ഗായത്രി: ഭാഗം 43

gayathri arya

എഴുത്തുകാരി: ആര്യ

പെട്ടെന്ന് നിത്യ അങ്ങോട്ടേക്ക് കയറി വന്നു.......... Adhi ഏട്ടാ... ഏട്ടാ..... ഇത്രയും നേരം എന്തോ ആലോചിച്ചു കൊണ്ടിരുന്ന adhi പെട്ടെന്ന് തല ഉയർത്തി നോക്കി..... ഓഹ്.. ഇവളോ... ഇവൾ ഒറ്റ ഒരുത്തി കാരണമാ ഇന്നലെ അങ്ങനെ ഒക്കെ നടന്നത്.... ഞാൻ വന്നിങ്ങോട്ടു കയറി ഇല്ല അപ്പോളേക്കും കെട്ടിയെടുത്തോളും....... ആ കിഷോറിനെ ഓർത്ത ഒന്നും മിണ്ടാത്തത്... adhi അവളോട്‌ മിണ്ടാൻ പോകാതെ തല തിരിച്ചു... Adhi ഏട്ടാ... എന്താ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ... വന്നപ്പോൾ തൊട്ടു ഞാൻ ശ്രെദ്ധിക്കുന്നു എല്ലാവരോടും ചൂടായി സംസാരിക്കുന്നു... എന്താ ഏട്ടന്റെ പ്രോബ്ലം... (നിത്യ ) ലുക്ക്‌ നിത്യ.. എന്റെ കാര്യങ്ങളിൽ മറ്റൊരാൾ തല ഇടുന്നത് എനിക്കിഷ്ടമല്ല..... അത് പോട്ടെ താൻ എന്നോട് ചോദിച്ചിട്ടാണോ ഇങ്ങോട്ട് കയറി വന്നത് ... (adhi ) അത് പിന്നെ adhi ഏട്ടാ ഞാൻ..... (നിത്യ ) Hmm....താൻ ഇപ്പൊ പോ... എനിക്കൊന്ന് ഒറ്റക്കിരിക്കണം...... 😠(adhi )

ഏട്ടാ.... പ്രോബ്ലം എന്താ എന്നോട് പറ.... തന്നോട് എത്ര പ്രാവശ്യം പറയണം... ഒന്നെറങ്ങി പോകുന്നുണ്ടോ... adhi അലറി..... സോറി.. സർ.... അതും പറഞ്ഞു അവൾ അവിടെ നിന്നു ഇറങ്ങി പോയി... adhi കൈ മടക്കി ടേബിൾ ഇടിച്ചു.... എങ്ങനെ ഒക്കെയോ അന്നത്തെ ദിവസം adhi തള്ളി നീക്കി.... ആ ഒറ്റ ദിവസം കൊണ്ടു തന്നെ ആധിയുടെ അടുത്തേക്ക് പോകാൻ പലരും മടിച്ചു............. സമയം മൂന്ന് മണിയോടെ അടുത്തിരുന്നു... adhi ഫയൽ എല്ലാം എടുത്തു വെച്ചു വീട്ടിലേക്കു പോകാൻ ഇറങ്ങി.... സാധാരണ രാത്രി ആയാലും പോകാത്ത ആൾ ഇന്ന് നേരത്തെ പോകുന്നത് കണ്ടപ്പോൾ തന്നെ എല്ലാവർക്കും മനസിലായി അധിക്ക് കാര്യം ആയ എന്തോ പ്രശ്നം ഉണ്ടെന്നു......... adhi വെളിയിൽ വന്നു കാർ എടുത്തു വീട്ടിലേക്കു വിട്ടു........ കാറിൽ ഇരുന്നും അവളുടെ കാര്യങ്ങൾ ഓരോന്നും ആലോചിച്ചു കൂട്ടി.... അല്ല എനിക്ക് എന്താ ഇന്ന് മുഴുവനും പറ്റിയത്.....

ഞാൻ എന്തിനാ ഈ ടെൻഷൻ ഒക്കെ അടിക്കുന്നത്..... എന്നായാലും ഞങ്ങൾ പിരിയാൻ പോകുന്നവർ അല്ലെ.... അപ്പൊ പിന്നെ കല്യാണം കഴിഞ്ഞാലും അവളെ സ്നേഹിക്കുന്ന അല്ല സ്വീകരിക്കാൻ തയാറായ ആരെങ്കിലും ഉണ്ടല്ലോ അത് മതി..... ഓരോന്നും ആലോചിച്ചു കൂട്ടി വീട്ടിൽ എത്തിയത് പോലും അറിഞ്ഞില്ല... ഡോർ തുറന്നു വെളിയിൽ ഇറങ്ങിയതും കണ്ടു ഉമ്മറത്തു ഇരിക്കുന്ന അച്ഛനെ...... എന്താ adhi ഇത്രയും നേരുത്തേ.... (അയാൾ ) അത്.. പിന്നെ ഒരു തലവേദന പോലെ....... എന്നിട്ട് ഇപ്പൊ എങ്ങനുണ്ട്..... (അയാൾ ) കുറവില്ല അച്ഛാ.. ഒന്ന് കിടന്നാൽ മാറും.... ഹ്മ്മ്.... ലക്ഷ്മി ഒന്നിങ്ങോട്ടു വരു.......ലക്ഷ്മി....... dhe വരുന്നു ഏട്ടാ..... സാരി തലപ്പിൽ കയ്യും തുടച്ചു കൊണ്ടു അവർ അങ്ങോട്ടേക്ക് വന്നു.... ഉണ്ണി... നീ എന്താ ഇന്ന് നേരുത്തേ...... ലക്ഷ്മി അവനു നല്ല തലവേദന ഉണ്ടെന്നു ചിലപ്പോൾ പനിക്ക് ആയിരിക്കും.... നീ ചൂടോടെ ഇത്തിരി കാപ്പി ഇട്ടു കൊടുക്ക്‌.....

(ആധിയുടെ അച്ഛൻ) അയ്യോ... മോനെ ഒട്ടും വയ്യങ്കി ഹോസ്പിറ്റലിൽ പോകാം...... (ലക്ഷ്മി അവന്റെ അടുത്തേക്ക് വന്നു കൊണ്ടു പറഞ്ഞു ) എന്റെ അമ്മേ ഒന്ന് ഉറങ്ങി എണീറ്റാൽ ഇതങ്ങു പോകും.... (adhi ) ഹ്മ്മ്... എന്നാ മോൻ വാ...(അവർ അവനെ വിളിച്ചു അകത്തേക്ക് കൊണ്ടു പോയി.... ) adhi നീ ഈ കസേരയിൽ ഇരിക്ക് അമ്മ പോയി ചുക്ക് കാപ്പി ഉണ്ടാക്കിക്കൊണ്ട് വരാം... അയ്യോ അമ്മേ എനിക്ക് ചുക്ക് കാപ്പി വേണ്ട.. (adhi ) പിന്നെ എന്റെ മോൻ കരുതിയോ സാധാ കാപ്പി ആണെന്ന് ...... (ലക്ഷ്മി ) എന്റെ അമ്മേ എനിക്കത് ഇഷ്ടം അല്ലാത്തോണ്ട് അല്ലെ ഞാൻ മരുന്ന് വല്ലതും കഴിച്ചോളാം.... ചുക്ക് കാപ്പി വേണ്ടങ്കിൽ നീ കുടിക്കേണ്ട.. അമ്മ സാധാ കാപ്പി ഇട്ടോണ്ട് തരാം... അതും പറഞ്ഞു അവർ അടുക്കളയിലേക്കു പോയി... കുറച്ചു കഴിഞ്ഞപ്പോൾ അവനുള്ള കാപ്പിയുമായി അവർ വന്നു..... adhi അത് കുടിച്ചു വേഗം മുകളിലേക്കു പോയി.........

മുറിയുടെ അടുത്ത് വന്നതും ഡോർ അടഞ്ഞു കിടക്കുന്നു... adhi കതകു തുറന്നു അകത്തേക്ക് കയറി.... ആ മുറി മുഴുവനും അവന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ അവളെ തേടി.... എങ്ങും അവളില്ലായിരുന്നു.... അവന്റെ കണ്ണുകളിൽ നിരാശ പടർന്നു.......... കുളിച്ചു കഴിഞ്ഞു വേഗത്തിൽ അവൻ താഴേക്കു ഇറങ്ങി വന്നു..... മുത്തശ്ശിയും അമ്മയും ടിവിയുടെ മുന്നിൽ തന്നെ ആയിരുന്നു ... അവിടെയും അവൾ ഇല്ലായിരുന്നു....adhi സ്റ്റെപ്പിൽ നിന്നും താഴേക്കു ഇറങ്ങി വന്നു .... ലക്ഷ്മിയുടെ അടുത്തേക്ക് വന്നിരുന്നു.... മോനെ ഇപ്പൊ എങ്ങനെ ഉണ്ട്..... ലക്ഷ്മി അത് ചോദിച്ചതും adhi അവരുടെ മടിയിൽ തല വെച്ചു കിടന്നു........ ഇപ്പൊ കുറവുണ്ടമ്മേ.... അതും പറഞ്ഞു അവൻ കണ്ണുകൾ അടച്ചു കിടന്നു.......... ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി........... ഒരുപാട് നാളുകൾക്കു ശേഷം തന്റെ മകൻ പഴയതു പോലെ തന്റെ മടിയിൽ തല വെച്ചു കിടക്കുന്നു....

അകത്തേക്ക് കയറി വന്ന ആധിയുടെ അച്ഛൻ അവിടെ തന്നെ നിന്നു.... താൻ എന്താണ് ഈ കാണുന്നത്...... അയാൾ മുണ്ടിന്റെ ഒരു ഭാഗം എടുത്തു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു...... ലക്ഷ്മിയും അയാളെ തന്നെ നോക്കി ഇരുന്നു.... പണ്ട് മിഥുനും ആധിയും ഒരുപോലെ രണ്ട് സൈഡിൽ ആയി തല വെച്ചു കിടക്കുന്നത് അവർ ഓർത്തു......... തന്റെ ഉണ്ണി തിരികെ വരും എന്നവർക്ക് മനസിലായി.. നേരം സന്ധ്യയോടു അടുത്തിരുന്നു .... adhi ഉറങ്ങി പോയത് കൊണ്ടു ലക്ഷ്മി അവനെ വിളിച്ചില്ല ഒരുപാട് നാളുകൾക്ക് ശേഷം അല്ലെ അവൻ ഇങ്ങനെ കിടക്കുന്നത്... അവൻ കിടന്നോട്ടെ എന്നവർ കരുതി..... കുറച്ചു കഴിഞ്ഞപ്പോൾ adhi കണ്ണുകൾ തുറന്നു...പഴേ പടി തന്നെ കിടന്നു......... ഉണ്ണി സന്ധ്യ ആയില്ലേ... ഇനിം കിടക്കുവാണോ എണീറ്റു ഇരിക്ക്... മുത്തശ്ശി അങ്ങനെ പറഞ്ഞപ്പോൾ അവൻ എണീറ്റിരിന്നു..... അമ്മേ...... എന്താ ഉണ്ണി....... അത്... അവളെന്തിയെ... ഗായത്രി.... ഹ്മ്മ്...

നീ ഇപ്പളെങ്കിലും ചോദിച്ചല്ലോ.... നിങ്ങള് രാവിലെ പോയപ്പോൾ കിച്ചൂന്റെ കൂടെ ഒരു കൊച്ചൻ വന്നില്ലേ......... അത് ഗായത്രിയുടെ അമ്മാവന്റെ മോൻ ആ..... കിച്ചൂന്റ കൂടെ ഗായത്രി മോളു വീട്ടിലേക്കു പോയി... ഫോൺ വിളിച്ചു എന്നോട് പറഞ്ഞു..... വീട്ടിൽ അവരൊക്കെ വന്നപ്പോൾ മോൾക്ക്‌ എന്ത് സന്തോഷം ആയിരുന്നെന്നോ.. അത് കൊണ്ട് ഞാൻ മോളോട് പറഞ്ഞു വയികിട്ടു വന്നമതി എന്ന്..... പക്ഷെ ഇതുവരെ മോളെ കണ്ടില്ല.... ഇനി കിച്ചു കൊണ്ട് വിടുമായിരിക്കും......... അമ്മാവന്റെ മോൻ ആയിരുന്നോ.. 🤔.... ഞാൻ എണീറ്റു മുറിയിലേക്ക് നടന്നു........ adhi............ adhi പെട്ടന്ന് തിരിഞ്ഞു അവന്റെ അച്ഛൻ ആയിരുന്നു അത്...... സമയം ഒരുപാട് ആയില്ലേ.. നീ പോയി ഗായത്രി മോളെ കൂട്ടികൊണ്ട് വാ....... adhi തിരിച്ചൊന്നും പറയാതെ അവളുടെ വീട്ടിലേക്കു പോകാൻ ഇറങ്ങി....... adhi മോളു വരുന്നില്ലെന്ന് പറഞ്ഞ നീ നിബന്ധിക്കാൻ പോകണ്ട.....

കേട്ടോ... മോൾ അവിടെ ഒരു ദിവസം നിന്നോട്ടെ...... (ലക്ഷ്മി ) ഹ്മ്മ്.... adhi കൂടുതൽ ഒന്നും മിണ്ടാതെ ഗായത്രിയുടെ വീട് ലക്ഷ്യം ആക്കി നടന്നു.... ഗേറ്റ് കടന്നു അകത്തു കയറിയതും കേട്ടു അവളുടെ വീട്ടിൽ നിന്നുള്ള ഒച്ചയും ബഹളവും..... കാർ പോർച്ചു കടന്നു അവളുടെ വീടിന്റെ പടി ചവിട്ടിയതും അകത്തു നിന്നു ഗായത്രിയെ ഞാൻ കണ്ടു............ അവളെ കണ്ടപ്പോൾ ഇത്രയും നേരം ഉള്ളിൽ ഉണ്ടായിരുന്ന വീർപ്പു മുട്ടൽ ഒക്കെ പോയത് പോലെ തോനുന്നു..... അവളുടെ അടുത്തേക്ക് നീങ്ങാൻ പോയതും എന്റെ കാലുകൾ അവിടെ തന്നെ നിന്നു....... സിദ്ധു അവളെ എടുത്തു പൊക്കി കറക്കുന്നു.............. അവളും നല്ല സന്തോഷത്തിൽ.......... പിന്നെ ഒന്നും നോക്കില്ല അവരുടെ വീടിന്റെ കാളിങ് ബെൽ അടിച്ചു..... പെട്ടെന്ന് കിച്ചു വെളിയിലേക്കിറങ്ങി വന്നു....... അഹ് അളിയൻ ആയിരുന്നോ........... കേറി വാ....... അതും പറഞ്ഞു കിച്ചു അവനെയും കൂട്ടി അകത്തേക്ക് കയറി...... കിച്ചനു പുറകിൽ വരുന്ന ആധിയെ കണ്ടതും ഇത്രയും നേരം സന്തോഷത്തോടെ ഇരുന്ന ഗായുവിന്റെ മുഖം മങ്ങി............... പെട്ടെന്ന് അവൾ സിദ്ധു ന്റെ കയ്യിൽ നിന്നും ചാടി ഇറങ്ങി...

ഒരുപാട് ദേഷ്യവും ഉള്ളിൽ എവിടെ ഉള്ള സങ്കടം... രണ്ടും അവന്റെ മുഖത്തു അവൾക്കു കാണാമായിരുന്നു..... ഇരിക്ക് adhi.... എന്താ നിക്കുന്നത്.... ഗായത്രിയെ നോക്കി നിൽക്കുന്ന ആധിയോടു കിച്ചു പറഞ്ഞതും അവൻ വന്നിരുന്നു... കിച്ചു പോയി പറഞ്ഞതും അവിടേക്കു ഗൗരിയും മധുവും വന്നു.... അമ്മേ അധിക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കു...... (കിച്ചു ) ആന്റി.... അല്ല അമ്മേ എനിക്കൊന്നും വേണ്ട....... ഞാൻ ഗായത്രിയെ കൊണ്ട് പോകാൻ വന്നതാ.... അമ്മ പറഞ്ഞു അവള് വയികിട്ടു വരാമെന്ന്... ഇതുവരെ കാണാഞ്ഞപ്പോ..... adhi പറഞ്ഞു നിർത്തി ...... എന്റെ അളിയാ ഇങ്ങനെ വളച്ചു കെട്ടി പറയാതെ നേരെ അങ്ങ് പറ.... ഗായത്രിയെ കാണാതെ ഇരിക്കാൻ വയ്യാത്തത് കൊണ്ട് കൂട്ടികൊണ്ട് പോകാൻ വന്നതാണെന്ന്... 🤣(കിച്ചു ) adhi പെട്ടെന്ന് ഗായുവിനെ നോക്കി അവളുടെ മുഖത്തു പ്രേതെകിച്ചു ഭാവം ഒന്നും ഇല്ലാരുന്നു...

സെയിം അവസ്ഥ തന്നെ സിദ്ധുവിന്റെ മുഖത്തും adhi കണ്ടു പിന്നെ അവനു അവിടിരിക്കാൻ തോന്നിയില്ല.. ....... എന്നാ ഞാൻ ഇറങ്ങുവാ.... ഗായത്രി വരുന്നുണ്ടോ......... (adhi ) ഇല്ല.... എടുത്തടിച്ചത് പോലെ ആയിരുന്നു അവളുടെ മറുപടി......... ഹ്മ്മ്... ശെരി... എന്നാൽ ഗായത്രിക്ക് ഇഷ്ടം ഉള്ളപ്പോൾ അങ്ങോട്ട്‌ വരാം... അതും പറഞ്ഞു adhi നടന്നതും..... adhi... അവിടെ നിക്ക്....... എന്താ ഗായത്രി ഇത് അവൻ നിന്നെ കൂട്ടാൻ വന്നതല്ലേ... സിദ്ധു ഇനി ഇവിടെ തന്നെ ഇല്ലേ.. നാളെ രാവിലെ നീ ഇങ്ങോട്ട് വാ.... എല്ലാവരോടും ചോദിച്ചിട്ട് രണ്ട് ദിവസം ഇവിടെ നിന്നോ.... ഇപ്പോ നീ ആദിയുടെ കൂടെ പോ....... (കിച്ചു ) ഗൗരിയും മധുവും അതിനു സപ്പോർട്ട് ചെയ്യ്തു.... അപ്പൊ ഈ നാറി ഇനി എന്നും ഇവിടെ ഉണ്ടോ......, 🙄(adhi ) ഹ്മ്മ്... ഇന്ന് ഞാൻ പോകാം പക്ഷെ ഇനി ഒരാഴ്ചത്തേക്ക് ഞാൻ ഇങ്ങു വരും കേട്ടല്ലോ.... (ഗായു ) ശെരി എടി കാന്താരി...

അതും പറഞ്ഞു സിദ്ധു അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചു... അവൾ പെട്ടെന്ന് വീടിനു പുറത്തേക്കിറങ്ങി... യാത്ര പറഞ്ഞു ആധിയും ഇറങ്ങി........ എല്ലാവരുടെയും മുഖത്തു സന്തോഷം ഉണ്ടായിരുന്നു എന്നാൽ ആദിയുടെ മനസ്സിൽ മാത്രം........... രണ്ടാളും ഗേറ്റ് നു വെളിയിൽ ഇറങ്ങി.... രണ്ടാളും ഒരുമിച്ചു നടക്കുന്നുണ്ടങ്കിലും ഒന്നും മിണ്ടുന്നില്ല..... ഓ ഇവടെ മുഖത്തു നല്ല വെഷമം ഉണ്ടല്ലോ.. ഇനി ആ സിദ്ധുനേ കാണാൻ പറ്റാത്തൊണ്ടായിരിക്കും....... (adhi ) വീട്ടിലേക്കു വന്നതും ലക്ഷ്മി അവരുടെ അടുത്തേക്ക് വന്നു സിദ്ധു നേ പറ്റി ചോദിച്ചു..... ഗായത്രി സന്തോഷത്തോടെ അവനെ പറ്റി സംസാരിക്കാൻ തുടങ്ങി.......... അവനെ പറ്റി പറയാൻ അവൾക്കു നൂറു നാവ....... 🙄 (adhi ) ലക്ഷ്മി അവരെ ആഹാരം കഴിപ്പിച്ചു മുകളിലേക്ക് വിട്ടു....... **************** മുറിയിൽ എത്തിയ ഗായു ദേഷ്യത്തോടെ പായ എടുത്തു തറയിൽ വിരിക്കുന്നതും പതിയെ ആധിയെ ദേഷ്യത്തിൽ ഓരോന്നൊക്കെ പറയുന്നത് കേട്ടപ്പോൾ അധിക്ക് ചിരി വന്നു..... വാതിലിനു കുറ്റി ഇട്ടു അവൻ അവളുടെ അടുത്തേക്ക് വന്നു........

എന്താ... ഗായു ഇത്.. എന്നെ തെറി പറയുമ്പോ നിനക്കിത്തിരി ഉറക്കെ പറഞ്ഞൂടെ എന്നാലല്ലേ എനിക്കൂടെ കേൾക്കാൻ പറ്റു...... (adhi ) എടൊ എനിക്ക് തന്റെ കൂട്ട് കാണുന്നവരെ എല്ലാം തെറി പറഞ്ഞു നടക്കാൻ പ്രാന്തില്ല..... (ഗായു ) പിന്നെ എന്താടി നിന്റെ പ്രശ്നം..... അവനെ കാണാൻ പറ്റാത്തതാണോ........ എന്നാ ഈ നിമിഷം നിന്നെ ഞാൻ അവിടെ കൊണ്ട് പോയി വിടാം....., 😠😠😠(adhi ) ആണെന്ന് കൂട്ടിക്കോ.... എനിക്കെന്റെ സിദ്ധു ഏട്ടനെ ജീവനാ... പ്രാന്താ..... ഗായത്രി അത് പറഞ്ഞതും.... ഡീ............ adhi അവളെ അടിക്കാൻ കയ്യോങ്ങി...... തോട്ടു പോകരുത്...... എന്താ താലി കെട്ടിയ പെണ്ണ് മറ്റൊരുത്തനെ പറ്റി പറഞ്ഞപ്പോ തനിക്കു നൊന്തോ... ഞാൻ സിദ്ധു ഏട്ടനോട് മിണ്ടിയപ്പോൾ adhi ഏട്ടന്റെ മുഖം മാറുന്നത് ഞാൻ കണ്ടതാ...... നിങ്ങള് നൂറിന് നൂറ്റൊന്നു വെട്ടം എന്റെ മീര.. എന്റെ മീര എന്നൊക്കെ പറയുമ്പോ എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്ക്....... ഗായത്രി അത് പറഞ്ഞു തിരിഞ്ഞു...... adhi കട്ടിലിൽ പോയി ഇരുന്നു.... നീ ആരുടെ കൂടെ പോയാലും ഈ അധിക്ക് ഒന്നും ഇല്ല... പോയി ജീവിച്ചാൽ മതി...

അവനെ കാണുമ്പോളെ കള്ള ലക്ഷണം ആണ്... അതുകൊണ്ട് ഞാൻ പറഞ്ഞന്നേ ഉള്ളെ...... അതും പറഞ്ഞു adhi കട്ടിലിലേക്ക് കിടന്നു... ഇങ്ങേർക്ക് ശെരിക്കും അസൂയയാ...... എടാ adhi മോനെ നിങ്ങളെ ഞാൻ ഇന്നലെ രാത്രിയിലെ മനസിലാക്കി........ (ഗായു ) എന്തൊരു കഷ്ടമാ എന്റെ കൃഷ്ണ..... ഈ തറയിൽ കിടന്നു എന്റെ നടു ഒടിഞ്ഞു ഞാൻ ചാകുവാ....... എന്റെ വീട്ടിൽ ആയിരുന്നെങ്കിൽ എനിക്ക് കട്ടിലിൽ എങ്കിലും കിടക്കാമായിരുന്നു...... (ഗായു തറയിൽ ഇരുന്നു കൊണ്ട് adhi കേൾക്കാൻ പാകത്തിൽ വിളിച്ചു കൂവി ) ഇവളെ ഇന്ന് ഞാൻ adhi വീണ്ടും കട്ടിലിൽ നിന്നും എണീറ്റു...... ദേ പെണ്ണെ മിണ്ടാതെ കിടന്നില്ലങ്കിൽ ഉണ്ടല്ലോ....... (adhi ) ഇല്ലങ്കിൽ താൻ എന്തൊടുക്കും...... (ഗായു ) കൊന്നു വല്ല തോട്ടിലും തള്ളും പറഞ്ഞില്ലാന്നു വേണ്ട...... (adhi ) ഓ പിന്നെ ഇങ്ങു വാ..... ഇങ്ങേരു വേണേ അതും ചെയ്യും ഗായത്രി മിണ്ടാതെ കിടന്നുറങ്ങുന്നതാ നിനക്ക് നല്ലത്......... ഗായത്രി തല വഴി പുതപ്പു മൂടിയതും adhi വീണ്ടും കിടന്നു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story