ഗായത്രി: ഭാഗം 50

gayathri arya

എഴുത്തുകാരി: ആര്യ

അയ്യോ ഗായത്രി മോളെ...... ലക്ഷ്മി അവൾക്കു കുടിക്കാൻ ഉള്ള വെള്ളം എടുത്തു കൊടുത്തു.... എന്റെ ഗായത്രി മോളെ നീ അടുത്ത് വന്നു നിന്നപ്പോൾ ഞാൻ കരുതി ഇല്ല ഇവിടിരുന്ന പച്ചമുളക് എടുത്തു കടിക്കാൻ ആണെന്ന്..... അതെങ്ങനാ ഇപ്പൊ രണ്ടു ദിവസമായി ഞാൻ കാണുന്നുണ്ട് ആലോചന ഇത്തിരി കൂടുതലാ.... ലക്ഷ്മി മൂക്കത്തു വിരൽ വെച്ച് കൊണ്ട് പറഞ്ഞു...... ഗായത്രി ഒന്ന് ചിരിച്ചു കൊടുത്തു.... 😁😁 അമ്മേ ഞാൻ എന്നാ മോളിലോട്ടു പോവാണേ.... അതും പറഞ്ഞു അവൾ ഓടി..... ഈ പെണ്ണിന് ഇതെന്തു പറ്റിയതാണാവോ.... ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..... ***************** ആധി വെളിയിലേക്കു വരാൻ നോക്കി ഇരിക്കുവായിരുന്നു നിത്യ......... അവൾ പ്രേതീക്ഷിച്ചത് പോലെ തന്നെ ആധി ഇറങ്ങി വന്നു....... ആധി sr..... അവൾ ഓടി അവന്റെ അടുത്തെത്തി........ അഹ് ഇതാര് നിത്യ തന്നെ ആണോടോ.... എന്തൊരു മാറ്റം ആടോ ഇപ്പൊ.... തന്നെ ഈ കോലത്തിൽ കാണാൻ കൊള്ളാം...... (ആധി ) അപ്പൊ മറ്റേ കോലവോ... (നിത്യ ) അതൊരുമാതിരി കുളിക്കാതേം നനക്കാതേം നടക്കുന്നവരെ പോരെ... ഹോ ഓർക്കനെ വയ്യ.... (ആധി ) പോ ആധി ഏട്ടാ.... ഏട്ടന് ഇഷ്ടമാണെങ്കിൽ ഞാൻ ഇനി മുതൽ ഇങ്ങനെ വരാം.......

(നിത്യ ) ah..... അത് പോട്ടെ നീ ഇപ്പൊ എന്തിനാ എന്നെ കാണാൻ വന്നത്....... (ആധി ) അത് പിന്നെ എനിക്ക് ഇന്ന് ഉച്ചക്ക് പോകണം... കുറച്ചു ഷോപ്പിങ് ഒക്കെ ഉണ്ട്..... വീട്ടിൽ എല്ലാവരും വരുന്നതല്ലേ അപ്പൊ ഞാൻ നേരുത്തേ അവിടെ കാണണ്ടേ അല്ലെ..... (നിത്യ ) ഹ്മ്മ് താൻ പൊക്കോ........ ആധി സമ്മതം അറിയിച്ചതും അവൾക്കു സന്തോഷം ആയി........ ഉച്ചക്ക് ശേഷം അവൾ വീട്ടിലേക്കു പോകുകയും ചെയ്യ്തു....... *---------********-----***** എന്താ ഇപ്പൊ ചെയ്യുക.... അല്ലെങ്കിലും ആവശ്യം ഉള്ള സമയത്ത് ഒരു ബുദ്ധിയും തെളിഞ്ഞു വരില്ല..... ആധി ഏട്ടന് വല്ല പാരേം പണിയാൻ ആണെങ്കിൽ തലയിൽ മുഴുവൻ ഐഡിയ ആ..... ആലോചിച്ചു നടക്കുന്ന സമയത്താണ് അവൾ അലമാര ശ്രെധിച്ചത്.... അവൾ അത് ഓപ്പൺ ചെയ്യ്തു........... കുറെ നേരം തപ്പിയപ്പോൾ ഒരു ബോക്സ്‌ കിട്ടി... അവൾ അത് തുറന്നു...... അതിലേക്കു നോക്കും തോറും അവളുടെ കണ്ണുകൾ തിളങ്ങി.......... അന്ന് ഞാൻ ഇത് ആധിയേട്ടന്റെ വിരലിൽ അണിയിച്ചത് മനസ്സിൽ ഒരു തരി ഇഷ്ടം ഇല്ലാതെയാ.... ഇന്നെനിക്കു ഇത് മനസ് നിറഞ്ഞ സ്നേഹത്തോടെ ഇട്ടു കൊടുക്കണം......ഇഷ്ടം ആണെന്ന് ആ മുഖത്തു നോക്കി പറയണം ........

അവൾ ആ കല്യാണ മോതിരം കയ്യിൽ എടുത്തു.... തന്റെ ചുണ്ടുകൾ അതിലേക്കു ചേർത്തു............. ആധി കല്യാണ മോതിരം അങ്ങനെ ഇടാറില്ല വീട്ടിൽ നിക്കുമ്പോൾ അല്ലാതെ..... **-----***********-----* സമയം 5 മണി.... എല്ലാവരും പോകാൻ ഇറങ്ങി ആധിയും അവർക്കു പിറകെ ഇറങ്ങി....... കാറിൽ കയറി വീട്ടിലേക്കു തിരിച്ചു...... കാറിന്റെ സൗണ്ട് കേട്ടതും ഗായത്രി മുകളിൽ നിന്നും ഓടി ഇറങ്ങി വന്നു നിന്നത് നേരെ ആധിയുടെ മുന്നിൽ....... നിനക്കൊന്ന് പെതുക്കെ ഇറങ്ങി വന്നൂടെ...സ്റ്റെപ് ഇറങ്ങുമ്പോൾ എവിടേലും തട്ടി വീഴില്ലേ..... 😠😠(ആധി ) അത്.... അത് പിന്നെ........ ഏട്ടൻ വന്നപ്പോൾ...... ഞാൻ പെട്ടെന്ന്.... (ഗായു ) ആധി എന്തോ പറയാൻ വന്നതും അവന്റെ ഫോൺ ബെല്ലടിച്ചു ............ അവൻ ഫോൺ ചെവിയിൽ വെച്ചതും ഹലോ...... ആധി ഏട്ടാ വരാൻ മറക്കല്ലേ... അതൊന്നു ഓർമിപ്പിക്കാനാ വിളിച്ചത്............... (നിത്യ ) അഹ് വരാം നിത്യ... ഞാൻ വീട്ടിലേക്കു വന്നതേ ഉള്ളു............ (ആധി അതും പറഞ്ഞു ഫോൺ കട്ടാക്കി ) ആധി ഏട്ടാ ചായ എടുക്കട്ടെ... (ഗായു ) വേണ്ട... അതും പറഞ്ഞു ആധി മുകളിലേക്കു പോയി........ നാശം കറക്റ്റ് സമയത്ത് ആ നശിച്ച മീര വിളിച്ചോളും...... മനുഷ്യന്റെ ഉള്ള സമാധാനം കളയാൻ.......

. അതും പറഞ്ഞു ഗായത്രി ആധിയുടെ അടുത്തേക്ക് പോയി............ ഗായത്രി വന്നിട്ടും അവൻ അതികം മൈൻഡ് ചെയ്തില്ല..... അത് കണ്ട അവൾ തിരിഞ്ഞതും....... ഗായത്രി.......... (ആധി ) എന്താ ആധി ഏട്ടാ..... (ഗായു ) അത്...... ഇന്ന് നിത്യെടെ ബർത്ത്ഡേ ആ.... അപ്പൊ പാർട്ടി ഉണ്ട്........ നിന്നേം വിളിച്ചിട്ടുണ്ട്... വേഗം റെഡി ആകു.... അതും പറഞ്ഞു ആധി കുളിക്കാൻ പോയി....... ആ ബെസ്റ്റ് അവളുടെ ബർത്ത്ഡേ പാർട്ടി ആയിരുന്നോ.... അതിനാണോ ഇങ്ങേരു എന്നെ വിളിച്ചത്..... ഇതിലും ഭേതം പോകാതിരിക്കുന്നതാ.... പക്ഷെ ഇത് വീണു കിട്ടിയ ഒരു ചാൻസ് ആ...... ആധി ഏട്ടന്റെ കൂടെ പൊകുവേം ചെയ്യാം എന്റെ ഇഷ്ടം തുറന്നു പറയുകയും ചെയ്യാം................... ആധി കുളിച്ചിട്ടു ഇറങ്ങിയപ്പോൾ കണ്ടത് അലമാരയും തുറന്നിട്ടു അതിലേക്കു നോക്കി ഇരിക്കുന്ന ഗായത്രിയെയാ....... ഡി നീ ഇതുവരെ റെഡി ആയില്ലേ....... (ആധി ) അതുപിന്നെ ഞാൻ ആലോചിക്കുവായിരുന്നു.... (ഗായത്രി ) എന്ത്.... 🙄...(ആധി ) അല്ല ഡ്രസ്സ്‌ ഏതിടണം എന്ന്..... (ഗായത്രി ) ആധി അവളെ അടി മുടി ഒന്ന് നോക്കി...... ഇവൾക്ക് ഡ്രെസ്സ് നോക്കി എടുത്തിടാനും അറിയില്ലേ........... അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു......

. അവളുടെ ഡ്രെസ്സ് എല്ലാം ഒന്ന് നോക്കി.......... ബ്ലാക്ക് കളർ ഉള്ള വർക്ക്‌ ഒരുപാടുള്ള ഒരു സാരി അതിൽ നിന്നും എടുത്തു ....... ഇന്നാ.... ഇത് നീ ഉടുത്തതൊന്നും അല്ലല്ലോ... ഇതെടുത്തു ഉടുക്കടി......... അതും പറഞ്ഞു ആധി തിരിഞ്ഞു..... ബ്ലാക്ക് കൊള്ളാം...... ആധി ഏട്ടാ..... ഏട്ടനും ബ്ലാക്ക് ഷർട്ട്‌ ഇടാമോ... plz.........(ഗായത്രി.) അതും പറഞ്ഞു അവൾ അതിനു തൊട്ടടുത്തുള്ള മുറിയിലേക്ക് പോയി......................... സാരി അവൾ ഉടുത്തു...... തിരിച്ചു റൂമിൽ വന്നപ്പോൾ..... ആധി ഷിർട്ടിന്റെ കൈ മടക്കുന്നു... അവളുടെ ചുണ്ടിലെ ചിരി മായൻ അധിക നേരം വേണ്ടി വന്നില്ല.... അവൻ വൈറ്റ് ഷർട്ട്‌ ആണ് ഇട്ടത്............. ഗായത്രി അവനടുത്തേക്കു നടന്നു വന്നു........... അവള് നോക്കുന്നത് ആധി കണ്ടു.. ഞാൻ കാറിൽ കാണും... നീ ഒരുങ്ങിയട്ടു അങ്ങോട്ട്‌ വാ.... അതും പറഞ്ഞു അവൻ ഇറങ്ങി പോയി..... സാരമില്ല.... ഏട്ടന് ചിലപ്പോൾ അതായിരിക്കും ഇഷ്ടം..... അതും പറഞ്ഞവൾ കണ്ണാടിയുടെ മുന്നിലേക്ക്‌ നീങ്ങി.... മുടി അഴിച്ചിട്ടു.... കുഞ്ഞി പോട്ടെടുത്തു തൊട്ടു..... കണ്ണെടുത്താൻ നോക്കിയപ്പോൾ കണ്ണ് നിറയുന്നത് പോലെ പെട്ടെന്നവൾ തുടച്ചു കളഞ്ഞു.... ഒന്ന് ചിരിക്കാൻ ശ്രെമിച്ചു....... പെട്ടെന്ന് തന്നെ അവളും ഒരുങ്ങി ഇറങ്ങി ...

താഴേക്കു ചെന്നു എല്ലാവരോടും യാത്ര പറഞ്ഞവൾ കാറിൽ കയറി ... കാർ മുന്നോട്ടെടുത്തു....... അവൾ മനസ്സിൽ ഓരോന്നും കണക്കു കൂട്ടി ആധിയോടു തന്റെ ഇഷ്ടം പറയുന്നതിനെ പറ്റി......... അറിയാത്ത വഴികളിലൂടെ ഒക്കെയും കാർ പോയി .. അവളുടെ ഇടതു കയ്യിൽ ആദി കാണാതെ അവൾ ആ മോതിരം ഒളിപ്പിച്ചു വെച്ചു............. ആധിയുടെ അടുത്തിതിരിക്കും തോറും അവളുടെ നെഞ്ചിടിപ്പ് കൂടി........... അവൾ കണ്ണടച്ച് തുറന്നു......... എന്തും വരട്ടെ എന്ന് തന്നെ കരുതി....... ആദി ഏട്ടാ വണ്ടി ഒന്ന് നിർത്തുവോ.............. പെട്ടെന്ന് ആധി വണ്ടി സൈഡ് ലേക്ക് നിർത്തി........ എന്താടി...... 😠😠(ആധി ) അവൾ മുന്നിലേക്ക്‌ നോക്കി.... വലതു സൈഡിൽ അമ്പലം.... 6 മണിക്ക് അമ്പലത്തിൽ മണി മുഴങ്ങി... അവൾ അങ്ങോട്ട്‌ നോക്കി പ്രാർത്ഥിച്ചു.................. ആധിയും......... ഭഗവാനെ ഞാൻ പറയാൻ പോവാ.... ഒട്ടും കരുതിയതല്ല ഇവിടെ തന്നെ കാർ നിർത്തുമെന്ന്.... പറ്റണില്ല...... ഇനിം ഈ ഇഷ്ടം ഉള്ളിൽ കൊണ്ട് നടക്കാൻ.......... എന്തും വരട്ടെ എന്ന് കരുതി ആവൾ ആധിയെ വിളിച്ചു......... ആധി ഏട്ടാ.................... Hm..... എന്താ നിനക്ക്..... നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് വാ തുറന്നു പറയണം..... അല്ലാതെ നിന്റെ മനസ്സിൽ എന്തുവാണെന്നു കണ്ടു പിടിക്കാൻ ഉള്ള ദിവ്യ ശക്തി ഒന്നും എനിക്കില്ല... 😠😠... (ആധി ) ആധി ഏട്ടാ.......... എനിക്കിഷ്ടാ......... ഒരുപാട്..... ഇഷ്ടാ........... (ഗായത്രി ) എന്ത് ഇഷ്ടം...... (ആധി ) അത് എനിക്കു ആദിഏട്ടാ നെ... ഇഷ്ട..............

.എനിക്ക് ഇഷ്ടം തുറന്നു പറയാൻ ഒന്നും അറിയത്തില്ല........... എങ്ങനെ പറയണം എന്നും അറിയില്ല... പക്ഷെ എനിക്ക് ജീവന ഏട്ടൻ.... സ്നേഹിച്ചു കൂടെ എല്ലാം മറന്നു എന്നെ.... (ഗായു ) ഗായത്രി എനിക്ക് നിന്നെ ഇഷ്ടപ്പെടാൻ കഴിയില്ല.... അത് നിന്നോടുള്ള ദേഷ്യം കൊണ്ടല്ല....എനിക്ക് കഴിയില്ല നിന്നെ പോലൊരുത്തിയെ സ്നേഹിക്കാൻ....... നീ എന്താ കരുതിയത് ഞാൻ പൊട്ടൻ ആണെന്നോ..... ഇത്രയും നാളും നിനക്കില്ലാത്ത ഇഷ്ടം പെട്ടെന്ന് എവിടുന്നു വന്നെന്നു എനിക്കറിയാം...... നീ സത്യങ്ങൾ എല്ലാം മനസിലാക്കിയെന്നു ഞാൻ അറിഞ്ഞു ..... നിങ്ങൾ എന്താ കരുതിയത് ഞാൻ ഒന്നും അറിയില്ലന്നോ .... നിന്റെ ഭാവ മാറ്റം കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയതാ..... അരുണും മിഥുനും കിഷോർഉം കൂടി ഒരുമിച്ചു കേരളത്തിലേക്ക് രണ്ടു ദിവസം മുന്നേ വന്നിട്ടുണ്ടെന്ന് അവിടുത്തെ സ്റ്റാഫ് വഴി ഞാൻ അറിഞ്ഞു... അതും കൂടി ആയപ്പോൾ എനിക്കുറപ്പായി...... എന്തായാലും എന്റെ മറുപടി അല്ലെ നിനക്ക് വേണ്ടത്...... എന്റെ ജീവിതത്തിൽ ഇനി ആര് കടന്നു വന്നാലും ആ സ്ഥാനത്തേക്ക് നീ വരില്ല... അതും പറഞ്ഞു ആധി കാർ എടുത്തു...... ഗായത്രി ഒരു നിമിഷം കേട്ടത് സത്യം ആകരുത് എന്ന് പ്രാർത്ഥിച്ചു..........

അവളുടെ കണ്ണുകൾ കലങ്ങി മറിഞ്ഞു........ മീരയുടെ വീട്ടിൽ ചെന്ന് കാർ നിന്നതൊന്നും അവൾ അറിഞ്ഞില്ല....... അവനു ഇട്ടു കൊടുക്കാൻ കൊണ്ട് വന്ന മോതിരം അവൾ അമർത്തി പിടിച്ചു......... ഡോ.... ആരോ വിളിച്ചപ്പോൾ ആണ് അവൾ നോക്കിയത്....... അശ്വതി....... ഗായത്രി എന്താ വരുന്നില്ലേ... പാർട്ടി തുടങ്ങിയിട്ട് കുറച്ചു നേരം ആയി നിങ്ങൾ എന്താ താമസിച്ചത് .. ആദി സർ നെ നിത്യ വന്നു വിളിച്ചോണ്ട് പോയി.. ഞാൻ nനോക്കിയപ്പോൾ താൻ ഇതിൽ കിടക്കുന്നു.... വാ ഇറങ്ങു.... അച്ചു അവളെ വെളിയിലേക്കിറക്കി...അച്ചുന്റെ കൂടെ അവൾ അകത്തേക്ക് ചെന്നു..... നിത്യ ഭയങ്കര തിരക്കിൽ ആയിരുന്നു .... ആധിയെ അടുത്ത് തന്നെ നിർത്തിയേക്കുന്നു...... ഗായത്രിക്കു അത് കണ്ടിട്ട് ദേഷ്യം വന്നു.... ആധി ഇതെല്ലാം കാണുന്നുണ്ടായിരുന്നു ............. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എല്ലാരും വന്നു.... നിത്യയുടെ അച്ഛനും അമ്മയും ഉൾപ്പെടെ എല്ലാവരും വന്നു.......... എല്ലാവരും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടില്ല...... ഓക്കേ ഫ്രണ്ട്സ്....... ഇന്നിവിടെ എന്റെ ബർത്ത്ഡേ പാർട്ടി മാത്രം അല്ല നടക്കാൻ പോകുന്നത്........... ഞാൻ ഇവിടെ മറ്റൊരാൾക്കും കൂടി സർപ്രൈസ് കൊടുക്കാൻ പോകുവാണ്........

ദേ ഈ നിൽക്കുന്ന നിങ്ങളുടെ എല്ലാമായ ആധി sr nu...... പെട്ടെന്ന് ആധി ഒന്ന് ഞെട്ടി ഗായത്രിയെ നോക്കി......ഗായത്രിയും ഞെട്ടി നിൽക്കുന്നു... ഇവൾ എന്തൊക്കെയാ പറയുന്നേ... (ആധി ) ആരോ വന്നു ആധിയുടെ കണ്ണ് പൊത്തി....... ഗായത്രി നോക്കിയപ്പോൾ എല്ലാവരുടെയും മുഖത്തു ചിരി മാത്രം...... പെട്ടെന്ന് ഒരു കേക്ക് അങ്ങോട്ടേക്ക് കൊണ്ട് വന്നു.... ആധിയുടെ കണ്ണിലെ കെട്ടഴിച്ചു .. അവൻ അതിലേക്കു നോക്കി ലവ് യു ആധി ഏട്ടന് കേക്കിൽ എഴുതിയെക്കുന്നു..........പെട്ടെന്ന് തന്നെ നിത്യ മുട്ട് കുത്തി ഇരുന്നു പ്ലാറ്റിനത്തിൽ തീർത്ത മോതിരം അധിക്ക് നേരെ നീട്ടി......... will you marry me.....അവൾ ചോദിച്ചു...... ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി......... തന്റെ കയ്യിൽ ഇരിക്കുന്ന മോതിരത്തിനു ഒരു വിലയും ഇല്ലെന്നു തോന്നി പോയ നിമിഷം...... ആധി ഏട്ടാ വേണ്ട ... ennഅവൾ കണ്ണുകളാൽ പറഞ്ഞു..... ആധി അവളെ നോക്കിയപ്പോൾ ഗായത്രി തല വെട്ടിച്ചു........... ആധി ഏട്ടാ...... (നിത്യ ) ഗായത്രിയെ അവൻ പിന്നെയും നോക്കി എന്നാൽ അവൾ അവിടെ ഇല്ലായിരുന്നു.......... *--************** ഡാ എന്താ പറ്റിയെ... നിനക്കു വയ്യേ.... ഞാൻ ആധി സർനെ വിളിക്കാം... അതും പറഞ്ഞു അച്ചു തിരിഞ്ഞു.....

പെട്ടെന്ന് ഗായത്രി #📙 നോവൽ അവളുടെ കയ്യിൽ കയറി പിടിച്ചു...... വേണ്ട അച്ചു .......... (ഗായു ) പിന്നെ നിനക്കെന്താ.... നിന്റെ കണ്ണൊക്കെ എന്താ നിറയുന്നെ..... (അച്ചു ) എടാ എന്നെ ഏതെങ്കിലും ഒഴിഞ്ഞിടത്തേക്കു ഒന്ന് കൊണ്ട് പോകുവോ...... ഗായത്രിയുടെ ചോദിയം കേട്ടപ്പോൾ അച്ചൂന് മനസിലായി കാര്യം പന്തി അല്ലെന്നു...... അവൾ ഗായത്രിയെയും കൂട്ടി വീട്ടിനകത്തുള്ള ഒരു മുറിയിൽ കൊണ്ട് ചെന്നാക്കി......... എടാ..... നിന്റെ ചേച്ചിയുടെ സ്ഥാനം വെച്ച് എന്താണെങ്കിലും എന്നോട് പറ......... എന്താ നിന്റെ പ്രോബ്ലം.......... (അച്ചു ) ഞാൻ ആരാണെന്നു ചേച്ചിക്ക് അറിയുവോ..... (ഗായു ) ആധി സർ ന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മകൾ.... (അച്ചു ) അതെ പക്ഷെ അതിനുപരി എന്റെ കഴുത്തിൽ താലി ചാർത്തിയ ആളാ ആയാൾ...... എനിക്ക് വേണം എന്റെ ആധി ഏട്ടനെ.... ആ നിത്യ ഇപ്പൊ ഏട്ടന്റെ കയ്യിൽ മോതിരം ഇട്ടു കാണും അത് കണ്ടു നിൽക്കാൻ ഉള്ള ത്രാണി എനിക്കില്ല ചേച്ചി .. അതാ ഞാൻ വീഴാൻ പോയത് ..... അച്ചു അവളെ കെട്ടി പിടിച്ചു.....ഗായത്രി കുറെ കരഞ്ഞു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story