ഗായത്രി: ഭാഗം 40

gayathri arya

എഴുത്തുകാരി: ആര്യ

ഗായത്രിയുടെ കണ്ണുകൾ അവന്റെ മുഖമാകെ പറന്നു നടന്നു......... അന്നാണവൾ അവനെ ശെരിക്കും ശ്രെദ്ധിക്കുന്നതു പോലും..... വെട്ടിനിർത്തിയ കുറ്റിത്താടികൾ....... കാറ്റിന്റെ വേഗതയിൽ ദിശ അറിയാതെ പറക്കുന്ന നീളൻ മുടി.... അവന്റെ മുഖത്തിനൊരഴകായി അവൾക്കു തോന്നി...... കലിയടങ്ങാത്ത അവന്റെ മുഖത്തു നോക്കിയപ്പോൾ അറിയാതെ തന്നെ അവൾക്കു ചിരി വന്നു.... പ്രണയമല്ല.... അതിനപ്പുറം വേറെ എന്തോ ഒന്ന്.... അതെങ്ങനെയാ പറഞ്ഞറിക്കുന്നത്....... ഇവൾ എന്റെ പെണ്ണാ.... എന്ന് adhi ഏട്ടൻ പറഞ്ഞത് ചെവിയിൽ അലയടിച്ചു കേട്ടുകൊണ്ടെ ഇരിക്കുന്നു......... ശെരിക്കും adhi ഏട്ടനെ മനസിലാക്കാൻ എനിക്ക് പറ്റുന്നില്ലല്ലോ... ശേ.... ഗായു നീ റൂട്ട് മാറി പോകാതെ..... ആ വണ്ടിക്കു വേറെ ഓണർ ഉണ്ട്.. മീര..... ഇപ്പൊ നീ ഇങ്ങനെ ഒക്കെ ആലോചിച്ചു കൂട്ടിയാൽ എപ്പോൾ എങ്കിലും നിനക്ക് അങ്ങേരോട് പ്രേമം തോന്നിയാലോ.... വിട്ടേക്ക്... ഓ ഇതു നേരവും ഇങ്ങനെ ഉപദേശം തരല്ലേ.... ഞാൻ നന്നായിക്കോളാം..... നിങ്ങൾ എല്ലാരും കാരണം എനിക്ക് ആരേം ഒന്ന് പ്രേമിക്കാൻ പോലും പറ്റുന്നില്ലല്ലോ....

(നിങ്ങൾ ആരും പേടിക്കണ്ട..... എന്റെ മനസ് എനിക്ക് ഓഡർ തരുന്നതാ... 😁) ***************** കാർ വീണ്ടും മുന്നിലേക്ക്‌ പോയി ..... ആധിയുടെ ദേഷ്യം കെട്ടടങ്ങി ഇല്ലായിരുന്നു.... അവന്റെ കാറിനു മുന്നിൽ പെട്ടവരെല്ലാം ജീവനും കൊണ്ടു ഓടി..... തെറി ഒഴികെ ബാക്കി എല്ലാം അവൻ പറഞ്ഞു.......... വണ്ടിയുടെ ഹോൺ നിർത്താതെ അടിച്ചു അതിനു റസ്റ്റ്‌ കൊടുത്തില്ല........... ഇങ്ങേർക്ക് ഇത്രയും ദേഷ്യം ഉണ്ടോ....... ചുമ്മാതെ അല്ല.... എന്നോട് വഴക്കിടുന്നത്... വീട്ടിൽ ഉള്ളപ്പോൾ വഴക്കിടാൻ വേറെ ആരും ഇല്ലല്ലോ ഞാൻ മാത്രേ അല്ലെ ഉള്ളു......... അഹ് പറഞ്ഞിട്ടെന്താ കാര്യം (ഗായു ) എങ്ങനെയൊക്കെയോ ജീവനും വാരി പിടിച്ചു വീട്ടിൽ എത്തി....... ഞാൻ ഡോർ തുറന്നു ഇറങ്ങുന്നതിനു മുൻപേ ഡോർ അടയുന്നതിന്റെ സൗണ്ട് കേട്ടു... വേറെ ഒന്നും അല്ല കാർ വന്നു നിന്നതും adhi ചാടി തുള്ളി വെളിയിലേക്കിറങ്ങി... ഡോർ ശക്തി ആയി അടച്ചു വീട്ടിലേക്കു കയറി പോയതാ..... ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു ദെയിവമേ..... ഞാൻ പതിയെ ഡോർ തുറന്നു അകത്തു കയറി......

അച്ഛൻ വരാത്തത് കൊണ്ടു കതകു അമ്മ ചാരിയട്ടെ ഉണ്ടായിരുന്നുള്ളു................പക്ഷെ നമ്മുടെ കെട്ടിയൊൻ അതും വലിച്ചു തള്ളിയ അകത്തേക്ക് പോയത്....... ഞാൻ അങ്ങേരെ പോലെ ഓടി കയറാൻ ഒന്നും പോയില്ല സാവധാനം തന്നെ അങ്ങ് കയറി.... താഴേ സ്റ്റെപ് കയറാൻ നിന്ന പതിയെ മുകളിലേക്ക് ചെന്നു...... മുകളിൽ ഏറ്റവും അറ്റത്തു ആയിരുന്നു ഞങ്ങളുടെ മുറി...... ഇനി അങ്ങോട്ടും നടക്കണമല്ലോ ദെയിവമേ എന്നും പറഞ്ഞൂ ഞാൻ അങ്ങോട്ട് നടന്നു... മുറിയുടെ അടുത്തെത്തിയതും അങ്ങേരു വാതിൽ അടച്ചേക്കുന്നു...... ഒന്ന് കിടന്നാൽ മതി അത്രക്കും ക്ഷീണം ഉണ്ട് അപ്പോള അങ്ങേരു കതകും പൂട്ടി കെട്ടി വെച്ചേക്കുന്നത്.... ഞാൻ ചെന്നു കതകു തള്ളി നോക്കി... പക്ഷെ പൂട്ടിയേക്കുന്ന കതകു എത്ര തല്ലിയാലും തുറക്കില്ലല്ലോ...... മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ..... ഇനി മുട്ടി വിളിച്ചു നോക്കാം...... കതകിനടുത്തേക്കു കൈ കൊണ്ടു വന്നതും അകത്തു നിന്നു ഏതെക്കെയോ പൊട്ടുന്ന ശബ്ദം...... ഒന്നാമതെ വയസായ വീടാ.... ഇനി ഇങ്ങേരു അതിൽ ഇരിക്കുന്നതെല്ലാം തല്ലി പൊട്ടിച്ച....ആക്രി കട ആകാനേ ഈ മുറി കൊള്ളത്തുള്ളു......

ഇനി ഞാൻ എന്റെ പഴേ ക്യാരക്ടർ എടുത്തെങ്കിലേ പറ്റുള്ളൂ.........ഈ ഗായത്രിയുടെ തനി സ്വഭാവം അങ്ങേരിന്നു അറിയും.... 😠 എടൊ adhi..... താൻ വാതിൽ പൂട്ടി കെട്ടി വെക്കാതെ ഈ കതകു തുറക്കഡോ........ ഞാൻ കതകിൽ കൊട്ടികൊണ്ടേ ഇരുന്നു... എടൊ കതക് തുറക്ക്.... എന്റെ കയ്യ് പോകുന്നതല്ലാതെ ഇയാള് തുറക്കും എന്ന് തോന്നുന്നില്ല....... എടൊ താൻ കതകു തുറന്നില്ലെങ്കിൽ ഇപ്പൊ ഞാൻ അമ്മയെ വിളിച്ചോണ്ട് വരും........ പിന്നെയും പൊട്ടുന്ന സൗണ്ട് കേട്ടൊണ്ടെ ഇരുന്നു.... ഇങ്ങേരു ഇത് എന്തിനുള്ള പുറപ്പാടാ...... വിട്ടു കൊടുക്കാൻ ഈ ഗായത്രിക്കു മനസില്ല... ഇനി ഒരു അറ്റകൈ പ്രേയോഗം ഉണ്ട്.... ഇതിൽ അയാൾ വീഴും..... വീഴില്ലേ.... ആ വീഴുവായിരിക്കും... 🤔🤔 ഡോ... താൻ വാതിൽ തുറക്കണ്ട കേട്ടോ... ഞാൻ അമ്മേടെ അടുത്തോട്ടു പോകുവാ.. സത്യങ്ങൾ എല്ലാം പറയാൻ... തന്റെയും ആ മീരയുടെയും ഉൾപ്പെടെ..... അത് പറഞ്ഞു തീർന്നതും മുറിയിൽ ആകെ മൊത്തം നിശബ്ദത.. ഓ എന്റെ ഐഡിയ വർക്ക് ഔട്ട് ആയി... അല്ലെങ്കിലും ഈ ഗായത്രി പൊളി അല്ലെ..... എവിടെ പണി ഉണ്ടെങ്കിലും അവിടെ എല്ലാം പോയി ഞാൻ തലയിടും... 😁

പെട്ടന്ന് ഗായത്രിയുടെ മുന്നിൽ adhi വാതിൽ തുറന്നു..... കത്തി ജ്വലിച്ച് നിന്നിരുന്നു അവന്റെ കണ്ണുകൾ....... ഇയാൾ എന്താ സൂര്യൻ ആണോ... കണ്ണൊക്കെ ഇത്രയും ചുമപ്പിച്ചു വെക്കാൻ...... എസ്ക്യൂസ്മി.... ഒന്ന് മാറുമോ... ഞാൻ ഒന്ന് കയറിക്കോട്ടെ... മുറിയിലേക്ക്... 😁😁😁😁 adhi അവിടെ നിന്നും മാറിയാതെ ഇല്ല...... വേണ്ട മാറണ്ട.... ഞാൻ കയറി കോളം.... പെട്ടന്ന് അവൻ നിന്നതിന്റെ സൈഡിൽ കൂടി അകത്തേക്ക് ചുഴഞ്ഞു കയറി.... . adhi അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി..... അവൾ അകത്തു കയറിയതും..... എന്റെ അമ്മേ...... ഇതെന്തുവാ...... എടാ മഹാപാപി..... നീ എന്തുവാഡാ ഈ കാണിച്ചത്.... adhi തിരിഞ്ഞു അവളുടെ മുന്നിലേക്ക്‌ വന്നു..... എടൊ താൻ... തന്റെ സാധനങ്ങൾ നശിപ്പിച്ചു കളഞ്ഞാൽ പോരാരുന്നോ.... ഞാൻ പൊന്നു പോലെ കൊണ്ടു നടന്നതൊക്കെ....... തന്നോട് ദൈവം ചോദിക്കുമെടാ മഹാപാപി........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story