ഗായത്രി: ഭാഗം 49

gayathri arya

എഴുത്തുകാരി: ആര്യ

നേരം വെളുത്തതും..... ആദി ഏട്ടാ....... ഏട്ടാ..... ഇങ്ങനെ കിടന്നു ഉറങ്ങാതെ...... സമയം എത്ര ആയെന്ന് അറിയാമോ..... ദേ എണീറ്റെ........ (ഗായു ) ഇല്ല....... നീ പൊക്കോ ഞാൻ കുറച്ചു നേരം കൂടി ഒന്നു ഒറങ്ങിക്കോട്ടെ പെണ്ണെ.... അതൊന്നും പറ്റില്ല.. എണീറ്റെ... സമയം 8.30 ആയി കേട്ടോ..... പിള്ളേര് രണ്ടൂടെ അവിടെ ഒരുങ്ങി ഇരിക്കുവാ... ഇന്നലെ നിങ്ങള് തന്നെയല്ലേ മനുഷ്യ രാത്രി അവരോടു പറഞ്ഞത് നാളെ അച്ഛ സ്കൂളിൽ കൊണ്ട് വിടാമെന്ന്........ (ഗായു ) സമയം ഉണ്ടല്ലോ.... ശെരി ഞാൻ എണീക്കാം.... അതിനു മുൻപ് നീ എനിക്കൊരുമ്മ താ ........ അയ്യടാ...... പിള്ളേരെ കെട്ടിക്കാൻ പ്രായം ആയി അപ്പോള അങ്ങേരുടെ ഒരു കൊഞ്ചൽ.......... ഏതു 1 ആം ക്ലാസ്സിൽ പഠിക്കുന്ന നമ്മുടെ മക്കൾ ആണോ കെട്ടിക്കാൻ പ്രായം ആയത്.... (ആദി ) അത് പിന്നെ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാ... (ഗായു ) എന്നാ നീ ഉമ്മ താ....... (ആദി ) ഇല്ല..... അഹ് എന്നാ ഞാൻ ഇവിടെ കിടന്നോളാം..... ഓ ഇങ്ങനൊരു മനുഷ്യൻ അതും പറഞ്ഞു ഗായു അവനടുത്തേക്കു ചെന്നു........ *********-******* രാവിലെ എണീറ്റപ്പോ ആദ്യം നോക്കിയത് എന്റെ ഞെഞ്ചത്തേക്ക................... അന്നത്തെ പോലെ എന്റെ മുകളിൽ എങ്ങാനം അവളു കിടപ്പോണ്ടോ എന്നറിയാൻ... ഭാഗ്യം ഇല്ല..... തല ചരിച്ചു നോക്കിയപ്പോൾ കട്ടിലിന്റെ അറ്റത്തു കിടപ്പൊണ്ട്........ സമയം പോകും എന്നുള്ള പേടിക്കു അവളെ വിളിക്കാതെ തന്നെ ഞാൻ ബാത്റൂമിലേക്കു പോയി.............

കുളിച്ചു കഴിഞ്ഞൊക്കെ ഇറങ്ങിയപപ്പോള അവളെ ഞാൻ കണ്ടത്...... തലയിൽ നിന്നും കിളികൾ കൂട്ടത്തോടെ പറന്നു പോയി.... ഇവക്കു ഈ ദാവണി അല്ലാതെ വേറെ വല്ലതും എടുത്തു ഇട്ടൂടെ....... അവളുടെ മുഖത്തേക്ക് നോക്കിയപ്പോളാ അവൾ ഉറക്കത്തിൽ കിടന്നു ചിരിക്കുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ എന്നൊക്കെ പറയുന്നു......... ഡി...... ഗായത്രി....... ഇവളെ ഇപ്പൊ വിളിച്ചില്ലെങ്കിൽ ശെരിയാകില്ല................. പെട്ടെന്ന് അവൾ ഞെട്ടി എണീറ്റു...... അയ്യോ മക്കളു വന്നു............ എന്നിട്ട് ഇരുന്നു കണ്ണ് തിരുമ്മുന്നു..... എന്നെ കണ്ടതും ഒരു വളിച്ച ചിരി..... എന്താടി.... നിനക്ക്......... (ആദി ) അത് ഉമ്മ........... (ഗായു ) ഒരു ഉമ്മ കിട്ടിയതിന്റെ ക്ഷീണം ഇതുവരെ പോയില്ലല്ലോ.... അതോ മോൾക്ക്‌ ഇനി വേണോ..... (ആദി ) അതല്ല.... ഞാൻ ആദി ഏട്ടന് ഉമ്മതരുന്നത് സ്വപ്നം കണ്ടതാ..... (ഗായു ) കൊള്ളാം മോളെ നല്ല സ്വപ്നം......നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലടി....... അതും പറഞ്ഞു ആദി തിരിഞ്ഞു.......... അല്ല എത്ര പിള്ളേരെ ആ നീ സ്വപ്നത്തിൽ കണ്ടത്........... (ആദി ) രണ്ടു ഇരട്ട കുട്ടികൾ...... ഒന്നാം ക്ലാസിൽ പഠിക്കുന്നു.... (ഗായു ) അവളതു പറഞ്ഞു കഴിഞ്ഞതും ആദി ചിരിച്ചു..... ആദി ചിരിക്കുന്നത് ഗായു കണ്ടായിരുന്നു...... ആദി ഷർട്ട്‌ എടുക്കാൻ തിരിഞ്ഞു......... ആദി ഏട്ടനോട് ഇന്ന് തന്നെ ഞാൻ പറയും എനിക്കിഷ്ടാവാണെന്നു.......... ഇനി വായികി കൂടാ......... ചിലപ്പോൾ ഈ സ്വഭാവത്തിന് നല്ല വഴക്ക് പറയും.... എന്നാലും സാരമില്ല ഇന്ന് വയികിട്ടു പറഞ്ഞിട്ടേ ഉള്ളു കാര്യം....................

ഗായത്രി ഇടയ്ക്കു ആധിയെ ഒളികണ്ണിട്ടു നോക്കുന്നതൊക്കെ ആദി കണ്ണാടിയിൽ കൂടി കാണുന്നുണ്ടായിരുന്നു........... ഇവൾക്കിതെന്താ പറ്റിയത്.... ഇന്നലെ മുതൽ എല്ലാം തല തിരിഞ്ഞ പ്രവർത്തികളാ........... ആദി ഷർട്ട്‌ എടുത്തു കയ്യിൽ വെച്ചതും...... ആദി ഏട്ടാ ഇങ്ങു കൊണ്ടാ........ ഞാൻ തേച്ചു വൃത്തിയാക്കി തരാം....... (ഗായു ) വേണ്ട എനിക്കറിയാം തേക്കാൻ........ നീ അങ്ങോട്ട്‌ മാറിക്കെ ഗായത്രി... ഞാൻ തേച്ചോളാം .... (ആദി ) എന്നാ കൊണ്ടിട്ടു തേച്ചോ........ അല്ല പിന്നെ മനുഷ്യൻ മാരായ ഇത്രയും അഹങ്കാരം പാടില്ല...അതും പറഞ്ഞു അവളു മാറി ഇരുന്നു..... ആദി ഷർട്ട്‌ എല്ലാം തേച്ചു എടുത്തിട്ടു.....വാച്ചു എടുത്തു കെട്ടി........ ഇതെല്ലാം ചെയ്യുമ്പോളും അവൻ കണ്ണാടിയിൽ കൂടി അവളെ നോക്കി..... എന്തോ വലിയ ആലോചനയിൽ ആയിരുന്നു......... അവൾ........ അവൻ ഇറങ്ങി പോയതും ഒന്നും അവൾ അറിഞ്ഞില്ല...... ആദി ഏട്ടനോട് എവിടെ വെച്ച ഞാൻ എന്റെ ഇഷ്ടം തുറന്നു പറയുന്നത് എന്ന കടുത്ത ആലോചനയിൽ ആയിരുന്നു അവൾ........ **------------*-******----*** ഡി നിത്യേ.... ഇന്നാ ഈ ചന്ദനം കൂടി തൊട്ടാൽ മതി........ അശ്വതി നിത്യെടെ നെറ്റിയിൽ ചന്ദനം തോറ്റുകൊടുത്തു.... സൂപ്പർ.... ഇപ്പോള നീ ഒരു സുന്ദരി കുട്ടി ആയത്.........

എടി നീ അതികം പുകഴ്ത്തുവൊന്നും വേണ്ട... അല്ലെങ്കിലും ഞാൻ സുന്ദരി തന്നെയാ....... (നിത്യ ) ആ തലമുടി കൂടി വേണമായിരുന്നു...... . .. (അശ്വതി ) അതൊന്നും സാരമില്ല നീ ആ ബാഡ്ജ് ഇങ്ങു എടുത്തേ........ അശ്വതി അവൾക്കത് എടുത്തു കൊടുത്തു.......... ഇന്ന് നിത്യയുടെ ബിർത്തഡേ ആണ്......... ആധിയെ കാണിക്കാൻ വേണ്ടി അവൾ ഇന്ന് സാരി ഒക്കെ ഉടുത്തു കൊണ്ട പോകുന്നത്.... നിത്യ ഇതിനോടകം തന്നെ വീണ്ടും ആധിയോടു മിണ്ടി മിണ്ടി ചെന്നിരുന്നു..... ഇപ്പോൾ പഴേത് പോലെ അവൻ നിത്യയെ വഴക്കൊന്നും പറയാറില്ല..... അതിനൊള്ള കാരണം അവൾ ഉണ്ടാക്കി വെക്കില്ല..........ഇപ്പോൾ കമ്പനിയിലെ സ്റ്റാഫ്കളിൽ മുൻപിൽ തന്നെ നിത്യയുടെ പേരാണ്........... എല്ലാവർക്കും അവളെ വലിയ കാര്യവും ആണ്......... അശ്വതി എല്ലാം കിഷോറിനോട് വിളിച്ചു പറയും അവനും അതൊരു സന്തോഷം തന്നെയാണ്................. ഗോൾഡൻ കര ഉള്ള സെറ്റുസാരി ആണ് അവൾ ഉടുത്തത്.... ജീവിതത്തിൽ ഇന്നേവരെ സാരി ഉടുക്കാത്ത അവൾക്കത് ഉടുപ്പിച്ചു കൊടുത്തത് അച്ചു ആണ്............ ഡി നീ പാർട്ടിയുടെ കാര്യം എല്ലാവരോടും പറഞ്ഞില്ലേ....... ആരേം വിട്ടു പോയിട്ടില്ലല്ലോ........... (അച്ചു ) ഹ്മ്മ്.... ഉണ്ട്... ഒരാളെ ആദി ഏട്ടനെ....

ഏട്ടനോട് ഇന്ന് പറയണം എന്റെ ബർത്ത് ഡേ തന്നെ ഏട്ടന് ഒരു സർപ്രൈസ് ആ..... (നിത്യ ) ഓ നിന്റെ ഈ കോലം എനിക്ക് തന്നെ ഒരു സർപ്രൈസ് ആണ് മോളെ.... (അച്ചു ) നിത്യ ഒന്നു ചിരിച്ചു....... അവർ കമ്പനിയിൽ എത്തിയിരുന്നു ഇതിനോടകം തന്നെ ആധിയും വന്നിരുന്നു........... കയ്യിൽ കുറെ കവറുകളും ആയിട്ടാണ് നിത്യയുടെ വരവ്.... എല്ലാവർക്കും ഉള്ള ചോക്ലേറ്റ്സ് ആണ് അതിൽ.... അവിടെ എത്തിയതും എല്ലാവരും അവളെ തന്നെ ശ്രെദ്ധിച്ചു........ എല്ലാവർക്കും അറിയാമായിരുന്നു ഇന്ന് അവളുടെ ബിർത്തഡേ ആണെന്ന് പക്ഷെ ഇന്ന് അവൾ സാരി ഒക്കെ ഉടുത്തു കൊണ്ട് വരുമെന്ന് ആരും പ്രേതീക്ഷിച്ചില്ല........... എല്ലാവരും അവളോട് ബർത്തഡേ വിഷസ് ഒക്കെ പറഞ്ഞു...... ചോക്ലേറ്റ് കൊടുത്തിട്ട് അവൾ ആധിയുടെ അടുത്തേക്ക് ചെന്നു... ലാപ്ടോപ്പിലേക്കും നോക്കി ഇരുന്ന ആദി അവൾ കയറി വന്നത് പോലും ശ്രെധിച്ചില്ല............... ആദി ഏട്ടാ......

അഹ് പറ നിത്യേ.... അവൻ ലാപ്പിൽ നോക്കികൊണ്ട്‌ പറഞ്ഞു..... ഏട്ടാ ഇന്നെന്റെ ബർത്ത് ഡേ ആണ്...... ഓഹ്..... ഹാപ്പി ബർത്ത് ഡേ.........നിത്യ............. (ആദി ) ആദി ഏട്ടൻ എന്നെ ഒന്നു ശ്രെദ്ധിക്കുന്നു പോലും ഇല്ല.... ആ ലാപ്ടോപ് എടുത്തു തല്ലിപൊട്ടിക്കാൻ തോന്നുവാ....... ആദി ഏട്ടാ ഇന്നാ മിട്ടായി.......... അഹ് അതവിടെ വെച്ചെക്കെടോ.... ഞാൻ ഇത്തിരി തിരക്കില....... ആദി ഏട്ടാ ഒരു അഞ്ചു മിനിറ്റ് ഇങ്ങോട്ട് ഒന്നും ശ്രെദ്ധിക്കുവോ........ നിത്യേ ഞാൻ പറഞ്ഞല്ലോ.... ഈ വർക്ക്‌ എനിക്ക് തീർ ത്തെ പറ്റു..... ഇപ്പൊ മറ്റൊന്നിലും ശ്രെദ്ധിക്കാൻ പറ്റില്ല....... (ആദി ) ഓക്കേ ശ്രെദ്ധിക്കണ്ട... ഇന്ന് രാത്രി 7 മണിക്ക് എന്റെ സ്വന്തം വീട്ടിൽ വെച്ചു പാർട്ടി ഉണ്ട്........ ഇവിടെ ഉള്ള എല്ലാവരും വരുന്നുണ്ട് ഏട്ടനും വരണം.......... അഹ് അതാണോ വരാമെല്ലോ.......... (ആദി അത് പറഞ്ഞതും നിത്യക്ക്‌ സന്തോഷം ആയി.... ) എന്നാ വർക്ക്‌ നടക്കടട്ടെ..... അതും പറഞ്ഞു നിത്യ തിരിഞ്ഞു...... പെട്ടന്നവൾ നിന്നു......... ആദി ഏട്ടാ വരുമ്പോ ഗായത്രിയെ കൂടി കൊണ്ട് വരണേ........... (നിത്യ ) ഹ്മ്മ്... കൊണ്ട് വരാം...... (ആദി ) നിത്യ ആദി വരാമെന്നു പറഞ്ഞ സന്തോഷത്തിൽ... എന്നാൽ മറ്റൊരാൾ അവിടെ ആധിയോടു തന്റെ ഇഷ്ടം എങ്ങനെ പറയണം എന്ന ആലോചനയിലും........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story