ഗായത്രി: ഭാഗം 38

gayathri arya

എഴുത്തുകാരി: ആര്യ

എടി ഗായു നിന്റെ നോട്ടം ഇങ്ങോട്ടാണെന്നു മനസിലാക്കാൻ ഉള്ള വിവരം ഒക്കെ എനിക്കുണ്ടെടി.... adhi മനസ്സിൽ പറഞ്ഞു... അല്ലാതെ പുറമെ പറഞ്ഞാൽ അവളുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും എന്നറിഞ്ഞട്ടല്ല..... (adhi ) പെട്ടെന്ന് നിത്യ അവന്റെ മുൻപിൽ നിന്ന് എണീറ്റു.... ഗായത്രിയുടെ അടുത്തേക്ക് നടന്നു.... ഏറു കണ്ണിട്ടു നോക്കിക്കൊണ്ടിരുന്ന ഗായു പെട്ടെന്ന് ഇത് കണ്ടു... അവള് പിന്നെയും മൈൻഡ് ചെയ്യാൻ പോയില്ല........ ഗായത്രി.... (നിത്യ ) നിത്യ അവളെ വിളിച്ചതും ഗായത്രി അവളെ നോക്കി.... എന്താ എന്നുള്ള ഭാവത്തിൽ......... ഗായത്രി..... ഞാൻ തന്നെ ഒന്നും പറയാൻ പാടില്ലായിരുന്നു... സോറി.... (നിത്യ ) ഗായത്രിക്കു അത് സന്തോഷം ആയി പക്ഷെ അവളതു പുറത്തു കാണിക്കാതെ നിത്യയോട്‌ സംസാരിച്ചു..... ഏയ്... എന്താ ചേച്ചി ഇതൊക്കെ... ഞാൻ അപ്പോഴേ അതൊക്കെ മറന്നു....(എന്റെ പട്ടി മറക്കും ).

(ഗായു ) ഹ്മ്മ്.... എന്നോട് adhi പറഞ്ഞു തന്നെ ഒന്നും പറയുന്നത് ഇഷ്ടമല്ലന്നു...... ശെരിയാ ഫ്രണ്ട്സ് ഒക്കെ ആയാൽ വേറെ ഒരാൾ കുറ്റം പറയുന്നത് ഇഷ്ടപ്പെടില്ല....... (നിത്യ ) ഏഹ്ഹ്... ഈ തള്ള ഇതേതുവാ ഈ പറയുന്നത്... ഞങ്ങൾ ഫ്രണ്ട്സ് ആണെന്നോ.... ഞാൻ അങ്ങേരുടെ ഭാര്യ ആണ്.... എന്നുറക്കെ പറയണം എന്നുണ്ടായിരുന്നു... പക്ഷെ വേണ്ടാന്നു വെച്ചു.... അല്ല ഇങ്ങേരു എന്തിനാ എന്നെ ആരും ഒന്നും പറയുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞത്........ അതും ആലോചിച്ചു കൊണ്ട് ഞാൻ അങ്ങേരെ ഒരു പിരികം ഉയർത്തി തുറിച്ചു ഒന്ന് നോക്കി...... (ഗായു ) പ്ലിങ്ങിയ ഭാവവും ആയി adhi.. ഓ അവളോട്‌ ആരാ പറഞ്ഞത് ഇതൊക്കെ പോയി ആ പെണ്ണിനോട് പറയാൻ....... (adhi ) എഡോ... ഗായത്രി..... നിത്യയുടെ വിളി കേട്ടു ഗായത്രി വീണ്ടും നിത്യയെ ശ്രെദ്ധിക്കാൻ തുടങ്ങി...... എടൊ നമുക്ക് ഫ്രണ്ട്സ് ആയിട്ടിരിക്കാം... എന്താ... അതും പറഞ്ഞു നിത്യ കൈ നീട്ടി.... ഒന്ന് ആലോചിച്ചതിനു ശേക്ഷം ഗായത്രിയും കൈ കൊടുത്തു... നിത്യ അധിക്ക് ഒരു ചിരിയും സമ്മാനിച്ചു അവിടെ നിന്നും ഇറങ്ങി പൊന്നു......

തല താഴ്ത്തി ഇരുന്ന ആധിയുടെ മുന്നിലേക്ക്‌ ഗായത്രി ചെന്നു നിന്നു... തന്റെ മുന്നിൽ ആരോ നിൽക്കുന്നു എന്ന് തോന്നിയപ്പോൾ അവൻ തല ഉയർത്തി മുന്നിലേക്ക് നോക്കി...... അവൾ രണ്ടു കയ്യും കെട്ടി അവന്റെ മുന്നിൽ നിന്നു.... പെട്ടെന്ന് adhi അവിടെ നിന്നും എണീറ്റു പോകാൻ തുനിഞ്ഞു... അപ്പോഴേക്കും ഗായത്രിയുടെ തലയിൽ അടുത്ത ലൈറ്റ് ഓൺ ആയി ............ പോകാൻ ഒരുങ്ങിയ ആധിയുടെ മുന്നിൽ ഗായത്രി ചെന്നു നിന്നു....... അവൻ അവളെ ഒന്ന് നോക്കി..... അവനെ പറ്റിക്കാൻ വേണ്ടി അവൾ നാണം അഭിനയിച്ചു......... നഖം കടിച്ചു കൊണ്ട് അവൾ തറയിൽ അക്ഷരങ്ങൾ എഴുതി........ അയ്യേ.... അതും പറഞ്ഞു adhi പുറകിലേക്ക് നീങ്ങി....... നീ എന്തുവാടി ഈ കാണിക്കുന്നത്.... (adhi ) ഓ ഞാൻ കാണിക്കുന്നതിനെ ഉള്ളോ കുഴപ്പം.... ഏട്ടൻ കാണിക്കുന്നതിന് കുഴപ്പം ഇല്ലേ.... അതും പറഞ്ഞു അവൾ കണ്ണുകൾ ചിമ്മി അടച്ചു.....(ഗായു )

ഞാൻ എന്തോ കാണിച്ചെന്നു... നിനക്ക്... നിനക്ക് പ്രാന്താടി മുഴുത്ത പ്രാന്ത്.... (adhi ) ഒന്ന് ... പോ... adhi ഏട്ടാ..... എട്ടൻ അല്ലിയോ ഞാൻ വെറുതെ നിന്നാലും പിടിച്ചു ഉമ്മ വെക്കുന്നതും... ഞാൻ തിരിഞ്ഞു നിൽക്കുമ്പോൾ പിറകിലൂടെ വന്നു കെട്ടി പിടിക്കുന്നതും.... പിന്നെ.... (അവൾ നാണത്തോടെ പറഞ്ഞു നിർത്തി ) പിന്നെ.... പിന്നെ എന്താടി ബാക്കി കൂടി പറ... (adhi ) പിന്നെ... ആരും ഇല്ലാത്തപ്പോൾ.... അതും പറഞ്ഞു അവൾ വീണ്ടും നാണിച്ചു തലതാഴ്ത്തി.... (ഗായു ) ഇവളിതെന്തുവാ പറയാൻ വരുന്നത്.... ആരും ഇല്ലാത്തപ്പോൾ ഇവളെ ഞാൻ വല്ലതും ചെയ്തെന്നു ആണോ.... വെള്ളമടിച്ചാൽ പോലും ഞാൻ ആരേം ഒന്നും ചെയ്തട്ടില്ല... പിന്നെ അല്ലെ സോബോധത്തിൽ..... എന്റെ adhi നീ പേടിക്കാതെ നിക്കട.... അവൻ അവൾ എന്താ പറയാൻ പോകുന്നത് എന്നറിയാൻ അവളുടെ ചുണ്ടുകളിലേക്കു നോക്കി നിന്നു... (adhi )

ഡി ആരും ഇല്ലാത്തപ്പോ നിന്നെ ഞാൻ പീഡിപ്പിച്ചോ.... ദേഷ്യത്തിൽ അവൻ അവളോടായി ചോദിച്ചു....... (adhi, ) ഏയ് അതല്ല.... ആരും ഇല്ലാത്തപ്പോൾ.... നിത്യയോട്‌..... (ഗായു ) എന്റെ കൃഷ്ണ... സ്വന്തം ഭാര്യയെ പോലും ഞാൻ തോട്ടട്ടില്ല... അപ്പോള കൂട്ടുകാരന്റെ പെങ്ങളെ...... (adhi ) എടി ഗായത്രി നീ ഒന്നൊന്നായി പെറുക്കി പെറുക്കി പറയാതെ മുഴുവനായി ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു.... (adhi ) അത് പിന്നെ adhi ഏട്ടൻ ആരും ഇല്ലാത്തപ്പോൾ നിത്യയോട്‌ പറഞ്ഞില്ലേ എന്നെ ഒന്നും പറയുന്നത് ഇഷ്ടമല്ലന്നു............ അത്.... (ഗായു ) ഞാൻ അവൾക്കു ഒന്ന് ഇളിച്ചു കൊടുത്തു.....ഈ ഒരു ഡയലോഗ് ഇവൾ പറയുന്നതിനാണോ ഞാൻ ഇത്രയും ആലോചിച്ചു കൂട്ടിയത്.... എന്താ adhi ഇത്... മോശം... മോശം... (adhi ) കുറച്ചു നേരം ഒന്ന് പേടിച്ചു ഇല്ലിയോ...ഇപ്പം മനസ്സിലായോ ഈ ഗായു ആരാണെന്നു.... 😁 (ഗായു ) അഹ് അതേടി ഞാൻ പേടിച്ചു... അതും എന്റെ ഭാര്യയുടെ മുൻപിൽ.........അതും പറഞ്ഞു adhi വീണ്ടും അവളുടെ അടുത്തേക്ക് വന്നു..... പെട്ടെന്ന് അവൾ ഓടാൻ പാവിച്ചതും അവൾ അവളുടെ കയ്യിൽ കയറി പിടിച്ചു .....

നിക്കടി അവിടെ നീ എവിടെക്കാ ഈ ഓടാൻ നോക്കുന്നത് ....കയ്യിൽ അമക്കി പിടിച്ചതും അവളുടെ കണ്ണിൽ നിന്നും വേദന കൊണ്ട് കണ്ണുനീർ പൊടിഞ്ഞു.... അത് കണ്ടതും adhi ഒന്ന് ചിരിച്ചു.... അതിൽ അവളോടുള്ള ദേഷ്യം കലർന്നിരുന്നു..........(adhi ). ദേ adhi ഏട്ടാ കയ്യിനു വിടുന്നുണ്ടോ എനിക്ക് വേദനിക്കുന്നു.... (ഗായു ) വിടാൻ മനസില്ലാടി കോപ്പേ... 😠😠😠😠(adhi ) വിട്... വിടാടാ പട്ടി... എന്റെ കയ്യിനു..... അവൾ കുസൃതിയാലെ അത് പറഞ്ഞു..... അവൾ അവനെ പട്ടിനു വിളിച്ച ദേഷ്യം കാരണം... പെട്ടെന്ന് അവൻ അവളെ പിടിച്ചു വലിച്ചു ആ വലിയിൽ അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു.......... പെട്ടെന്ന് അവന്റെ ഫോൺ ബെല്ലടിച്ചു.... അവൻ അതെടുത്തു ചെവിയിൽ വെച്ചു.... മറുതലക്കൽ ആരോ അവനോടു സംസാരിക്കാൻ തുടങ്ങി... അവൻ ഗായത്രിയെ നോക്കി... അവന്റെ കണ്ണുകൾ ചുമന്നു വരുന്നത് അവൾ അറിഞ്ഞു...

എന്നാൽ മറുസൈഡിൽ സംസാരിച്ചു കൊണ്ട് നിൽക്കുന്ന ആളോട് adhi ഒന്നും തന്നെ മിണ്ടുന്നില്ലായിരുന്നു... ആ ആൾ ആധിയോടു പറയുന്നതും അവൾക്കു കേൾക്കുവാൻ പറ്റിയില്ല...... ആധിയുടെ കയ്യ് അവളുടെ കുപ്പിവളകളിൽ പിടുത്തം ഇട്ടു.... അതിൽ പിടി മുറുക്കിയതും... അതെല്ലാം പൊട്ടി അവളുടെ കയ്യിൽ കയറി... അതുവരെ അവന്റെ കണ്ണുകളിൽ നോക്കി നിന്ന അവൾക്കു പെട്ടന്നുള്ള വേതന പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.... അമ്മേ... അവൾ ഉറക്കെ വിളിച്ചു കൊണ്ട് തന്റെ ഇടതു കൈ വലതു കയ്യിൽ പിടിച്ചു അവൾ ആധിയുടെ കാൽ ചുവട്ടിലേക്കിരുന്നു....... കണ്ണുകളിൽ നിന്നും കണ്ണ് നീര് ഒഴുകി ഇറങ്ങി ..... എന്നിട്ടും adhi തന്റെ കയ്യ് വിട്ടില്ല........... കയ്യിനു വിട് അധിഏട്ടാ.... കരഞ്ഞു കൊണ്ട് അവളതു പറഞ്ഞു........... പെട്ടെന്ന് അവൻ കയ്യെടുത്തു......അവൾക്കു വീണ്ടും പുച്ഛം കലർന്ന ഒരു ചിരി സമ്മാനിച്ചു കൊണ്ട് അവൻ അവിടെ നിന്ന് ഇറങ്ങി പോയി..... നീറുന്ന മനസോടെ അവൾ ആ കയ്യിലേക്ക് നോക്കി ഇരുന്നു പോയി......

പതിയെ അതിൽ തറഞ്ഞിരിക്കുന്ന വളയിലെ ചില്ലുകൾ മാറ്റി....... അവൾക്കു നന്നായി വേദനിച്ചു.... പതിയെ അവൾ എണീറ്റു.. മുന്നിൽ കണ്ട കസേരയിൽ ഇരുന്നു..... ആ കൈ നീട്ടി ടേബിളിൽ വെച്ചു....... തല ചായ്ച്ചു അവൾ കിടന്നു.......... കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി...... എന്നാ adhi ഏട്ടാ... ഏട്ടൻ എന്നെ ഒന്ന് മനസിലാക്കുന്നത്.... ഏട്ടൻ നാട്ടിൽ വന്ന അന്ന് മുതൽ എന്നെ ഓരോ കാരണങ്ങൾ കണ്ടെത്തി ദ്രോഹിക്കുന്നു.......ഞാനും..... ഞാനും ഒരു മനുഷ്യ ജീവി ആണെന്നുള്ള ഒരു പരിഗണനയും എനിക്ക് തരുന്നില്ല..... സ്നേഹിച്ചിട്ടല്ലങ്കിലും എന്റെ കഴുത്തിൽ താലി കെട്ടിയവൻ അല്ലെ..... എന്നെങ്കിലും എന്നോടൊന്നു മിണ്ടിയാൽ എങ്കിലും മതി എന്ന് എനിക്കും ഇല്ലേ ആഗ്രഹം.......... സ്നേഹിക്കണ്ട... കാരണം സ്നേഹിക്കാൻ മാത്രം ഞാൻ ഏട്ടന്റെ ആരും അല്ല....... പക്ഷെ ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ എന്നെ വേദനിപ്പിക്കാതെ ഇരുന്നു കൂടെ..... ചിലപ്പോൾ എല്ലാവരുടെയും ജീവിതത്തിൽ ഒരു പ്രശ്നം കാണും .... എന്റെ ജീവിതത്തിൽ വീട്ടിൽ നിന്നു ഞാൻ ഒരു പാട് അഹങ്കരിച്ചു... കാരണം സ്നേഹിക്കാൻ മാത്രം അറിയാവുന്ന അച്ഛനും അമ്മയും ചേട്ടനും..... ഒരു കുറവും വരുത്താതെ എന്നെ നോക്കി.....

അപ്പൊ പിന്നെ ദൈവം വിചാരിച്ചു കാണും ഇത്രയും നാളും നീ സ്നേഹം എന്തെന്ന് അറിഞ്ഞില്ലേ... ഇനി അത് വേണ്ടാന്നു.... അല്ലെ തന്നെ ദൈവത്തിനെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല... എല്ലാം അറിഞ്ഞിട്ടും അയാൾക്ക്‌ വേണ്ടി കഴുത്തു നീട്ടി കൊടുത്തതല്ലേ ഞാൻ....... കണ്ണുനീർ ഒഴുകി ഇറങ്ങി.... ഓരോന്നൊക്കെ ആലോചിച്ചു കൊണ്ട് അവൾ തന്റെ കണ്ണുകൾ അടച്ചു..... ***************** ദേഷ്യത്തിൽ adhi മുറിയിൽ നിന്നും ഇറങ്ങി വന്നതാ....... മീറ്റിംഗ് നടന്ന മുറിയിലേക്ക് അവൻ കയറി വന്നു... കാരണം ഇപ്പോൾ അവിടെ ആരും തന്നെ ഇല്ല... കുറച്ചു നേരത്തേക്ക് അവിടെ നീക്കമെന്ന് അവനു തോന്നി... ആ റൂമിലേക്ക്‌ കയറിയതും മുന്നിൽ കണ്ട ഭിത്തിയിൽ അവൻ ശക്തിയായി അടിച്ചു.... ദേഷ്യം കൊണ്ട് അലറി......കണ്ണുകളിൽ എന്തോ നഷ്ടപ്പെട്ടതിന്റെ വിഷാദം തെളിഞ്ഞു നിന്നു....... എന്തിനാ മീരേ നീ എന്റെ ജീവിതത്തിലേക്ക് വന്നത്..... ഒന്നും... ഒന്നും വേണ്ടാരുന്നേടി. ...... അവൻ പിന്നെയും അലറി കരഞ്ഞു...... ആ ഫോൺ കാൾ അതവന്റെ മുന്നിൽ വീണ്ടും പഴയതൊക്കെ ഓർമിപ്പിക്കും പോലെ ആയിരുന്നു......... ""എന്താടാ adhi ഒരുത്തി പോയപ്പോൾ അടുത്തതിനെ നോക്കി പോയോട.... ഇതിനൊക്കെ ആരുന്നോടാ ദിവ്യ പ്രേമം എന്നും പറഞ്ഞു അവളെ പ്രേമിച്ചു നടന്നത്...

കൊള്ളാം പ്രേമിക്കാൻ ഒരുത്തി കല്യാണം കഴിക്കാൻ മറ്റൊരുത്തി...... "" ആധിയുടെ ഫോണിൽ വിളിച്ചവൻ ആധിയോടു പറഞ്ഞത് അവന്റെ ചെവിയിൽ മുഴങ്ങി കേട്ടുകൊണ്ടെ ഇരുന്നു...... ഒരിക്കൽ കോളേജിൽ വെച്ചു മീരയെ ശല്യം ചെയ്തവൻ... അവനിട്ടു അന്ന് കൊടുത്തെങ്കിലും പിന്നീട് പലപ്പോളും വാക്കുക്കണ്ടു അവൻ എന്നെ മുറിവേൽപ്പിച്ചട്ടുണ്ട്... അപ്പോളൊക്കെ വേണ്ട adhi ഏട്ടാ ഒന്നിനും പോകണ്ട.... പറയുന്നവർ അവിടെ കിടന്നു പറയട്ടെ.. എന്നും പറഞ്ഞു അവൾ എന്നെ സമാധാനിപ്പിച്ചട്ടെ ഉള്ളു... പക്ഷെ ഇന്നവൻ വിളിച്ചു അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല..... പിന്നെ കുറച്ചു നേരം കൂടി അവൻ അവിടെ ഇരുന്നു....... സമയം കടന്നു പോയിക്കോണ്ടേ ഇരുന്നു.......... പെട്ടെന്ന് അവിടേക്കു ആരോ കയറി വന്നു......... Adhi ഏട്ടാ.... adhi etta............മയക്കത്തിൽ ആയിരുന്ന ആധിയെ തട്ടി വിളിച്ചു... ഞെട്ടി പിണഞ്ഞു എണീറ്റ അധിക്ക് മുന്നിൽ നിത്യ........... അഹ് നിത്യയോ... എന്താടോ.......... (adhi ) അതുപിന്നെ adhi ഏട്ടനെ കാണാഞ്ഞപ്പോ നോക്കി വന്നതാ....

(നിത്യ ) എന്താ ഏട്ടന്റെ കണ്ണൊക്കെ ചുമന്നു കിടക്കുന്നത്...... (നിത്യ ) ഏയ് ഒന്നുല്ലടോ..... (adhi ) ഹ്മ്മ്.... വല്ലതും കഴിച്ചോ.... ചെറു ചിരിയാലെ അവൾ അവനോടു ചോദിച്ചു ..... adhi ഇല്ലന്ന് തലയാട്ടി...... കൊള്ളാം.... സമയം ഒരുമണി കഴിഞ്ഞു... എല്ലാരും കഴിച്ചു... ഞാനും കഴിച്ചില്ല.... ഏട്ടൻ ഫുഡ്‌ എടുത്തോണ്ട് വാ നമുക്ക് ഒരുമിച്ചിരുന്നു കഴിക്കാം...... (നിത്യ ) ഞാൻ ഫുഡ്‌ കൊണ്ട് വന്നട്ടില്ല... ഇനി പുറത്തുനിന്നു കഴിക്കണം അതും പറഞ്ഞു adhi അവിടെ നിന്നും എണീറ്റു.... പെട്ടെന്ന് നിത്യ അവന്റെ കയ്യിൽ കയ്യിൽ പിടിച്ചു..... adhi ഏട്ടാ ഏട്ടന് വിരോധം ഇല്ലങ്കിൽ എന്റെ ഫുഡ്‌ ഷെയർ ചെയ്യ്തു കഴിക്കാം.... അല്ല വെറുതെ പുറത്തു നിന്നു കഴിക്കുന്നതിലും നല്ലത് അല്ലെ.... നിത്യ അവനോടു മയത്തിൽ ചോദിച്ചു..... (നിത്യ ) ഏയ് അതൊന്നും വേണ്ട..ഞാൻ പുറത്തു നിന്നു കഴിച്ചോളാം നിത്യ.. താൻ വെറുതെ ബുദ്ധി മുട്ടണ്ട....... ചെല്ല് താൻ പോയി കഴിച്ചോ ...... (adhi ) ഓ അപ്പൊ നമ്മുടെ ഒക്കെ കൂടെ ഷെയർ ചെയ്യ്തു കഴിക്കാൻ നാണക്കേട് കാണും ഇല്ലേ... സോറി സാർ.... ഞാൻ അതൊന്നും ഓർത്തില്ല........

(നിത്യ ) നിത്യ അതും പറഞ്ഞു തിരിഞ്ഞു നടന്നു..... പെട്ടെന്ന് adhi അവളുടെ കയ്യിൽ കയറി പിടിച്ചു... ഇനി ഞാൻ ഫുഡ്‌ കഴിച്ചില്ല എന്നും പറഞ്ഞു താൻ പിണങ്ങേണ്ട.... താൻ പോയി എടുത്തു കൊണ്ട് വാ..... നിത്യ.. സന്തോഷത്തോടെ അവിടേക്കു ഓടി പോയി...... അവളുടെ ഓട്ടം കണ്ടു adhi ഒന്ന് ചിരിച്ചു.. adhi പിന്നെയും ചെയർലേക്കു ഇരുന്നു...... വീണ്ടും പഴയതൊക്കെ ആലോചിച്ചു..... പെട്ടെന്ന് തന്നെ നിത്യ ആധിയുടെ അടുത്തേക്ക് വന്നു.... നിത്യയുടെ സാമിപ്യം മനസിലാക്കിയ adhi തല ഉയർത്തി അവളെ നോക്കി.... അവളൊന്നും chirichu........ എന്താടോ താൻ ഓടുവായിരുന്നോ.... adhi അവളോട്‌ കളിയാക്കി ചോദിച്ചു........... ഏയ് അല്ല........ (നിത്യ ) ചുമ്മാ കള്ളം പറയാതെ.... ഇവിടുന്നു താഴത്തെ നിലയിലേക്ക് തന്നെ അല്ലെ പോയത്... അല്ലാതെ അപ്പുറത്തോട്ടു ഒന്നും അല്ലല്ലോ.... (അദി ) അതിനു നിത്യ പരുങ്ങിയ ഒരു ചിരി ചിരിച്ചു..... നിത്യ ആധിയുടെ മുന്നിലേക്ക്‌ വന്നിരുന്നു.... ആധിയുടെ മുഖത്തു നോക്കാതെ തന്നെ ഫുഡ്‌ എല്ലാം എടുത്ത് വെച്ചു... എന്നാൽ നിത്യ ചെയ്യുന്നതൊക്കെ നോക്കി ഇരിക്കുവായിരുന്നു ആധിയും........

എടൊ...മതി... മതി..... ആർക്കാ ഈ കോരി വെക്കുന്നതൊക്കെ..... (അധി) വെപ്രാളത്തിൽ നിത്യ അധിക്ക് ഫുഡ്‌ വെച്ചു കൊണ്ടേ ഇരുന്നു ഇത് കണ്ട അധി അവളോട്‌ അത് ചോദിച്ചതും അവൾ ഉത്തരം കിട്ടാതെ കുഴഞ്ഞു....... രണ്ടാളും കഴിക്കുവാൻ തുടങ്ങി എന്നാൽ ആദ്യത്തെ ഉരുള വായിൽ വെച്ചതും നിത്യ ഏറു കണ്ണിട്ടു ആധിയെ നോക്കി.......... അവൻ അഭിപ്രായം എന്തുവാ പറയുന്നത് എന്നറിയാൻ ..... ഡോ.... ഇതാരാ ഈ ഫുഡ്‌ ഉണ്ടാക്കിയത് ...... (അധി) അത്... അത് ഞാൻ..... (നിത്യ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു ) എന്താ കൊള്ളില്ലേ......... അവന്റെ മറുപടിക്കായി അവൾ ആകാംഷയോടെ ഇരുന്നു...... കൊള്ളില്ലേ എന്നോ... സൂപ്പർ...... എന്താ ഇപ്പൊ പറയുക.. അത്രക്കും അടിപൊളി.... ഞാൻ അങ്ങനെ ബിരിയാണി ഒന്നും തിന്നാറില്ല... പക്ഷെ ഇതിപ്പോ.... അവൻ അത് പറഞ്ഞു കഴിഞ്ഞതും...... നിത്യ സന്തോഷത്തോടെ പറഞ്ഞു താങ്ക്സ് അധി ഏട്ടാ... ആദ്യം ആയ ഒരാൾ എന്റെ ഫുഡിനെ പറ്റി അഭിപ്രായം പറയുന്നത്... സത്യം പറഞ്ഞാൽ ഇന്ന് ബിരിയാണി ഉണ്ടാക്കണം എന്ന് കരുതിയാതെ അല്ല...

അച്ചു ഇന്നലെ രാത്രി തന്നെ ഓഡർ ഇട്ടു ഇന്ന് ബിരിയാണി വേണമെന്ന്... പിന്നെ ഒന്നും നോക്കില്ല വെളുപ്പാങ്കാലത്തു തന്നെ എണീറ്റു സ്റ്റാർട്ട്‌ ചെയ്യ്തു...... ഓഹോ....അപ്പൊ വേണ്ടപ്പെട്ടവർക്ക് വേണ്ടി എന്ത് ത്യാഗം വേണമെങ്കിലും ചെയ്യും അല്ലെ .. (അധി) അത് പറഞ്ഞതും അവൾ തല താഴ്ത്തി ഇരുന്നു ഫുഡ്‌ കഴിച്ചു..... ഫുഡ്‌ കഴിച്ചു കഴിഞ്ഞതും നിത്യ അവിടെ നിന്നു പോയി.... എന്തോ അധിക്ക് അവിടെ നിന്നും എണീക്കാൻ തോന്നി ഇല്ല...... അവൾ ഇരുന്ന ചെയറിൽ തന്നെ തല വെച്ചു വീണ്ടും കണ്ണുകളടച്ചു കിടന്നു പിന്നീട് അറക്കത്തിലേക്കു വഴി തെളിച്ചു..... ഇടയ്ക്കു നിത്യ വന്നു വീണ്ടും അവനെ നോക്കി എന്നാൽ അവൻ ഉറങ്ങുന്നത് കണ്ടപ്പോൾ അവൾ തിരിഞ്ഞു നടന്നു.... ***************** ഡി അച്ചു...... തന്റടുക്കലേക്കു സന്തോഷത്തോടെ ഓടി വരുന്ന നിത്യയെ കണ്ടതും അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു...... എന്താടി.... നിനക്കെന്താ ഇന്നിത്രയും സന്തോഷം... ഡി അത് പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.... (നിത്യ ) എന്ത് കാര്യം ആടി... (അച്ചു )

അത്... അത് നീ അന്ന് ചോദിച്ചില്ലേ എനിക്ക് അങ്ങേരോട് പ്രണയം ആണോ എന്ന്.... (നിത്യ അത് പറഞ്ഞു കഴിഞ്ഞതും അച്ചു സംശയ ഭാവത്തിൽ അവളോട്‌ ചോദിച്ചു ) നീ.... നീ ആരുടെ കാര്യം ആ നിത്യേ ഈ പറഞ്ഞു വരുന്നത്...... (അച്ചു ) എടി എനിക്ക്... എനിക്ക് adhi ഏട്ടനെ ഇഷ്ടമാ... ഞാൻ ഇന്നലെ നിന്നോട് പറയണം എന്ന് കരുതിയതാ... പക്ഷെ വേണ്ടാന്നു വെച്ചു..... (നിത്യ ) നീ എന്തൊക്കെയാ നിത്യേ ഈ പറയുന്നത്... നിനക്ക് വട്ടാണോ... (അച്ചു ) അഹ് ഈ കാര്യത്തിൽ എനിക്ക് ഇത്തിരി വട്ടാണെന്ന് നീ കൂട്ടിക്കോ....എടി ഇന്ന് ഞാൻ കൊണ്ട് കൊടുത്ത ബിരിയാണി ഏട്ടൻ തിന്നു... (നിത്യ ) എടി നീ അങ്ങേർക്കു ബിരിയാണി കൊടുത്തെന്നു പറഞ്ഞു അങ്ങേർക്കു നിന്നോട് പ്രേമം ഉണ്ടെന്നു നിനക്ക് തോന്നുന്നുണ്ടോ.... (അച്ചു ) എടി... അങ്ങേരെ ഈ നിത്യ വീഴ്ത്തിയിരിക്കും... പിന്നെ adhi ഏട്ടൻ അറിഞ്ഞട്ടില്ല ഞാൻ ഏട്ടന് വേണ്ടി ഉണ്ടാക്കിയതാ ആ ബിരിയാണി എന്ന്......അതും പറഞ്ഞു നിത്യ നടന്നു... ഏതോ സ്വപ്ന ലോകത്തു എന്ന കണക്കെ... ശെരിയായിരിക്കും പണ്ട് ആരോ പറഞ്ഞത് പോലെ... ഈ പ്രേമം തുടങ്ങാൻ അധിക നേരം വേണ്ടാന്നു... അതും മനസ്സിൽ പറഞ്ഞു അച്ചു തന്റെ ലാപ്പിനു മുന്നിലേക്ക്‌ തിരിഞ്ഞു...... ***-*************

ഗായത്രി പതിയെ കണ്ണുകൾ വലിച്ചു തുറന്നു..... കയ്യിലെ ചോര കറത്തു കിടക്കുന്നതിലേക്കു അവളുടെ കണ്ണുകൾ പാഞ്ഞു.... ഒരുനിമിഷം അവൾ കണ്ണുകൾ അടച്ചു തുറന്നു..... പതിയെ അവൾ തല ഉയർത്തി നോക്കി... തൊണ്ട വറ്റി വരളുന്നതു പോലെ അവൾക്കു തോന്നി.... ഇത്തിരി വെള്ളത്തിനായി അവൾ അവിടെ എല്ലാം നോക്കി.... ഒടുവിൽ അവിടെ അറ്റത്തൊരു ചെറിയ ടേബിൾ കിടന്നു അതിൽ ഇരിക്കുന്ന വെള്ളം എടുക്കാനായി അവൾ എണീറ്റു നടന്നു..... വലതു കൈ കൊണ്ട് എടുത്തപ്പോൾ അവൾക്കു തന്നെ വേദനിച്ചു.... പിന്നെ എങ്ങനെയൊക്കെയോ അതവൾ എടുത്തു കുടിച്ചു.... എന്നാൽ ആ കുപ്പിയുടെ പകുതി മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു...... കുറച്ചവൾ കുടിച്ചു.... രാവിലെ പോലും അവൾ ആഹാരം കഴിച്ചില്ല.... കാരണം അവൾക്കു രാവിലെ വിശപ്പ്‌ തോന്നിയില്ലായിരുന്നു... പിന്നെ ആധിയുടെ കൂടെ കമ്പനിയിലേക്ക് വരുമ്പോൾ ഉള്ള പേടിയും... എല്ലാം കൂടി ആയപ്പോൾ അവൾ രാവിലെയും ഒന്നും കഴിച്ചില്ല...... ഉച്ച ആയപ്പൊളേക്കും അവൾക്കു വിശക്കാൻ തുടങ്ങി അവൾ ക്ലോക്കിലേക്കു നോക്കി.....

1.52 ആയി... ഇനി adhi ഏട്ടൻ ഫുഡ്‌ കഴിച്ചു കാണുമോ..... എങ്കിൽ എന്നെ വിളിച്ചേനേം... മുൻപത്തെ ദേഷ്യം കാരണം ആയിരിക്കും വിളിക്കാഞ്ഞത്...... അവൾ വീണ്ടും വന്നു ചെയറിൽ ഇരുന്നു.... ഇപ്പൊ വെളിയിലേക്കു പോകാന് വെച്ചാൽ കൈ മുറിഞ്ഞത് ആരെങ്കിലും കണ്ടാൽ ചോദ്യം ആയി പറച്ചിലായി... എന്തിനു ആ നിത്യ കണ്ടാൽ മതിയല്ലോ....... പിന്നെ ഞാൻ അങ്ങേരുടെ ഭാര്യ ആണെന്ന് വരെ അവള് ചിലപ്പോൾ കണ്ടു പിടിക്കും......... കയ്യിലാണെങ്കിൽ പത്തിന്റെ പയിസയും ഇല്ല..... ഫോൺ പോലും ഇല്ല...... ഇതിനകത്തു നിന്നു എനിക്കെങ്ങോട്ടും പോകാനും പറ്റില്ല... ഇത്രയും വർഷത്തിനോടെടക്കു എന്റെ ജീവിതത്തിൽ ആദ്യം ആയ ഞാൻ ഇങ്ങനെ പട്ടിണി കിടക്കുന്നത് അതും അയാൾക്ക്‌ വേണ്ടി.... എന്റെ അമ്മോ..... വിശന്നിട്ടു കൊടല് വരെ കത്തുവ.... സമയം കടന്നു പോയികൊണ്ടേ ഇരുന്നു........ വയറ്റിൽ ഒന്നും ഇല്ലാത്തതു കൊണ്ട് അവൾക്കു ശര്ധിക്കാൻ വരെ തോന്നി... കുപ്പിയിൽ ഇരുന്ന വെള്ളം നേരുത്തേ തന്നെ അവൾ കുടിച്ചു തീർത്തിരുന്നു.....

കണ്ണുകൾ അടച്ചു വീണ്ടും കിടന്നു നോക്കി...... ഇതിനിടയിൽ മറ്റൊരാൾ തന്റെ സ്വപ്നങ്ങൾക്കു കൂടാരം പണിതുകൊണ്ടേ ഇരുന്നു......... ***************** 8.pm adhi ചാടി എണീറ്റു...കയ്യിൽ കിടന്ന വാച്ചിലേക്ക് നോക്കി..... അയ്യോ സമയം ഇത്രയും പോയോ..... പതിയെ അവൻ എണീറ്റു നടന്നു..... എല്ലാവരും വീട്ടിൽ പോയിരുന്നു.... അവനും വീട്ടിലേക്കു പോകാൻ വേണ്ടി ലിഫ്റ്റിൽ കയറി.... ഏറ്റവും താഴത്തെക്കു പോകുവാൻ വേണ്ടി ബട്ടൺ അമർത്തി...... ലിഫ്റ്റ് താഴേക്കു പോയി നിന്നു.... പെട്ടെന്ന് എന്തോ വീണ്ടും അവൻ ഓർത്തു.... ഗായത്രി.......... അവൾ.... അവള് പോയി കാണുമോ.... അവൻ വീണ്ടും നാലാം നിലയിലേക്ക് പോയി..... അവന്റെ ഉള്ളിൽ എന്തോ പേടി പോലെ തോന്നി...... അവിടെ ചെന്നതും..... അവൻ അവളിരിക്കുന്നിടത്തേക്കു ഓടി..... ഡോർ തുറന്നു അകതു കയറിയതും അവൻ ശ്വാസം എടുത്തു വിട്ടു......... ഓഹോ അപ്പൊ ഇവിടെ തന്നെ ഉണ്ടായിരുന്നോ... അതും മനസ്സിൽ പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് ഒന്ന് നീങ്ങി..... എന്നാൽ കുറച്ചു ചുവടുകൾ വെച്ച അവൻ പെട്ടെന്ന് അവിടെ നിന്നു..........

അവളുടെ കയ്യ്.... അതിൽ നിറയെ കുപ്പിവളകൾ കൊണ്ട് കീറിയ മുറിവ്........ അവൻ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി.... നീ ഇത്രയും ദുഷ്ടൻ ആണോ adhi...അവന്റെ ഉള്ളിൽ ഇരുന്നു ആരോ പറയുന്നത് പോലെ അവനു തോന്നി..... അവളുടെ അടുത്ത് ചെന്നതും അവൻ തന്റെ കൈകൾ എടുത്തു അവളുടെ മുറിഞ്ഞിരിക്കുന്ന കയ്യിൽ തോട്ടു...... മയങ്ങി കിടന്ന ഗായു പെട്ടെന്ന് ചാടി എണീറ്റു തന്റെ അടുക്കൽ നിൽക്കുന്നത് adhi ആണെന്ന് മനസിലായപ്പോൾ അവൾ മുഖം തിരിച്ചു... ഇത് കണ്ടതും ആധിയുടെ മുഖത്തു വീണ്ടും ആ പഴയ ദേഷ്യം ഉടലെടുത്തു....... ഡി... നീ വരുന്നില്ലേ.... 😠😠 (adhi, ) മ്മ്...... അവൾടെ ഭാഗത്തു നിന്നും ഒരു മൂളൽ മാത്രം ആയിരുന്നു.... adhi ദേഷ്യത്തിൽ മുന്നോട്ടു നടന്നു.... ഇവക്കെന്താ വാ തുറന്നു പറഞ്ഞാൽ.....അവൻ മനസ്സിൽ ഓർത്തു ...

മുന്നേ നടക്കുന്നത് കൊണ്ട് #📙 നോവൽ adhi അവളെ തിരിഞ്ഞു നോക്കിയതേ ഇല്ല........... അവൾ എങ്ങനെയോ ലിഫ്ററ്റിൽ ആധിയുടെ കൂടെ കയറി താഴേക്കു വന്നു..... കാറിനടുത്തേക്ക് വേഗത്തിൽ ചെന്നു adhi കയറി...കാർ മുന്നിലേക്ക്‌ തിരിച്ചു ഇട്ടേക്കുവായിരുന്നു..... കുറച്ചു കഴിഞ്ഞിട്ടും അവള് കയറിയില്ല.... ഇനി കൊച്ചു തമ്പ്രാട്ടിയെ ആനയിച്ചു കെറ്റണമായിരിക്കും..... അവൻ അതിൽ ഇരുന്നു കൊണ്ട് തന്നെ ഗായത്രിയെ വിളിച്ചു..... ഗായത്രി... നീ കേറുന്നുണ്ടോ അല്ലെങ്കിൽ ഞാൻ പോകുവാ...... അവൻ അത് പറഞ്ഞു കഴിഞ്ഞട്ടും അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ അവൻ വീണ്ടും വണ്ടിയിൽ നിന്നും ഇറങ്ങി....... എടി ഗായ.............. അവളെ വിളിച്ചു പൂർത്തി ആക്കുന്നതിനു മുൻപേ മുന്നിലേക്ക്‌ ഓടി..... ഗായത്രി......... അവൻ അലറി വിളിച്ചു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story