ഗായത്രി: ഭാഗം 41

gayathri arya

എഴുത്തുകാരി: ആര്യ

മഹാപാപി നിന്നോട് ദൈവം ചോദിക്കുമെടാ...... അവൻ വാരി വലിച്ചിട്ടതെല്ലാം എടുത്തു വെച്ചു കൊണ്ടു അവൾ പറഞ്ഞു.... ചോദിക്കുമ്പോൾ കാരണം ഈ ഞാൻ പറഞ്ഞോളാടി..... നീ ഒറ്റ ഒരുത്തി കാരണമാ ഇന്ന് ഞാൻ അവിടെ കിടന്നു തല്ലോണ്ടാക്കണ്ടി വന്നത്... അച്ഛൻ ഇതറിഞ്ഞാൽ എങ്ങനെ പ്രീതികരിക്കും എന്ന് ഓർക്കാൻ കൂടി വയ്യ.. അപ്പോള അവളുടെ സാധനങ്ങളും കൊണ്ടു വന്നേക്കുന്നത്.... എടൊ തന്നോട് ഞാൻ പറഞ്ഞോ അവിടെ കൊണ്ടു കാർ നിർത്താൻ ഇല്ലല്ലോ.... പിന്നെ താൻ അല്ലിയോ അവിടെ നിർത്തിയതും.. എനിക്ക് വേണ്ടാന്നു പറഞ്ഞിട്ടും ഫുഡ്‌ വാങ്ങി തന്നതും ഒക്കെ..... പിന്നെ താൻ ഇപ്പൊ വലിച്ചെറിഞ്ഞു പൊട്ടിച്ചില്ലേ ഇതിന്റെ ഒന്നും വാല്യൂ തനിക്കു പറഞ്ഞാൽ മനസിലാകില്ല....ഇതൊക്കെ എന്റെ ഏട്ടൻ ആദ്യമായി വന്നപ്പോൾ എനിക്ക് കൊണ്ടു വന്നതാ ഇതൊക്കെ..... അതെല്ലാം താൻ നശിപ്പിച്ചു കളഞ്ഞല്ലോ.....

അതെന്തെങ്ങനാ സ്നേഹത്തിന്റെയോ സ്നേഹബന്ധങ്ങളുടെയോ വില അറിയാത്ത തനിക്കിതൊന്നും പറഞ്ഞാൽ മനസിലാവില്ലല്ലോ... ഇതു നേരവും മീര.. മീര എന്ന് പറഞ്ഞു നടക്കാൻ മാത്രം അറിയാം.... അവള് തന്നെ ഇട്ടേച്ചു പോയെങ്കിൽ അത് തന്റെ കയ്യിലിരിപ്പ് കൊണ്ട... എങ്ങനെ അവള് നിങ്ങളെ സഹിച്ചെന്ന.... (ഗായു ) ച്ചി.... നിർത്തടി........നാളെ മുതൽ നീ കമ്പനിയിൽ വന്നു പോകരുത്.... തലകറങ്ങി വീണതും പോരാ.. വല്ലതും മേടിച്ചു തന്നപ്പോൾ അതിന്റെ അഹങ്കാരവും.... നിന്റെ വായിൽ ഇപ്പൊ നാക്ക് ഒണ്ടല്ലോ... കണ്ടനാറികൾ ഓരോന്നും പറഞ്ഞപ്പോൾ നിന്റെ വായിൽ നാക്കില്ല.... അപ്പൊ adhi ഏട്ടാ വാ നമുക്ക് വേഗം പോകാന് അത് പറയാൻ മാത്രം ആ തിരുവാ തുറന്നു.... (adhi ) ഇയാളെ ഇന്ന് ഞാൻ.... അവൾ തല തിരിച്ചു ചുറ്റിനും നോക്കി പെട്ടെന്ന് അവളുടെ കണ്ണിൽ എന്തോ തടഞ്ഞു അവൾ അതിലേക്കു നോക്കി ചിരിച്ചു കൊണ്ടു നിന്നു.... ഒരു വിജയ ചിരി.. (ഗായു ) ഇവൾ ഇതെങ്ങോട്ടു നോക്കുവാ... ഗായത്രി നോക്കുന്നിടത്തേക്കു ആധിയും നോക്കി..... കണ്ണടച്ച് തുറക്കുന്നതിനു മുൻപു ഗായത്രി അതിനടുത്തെത്തി............

ഗായത്രി...... വേണ്ട അതെവിടെ വെക്കു.... adhi അലറി......... ഇല്ല adhi ഏട്ടാ ഞാൻ ഇത് താഴേ വെക്കില്ല.... തന്റെ അഹങ്കാരം കുറയണം... ഞാൻ ഇത് പൊട്ടിക്കും...... (ഗായത്രി ) എടി നിന്നോടതവിടെ വെക്കാന പറഞ്ഞത്.. ചുമ്മാ നീ എന്നെ ദേഷ്യം പിടിപ്പിക്കരുത്.... എന്നും രാത്രിയിൽ adhi ഏട്ടൻ ഇതെടുത്തു കയ്യിൽ വെച്ചു കണ്ണും തുറന്നു കിടക്കുന്നത് കാണാം... ആരോ അയാൾക്ക്‌ കൊടുത്ത ഗിഫ്റ്റ് ആണെന്ന് തോനുന്നു.... മീര തന്നെ ആയിരിക്കാം..... ഒരു ഗ്ലാസ്‌ കൊണ്ടുള്ള പെൺകുട്ടി കുടയും ചൂടി നിൽക്കുന്നു .. അവളെ ഒരു ചെറുക്കൻ ചേർത്ത് പിടിച്ചിരിക്കുന്നു.... അപ്പൊ ഉറപ്പാ ഇത് ആ ചേച്ചി കൊടുത്തതായിരിക്കാം ...അയാളുടെ അലറി വിളിയിൽ നിന്നു തന്നെ മനസിലാക്കാവുന്നതേ ഉള്ളു....... (ഗായത്രി ) എടി gaയു... നീ വേറെ എന്ത് വേണമെങ്കിലും പൊട്ടിച്ചോ.. അത് മാത്രം പൊട്ടിക്കരുത്..... നിന്റെ നശിപ്പിച്ചു കളഞ്ഞ സാധനങ്ങൾ എല്ലാം ഞാൻ വാങ്ങി തരാം.......

(adhi ) ഇങ്ങേർക്ക് ഇത്രയ്ക്കു കേണു അപേക്ഷിക്കാൻ ഒക്കെ അറിയാമായിരുന്നോ..... 🤔🤔🤔........ ഓക്കേ adhi ഏട്ടാ ഞാൻ ഇത് പൊട്ടിക്കാതെ ഇരിക്കാം പക്ഷെ എന്റെ നശിപ്പിച്ച സാധനങ്ങൾ അതെ പടി ആക്കണം.... എന്താ പറ്റുവോ..... ഇല്ല അല്ലെ..... Adhi ഏട്ടാ ഏട്ടൻ ആദ്യമേ ഒരു കാര്യം മനസിലാക്കു.. നമുക്ക് വേണ്ടപ്പെട്ടവർ എന്തെങ്കിലും നമുക്ക് തന്നാൽ മറ്റുള്ളവർ അത് നശിപ്പിച്ചു കളഞ്ഞിട്ടു വേറെ ഒന്ന് നമുക്ക് വാങ്ങി തന്നാൽ അതെത്ര നല്ലതാണെന്നു പറഞ്ഞാലും നമുക്കത് ഇഷ്ടപ്പെടില്ല കാരണം നമ്മള് സ്നേഹിക്കുന്നത് ആദ്യം കിട്ടിയതിനെ അല്ലെ..... ഏട്ടന്റെയും എന്റെയും കാര്യത്തിലും അത് തന്നെയാ........നിങ്ങളുടെ അത്രയും age..ഇല്ലങ്കിലും ആരേം പ്രേമിച്ചട്ടില്ലങ്കിലും സ്നേഹത്തിന്റെ വില ഒക്കെ നമ്മുക്ക് നന്നായിട്ട് അറിയാം adhi ഏട്ടാ........... ഗായത്രി ഇതൊക്കെ പറയുമ്പോളും adhi ഒരക്ഷരം മിണ്ടിയില്ല.... അവന്റെ കണ്ണിലെ ഭയം മാറി അവൾ അത് പൊട്ടിക്കില്ലന്നു അവനു മനസിലായി...... adhi ഏട്ടാ... ഏട്ടന്റെ പേടി ഒക്കെ മാറിയില്ലേ ഞാൻ ഇത് പൊട്ടിക്കില്ലന്നു........ Adhi ഏട്ടാ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം ഉണ്ട്....

എല്ലാ സിനിമയിലും സ്നേഹിക്കുന്നവരെ അടർത്തി അവിടെ ഒരു സ്ഥാനം ഉണ്ടാക്കുന്നവരെ നമ്മൾ എന്തുവാ വിളിക്കുന്നത് വില്ലത്തി.... അപ്പൊ ഈ കഥയിലെ വില്ലത്തി ഞാൻ അല്ലെ adhi ഏട്ടാ.... എന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ ഭർത്താവാണ് നിങ്ങൾ ഇപ്പൊ... ആ നിങ്ങളെ മറ്റൊരുത്തിക്കു വിട്ടു കൊടുക്കാൻ പറഞ്ഞാൽ അതെനിക്ക് പറ്റുമോ....... ഇല്ല.... നിങ്ങൾ ഒരു കാലത്ത് അവളെ സ്നേഹിച്ചെന്നു പറഞ്ഞു എന്റെ ജീവിതം തകർക്കാൻ പറ്റില്ല... ആകെ ലൈഫ് ഒന്നേ ഉള്ളു... നിങ്ങളെ നന്നാക്കി എടുക്കാൻ പറ്റുമോ എന്ന് ഞാനും കൂടി ഒന്ന് നോക്കട്ടെ mr...ആദിത്യൻ............ (ഗായത്രി ) ഡീീീ..... നീ.... 😠😠😠😠😠(adhi ) അലറി വിളിക്കണ്ട..... എത്ര അലറിയാലും പ്രേയോജനം ഇല്ല...... നിങ്ങളെയും അവളെയും ഞാൻ ഇനി ഒന്നിക്കാൻ സമ്മതിക്കില്ല.... തനിക്കു സമയം ഉണ്ടായിരുന്നു... ഇപ്പോൾ അല്ല കല്യാണത്തിന് തലേ ദിവസം വരെ.... കല്യാണം കഴിഞ്ഞും ഞാൻ സമയം തന്നു...

ഇനി പറ്റില്ല..... ഇത്രയും നാളും താൻ കളിച്ചു... ഇനി ഞാനും ഈ കളത്തിൽ ഇറങ്ങി കളിക്കട്ടെടോ....... അതും പറഞ്ഞു അവൾ അടുത്ത് കിടന്ന ചെയറിൽ ഇരുന്നു.......adhi ഇതെല്ലാം കണ്ടു ദേഷ്യത്തിൽ തന്നെ ആയിരുന്നു... ഗായത്രി കാൽ എടുത്തു മറ്റേ കാലിനു പുറത്ത് വെച്ചു.... അവൾ പുച്ഛിച്ചു കൊണ്ടു ആധിയെ നോക്കി........Adhi ഏട്ടാ നിങ്ങൾക്കു ഞാൻ രണ്ട് ഓപ്ഷൻ തരാം..... 1.ആ മീരയെ മറക്കണം... ഗായത്രി അത് പറഞ്ഞതും ആധിയുടെ കണ്ണുകളിൽ ദേഷ്യം ഇരച്ചു ഇറങ്ങി... കണ്ണുകൾ കലങ്ങി മറിഞ്ഞു......... എടി... ഇത്രയും നേരം നിന്റെ എല്ലാ അഹങ്കാരം പിടിച്ച സംസാരവും ഞാൻ കേട്ടുകൊണ്ട് ഇരുന്നു.... എടി എന്റെ ഒരു കയ്യിക്കേ ഒള്ളൂ നീ.......... അതോർത്തോ......... (adhi ) പെട്ടെന്ന് അവൾ കസേരയിൽ നിന്നു എണീറ്റു.... താൻ എന്തൊടുക്കും...... എന്നെ താൻ ഇനി വല്ലതും ചെയ്താൽ ഈ ഗായത്രി ആരാണെന്നു താൻ അറിയും...

മകനെ പോലീസ് കൊണ്ടു പോകുന്നത് അറിഞ്ഞു ആ അച്ഛന് എന്തുണ്ടാവും എന്ന് പറയേണ്ടതില്ലല്ലോ.... നാളത്തെ പത്രങ്ങൾ ആഘോഷം ആക്കും... ആദിത്യ ഗ്രൂപ്പ്‌ തകർന്നു തരിപ്പണം ആകും...... മകൻ ജെയിലിൽ പോയാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്.... എന്നിട്ടു നിങ്ങള് അടിക്കാൻ വാ... എടി..... നീ.... നീ പാവത്തെ പോലെ അഭിനയിച്ചു എല്ലാരേം പറ്റിക്കുവാ അല്ലേടി........ 😠😠😠..(adhi ) അതെ. ഞാൻ പറ്റിക്കുവാ.... താൻ എന്തുവാ കരുതിയത്.... തന്നെ പേടിച്ചു തന്റെ കാൽ ചുവട്ടിൽ ഞാൻ കിടന്നോളും എന്നോ..... ഒരിക്കലും ഇല്ല....... നാട്ടിലെ കൊച്ചു പിള്ളേരുടെ കൂടെ നടന്നെന്നു കരുതി... ഞാനും കൊച്ചു കുഞ്ഞൊന്നും അല്ല..... പൊരുതാനും പൊരുതി നേടാനും എനിക്കറിയാം.... അത് പറഞ്ഞപ്പോൾ ആധിയെ അവൾ ശെരിക്കൊന്നു നോക്കി.... ഈ ഗായത്രിയുടെ ഒരു മുഖം മാത്രമേ ആദിത്യൻ ഇന്ന് വരെ കണ്ടിട്ടുള്ളു.... മറ്റൊരു മുഖം കൂടി ഉണ്ട് ഈ ഗായത്രിക്കു......

സമയം ഉള്ളപ്പോൾ മോൻ മുത്തശ്ശിയോട് ചോദിച്ചു മനസിലാക്കിയാൽ മതി....... ഇവൾ... ഇതെന്തൊക്കെയാ പറയുന്നത്... എനിക്ക് പ്രാന്തായതാണോ അതോ ഇവൾക്ക്..... ഇത്രയും നാളും ഇവൾ ഇങ്ങനെ ഒന്നും സംസാരിച്ചു കെട്ടട്ടെ ഇല്ല.... ഇതെന്തൊക്കെയാ.... അവളതു പൊട്ടിക്കുമോ.......... എന്റെ പെണ്ണിന്റെ ഓർമ്മക്ക് എന്റെ കയ്യിൽ ആകെ ഉള്ളത് അത് മാത്രമാ...... (adhi പുറമെ ദേഷ്യം കാണിച്ചു ) അപ്പൊ ആദ്യത്തെ ഓപ്ഷൻ ഏട്ടന് അംഗീകരിച്ചു തരാൻ പറ്റില്ല അല്ലെ അപ്പൊ രണ്ടാമത്തേത് ഞാൻ പറയണ്ട കാര്യം ഇല്ലല്ലോ.. അപ്പൊ ശെരി ഇത് ഞാൻ പൊട്ടിക്കുവാണെ.... ഗായത്രി......വേണ്ടാടി........ പൊട്ടിക്കല്ലേടി.... (adhi ) വീണ്ടും അവനെ നോക്കി അവൾ ചിരിച്ചു.... പെട്ടെന്ന് അവൾ അത് വീശി താഴേക്കെറിഞ്ഞു..... ഗായത്രി.... 😠😠😠😠😠...അവന്റെ കണ്ണുകളിൽ നിന്നും കണ്ണനുണ്ണീർ ഒഴുകി ഇറങ്ങി..... അത് താഴേക്കു വീണു ചിന്നി ചിതറി ........ നീ... നീ ഇത്രയും ദുഷ്ട ആണോടി... എന്ത് മനസാഡി നിന്റേത്.... അതും പറഞ്ഞു ദേഷ്യത്തിൽ വാതിൽ ആഞ്ഞടിച്ചു കൊണ്ടു അവൻ അവിടുന്ന് ഇറങ്ങി പോയി.......

adhi പോയി കഴിഞ്ഞതും ഗായത്രി അവിടെ മുട്ട് കുത്തി ഇരുന്നു.... പൊട്ടി കിടന്ന ആ ചില്ലു കഷ്ണങ്ങളിലേക്കു ഒന്ന് നോക്കി....... കണ്ണുകളിൽ നിന്നു ഒഴുകി ഇറങ്ങിയ കണ്ണുനീർ ഒരു കയ്യാലെ തുടച്ചു മാറ്റി.... സോറി ആധിയേട്ടാ... എന്നോട് ക്ഷെമിക്കു.... ഇതല്ലാതെ എന്റെ മുന്നിൽ വേറെ വഴി ഇല്ല... നിങ്ങളെ ഞാൻ മാറ്റി എടുക്കും adhi ഏട്ടാ.... അരുൺ ചേട്ടൻ മുൻപു പറഞ്ഞു തന്നതു പോലെ .. ഒരുപക്ഷെ ഏട്ടൻ എന്നെ വെറുക്കുമായിരിക്കാം എന്നെ സ്നേഹിച്ചില്ല എങ്കിലും ആധിയേട്ടന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും ആ പഴയ ആധിയേട്ടനെ ഞാൻ നേടി കൊടുക്കും...അയാൾ എന്നെ വെറുത്താലും സാരമില്ല .... മീര അവൾ എവിടെ ഉണ്ടെങ്കിലും ഞാൻ തിരികെ കൊണ്ടു വരും... അവരെ രണ്ടു പേരെയും ഞാൻ ഒന്നാകും...... ****-******-***** ഗായത്രി -47 രാത്രി ഒരുപാട് സമയമായിട്ടും ആധിയെ കണ്ടില്ല അവൾക്കു ആകെ പേടി ആയി തുടങ്ങി...കിടന്നിട്ടു ഉറക്കവും വരുന്നില്ല.... ..ഒരുമണി കഴിഞ്ഞിരുന്നു... അവൾ റൂമിനു വെളിയിലേക്കിറങ്ങി.. പതിയെ താഴേക്കു വന്നു.... .... ഇതിനോടെടക്കു ലക്ഷ്മി എല്ലാ കതകിനും കുറ്റിയും ഇട്ടിരുന്നു.......

കൊള്ളാം ഇങ്ങേരു ഇന്ന് മിറ്റത്ത് കിടക്കണ്ടേ അവസ്ഥ വന്നേനേം ഇത് എവിടെ പോയി കിടക്കുവാണോ എന്തോ........ പാതി രാത്രിയിൽ മിറ്റത് ഇറങ്ങി വല്ലതും കണ്ടു പേടിച്ചു അങ്ങേരുടെ അടുത്ത് പോകുന്നതിനു നേരെ സ്വർഗ്ഗത്തിൽ പോകാതെ ഇരുന്ന മതിയായിരുന്നു....... വായിൽ വന്ന നാമങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് ഞാൻ നടന്നു...... വീടിനു മുന്നിലേക്ക്‌... ഭാഗ്യം വീടിനു മുന്നിൽ എങ്കിലും ലൈറ്റ് ഉണ്ടല്ലോ.. സമാധാനം...... കയ്യും കാലും ഒക്കെ വിറക്കാൻ തുടങ്ങി...... പെട്ടെന്ന് പുറകിൽ എന്തോ ശബ്ദം..... പതിയെ അങ്ങോട്ട്‌ നോക്കി.... ഒന്നും ഇല്ല..... ചുറ്റിനും നോക്കി ഒന്നുല്ല ... എടി ഗായു നീ തന്നെയാണോ അന്ന് പ്രേമകഥ കേൾക്കാൻ അങ്ങേരെ കാണാൻ ഓടി വന്നത്...... പിന്നേം മുന്നിലേക്ക്‌ നടന്നു..... പ്രേതം ഒന്നും ഇല്ലന്ന് മനസിനെ പറഞ്ഞു സമാധാനിപ്പുച്ചു കൊണ്ടു മുന്നിലേക്ക്‌ നടന്നു........വീടിനു മുൻപിൽ അയാളുടെ വണ്ടി ഉണ്ടോന്നു നോക്കി... കാർ ഉണ്ട്... ബുള്ളറ്റ്.... അഹ് അതും ഉണ്ട്... ഇനി അയാൾ ഇതെവിടെ.....🤔🤔🤔 കുളം..... വെളിയിലോട്ടിറങ്ങിയാൽ അയാൾ അവിടെ പോയി ഇരിക്കത്തൊള്ളൂ......

പിന്നെ ഒരു ഓട്ടം ആയിരുന്നു അങ്ങോട്ടേക്ക്......... കുളത്തിനടുത്തുള്ള കതകു തുറന്നു കിടക്കുന്നതു കണ്ടപ്പോൾ അവൾ നെഞ്ചത്ത് കൈ വെച്ച് ശ്വാസം വലിച്ചു വിട്ടു....... പതിയെ അവൾ അങ്ങോട്ടേക്ക് നടന്നു... ഇതേവുടുന്ന ഈ കൊലുസിന്റെ ശബ്ദം...... അയ്യേ... എന്റെ കാലിലെ തന്നെ ആയിരുന്നോ.... 😁 കുളത്തിനടുത്തേക്കു ചെന്നപ്പോളെ കണ്ടു അവിടെ ഇരിക്കുന്ന ആധിയെ..... അവൾ അവന്റെ അടുത്തേക്ക് നടക്കാൻ പാവിച്ചതും അവൻ കുളത്തിലേക്ക് എന്തോ വലിച്ചെറിയുന്നത് അവൾ കണ്ടു...... കുറച്ചൂടെ നീങ്ങിയപ്പോൾ അവൾക്കു മനസിലായി അത് ബിയർ ആണെന്ന്..... അടുത്തതും എടുത്തു അവൻ വായിൽ വെച്ചു.. ഒരു വായിക്കു തന്നെ ഓരോ കുപ്പിയും കുടിച്ചു തീർക്കുന്നത് അവൾ അതിശയത്തോടെ നോക്കി നിന്നു.....അവൻ ആ പടിക്കെട്ടിലേക്കു കിടന്നു..... അടുത്തതും എടുത്തു വായിൽ വെക്കാൻ പാവിച്ചതും അവൾ ഓടി ചെന്നു അത് മേടിച്ചു കളഞ്ഞു.... അത് കണ്ടതും അവൻ എണീറ്റിരുന്നു....... ഇങ്ങോട്ട് ഓടി വന്നത് മണ്ടത്തരം ആയോ... കുടിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ ഇങ്ങേർക്ക് മീരായാ....

ഇന്ന് ഇനിയും എന്തൊക്കെ കാണണം എന്റെ കൃഷ്ണ.... 🙄🙄🙄 മീരേ....... അഹ് കൊള്ളാം..... തുടങ്ങി അങ്ങേരുടെ മീരേ വിളി.........😳 എടി..... നീ അറിഞ്ഞോ... അവളില്ലെ... ആ ഗായത്രി... അവള് നമ്മൾ ഉദ്ദേശിച്ചത് പോലെ അല്ലടി....... അവൾ ഇല്ലേ അവള് ഭയങ്കര സാധനമാ........ ഓഹോ.... ഇങ്ങേരു എന്നെ പറ്റി ഏതാണ്ടക്കെ കരുതി വെച്ചേക്കുവാരുന്നോ... എന്നാൽ എല്ലാം കെട്ടട്ടെ ഉള്ളു..... adhi ഏട്ടന്റെ സംസാരം കേട്ടിട്ട് ചിരി കൂടി വരുന്നു ....... ഞാൻ അയാളുടെ അടുത്തേക്ക് ഇരുന്നു... നിന്നെ പോലെ അല്ലടി അവൾ...... (adhi ) അതെന്താ adhi ഏട്ടാ അവൾക്കു കൊമ്പ് ഉണ്ടോ..... (ഗായു ) കൊമ്പ് ആണെങ്കിൽ സഹിക്കമെടി പക്ഷെ ഇത് അതുക്കും മേലെ... അവളുടെ നാക്ക്.... (adhi ) അതിനു ആ കൊച്ചു പാവമല്ലേ adhi ഏട്ടാ നിങ്ങൾ അല്ലെ അതിനെ എപ്പോളും കുറ്റപ്പെടുത്തുന്നത്...... (അത് പറഞ്ഞു ഗായു അവൻ കാണാതെ ചിരിച്ചു ) എന്റെ മീരേ അവള് പാവം ഒന്നും അല്ല വില്ലത്തി.. villaa.....ത്തി (അവനു നാക്കു നന്നേ കുഴയുന്നുണ്ടായിരുന്നു ) അപ്പൊ adhi ഏട്ടൻ അല്ലെ ഇന്ന് അവളെ പട്ടിണിക്കു ഇട്ടത്.... അപ്പൊ അവൾ ഇങ്ങോനൊക്കെ പറഞ്ഞതിൽ തെട്ടുണ്ടോ.....

(ഗായു ) തെറ്റ്... തെറ്റില്ല.... ഇല്ല... പക്ഷെ.... എടി മീരേ ഞാൻ മനപ്പൂർവം അവളെ പട്ടിണിക്കു ഇട്ടതാണെന്നു നിനക്ക് തോന്നുന്നുണ്ടോ... പറ മോളെ... ഇന്ന് അവളോടുള്ള ദേഷ്യത്തിൽ ഞാൻ മീറ്റിംഗ് റൂമിൽ പോയി ഇരുന്നടി... അവിടെ വെച്ചു ഞാൻ അങ്ങ് ഉറങ്ങി പോയടി.... (കൊച്ചു പിള്ളേരെ പോലെ ഉള്ള അവന്റെ സംസാരം അവൾക്കിഷ്ടപെട്ടു....... ) അപ്പൊ ആ നിത്യ വന്നു വിളിച്ചു.... അവള് കഴിക്കാൻ ബിരിയാണി കൊണ്ടു വന്നു.. എന്നെ കൊണ്ടു നിർബന്ധിച്ചു തീറ്റിച്ചു.... തിന്നു കഴിഞ്ഞു ഞാൻ വീണ്ടും ഉറങ്ങി പോയടി..... ഞാൻ ചെയ്യ്തത് തെറ്റായി പോയി ഇല്ലേ മീരേ.... (adhi ) ആ നിത്യയെ മിക്കവാറും ഞാൻ കൊല്ലണ്ട അവസ്ഥ വരുമെന്ന തോന്നുന്നത്... ഒന്നാമതെ ഇങ്ങേരുടെ അടുത്ത് അവൾക്കിത്തിരി ഒലിപ്പീരു കൂടുതലാ..... അവളെ അടിച്ചൊതുകണ്ട ടൈം ആയി.🤔🤔🤔.. (ഗായു ) മീരേ നീ എന്തുവാ ആലോചിക്കുന്നത്...... (adhi ) ഒന്നുല്ല ആധിയേട്ടാ.... ഏട്ടൻ പറ... ഹ്മ്മ്... അവളിന്നു ഒന്നും കഴിക്കാതെ അവിടെ വീണില്ലേ.... ഞാൻ പേടിച്ചു പോയടി....... അവളേം കൊണ്ടു ആ കടയിൽ നിന്നപ്പോ ആ നാറികൾ ഓരോന്നു പറഞ്ഞില്ലേ...

കേട്ടോണ്ട് നിക്കാൻ പറ്റിയില്ലെടി.. അതോണ്ടാ നിന്റെ ആധിയേട്ടൻ നിനക്ക് തന്ന സത്യം ഓർക്കാതെ അവൻ മാരെ തല്ലിയത്........ അടിക്കും പിടിക്കും ഞാൻ ഇനി പോകില്ല സത്യം...... ആ ദേഷ്യത്തിനാ വീട്ടിൽ വന്നു എല്ലാം തല്ലി പൊട്ടിച്ചത്... പക്ഷെ.... അവളോട്‌ പറയാൻ പറ്റില്ലല്ലോ... അതൊന്നും സാരമില്ല. ആധിയേട്ടാ ഇനി വഴക്കിനു പോകരുത്..... മനസ്സിലായോ...... പിന്നെ അവളോട്‌ ദേഷ്യപ്പെടാൻ ഒന്നും പോകണ്ട..... (ഗായു ) പോകും... അവൾ എനിക്ക് നീ തന്ന ഗിഫ്റ്റ് തല്ലി പൊട്ടിച്ചില്ലേ ഞാൻ പോകും..... (adhi ) അയ്യേ കൊച്ചു പിള്ളേരെ പോലെ ആകാതെ adhi ഏട്ടാ..... അത് പോലെ വേറെ ഒരെണ്ണം വാങ്ങിക്കാം നമുക്ക്.... എന്താ അത് പോരെ.... (ഗായു ) നീ എനിക്ക് ആദ്യം ആയി വാങ്ങി തന്നതല്ലെടി അതാ അവൾ തല്ലി പൊട്ടിച്ചത്... adhi അത് പറഞ്ഞതും... തല്ലിപൊട്ടിക്കണ്ടായിരുന്നു എന്നു തോന്നുവാ... അതൊക്കെ പോട്ടെ adhi ഏട്ടന് അവളെ ഇഷ്ടമാണോ.... ഇങ്ങേർക്ക് ബോധം ഇല്ലാത്തപ്പോ അല്ലെ ഇതിന്റെ ഒക്കെ മനസ്സറിയാൻ പറ്റു.... 😁😁😁 അവള് പാവമാ.... പക്ഷെ എനിക്ക് ഇഷ്ടം അല്ല....... (adhi ) കൊള്ളാം.... ഇതിനെ ആണോ ഞാൻ ഇത്രയും നേരം കൊഞ്ചിച്ചോണ്ടിരുന്നത്...🙄🙄.

(ഗായു ) adhi ഏട്ടാ അവളേ നിങ്ങൾ താലി കെട്ടിയതല്ലേ.......... അപ്പൊ നിങ്ങളുടെ ഭാര്യ അല്ലെ... അപ്പൊ മീരയെ കാട്ടിലും അവകാശം അവൾക്കല്ലേ......... (ഗായു ) പക്ഷെ അവൾക്കും എന്നെ ഇഷ്ടമല്ലടി... അവൾക്കു എന്നെ കാണുന്നതേ അറപ്പോടെ ആ... (adhi ) അഹ് അതൊക്കെ പോട്ടെ ഏട്ടൻ വാ നമുക്ക് വീട്ടിലേക്കു പോകാം.... (ഗായു ) ഇല്ലടി. ഞാൻ പോകുന്നില്ല.. അവിടെ അവള് ഉണ്ട്... ഞാൻ ഈ കോലത്തിൽ അങ്ങോട്ട്‌ ചേന്നട്ടു അവള് വല്ലതും പറഞ്ഞാലോ.... ഒന്നും പറയില്ല.. ഏട്ടൻ വാ..... (ഗായു ) ഇല്ല ഞാൻ ഇന്ന് പോണില്ല....... പോയാൽ നീയും പോകില്ലേ.... പിന്നെ എനിക്ക് ആരും ഇല്ല.... (adhi ) ഞാൻ എങ്ങും പോകില്ല ഏട്ടന്റെ കൂടെ കാണും... (ഗായു ) ഇല്ല.... ഇന്ന് ഞാൻ ഇവിടിരിക്കാം നിന്റെ കൂടെ....... (adhi ) ഗായത്രി കുറെ പറഞ്ഞിട്ടും അവൻ കേട്ടില്ല.. ഒടുവിൽ സഹി കേട്ടു അവൾ സമ്മതിച്ചു......... മീരേ........ ഹും എന്താ.... (ഗായു ) ഞാൻ നിന്റെ മടിയിൽ തല വെച്ചോട്ടെ......

ഹും വെച്ചോ..... ഗായത്രി അത് പറഞ്ഞതും adhi ഗായത്രിയുടെ മടിയിൽ തലവെച്ചു കിടന്നു..... അവൾ അവന്റെ തലമുടിയിൽ തലോടിക്കൊണ്ട് ഇരുന്നു.... കുറച്ചു കഴിഞ്ഞപ്പോൾ adhi മയങ്ങി..... അവൾ കയ്യെത്തി ബിയർ ബോട്ടിൽ ബാക്കി ഉള്ളതെല്ലാം എടുത്തു കുളത്തിലേക്കെറിഞ്ഞു...... അവളും കണ്ണുകൾ അടച്ചു കിടന്നു..... തണുപ്പ് കൂടി കൂടി വരുന്നതിനനുസരിച്ചു adhi അവളിലേക്ക്‌ മുഖം അമർത്തി വെച്ചു കൊണ്ടേ ഇരുന്ന്...... അവളുടെ വയറിൽ അവന്റെ തല അമരുന്നത് അറിഞ്ഞപ്പോൾ അവൾ കണ്ണുകൾ വീണ്ടും തുറന്നു... എന്നാൽ അവളെ പോലും ഞെട്ടിച്ചു കൊണ്ടു adhi രണ്ടു കയ്യികളും എടുത്തു അവളുടെ വയറിനോട് വട്ടം പിടിച്ചു ഇരുന്നു....... ബോധം ഇല്ലാത്തതു കൊണ്ടു അവൻ മാറ്റില്ലെന്ന് അവൾക്കറിയാമായിരുന്നു..... പിന്നെ അവൾ അത് മാറ്റാൻ പോയില്ല കണ്ണുകൾ അടച്ചു വീണ്ടും കിടന്നു... സമയം 7.30യോട് അടുത്തിരുന്നു.... രണ്ടാളും ഇന്നലെ ഒത്തിരി താമസിച്ചത് കൊണ്ടു എണീക്കാൻ വയികി..... കിളികളുടെ ശബ്ദം കേട്ടു adhi കണ്ണുകൾ വലിച്ചു തുറന്നു..... പെട്ടെന്ന് അവന്റെ മുന്നിൽ ഇരുട്ട്....

എന്നാൽ അവൻ തലവെച്ചിരുന്ന അത് അനങ്ങുന്ന പോലെ അവനു തോന്നി..... അവൻ എന്തിലോ കെട്ടി പിടിച്ചിരിക്കുവാ എന്ന് മനസിലായ adhi കൈ പിൻവലിച്ചു..... തലയ്ക്കു കൈ കൊടുത്തു കൊണ്ടു അവൻ എണീറ്റു.... ഭയങ്കര തലവേദന...... അവൻ എണീറ്റിരുന്നു...... ഗായത്രി... ഇവളുടെ മടിയിലാണോ... ഞാൻ കിടന്നത്.🙄🙄....... ആഹ്ഹ്ഹ്..... തല പൊട്ടി പോകുന്ന വേദന.....ആദി തലയിൽ കൈ വെച്ചു കൊണ്ടു കണ്ണുകൾ ഇറുക്കി അടച്ചു.......ഗായത്രി അവൾ ഇതുവരെ ഉണർന്നട്ടില്ല.. ഇന്നലെ എന്തുവാ ഉണ്ടായത്... ഒന്നും ഓർക്കാൻ പറ്റുന്നില്ല...... അവൻ നിരങ്ങി കുളത്തിലേക്കിറങ്ങി........ വെള്ളത്തിൽ ഒന്ന് മുങ്ങി നിവർന്നു... കുറച്ചു നേരം അതിൽ തന്നെ നിന്നു..... കുഴപ്പം ഇല്ലന്ന് മനസിലായപ്പോൾ അവൻ കയറി പടിയിൽ ഇരുന്നു..... രണ്ടു കയ്യും എടുത്തു നെറ്റിയിൽ വെച്ചു തിരുമ്മി... ഇടയ്ക്കു ഗായത്രിയെ നോക്കാനും മറന്നില്ല..... ഇന്നലെ അവളോട്‌ വഴക്കിട്ടു വെളിയിൽ ഇറങ്ങി കഴിഞ്ഞു. ഞാൻ നേരെ ഇങ്ങോട്ട് വന്നു... ഇതിന്റെ മൂലയ്ക്ക് അരുൺ ആരും കാണാതെ കൊണ്ടു വെച്ച 5 ബിയർ എടുത്തു കൊണ്ടു വന്നു ഇവിടിരുന്നു കുടിക്കാൻ തുടങ്ങി.... ബാക്കി ഒന്നും ഓർമ കിട്ടുന്നില്ല..... ഞാൻ എന്തെങ്കിലും അവളോട്‌ പറഞ്ഞോ...... ഒന്നും ഓർമ കിട്ടുന്നില്ല... ഇനി അന്നത്തെ പോലെ ഞാൻ വല്ലതും വീണ്ടും ഇവക്കു കൊടുത്തോ....ഏതു നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story