ഗായത്രി: ഭാഗം 42

gayathri arya

എഴുത്തുകാരി: ആര്യ

Adhi തലപുകഞ്ഞു ആലോചിച്ചു നോക്കിയിട്ടും ഇന്നലെ എന്താ നടന്നത് എന്ന് ഓർക്കാൻ പറ്റിയില്ല....... adhi തല തിരിച്ചു അവളെ നോക്കി..... ഗായത്രി.... ഡി.......... ആധിയുടെ വിളി കേട്ടതും അവൾ കണ്ണും തിരുമ്മി എണീറ്റു...... അയ്യോ ഇതാരുവ.... കെട്ടൊക്കെ ഇറങ്ങിയോ.... തന്റെ.. (ഗായു ) നിന്നോടാരാ പറഞ്ഞത് ഇങ്ങോട്ട് വരാൻ... (adhi ) അത് പിന്നെ ആധിയേട്ടാ.... നിങ്ങളെ കാണാഞ്ഞപ്പോൾ വന്നതാ..... ഈ....... വേഗം വരാൻ നോക്ക് ഞാൻ പോകുവാ..... അതും പറഞ്ഞു ഗായത്രി എണീറ്റു... അവൾ സ്റ്റെപ് കയറുന്നതിനു അനുസരിച്ചു അവളുടെ പാദസരം അവിടെ ആകെ ശബ്ദം ഉണ്ടാക്കി... ആധിയുടെ കണ്ണുകൾ അതിലേക്കു പാഞ്ഞു..... ഗായത്രി....... എന്താ adhi ഏട്ടാ...... അത്.... അത് നിന്നെ ഞാൻ.... ... അല്ല ഇന്നലെ രാത്രിയിൽ നിന്നോടു ഞാൻ എന്തെങ്കിലും പ്രേത്യേകിച്ചു പറഞ്ഞാരുന്നോ...... ഇല്ലല്ലോ...... പിന്നെ ഇന്നലെ പറയാൻ മാത്രം ഉള്ള ബോധം ഒന്നും ഏട്ടന് ഇല്ലായിരുന്നു....

അതും പറഞ്ഞു അവൾ ഓടി..... അയ്യേ... അപ്പൊ ഇന്നലത്തെ സിറ്റുവേഷൻ മോശം അല്ലായിരുന്നു.... എന്നാലും അവളുടെ മടിയിൽ ഒക്കെ തല വെച്ചു കിടക്കുവാ എന്നൊക്കെ പറഞ്ഞാൽ മോശം അല്ലെ...... ഏയ് അല്ല.... ഒന്നുമില്ലെങ്കിലും ഞാൻ അവളുടെ കെട്ടിയോൻ അല്ലെ... അപ്പൊ അതില് മോശം ഒന്നും ഇല്ല.... അന്നാദ്യമായി അവളെ കുറിച്ച് ഓർത്തു അവന്റെ ചുണ്ടിൽ ചെറിയ ഒരു ചിരി വന്നു...... പക്ഷെ ഇന്നലെ അവള് പറഞ്ഞതൊക്കെ കേൾക്കുമ്പോൾ തന്നെ അറിയാം നുണയാനു...... അവളൊരു പാവമൊക്കെയാ.... പക്ഷെ എന്തോ അവളിൽ നിന്നും എന്നെ അകറ്റുവാ.......... നല്ലരീതിയിൽ അവളോട് പെരുമാറണം എന്നൊക്കെ ഉണ്ട് പക്ഷെ പറ്റണ്ടേ....എന്നെ അവള് കാണുന്നതേ അവളുടെ കാലനായിട്ട...... ഇന്നലത്തെ അവളുടെ ആ ഡ്രാമ ഒക്കെ കണ്ടിട്ടു എനിക്ക് ചിരിയ വന്നത് പക്ഷെ അവള് അത് തല്ലി പൊട്ടിക്കും എന്ന് ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല....

ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ല.. adhi അവിടെ നിന്നും എണീറ്റു വീട്ടിലേക്കു നടന്നു...... ഇട്ടിരുന്ന ഡ്രസ്സ്‌ മുഴുവനും നനഞ്ഞു........ നനഞ്ഞു കുളിച്ചു വീട്ടിലേക്കു ചെന്നു കയറി....... ഉണ്ണി................ (ലക്ഷ്മി ) നീ എന്താടാ വെള്ളത്തിൽ ചാടിയോ.... അത് പിന്നെ അമ്മേ.... ഞാൻ.... ഞാൻ ഒന്ന് കുളിക്കാൻ പോയതാ കുളത്തിൽ.... ഡ്രസ്സ്‌ മാറാൻ വേറെ കൊണ്ടു പോയില്ല... അതാ നനഞ്ഞത്..... അതും പറഞ്ഞു ആദി മുകളിലേക്കു പോയി........... ആദിയു സംസാരം കേട്ടു ലക്ഷ്മി വായും തുറന്നു നിന്നു പോയി...... റൂമിൽ എത്തിയതും adhi ബാത്‌റൂമിലേക്ക് ഓടി.... കതകു തുറക്കാൻ നോക്കിയതും അത് ലോക്ക്..... എടി ഗായു... നീ ഒന്ന് ഇറങ്ങടി....... എനിക്ക് തണുക്കുന്നു.... ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യണം.... adhi വിളിച്ചു കൂവി... കതകു തുറക്കാത്തത് കണ്ടതും adhi തിരിഞ്ഞു..... പെട്ടന്ന് കതകു തുറന്നു അതിൽ നിന്നും ഒരു കൈ നീണ്ടു വന്നു അവന്റെ ഷിർട്ടിന്റെ കോളേറെ പിടിച്ചു വലിച്ചു ബാത്‌റൂമിൽ കയറ്റി...... പെട്ടെന്നുള്ള അറ്റാക്ക് ആയതു കൊണ്ടു അധിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല അവൻ അങ്ങ് പോയി.......

കുളിക്കാൻ കയറി ഇറങ്ങാൻ നേരമാ നമ്മുടെ കെട്ടിയോന്റെ അലർച്ച കേട്ടത്..... കുറച്ചു കഴിയട്ടെ അവിടെ നിക്കട്ടെ എന്ന് കരുതിയതാ.... പിന്നെ അലറൽ ഒന്നും കേൾക്കാത്തത് കൊണ്ടു പതിയെ കതകു തുറന്നു നോക്കിയപ്പോൾ അങ്ങേരു ദേ തിരിഞ്ഞു നിൽക്കുന്നു.... പിന്നെ ഒന്നും നോക്കില്ല വലിച്ചു ഇങ്ങു കയറ്റി..... അങ്ങേരെ പിടിച്ചു ബാത്റൂമിൽ കയറ്റി അങ്ങേരുടെ നെഞ്ചത്ത് കയ്യും വെച്ചു നിക്കുവാ ഞാൻ ഇപ്പൊ.... 😁😁😁😁(ഗായു ) അവളെന്നെ തിരിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി....... എന്തിനുള്ള പുറപ്പാട് ആണോ എന്തോ..... 🙄🙄(adhi ) എന്താ........ adhi ഏട്ടാ നന്നായിട്ടു വിയർക്കുന്നുണ്ടല്ലോ.............. (ഗായു ) എന്തോന്നു ചോദ്യം ആടി കോപ്പേ ചോദിക്കുന്നത്........ 🙄🙄🙄(adhi ) എന്താ ആധിയേട്ടാ ഒന്നും മിണ്ടാതെ നിക്കുന്നത്.... ഇന്നലെ നൈറ്റ്‌ കുടിച്ചത് ഞാൻ അച്ഛനോട് പറയട്ടെ..... എല്ലാവർക്കും ഒരു സർപ്രൈസ് ആകട്ടെ...... 😁...(ഗായു )

എന്റെ പൊന്നു മോളെ.... നിനക്ക് എന്നോട് വഴക്കിട്ടില്ലങ്കിൽ ഉറക്കം വരത്തില്ല അല്ലെ....... (adhi ) ഇങ്ങേർക്കിതു എന്ത് പറ്റി ഒറ്റ രാത്രി കൊണ്ടു.... സ്വഭാവം ആകെ മാറിയല്ലോ..... ഗായു നീ ഇവനെ നമ്പാതെ..... കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല.....🤔🤔🤔(ഗായു ) ഇവളിതെന്തോന് ആലോചിക്കുവാ.......അത് ഞാൻ ആലോചിച്ചു നിന്നപ്പോളാ അവളുടെ മുഖത്തേക്ക് നോക്കിയത്..... തലമുടി നന്നായി തോർത്തത് കൊണ്ടു തലയിൽ നിന്നു വെള്ളം ഒഴുകി വരുന്നു.... ആധിയുടെ കണ്ണുകൾ എന്തെന്നില്ലാതെ അവളെ തന്നെ നോക്കിക്കൊണ്ടെ ഇരുന്നു.... മുഖത്തു മുഴുവൻ വെള്ളത്തുള്ളികൾ........... അയ്യേ ഞാൻ ഇതെന്തൊക്കെയാ ആലോചിച്ചു കൂട്ടുന്നത് എന്നുമുതലാണോ എനിക്ക് ഈ സ്വഭാവം ഒക്കെ വന്നു തുടങ്ങിയത്... ഇനിം നിന്നാൽ ചിലപ്പോൾ ഇവൾ എന്റെ കണ്ട്രോൾ തന്നെ കളയും........ ഡി...... 😠...നീ ഒന്ന് മാറിക്കെ എനിക്ക് ഓഫീസിൽ പോകേണ്ടതാ..... adhi അത് പറഞ്ഞപ്പോളാണ് അവൾ അവനെ നോക്കിയത്.... പോയില്ലെങ്കിൽ താൻ എന്തൊടുക്കും.... നിങ്ങളിന്നു കുളിക്കണ്ട....... (ഗായു ) അഹ് നീ മാറി ഇല്ലങ്കിൽ ഇനി വരുന്ന പത്താം മാസം കയ്യിൽ ഒരു കൊച്ചിരിക്കും...

അത് വേണ്ടങ്കിൽ ഇപ്പൊ മാറിക്കോ..... അതും പറഞ്ഞു adhi ഒന്ന് ചിരിച്ചു......... എടാ നാറി.... അതും പറഞ്ഞു ഗായത്രി അവന്റെ നെഞ്ചിൽ ഇടിച്ചു...... എടി... 😠😠😠....എന്തോ ഇടി ആടി ഇടിച്ചതു............. adhi നെഞ്ചും തടവി പറഞ്ഞു...... ഇനി താൻ മേലിൽ ഇമ്മാതിരി വർത്തമാനം പറഞ്ഞോണ്ട് വന്നാൽ ചിലപ്പോ ഇങ്ങനെ തന്നെന്നിരിക്കും... (ഗായു ) പിന്നെ ഈ കോലത്തിൽ ഒക്കെ വന്നു നിന്നാൽ പറഞ്ഞു പോകില്ലെടി.... (adhi ) തന്നെ.... തന്നെ ഞാൻ ഇന്ന്.... അവൾ ചവിട്ടി തുള്ളി ബാത്‌റൂമിൽ നിന്നും ഇറങ്ങി പോയി......adhi കാണാതെ അവൾ ചിരിച്ചു...... മറു സൈഡിലും ഇത് തന്നെ അവസ്ഥ......... ഞാൻ അവളോട്‌ പറഞ്ഞതിത്തിരി കൂടി പോയോ എന്നൊരു സംശയം..... ഏയ്...അതിനും മാത്രം തെറ്റായി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ..........., 🤔🤔🤔(adhi ) കുളിച്ചു കഴിഞ്ഞു വെളിയിൽ ഇറങ്ങിയതും അവള് dhe കണ്ണാടിയുടെ മുന്നിൽ നിന്നു നിർത്തം കളിക്കുന്നു.... ഇവള്ടെ ഒരുക്കമ് ഇത് വരെ തീർന്നില്ലേ....... എന്ത് ജന്മം ആണോ എന്തോ... (adhi, ) ആധിയും ഗായുവും വേഗം റെഡി ആയി താഴേക്കു വന്നു........

ഇതിനിടക്ക്‌ രണ്ടും കൂടി വഴക്കിടാനും മറന്നില്ല.... രണ്ടിന്റെയും ഉള്ളിൽ ഒരിക്കലും ഇഷ്ടം വരില്ല എന്ന് രണ്ടാൾക്കും അറിയാം...... എന്നാലും വഴക്കിനു കുറവില്ലാതെ അവർ മുന്നോട്ട് കൊണ്ടു പോയി.... താഴേക്കു വന്നതും ലക്ഷ്മി അവർക്കുള്ള ആഹാരം എടുത്തു വെച്ചു... ഗായത്രിയെ കൊണ്ടു നിർബന്ധിപ്പിച്ച് ആഹാരം കഴിപ്പിച്ചു..... ഗായത്രി നോക്കിയപ്പോൾ adhi ഫോണിൽ തോണ്ടി ഇരിക്കുവായിരുന്നു............... അവൾ അത് മൈൻഡ് ചെയ്യാതെ വീണ്ടും കഴിക്കാൻ തുടങ്ങി.... കഴിച്ചു കഴിഞ്ഞു രണ്ടാളും പോകാൻ വെളിയിലേക്കിറങ്ങി.... എന്നത്തേയും പോലെ ലക്ഷ്മിക്ക് ഉമ്മ കൊടുക്കാനും അവൾ മറന്നില്ല..... അവർ രണ്ടാളും കാറിൽ കയറിയതും adhi വണ്ടി സ്റ്റാർട്ട്‌ ചെയ്യ്തു മുന്നോട്ടു എടുത്തു........ ഗേറ്റ് കടന്നതും മുന്നിൽ ആരുടെയോ ബൈക്ക് വന്നു നിന്നു..... കിച്ചു ഏട്ടൻ... ഗായത്രി അങ്ങനെ പറഞ്ഞപ്പോൾ adhi ഗായത്രിയെ നോക്കി.....

പിന്നെ ബൈക്കിലെ ക്കും...കിച്ചു ഹെൽമെറ്റ്‌ വെച്ചത് കൊണ്ടു അവനു മനസിലായില്ലായിരുന്നു... എന്നാ ഗായത്രി പെട്ടന്ന് കണ്ടു പിടിച്ചു..... . ഗായത്രി ഡോർ തുറന്നു വെളിയിലേക്കു ഇറങ്ങി..... ആധിയും പെട്ടെന്ന് ഇറങ്ങി...... ഡാ സിദ്ധുവേ ഇറങ്ങടാ..... കിച്ചു അത് പറഞ്ഞതും adhi ബൈകിനു പുറകിലേക്ക് നോക്കി...... ബൈക്ക്നു പുറകിൽ നിന്നും ആരോ ഇറങ്ങി............ സിദ്ധാർഥ് ഏട്ടൻ............ ഏട്ടാ...... എന്നും വിളിച്ചു ഗായത്രി ഒരു ഓട്ടം ആയിരുന്നു.......... adhi അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു...... ഗായത്രി ഓടി ചെന്നു അവനെ കെട്ടി പിടിച്ചു... നെഞ്ചത്ത് ആഞ്ഞടിച്ചു..... ദുഷ്ടൻ... എവിടായിരുന്നു ഇത്രയും നാളും... ഇങ്ങോട്ടൊക്കെ വരാൻ തോന്നിയില്ലല്ലോ....... ഇതെന്തോന്നാ ഇവിടെ നടക്കുന്നത്... എന്റെ കണ്ണ് മിക്കവാറും ഇപ്പൊ വെളിയിൽ ചാടും.... ഇവൻ ആരാ......🙄(adhi ) എന്റെ ഗായു..... (സിദ്ധു ) നിന്റെ ഗായുവോ....

ഇന്നുവരെ അവളെ ഞാൻ എന്റെ ഗായു പോലും ആക്കിയിട്ടില്ല അപ്പോള എവിടുന്നോ വന്ന ഇവൻ... (adhi ) എന്റെ ഗായു... സോറി മോളെ..... ഞാൻ വരാൻ ഇത്തിരി ലേറ്റ് ആയി....നിന്റെ കല്യാണം കാണാൻ എനിക്ക് ഭാഗ്യം ഇല്ലാതെ പോയി.... പിന്നെ എനിക്ക് പറഞ്ഞു വെച്ച പെണ്ണിനെ മറ്റൊരുത്തൻ കെട്ടിക്കൊണ്ട് പോകുന്നത് ഞാൻ എങ്ങനടി നോക്കിക്കൊണ്ട് നിൽക്കുന്നത്........... (സിദ്ധു അതും പറഞ്ഞു ചിരിച്ചു ) ഓഹോ... അപ്പൊ ഇവളെ ഇവന് പറഞ്ഞു വെച്ചതാ ഇല്ലിയോ.... (adhi ) ഡാ സിദ്ധു വേ നീ ആവശ്യം ഇല്ലാത്തത് പറയാതെടാ... എന്റെ അളിയൻ ഇതൊക്കെ അറിഞ്ഞിട്ട് വേണം എന്റെ അനിയത്തിയെ തിരിച്ചു എന്റെ വീട്ടിൽ തന്നെ കൊണ്ടു വിടാൻ.... (കിച്ചു ) അഹ്... അങ്ങനെ കൊണ്ടു വിട്ടാൽ ഇവളെ ഞാൻ അങ്ങ് കെട്ടും... അല്ലേടി..... (സിദ്ധു ) അല്ല ആദിത്യനെ പരിജയ പെടാൻ മറന്നു പോയി..... എന്താടോ താൻ ഒന്നും മിണ്ടാതെ നിൽക്കുന്നത്... ഏയ് ഒന്നുമില്ല..... ആക്ച്വലി ഞങ്ങൾ ഓഫീസിൽ പോകാൻ ഇറങ്ങിയതാ... ടൈം ഒത്തിരി വയികി.... പോയിട്ട് ഇത്തിരി...... (ഗായു )

അല്ല നിങ്ങള് പോകാൻ നിക്കുവായിരുന്നോ.... .. എങ്കിൽ പോയിക്കോ... ഞങ്ങള് വരുന്ന വഴിയാ... നിങ്ങൾ വയികിട്ടു വന്നിട്ട് നമുക്ക് കൂടാം എന്താ adhi...ഗായത്രിയെ കാണാൻ ഉള്ള തിരക്കിൽ ഇങ്ങു പൊന്നു....... ഓക്കേ നിങ്ങൾ പോയിട്ടു വാ.. . (സിദ്ധു ) Adhi ഏട്ടാ......... ഗായത്രി പെട്ടെന്ന് വിളിച്ചപ്പോൾ adhi അവളെ നോക്കി...... adhi ഏട്ടൻ പൊക്കോ.. ഞാൻ വരുന്നില്ല....... (ഗായു ) അതെന്താ നീ വരുന്നെന്നും പറഞ്ഞു ഇറങ്ങിയതല്ലേ... (adhi ) ആണ്... പക്ഷെ അത് എനിക്കിവിടെ ബോർ അടിച്ചട്ടല്ലേ..... അവിടെ വന്നാലും ആ അവസ്ഥ തന്നെ അല്ലെ.... ഇവിടാകുമ്പോൾ സിദ്ധാർഥ് ഏട്ടൻ ഉണ്ടല്ലോ ....... ഏട്ടൻ ഉള്ളപ്പോൾ പിന്നെ ബോർ അടിക്കില്ല.... adhi ഏട്ടൻ പൊക്കൊളു..... ആദിയുടെ മുഖം മാറുന്നത് അവൾ കണ്ടു....... അവൾക്ക് ചിരി വന്നു പക്ഷെ അത് കാണാത്തതു പോലെ അവൾ മുഖം മാറ്റി.... കാറിൽ കയറി പോകുന്ന ആധിയെ അവൾ കുസൃതിആലെ നോക്കി............ ഡി ഗായു..... പിന്നെ പറയടി എന്തൊക്കെ ഉണ്ട്... വിശേഷം ഒക്കെ പറ....അതും പറഞ്ഞു സിദ്ധാർഥ് അവളെ ചേർത്ത് പിടിച്ചു........

ഈ നടു റോഡിൽ നിന്നോ.. ഏട്ടൻ നടക്കു നമുക്കെ നമ്മുടെ വീട്ടിലേക്കു പോകാം... കിച്ചു അവളെയും അവനെയും വണ്ടിയുടെ പുറകിൽ കയറ്റി വീട്ടിലേക്കു വിട്ടു........... ***************** Adhi നല്ല ദേഷ്യത്തിൽ തന്നെ ആയിരുന്നു... ഓഫീസിൽ ചെന്നിട്ടും എല്ലാരോടും ദേഷ്യം...... അവൾ... അവൾ വരുന്നില്ല പോലും... വേണ്ട വരണ്ട... ഏതോ ഒരുത്തൻ വന്നപ്പോ അവാൾക്കിങ്ങോട്ടു വരാൻ വയ്യ പോലും....... വെണ്ടടി നീ വരണ്ട............. അല്ല ഞാൻ എന്തിനാ അവളെ പറ്റി ആലോചിച്ചു നടക്കുന്നത്.... അവൾ ആരോട് മിണ്ടിയാലും എനിക്കൊന്നും ഇല്ല... adhi ആ റൂമിന് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്നു.... ഇനി അവനു ഗായത്രിയെ ഇഷ്ടം ആയിരിക്കും ഇല്ലേ....... അവൾ എപ്പളും പറയാറില്ലേ ദൂരെ അവൾക്കു വേണ്ടി ഏതോ ചെറുക്കൻ ഉണ്ടെന്നു ഒക്കെ ഇനി ഇവൻ ആണോ.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story