ഗായത്രി: ഭാഗം 39

gayathri arya

എഴുത്തുകാരി: ആര്യ

ഗായത്രി... അവൻ അലറി വിളിച്ചു കൊണ്ട് മുന്നിലേക്കോടി.......... അവളുടെ അടുത്ത് ചെന്നു ആ കയ്യിൽ അവളെ കോരി എടുത്തു തളർന്നു വീണു കിടക്കുന്ന അവളെ ഒന്ന് നോക്കി ...... ഗായത്രി..... എന്താടി.... എന്താ പറ്റിയത്.... പാതി മയക്കമുള്ള അവളോട്‌ അലറി കൊണ്ട് adhi ചോദിച്ചു........ ഡീ..... കണ്ണു തുറക്കടി........ അവൻ അവളുടെ മുഖത്തു തട്ടി വിളിച്ചു..... അവൻ ചുറ്റിനും ഒന്ന് നോക്കി... ആരും ഇല്ല.... ഇപ്പൊ ഞാൻ എന്താ ചെയ്യുന്നത് ഇവളെയും കൊണ്ട് വീട്ടിൽ പോകണോ അതോ ഹോസ്പിറ്റലിൽ... അഹ് ഹോസ്പിറ്റലിൽ പോകാം............... ഗായത്രി എടി കണ്ണുതുറക്കടി......... അവൻ അവളെ എടുത്തു കാറിൽ കയറ്റി..... അപ്പോൾ തോന്നിയ ബുദ്ധിക്കു കാറിൽ ഇരുന്ന കുപ്പിയിൽ നിന്നും വെള്ളം എടുത്തു അവളുടെ മുഖത്തു ഒഴിച്ച്....... ഗായത്രി.... കണ്ണുതുറക്കടി..... ഡീ..... അവന്റെ കണ്ണിൽ അവളോട്‌ അലിവ് തോന്നി....... പിന്നെയും അവൻ വെള്ളം തളിച്ചു.... പെട്ടെന്ന് ഒരു ഞരക്കം കേട്ടു... adhi അവളെ നോക്കി... അവൾ കണ്ണുകൾ വലിച്ചു തുറന്നു......... ഗായത്രി.... നിനക്ക് എന്താ പറ്റിയത്..... adhi അത് ചോദിച്ചതും ഗായത്രി അവനെ ഒന്ന് നോക്കി....

പിന്നെ കയ്യിലിരുന്ന വെള്ളത്തിലേക്കും........ അവളുടെ നോട്ടം കുപ്പിയിലേക്ക് ആണ് എന്ന് മനസിലാക്കിയ adhi അത് അവൾക്കു നേരെ നീട്ടി....... എന്നാൽ കയ്യ് ഉയർത്തി അവൾക്കത് വാങ്ങിക്കുവാൻ പറ്റിയില്ല.....അത്രയും തളർന്നിരുന്നു അവൾ............. adhi കുപ്പി അവളുടെ ചുണ്ടോടെ അടുപ്പിച്ചു.... പതിയെ അവൾ അതെങ്ങനെയോ കുടിച്ചു....... ഗായത്രി..... ഹോസ്പിറ്റലിൽ പോണോ..... (adhi ) എന്തിനു..... (കരഞ്ഞു തളർന്ന കണ്ണുകളുമായി അവൾ ആധിയോടു ചോദിച്ചു)...... അത്... നീ... നീ ഇപ്പൊ തലകറങ്ങി വീണില്ലേ അത് കൊണ്ട്......... (adhi ) ഹ്മ്മ്... ഹോസ്പിറ്റലിൽ പോകുമ്പോൾ ഡോക്ടർ കാരണം കണ്ടു പിടിക്കില്ലേ.... (ഗായു ) അപ്പോൾ.. ഞാൻ എന്തുവാ പറയേണ്ടത്.. (ഗായു ) അതെന്നോടാണോ ചോദിക്കുന്നത്... നീ തലകറങ്ങി വീണതിന്റെ കാരണം നിനക്ക് അല്ലെ അറിയാൻ പറ്റു.... 😏😏(adhi ) ഹ്മ്മ്... അതെ എനിക്കെ അറിയാൻ പറ്റു....

ഇന്ന് ഞാൻ അവിടെ ഉണ്ടെന്നു എപ്പോളെങ്കിലും നിങ്ങൾ ഒന്നോർത്തോ.... എന്നെ ഉപദ്രവിക്കാൻ മാത്രം അങ്ങോട്ട് വന്നു... ഞാൻ ആഹാരം കഴിച്ചോ... വെള്ളം വേണോ... എന്നുള്ളത് എന്തെങ്കിലും നിങ്ങൾ എന്നോട് തിരക്കിയോ... പനി വന്നു പോയതേ ഉള്ളു... മരുന്ന് കഴിക്കണം അതിനു ആഹാരം ഉള്ളിൽ ചെല്ലണം അതിനു വേണ്ടി മനപ്പൂർവം അല്ലെ നിങ്ങൾ ഇന്നെനിക്കു ഒന്നും വാങ്ങി തരാഞ്ഞത്...... (ഗായു ) എടി... നിർത്തു...... നീ തിന്നോ കുടിച്ചോ എന്നൊക്കെ നോക്കേണ്ടത് എന്റെ കടമ അല്ല..... വീട്ടിൽ നിന്നു വരുമ്പോ തിന്നാൻ വേണ്ടതൊക്കെ കൊണ്ട് വരണമായിരുന്നു.... (അവളെ ജയിക്കാൻ എന്നോണം adhi പറഞ്ഞു നിർത്തി ) adhi അത് പറഞ്ഞതും ഗായു അവനെ നോക്കി പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചു....... ഇനി പറഞ്ഞിട്ട് കാര്യം ഇല്ലന്ന് അവൾക്കു മനസിലായി.... adhi വണ്ടി സ്റ്റാർട്ട്‌ ആക്കി.. എങ്ങോട്ട് പോകണം എന്നുള്ള ആലോചനയിൽ ആയിരുന്നു അവൻ... ഗായത്രി... (adhi ) വീട്ടിലേക്കു പോകാം.... ഇനി ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ അവരും കൂടി അറിയണ്ട സ്വന്തം ഭർത്താവ് പട്ടിണിക്കിട്ടു വയ്യാതെ വന്നതാണെന്ന്....

ഗായത്രി അത് പറഞ്ഞതും പെട്ടെന്ന് അവൻ വണ്ടി മുന്നോട്ടെടുത്തു................ കാർ മുന്നോട്ടു പോയികൊണ്ടേ ഇരുന്നു... അവൾക്കു മനസിലായി വീട്ടിലേക്ക് തന്നെയാ പോകുന്നതെന്ന്.. കണ്ണുകൾ അടച്ചു അവൾ സീറ്റിൽ തലവെച്ചു കിടന്നു....... എവിടെയോ ചെന്നപ്പോൾ വണ്ടി നിന്നു.... വീട്ടിൽ എത്തിയെന്നും കരുതി അവൾ കണ്ണുതുറന്നു..... പക്ഷെ അവളെ ഞെട്ടിച്ചു കൊണ്ട് adhi ഒരു തട്ടുകടയുടെ മുന്നിൽ ആയിരുന്നു വണ്ടി നിർത്തിയത്.. adhi കാറിനു പുറത്തേക്കിറങ്ങി..... എന്നാൽ ഗായത്രി ഇറങ്ങാൻ പോയില്ല അതിൽ തന്നെ ഇരുന്നു...... ചേട്ടാ...(adhi അയാളെ വിളിച്ചു ) എന്താ... എന്താ വേണ്ടത്.. (അയാൾ ) അത്.... (അവൾക്കിനി എന്താണാവോ വേണ്ടത് ) ചേട്ടാ മസാല ദോശ അത് ഒരു പ്ലേറ്റ് എടുത്തോ..... അഹ് പിന്നെ ചേട്ടാ രണ്ടെണ്ണം എടുത്തോ... (രാവിലെ മുതൽ ഒന്നും കഴിച്ചതല്ലല്ലോ ) അയാൾ ഉണ്ടാക്കാൻ തുടങ്ങിയതും adhi ഗായത്രിയെ നോക്കി.... ഇവൾക്ക് അതിനകത്തു നിന്നും വെളിലേക്കു ഒന്ന് ഇറങ്ങി കൂടെ.... ഇനി ഇതും കൊണ്ട് ഞാൻ അവളുടെ മുന്നിലേക്ക്‌ ചെല്ലണമായിരിക്കും...... പറഞ്ഞിട്ട് കാര്യം ഇല്ല adhi....

സത്യം പറഞ്ഞാൽ ഇന്ന് അവള് അവിടെ വീണപ്പോൾ എന്തോ മനസിന്‌ ഒരു വിഷമം ആയി... ആഹാരം കഴിക്കാത്തത് കൊണ്ടാണെന്നു പറഞ്ഞപ്പോൾ അത് കൂടി... പക്ഷെ അവളോട്‌ കുറച്ചു സോഫ്റ്റ്‌ ആയി പെരുമാറിയാൽ അവള് തലേ കയറി ഇരുന്നു നിരങ്ങും.... അവള് കഴിച്ചു കാണും എന്ന് കരുതിയതാ തെറ്റായി പോയത്..... അപ്പോളേക്കും അയാൾ അവനെ വിളിച്ചു കഴിക്കാൻ ഉള്ളത് കയ്യിൽ കൊടുത്തു.... അവൻ അതും കൊണ്ട് ഗായത്രിയുടെ അടുത്തേക്ക് ചെന്നു..... ഗായത്രി...... (adhi ) അവൾ കനപ്പിച്ചു അവനെ ഒന്ന് നോക്കി... ഡി വേണേ ഇത് കഴിക്കു... എനിക്ക് ഇതും പിടിച്ചോണ്ട് നിന്റെ മുന്നിൽ ഒന്നും നിക്കാൻ വയ്യ... (adhi ) എനിക്ക് വേണ്ട... (ഗായു ) അതെന്താടി ഞാൻ വാങ്ങി തരുന്നത് നിനക്ക് ഇറങ്ങത്തില്ലെ..... (adhi ) ഒച്ച പോക്കൊണ്ട.. എനിക്ക് വിശപ്പില്ല.... അത് താൻ തിന്നോ...... (ഗായു ) ഇവളെ ഇന്ന് ഞാൻ... അതും പറഞ്ഞു adhi ഒരു കൈ കൊണ്ട് കഴിക്കാൻ ഉള്ളത് പിടിച്ചു വലതു കൈ കൊണ്ട് ഗായത്രി ഇരുന്ന ഡോർ ഓപ്പൺ ചെയ്യ്തു...... അവളുടെ കയ്യിൽ പിടിച്ചു... ഓ തനിക്കു പിന്നേം തുടങ്ങിയോ സൂക്കേട്.....

ഇനി ആ കയ്യിലെ വള കൂടി പൊട്ടിക്കാൻ ആണോ... (ഗായത്രി ) മിണ്ടി പോകരുത്.. aആളുകൾ ഒക്കെ നോക്കുന്നുണ്ട്... നീ എണീറ്റു വാ.... അതും പറഞ്ഞു അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു..... അവൾ ചുറ്റിനും കണ്ണോടിച്ചു.. ശെരിയാ പല കണ്ണുകളും ഞങ്ങളുടെ നേർക്ക.... അവൾ കാറിൽ നിന്നും എണീറ്റു ആധിയുടെ പിറകെ നടന്നു....... ഡി... ഡോർ അടക്കാൻ ഇനി വേറെ വല്ലവരും വരുവോ... (adhi ) അഹ് വരുവായിരിക്കും.. തനിക്കല്ലേ ആരാധികമാർ കൂടുതൽ..... (ഗായു ) നീ ഇപ്പൊ എന്തുവാ പറഞ്ഞത്..... ഗായത്രി ചുണ്ടനക്കുന്നതു കണ്ടു adhi ചോദിച്ചു.... അല്ല... ഞാൻ എന്തോ ചെയ്യുന്നുണ്ടന്നും നോക്കി നടക്കുവാണോ താൻ.... അവൾ അത് ചോദിച്ചതും adhi വീണ്ടും ദേഷ്യത്തിൽ അവളെ വലിച്ചു കൊണ്ട് പോയി......... അവിടെ അടുത്ത് കിടന്ന ഒരു ബെഞ്ചിൽ ഇരുത്തി...... അവൻ അവളെ നോക്കിയപ്പോൾ അവള് വേറെ എങ്ങോട്ടോ നോക്കി ഇരിക്കുന്നത് കണ്ടു...... ഗായത്രി...... (പക്ഷെ അപ്പോഴത്തെ അവന്റെ ആ വിളി അവളെ പോലും ഞെട്ടിച്ചു.... കാരണം അതിൽ അവന്റെ ആ കോപം ഇല്ലായിരുന്നു... )

അവൾ നോക്കിയതും adhi പ്ലേറ്റ് ഇൽ നിന്നും ദോശ കുറച്ചെടുത്തു അവൾക്കു നേരെ നീട്ടി.... അറിയാതെ തന്നെ അവൾ വാ തുറന്നു... ഇത്രയും നാളും ഒരിക്കൽ പോലും അയാൾ തന്റെ പേര് ദേഷ്യം കലർന്നല്ലാതെ വിളിച്ചട്ടില്ല... പക്ഷെ ഇപ്പോൾ ...... ഇനി എനിക്ക് കേട്ടതിന്റെ കുഴപ്പം ആണോ...(ഗായത്രി ) അവൻ വീണ്ടും ദോശ എടുത്തു അവളുടെ ചുണ്ടിനടുത്തേക്കു കൊണ്ടു വന്നു...... ഡി... നീ ഇതുവരെ അത് തിന്നില്ലേ.... അവന്റെ ആ ചോദ്യത്തിൽ അവൾ ഒന്ന് ഞെട്ടി...പെട്ടെന്ന് അവൾ അത് ചവച്ചു തിന്നു..... adhi അടുത്തതും അവളുടെ വായിലേക്ക് വെച്ചു..... പെട്ടെന്ന് അവൻ കൈ മാറ്റി... കാരണം അവളുടെ ചുണ്ടുകളിൽ ആ കൈകൾ മുട്ടി....... ഒരു ഉമ്മ വെച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല... അന്നെന്തൊക്കെയാ ഇവൾ എന്നെ പറഞ്ഞത്... ഇനി അവളുടെ ചുണ്ടിൽ കൂടി കയ്യ് തട്ടിയെന്ന് അറിഞ്ഞിട്ട് വേണം അവൾ അടുത്ത വഴക്കും കൊണ്ടു വരാൻ.... adhi പിന്നെയും ഓരോന്നും ആലോചിച്ചു കൊണ്ടു അവൾക്കു വാരി കൊടുത്തു കൊണ്ടേ ഇരുന്നു..... ഒരണ്ണം കഴിച്ചു കഴിഞ്ഞതും.... എനിക്ക് മതി....

(ഗായത്രി ) എന്ത് മതിയെന്ന്....ഇത് മുഴുവനും thinnettu നീ ഇവിടെ നിന്നു എണീറ്റാൽ മതി... അതും പറഞ്ഞു വീണ്ടും അവൻ എടുത്തു..... എനിക്ക് മതിയന്നല്ലേ തന്നോട് പറഞ്ഞത്... ഗായത്രി അവിടെ നിന്നും എണീറ്റു മുന്നിലേക്ക് നടന്നു.... കാറിനടുത്തേക്ക് പോയി.... വേണ്ടങ്കിൽ തിന്നണ്ടാടി... ഇത് വരെ വിശക്കുന്നെന്നും പറഞ്ഞാരുന്നു.... ഇപ്പൊ വേണ്ടനും പറഞ്ഞു... ഇവക്കൊക്കെ തിന്നു കഴിമ്പോ ഉള്ള അസുഖമാ ഷോ കാണിക്കൽ....അതും പറഞ്ഞു adhi ബാക്കി കൊണ്ടു കളയാനായി പോയി....... ഗായത്രി വണ്ടിയുടെ അടുത്തേക്ക് നീങ്ങി.... കാറിന്റെ ഡോർ തുറന്നു.. കുപ്പിയിലിരുന്ന വെള്ളം എടുത്തു കുടിച്ചു........ പെട്ടെന്ന് തന്നെ ആരോ നോക്കുന്നത് പോലെ തോന്നിയപ്പോൾ അവൾ തല തിരിച്ചു നോക്കി...... അത് കണ്ടതും അവളിൽ ഒരു ഭയം ഉള്ളിൽ ഉടലെടുത്തു.................. മുൻപു അവളും ആദിയും വഴക്കിട്ടപ്പോൾ തന്നെ നോക്കി നിന്ന ആ കണ്ണുകൾ....... രണ്ടു മൂന്ന് പേര് കണ്ടാലേ അറിയാം കുടിച്ചിട്ടുണ്ടെന്നു.... അവർ അവളുടെ അടുത്തേക്ക് വന്നു...... അവൾ കണ്ണുകൊണ്ട് ചുറ്റിനും നോക്കി... adhi ഏട്ടൻ... ഏട്ടനെ കാണുന്നില്ല.......

എന്താ മോളെ.... നിങ്ങൾ എന്തിനാ അടിയിട്ടത്...... എന്താ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..... അതിലൊരുത്തൻ അവളോട്‌ ചോദിച്ചു....... അതൊക്കെ നിങ്ങൾ എന്തിനാ അറിയുന്നത്....(ഉള്ളിലെ പേടി മറച്ചു കൊണ്ടു അവള് ചോദിച്ചു.. ) പിന്നെ ചോദിക്കാതെ ഇരിക്കാൻ പറ്റുവോ മോളെ.... ഒരു ആണും ഒരു പെങ്കൊച്ചും കൂടി റോഡിൽ കിടന്നു വഴക്കിട്ടാൽ ഞങ്ങളെ പോലെ ഉള്ള പാവങ്ങൾ ചോദിച്ചു പോകും..... അല്ല നിന്റെ ഒന്നും വീട്ടിൽ തന്തേം തള്ളേം ഒന്നും ഇല്ലെടി... ആ ചെറുക്കന്റെ കൂടെ ഇങ്ങനെ അഴിച്ചു വിടാൻ... അതും പറഞ്ഞു അയാൾ വായിൽ കിടന്ന മുറുക്കാൻ ചവച്ചരച്ചു തുപ്പി.. അവൾ പിന്നെയും എല്ലാടത്തും നോക്കി... അപ്പോളേക്കും ആധിയെ അവൾ കണ്ടു.... പെട്ടെന്ന് അവൾ അവന്റെ അടുത്തേക്ക് ഓടി.... എന്നാൽ ഇത്രയും നേരം അവര് പറഞ്ഞതെല്ലാം കേട്ടുകൊണ്ട് നിന്ന ആധിയുടെ കണ്ണുകൾ ചുമന്നിരുന്നു.... ഗായത്രി അവന്റെ അടുത്തേക്ക് വന്നു.... (കൈ കഴുകി തിരിച്ചു വന്നപ്പോൾ ആണ് ഗായത്രിയോട് ആരോ സംസാരിക്കുന്നത് കണ്ടത്.... അവർ പറഞ്ഞ കാര്യം കേട്ടപ്പോൾ തന്നെ രണ്ടു പൊട്ടിക്കണം എന്ന് തോന്നിയതാ...

അപ്പോള പേടിച്ചരണ്ട ആ കണ്ണുകൾ എന്നിലേക്ക്‌ നീളുന്നത് ഞാൻ കണ്ടത്... (adhi )) adhi ഏട്ടാ... വാ നമുക്ക് ഇവിടുന്നു പോകാം.. എനിക്ക്... എനിക്കെന്തോ പേടി പോലെ...... (ഗായത്രി ) അവൻ അവളെ ഒന്ന് നോക്കി... എന്താടി... നിനക്കു എന്നോട് ചാടി കയറാൻ നല്ല സാമർത്യം ആണല്ലോ.... ഇപ്പൊ എന്താ നിന്റെ നാക്കിറങ്ങി പോയോടി..... 😠😠😠😠(adhi) adhi അത് ചോദിച്ചതും അവൾ തല താഴ്ത്തി നിന്നു...... കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി...... പെട്ടന്ന് അവൻ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു... അവരെ ഒന്നു രൂക്ഷമായി നോക്കി......... അവൻ അവളെയും കൊണ്ടു കാറിനടുത്തേക്ക് നടന്നു.. ധോണ്ടേടാ.... അവൻ അവളെയും കൊണ്ടു പോകുവാ.... ഇനി അടുത്തത് എവിടേക്കാണോ ആവോ.... രണ്ടൂടെ.... (ഒരുവൻ ) വല്ല ലോഡ്ജിലോട്ടും ആയിരിക്കുമെടാ... അതും പറഞ്ഞു അവർ ചിരിച്ചു.... കാറിലേക്ക് കയറാൻ പാവിച്ച ഗായത്രി ഒരുനിമിഷം ഒന്ന് നിന്നു....

പെട്ടെന്ന് adhi കയ്യിൽ നിന്നും വിട്ടിരുന്നു . അവൾ അവനെ തിരിഞ്ഞു നോക്കി... അവരുടെ മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന ആധിയെയാണ് പിന്നെ അവൾ കണ്ടത്.... അവളുടെ കണ്ണുകളിൽ ഭയം നിഴലടിച്ചു......... തിരിഞ്ഞു നിൽക്കുന്ന ആധിയുടെ കയ്യിൽ പിറകിൽ നിന്നും അവൾ പിടിച്ചു.... ഏട്ടാ വാ പോകാം.... എനിക്ക് പേടിയാകുവാ..... plz...ആധിയേട്ടാ..... adhi ബലമായി അവളുടെ കൈ വിടിവിപ്പിച്ചു........ അവളെ അവൻ ഒന്നുകൂടി നോക്കി ആ നോട്ടത്തിൽ അവൾ പിന്നിലേക്ക് മാറി.......... adhi നടന്നു അവരുടെ മുന്നിലേക്ക്‌ പോയി നിന്നു... എന്നിട്ടൊന്നു ചിരിച്ചു..... അഹ് അപ്പോ സതാചാര ചേട്ടൻമാർക്ക് എന്തുവാ അറിയേണ്ടത്........ അവൻ ഷിർട്ടിന്റെ കയ്യിലെ ബട്ടൺ അഴിച്ചു കൊണ്ടു ചോദിച്ചു...... (adhi ) ഡാ ശിവോ... ഈ ചെറുക്കൻ നമ്മുടെ ചോദ്യത്തിന് മറുപടി പറയാൻ വന്നതാണെന്ന് തോനുന്നടാ... അത് ശെരിയാ അണ്ണാ.... എന്നാൽ നമ്മൾ ആരാനും കൂടി അങ്ങ് അറിയിച്ചേക്കാം ഇല്ലേ അണ്ണാ... നിന്റെ ഐഡിയ കൊള്ളല്ലോടാ ശിവേ.... അതും പറഞ്ഞു അയാൾ വീണ്ടും ചിരിച്ചു.......

adhi വീണ്ടും ഇട്ടിരുന്ന ഷിർട്ടിന്റെ ബട്ടൺ മുകളിത്തേതു രണ്ടെണ്ണം അഴിച്ചു............. അപ്പോ എങ്ങനാ അങ്ങ് തുടങ്ങിയാലോ..... adhi അത് പറഞ്ഞതും അതിൽ ഒരാൾ അവനടുത്തേക്കു ഓടിവന്നു.... adhi ഏട്ടാ..... ഗായത്രി അത് കണ്ടതും കണ്ണുകൾ അടച്ചു അലറി വിളിച്ചു... ശബ്‌ദം കേട്ടു അവൾ കണ്ണു തുറന്നു.... (എന്താ നടന്നത് എന്നല്ലേ...... കുറച്ചു പുറകിലേക്ക് പോകാം.... ) ആധിയുടെ മുന്നിലേക്ക്‌ അയാൾ ഓടി വന്നു..... adhi കാലു പൊക്കി അവന്റെ നെഞ്ചിൽ തന്നെ ചവിട്ടി........ ദൂരെ മാറി വീണു കിടക്കുന്ന അയാളെ കണ്ടതും ഗായത്രി ആധിയെ നോക്കി....... ഒരു കൂസലും ഇല്ലാതെ ഉള്ള അവന്റെ നിപ്പായിരുന്നു അവളെ ഞെട്ടിച്ചത്....... ഡാ ഈ നാറിയെ തല്ലി കൊല്ലാട...... അതും പറഞ്ഞൂ അവർ മൂന്നു പേരും അവനടുത്തേക്കു വന്നു..... പിന്നെ കുറച്ചു നേരത്തേക്ക് അവിടെ ഒരു അടി ആയിരുന്നു.... adhi പുഴപ്പം പോലെ അവൻ മാരെ മൂന്നിനെയും അടിച്ചു നിരത്തി....... ഇത് കണ്ടു നിന്ന ഗായത്രിക്കു ഒന്നും മനസിലായില്ല.... ദൈവമേ... ഇങ്ങേർക്ക് ഇതൊക്കെ അറിയാമായിരുന്നോ........

. അല്ല സിനിമയിൽ മാത്രമേ നമ്മൾ ഇതൊക്കെ കണ്ടിട്ടുള്ളു.... (ഗായു ) തല്ലു കൊണ്ടു അവർ നന്നേ ക്ഷീണിച്ചു.......കടയിൽ നിന്നവർ ഒക്കെ തല്ലു കാണാൻ അവിടെ എത്തി.... എല്ലാവരും ഏതോ അത്ഭുത ജീവിയെ പോലെ ആധിയെ നോക്കി.... ഒടുവിൽ adhi ഗായത്രിയുടെ അടുത്തേക്ക് വന്നു.... ഇനി ഇങ്ങേരു എന്നേം തല്ലാൻ ഉള്ള പുറപ്പാട് ആണോ.... അതും വിചാരിച്ചു അവൾ കുറച്ചു പുറകിലേക്ക് നീങ്ങി........... അവൻ വീണ്ടും അവളുടെ കയ്യിൽ പിടുത്തം ഇട്ടു..... (ഇങ്ങേർക്ക് എപ്പളും ഇതേ ഉള്ളോ പണി ) അവൻ അവളുടെ കയ്യിൽ പിടിച്ചു അവരുടെ അടുത്തേക്ക് കൊണ്ട് വന്നു...... ഡാ.... പന്നി....ഇനി മേലിൽ നീ ഒന്നും ആരോടും ഇങ്ങനെ പെരുമാറരുത്... അതിനു വേണ്ടി തന്നെയാ നിന്നെ ഒക്കെ ഞാൻ ഇപ്പൊ അടിച്ചത്...... എടാ ഒരു ആണും പെണ്ണും ഒരുമിച്ചു ഒന്ന് നടന്നാൽ.. അവർ ആരാ എന്താ എന്നൊന്നും അറിയാതെ വായിൽ തോന്നുന്നത് വിളിച്ചു പറയാം എന്നുകരുതിയോട നീ ഒക്കെ............. ഇനി നീ ഒക്കെ ആരെ എങ്കിലും ഇങ്ങനെ പറയുമ്പോൾ അന്ന് ഓർക്കണം ഈ അടിയുടെ ചൂട്............ adhi അങ്ങനെ പറഞ്ഞതും അവന്മാരുടെ തല താഴ്ന്നു.... പിന്നെ ഇവള്.... ഇവള് എന്റെ ഭാര്യ ആണ്..... എല്ലാവരുടെയും മുന്നിൽ വെച്ചു ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്.....

(adhi അങ്ങനെ പറഞ്ഞതും ഇത്രയും നേരം തലകുനിച്ചു പേടിച്ചു നിന്ന ഗായു അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു ).........പിന്നെ ഇതൊന്നും നിന്നോടൊക്കെ പറയണ്ട കാര്യം ഇല്ലാരുന്നു... പക്ഷെ നീ ഒക്കെ ആ ലോഡ്ജിന്റെ കാര്യം പറഞ്ഞില്ലേ അതെനിക്ക് സഹിച്ചില്ല.... പിന്നെ എന്റെ പെണ്ണിനെ പറയുമ്പോ കേട്ടോണ്ടിരിക്കാൻ പറ്റുമോ..... എടാ ഞങ്ങൾക്ക് ലോഡ്ജ് ഒന്നും എടുക്കണ്ട ആവശ്യം എന്തായാലും ഇല്ല...... കേട്ടോടാ പന്നി അതും പറഞ്ഞു adhi വീണ്ടും അവന്റെ നെഞ്ചിൽ ചവിട്ടി.... തിരികെ അവളുടെ കയ്യിൽ നിന്നും പിടി വിടാതെ അവൻ നടന്നു..... മുന്നിലേക്ക്‌ നടന്നു വരുമ്പോളും ഗായത്രി ആധിയുടെ മുഖത്തു നിന്നും നോട്ടം മാറ്റിയതെ ഇല്ല.... കാറിൽ കയറിയതും കാർ മുന്നോട്ടെടുത്തതും ഒന്നും അവൾ അറിഞ്ഞില്ല ഒരു സ്വപ്ന ലോകത്തിൽ അകപ്പെട്ട കിളിയെ പോലെ അവൾ ആധിയെ നോക്കി ഇരുന്നു.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story