ഗായത്രി: ഭാഗം 48

gayathri arya

എഴുത്തുകാരി: ആര്യ

തറവാടിന്റെ ഗേറ്റ് കടന്ന് ആധിയുടെ കാർ മുറ്റത്തു വന്നു നിന്നു..... ഡോർ തുറന്നു അവൻ അതിൽ നിന്നും ഇറങ്ങി വീട്ടിലേക്കു നടന്നു..... അകത്തു ഹാളിൽ മുത്തശ്ശിയും ലക്ഷ്മിയും ഉണ്ടായിരുന്നു..... നമ്മുടെ മുത്തശ്ശി ഒരു സീരിയൽ അഡിക്റ്റാണ്......... ഇന്നേവരെ സീരിയൽ കാണാത്ത ലക്ഷ്മിയും അമ്മയും ഇപ്പോൾ അതിന്റെ മുന്നിൽ നിന്നും മാറില്ല......... ഏഷ്യാനെറ്റ് ചാനൽ മാത്രം കണ്ടുകൊണ്ട് ഇരുന്ന അവർ ഒരു അവസരത്തിൽ ബിഗ് ബോസ്സിൽ നിന്നും രഞ്ജിത് സാറിനെ പുറത്താക്കി എന്ന് പറഞ്ഞു ആ ചാനലെ കാണാതെ ആയി... ഇപ്പൊ മഴവിൽ മനോരമ, ഫ്ലവേഴ്സ് എന്നുള്ള ചാനലുകളിലെ സീരിയലുകൾ കണ്ടു സംതൃപ്തി നേടുന്നു........ എന്തായാലും വീട്ടിൽ കള്ളൻ മാർ കേറിയാൽ പോലും ഇതുങ്ങള് അറിയില്ല................... അവരെ വിളിച്ചിട്ട് കാര്യം ഇല്ലന്ന് അറിയാവുന്നതു കൊണ്ട് ഞാൻ നേരെ റൂമിലേക്ക്‌ പോയി.....റൂമിൽ എത്തിയതും ആദി ടേബിളിനു മുന്നിൽ ചെന്നു നിന്നു..... കണ്ണാടിയേൽ നോക്കികൊണ്ട് തന്നെ കയ്യിലെ വാച്ചൂരി വെച്ചു........ ഇന്ന് സിദ്ധു പറഞ്ഞ കാര്യങ്ങൾ ആയിരുന്നു അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത്.... ഗായത്രി.... എത്ര ദിവസം ആയി ഇവിടുന്നു പോയിട്ടു.....

ഒരു ദിവസം പോലും അവളെ വിളിക്കനോ കാണാനോ താൻ പോയിട്ടില്ല......... അവളും അതിനു ശ്രെമിച്ചിട്ടില്ലല്ലോ........ രാവിലെ ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ അവളെ പറ്റി അമ്മ പറയുന്നത് മാത്രം കേൾക്കാം...... ചിന്തകൾക്കു വിരാമം ഇട്ടു....... അവളെ പറ്റി ഞാൻ എന്തിനാ ആലോചിക്കുന്നത്.... ആദി പെട്ടെന്ന് ഷിർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിച്ചു..... സ്റ്റാൻഡിൽ ഇട്ടിരുന്ന ടവ്വലും എടുത്തവൻ ബാത്‌റൂമിലേക്ക് കയറി....... ***************** അച്ഛാ ഒരുപാട് ഇരുട്ടിയല്ലോ..... ഇനി എന്താ ചെയ്യുക..... നമ്മൾ രണ്ടാളും ഒരുമിച്ചു ചെല്ലുമ്പോൾ മുത്തശ്ശിയും അമ്മയും ഒക്കെ ചോദിക്കില്ലേ...... (ഗായു ) അരുൺ കൊണ്ട് വന്നു വിട്ടതാണെന്നു പറഞ്ഞ പോരെ... മോളു പേടിക്കണ്ട..... അയാൾ അവളെ സമാധാനിപ്പിച്ചു... വായികാതെ തന്നെ അവരും വീട്ടിൽ എത്തി..... ഗായത്രി കാറിൽ നിന്നും ഇറങ്ങി... പുറകെ ആധിയുടെ അച്ഛനും...... ഗായത്രിയെ കണ്ടതും ലക്ഷ്മി ഓടി വന്നു.... മോളെ വാ.... ഇതെന്താ ഏട്ടാ ഗായു മോളു ഏട്ടന്റെ കൂടെ വന്നത്... (ലക്ഷ്മി ) അഹ്... അത് പിന്നെ അരുൺ കൊണ്ട് വിട്ടതാ....... അരുൺ എന്നിട്ട് എന്തിയെ വന്നില്ലേ.... (ലക്ഷ്മി ) അത് പിന്നെ അമ്മേ അരുൺ ചേട്ടൻ തിരികെ പോയി...

പെട്ടെന്ന് പോകണ്ട ആവശ്യം ഉണ്ടായിരുന്നു... (ഗായു ) അഹ് അതൊക്കെ പോട്ടെ.. മോളു വാ..... അതും പറഞ്ഞു ലക്ഷ്മി അവളെ വീട്ടിലേക്കു വിളിച്ചു കൊണ്ട് പോയി..... ആദി മോൻ വന്നു.......ഞങ്ങള് ഇരിക്കുന്നത് കണ്ടിട്ടും മിണ്ടാതെ അങ്ങ് പോയി... എന്നും ഉള്ളതല്ലേ.. ഞാൻ ഇപ്പൊ അത് കാര്യം ആക്കില്ല.... പാൽ പൊട്ടിച്ചു ഒഴിച്ചു അടുപ്പത്തു വെക്കുന്ന കൂട്ടത്തിൽ ലക്ഷ്മി പറഞ്ഞു... ഗായത്രി ഒന്നു ചിരിക്കുക മാത്രം ചെയ്യ്തു...... രണ്ടു കപ്പിൽ ചായ ഒഴിച്ച് കൊണ്ട് ഗായത്രിയുടെ കയ്യിൽ കൊടുത്തു.... ചെല്ല് ഇത് മോളു അവനു കൊണ്ട് കൊടുക്ക്... കുറച്ചു ദിവസം ആയില്ലേ നിങ്ങൾ തമ്മിൽ കണ്ടിട്ട്..... ഗായത്രി ലക്ഷ്മിയുടെ കയ്യിൽ നിന്നും കപ്പ്‌ വാങ്ങി കൊണ്ട് റൂമിലെക്കു നടന്നു....... അവിടെ എത്തിയതും ഡോർ ചാരിയട്ടെ ഉള്ളു... അവൾ കയ്യ് മുട്ട് കൊണ്ട് അത് തള്ളി തുറന്നു അകത്തേക്ക് കയറി.... നോക്കിയപ്പോൾ ആദി നിന്നു തല തോർത്തുന്നു.... തൊട്ടടുത്തു തന്നെ ലാപ്ടോപ് ഓപ്പൺ ആക്കി വെച്ചിട്ടുണ്ട്...... അവൾ ചായയും കൊണ്ട് ആധിയുടെ അടുത്തേക്ക് ചെന്നു...... ആദി ഏട്ടാ... ദേ ഈ ചായ പിടിച്ചേ എന്റെ കയ്യ് പൊള്ളുന്നു.......... പെട്ടന്ന് അവൻ തലയിൽ നിന്നും ടവൽ മാറ്റി... അവളെ ഒന്നു അടിമുടി നോക്കി...

സ്വന്തം വീട്ടിൽ പോയി നിന്നപ്പോ മുഖത്തൊക്കെ തെളിച്ചം ഉണ്ടെല്ലോ... എന്ന് അവൻ മനസ്സിൽ ഓർത്തു.... ആദി ഏട്ടാ എന്താ ആലോചിച്ചു നിക്കുന്നെ... ദേ ഇതങ്ങോട്ട് പിടിച്ചേ....... (ഗായു ) അവിടുന്ന് ഇവിടെ വരെ ഇതും പൊക്കിക്കൊണ്ട് വന്നപ്പോൾ നിന്റെ കൈ പൊള്ളിയില്ലല്ലോ........ അതും പിടിച്ചോണ്ട് അവിടെ നിന്നോ... അതും പറഞ്ഞു ആദി തിരിഞ്ഞു..... പിന്നെയും ഗായത്രി അവന്റെ മുന്നിൽ കയറി നിന്നു..... ആദി അവളെ കലിപ്പ് ലുക്കിൽ ഒന്നു നോക്കി......... എന്താടി...... നിന്റെ സിദ്ധു ഏട്ടൻ പറഞ്ഞു തന്നോ എനിക്ക് സമാധാനം തരരുതെന്നു..... (ആദി ) ഇല്ല..... ആദി ഏട്ടൻ ഇത് കുടിക്കു... അമ്മ തന്നതാ...... ഇല്ലങ്കിൽ ഞാൻ ഇതിവിടെ വെക്കാം.. ഇഷ്ടം ഉള്ളപ്പോ എടുത്തു കുടിക്കു... തണുത്തു കഴിഞ്ഞാൽ ഇതൊന്നും ഇറങ്ങില്ലെന്നു അറിയാം.. അതുകൊണ്ട് പറഞ്ഞതാ..... ഗായത്രി ചായ അവന്റെ ലാപ്ടോപ് ഇരിക്കുന്ന ആ ചെറിയ ടേബിളിലേക്കു വെച്ചു..... ഗായത്രി അവിടെ കിടന്ന കസേരയിൽ ഇരുന്നു കൊണ്ട് ചായ ഊതി കുടിക്കാൻ തുടങ്ങി..... ആദി ചെന്നു ലാപ്ടോപ് എടുത്തു കയ്യിൽ വെച്ചു.... കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ കൈ ചായ ഗ്ലാസിലേക്കു നീങ്ങുന്നത് കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ചിരി വിടർന്നു......

ചായ ഗ്ലാസ് എടുത്തു കൊണ്ട് ഗായു താഴേക്കു പോയി....... കുറച്ചു കഴിഞ്ഞപ്പോൾ ആധിയും വന്നു.... എല്ലാവരോടും ചിരിച്ചു കളിച്ചു ഇരിക്കുന്ന ഗായത്രിയെ കണ്ടതും ആദി അവിടേക്കു വന്നിരുന്നു.... ലക്ഷ്മി ആഹാരം എല്ലാം എടുത്തു വെച്ചു പെട്ടെന്ന് ഗായത്രി അവിടുന്ന് എണീറ്റു അടുക്കളയിലേക്കു ഓടി...... കുറച്ചു കഴിഞ്ഞപ്പോൾ ലക്ഷ്മിയും അവളും കൂടി വന്നു... ഗായത്രി വന്നു ആധിയുടെ തൊട്ടടുത്തു നിന്നു...... ആദി പക്ഷെ ഒന്നും മിണ്ടില്ല കാരണം എല്ലാവരും ഉള്ളത് കൊണ്ട്...... അവനെ പോലും ഞെട്ടിച്ചു കൊണ്ട് ഗായത്രി അവന്റെ പ്ലേറ്റിലേക്കു ആഹാരം വിളമ്പി.... ആധിയുടെ മുഖത്തു ദേഷ്യം നല്ല രീതിയിൽ ഉണ്ടായിരുന്നു...................എല്ലാം വിളമ്പി കഴിഞ്ഞു അവൻ അതെടുത്തു പതിയെ കഴിക്കാൻ തുടങ്ങി... ആധിയുടെ അച്ഛനും മുത്തശിയും കഴിച്ചു കഴിഞ്ഞു എണീറ്റു പോയതും ആദി പകുതി പോലും കഴിക്കാതെയും ഇരുന്നു...... എന്താ ആദി ഏട്ടാ കഴിക്കാത്തത്.... ലക്ഷ്മി മറ്റുള്ളവര് കഴിച്ച പാത്രം എടുത്തു കൊണ്ട് പോയ തക്കത്തിൽ ഗായത്രി ആധിയോടു ചോദിച്ചു.... ആദി കഴിക്കാതെ എണീറ്റു കൈ കഴുകൽ പോയി........ ആദി കൈ കഴുകി തിരിച്ചു വന്നതും ആദി നീക്കി വെച്ചിട്ട് പോയ ആഹാരം ഗായത്രി കഴിക്കുന്നു...

കുറച്ചു നേരം അവൻ അത് നോക്കി നിന്നു...... ലക്ഷ്മി വരുന്നെന്നു കണ്ടതും ആദി അവിടുന്ന് മാറി....... ***-*********--*** ഗായത്രി മുറിയിൽ വന്നു കതകടച്ചു............. ആദി കട്ടിലിൽ തന്നെ ഉണ്ടായിരുന്നു.... കയ്യിൽ പഴേ പടി ലാപ്ടോപും....... വന്നപ്പോ തൊട്ടു അതിലോട്ടു നോക്കി ഇരിക്കുവാണല്ലോ ഇതിനും മാത്രം എന്താ ഇതിൽ ഉള്ളത്....... പറഞ്ഞത് മനസ്സിൽ ആണെങ്കിലും വോളിയത്തിന്റെ കാര്യം കുറച്ചു കൂടുതൽ ആയിരുന്നു..... അത് പറഞ്ഞാൽ നിനക്ക് മനസിലാവില്ലടി... പഠിപ്പും ബുദ്ധിയും ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതാ ഈ ബിസിനസ്‌... അല്ലാതെ നിന്നെ പോലെ പ്ലസ് ടു വും പിന്നെ കുറെ കുരുപ്പു പിള്ളേർക്ക് ട്യൂഷൻ എടുക്കുന്നതിലും അല്ല കാര്യം... അവളെ നോക്കാതെ തന്നെ അവൻ പറഞ്ഞു നിർത്തി...... ഇങ്ങേരെ ഇന്ന് ഞാൻ.... ഒന്നു സ്നേഹിക്കാമെന്നു കരുതുമ്പോൾ ഇങ്ങേരുടെ ചൊറിഞ്ഞ വർത്തമാനം ആണെനിക്ക് പിടിക്കാത്തത്............ ഗായത്രി... നീ അടങ്ങു....... ആദ്യമേ ആദി ഏട്ടന്റെ മനസ്സിൽ കയറി പറ്റാൻ വല്ല കുരുട്ടു ബുദ്ധിയും ആലോചിക്കൂ... എന്നിട്ട് ബാക്കി...... അവൾ ആധിയുടെ അടുത്തേക്ക് നടന്നു... അവനടുത്തു തന്നെ കട്ടിലിൽ ചെന്നിരുന്നു...... ഗായത്രി അടുത്ത് വന്നിരുന്നത് കണ്ട ആദി കുറച്ചു നീങ്ങി......

പിന്നെയും ഗായത്രി അവനടുത്തേക്കു നീങ്ങി...... എന്താടി.... നീ എന്തൊത്തിനാ ഞാൻ നീങ്ങുന്നതിനു അനുസരിച്ചു നീങ്ങുന്നത്.... (ആദി ) ആഗ്രഹം ഉള്ളത് കൊണ്ട്.... (ഗായു ) എന്ത് ആഗ്രഹം... (ആദി ) അത്... അത് എനിക്ക് ആദി ഏട്ടന്റെ അടുത്ത്രിരിക്കണം.... (ഗായു, ) ഹ്മ്മ്... കൊള്ളാം... ഒരുമാസതിന് മുൻപ് വരെ പ്രാന്ത് മാത്രേ ഉണ്ടായിരുന്നുള്ളു... ഇപ്പൊ മുഴു വട്ടാക്കി തിരിച്ചു കൊണ്ട് വിട്ടേക്കുവാ....... (ആദി ) സത്യമാ.......എനിക്ക് ഏട്ടന്റെ എടുത്തിരിക്കണം.... (ഗായു ) പെട്ടെന്നു ആദി കട്ടിലിൽ നിന്നും എണീറ്റു.... ദേ പെണ്ണെ അത്യാവശ്യം ആയി ചെയ്യ്തു തീർക്കേണ്ട വർക്ക്‌ ആ..... ഇത് എന്തെങ്കിലും തെറ്റിയാൽ.. കൊന്നുകളയും ഞാൻ പറഞ്ഞില്ലാന്നു വേണ്ട....... അതും പറഞ്ഞു ആദി ബാൽക്കണിയിലേക്കു പോയി............ ചെ..... ചീറ്റിപ്പോയി.... ഇനി ഇപ്പൊ എന്താ ചെയ്യുക............. ഈ റൊമാന്റിക് ആയി എങ്ങനാ പെരുമാറുന്നത്....... ആകെ കണ്ടിട്ടുള്ളത് സിനിമയിൽ മാത്രമാ... ജീവിതത്തിൽ ഇന്നേ വരെ അതിനൊരു അവസരം ഞാൻ ആർക്കും കൊടുത്തിട്ടില്ല ....... കാരണം എന്റെ ഈ കുട്ടികളുടെ ക്യാരക്ടർ ഒന്നും ആർക്കും പിടിക്കില്ല.... .. അഹ് അന്ന് വല്ലം പ്രേമിക്കാൻ പോയിരുന്നെങ്കിൽ ഇങ്ങേരെ ഞാൻ ഈസി ആയി വീഴ്ത്തിയെനേം....

എനിക്ക് പാട്ടുപാടാനും ഡാൻസ് കളിക്കാനും ഒന്നും അറിയത്തില്ല...... അഹ് അതൊക്കെ പോട്ടെ ഇപ്പൊ എന്താ ഞാൻ ചെയ്യുന്നത്....... പെട്ടെന്ന് ആധിയുടെ ഫോണിൽ ആരോ വിളിച്ചു.. സൈലന്റ് ആയിരുന്നത് കൊണ്ട് ആദി ഏട്ടൻ കേൾക്കില്ല.. ഞാൻ ഇരുന്ന കട്ടിലിൽ തന്നെ ഫോൺ കിടന്നതു കൊണ്ട ഞാൻ തന്നെ കണ്ടത്.... നോക്കിയപ്പോൾ അരുൺ ചേട്ടൻ... ഞാൻ പെട്ടെന്ന് അതെടുത്തു ചെവിയിൽ വെച്ചു........ അരുൺ ഏട്ടാ ഇത് ഞാനാ......... ഗായു.... ആദി എന്തെടി..... അരുൺ അത് ചോദിച്ചതും അവൾ നടന്നതെല്ലാം പറഞ്ഞു..... . അരുൺ ചേട്ടാ ആദി ഏട്ടൻ എന്നെ സ്നേഹിക്കാൻ ഞാൻ എന്തോ ചെയ്യണം... (ഗായു ) അരുൺ അവളോട്‌ എന്തെക്കെയോ പറഞ്ഞു കൊടുത്തു.....(അവൻ എന്തെങ്കിലും പറഞ്ഞോണ്ട് വന്നാലും നീ പഴയതു പോലെ തറുതല പറയരുത്....... അവനെ സ്നേഹിച്ചു കയ്യിൽ എടുക്കണം... കമ്പനിയിൽ പോകുമ്പോൾ അവന്റെ കൂടെ ചെല്ലണം... ചുരുക്കം പറഞ്ഞാൽ അവനു സമാധാനം കൊടുക്കാതെ നീ എല്ലാടത്തും അവന്റ കൂടെ കാണണം..... ) ഗായത്രി ഫോൺ പെട്ടെന്ന് തന്നെ വെച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ ആദി റൂമിലേക്ക്‌ വന്നു..

ഗായത്രി ബെഡിൽ ബെഡ്ഷീറ് ഒക്കെ വിരിക്കുന്ന തിരക്കിൽ ആയിരുന്നു... ആദി അത് മൈൻഡ് ചെയ്യാതെ ഇരുന്നു...... ലാപ്ടോപ് എടുത്തു വെച്ചു തിരിഞ്ഞ ആദി കണ്ടത് കട്ടിലിന്റെ അറ്റത് കിടക്കുന്ന ഗായത്രിയെയാ..... ഡീ... ഇറങ്ങടി ഇങ്ങോട്ട്...... ഇതെന്റെ കട്ടിലിൽ എന്റെ ബെഡ് എന്റെ ബെഡ് ഷീറ്റ്.... ഇതിൽ കിടക്കരുതെന്നു നിന്നോട് എത്ര പ്രാവശ്യം ഞാൻ പറഞ്ഞിട്ടുള്ളതാ.... ഇപ്പൊ ഇറങ്ങി താഴേ കിടന്നോളണം..... (ആദി ) ആദി ഏട്ടാ ചൂടാകാതെ..... ഞാൻ ഇത്രയും ദിവസം വീട്ടിൽ കട്ടിലിൽ കിടന്നതു കൊണ്ട് പെട്ടന്ന് താഴേ കിടക്കാൻ ഭയങ്കര ബുദ്ധിമുട്ട... ദേഹത്തു വേതന ഒക്കെ ഉണ്ടാകും.... ഒന്നാമതെ തറയിൽ നല്ല തണുപ്പാ... ഞാൻ ഇതിന്റെ ഒരു കോണിൽ അല്ലെ കിടക്കുന്നുള്ളു.... ഏട്ടൻ അപ്പറത്തോട്ടു നീങ്ങി കിടന്നോ... (ഗായു ) പറ്റില്ല... എനിക്ക് ഒറ്റയ്ക്ക് കിടക്കണം.... (ആദി, ) എന്നാ ശെരി ഏട്ടൻ കിടന്നോ ഞാൻ താഴേക്കു അമ്മേടെ മുറിയിൽ പോയി കിടന്നോളാം.... (ഗായു ) അത് പറ്റില്ല... അമ്മക്ക് കൂട്ടിനു അച്ഛൻ ഉണ്ട്...... (ആദി ) അപ്പൊ ഞാൻ മുത്തശ്ശിടെ കൂടെ പോയി കിടക്കാം എന്താ... (ഗായു ) അതും പറ്റില്ല..... (ആദി ) അതെന്താ മുത്തശ്ശിക്കു കൂട്ടായി ഇനി മരിച്ചു പോയ മുത്തശ്ശൻ ഉണ്ടോ വന്നു കിടക്കാൻ..... (ഗായു ) ഓ.. കോപ്പ്.... ഇവിടെ തന്നെ കിടന്നോ..... പക്ഷെ അന്നത്തെ പോലെ നേരം വെളുക്കുമ്പോ എന്റെ മണ്ടക്ക് എങ്ങാനം കേറി കിടന്നാൽ ഉണ്ടല്ലോ..... (ആദി അതും പറഞ്ഞു പോയി ലൈറ്റ് കെടുത്തി ബെഡിന്റെ ഒരു വശം ചേർന്ന് കിടന്നു....... )

പുറത്തു നിന്നുള്ള നിലാ വെളിച്ചത്തിൽ അവൾ അവനെ തന്നെ നോക്കി കിടന്നു........ സമയം പോക്കൊണ്ടേ ഇരുന്നു...... ഇടക്കെപ്പോഴോ ഗായത്രി ഞെട്ടി എണീറ്റു.......... തൊട്ടടുത്തു കിടക്കുന്നു ആധിയെ കണ്ടപപ്പോൾ അവളുടെ ഉള്ളിൽ ഒരു കുസൃതി വിരിഞ്ഞു........ ആദി നല്ല ഉറക്കം ആണെന്ന് അവൾക്കു മനസിലായി.......... അവൾ പതിയെ അവനടുത്തേക്കു നീങ്ങി...... ആധിയുടെ വലതു കൈ തലയുടെ അടിയിൽ ആയിരുന്നു.......... അവൾ പതിയെ അവന്റെ തൊട്ടടുത്തു വന്നു കിടന്നു........ അവന്റെ നെഞ്ചിൽ അവൾ മുഖം വെച്ചു ചരിഞ്ഞു കിടന്നു...... ഇടതു കയ്യെടുത്തു അവനെ വട്ടം പിടിച്ചു ........................... അവൻ ഉണരരുതേ എന്നവൾ പ്രാർത്ഥിച്ചു ........ ഈ ലോകത്തിൽ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് താൻ ഇപ്പൊ............എന്തോ ഏട്ടന്റെ നെഞ്ചിൽ ഇങ്ങനെ തലവെച്ചു കിടക്കുമ്പോൾ ഒരു സുരക്ഷിതത്വം ഫീൽ ചെയ്യുവാ.... ഒരിക്കലെങ്കിലും എന്നെ സ്നേഹത്തോടെ ഗായു എന്നൊന്ന് വിളിച്ചാൽ മതിയായിരുന്നു..... എന്നെ ഒന്നു മനസിലാക്കിയാൽ മതിയായിരുന്നു.......... അവളുടെ കണ്ണുകൾ നിറഞ്ഞു.... ആ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി.......... കുറച്ചു നേരം കൂടി അവന്റെ നെഞ്ചിൽ തലവെച്ചു കിടന്ന അവൾ പതിയെ അവനിൽ നിന്നും പഴയതു പോലെ മാറി കിടന്നു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story