂക്കിനും മൂലയിലും എന്തൊക്കെ ഉണ്ടെന്നു വരെ കണ്ടു പിടിച്ചു....

ടേബിളിനു അടിയിൽ മാസങ്ങളോളം കിടന്ന അച്ഛന്റെ പോടീ പിടിച്ച പേന വരെ കണ്ടു പിടിച്ചു..... ഇവിടുള്ള ജോലിക്കാരിയെ വേഗം മാറ്റണം കണ്ടില്ലേ... അവർക്കു ശ്രെദ്ധ ഇല്ലാഞ്ഞാട്ടല്ലേ ഇത്രയും നാളും ആ പാവം പേന അതിന്റെ അടിയിൽ കിടന്നു തുരുമ്പ് എടുത്തത്... .. ഇങ്ങേരു എന്നെ ഇവിടെ കൊണ്ട് വന്നു പ്രേധിഷ്ടിക്കാൻ ആണോ കൊണ്ട് വന്നത്... വീട്ടിലേക്കാട്ടിലും ബോർ...വീട്ടിൽ നിന്നു പോരുമ്പോൾ അമ്മ ഫോൺ പോലും തന്നുവിട്ടില്ല... ഞാൻ എടുക്കാൻ ചെന്നപ്പോൾ അമ്മ പറയുവാ ഫോൺ ഒക്കെ ചെറുക്കന്റെ വീട്ടിൽ ചെന്നു അവൻ മേടിച്ചു തരുവാണെങ്കിൽ മാത്രം എന്റെ മോളു ഉപയോഗിച്ചാൽ മതിയെന്ന്..അതിനു പറ്റിയ ഒരു കാരണവും പലർക്കും പല സ്വഭാവം ആണ് പോലും... അമ്മക്കറിയില്ലല്ലോ ഞാൻ ഏറ്റുവാങ്ങുന്ന ചൂക്ഷണങ്ങൾ... അഹ് പറഞ്ഞിട്ട് കാര്യം ഇല്ല ... ഞാൻ പിന്നെയും ആ ഗ്ലാസിനടുത്തു പോയി നിന്നു... ഒന്നുമില്ലെങ്കിൽ ഇനി റോഡിലൂടെ പോകുന്ന വണ്ടികളുടെ കണക്കു എങ്കിലും എടുക്കാം...... പെട്ടെന്ന് ആരോ വന്നു ഡോർ ഓപ്പൺ ചെയ്യുതു...

ഞാൻ തിരികെ നോക്കാതെ ആ ഗ്ലാസിലേക്കു നോക്കി..വെയിൽ മങ്ങിയാൽ ചെറുതായി അതിൽ നമ്മളെയും കാണാൻ ഒക്കെ പറ്റും.... അതിൽ നിന്നും മനസിലായി ആ കാട്ടുമാക്കാൻ ആണ് ഇങ്ങോട്ടേക്കു വന്നതെന്ന്..... ഞാൻ അങ്ങേരെ നോക്കനെ പോയില്ല....... adhi നേരെ ചെയറിൽ വന്നിരുന്നു.... അവിടുന്ന് അവൾ നിൽക്കുന്നിടത്തേക്കു നടന്നു വന്നു.... വെയിൽ ഉള്ളത് കൊണ്ട് ഇപ്പൊ റൂമിൽ എന്താ നടക്കുന്നത് എന്നുകാണാനും പറ്റുന്നില്ല... ഞാൻ അങ്ങനെ തന്നെ നിന്നു... അങ്ങേരെ നോക്കാൻ പോയാൽ പിന്നെ ഗുസ്തി ഇടേണ്ടി വരും... അതുകൊണ്ട് ഞാൻ ആ ദൗത്യം വേണ്ടാന്നു വെച്ച്...... പെട്ടെന്ന് എന്റെ പുറകിൽ അയാൾ നിൽക്കുന്നത് പോലെ എനിക്ക് തോന്നി... എന്നിട്ടും ഞാൻ തിരിഞ്ഞു നോക്കിയില്ല...... കുറച്ചു കൂടി കഴിഞ്ഞപ്പോൾ അയാൾ വീണ്ടു എന്റെ അടുത്തേക്ക് വന്നു..... ഇടതു കഴുത്തിനടുത്തു അയാളുടെ ശ്വാസം വന്നു തട്ടിയപ്പോൾ ആണ് ഞാൻ അറിഞ്ഞത്... അയാൾ എനിക്കെന്തോ പണി തരാൻ ഉള്ള പുറപ്പാടാണെന്നു....... അവൻ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി....

അവന്റെ ഇടതു കയ്യെടുത്തു അവളെ ചുറ്റി പിടിച്ചു.... പതിയെ അവന്റെ മുഖം അവളുടെ ഇടതു കഴുത്തിനടുത്തു വെച്ചു... പുറമെ നിന്നു നോക്കുന്നവർക്കു അവൻ അവളെ കെട്ടിപിടിച്ചു നിൽക്കുന്നത് പോലെ തോന്നു.. അല്ല സത്യം അതാണ്.... ദെയിവമേ ഇങ്ങേരു ഇതെന്തുവാ കാണിക്കുന്നത്... ശരീരം നന്നേ വിയർക്കുവാൻ തുടങ്ങി.....ഹൃദയം എന്തെന്നില്ലാത്ത വേഗത്തിൽ ഇടിക്കുവാൻ തുടങ്ങി..... ഇതുവരെ ഇല്ലാത്ത എന്തക്കയോ എന്നിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് ഞാൻ അറിഞ്ഞു... ഇനി അതിനാണോ ഈ പ്രണയം എന്നൊക്കെ വിളിക്കുന്നത്..... ഇതു പെണ്ണും ആഗ്രഹിക്കില്ല അവളുടെ ഭർത്താവ് ഇങ്ങെനെ ഒന്ന് ചേർത്ത് പിടിക്കാൻ... ഒരുപക്ഷെ ഞാനും അതാണോ ആഗ്രഹിക്കുന്നത്... .. എടി ഗായു... അത് വല്ലവർക്കും ഉള്ള മുതലാഡി... നീ അതിനെ സ്നേഹിച്ചാലും... അങ്ങേരുടെ ഉള്ളിൽ നിന്നും അത് കിട്ടുമെന്ന് നീ സ്വപ്നത്തിൽ പോലും കരുതേണ്ട..... അങ്ങേരുടെ ഉള്ളിൽ മൊത്തം ആ മീരായ.... ഉണരൂ ഗായു.... ഉണരൂ.... എന്റെ മനസിനും തലച്ചോറിനും ഒന്നും പാവം ഹൃദയത്തെ ഇഷ്ടമല്ലന്നു മനസിലായി...

പറഞ്ഞിട്ട് കാര്യം ഇല്ല....... മോളെ ഹൃദയമേ... നീ വിഷമിക്കണ്ട... എവിടെ എങ്കിലും നിനക്ക് സ്നേഹിക്കാൻ ഉള്ള ചെറുക്കൻ കാണും...സമാധാക്കു കുട്ടി......... ഞാൻ ഇത്രയൊക്കെ ആലോചിച്ചു കൂട്ടുമ്പോളും അങ്ങേര് ആ നിൽപ്പ് തന്നെ തുടർന്ന്.... ഞാൻ ആലോചിക്കാൻ പോയ ടൈം കൊണ്ട് ഇങ്ങനെ ഒരു കാര്യം ഉള്ളത് അങ്ങ് മറന്നു പോയി.... പക്ഷെ എപ്പോഴത്തെയും പോലെ എനിക്ക് ആ കൈകളെ പിടിച്ചു മാറ്റാൻ പറ്റിയില്ല.... കാരണം എനിക്ക് എന്റെ കൈ പോലും പൊക്കാൻ പറ്റുന്നില്ല....... നെറ്റിയിൽ നിന്നും വിയർപ്പു കണങ്ങൾ ഒഴുകി ഇറങ്ങി... പുല്ല് ഇങ്ങേരുടെ മുന്നിൽ ഇവറ്റകൾ ഇന്ന് എന്നെ നാണം കെടുത്തും എന്നോടൊരു സ്നേഹം ഇല്ലാത്തതിനൊക്കെ ആണല്ലോ ഞാൻ ദിവസവും മൂന്ന് നേരം ഫുഡും വാട്ടറും കൊടുത്തു വളർത്തിയത് എന്ന് ഓർക്കുമ്പോളാ............. എന്തെങ്കിലും അങ്ങേരെ വിളിച്ചു പറയണം എന്നുണ്ട്... പക്ഷെ അതും പറ്റുന്നില്ല...... ആദി കുറച്ചു നേരം ആ നിൽപ്പ് തുടർന്നു... കുറച്ചു കഴിഞ്ഞപ്പോൾ അവൻ വലതു കയ്യും എടുത്തു അവളുടെ വയറിനു ചുറ്റും പിടിച്ചു........ അവന്റെ മുഖം അവളുടെ കാതിനടുത്തേക്കു കൊണ്ട് വന്നു.... . ഗായത്രി.... പതിഞ്ഞ സ്വരത്തിൽ അവൻ അവളെ വിളിച്ചു.... ഇങ്ങേർക്ക് ഇതെന്തു പറ്റി... 🙄🙄🙄 എന്താ... 😠...

പുറമെ ദേഷ്യം കാണിച്ചു....അവൾ ചോദിച്ചു.... നിന്റെ അപ്പന്റെ വക ആണോടി ഈ കമ്പനി... (adhi ) അവളെ ചുറ്റി പിടിച്ചിരുന്നതിൽ നിന്നും അവന്റെ വലതു കൈ പതിയെ അവൻ അഴിച്ചെടുത്തു.... പെട്ടെന്ന് അവൻ തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും എന്തോ ഒന്നെടുത്തു ഗായത്രിയുടെ നേരെ നീട്ടി........ ഏഹ്..... ഫോൺ... ഇതെന്തിനാ ഇങ്ങേരു എന്നെ കാണിക്കുന്നത്... adhi അത് ഓപ്പൺ ചെയ്യ്തു.... അവൾ ആകാംഷയോടെ അതിലേക്കു നോക്കി..... അവൻ അവളെ ഒരു വീഡിയോ എടുത്തു കാണിച്ചു... അവളുടെ തലയിൽ നിന്നും ഒരുമിച്ചു കിളികൾ എല്ലാം പറന്നു പോയി.... ഇതിനു മുൻപ് കത്തിയ ലൈറ്റ് അടിച്ചു പോയി.... പെട്ടെന്ന് അവൻ അവളെ അവന്റെ ഇടതു കൈ കൊണ്ട് തന്നെ അവന്റെ മുന്നിലേക്ക്‌ നിർത്തി.... ഒന്നുകൂടി അവൻ അവളുടെ മുൻപിലേക്ക് നീങ്ങി... ഒടുവിൽ സ്ഥലം തികയാതെ വന്നപ്പോൾ അവൾ അവന്റെ ഷൂസിന്റെ മുകളിൽ കയറി നിന്നു.... എന്താടി...... 😠😠😠...ഇതൊക്കെ....... (adhi ) അവൾ മാന്യ മായി ഒന്ന് ഇളിച്ചു കൊടുത്തു.... അവൾ ചുറ്റിനും ഒന്ന് നോക്കി...... എവിടെ.... എവിടെയാ cctv ക്യാമറ.........

 എന്താടി... ആലോചിച്ചു നിൽക്കുന്നത്.... cctv എവിടെ എന്ന് നോക്കുവാണോ.... മുറിയിൽ നിന്നു എല്ലാം കണ്ടു പിടിച്ചിട്ടു... നിന്റെ മുന്നിൽ ഇരുന്ന ക്യാമറ മാത്രം നീ കണ്ടില്ല അല്ലേടി........ ഞാൻ ഒന്നുകൂടി ഇളിച്ചു കാണിച്ചു... ഇല്ലന്ന് തലയാട്ടി.... (ഗായു ) മോളെ ഗായത്രി നിനക്ക് പോലും കാണാൻ പറ്റാത്ത അത്രയും ക്യാമറ എന്റെ ഈ റൂമിൽ ഉണ്ട്........ (adhi ) ആരും കാണാതെ കുറെ ക്യാമറ വെക്കാൻ മാത്രം ഇവിടെ എന്താ വല്ല നിധിയും ഉണ്ടോ ഇനി....🤔🤔(ഗായു ) എന്താടി ആലോചിക്കുന്നത്.... നിന്നെ ഇവിടെ ഇരുത്തി പോയപ്പോഴേ എനിക്കറിയാമായിരുന്നു നീ എന്തെങ്കിലും പണി വെക്കും എന്ന്... മോളുടെ കൈ കാലുകൾ വെറുതെ ഇരുന്നു ചരിത്രം ഇല്ലല്ലോ...... (adhi ) ഇവിടെ നടക്കുന്നതെല്ലാം ദേ എന്റെ ഈ ഫോണിൽ വരും..... ഇനി എങ്കിലും മാറിയതക്ക് അടങ്ങി ഒതുങ്ങി ഇരുന്നോ..... ഇല്ലങ്കിൽ നാളെ മുതൽ നീ വീട്ടിൽ ഇരിക്കേണ്ടി വരും.....

(adhi ) ഞാൻ അയാളെ ഒന്ന് പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചു... ഇതൊക്കെ എന്റെ പട്ടി കേൾക്കും....... എന്ന ഭാവത്തിൽ...... പെട്ടെന്ന് അയാൾ എന്റെ ഇടുപ്പിനു പിടിച്ചൊന്നു പൊക്കി... തപ്പോട്ടു നിർത്തി... വേറെ ഒന്നും അല്ല ഇത്രയും നേരം ഞാൻ അങ്ങേരുടെ കാലിനു മുകളിൽ നിൽക്കുവല്ലായിരുന്നോ... എടുത്തു മാറ്റി നിർത്തിയതാ............. വാണിംഗ് പോലെ അയാൾ ഒന്ന് കൂടി എന്നെ നോക്കിയിട്ടു അവിടെ പോയി ഇരുന്നു......... ഹോ... ഒരു സുനാമി വന്നു പോയത് പോലെ ഉണ്ട്..... ഞാൻ പേടിച്ചു പോയി... ഇനി അങ്ങേരു അത് അച്ഛനെ വല്ലം കൊണ്ട് കാണിക്കുമോ എന്ന്..... ചൂടൻ ആണെങ്കിലും പാവമായിരുന്നു...... എന്റെ മീര ചേച്ചി... ചേച്ചി ശെരിക്കും ഭാഗ്യം ചെയ്തതാ ഒന്നോർത്താൽ സ്നേഹിച്ച അന്ന് മുതൽ ഇന്നോളം ഒരു പെണ്ണിനെ മാത്രം ഇത്രയും സ്നേഹിക്കുന്നുണ്ടങ്കിൽ ഇങ്ങേരു പോളിയല്ലേ..... അതും ഇന്നത്തെ ഈ ലോകത്തിൽ ഇത്രയും ആഴത്തിൽ ഒക്കെ ഒരാളെ പ്രേണയിക്കുവാ എന്നുവെച്ചാൽ...... പിന്നെ ഈ കാലമാടന്റെ സ്വഭാവം കാണുമമ്പോള ആകെ ഒരു ആശ്വാസം.... ഇതിനെ അത്രയും നാളും സഹിച്ചതിനു... പൂവിട്ടു പൂജിക്കണം....... അങ്ങനെ ആലോചിച്ചു നിന്നപ്പോൾ ആണ്........... ****************

അവളോട്‌ രണ്ടു പറഞ്ഞിട്ട് അവിടെ വന്നിരുന്നപ്പോൾ ആണ് ഡോറിൽ ആരോ മുട്ടിയത്... അങ്ങോട്ട്‌ ശ്രദ്ധിച്ചപ്പോൾ സർ എന്നും വിളിച്ചു നിത്യ..... അഹ് എന്താടോ അവിടെ തന്നെ നിന്നു കളഞ്ഞത് ഇങ്ങോട്ട് കയറി വാ.... അവള് കാണുവാൻ വേണ്ടി തന്നെ നിത്യയോട്‌ നല്ല രീതിയിൽ തന്നെ അങ്ങ് മിണ്ടി.... ഇടയ്ക്കു അവളെ നോക്കിയപ്പോൾ വാതിലിനു അടുത്തേക്ക് നോക്കി നിൽക്കുവാ...... നിത്യ അവിടേക്കു കയറി വന്നു.... ഇരിക്കടോ.... adhi അവനു മുന്നിൽ ഉള്ള ചൈരിലേക്കു വിരൽ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു... ഹും ഇത്രയും നേരം ഞാൻ ഇവിടെ നിന്നപ്പോൾ അങ്ങേരു ഇരിക്കാൻ പറഞ്ഞില്ല... അവള് വന്നപ്പോൾ സ്നേഹത്തോടെ പറയുന്നു.... ഇരിക്കാൻ പോലും..... (ഗായു ) പറയു നിത്യ.... (adhi, ) സാർ... എനിക്കു... എനിക്ക് ഈ ജോബ് വേണ്ട സർ........ (നിത്യ ) താൻ എന്തോകെയാടോ ഈ പറയുന്നത്... (adhi ) അവൾക്കു ജോലി വേണ്ടാന്ന് പറയുന്നതിന് ഇങ്ങേരു ഇത്രയും വിഷമിക്കണ്ട കാര്യം എന്താ... (ഗായു ) സാർ... എന്റെ ചേട്ടൻ എന്ന് പറഞ്ഞു നടക്കുന്ന അയാൾ കാരണം കിട്ടിയ ഈ ജോബ് എനിക്ക് വേണ്ട.....

(നിത്യ ) ഏഹ്ഹ്..... ഇവളിതെന്തൊക്കെയാ പറയുന്നത്... (ഗായു ) അതിനു നിത്യയോട്‌ ആരാ പറഞ്ഞത്..... അവൻ കാരണം ആണ് നിത്യക്ക്‌ ജോബ് കിട്ടിയതെന്ന്.... (adhi ) അയാൾ സാറിന്റെ ഫ്രണ്ട് ആണന്നല്ലേ പറഞ്ഞത്... അതും സാതാ ഒരു ഫ്രണ്ട് അല്ലെന്നും... അതിൽ നിന്നും മനസ്സിലാക്കാവുന്ന കാര്യം മാത്രമേ ഉള്ളു.... (നിത്യ ) സീ.. നിത്യ..... എന്റെ അച്ഛൻ ആണ് നിത്യയെ ഇവിടെ എടുത്തത്..... അല്ലാതെ ഞാൻ അല്ല.... താൻ ഇന്റർവ്യൂ ഇൽ പാസ്സ് ആയി കയറിയതാണ്.... തനിക്കു ഇവിടെ ജോബ് ചെയ്യാൻ പറ്റും എന്നുള്ളത് കൊണ്ട്... എന്റെ അച്ഛന്റെ സ്വഭാവം വെച്ചു ആരും അദ്ദേഹത്തോട് പറഞ്ഞാലും കേൾക്കില്ല... തന്നെ ഇവിടെ ജോലിക്കെടുക്കുവാൻ ആരും റെക്കമെന്റ് ചെയ്തട്ടില്ല.... കിഷോർ വിളിച്ചു പറഞ്ഞത് പ്രീകാരം adhi അവളോട്‌ കള്ളം പറഞ്ഞു.........

എന്റെ അഭിപ്രായം താൻ ഇവിടെ നിന്നും പോകരുതെന്നാണ്... ഇനി തനിക്കു തീരുമാനിക്കാം..... കുറച്ചു നേരം മിണ്ടാതെ ഇരുന്ന നിത്യ വീണ്ടും തുടർന്നു...... ഒക്കെ... സർ.... സാർ ഈ പറഞ്ഞതൊക്കെ സത്യം ആണെങ്കിൽ ഞാൻ പോകില്ല സാർ.... അതും പറഞ്ഞു അവൾ എണീറ്റു...... ഡോ..... താൻ ഈ സാർ വിളി പിന്നെയും തുടങ്ങി അല്ലെ... ഞാൻ പറഞ്ഞതല്ലേ അത് വേണ്ടാന്നു.... adhi അത് പറഞ്ഞതും നിത്യ ഒന്ന് chirichu....ശേക്ഷം ശെരി adhi ഏട്ടാ......... അവൾ അത് പറഞ്ഞതും adhi ഒളികണ്ണിട്ടു ഗായുവിനെ നോക്കി.... അവൾ ഒന്നും അറിയാത്തതു പോലെ കിഴക്കോട്ടും നോക്കി നിൽക്കുവായിരുന്നു........ എന്നാൽ അവളുടെ ശ്രെദ്ധ മുഴുവൻ ഇവിടെ ആണെന്ന് അവനു മനസിലായി... അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story