ഗായത്രി: ഭാഗം 46

gayathri arya

എഴുത്തുകാരി: ആര്യ

ഡാ സിദ്ധുവേ നിനക്ക് ഇനി തിരിച്ചു പോണോടാ..... ഇവിടെ എവിടെ എങ്കിലും ഒരു ഹോസ്പിറ്റലിൽ നോക്കിക്കൂടെ.... പിന്നെ ഞാനും തിരിച്ചു പോകുന്നില്ല.... സിറ്റ്ഔട്ടിൽ ഇരിന്നു കൊണ്ട് കിച്ചു സിദ്ധുനോട്‌ ചോദിച്ചു...... എന്റെ പൊന്നളിയാ വർഷത്തിൽ രണ്ടു മാസം ഇവിടെ വന്നു നിൽക്കുമ്പോൾ കിട്ടുന്ന ആ ഫീൽ ഒണ്ടല്ലോ..... വർഷം മുഴുവനും നിന്നാലൊന്നും കിട്ടില്ലടാ.... പിന്നെ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.... പക്ഷെ അമ്മ അച്ഛൻ അവരൊക്കെ അവിടെ ഒറ്റക്കാക്കിയിട്ടു ഞാൻ എങ്ങനാടാ...... പിന്നെ നീ നാളെ ഒരു പെണ്ണൊക്കെ കെട്ടി ഇവിടെ വന്നു കഴീമ്പോ അവള് ചോദിക്കരുത് എങ്ങാണ്ടുന്നു വന്ന ഇവനെ എന്തിനാ ഇവിടെ കെറ്റി പാർപ്പിച്ചിരിക്കുന്നത് എന്ന്... 🤣🤣🤣🤣🤣🤣🤣.... (സിദ്ധു ) അഹ് നിന്റെ ഇഷ്ടം പോലെ ചെയ്യൂ.... (കിച്ചു ) കിച്ചു ഫോൺ എടുത്തു കയ്യിൽ വെച്ച് നെറ്റ് ഓപ്പൺ ആക്കി...... ശേ..... ഇതെന്തൊരു കഷ്ടവ...

മനുഷ്യനെ മെനക്കെടുത്താൻ ഓരോന്നും കുറ്റിയും പറിച്ചോണ്ട് ഇറങ്ങികോളും...... (കിച്ചു ) എന്താടാ കിച്ചു... ഇത്രയും നേരം നീ ഹാപ്പി ആയിരുന്നല്ലോ പെട്ടെന്ന് ഇതെന്തു പറ്റി..... (സിദ്ധു ) ഡാ സിദ്ധു ഞാൻ പണ്ടൊരു fb അക്കൗണ്ട് എടുത്തത് നിനക്കോർമ്മ ഇല്ലേ ഇപ്പളും ഞാൻ അത് തന്നെയാ യൂസ് ചെയ്യുന്നത്.... ഞാൻ ഗൾഫിൽ ആയിരുന്നപ്പോൾ ഇതുപോലെ ഈ അക്കൗണ്ട് ഓപ്പൺ ചെയ്യ്തു.... മെസ്സേജ് സെക്ഷൻ ഞാൻ നോക്കാറേ ഇല്ല..... പിന്നെ അത്യാവശ്യം എന്തെങ്കിലും ഒന്നു നോക്കിയാലെ ഉള്ളു.............. അങ്ങനെ ഒരു ദിവസം എന്റെ റൂം മേറ്റ് അവന്റെ കാമുകിക്ക് എന്തോ മെസ്സേജ് അയക്കാൻ ഉണ്ടെന്നും പറഞ്ഞു ഫോൺ മേടിച്ചു...... അവനെ വിശ്വാസം ഉള്ളത് കൊണ്ട് ഞാൻ കൊടുത്തു..... അവന്റെ ഫോണിൽ എന്തോ കംപ്ലയിന്റ് നന്നാക്കാൻ കൊടുത്തിരിക്കുവാ എന്നൊക്കെ അവൾക്കു അയക്കാൻ fb.. ഇൽ കൂടി..........

അവളുടെ വീട്ടിലോട്ടു വിളിച്ച സീൻ ആണ് ... അതോണ്ട് ഈ വഴി എടുത്തത്.... മെസ്സേജ് എല്ലാം അയച്ചു കഴിഞ്ഞപ്പോൾ അവൻ എന്നെ വിളിച്ചു..... ഡാ കിച്ചു ഇതാരാടാ...... (അവൻ ) ആര്... (ഞാൻ ) ഡാ സാധാരണ നേരെ തിരിച്ച എന്നാലും ഇത്രയും മെസ്സേജ് അയക്കാൻ..... (അവൻ ) ഡാ നീ ചുമ്മാ കളിക്കാതെ ഫോൺ തന്നെ.. അവനോടു ഫോൺ തട്ടി പറിച്ചു നോക്കിയപ്പോൾ ശെരിയാ... ഒരു പെണ്ണിന്റ ഐഡിയിൽ നിന്നും കുറെ മെസ്സേജ്... ആദ്യം ഒന്നും കാര്യമാക്കിയില്ല....... സകി കേട്ടപ്പോൾ ഒരു ദിവസം അവൾക്കു ഞാൻ മെസ്സേജ് അയച്ചു...... കുറെ ആയല്ലൊടി കോപ്പേ.... നീ ആരാടി.... നീ ആരാനാടി നിന്റെ വിചാരം... ഒരു ചെറുക്കന്റെ fbil. കേറി ഇത്രയും മെസ്സേജ് അയക്കാൻ.... എന്നൊക്കെ നല്ല ഡയലോഗ് അങ്ങ് അടിച്ചു ..... (കിച്ചു ) അയ്യോ ചൂടാകാതെ മാഷേ.... (അവൾ ) ആരുടെ മാഷ്.🙄🙄🙄.. (കിച്ചു ) ഞാൻ എത്ര ദിവസം കൊണ്ട് മെസ്സേജ് അയക്കുവാ.....

മാഷല്ലേ മെസ്സേജിനു റിപ്ലൈ താരത്തെ..... (അവൾ ) ഓ ഇത് മറ്റേത് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി മനുഷ്യനെ വാടിയാക്കുന്ന ഏർപ്പാട്.... മോനെ... എനിക്കൊന്നാമത്തെ ടൈം ഇല്ല... നിന്നോട് മിണ്ടാൻ.... ഒന്നു വെച്ചിട്ടു... പൊടി.... (കിച്ചു ) ഞാൻ ഫേക്ക് അല്ല റിയൽ ആണേ.... കിച്ചു ഏട്ടാ....... ആ വിളിയിൽ കിച്ചു ഒന്നു പതറി.... തന്നെ അറിയാവുന്ന ആരോ ആണെന്ന് അവനു മനസിലായി........ കാരണം അവന്റെ പ്രൊഫൈൽ ഇൽ അവന്റെ റിയൽ നെയിം ആയിരുന്നു അവൻ കൊടുത്തിരുന്നത്... ഒറിജിനൽ കൊടുത്തിട്ടില്ല്ലായിരുന്നു......... ആരാ നീ....... (കിച്ചു ) പറയാം... ഞാൻ വേദിക.................. ഏട്ടന്റെ നാട്ടിൽ തന്നെ ഉള്ള കുട്ടിയ......... ശെരിക്കും പറഞ്ഞാൽ ഏട്ടന് മനസിലാവില്ല ഏട്ടന്റെ മുൻ കാമുകിയുടെ അനിയത്തി ആണേ... 😁........... (അവൾ ) അനിയത്തിയോ.... 😳.... അങ്ങനെ ഒരു അനിയത്തിയെ പറ്റി അവൾ പറഞ്ഞിട്ട് പോലും ഇല്ല.... താൻ ഒന്നും പോയെ..... (ഞാൻ )

അതിനു സ്വന്തം അനിയത്തി അല്ല.... ചെറിയച്ഛന്റെ മകൾ.... ഏട്ടനെ തെച്ചോട്ടിച്ചതും ഒക്കെ അവൾ എന്നോട് പറഞ്ഞിട്ടുണ്ട്.... അന്ന് മുതൽ ആളോട് ഒന്നു മിണ്ടണം എന്നൊക്കെ തോന്നി തുടങ്ങിയതാ...... വളച്ചു കേടില്ലാതെ ഞാൻ കാര്യം അങ്ങ് പറഞ്ഞേക്കാം.... എനിക്കിഷ്ടാ.... ഈ താടി കാരനെ............... 😍😍😍(അവൾ ) di നീ ഏതു ലോകത്താടി കോപ്പേ ജീവിക്കുന്നത്... അവളും അവളുടെ ഒണക്ക പ്രേമവും...... നിന്റെ ചേച്ചിയെ കൊണ്ട് തന്നെ ഞാൻ സഹികെട്ട നാട് വിട്ടത്... വന്നട്ടിപ്പോ മൂന്ന് കൊല്ലം ആയതേ ഉള്ളു ഒന്നു പോയി തരാമോ.......... (കിച്ചു അതും പറഞ്ഞു നെറ്റ് ഓഫാക്കി ഇറങ്ങി പൊന്നു ) പിന്നെ ദിവസവും അവളുടെ മെസ്സേജ് വരാൻ തുടങ്ങി മൈൻഡ് ചെയ്തില്ലങ്കിലും അവളുടെ കുറെ ഉണക്ക മെസ്സേജ് കാണുമ്പോ നാക്കു ചൊറിഞ്ഞു വരും... എത്ര തെറി പറഞ്ഞാലും പിന്നേം പിന്നേം മെസ്സേജ് അയച്ചോണ്ട് വരും....

dhe വന്നട്ടിപ്പോ ഇത്രയും ദിവസം ആയതല്ലേ ഉള്ളു fb... ഓപ്പൺ ആക്കാൻ പോലും വയ്യ.... അവളെ ഞാൻ കണ്ടട്ടു കൂടി ഇല്ല.... ഫോട്ടോയിൽ പോലും എന്നാലും എനിക്കവളെ ഇഷ്ടമല്ല.... ഇനി അവളെത്ര സുന്ദരി ആണെങ്കിൽ പോലും കിച്ചു ഇതെല്ലാം പറഞ്ഞു നിർത്തിയതും സിദ്ധു തലയിൽ കൈ വെച്ച് ചിരിക്കാൻ തുടങ്ങി..... 🤣🤣 ഡാ സിദ്ധു നീ കൂടുതല് കളിയാക്കല്ലേ.... എനിക്കിഷ്ടപെടുന്നില്ല...... (കിച്ചു ) ഡാ ഇതിനൊക്കെ പിന്നെ എങ്ങനെ ചിരിക്കാതെ ഇരിക്കും... ഡാ ആ കൊച്ചിന് ശെരിക്കും നിന്നെ ഇഷ്ടമായിരിക്കുമെടാ.... അല്ല അതിനെത്ര വയസുണ്ട്...... (സിദ്ധു ) അഹ്... 21എന്നാ പറഞ്ഞത്.... (കിച്ചു ) അപ്പൊ അത് പ്ലസ് വൺ മുതൽക്കേ നിന്റെ പുറകെ ആണെന്ന് സാരം..... എടാ നിനക്കും 27 വയസായില്ലേ ഇനി കല്യാണം ഒക്കെ കഴിക്കാം... അപ്പൊ ഇതിനെ അങ്ങ് നോക്കിക്കൂടെ... (സിദ്ധു ) dhe സിദ്ധു നീ ഒന്നും പോയെ....

ഇവനോടൊക്കെ പറയാൻ പോയ എന്നെ വേണം തല്ലി കൊല്ലാൻ.... ....അതും പറഞ്ഞു കിച്ചു എണീറ്റു പോയി ........ ***-------************ സിദ്ധാർഥ് എണീറ്റു ചാരു കസേരയിൽ ഇരുന്നു കൊണ്ട് കൈ പിറകിൽ തലയ്ക്കു കൊടുത്തുകൊണ്ട് കണ്ണുകൾ അടച്ചു കിടന്നു.... കുറച്ചു കഴിഞ്ഞപ്പോൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു അവൻ കണ്ണുകൾ തുറന്നു... ഗായത്രി.... .. ഗായത്രി സിദ്ധുന്റെ അടുത്തേക്ക് നടന്നു വന്നു....... എന്താടി.... നിന്റെ ആധിയേട്ടന്റെ പനി ഒക്കെ പമ്പ കടന്നോ....... എന്റെ ഗായു അവനൊരു പനിയും ഇല്ല... നീ എന്റെ കൂടെ വരുന്നതിനു അവന്റെ അഭിനയം ആയിരുന്നു ആ പനി.... ചെറിയ ചിരിയോടെ അവൻ പറഞ്ഞു നിർത്തി........ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു വന്നു....... എന്താടി എന്താ നിന്റെ കണ്ണൊക്കെ നിറയുന്നത്... ഇന്ന് കറങ്ങാൻ പോകാൻ പറ്റില്ലാന്നുള്ള വിഷമം ആണോ.... (സിദ്ധു ) സിദ്ധു ഏട്ടാ.... എന്നും വിളിച്ചു അവൾ അവന്റെ നെഞ്ചിലേക്ക് വീണു....... ഏയ് എന്താടാ.... എന്തിനാ എന്റെ കൊച്ചു കരയുന്നെ.... (സിദ്ധു ) പറ്റണില്ല സിദ്ധു ഏട്ടാ എനിക്ക്..... എന്തിനാ അയാൾ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്.......

സിദ്ധു അവളെ നേരെ നിർത്തി....... എന്താ കാര്യം നീ പറ..... (sidhu) അവൾ നടന്നതെല്ലാം അവനോടു പറഞ്ഞു.......... ആഹാ അവൻ ഇങ്ങോട്ട് പോകാൻ പറഞ്ഞപ്പോ നീ അവന്റെ അടുത്ത് വീണ്ടും ചെന്നിട്ടല്ലേ അവൻ അങ്ങനെ പറഞ്ഞത് സാരമില്ല.... എന്റെ കുട്ടി അതൊക്കെ വിട്ടു കള..... അവളുടെ കണ്ണുകൾ അവൻ തുടച്ചു കൊണ്ട് പറഞ്ഞു......... അവളെയും കൂട്ടി അവൻ വീട്ടിലേക്കു നടന്നു...... കിച്ചു.... ഡാ എല്ലാരും വന്നേ...... tv... ടെ മുന്നിൽ ഇരുന്ന കിച്ചുവും അടുക്കളയിൽ നിന്ന അമ്മയും അങ്ങോട്ട്‌ വന്നു അവളെ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷം ആയിരുന്നു........ എല്ലാവരോടും അവൾ ചിരിച്ചു നിന്നു........... adhi മോനെ കൂടി കൂട്ടരുന്നില്ലേ എന്നാ ഗൗരിയുടെ ചോദ്യത്തിന് ഗായു സിദ്ധുനേ നോക്കി...... അഹ് അത് പിന്നെ അപ്പച്ചി..... ഗായത്രി രണ്ടു മൂന്ന് ദിവസത്തേക്ക് നമ്മുടെ പഴയ ഗായു ആയ വന്നേക്കുന്നത്.. adhi തന്നെയാ പറഞ്ഞത് പോയി നിന്നോളാൻ.....

അവനു ഓഫീസ് വർക്ക്‌ ഒക്കെ ഇല്ലേ..... (സിദ്ധു ) സിദ്ധു അവളെയും കൊണ്ട് കിച്ചൂന് അടുത്തിരുന്നു....... **************** അവളിപ്പോ ഹാപ്പി ആയിരിക്കും.... എല്ലാവരുടെയും സന്തോഷം നശിപ്പിക്കുന്നത് ഞാനാ........ പെട്ടെന്ന് adhi ഫോൺ കയ്യിൽ എടുത്തു...... അരുണിന്റെ നമ്പറിൽ വിളിച്ചു ........... ഹലോ....... എന്താടാ.... ചത്തൊനു അറിയാൻ വിളിച്ചതാണോ... അല്ല ഇത്രയും നാളും നിന്റെ വിളിയും ഒന്നും കണ്ടില്ല ........ (അരുൺ ) നീ അല്ലെ പറയാതെ പോയത്.... 😠(adhi ) അതിനു കാരണം നിനക്കറിയാവുന്നതല്ലേ... (അരുൺ ) നീ എന്താ വഴക്കിനുള്ള പ്ലാൻ ആണോ... (adhi ) ഒന്നുവല്ല... നീ വിളിച്ചതെന്താണെന്നു പറ.... (അരുൺ ) ഡാ അത് നിന്റെ കസിൻ വക്കീൽ അല്ലെ..... ഈ ഡിവോഴ്സ് ഉം കാര്യങ്ങളും ഒക്കെ എടുക്കുന്ന..... (adhi, ) അഹ് അതെ... ഇപ്പൊ അവന്റെ കാര്യം ചോദിക്കാൻ കാരണം .. (അരുൺ ) എനിക്കി ഡിവോഴ്സ് വേണം.... (adhi ) കൊള്ളാം......

5 രൂപ കൊടുക്കുമ്പോൾ ഉപ്പിലിട്ടത് കിട്ടുന്നത് പോലെ ഡിവോഴ്സ് കിട്ടും എന്നാണന്നാണോ ആദി നിന്റെ വിചാരം.... (അരുൺ ) എനിക്കൊന്നും അറിയണ്ട ഡിവോഴ്സ് വേണം.... (adhi ) കൊള്ളാം ഒരു പെണ്ണിന്റെ ജീവിതം കൊണ്ടാണോടാ നിനക്ക് കളിക്കണ്ടത്.... ഇതിനും മാത്രം അവൾ എന്താടാ നിന്നോട് ചെയ്യ്തത്..... (അരുൺ ) അവൾക്കു ജീവിതം കൊടുക്കാൻ പുതിയ ആൾക്കാർ ഒക്കെ വന്നിട്ടുണ്ട്..... ഇനി എന്റെ ആവശ്യം ഇല്ല ഇവിടെ.... (adhi ) Are you mad adhi......... (arun) ah എനിക്ക് ഭ്രാന്താ....... അങ്ങനെ എല്ലാരും കൂടി എന്നെ ആക്കുവാ...... (adhi ) ഡാ adhi നീ എന്താടാ അവളെ മനസ്സിലാക്കാത്തത്... അവളു നിന്നെ ഇട്ടേച്ചു പോകും എന്ന് നിനക്ക് തോന്നുന്നുണ്ടോ.... ഈ ഡിവോഴ്സ് എന്ന് പറഞ്ഞത് കല്യാണം കഴിഞ്ഞു ഉടനെ പോയി വാങ്ങിക്കാൻ കിട്ടുന്ന ഒന്നല്ല... അത് നിനക്ക് അറിയാം.... പിന്നെ തക്കതായ കാരണം വേണം.... മിനിമം ഒരു വർഷം എങ്കിലും എടുക്കും...... പിന്നെ ഇതിനു പിന്നിൽ ഉള്ള ഓട്ടം..... കല്യാണം കഴിഞ്ഞിട്ട് ഒരുമാസം തികച്ചും ആയോട.........

പോട്ടെ അവരു ചോദിക്കുമ്പോ തെറ്റായിട്ടുള്ള അവളെ പറ്റി ഏതെങ്കിലും ഒരു കാരണം നിനക്ക് പറയാൻ ആകുമോ ആദി..... ഇതൊക്കെ ആലോചിക്കാതെ ആരോ ഒരാൾ വന്നു അവളെ സ്വീകരിക്കാൻ ഉണ്ടെന്നു പറഞ്ഞു നീ അവളെ വിട്ടു കളയാതെ ഇരിക്ക് ..... നിന്റെ പ്രോബ്ലം നീ അവളോട്‌ പറ... അവൾക്കു എല്ലാം മനസിലാക്കാൻ പറ്റും........ (അരുൺ ) ഇല്ലടാ അവളൊന്നും അറിയാൻ പാടില്ല....... (ആദി ) മറ്റൊരുത്തിക്കു വേണ്ടി നീ നിന്റെ ജീവിതം മാത്രമല്ല... നിന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും നിനക്ക് കഴുത്തു നീട്ടി തന്ന ആ പാവത്തിനെ കൂടിയ....... അതും പറഞ്ഞു അരുൺ ഫോൺ കട്ടാക്കി.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഗായത്രി അന്ന് അവളുടെ വീട്ടിൽ തന്നെ ആയിരുന്നു... പുറത്തേക്കു ഇറങ്ങാനെ പോയില്ല........ ഗായു ആരോടും മിണ്ടാതെയും പറയാതെയും നടക്കുന്നത് കണ്ടു കിച്ചൂന് സംശയം തോന്നി..... അവൻ അത് സിദ്ധാർഥിനോട് പറയുകയും ചെയ്യ്തു....

പ്രേത്യേകിച്ചു കാരണം ഒന്നും കാണില്ല എന്ന് പറഞ്ഞു സിദ്ധു അത് തള്ളി കളഞ്ഞു........ഗായത്രി അവളുടെ റൂമിൽ തന്നെ ആയിരുന്നു..... ഗായത്രി.......... (സിദ്ധു ) di നിന്റെ ഇരിപ്പും ഭാവവും ഒക്കെ കണ്ടാൽ ഇവിടെ ഉള്ളവർക്കൊക്കെ സംശയം തോന്നും പെണ്ണെ..... (സിദ്ധു ) അഹ് തോന്നട്ടെ.... എല്ലാരും എല്ലാം അറിയുന്നതല്ലേ നല്ലത്.......... (ഗായു ) എടി പൊട്ടി നിനക്ക് ഒണ്ടല്ലോ ഈ ക്യാരക്ടർ ചേരില്ല...... നീ പെട്ടന്ന് മാറിക്കെ..... (സിദ്ധു ) എങ്ങോട്ട് മാറാൻ........ 🙄🙄(ഗായു ) എടി പൊട്ടി നീ നിന്റെ ക്യാരക്ടർ പഴയതിലോട്ട് മാറ്റാൻ........... എന്റെ ഗായു നീ ഒന്നു ചിരിക്കടി പെണ്ണെ........ (സിദ്ധു ) സിദ്ധു അവളോട് ഓരോന്നൊക്കെ പറഞ്ഞു ഒടുവിൽ അവളെ ചിരിപ്പിച്ചു........... ഇത് കണ്ടോണ്ടു കിച്ചു അങ്ങോട്ടേക്ക് വന്നു..... ഒടുവിൽ അവർ മൂന്ന് പേരും കൂടി കൂട്ട ചിരി ആയി...... 😁😁 പിന്നെ അങ്ങോട്ട്‌ അവൾ ഹാപ്പി ആയിരുന്നു...... കറക്കവും അടിയും ഇടിയും ചിരിയും കളിയും ഒക്കെ ആയി ദിവസം കടന്നു പോയി .......

വേദിക നമ്മുടെ കിച്ചൂന് സമാധാനം കൊടുക്കില്ലായിരുന്നെങ്കിലും ഗായത്രിയുടെ കാര്യത്തിൽ അവൻ ഹാപ്പി ആയിരുന്നു.......... പിന്നെ സിദ്ധാർഥ് അവൾ എന്ത് പറഞ്ഞാലും വാങ്ങി കൊടുത്തു കൂടെ തന്നെ ഉണ്ടായിരുന്നു.... ആധിയുടെ കാര്യം അവൾ പാടെ മറന്നു......... അവൻ ഓഫീസിൽ പോയി കഴിഞ്ഞു മാത്രേ അവൾ വെളിയിൽ പോലും ഇറങ്ങു.... ലക്ഷ്മിയോട് ചോദിച്ചു സിദ്ധു പോകുന്നത് വരെ ഗായത്രി സ്വന്തം വീട്ടിൽ നിന്നോട്ടെ എന്ന്... ആധിയോടു ചോദിച്ചപ്പോൾ അവൻ കണ്ണും പൂട്ടി ഓക്കേ പറഞ്ഞു............. ഇതിനിടക്ക്‌ സിദ്ധുവും കിച്ചുവും അവളും കൂടി കറങ്ങാനും പോയി........ ആധിയുടെ ഓർമ്മകൾ അവളെ അലട്ടിയതേ ഇല്ല.............. ദിവസങ്ങൾ കടന്നു പോയി ഇന്ന് നമ്മുടെ സിദ്ധു തിരിച്ചു പോകുവാ... അവനു ഒരു മാസത്തെ ലീവ് മാത്രേ ഉണ്ടായിരുന്നുള്ളല്ലോ....... എടി ഗായു ഞാൻ എന്തായാലും ഇതിനിടയിൽ എപ്പോളെങ്കിലും ഇങ്ങോട്ട് വരും... നിന്നെ കാണാൻ...

അവളുടെ താടി പിടിച്ചു ഉയർത്തികൊണ്ട് സിദ്ധു പറഞ്ഞു........ അവളുടെ മുഖം വാടിയിരുന്നു...... കൊള്ളാമല്ലോടി നീ... ഞാൻ ഇത്രയും കൊല്ലം വല്ല നാട്ടിലും പോയി കിടന്നിട്ടു നിനക്ക് ഇത്രയും വെഷമം ഇല്ലായിരുന്നു..... ഇതിപ്പോ എല്ലാവർഷവും വരുന്ന അവൻ പോകുമ്പോ നിനക്ക് വെഷമം.... (കിച്ചു ) ആര് പറഞ്ഞു കിച്ചു ഏട്ടൻ പോകുമ്പോളും എനിക്ക് വേഷമവാ...... (ഗായു ) എന്റെ പെണ്ണെ നീ വിഷമിക്കണ്ട... നിന്റെ കിച്ചു ഏട്ടൻ വെറുതെ പറഞ്ഞതാ............. (സിദ്ധു ) അഹ് അപ്പൊ എങ്ങനാ ഇറങ്ങുവല്ലേ.. 8.30 ക്കാ എറണാകുളത്തേക്കു ബസ്......... ഇപ്പളെ അങ്ങ് പോയാലെ പെട്ടെന്ന് സ്റ്റാൻഡിൽ എത്തു.... (മധു ) എന്നാ ശെരി ഇറങ്ങുവാ... പോട്ടെടി... പോവാ എല്ലാവരോടും യാത്ര പറഞ്ഞു സിദ്ധു കിച്ചുവിന്റെ ബൈക്കിൽ കയറി....... എന്റെ സിദ്ധു നിനക്ക് ബൈക്കിൽ അവിടുന്ന് ഇങ്ങു പോന്ന പോരാരുന്നോ എന്തിനാ വെറുതെ ഈ ബസിൽ ഒക്കെ വരുന്നത്......

(കിച്ചു ) എടാ പൊട്ടാ... ഒന്നാമതെ എനിക്ക് ബൈക്കു ഓടിക്കാൻ മടിയ... ബസ് ആകുമ്പോൾ നമ്മൾ ഇരുന്നു കൊടുത്താൽ പോരെ.... 😁😁(സിദ്ധു ) രണ്ടൂടെ മിണ്ടിക്കൊണ്ട് നിൽക്കാതെ പോ പിള്ളേരെ.......... എല്ലാരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി........ ബസ് സ്റ്റാൻഡിൽ എത്തിയതും സിദ്ധു ഇറങ്ങി.... ഡാ നീ പൊക്കോ ബസ് ഉണ്ട് ഞാൻ പൊക്കോളാം.... നീ പോ.... (സിദ്ധു ) എന്നാ നീ ചെന്നു കേറൂ എന്നിട്ട് ഞാൻ പോകാം..... (കിച്ചു ) ഹ്മ്മ്... ശെരി.... സിദ്ധു ചെന്നു ബസിൽ കയറി 8.30ക്കു ഉള്ള ബസ് സ്റ്റാൻഡിൽ തന്നെ ഉണ്ടായിരുന്നു... അവൻ അതിൽ ചെന്നു കയറി ഇരുന്നു... കിച്ചുനോട് പൊക്കോളാൻ പറഞ്ഞു.... കിച്ചു ബൈക്കു എടുത്തു വീട്ടിലേക്കു തിരിച്ചു ..... പെട്ടന്ന് തന്നെ സിദ്ധു ബസിൽ നിന്നും ചാടി ഇറങ്ങി ..........

അവൻ ബാഗിൽ നിന്നും ഫോൺ എടുത്തു.... ആർക്കോ കാൾ ചെയ്യ്തു..... ഹലോ.... എന്നെ മനസിലായി കാണുമല്ലോ അല്ലെ... അപ്പൊ വിളിച്ചത്.......... ഞാൻ ഇന്ന് പോവാടോ....... ..... ഞാൻ ഇപ്പൊ ബസ് സ്റ്റാൻഡിൽ ഉണ്ട്... എനിക്ക് തന്നെ കാണണം..... എന്തെങ്കിലും കാരണം ഉണ്ടായിട്ടു തന്നെ അല്ലെ പറയുന്നത്... plz....പെട്ടെന്ന് ഇങ്ങോട്ട് വരണം.... ഞാൻ ഇന്ന് പോയാൽ പിന്നെ നമ്മൾ തമ്മിൽ കണ്ടെന്നു വരില്ല........... ഹ്മ്മ്... ഞാൻ ഫോൺ വെക്കുവാ.. ബാക്കി നേരിൽ കാണുമ്പോൾ പറയാം...... (സിദ്ധു ഫോൺ കട്ടാക്കി ) ഇതിനിടയിൽ സിദ്ധുവിനു പോകാനുള്ള ബസ് പോയിരുന്നു .. അര മണിക്കൂറിനു ശേഷം..... സിദ്ധാർഥ്....... സിദ്ധു ഇരുന്ന ചെയറിനു പിന്നിൽ നിന്നും അവനെ ആരോ വിളിച്ചു.......... അവൻ തിരിഞ്ഞു നോക്കി.... അഹ് താൻ വന്നോ വാ ഇരിക്ക്.... (സിദ്ധു അങ്ങനെ പറഞ്ഞപ്പോൾ അയാൾ അവന്റെ അടുത്ത് വന്നിരുന്നു.... സിദ്ധു ഒറ്റക്കാണോ പോകുന്നത് ഗായത്രിയെ കൊണ്ട് പോകുന്നില്ലേ.... (അയാൾ ) എന്തിനു അവൾ അവളുടെ ഭർത്താവിന്റെ അടുത്തല്ലേ നിക്കണ്ടത്....

കല്യാണം കഴിഞ്ഞ പെണ്ണിനെ ഞാൻ കൊണ്ട് പോകുന്നത് ശെരിയല്ലല്ലോ....ആദിത്യൻ............... (സിദ്ധു ) ഹും.. ഭർത്താവ്.......സിദ്ധു ഒരിക്കലും താലി കെട്ടിയതു കൊണ്ട് മാത്രം ഭർത്താവ് ആകണം എന്നില്ല...... എന്നെ അവൾ ഒരിക്കലും സ്നേഹിക്കില്ല... എനിക്കും അതിനു കഴിയില്ല... തനിക്കു അവളോട്‌ ഇഷ്ടമുള്ള സ്ഥിതിക്ക് അത് പോരേഡോ.... (ആദി ) അതെങ്ങനെ ശെരിയാകും..... എന്റെ പെങ്ങള അവൾ.... അവളോട് എനിക്കിഷ്ടം ഉണ്ടെന്നു പറഞ്ഞത് മറ്റൊരു അർത്ഥത്തിൽ അല്ല.... പിന്നെ അന്ന് ആദിയുടെ സ്വഭാവം കണ്ടപ്പോൾ അങ്ങനെ പറയണം എന്ന് തോന്നി..... (സിദ്ധു ) സിദ്ധു കയ്യെടുത്തു ആധിയുടെ കയ്യിൽ പിടിച്ചു. ... ആദി... ഞാൻ നിന്നെ വിളിച്ചു വരുത്തിയത് വഴക്കിനോ ഭേഹളത്തിനോ ഒന്നും അല്ല.... ഞാൻ നിന്നെ പറ്റിയും മീരയെ പറ്റിയും എല്ലാം അറിഞ്ഞിട്ടു തന്നെയാ ഇങ്ങോട്ട് വന്നത്...... ''മറന്നു കൂടെടോ തനിക്കു മീരയെ '' ഗായു അവളൊരു പാവമാ.... ഒരിക്കലും അവളൊന്നും അറിയാൻ പാടില്ല.... അവളുടെ കണ്ണുകളിൽ തന്നോടുള്ള ഇഷ്ടം ഉണ്ട്... പക്ഷെ അതവൾക്കു പോലും അറിയില്ല.....

പലപ്പോഴും രാത്രി എന്നോട് വന്നു ചോദിക്കും ആദി ഏട്ടൻ ഉറങ്ങി കാണുമോ കഴിച്ചു കാണുമോ എന്നൊക്കെ....... അന്ന് താൻ പനി അഭിനയിച്ചു കിടന്നപ്പോ തന്നിലും ഞാൻ കണ്ടതാ ആ ഇഷ്ടം... പക്ഷെ നിങ്ങളുടെ ശത്രുത മനസ്സിൽ ഉള്ളത് കൊണ്ട അത് മനസിലാക്കാൻ പറ്റാത്തത്.... ""സ്നേഹിച്ചു കൂടെടോ ഞങ്ങളുടെ പെങ്ങളെ ഇനി എങ്കിലും... 😢"""" സിദ്ധു അങ്ങനെ ചോദിച്ചിട്ടും ആദിയിൽ നിന്നും ഒരു മറുപടി അവനു കിട്ടിയില്ല.... ആദി ബസ് വന്നു ഞാൻ പോകുവാ....... തനിക്കു തീരുമാനിക്കാം..... എന്തും............. പക്ഷെ ഒരിക്കലും തന്നെ കല്യാണം കഴിച്ച കാരണം കൊണ്ട് ഞങ്ങളുടെ ഗായത്രി പഴേ അവസ്ഥയിൽ ആകരുത്.... അതും പറഞ്ഞു സിദ്ധു നടന്നകന്നു........ ആദി കുറച്ചു നേരം കൂടി അവിടിരുന്നു പിന്നെ കാറിൽ കയറി ഓഫീസിലേക്ക് തിരിച്ചു..... ***************** ഡി.... നീ വന്നട്ടു ഒരു മാസം ആയില്ലേ ഇനി എങ്കിലും എന്റെ അളിയന് വല്ലതും പോയി ഉണ്ടാക്കി കൊടുക്കടി.... (കിച്ചു ) അഹ് അങ്ങേർക്ക് വേണേ ഉണ്ടാക്കി തിന്നോളും... (ഗായു ) എന്തെങ്കിലും നീ ഇപ്പൊ പറഞ്ഞോ.. (കിച്ചു ) ഞാൻ ഒന്നും പറഞ്ഞില്ല... (ഗായു )

എന്തുവാ പിള്ളേരെ ഈ കിടന്നു അലക്കുന്നത് ഒന്നു മിണ്ടാതെ ഇരുന്നു കൂടെ... (ഗൗരി ) ഇത് കണ്ടോമ്മേ സിദ്ധു ഏട്ടൻ പോയ പിറകെ എന്നേം പറഞ്ഞു വിടുവാ.... (ഗായു കരഞ്ഞു കൊണ്ട് പറഞ്ഞു) എന്റെ കിച്ചു അവളു രണ്ടു ദിവസം കൂടി നിന്നോട്ടെ... (ഗൗരി ) ഞാൻ പറഞ്ഞൂന്നേ ഒള്ളൂ.... അതും പറഞ്ഞു കിച്ചു പോയി......... അങ്ങനെ ഗായു അന്നും അവിടെ തന്നെ നിന്നു..... പിറ്റേന്ന് രാവിലത്തെ ആഹാരവും കഴിച്ചു കൊണ്ട് ഗായത്രി ആധിയുടെ വീട്ടിലേക്കു പോകാൻ ഇറങ്ങി................ ലക്ഷ്മി അവൾ വരുന്നത് അറിഞ്ഞില്ലായിരുന്നു.......... വഴി കടന്നു നടന്നതും അവളുടെ മുന്നിൽ ഒരു ബ്ലാക്ക് കളറിൽ ഉള്ള കാർ വന്നു നിന്നു...... പെട്ടെന്ന് കാർ വന്നു നിന്നത് കൊണ്ട് അവൾ പുറകോട്ടു ഒന്നും ആഞ്ഞു ... ഗ്ലാസ് ഇട്ടിരുന്നത് കൊണ്ട് അതിൽ ആരാണെന്നു അവൾക്കു കാണാൻ പറ്റിയില്ല.... പെട്ടെന്ന് ഡോർ തുറന്നു ആരോ അവളെ അതിലേക്കു കയറ്റി..... ശബ്ദം ഉണ്ടാകാതിരിക്കാൻ വാ പൊത്തി.... പെട്ടെന്ന് തന്നെ കാർ മുന്നോട്ടു നീങ്ങിയിരുന്നു......... ഗായത്രിയുടെ വീട്ടിൽ ഉള്ളവർ കരുതി അവൾ ആധിയുടെ വീട്ടിൽ ഉണ്ടെന്നു.... തിരിച്ചു ആധിയുടെ വീട്ടുകാരും അത് പോലെ തന്നെ ചിന്തിച്ചു...................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story