ഗായത്രി: ഭാഗം 47

gayathri arya

എഴുത്തുകാരി: ആര്യ

ആാാാ................ കയ്യിൽ കയറി കടിക്കാതടി കുരുപ്പേ............. (അടുത്ത് കൊണ്ട് വന്നു കാർ നിർത്തിയതും അതിൽ നിന്നും ആരോ വലിച്ചെന്നെ കാറിലേക്ക് കയറ്റി.... വെപ്രാളത്തിൽ നോക്കിയപ്പോൾ ഒരുത്തൻ മുഖം ടവൽ കൊണ്ട് മറച്ചേക്കുവാ ആരാണെന്നു പോലും അറിയുന്നില്ല... വാ പൊത്തിയേക്കുന്ന ആ കയ്യിൽ തന്നെ ഒരു കടി അങ്ങ് വെച്ച് കൊടുത്തു........ കടിച്ചു കഴിഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഉടമയുടെ വായിൽ നിന്നും ശബ്ദം പുറത്തു വന്നത് ) എടി നീ എന്തോ പണിയാടി കാണിച്ചത്...എന്റെ കയ്യ്... അതും പറഞ്ഞു ആള് കയ്യിട്ടു കോടയുവാ......... എനിക്കതു കണ്ടെട്ടു ചിരിയാ വന്നത്..... ഒടുവിൽ ആള് മുഖത്തിരുന്ന ടവൽ മാറ്റി... എന്റെ അരുൺ ചേട്ടാ... ചേട്ടന് ആദ്യമേ തന്നെ ഈ ടവൽ കെട്ടാതെ വന്നാൽ പോരാരുന്നോ ...... ഞാൻ കരുതി എന്നെ തട്ടിക്കൊണ്ടു പോകാൻ വന്ന കിഡ്നാപർ ആണെന്ന്.... അതോണ്ടല്ലേ ഞാൻ കയ്യിൽ കടിച്ചത്.... നിന്നെ ആര് തട്ടിക്കൊണ്ടു പോകാൻ ആടി ..... അഥവാ വല്ലവരും തട്ടിക്കൊണ്ടു പോയാൽ തന്നെ അതിന്റെ പിറ്റേന്ന് ഇവിടെ കൊണ്ട് തിരിച്ചു വിടും...

(അരുൺ ) അല്ല ചേട്ടൻ എന്തിനാ ഈ ടവൽ മുഖത്തു കെട്ടിയത്... (ഗായു ) എടി ഞാൻ കാറിന്റെ ഗ്ലാസ്‌ കുറച്ചു മുന്നെയാ ഉയർത്തിയത്.... പോടി അടിക്കാതെ ഇരിക്കാൻ കെട്ടിയതാ... അത് ഇത്രക്കും വലിയ വിന ആകുമെന്ന് ഞാൻ കരുതിയില്ല..... (അരുൺ ) അരുൺ ചേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ നമ്മളൊന്ന് ഇളിച്ചു കൊടുത്തു... 😁😁😁 അല്ല നീ എന്താ നിന്റെ വീട്ടിൽ നിന്നു ഇറങ്ങി വന്നത്..... (അരുൺ ) ഓ അതോ........ ഞാൻ ഒരുമാസം കൊണ്ട് ഇവിടാ...... എനിക്ക് വേറെ ഒരു ആങ്ങള കൂടി ഉണ്ട്... സിദ്ധാർഥ്....... അവധിക്കു വന്നതാ... അപ്പൊ ഞങ്ങൾ എല്ലാരും അങ്ങ് കൂടി... ഇന്നലെ തിരിച്ചു പോയി....... (ഗായു പറഞ്ഞു നിർത്തി ) അല്ല ഈ സിദ്ധാർഥ് നിന്റെ ആരായിട്ടു വരും... (അരുൺ ) അമ്മാവന്റെ മകൻ.... (ഗായു ) ഓ അപ്പൊ ആദി പറഞ്ഞത് സിദ്ധാർഥിന്റെ കാര്യം ആയിരിക്കും....... 🙄🙄🙄🙄(അരുൺ ) എന്താ അരുൺ ചേട്ടാ ആലോചിക്കുന്നത്..... (ഗായു ) ഏയ് ഒന്നുല്ലടി........ അരുണിന്റെ മുഖത്തെ ചിരി മാഞ്ഞു ഗൗരവം നിറഞ്ഞതായി..... ഗായത്രി......... നമ്മൾ എവിടെക്കാ പോകുന്നത് എന്ന് നിനക്കറിയാമോ... (അരുൺ )

അപ്പോളാണ് അവൾ മുന്നിലേക്ക്‌ നോക്കിയത്.. കാർ ഓടി തുടങ്ങിയിട്ടു കുറെ നേരം ആയി... പക്ഷെ താൻ കണ്ടട്ടില്ലത്തെ വഴികളിലൂടെ ആണ് അത് പോകുന്നത്......... അരുൺ ഏട്ടാ നമ്മൾ ഇതെവിടെ പോകുവാ....... (ഗായു ) നീ എപ്പളും ചോദിക്കാറില്ല ഗായത്രി മീര എവിടെ ആണെന്ന്........ മീരയുടെ അടുത്തേക്കാ നമ്മൾ ഇപ്പൊ പോകുന്നത്...... നിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം...... (അരുൺ ) മീര എന്ന് കേട്ടതും അവളുടെ മുഖം വാടി..... അരുൺ ചേട്ടാ വീട്ടിൽ എല്ലാരും എന്നെ തിരക്കും... അമ്മ ലക്ഷ്മി ആന്റിയെ വിളിച്ചു എന്തായാലും ചോദിക്കും...... ഏട്ടൻ ലക്ഷ്മി ആന്റിയോട് ഒന്നു വിളിച്ചു പറയാമോ..... ഞാൻ ചേട്ടന്റെ കൂടെ ഉണ്ടന്ന്..... (ഗായത്രി ) അരുൺ ഫോൺ എടുത്തു ലക്ഷ്മിയെ വിളിച്ചു....അവരോടു അവൻ ചെറിയ കള്ളം പറഞ്ഞു.......... അധിക്ക് വേണ്ടി എന്തോ സർപ്രൈസ് ഒരുക്കുന്നുണ്ട് അത് ശെരിയാക്കാൻ ഗായത്രിയെയും കൂട്ടി പോകുവാണെന്നു...... ലക്ഷ്മി അത് വിശ്വസിച്ചു..... ഫോൺ കട്ടാക്കി നേരെ ഇരുന്നപ്പോൾ ആണ് അരുൺ ഗായത്രിയെ ശ്രെദ്ധിക്കുന്നത്..... ഡി... നിനക്കെന്താ പറ്റിയത്.......

ആർക്കു... എനിക്കൊന്നും ഇല്ല........ (ഗായു ) ഗായത്രി... നിന്നെ ഞാൻ എന്റെ പെങ്ങളാ എന്നൊക്കെ പറഞ്ഞു നടക്കുന്നത് വെറുതെ അല്ല..... നിന്റെ കണ്ണ് നിറഞ്ഞിട്ടൊണ്ട്... ഉള്ളിൽ എന്തിനോ ഉള്ള വിഷമം.... നീ കാരണം പറ....... (അരുൺ ) അല്ല അരുണേട്ടാ....... മീര ചേച്ചി തിരിച്ചു വന്നത് കൊണ്ട് ആദി ഏട്ടന്റെ ജീവിതത്തിൽ നിന്ന് ഞാൻ മാറേണ്ടി വരും ഇല്ലേ.......... (ഗായു ) ഏയ്... അങ്ങനെ ഒന്നും ഇല്ല.... നീ ആവശ്യം ഇല്ലാത്തതൊക്കെ ആലോചിച്ചു കൂട്ടാതെ... (അരുൺ ) ഏയ് സത്യം അല്ലെ അരുൺ ചേട്ടാ ഞാൻ പറഞ്ഞത്.................. ഒന്നോർത്താൽ ഞാൻ മാറികൊടുക്കണം............. അവർക്കിടയിൽ ഞാൻ ഒരു ശല്യം ആകാൻ പാടില്ല........ പക്ഷെ മീര ചേച്ചിയെ ആദി ഏട്ടന്റെ ജീവിതത്തിൽ കൊണ്ട് വന്നിട്ടേ ഈ ഞാൻ പോകു...... (അതും പറഞ്ഞു അവൾ ചിരിച്ചു.... എല്ലാം നഷ്ടപെട്ടവർക്കുള്ള ചിരി) ഗായത്രി...... നീ ആധിയെ സ്നേഹിക്കുന്നില്ലേ...... കുറച്ചെങ്കിലും... ഇഷ്ടം നിന്റെ ഉള്ളിലും ഇല്ലേ.... പക്ഷെ അത് നീ പുറത്തു കാട്ടുന്നില്ല.....അത് സത്യം അല്ലെ... (അരുൺ ) ഉണ്ട് ഇഷ്ടം ഉണ്ട്...... പക്ഷെ അത് എന്തിഷ്ട്ടം ആണെന്ന് എനിക്കറിയില്ല....

ചിലപ്പോൾ എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി തന്നെ ആയിരിക്കണം കാരണം..... താലി കെട്ടിയ പുരുഷനെ ഒരിക്കലും വെറുക്കാൻ പറ്റില്ലല്ലോ അരുൺ ചേട്ടാ........... (ഗായു ) പിന്നെ അവൻ അവളോട്‌ ഒന്നും ചോദിക്കാൻ പോയില്ല..... വെളിയിലോട്ടും നോക്കി ഇരുന്ന അവളുടെ കണ്ണുകൾ ഇടക്കിടക്ക് നനയുന്നുണ്ടായിരുന്നു..... കുറച്ചു മുന്നേ അവൾ പിടിച്ചിരുന്ന താലിയിൽ നിന്നു അവൾ പിടി വിട്ടതെ ഇല്ല............ സമയത്തിനനുസരിച്ചു കാറിന്റെ വേഗതയും കൂടി വന്നു........... ഒടുവിൽ ഒരു വലിയ പഴയ തറവാടിന് മുന്നിൽ കാർ വന്നു നിന്നു..... ഗായത്രി...... ആ വിളിയിൽ പെട്ടന്ന് അവൾ അരുണിനെ നോക്കി.... അവൻ ഒന്നു ചിരിച്ചു....... വാ ഇറങ്ങു... സ്ഥലം എത്തി.... അതും പറഞ്ഞു അരുൺ ഇറങ്ങി... പുറകെ ഗായത്രിയും....... ഇത്രയും നേരം ഡ്രൈവർ സീറ്റിൽ ഇരുന്ന ആളും കൂടെ ഇറങ്ങി... പെട്ടെന്നാണവൾ അയാളെ നോക്കിയത്... അയാൾ അവളെ കണ്ടൊന്നു ചിരിച്ചു ....... ഇത് കണ്ട അരുൺ അങ്ങോട്ടേക്ക് വന്നു...... ഗായത്രിക്കു ആളെ മനസിലായി കാണില്ല അല്ലെ... ഞങ്ങളുടെ ഗ്രൂപ്പിലെ നാലാമൻ.. കിഷോർ.....

ഇങ്ങോട്ട് വരില്ലെന്നും പറഞ്ഞു നിന്നതാ..... പിന്നെ അധിടെ കാര്യം ആയതു കൊണ്ട് വന്നതാ... ഇവന്റെ പെങ്ങളാ നിത്യ....... അത് കേട്ടപ്പോൾ വീണ്ടും അവൾ ചിരിച്ചു..... പിന്നെ എല്ലാരുടെയും കൂടെ മുന്നോട്ടു നടന്നു... വീടിന്റെ ഉമ്മറത്തു ആരോ ഇരിക്കുന്നത് അവൾ കണ്ടു.... അങ്ങോട്ടേക്ക് ഇരുട്ടായത് കൊണ്ട് മുഖം വെക്തമായി കാണാൻ പറ്റിയില്ല....... കുറച്ചു കഴിഞ്ഞപ്പോൾ അയാൾ എണീറ്റു നടന്നു...... നടക്കാൻ ബുദ്ധിമുട്ട് എന്തോ ഉണ്ട്...... സ്റ്റിക്ക് ഒക്കെ പിടിച്ച എണീറ്റത്...... പെട്ടെന്ന് അരുൺ പോയി പിടിച്ചു എണീപ്പിച്ചു കൊണ്ട് വന്നു........ ഡാ അരുണേ നടക്കാൻ ഇത്തിരി വയ്യഴിക ഉണ്ടന്നെ ഉള്ളു എനിക്ക് കുഴപ്പം ഒന്നുല്ല കേട്ടോടാ....... അയാൾ അരുണിനോട് പറഞ്ഞതും അവനൊന്നു ചിരിച്ചു....... അടുത്തേക്ക് വരും തോറും മുഖം വെക്തമായി കാണാൻ തുടങ്ങി....... നിറഞ്ഞ ചിരിയാലെ അയാൾ എന്റെ അടുത്തേക്ക് വന്നു..... ആദി ഏട്ടനെ പോലെ ഇല്ലങ്കിലും ഏട്ടന്റെ മുഖത്തു ഉള്ള ആ തെളിച്ചം അയാളുടെ മുഖത്തും............. എന്താ ഗായത്രി ഇങ്ങനെ നോക്കുന്നത്... ഞാൻ ആരാണെന്നാണോ....... അവർ വീടിനു സൈഡിലേക്ക് നടന്നു ഞാനും കൂടെ പോയി ........

.(ഗായു ) അരുൺ ചേട്ടാ മീര ചേച്ചി എന്തിയെ.... (ഗായു ) ഗായത്രിയുടെ ചോദിയം കേട്ടു അയാൾ ഒന്നു ചിരിച്ചു.......... ഗായു നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ദേ ഇവൻ തരും..... അരുൺ അത് പറഞ്ഞതും ഗായത്രി അയാളെ നോക്കി...... ഗായത്രി എന്റെ പേര് മിഥുൻ...... ഗായത്രിക്കു ചിലപ്പോൾ എന്നെ അറിയാമായിരിക്കും..... അല്ല ആദി പറഞ്ഞു അറിയാമായിക്കും....... (മിഥുൻ ) മിഥുൻ ചേട്ടൻ... എല്ലാരും പറഞ്ഞു ഗൾഫിൽ ആണെന്നൊക്കെ...... (ഗായു ) അങ്ങനെ എന്റെ ആധിയേയും അമ്മയെയും അച്ഛനെയും ഒക്കെ വിട്ടു ഞാൻ എങ്ങനാ ഗായു ഗൾഫിൽ പോരുന്നത്............ (മിഥുൻ ) ചേട്ടൻ എന്തൊക്കെയാ പറയുന്നത്... എനിക്കൊന്നും മനസിലാകുന്നില്ല........ (ഗായു ) ഹ്മ്മ്... ഞാൻ എല്ലാം പറയാം..... മീരയോട് അവർ വഴക്കിട്ടു ഒടുവിൽ സഹികേട്ട് തിരിച്ചവൾ മുത്തശ്ശിയുടെ അടുത്തേക്ക് തന്നെ വന്നു...... അവളെ കാണാത്തതിനെ വിഷമത്തിൽ ഞാനും ആധിയും അവൾ താമസിക്കുന്നിടത്തേക്കു തിരിച്ചു... അവിടെ അവളും അവളുടെ മുത്തശ്ശിയും മാത്രേ ഉണ്ടായിരുന്നുള്ളു...... ഡി.... നീ എന്റെ പെണ്ണാ..... എത്ര പ്രാവശ്യം ഞാൻ പറഞ്ഞടി നിന്നോട്....

നീ എന്താ മോളെ മനസ്സിലാക്കാത്തത്.......... അതും ചോദിച്ചു ആ പെരുമഴത്തു അവൻ ആ വീട്ടിലേക്കു കയറി വന്നു................ മീരേ.. നീ ഇറങ്ങി പോകുമ്പോ ഒന്നു ഫോൺ എങ്കിലും വിളിച്ചു പറഞ്ഞൂടായിരുന്നോ......... മിഥുൻ ചോദിച്ച ചോദ്യത്തിനും അവൾ മറുപടി പറഞ്ഞില്ല...... ഒടുവിൽ മുത്തശ്ശി ഇടപെട്ടു..... അങ്ങനെ അതിനൊരു തീരുമാനം ആയി..... ഡാ ആദി.... മീരയെ ഇങ്ങനെ നിർത്താൻ ആണോ നിന്റെ പ്ലാൻ അവളുടെ പഠിപ്പു... പിന്നെ അച്ഛൻ... അച്ഛൻ സമ്മധിക്കുമെന്നു തോന്നുന്നുണ്ടോ നിനക്ക്..... പിന്നെ ആ ദയ അവൾ എന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടി... എല്ലാം കൂടി ആയപ്പോൾ മിഥുന് എന്ത് ചെയ്യണം എന്നറിയാതെ ആയിരുന്നു......... ആദി ഗായത്രിയുടെ അടുത്തേക്ക് ചെന്നു .......മീരേ ഈ ഫോൺ നീ വെച്ചോ ഞാൻ വിളിക്കുമ്പോ നീ എടുക്കണം..... പിന്നെ ഒരുമാസത്തേക്കു നീ ഇവിടെ നിക്ക്...... ആരും നിന്നെ ഒന്നും ചെയ്യില്ല..... മിഥുൻ ഇവിടെ നിങ്ങളുടെ കൂടെ കാണും......(ആദി ) ഡാ നീ എന്തിനുള്ള പുറപ്പാടാ... ഏഹ്ഹ്..... (മിഥുൻ ) ആദ്യം ഇവിടുന്നു ചെന്നിട്ടു എനിക്കവളെ കാണണം ആ ദയയെ.... എന്റെ പെണ്ണിനെ തോട്ടവൾ ഇനി ജീവനോടെ ഇരിക്കാൻ പാടില്ല.... (ആദി ) ആദി ഏട്ടാ വേണ്ട... വഴക്കിനും ഒന്നിനും പോകണ്ട ഏട്ടാ..... മിഥുൻ ചേട്ടാ ഒന്നു പറഞ്ഞു മനസിലാക്കു.....

വേണ്ട..... ഒന്നിനും പോകണ്ട... മീര അവനോടു കരഞ്ഞു പറഞ്ഞു ഒടുവിൽ ആദി ശെരി വെച്ചു.... പക്ഷെ നിന്നെയും കൊണ്ട് ഞാൻ അവളുടെ മുന്നിൽ പോയി നിക്കും... പക്ഷെ അത് ഇങ്ങനെയിരിയ്ക്കില്ല നിന്റെ കഴുത്തിൽ ഈ ആദിത്യൻ കെട്ടിയ താലി ചരടും കാണും...... (ആദി ) മിഥുനെ.... അടുത്ത മാസം തന്നെ കല്യാണം നടത്തണം..... അതിനു ഞാൻ പോയെ പറ്റു.... എല്ലാം ശെരിയാക്കണം... അരുണും കിഷോറും ഉണ്ടല്ലോ അവിടെ..... പിന്നെ ഒരു താലി ചരട് കൊണ്ട് മാത്രം ഇവൾ എന്റെ ഭാര്യ ആവില്ലല്ലോ... അതിനു നിയമ പരമായ കാര്യങ്ങൾ കൂടി ഇല്ലെടാ...... (ആദി ) ഡാ അമ്മയും അച്ഛനും.... അറിഞ്ഞാൽ... (മിഥുൻ ) എടാ അവളെ കെട്ടിക്കൊണ്ട് ലക്ഷ്മി അമ്മേടെ മുന്നിൽ കൊണ്ട് ഞാൻ നിർതും.....എന്റെ അമ്മ അല്ലേടാ.... അമ്മ സമ്മതിക്കും... പിന്നെ അച്ഛനും എതിര് പറയില്ല... പിന്നെ ആഘോഷമായി എല്ലാവരുടെയും മുന്നിൽ എനിക്ക് എന്റെ പെണ്ണിനെ ഒന്നുകൂടി താലി കെട്ടണം ...... (ആദി ) ആദി പറഞ്ഞു നിർത്തിയതും മിഥുൻ ചിരിച്ചു........ അഹ് ഇന്നിനി ഈ രാത്രി ആദി മോൻ പോകണ്ട നാളെ പോയാൽ മതി....... (മുത്തശ്ശി )

ഓ ശെരിയെ.... അതും പറഞ്ഞു ആദി മീരയെ കണ്ണടച്ച് കാണിച്ചു....... അന്ന് അത്താഴവും കഴിച്ചു ആധിയും മീരയും രണ്ടു മുറികളിൽ കിടന്നു ഉള്ളിൽ ഒരുപാട് സന്തോഷം ഉണ്ടായിരുന്നു അന്നത്തെ രാത്രി അവൾക്കു.... ഇനി ഒരു മാസം കൂടി കഴിഞ്ഞാൽ തന്റെ പ്രാണനെ തനിക്കു കിട്ടും എന്നോർത്ത്..... പാതിരാത്രിയിൽ മീരയുടെ ഫോണിലേക്കു ആരോ വിളിച്ചു...... അവൾ ഫോൺ എടുത്തു ചെവിയിൽ വെച്ച്....... ഹലോ..... ഉറങ്ങിയോ പെണ്ണെ...... ഇല്ല...എന്തെ..... എന്നാ വീടിനു പുറകു വശത്തേക്ക് ഒന്നു വാടി... നാളെ ഞാൻ പോയ പിന്നെ ഒരു മാസം കഴിഞ്ഞല്ലേ നിന്നെ ഒന്നും കാണാൻ എങ്കിലും പറ്റു.... നിന്നോടോന്നു സംസാരിക്കാൻ ആടി........ (ആദി ) അയ്യടാ... ഞാൻ വരത്തില്ല.... മോൻ ഒറ്റക്കിരുന്നു അങ്ങ് സംസാരിച്ചോ... ഗുഡ് നൈറ്റ്‌.... എടി ഫോൺ വെക്കല്ലേടി... പറഞ്ഞു തീർന്നില്ല അതിനു മുൻപേ അവളു വെച്ചിട്ട് പോയി..... മോനെ ആദി അവൾ എന്റെ അനിയത്തിയ... മരിയതക്ക് കിടന്നു ഉറങ്ങടാ .. പാതി രാത്രിയില അവന്റെ പഞ്ചാര അടി......... (മിഥുൻ ) നീ ഉറങ്ങിയില്ലേടാ.....

(ആദി മിഥുന്റെ അടുത്തേക്ക് തിരിഞ്ഞു കിടന്നോണ്ട് ചോദിച്ചു ) ഉറങ്ങിയാ നിന്റെ സംഭാഷണം ഞാൻ എങ്ങനെ കേൾക്കാൻ ആട...... 🤣🤣(മിഥുൻ ) ആദി പിന്നെ ഒന്നും മിണ്ടാൻ പോയില്ല തിരിഞ്ഞു കിടന്നു ഉറങ്ങി..... പിറ്റേന്ന് നേരം വെളുത്തതും ആദി എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി... മിഥുൻ അവർക്കു കൂട്ടായി അവിടെ തന്നെയും..... പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു...... ആദി സമയം കിട്ടുമ്പോൾ എല്ലാം മീരയെ വിളിച്ചു സംസാരിച്ചു........ മിഥുൻ അവളെ സ്വന്തം പെങ്ങളായി കണ്ടു കൊണ്ട് അവൾക്കു വേണ്ടതെല്ലാം വാങ്ങി കൊടുത്തു... എല്ലാടത്തും അവളെ കറങ്ങാൻ കൊടുപോകുകയും ഒക്കെ ചെയ്യ്തു..... മുത്തശ്ശിക്കും എല്ലാം വാങ്ങി കൊടുത്തു ........ കളിയും ചിരിയുമായി അവളുടെ ലോകം ഒരു സ്വാർഗം ആയി തീർന്നു .......... ദിവസങ്ങൾ കടന്നു പോയി... ഓടി നടന്നു ആദി എല്ലാം ശെരിയാക്കി ....... വരുന്ന നവംബർ 8 നു കല്യാണം ഫിക്സ് ചെയ്യ്തു...... ഒരു 21 കാരൻ പയ്യന് 19വയസുകാരി പെണ്ണ് വധുവാകാൻ ദിവസങ്ങൾ മാത്രം..... ഒരു ദിവസം ആദി വിളിച്ചപ്പോൾ മിഥുൻ അവളെയും കൊണ്ട് ജ്വല്ലറി ഷോപ്പിൽ ആയിരുന്നു

അവൾക്കു വേണ്ട സ്വർണ്ണം മേടിക്കാൻ....... വെറും കയ്യോടെ എന്റെ പെങ്ങൾ അവന്റെ വീട്ടിൽ കയറി ചെല്ലരുത് എന്നവന് വാശി ഉണ്ടായിരുന്നു.... ഒരു സാധാ കല്യാണം ആണെങ്കിലും എല്ലാം വേണം എന്ന് മിഥുനു നിർബന്ധം ആയിരുന്നു........ കല്യാണ സാരി അങ്ങനെ എല്ലാം വാങ്ങി..... കല്യാണത്തിന്റെ തലേ ദിവസം ആദി പറഞ്ഞതനുസരിച്ചു കിഷോറും മിഥുനും മീരയുടെ വീട്ടിലേക്കു വന്നു....അവൾക്കു വേണ്ട സാധനങ്ങളും മിഥുൻ കാറിൽ വെച്ച്....... കൂടെ മുത്തശ്ശിയെയും കയറ്റി......................മീരയോട് കാറിൽ കയറാൻ പറഞ്ഞപ്പോൾ അവൾ വാശി പിടിച്ചു അവന്റെ കൂടെ ബൈക്കിൽ വരുന്നുള്ളന്നു പറഞ്ഞു.... ഒടുവിൽ അവളുടെ ആഗ്രഹം പോലെ ബൈക്കിൽ പോകാൻ സമ്മതിച്ചു.... അവരെല്ലാരും മുന്നേ തന്നെ പോയി... വീട് പൂട്ടിയിട്ടു മീരയും കിച്ചുവും പതിയെ ആണ് ഇറങ്ങിയത്..... മീര ഭയങ്കര ഹാപ്പി ആയിരുന്നു.... വാ തോരാതെ മിഥുനും അവളും സംസാരിക്കുന്നുണ്ടായിരുന്നു.... ഇടയ്ക്കു ആദി വിളിച്ചു അവനോടും സംസാരിച്ചു. ....... കുറെ ദൂരം പിന്നിട്ടു അവർ......

കുറച്ചു കഴിഞ്ഞപ്പോൾ................ ആ............................... മീരേ................ കണ്ണടയുപോൾ ഞാൻ കണ്ടു റോഡിൽ തെറിച്ചു വീണു തലയിൽ വായിൽ നിന്നും നിന്നും ചെവിയിൽ നിന്നൊക്കെ രക്തം വാർന്നു എന്നെ നോക്കി കിടക്കുന്ന എന്റെ പെങ്ങളെ........ എതിരെ വന്ന വണ്ടി ഇടിച്ചു തെറിപ്പിച്ചതാ.....ആരൊക്കെയോ ചേർന്ന് ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചു.................... ഡോക്ടർ......... വിവരം അറിഞ്ഞു ആദി ഹോസ്പിറ്റലിൽ എത്തിയിരുന്നു.... പിറകെ മുത്തശ്ശിയും....... അവൻമാരും............ ബാക്കി ഇനി ഞങ്ങൾ പറയാം.... അരുൺ പറഞ്ഞപ്പോ അങ്ങോട്ടെക്കു ഗായു നോക്കി....... ഞങ്ങൾ ഹോസ്പിറ്റലിൽ ചെന്നതും.......... ഒരു വെള്ള തുണിയിൽ പൊതിഞ്ഞ ആളെ ഞങ്ങളുടെ മുന്നിലേക്ക്‌ കൊണ്ട് വന്നു..... മിഥുൻ ആണോ മീര ആണോ........... അറിയില്ല........... പൊട്ടി കരഞ്ഞു കൊണ്ട ആദി ആ വെള്ള തുണി മുഖത്തു നിന്നു മാറ്റിയത്..... മീരേ......... 😭😭😭😭😭😭😭😭...........മീരേ..... എന്നെ വിട്ടു പോയോടി................ ഇതിനാണോടി ഞാൻ നമ്മുടെ കല്യാണത്തിന് വേണ്ടി എല്ലാം ഓടി നടന്നു ചെയ്യ്തത്...... നിന്നെ ഈ കോലത്തിൽ കാണാൻ ആണോടി..... 😭😭😭😭....

.ഒന്നു വിളിക്കടാ അരുണേ അവളെ.... അവളോട്‌ എന്നെ പേടിപ്പിക്കാതെ കണ്ണ് തുറക്കാൻ പറയടാ..... സഹിക്കുന്നില്ല മീരേ.... നീ എന്നെ വിട്ടു പോകാതെടി... 😭😭😭 ഞങ്ങൾ എല്ലാരും അവളുടെ ദേഹത്തേക്ക് വീണു കിടന്നു കരഞ്ഞ അവനേ പിടിച്ചു മാറ്റാൻ ഒരു പാട് ശ്രെമിച്ചു.... നടന്നില്ല......... പെട്ടെന്ന് എന്തോ കണ്ടു അവൻ തിരിഞ്ഞു നോക്കി...... എന്താന്നറിയാൻ നോക്കിയപ്പോൾ മുത്തശ്ശി.......... അവൾക്കു കൂട്ടായി മുത്തശ്ശിയും പോയിരുന്നു.... ഇത്രയും നേരം സന്തോഷത്തോടെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേര് ഞങ്ങളെ വിട്ടു പോയിരിക്കുന്നു.... ആധിയുടെ സമനില തെറ്റുമോ എന്ന് പോലും ഞങ്ങൾ ഭയന്നിരുന്നു..... മറ്റു വഴി ഇല്ലാത്തതു കൊണ്ട് അധിടെ അച്ഛനെ വിളിച്ചു ഞങ്ങൾ എല്ലാം പറഞ്ഞു..... വേറെ നിവർത്തി ഇല്ലായിരുന്നു...... ഒടുവിൽ അദ്ദേഹം അവിടെക്കു വന്നു....... തന്റെ മകന്റെ അവസ്ഥ കണ്ടു ചങ്കു പൊട്ടുന്ന വേദന ഉണ്ടായിട്ടും കടിച്ചമർത്തി നിന്നു..... ആധിയെ അവിടുന്ന് മാറ്റാൻ നോക്കിയിട്ടും അവൻ കൂട്ടാക്കിയില്ല...... ഒടുവിൽ എല്ലാത്തിനും അവനെ മുന്നിൽ നിർത്തി........

അവളുടെ അച്ഛനെയും അമ്മയെയും അടക്കം ചെയ്തെടുത്തു തന്നെ അവളെയും മുത്തശ്ശിയെയും.. ആദി എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു........ കരഞ്ഞു കരഞ്ഞു അവനു എണീറ്റു നിക്കാൻ പോലും പറ്റുന്നില്ലായിരുന്നു ആഹാരം പോലും കഴിക്കില്ലായിരുന്നു..... മിഥുൻ ജീവിതത്തിലേക്കു തിരിച്ചു വരില്ലെന്ന് പല ഡോക്ടർ മാരും കുറിച്ചെഴുതി..... പക്ഷെ ആധിയും ഞങ്ങളും ഒന്നും അവനെ മരണത്തിനു വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.... ഒടുവിൽ കിഷോറിന്റെ ഫ്രണ്ടിന്റെ ഹോസ്പിറ്റലിൽ അവനെ ആക്കി........ നിങ്ങളുടെ കല്യാണത്തിന് മുൻപേ അവൻ കോമയിൽ നിന്നും വെളിയിൽ വന്നു...... കല്യാണത്തിന് ഇവനും ഉണ്ടായിരുന്നു... എന്നാൽ അങ്കിൾ മാത്രമേ അവനെ കണ്ടോള്ളൂ...... ലക്ഷ്മി ആന്റി യെ ഇവന്റെ ശബ്ദത്തിൽ വിളിച്ചിരുന്നത് കിഷോർ ആണ്.... മിഥുൻ കോമയിൽ ആണെന്ന് അറിയാതെ ഇരിക്കാൻ ... അരുൺ പറഞ്ഞു നിർത്തിയതും ഗായുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..... എവിടെയാ മീര ചേച്ചി....... ഗായു അത് ചോദിച്ചതും മിഥുൻ വന്നു ഗായുവിന്റെ കയ്യിൽ പിടിച്ചു ആ തറവാടിന് പുറകിൽ ഉള്ള സ്ഥലത്ത് തെക്കേ മൂലക്കോട്ടു കൊണ്ട് പോയി...... നോക്ക് അവിടെയാ അവന്റെ മീര ഉള്ളത്.... ഇനി നീ കണ്ടില്ലന്നു പറയരുത്....... അതും പറഞ്ഞു മിഥുൻ കരഞ്ഞു കൊണ്ട് അവിടുന്ന് മാറി നിന്നു....

ഗായത്രി മീരയെ അടക്കിയതിനടുത്തേക്കു ചെന്നു...... കരഞ്ഞു കൊണ്ട് മുട്ട് കുത്തി അവിടിരുന്നു..... അറിയില്ലായിരുന്നു.... എനിക്ക് ഒന്നും....... എന്റെ ആദി ഏട്ടനിൽ നിന്നും ചേച്ചി ഒരുപാട് അകലെ ആണെന്ന്...... ഒത്തിരി കുറ്റപെടുത്തിയിട്ടുണ്ട് വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട് എല്ലാത്തിനും മാപ്പ്........ എനിക്കിഷ്ട എന്റെ ആദി ഏട്ടനെ... ഇനി ഈ ഗായത്രി നഷ്ടപ്പെടുത്തി കളയില്ല.... ആ പഴയ ആദി ആയി ഞാൻ തിരിച്ചു കൊണ്ട് വരും.. 😭😭...............കുറച്ചു നേരം കൂടി അവൾ അവിടിരുന്നു... തോളിൽ ഒരു കയ്യ് വന്നു വീണപ്പോൾ അവൾ തിരിഞ്ഞു നോക്കി..... അച്ഛൻ............... (ആദിയു അച്ഛൻ )......അച്ഛാ...... അവൾ കരഞ്ഞു കൊണ്ട് ആ നെഞ്ചിലേക്കു..... ഒന്നും എനിക്കറിയില്ലായിരുന്നു.... ഞാൻ ഒരിക്കലും വേഷമിപ്പിക്കില്ല എന്റെ ആദി ഏട്ടനെ..... (ഗായു ) അറിയാം കുട്ടി..... എന്റെ മോളു അവനു ചേരുന്ന പെണ്ണാ അതുകൊണ്ടല്ലേ ഈ അച്ഛൻ നിങ്ങളെ ചേർത്ത് വെച്ചത്...

എന്റെ മോൾക്ക്‌ കഴിയും എന്റെ മോനെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ.... എല്ലാം കൈ വിട്ടു പോകുന്നത് പോലെ തോന്നി അതാ ഞാൻ ഇവരോട് പറഞ്ഞത് മോളോട് സത്യങ്ങൾ പറയാൻ...... എന്തായാലും അച്ഛന് സന്തോഷം ആയി.... പിന്നേം കുറച്ചു നേരം കൂടി അവർ അവിടെ നിന്നു..... ആദി ഇടയ്ക്കിടെ മുങ്ങുന്നത് ഇങ്ങോട്ടേക്കാണ് എന്ന് അരുൺ പറഞ്ഞു..... സമയം കടന്നു പോയി.. അരുൺ വയികാതെ വീട്ടിലേക്കു വരാമെന്നു പറഞ്ഞു.... മിഥുനും കിഷോറും അരുണും ഒരു കാറിൽ കയറി ചെന്നൈയിലേക്ക് തിരിച്ചു.....ഗായു ആദിയുടെ അച്ഛന്റെ കൂടെ വീട്ടിലേക്കും..... പോകുന്ന വഴിയെല്ലാം അവൾക്കു ആധിയെ പറ്റി ചിന്തിക്കാൻ മാത്രേ സമയം ഉണ്ടായിരുന്നു.... അവളുടെ ഉള്ളിൽ പ്രണയം തളിർത്തു തുടങ്ങി... ആധിയോടുള്ള അടങ്ങാത്ത പ്രണയം.... 😍😍........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story