ഗായത്രി: ഭാഗം 44

gayathri arya

എഴുത്തുകാരി: ആര്യ

ഗായത്രി കിടന്നതും ആധിയുടെ ഫോൺ ബെല്ലടിച്ചു...... ഇതാരാ ഈ നേരത്ത്..... അറിയാത്ത നമ്പർ ആണല്ലോ... അവൻ കാൾ എടുത്തു സംസാരിക്കാൻ തുടങ്ങി.... ഹലോ.... ആരാ... (adhi ) adhi അല്ലെ.... അഹ് അതേല്ലോ.. ഇതാരാ....... (adhi ) adhi ഞാൻ സിദ്ധാർഥ് ആണ്....... ഓ.... എന്താടോ ഈ ടൈം ഇങ്ങനൊരു വിളി... 😒(adhi ) അത് പിന്നെ. ഗായത്രിക്കു ഒന്ന് ഫോൺ കൊടുക്കുമോ.... (സിദ്ധു ) അത്... പിന്നെ ഗായത്രി ഉറങ്ങി........ (adhi ) ഞാൻ ഉറങ്ങിയിട്ടില്ല adhi ഏട്ടാ..... പെട്ടെന്ന് തലയിൽ നിന്നും പുതപ്പു മാറ്റി ഗായത്രി എണീറ്റു..... നാശം..... ഇവനൊക്കെ നേരിട്ട് കാണുമ്പോ മിണ്ടിക്കൂടെ... എന്റെ ഫോണിൽ വിളിച്ചതും പോരാ എന്റെ ഭാര്യയോട് പഞ്ചാര അടിക്കുവേം വേണം.. 🙄🙄(adhi ) adhi ഏട്ടാ സിദ്ധു എട്ടാൻ ആണോ വിളിച്ചത്... ഇങ്ങു കൊണ്ട് വാ.... adhi ഫോൺ കൊടുക്കുന്നതിനു മുന്നേ ഗായത്രി അത് തട്ടി പറിച്ചു..... ഹലോ... ഏട്ടാ.... എന്താ വിളിച്ചത്........

adhi അവരു സംസാരിക്കുന്നിടത്തേക്കു ചെവി കൂർപ്പിച്ചു...... എന്നാൽ സിദ്ധു സംസാരിക്കുന്നത് കേൾക്കാൻ പറ്റുന്നില്ലായിരുന്നു.. അതിനെന്താ സിദ്ധു ഏട്ടാ നാളെത്തന്നെ പോകാം.. ഞാൻ റെഡി ആ..... ഏട്ടൻ എപ്പോ വരും... രാവിലെയോ... അഹ് ശെരി.. ഞാൻ റെഡി ആയി നിക്കാം..... എന്ത് adhi ഏട്ടന് പ്രോബ്ലം ഒന്നും ഇല്ല.... ആർക്കാടി പ്രോബ്ലം ഇല്ലാത്തത്... (adhi ) ഗായത്രി കുറച്ചു നേരം കൂടി സംസാരിച്ചിട്ട് ഫോൺ വെച്ചു...... അവൾ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു..... ഇത് കണ്ടിട്ട് അധിക്ക് സഹിച്ചില്ല..... അവൻ എങ്ങനെ ഒക്കെയോ അന്ന് രാത്രി കിടന്നുറങ്ങി.......... **************** പിറ്റേന്ന് നേരം വെളുത്തതും...... Adhi അവളെ അവന്റെ കൂടെ വിടരുത്.... നിന്റെ കുരുട്ടു ബുദ്ധിയിൽ എന്തെങ്കിലും തെളിയുന്നുണ്ടോ എന്ന് നോക്ക്..... adhi മുകളിൽ കറങ്ങുന്ന ഫാനിലേക്കു നോക്കി കിടന്നു..... പെട്ടെന്ന് അവന്റെ തലയിൽ 5സ്റ്റാറുകൾ ഒരുമിച്ചു കത്തി... 😁😁 adhi നീ മുത്താണെടാ... അങ്ങനെ എന്റെ ജീവിതം കളഞ്ഞട്ടു അവള് അവന്റെ കൂടെ ഇന്ന് പോകണ്ട... എടി ഗായത്രി നീ എന്റെ പെണ്ണ് എനിക്ക് തന്ന ഗിഫ്റ്റ് പൊട്ടിക്കും ഇല്ലെടി......

adhi തലവഴി പുതപ്പെടുത്തു മൂടി..... ചുരുണ്ടു കൂടി കിടന്നു........... കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രി എണീറ്റു.... പാ മടക്കി വെച്ചു.... ബെഡിലേക്കു നോക്കിയപ്പോൾ ഒരാള് ചുരുണ്ടു കൂടി കിടക്കുന്നു... ഇങ്ങേർക്ക് ഇതെന്തുവാ പറ്റിയത്....... ഇന്നലെ രാത്രിയിൽ കിടക്കുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ... വിറക്കുന്നുമുണ്ട്...... ഗായത്രി അവനടുത്തു ചെന്നിരുന്നു..... adhi ഏട്ടാ...... (ഗായു ) ഏട്ടാ... ഓഫീസിൽ പോകുന്നില്ലേ.......... ഇല്ല... (adhi ) അതെന്താ.. (ഗായു ) എനിക്കൊട്ടും വയ്യാടി.... നീ അമ്മയോട് ഇങ്ങോട്ട് ഒന്ന് വരാൻ പറയാമോ..... (adhi ) അയ്യോ.. എന്താ adhi ഏട്ടാ പറ്റിയത്.... ഏട്ടൻ ഇങ്ങോട്ട് തിരിഞ്ഞേ..... ഗായത്രി അത് പറഞ്ഞതും adhi തിരിഞ്ഞു കിടന്നു... കണ്ണൊക്കെ ചുമന്നു കിടക്കുന്നെല്ലോ... എന്താ പനിയാണോ.... കണ്ണിൽ നിന്നു വെള്ളവും വരുന്നുണ്ട്..... (ഗായു ) അഹ് അത് പിന്നെ വിക്സ്.... 😬...അല്ല തലവേദന എടുത്തപ്പോ വിക്സ് തേച്ചതാ.......

എന്റെ അമ്മോ ഈ കള്ളം പറയുന്നവരെ സമ്മതിക്കണം... എന്തായാലും ഇവള് വിശ്വസിച്ചു..... അത് മതി..... 😁😁😁(adhi ഏറു കണ്ണിട്ടു അവളെ നോക്കി ) adhi ഏട്ടാ എന്നാൽ ഹോസ്പിറ്റലിൽ പോകാം... ഞാൻ അമ്മയോട് ചെന്നു പറയാം....... അതും പറഞ്ഞു ഗായത്രി താഴേക്കു പോയി...... . adhi സന്തോഷം കൊണ്ട് ബെഡിൻ കിടന്നു കാലിട്ടടിച്ചു........... (adhi ) കുറച്ചു കഴിഞ്ഞപ്പോൾ ലക്ഷ്മി യുടെ സംസാരം കേട്ട adhi പഴേ പടി വീണ്ടും കിടന്നു....... മോനെ adhi എന്താടാ പറ്റിയത്..... വാ ഹോസ്പിറ്റലിൽ പോകാം.... ഇന്നലെ തലവേദന ഉണ്ടന്ന് പറഞ്ഞപ്പോൾ തന്നെ അച്ഛൻ പറഞ്ഞതാ പനിക്ക് ആയിരിക്കും എന്ന്..... ലക്ഷ്മി അവന്റെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു..... ഒന്നുല്ല അമ്മേ ഒന്ന് കിടന്നാൽ മാറിക്കോളും..... അമ്മേ ഉള്ളിൽ ഭയങ്കര ചൂട് പോലെ... ഇത്തിരി തുണി നനച്ചു കൊണ്ട് വരാമോ..... (adhi ) മോളെ.... ലക്ഷ്മി വിളിച്ചപ്പോൾ അതെന്തിനാണെന്നു മനസിലാക്കിയ ഗായത്രി താഴേക്കു പോയി..... ഇങ്ങേർക്ക് ഞാൻ തോട്ടപ്പോൾ ചൂടൊന്നും ഇല്ലായിരുന്നല്ലോ.. പെട്ടെന്ന് എന്ത് കൊണ്ട ഈ പനി വന്നത്......

അതും ആലോചിച്ചു അവൾ അവനുള്ള വെള്ളവും നനച്ച തുണിയും ആയി മുകളിലേക്കു വന്നു........... ലക്ഷ്മി അവന്റെ നെറ്റിക്ക് നനച്ച തുണി ഇട്ടു കൊടുത്തു..... മോളെ ഗായത്രി ഇത് ഉണങ്ങുന്നതിനു അനുസരിച്ചു വീണ്ടും നനച്ചിട്ടു കൊടുക്കണം കേട്ടോ..... അവൾ ഒന്ന് തലയാട്ടി.......... ലക്ഷ്മി അവനുള്ള മരുന്ന് കൊടുത്തു... (പരാസിറ്റാമോൾ )......അവൻ കണ്ണുകൾ അടച്ചു വീണ്ടും കിടന്നു.... മോളെ ഞാൻ താഴേക്കു പോകുവാ..... ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞാൽ അവൻ കേൾക്കില്ല... മോളവനെ നോക്കിക്കോണേ.... എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കു... അമ്മ അവനു കുറച്ചു കഞ്ഞി ഉണ്ടാക്കി കൊണ്ട് വരാം.... അതും പറഞ്ഞു ലക്ഷ്മി പോയി..... ഗായത്രി അവന്റെ അടുത്തേക്ക് വന്നിരുന്നു..... ഇങ്ങേർക്ക് വയ്യയോ ശെരിക്കും... അതോ ഇനി.... അഹ് വയ്യായിരിക്കും... ഇന്നുവരെ വയ്യാനും പറഞ്ഞു നടന്നട്ടില്ലല്ലോ... ഇനി ശെരിക്കും വയ്യാത്തത് ആയിരിക്കാം.....

adhi അവളെ ഇടയ്ക്കു ഏറു കണ്ണിട്ടു നോക്കാനും മറന്നില്ല... അവന്റെ നെറ്റിയിലെ തുണി ഉണങ്ങുമ്പോൾ അവൾ വീണ്ടും നനച്ചിട്ടു കൊടുത്തു കൊണ്ടേ ഇരുന്നു............... ഗായത്രി........ സിദ്ധു ഏട്ടാ..... അവൾ ഓടി വാതിക്കൽ നിക്കുന്ന സിദ്ധുന്റെ അടുത്തേക്ക് ചെന്നു........ ഓ വന്നല്ലോ ശവം..... ഇവനെ... ഇതിനെ ഒക്കെ എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തത്... മനുഷ്യന്റെ ഉള്ള സമാധാനം കൂടി കളയാൻ വന്നോളും പന്നി... പനി അഭിനയിച്ചു കിടക്കുന്നുണ്ട അല്ലങ്കിൽ ഇവനെ കാലു മടക്കി തൊഴിച്ചേനെ ഞാൻ..... 🙄🙄😠😠😠😠😠.... (adhi ) എടി നിന്നോട് ഞാൻ ടൈം പറഞ്ഞതല്ലേ... നിന്നെ താഴേ വന്നു നോക്കി നിന്നപ്പോൾ കണ്ടില്ല പിന്നെ ഇങ്ങു പോണു........ (സിദ്ധു ) ഓഹോ അപ്പൊ ഈ നാറിക്ക് എന്റെ റൂം വരെ അറിയാമോ ഇത്രയും കറക്റ്റ് ആയി വരാൻ....... (adhi ) അപ്പൊ ഏട്ടന് റൂം അറിയാരുന്നോ.... (ഗായു ) ഇല്ലടി നിന്നെ കാണാതെ കയറി വന്നപ്പോ ലക്ഷ്മി ആന്റി ആ പറഞ്ഞു തന്നത്.... (സിദ്ധു ) ഹ്മ്മ്... (ഗായു ) അപ്പൊ പോരാളി ഇപ്പൊ ഒറ്റുകാരി ആയി ഇല്ലേ... മാതാശ്രീ...... ഞാൻ ഇവിടുന്നു ഒന്ന് എണീറ്റോട്ടെ കേട്ടോ.. 🙄(adhi ) ഗായത്രി നീ വേഗം വാ... ടൈം പോകുന്നടി........

അല്ല നീ റെഡി ആയും ഇല്ലിയോ...... എന്താ ഗായു ഇത്.... (സിദ്ധു ) എന്റെ സിദ്ധു ഏട്ടാ ഞാൻ വരാൻ ഇറങ്ങിയതാ അപ്പോള അയാൾക്ക്‌ അല്ല adhi ഏട്ടന് പനി ആണെന്ന് അറിഞ്ഞത്... ഇനി ഇപ്പൊ വരവൊന്നും നടക്കില്ല... അത് കൊണ്ട് നമുക്ക് വേറെ ഒരു ദിവസം പോകാം എന്താ......... (ഗായു ) പെട്ടന്ന് ആധിക്കു എന്താ പറ്റിയത്... ഇന്നലെ നൈറ്റ്‌ അവിടെ വന്നപ്പോളും പയറുമണി പോലെ ചാടി നടന്നതല്ലേ... ആക്ച്വലി എന്താ ആദിത്യ പറ്റിയത്........ അതും ചോദിച്ചു സിദ്ധു അവനടുത്തേക്കു വന്നു...... ഈച്ച പറ്റിയതാടാ പട്ടി..... നീ എന്നെ ആക്കിയതാണെന്നു മനസിലാക്കാൻ എനിക്ക് അതികം സമയം വേണ്ടടാ.... 😠😠😠(adhi ) എന്താ adhi ചോദിച്ചത് കേട്ടില്ലേ പെട്ടെന്ന് എങ്ങനെ ആണ് ഈ പനി വന്നത്..... (സിദ്ധു ) പെട്ടന്ന് വന്ന പനി അല്ല.... ഇന്നലെ മുതലേ തലവേദന ഉണ്ടായിരുന്നു............... adhi ഒന്ന് കനപ്പിച്ചു തന്നെ പറഞ്ഞു.......... ഒക്കെ........ adhi ഞാൻ ഇവളെ കൊണ്ട് പൊക്കോട്ടെ.... (സിദ്ധു ) എന്താ.... 😳

😳ആധിയുടെ കണ്ണുകൾ വെളിയിൽ വരും എന്നാ അവസ്ഥ ആയിരുന്നു.... ഇത് കണ്ടപ്പോൾ ഗായത്രിക്കു ചിരി വന്നു... പെട്ടെന്ന് ആണ് അവനു ബോധം വന്നത്... ഇപ്പൊ എന്തുവാ പറഞ്ഞതെന്ന്........ എടൊ adhi ഇവളെ കൊണ്ട് പൊക്കോട്ടെ എന്ന് ചോദിച്ചത് എനിക്ക് അത്യാവശ്യം ആയി ഒരു സ്ഥലം വരെ പോകണമായിരുന്നു... ഞാൻ വരുമ്പോ ഇവളെയും കൊണ്ട് പോകും അവിടെ കൊണ്ട് പൊക്കോട്ടെ എന്നാ....... (സിദ്ധു ) അയ്യേ എല്ലാത്തിനും മുന്നിൽ നാണം കേട്ടല്ലോ.... അഹ് അവള് വരുന്നെങ്കിൽ കൊണ്ട് പൊക്കോ....... Adhi അതും പറഞ്ഞു അവളെ നോക്കി...... ഗായത്രി... നിന്റെ adhi ഏട്ടൻ പൊക്കോളാൻ പറഞ്ഞിട്ടുണ്ട് നീ വേഗം റെഡി ആകു......... adhi പെട്ടെന്ന് തല തിരിച്ചു........ സിദ്ധു ഏട്ടാ... ലക്ഷ്മി അമ്മ കണ്ടാൽ എന്ത് കരുതും... അതോണ്ട് വേറെ ഒരു ദിവസം പോകാം എന്താ....(ഗായു) ഹ്മ്മ്....എന്നാ ഞാൻ പോവാടി... പിന്നെ വരാം....... നീ നൈറ്റ്‌ അങ്ങോട്ട്‌ വരില്ലേ......... ഹ്മ്മ് നോക്കട്ടെ..... (ഗായു )

എടി നീ ചായ ഇട്ടോണ്ട് വരുമോ എനിക്ക് ആധിയോടു ഒരു കാര്യം. സംസാരിക്കാൻ ഉണ്ട്......... ഗായത്രി താഴേക്കു പോയി....... എടൊ തനിക്കു നേരെ ഇരിക്കാൻ പറ്റുമോ കുറച്ചു നേരത്തേക്ക് എനിക്ക് തന്നോട് അത്യാവശ്യം ആയി ചിലത് പറയാൻ ഉണ്ട്... (സിദ്ധു ) ഇനി ഇവന് എന്ത് തേങ്ങകുല ആണോ പറയാൻ ഉള്ളത്.......... adhi എണീറ്റ് നേരെ ഇരുന്നു.......... ആദിത്യ..... ഞാൻ പറയുന്നത് താൻ ശ്രെദ്ധിച്ചു കേൾക്കണം........ ഗായത്രിയും താനും തമ്മിൽ വലിയ ചേർച്ചയിൽ അല്ല പോകുന്നത് എന്ന് എനിക്കറിയാം കാരണം ഞാൻ വന്ന ഇന്നലെ ഒറ്റ ഒരു ദിവസം കൊണ്ട് തന്റെ പ്രേവര്തിയിൽ നിന്നും അവളുടെ പെരുമാറ്റത്തിൽ നിന്നും എനിക്കൊരു കാര്യം മനസിലായി നിങ്ങൾ തമ്മിൽ എന്താണെന്നു..... എന്തുണ്ടെങ്കിലും അവൾ എന്നോട് പറയും എന്നാ വിശ്വാസം പോലും പോയി......... എന്നോടും കിച്ചുനോടും ഒരുപോലെ ആയിരുന്നു അവൾ എല്ലാം ഷെയർ ചെയ്യുന്നത്....

എല്ലാ വെക്കേഷനും നാട്ടിൽ വരുന്നത് തന്നെ ഞങ്ങൾ ഒത്തു കൂടാൻ ആയിരുന്നു...... adhi തലയും താഴ്ത്തി തന്നെ ഇരുന്നു............. ഒന്നും മിണ്ടാതെ.... adhi എനിക്ക് ഗായത്രിയെ ഇഷ്ടം ആണ്........ പെട്ടെന്ന് adhi സിദ്ധുനേ നോക്കി........ നിങ്ങളിലെ പ്രോബ്ലം എന്താണെന്നു അറിയാൻ ഞാൻ ഇന്നലെ അവളോട്‌ കാര്യങ്ങൾ തിരക്കി കൂടുതൽ ചോദിച്ചപ്പോൾ അവൾ പറഞ്ഞു.... സ്നേഹിച്ച പെണ്ണിന് വേണ്ടി കാത്തിരിക്കുക ആണെന്ന് താൻ എല്ലാം അറിഞ്ഞിട്ടാണ് അവൾ തനിക്കു താലി കെട്ടാൻ നിന്നു തന്നതെന്നൊക്കെ........ അവളെ ഇട്ടു തട്ടി കളിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല adhi... ഞാൻ കൊണ്ട് പോകും എന്റെ പെണ്ണിനെ അധികം വായിക്കാതെ..... അതും പറഞ്ഞു സിദ്ധു വെളിയിലേക്കിറങ്ങി.... പെട്ടെന്ന് ഗായു ചായയുമായി അകത്തേക്ക് കയറി വന്നു.... അല്ല ഏട്ടൻ പോകാൻ ഇറങ്ങുവാണോ... എന്നെ കൊണ്ട് ഈ ചായ ഇടീപ്പിച്ചിട്ടു.....(ഗായു ) എന്റെ ഗായു... നീ ഉണ്ടാക്കിയ ഈ ചായ കുടിച്ചിട്ടെ ഞാൻ പോകു...... അതും പറഞ്ഞു സിദ്ധു അവളുടെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു ........ ഇതു കണ്ടതും അധിക്ക് ദേഷ്യം ഇരച്ചു കയറി..... ചായ കപ്പ്‌ ഗായത്രിയുടെ കയ്യിൽ കൊടുത്തു. ആധിയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി പോയി.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story