ഗായത്രി: ഭാഗം 45

gayathri arya

എഴുത്തുകാരി: ആര്യ

അവൻ പറഞ്ഞത് ശെരിയാ...... ഞാൻ അവളെ തട്ടി കളിക്കുവാ......... ഒരുപക്ഷെ എല്ലാം അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും അവൻ ഈ കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു...... ഗായത്രിക്കു ചേരുന്നത് സിദ്ധു ആ...... ഇപ്പൊ അവളെ സ്വീകരിക്കാൻ അവൻ und...... ഇനി വയികി കൂടാ... എത്രയും പെട്ടെന്ന് അവരെ ഒന്നിപ്പിക്കണം.... ഞാൻ കാരണം ഇത്രയും നാളും അവളുടെ ജീവിതം വെച്ചു പന്താടി... ഇനി അത് വേണ്ട............ അവൻ ഗായത്രിയോട് അടുത്ത് മിണ്ടിയപ്പോൾ എന്റെ ഉള്ളിൽ തോന്നിയതൊക്കെ എന്താ.... അതൊന്നും എനിക്ക് മനസിലാക്കാൻ പോലും പറ്റുന്നില്ല.... ഒരിക്കലും ഈ ആധിയുടെ മനസിലേക്ക് മറ്റൊരുത്തി കടന്നു വരില്ല.... വരാൻ പാടില്ല.......... മോനെ......... ഉണ്ണി.......... പെട്ടെന്ന് adhi മുഖം ഉയർത്തി നോക്കി..... മുത്തശ്ശി........ അവൻ അവരെ കണ്ടതും എണീറ്റു നേരെ ഇരുന്നു......... എന്റെ മാളൂട്ടിയെ ഈ വയ്യാത്ത കാലും വെച്ചു എന്തിനാ ഇങ്ങോട്ട് കയറി വന്നത്......

(adhi ) പിന്നെ എന്റെ കുഞ്ഞിന് വയ്യാനറിഞ്ഞാൽ എനിക്ക് കാണാതെ ഇരിക്കാൻ പറ്റുമോ... ഗായത്രി മോളു വന്നപ്പോളാ പറഞ്ഞത് നിനക്ക് വയ്യാന്.... നിന്റെ അച്ഛനും ഇപ്പളാ അറിഞ്ഞത്.... പിന്നെ അവൻ പോയി കമ്പനിയിലേക്ക്.... എന്റെ മോനു ഇപ്പൊ എങ്ങനുണ്ട്.... അവന്റെ പറന്നു കിടക്കുന്ന തലമുടി ഒതുക്കി വെച്ചു കൊണ്ട് അവർ ചോദിച്ചു......... ഒന്നുല്ല മുത്തശ്ശി... ഒരു ചെറിയ വയ്യഴിക... അത്രേ ഉള്ളു.... ഇത് ഇപ്പൊ അങ്ങ് മാറും... പിന്നെയും കുറച്ചു നേരം അവർ രണ്ടാളും സംസാരിച്ചു... മുത്തശ്ശിയോട് സംസാരിക്കാൻ തുടങ്ങിയതിൽ പിന്നെ അവനു ആശ്വാസം കിട്ടി തുടങ്ങി.... ***************- ഹലോ... എല്ലാരും എല്ലാവരുടെയും കഥ കേട്ട സ്ഥിതിക്ക് ഈ കഥയിൽ മറ്റൊരു പങ്കു വഹിക്കുന്ന എന്നെ കൂടി പരിഗണിക്കണം.... എല്ലാവരുടെയും സ്റ്റോറി അവർ തന്നെ പറയുവല്ലേ അപ്പൊ ഞാൻ ആരാണെന്നും എന്താണെന്നും.. ഉം ഞാൻ തന്നെ പറയുന്നതല്ലേ നല്ലത്..............

ഞാൻ സിദ്ധാർഥ് എല്ലാവരുടെയും സിദ്ധു........ വീട്ടിൽ അച്ഛൻ അമ്മ പിന്നെ പെങ്ങൾ അവളുടെ കല്യാണം കഴിഞ്ഞു പിള്ളേരും കെട്ടിയോനും ആയി അങ്ങ് ഡൽഹിയിൽ ആണ്.... അവൾക്കു അവിടെ ജോബ് ആണേ...പിന്നെ ഉള്ളത് സുന്ദരനും സുശീലനും ആയ ഈ ഞാനാ.... പൊങ്ങച്ചം പറഞ്ഞതല്ല സത്യം ആണേ......... 😁😁........ ഞാൻ ഒരു ഡോക്ടർ ആണ്..... എന്താ ആർക്കും വിശ്വാസം വരുന്നില്ലേ.... സത്യം ആണെന്നെ..... സ്വഭാവം തറ ആണെങ്കിലും ശെരിക്കും നമ്മള് ഡോക്ടർ ആ.............. ആരും തെറ്റിദ്ധരിക്കേണ്ട മൃഗഡോക്ടർ അല്ല... 😁. GP ആണേ .... എറണാകുളത്തു ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നു ....ഡോക്ടർ ആണെങ്കിലും അതിന്റെ ഒരു അഹങ്കാരവും ഒന്നും എനിക്കില്ല..... പിന്നെ ഞാൻ രണ്ട് മാസത്തേക്ക് എന്ത് ജോലി ഉണ്ടങ്കിലും ലീവ് എടുക്കും.... കാരണം എന്റെ ഗായത്രിക്കു വേണ്ടി..... വെക്കേഷൻ ആകുമ്പോൾ ഞാൻഇങ്ങു വരും അതൊരു ശീലമായി ഇപ്പോഴും തുടരുന്നു.... ആദ്യമൊക്കെ കിച്ചുവും അവൾക്കു കൂട്ടായി ഉണ്ടായിരുന്നു പിന്നെ പിന്നെ ഞങ്ങൾ രണ്ടായി ചുരുങ്ങി..............

അതൊക്കെ പോട്ടെ കാര്യത്തിലേക്കു കടക്കാം.. വെറുതെ എന്റെ സ്റ്റോറി പറഞ്ഞു ഞാൻ എന്തിനാ നിങ്ങളെ ബോർ അടിപ്പിക്കുന്നത്...... ഞാൻ ഇന്ന് ആധിയോടു പറഞ്ഞത് പോലെ ഇവിടെ വന്നിട്ടല്ല ഞാൻ എല്ലാം അറിഞ്ഞത്..... കല്യാണം കഴിയുന്നതിനു മുൻപ് ഗായത്രി എപ്പളും ഹാപ്പി ആയിരുന്നു..... പോകെ. പോകെ അത് കുറഞ്ഞു വരുന്നതായി എനിക്ക് മനസിലായി... വാട്സ്ആപ്പ് ചാറ്റ് ഇല്ല.... ദിവസവും ഉള്ള വിളി ഇല്ല...... എനിക്കാകെ പേടിയായി തുടങ്ങി... കല്യാണത്തിന് വരാമെന്നു വെച്ച് ഇരുന്നപ്പോൾ ഡോക്ടർമാരുടെ ക്യാമ്പ് എന്ന് പറഞ്ഞു അതിനു പോകേണ്ടി വന്നു.... അച്ഛനും അമ്മയും ഒക്കെ വന്നു... ക്യാമ്പും കാര്യങ്ങളും ഒക്കെ ആയി എനിക്കവളെ വിളിക്കാൻ പോലും പറ്റിയില്ല... അതൊക്കെ കഴിഞ്ഞു വന്നപ്പോൾ ഞാൻ കരുതി ഇനി കുറച്ചു നാളുടെ കഴിഞ്ഞാൽ നാട്ടിലേക്ക് വരല്ലോ... വെറുതെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വരുന്നതെന്ന്...

അങ്ങനെ ഇരുന്നപ്പോളാ ഇടക്കൊരു ദിവസം അവളുടെ ഫോണിൽ നിന്നും കാൾ വന്നത്..... വീട്ടിലേക്കു വന്നപ്പോൾ എന്നെ വിളിക്കണം എന്ന് തോന്നി വിളിച്ചതാണെന്നൊക്കെ.... അവളുടെ സംസാരത്തിൽ ഒത്തിരി മാറ്റം എനിക്ക് തോന്നി.... ഞാൻ അതവളോട് ചോദിച്ചു.... കുറെ ചോദിച്ചപ്പോൾ അവളതിന് മറുപടി തന്നു... ഒരു പൊട്ടി കരച്ചിൽ...... പിന്നെ അവളെന്നോട് എല്ലാം തുറന്നു പറഞ്ഞു ആദ്യം ആധിയോടു ദേഷ്യം ആ തോന്നിയത്.... ഇതിനു പിന്നിൽ ഉള്ള സത്യം കണ്ടു പിടിക്കാൻ അവളു പറഞ്ഞു തന്ന കാര്യങ്ങൾ അനുസരിച്ചു ചെന്നൈയിലേക്കു ഞാനും എന്റെ ഒരു ഫ്രണ്ടും കൂടി യാത്ര തിരിച്ചു......... ആദ്യം പോയത് അവരുടെ കമ്പനിയിലേക്കാ... അവിടെ വെച്ചാ ഞാൻ കിഷോറിനെ കാണുന്നത് ആദ്യ ദിവസം കാണാൻ പറ്റില്ല.... അവിടുന്ന് ആധിയുടെ വീട്ടിലേക്കു പോയി... എല്ലാം പൂട്ടി ഇട്ടിരിക്കുന്നു അടുത്ത വീട്ടിലെ താമസക്കാർ ഒഴിഞ്ഞു പോയിരിക്കുന്നു...

അവന്റെ മീര ഇപ്പൊ എവിടാണെന്ന് ഒരുപിടിയും ഇല്ല....... പിറ്റേന്ന് ഞാനും അവനും കിഷോറിന്റെ അടുത്തേക്ക് പോയി അന്ന് അവനെ ഞങ്ങൾ കണ്ടു.... ആദ്യമൊക്കെ അവൻ ഒന്നും പറഞ്ഞില്ല..... ഒരിക്കലും ഗായത്രി ഒന്നും അറിയില്ല എന്ന് പറഞ്ഞപ്പോൾ സത്യങ്ങൾ അവൻ എന്നോട് പറഞ്ഞു............... ഒരിക്കലും adhi അവളെ സ്നേഹിക്കില്ല എന്ന് അതിലൂടെ എനിക്ക് മനസിലായി............... കിഷോർ ഇത് ആധിയോടു പറയില്ലാന്നു എനിക്കറിയാമായിരുന്നു....... ഞാൻ അവിടുന്നു നേരെ വീട്ടിലേക്കു തിരിച്ചു.... മൈൻഡ് ഒന്നു ശെരിയായതിനു ശേഷമാ ഇങ്ങോട്ടുള്ള വരവ് പോലും....... അവൾ ഒന്നും അറിയാൻ പാടില്ല എന്ന് എനിക്ക് തോന്നി.... അവൾക്കു ആരും ഇല്ലെന്നുള്ള വിചാരം ആധിക്ക് വരാൻ പാടില്ല..... അവളെ ഇനിയും കണ്ണുനീർ കുടിപ്പിക്കാൻ ഈ സിദ്ധാർഥ് ജീവിച്ചിരിക്കുന്നിടത്തോളം നടക്കില്ല..... ഞാൻ ഇന്നലെ മുതൽ അവളോട്‌ അടുക്കുന്നത് കൊണ്ട അധിക്ക് ഇത്രയും ദേഷ്യം എന്നെനിക്കു മനസിലായതാ.... പക്ഷെ അത് എത്ര നാളത്തേക്ക് ആണെന്ന് എനിക്കറിയില്ല.........

എനിക്ക് ഈ വെട്ടം ടു months ലീവ് കിട്ടിയില്ല..... കാരണം ഇതിന്റെ കാരണം കൊണ്ട് തന്നെ ഞാൻ കുറച്ചു ഡേയ്‌സ് ലീവ് എടുത്തു.... ഉടനെ എനിക്ക് പോകണം... അതിനു മുൻപ് adhi അവനെ ശെരിയാക്കാൻ പറ്റുമോ എന്ന് ഞാനും കൂടി നോക്കട്ടെ..... adhi അവളെ മനസിലാക്കിയില്ലങ്കിൽ അവളെ എത്രയും വേഗം ഇവിടെ നിന്നും മാറ്റണം... ******--*------******* മനുഷ്യൻ മാർ ആയ ഇത്രയും കുശുമ്പ് ഉണ്ടോ..... ഞാൻ സിദ്ധു ഏട്ടന്റെ കൂടെ പോകുന്നതിനു അങ്ങേർക്കെന്തിനാ ഇത്രയും ദേഷ്യം .... ആ മുഖത്തു നിന്നു മനസിലാക്കാം ഉള്ളിൽ എന്താണ് ഉള്ളതെന്ന്... ദുഷ്ടൻ.... പറമ്പിനടുത്തുള്ള മാവിന്റെ ചുവട്ടിൽ വന്നിരുന്നു ആലോചിച്ചു ഇരിക്കുവാണ് നമ്മുടെ ഗായു...... ഗായു ഏച്ചി.............. .. ആരാ വിളിച്ചതെന്നറിയാൻ അവൾക്കു തിരിഞ്ഞു നോക്കണ്ട ആവശ്യം ഇല്ലായിരുന്നു... അപ്പു.... കൂടെ അവളുടെ പടയും..... അപ്പു അവൾ ഓടി അവനടുത്തേക്കു ചെന്നു..... വേണ്ട ഗായു ഏച്ചി... അടുത്തേക്ക് വരണ്ട......

(അപ്പു ) എന്താ അപ്പു പിണക്കണോ.. നിങ്ങള് ഈ ഗായു ഏച്ചിയോടു..... (gayu, ) അതെ ഞങ്ങള് പിനക്കവ..... ഗായു ചേച്ചി ഒരുപാട് മാറി..... കല്ലണം കഴിഞ്ഞാലും നങ്ങടെ കൂതെ കളിക്കാൻ വരാമെന്നു പറഞ്ഞതല്ലേ.. (കൂട്ടത്തിൽ ഏറ്റവും ചെറുതിന്റെ വായിൽ നിന്നു തന്നെ വന്നു അതിനുള്ള മറുപടി ) എന്ന് മോളോട് ആരാ പറഞ്ഞെ..... (അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്ന്കൊണ്ട് ഗായു ചോദിച്ചു ) ഈ അപ്പു ചേട്ടനാ പറഞ്ഞത്..... ഹും ആണോ അപ്പു... (ഗായു ) അഹ് അതെ ഉള്ള കാര്യം അല്ലെ ഗായു ഏച്ചി ഞാൻ പറഞ്ഞത്.. സത്യമല്ലേ.. അന്ന് ഞാൻ ചേച്ചിടെ വീട്ടിൽ വന്നപ്പോൾ ചേച്ചി അല്ലെ പറഞ്ഞത് കല്യാണം കഴിഞ്ഞാലും ഞങ്ങളുടെ കൂടെ വരുമെന്ന്... എന്നിട്ട് ഒരു വെട്ടം പോലും വന്നോ............ (അപ്പു ) എന്റെ അപ്പു ഞാൻ നിങ്ങളെ മറന്നിട്ടോ നിങ്ങളുടെ കൂടെ വരാൻ ഇഷ്ടമല്ലാത്തത് കൊണ്ടോ ഒന്നും അല്ല ഇത്രയും ദിവസം വരാഞ്ഞത്.... കല്യാണം കഴിഞ്ഞു വന്നു ഉടനെ തന്നെ നിങ്ങളുടെ കൂടെ പഴയതു പോലെ മരം കയറി നടന്നാൽ എന്റെ adhi ഏട്ടൻ ഇല്ലേ എന്നെ വഴക്ക് പറയും.... (ഗായു ) ഞാൻ അയാളെ വെടി വെച്ച് കൊല്ലും.....

(വേറൊരു കുട്ടികുറുമ്പൻ അതിനു മറുപടി തന്നു ) അതിനിനി എത്ര നാളും കൂടി ഒണ്ടടാ... (ഗായു ) ഞാൻ വല്യ കുട്ടിയായി.... പോലീസ് ആകും അപ്പൊ..... 😁😁 അപ്പോഴേക്കും അങ്ങേരു വയസായി മൂക്കിൽ പഞ്ഞിയും വെക്കും..... dhe ഞാൻ പറയുന്നത് കേൾക്കു..... adhi ഏട്ടൻ ഒന്നും കരുതിയില്ലങ്കിൽ തന്നെ അച്ഛനും അമ്മയും എന്ത് കരുതും.... അപ്പൊ എന്റെ മക്കൾ കുറച്ചു ദിവസം കൂടി ഒന്നു ക്ഷെമിക്കു....... എടാ അപ്പു ഇവരെ ഒക്കെ നീ അല്ലേടാ പറഞ്ഞു മനസിലാക്കേണ്ടത്...... 😁😁😁😁(ഗായു ) അപ്പു തിരിഞ്ഞു അവരുടെ മുന്നിലേക്ക്‌ നിന്നു..... ഓക്കേ ഫ്രണ്ട്സ്.... നമ്മൾ കുറച്ചു നാളത്തേക്ക് ഈ ഗ്രൂപ്പ്‌ പിരിച്ചു വിട്ടിരിക്കുന്നു... നമ്മുടെ ക്യാപ്റ്റൻ ഇല്ലാതെ നമുക്ക് ഈ ഗ്രൂപ്പ്‌ വേണ്ട....... നമ്മുടെ ക്യാപ്റ്റൻ ഗായത്രി എന്ന് തിരിച്ചു വരുന്നു അന്ന് നമ്മുക്ക് ഇത് റീഓപ്പൺ ചെയ്യുന്നതായിരിക്കും.... എന്ന് സ്നേഹപൂർവ്വം ഞാൻ പറഞ്ഞു കൊള്ളട്ടെ.........

അപ്പൊ എല്ലാവരും അവരവരുടെ വീട്ടിലേക്കു പോകുക....... ഞാനും പോട്ടെ എന്റെ വീട്ടിലേക്കു... അമ്മ ഇന്നെന്തുവാണോ ഉണ്ടാക്കിയത്........ 🤔🤔 ഗായത്രി അവിടെ ഇരുന്നു ഭയങ്കര ചിരി..... എടാ നിന്റെ അപ്പൻ പാവം രഘു ചേട്ടൻ തന്നെ അല്ലെ.... സ്വന്തം ആയി പലചരക്കു കട നടത്തുന്നു..... അല്ലാതെ MLA ഒന്നും അല്ലല്ലോ ഇങ്ങനെ പ്രേസംഗം നടത്താൻ....... (ഗായു ) അത് പിന്നെ ചേച്ചി...... നമ്മുടെ ഈ ഗ്യാങ് എന്ത് പ്രശ്നം വന്നാലും തളരാതെ പതറാതെ മുന്നോട്ടു പോയിരുന്നതാണ്.... നാട്ടുകാരുടെ എല്ലാം പറമ്പിൽ കേറി അവരുടെ എല്ലാം ചെത്തവിളികളിൽ നിന്നും രക്ഷ നേടി.... എല്ലാം വെറും മായ എന്ന് കരുതിയിരുന്നതാണ് നമ്മൾ.... ഇതിലെ ഒരു കണ്ണിയാണ് ഞങ്ങളുടെ ഗായു ചേച്ചി........ അങ്ങനെ ഒരു കണ്ണി ഇതിൽ നിന്നും കുറച്ചു നാളത്തേക്ക് മാറി നിൽക്കുമ്പോൾ ഞങ്ങൾക്ക് ഇത് മുന്നോട്ടു കൊണ്ട് പോകാൻ ബുദ്ധിമുട്ട് und..... കാരണം മതിലൊക്കെ ചാടിയാട്ടു അവരു കണ്ടു തിരിച്ചു ചാടുമ്പോൾ ഈ കുഞ്ഞതിനെ ഒക്കെ എനിക്കെടുത്തു ഇറക്കാൻ പറ്റില്ല.. അതിനു ഗായു ചേച്ചി തന്നെ വേണം...

(അപ്പു ) ഡാ... ഡാ... മതി നിന്റെ സോപ്പ് ഇടൽ.... ഇപ്പൊ എല്ലാരും പോ... ഞാൻ പെട്ടെന്ന് തന്നെ വരാം......... ആപ്പുവും പടയാളികളും അവിടെ നിന്നും പോകുന്നതും നോക്കി ഗായത്രി ഇരുന്നു........ കണ്ണിൽ നിന്നും അവർ മാഞ്ഞപ്പോൾ അവൾ വീട്ടിലേക്കു നടന്നു...... ***--*---------********** ഗായത്രി..... വീണ്ടും വീട്ടിലേക്കു കയറിയതും പുറകിൽ നിന്നും ഒരു വിളി.... ശബ്ദം വന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ ആധിയേട്ടൻ......... ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു..... അമ്മേ.... അമ്മേ. ഇങ്ങേരു ഇതെന്തിനാ ലക്ഷ്മി അമ്മയെ വിളിക്കുന്നത്.... 🤔(ഗായു ) ലക്ഷ്മി അവരുടെ അടുത്തേക്ക് വന്നു.... അഹ് അമ്മേ ഗായത്രി രണ്ടു മൂന്ന് ദിവസം അവളുടെ വീട്ടിൽ പോയി നിക്കുവാ.... ഇന്നലെ അവിടെ എല്ലാരും പറഞ്ഞതാ... അവളെ കുറച്ചു ദിവസം അവിടെ നിർത്താൻ..... ഇന്നലെ പിന്നെ അവളിങ്ങു ponatha....... ഇനി അവളു പൊക്കോട്ടെ ഇപ്പോളാകുമ്പോ സിദ്ധു വും കിച്ചുവും ഒക്കെ ഉണ്ടല്ലോ.... അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു....... ഗായത്രി നീ പൊക്കോ....... അതും പറഞ്ഞു adhi എണീറ്റു....... adhi ഏട്ടാ ഞാൻ വേറെ ഒരു ദിവസം പൊക്കോളാം....(ഗായു ). അതെ മോനെ മോളു വേറെ ഒരു ദിവസം പൊക്കോളും... നിനക്ക് വയ്യാത്തതല്ലേ.... (ലക്ഷ്മി ) എന്താ ഇതിനു മുൻപും എനിക്ക് പനി വന്നട്ടുള്ളതല്ലേ...

അന്നൊന്നും ഇവൾ എന്റെ കൂടെ ഇല്ലായിരുന്നല്ലോ... അന്നും ഞാൻ ഒറ്റക്കായിരുന്നല്ലോ.. അതുപോലെ ഇന്നും എനിക്കെന്റെ കാര്യം നോക്കാൻ അറിയാം...... 😠😠😠😠അതും പറഞ്ഞു ദേഷ്യത്തിൽ അവൻ അവിടെ നിന്നും മുകളിലേക്ക് കയറി പോയി...... ലക്ഷ്മിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി..... അമ്മേ... ഞാൻ... ഞാൻ പോണോ.. 😢(ഗായു ) പോണം... മോളിപ്പോ പോയെ പറ്റു.....അവനു അതില്ലെങ്കിൽ ദേഷ്യം കൂടാത്തതെ ഉള്ളു... പോയിക്കോ.... അതും പറഞ്ഞു ലക്ഷ്മി അവിടെ നിന്നും കരഞ്ഞു കൊണ്ട് മാറി............ ഗായത്രി മുകളിലേക്കു ചെന്നു ശെരിക്കും ആധിയെ കാണാൻ തന്നെയാ അവൾ പോയത്.... ഗായത്രി മുറിയിൽ എത്തിയതും ടേബിളിൽ തലവെച്ചു കിടക്കുന്ന ആധിയെ ആണ് കണ്ടത്... അവൾ avനടുത്തേക്കു നടന്നു......... adhi ഏട്ടാ....... അവൾ അവന്റെ തോളിൽ കൈ വെച്ച് കൊണ്ട് വിളിച്ചു.......

ആ ഇരിപ്പിൽ തന്നെ അവൻ കണ്ണുകൾ തുടച്ചു അവളെ നോക്കി..... adhi കരഞ്ഞതാണെന്നു അവൾക്കു മനസിലായി....... നിനക്ക് പോകാറായില്ലെടി... 😠(adhi ) അത്... ഞാൻ പോവാ... (ഗായു ) പിന്നെ നിന്നെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്... നാശം എന്റെ ജീവിതത്തിൽ നീ എന്ന് വന്നോ അന്ന് തുടങ്ങി എന്റെ നാശം.... ഇനി കുറച്ചു ദിവസത്തേക്ക് എങ്കിലും ഒന്നും പൊക്കൂടെ ഇവിടെനിന്നു................ പോവാ.....ചാടി തുള്ളി ഇങ്ങോട്ടേക്കു വന്നപ്പോ ഒന്നു കാണണൊന് തോന്നി അതാ വന്നത്.... അതും പറഞ്ഞു ഗായത്രി അവിടെ നിന്നും ഇറങ്ങി ഓടി..................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story