ഗായത്രി: ഭാഗം 51

gayathri arya

എഴുത്തുകാരി: ആര്യ

 അച്ചു ഗായത്രിയോട് പിന്നെ ഒന്നും മിണ്ടാൻ പോയില്ല... അവളാകെ തകർന്ന് ഇരിക്കുവാണെന്നു അവൾക്കു മനസിലായി..... ഗായു നീ ഒന്ന് കിടന്നോ....... അപ്പൊ ഈ ക്ഷീണം ഒക്കെ മാറും.... ഗായത്രി കട്ടിലിലേക്ക് കിടന്നു....... അച്ചു വേഗം കിഷോറിനെ വിളിച്ചു .... ഹലോ ഏട്ടാ........ അഹ് എന്താ അച്ചു...... അവിടെ എങ്ങനാ ബർത്ത്ഡേ പാർട്ടി.... തകർത്തു നടക്കുവാണല്ലേ..........അല്ല ആധിയും ഗായുവും ഒക്കെ വന്നോ.... ഡി നീ എന്താ മിണ്ടാതെ നിക്കുന്നെ... വല്ലം പറ പെണ്ണെ..... ഏട്ടാ അത് ചെറിയ ഒരു പ്രോബ്ലം ഉണ്ട്...... അച്ചു നടന്നതൊക്കെ പറഞ്ഞു....... നീ എന്തൊക്കെയാ അച്ചു ഈ പറയുന്നത്..... ഗായത്രി ആധിയുടെ ഭാര്യ ആണെന്ന് അവിടെ ആർക്കും അറിയില്ലേ...... ഇല്ല ഏട്ടാ ..... അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിത്യയെ എങ്ങനെ എങ്ങനെ എങ്കിലും പറഞ്ഞു മനസിലാക്കിയെനേം..ഏട്ടൻ എങ്കിലും എല്ലാം പറയരുന്നില്ലേ എന്നോട് ...... (അച്ചു ) എന്നെ നീ കുറ്റം പറഞ്ഞിട്ടു എന്ത് കാര്യമാ....

നിത്യടെ കാര്യം നീ പോലും എന്നിൽ നിന്നും മറച്ചു വെച്ച്... പിന്നെ ഇതൊക്കെ ഞാൻ എങ്ങനെ അറിയാന.... (കിഷോർ ) അത് ഏട്ടനൊരു സർപ്രൈസ് തരാൻ.... (അച്ചു ) അഹ് അതുകൊണ്ട് ഇപ്പൊ എല്ലാവർക്കും സർപ്രൈസ് ആയി ഇല്ലേ... (കിഷോർ ) അതെങ്ങനാ എല്ലാവരുടെയും മനസറിഞ്ഞു പെരുമാറാൻ നിത്യക്ക്‌ അറിയില്ലല്ലോ... ഇവൾ എന്റെ അനിയത്തി തന്നെ ആണോ എന്ന് ഓർക്കുമ്പോളാ... അതെങ്ങനാ ഞങ്ങൾ ഒരു രക്തത്തിൽ ഉള്ളത് അല്ലല്ലോ.... അപ്പൊ പിന്നെ തനി സ്വഭാവം കാണിക്കും..... ഡി ഞാൻ കുറച്ചു കഴിഞ്ഞു നിന്നെ വിളിക്കാം...... നീ ഗായത്രിടെ കൂടെ നിക്കണം.... അതും പറഞ്ഞു കിഷോർ ഫോൺ വെച്ചിട്ട് പോയി...അവൻ നേരെ പോയത് അരുണിന്റെ അടുത്തേക്കായിരുന്നു...... അച്ചു ഫോൺ വിളിച്ചു തിരിഞ്ഞത്തതും ഡോറിന്റെ അടുത്ത് നിക്കുന്ന ആളെ കൊണ്ടൊന്നു ഞെട്ടി..... ആദി സാർ..... ആധിയുടെ അടുത്തേക്കവൾ നടന്നു ചെന്നു..... അച്ചു അവന്റെ കയ്യിലേക്ക് നോക്കി......

എന്താ സാർ നിത്യ തന്ന സ്നേഹ സമ്മാനം നിരസിച്ചോ..... കയ്യിൽ മോതിരം ഇല്ല.... അവൾ പുച്ഛിച്ചു കൊണ്ട് അവനോടു ചോദിച്ചു.... അശ്വതി... എനിക്കിതൊന്നും അറിയില്ലായിരുന്നു.... നിത്യയെ എന്റെ പെങ്ങളുടെ സ്ഥാനത്താ ഞാൻ കണ്ടത്.... അല്ലാതെ ഒരിക്കലും അവളെ മറ്റൊരു കണ്ണുകൊണ്ട് ഞാൻ കണ്ടട്ടില്ല..... നീ അവളെ പറഞ്ഞു മനസിലാക്കണം....ഞാൻ വന്നത് ബർത്ത്ഡേ പാർട്ടിക്കാ അല്ലാതെ എന്റെ എൻഗേജ്മെന്റ് ഫംഗ്ഷൻ നടത്താൻ അല്ല......... ഗായത്രിയെ അവിടെ കാണാത്തതിന്റെ ദേഷ്യത്തിൽ അവൾക്കു ഞാൻ ഒന്ന് കൊടുത്തിട്ടുണ്ട്..... കുറച്ചു ഐസ് വെച്ചാൽ മതി മാറിക്കോളും....... അച്ചുന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു..... ഞങ്ങള് പോകുവാ.... പിന്നെ നാളെ മുതൽ അവളോട്‌ കമ്പനിയിലോട്ടു കെട്ടി ഒരുങ്ങി വരാൻ നിക്കണ്ട എന്ന് പറഞ്ഞേക്ക്.... പിന്നെ അശ്വതിക്കു വരാം... കേട്ടല്ലോ...... ആധി ചെന്ന് ഗായത്രിയെ കയ്യിൽ കോരി എടുത്തു.......... നടന്നു............

(ആർക്കും ഒന്നും പിടി കിട്ടില്ല അല്ലെ.... കുറച്ചു മുൻപ്....... ആധി ഏട്ടാ... (നിത്യ ) ആധി വീണ്ടും ഗായത്രിയെ നോക്കി... എന്നാൽ അവളെ അവിടെ എങ്ങും കണ്ടില്ല...... ആധി ഏട്ടാ കൈ നീട്ടു..... ഗായത്രിയെ കാണാത്തതു കൊണ്ട് അധിക്ക് പ്രാന്ത് പിടിച്ചു....... അപ്പോൾ അവളുടെ അച്ഛന്റെ ഒരു ചോദ്യം.... കൈ നീട്ടു മാരുമോനെന്..... സ്വന്തം അമ്മായപ്പനോട് പോലും ഇന്ന് വരെ സ്നേഹത്തോടെ ഞാൻ ഒന്ന് മിണ്ടിയിട്ടില്ല...... അപ്പോള അങ്ങേരുടെ വർത്താനം......... ചുറ്റിനും നിന്നവർ എല്ലാരും കൂടി ഓരോന്നും പറഞ്ഞു തുടങ്ങി.... ആധി സാർ......എന്തിനാ ഞങ്ങളുടെ മുന്നിൽ ഈ അഭിനയം...... ഞങ്ങള് കാണുന്നതല്ലേ രണ്ടിന്റെയും പഞ്ചാര അടി.......... ഇപ്പോൾ എല്ലാം മനസിലായി.............. ആധി സാറിനു ഇഷ്ടം ആണെന്ന് ഞങ്ങൾക്കറിയാം...... എല്ലാം കൂടി കേട്ടപ്പോൾ തല പെരുത്തു കേറി... സ്വന്തം ഭാര്യയോട് പോലും പഞ്ചാര അടിക്കാത്ത ഞാനാ ഇവളോട്......... ഒറ്റ അടിയാരുന്നു അവളുടെ കരണം നോക്കി .......

ഇപ്പൊ എല്ലാത്തിന്റെയും വാ അടഞ്ഞു ആർക്കും ഒന്നും ചോദിക്കാനും പറയാനും ഇല്ല നിശബ്ദാത മാത്രം....... അവളു അടി കിട്ടിയ ഭാഗം പൊത്തിക്കൊണ്ട് എണീറ്റു നിന്ന്....... നീ എന്തുവാടി എന്നെ കുറിച്ച് കരുതിയത്... ഞാൻ നിന്റെ വാലാട്ടി പട്ടി ആണെന്നോ......... തോന്നുമ്പോ ഇഷ്ടം പറഞ്ഞാൽ ഉടനെ അക്‌സെപ്റ് ചെയ്യാൻ..... ഇത് സിനിമ അല്ല..... റിങ് നീട്ടുമ്പോ തിരിച്ചു കയ്യ് നീട്ടി അതും വാങ്ങി ഇട്ടോണ്ട് ഐ ലവ് യു പറയാൻ.... ജീവിതം ആണ്..... ഇന്നിങ്ങനെ ഒരു കാര്യം ഉണ്ടെന്നു നേരുത്തേ നീ പറയണമായിരുന്നു... എങ്കിൽ നിന്നെ ഞാൻ പറഞ്ഞു മനസിലാക്കിയെനേം........ അച്ഛനെങ്കിലും ഇവളെ ഒന്ന് പറഞ്ഞു മനസിലാക്കിക്കൂടാരുന്നോ..... മോളു പറയുന്നതിന് അനുസരിച്ചു എല്ലാം താളം ചവിട്ടി കൊടുക്കാൻ നിന്നിട്ടാ ഇവളിത്രേം വഷളായത്..... അത് പോലെ തന്നായിരുന്നല്ലോ കിഷോറിന്റെ കാര്യവും.... എല്ലാരൂടെ ഇവൾക്ക് വേണ്ടി ആ പാവത്തിനെ നാട് കടത്തി.... ഇനി എങ്കിലും മറ്റുള്ളവരുടെ ഇഷ്ടങ്ങൾ എന്താണെന്നു മനസിലാക്കി പെരുമാറാൻ നോക്ക്.... അതും പറഞ്ഞു അവൻ എല്ലാടത്തും ഗാത്രിയെ നോക്കി....

ഒടുവിൽ ഒരു മുറിയിൽ അവള് കിടക്കുന്നതു കണ്ടപ്പോള അവനു സമാധാനം ആയത്......... ) ഗായത്രിയെ അവൻ കാറിൽ കൊണ്ട് ഇരുത്തി... നല്ലത് പോലെ കരഞ്ഞിട്ടുണ്ട് ആ മുഖം കാണുമ്പോൾ മനസ്സിലാകുന്നുണ്ട്.... ആധി കാർ എടുത്തു..... ഇതെല്ലാം കണ്ടോണ്ട് നിത്യ വാതിക്കൽ ഉണ്ടായിരുന്നു....... **************** കാറിന്റെ ഹോൺ നിർത്താതെ ഉള്ള സൗണ്ട് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.... കഴുത്തു ചരിഞ്ഞു കിടന്നതു കൊണ്ട്.. കണ്ണ് തുറന്നപ്പോൾ തന്നെ കണ്ടത് ആധി ഏട്ടനെയാ.... ഇങ്ങേർക്കു ദേഷ്യം വരുമ്പോൾ അത് ആ കാറിനോടും നാട്ടുകാരോടും ആണല്ലോ തീർക്കുന്നത്....... മണ്ടൻ ഞാൻ മയങ്ങി കിടക്കുവാനെന്നു കരുതി അച്ചു ചേച്ചിയോട് പറഞ്ഞതെല്ലാം ഞാൻ കേട്ടു...... ആധി തല തിരിക്കുന്നെന്നു മനസിലാക്കിയ ഗായത്രി വീണ്ടും കണ്ണടച്ച് കിടന്നു.... 🤣🤣 ഇപ്പൊ കണ്ണ് തുറന്നു കിടന്നാൽ വീട്ടിൽ ചെല്ലുമ്പോൾ എന്നെ എടുക്കില്ലല്ലോ....... 😁 കാർ വീട്ടിൽ എത്തിയതും.....

ആധി കാറിൽ നിന്നിറങ്ങി ഗായത്രിയെ പതിയെ കയ്യിൽ എടുത്തു അവളെയും കൊണ്ട് മുറിയിൽ ചെന്ന് കട്ടിലിൽ അവളെ കിടത്തി . ........ ഗായത്രി..... ഡി ........ ഗായത്രി....... ഇപ്പളെ കണ്ണ് തുറക്കണ്ട..... ഒന്ന് പേടിക്കണം .... ഞാൻ ഇഷ്ടാണ് എന്ന് പറഞ്ഞപ്പോ തെറി വിളിച്ചതല്ലേ... ദുഷ്ടൻ......... ഗായത്രി..... അവൻ അവളുടെ അടുത്ത് വന്നിരുന്നു........ ചെവിയുടെ അടുത്തേക്ക്..മുഖം അടുപ്പിച്ചു .... " ഉറങ്ങുന്നവരെ വിളിച്ചുണർത്താൻ എളുപ്പവാ പക്ഷെ ഉറക്കം നടിക്കുന്നവരെ ഇത്തിരി പാടാ ..... കാറിൽ ഇരുന്നു നീ കണ്ണ് തുറന്നത് ഞാൻ കണ്ടതാ"...................... ആധി അത് പറഞ്ഞതും ഗായത്രി കണ്ണുതുറന്നു...... കണ്ടാരുന്നു അല്ലെ.... 😁😁😁😁😁😁....( ഗായു ) അഹ് കണ്ടു.... (ആധി) ഗായത്രി കട്ടിലിൽ നിന്നും എണീറ്റിരുന്നു..... ആധി ഏട്ടാ ......... ഗായത്രി അവനെ വിളിച്ചു...... എന്താ... 😠... (ആധി ) അത്........... ദേ അമ്മ..... പെട്ടെന്ന് ആധി അങ്ങോട്ട്‌ നോക്കി...... ആ... വീടടി.....(ആധി തിരിഞ്ഞ സമയത്ത് ഗായത്രി അവന്റെ കവിളിൽ ഒരു കടി കൊടുത്തു ) എന്തിനാടി എന്നെ കടിച്ചത്....... (ആധി )

അത് നിങ്ങള നിത്യയോട്‌ പഞ്ചാര അടിച്ചില്ലേ അതിനോള്ള ശിക്ഷആണെന്ന് കൂട്ടിക്കോ.... അതും പറഞ്ഞവൾ കട്ടിലിൽ നിന്നും ഇറങ്ങി... എന്തൊരു കടിയ ഇവള് കടിച്ചത്.... നിന്റെ വായിൽ എന്തുവാടി യക്ഷി പല്ലോ..... ആദി മുഖം കണ്ണാടിയെലോട്ടു നോക്കി.... ദേ പാട് ... ഞാൻ ഈ മുഖം വെച്ചോണ്ട് നാളെ എങ്ങനെ കമ്പനി യിൽ പോകും എന്റെ ഈശ്വരാ... ഞാൻ നോക്കിയപ്പോൾ അവള് നിന്ന് ചിരിക്കുന്നു........ ഇവളെ ഇന്ന് ഞാൻ........ നിക്കടി അവിടെ........ (ആധി ) ആ വരുന്ന അമ്പ് എനിക്ക് നേരെ ആണല്ലോ..... ഇനി അധിക നേരം ഇവിടെ നിക്കുന്നത് പന്തി അല്ല........ (ഗായു) പറഞ്ഞു തീരുന്നതിനു മുൻപ് ആധി അടുത്തേക്ക് വന്നിരുന്നു ....... ഡി..... (ആധി ) സ്റ്റാച്യു.... (ഗായു ) എന്ത് സ്റ്റാച്യു ഒരു സ്റ്റാച്യു ഇല്ല......... (ആധി ) അയ്യേ സ്റ്റാച്യു പറഞ്ഞ അവിടെ നിക്കണം........ അനങ്ങാൻ പാടില്ല..... ഇതൊന്നും അറിയില്ലേ ..... 🤣🤣... (gayu ) അറിയാവുന്ന കുറച്ചുണ്ടടി എന്താ അത് മതിയോ..... 😠😠😠 ( ആധി ) ഏയ്...... വേണ്ട.... ( ഗായു ) അതെന്താ വേണ്ടാത്തെ ........

ആധി അതും പറഞ്ഞു അവളുടെ മുന്നിലേക്ക്‌ നടന്നു... അവള് പിറകോട്ടും........ വേണ്ടാത്തൊണ്ട........ (ഗായു ) അങ്ങനെ പറയരുത്..... എന്റെ ഭാര്യക്ക് എന്നോട് മുടിഞ്ഞ പ്രേമം അല്ലെ...... അപ്പൊ ഇന്ന് രാത്രി തന്നെ ഞാൻ എന്നിലെ റൊമാന്റിക് ഹീറോയെ ഞാൻ വെളിയിൽ എടുക്കാം... എന്തെ.....ഒരു കള്ള ചിരിയാലെ അവൻ അവളുടെ അടുത്തേക്ക് നടന്നു..... മീശ ഒക്കെ ചെറുതായി ഒന്ന് പിരിച്ചു കൊണ്ട് അവളെ അടിമുടി അവൻ ഒന്ന് നോക്കി........ അയ്യേ ഇങ്ങേരെന്താ ഒരുമാതിരി വികാരജീവിയെ പോലെ നോക്കുന്നെ..... അവൻ ഒന്നുടെ അടുത്ത് വന്നപ്പോൾ അവൾ രണ്ടു കയ്യും എടുത്തു മാറത്തു വെച്ച് തിരിഞ്ഞു.... അയ്യോ എന്നെ ഒന്നും ചെയ്യല്ലേ... എനിക്ക് പേടിയാണേ.......... (ഗായു ) അയ്യോ എന്താ ഗായു ഇത്..... നീ ഇന്ന് എന്നെ ഇഷ്ടന് പറഞ്ഞതല്ലേ....... പിന്നെ ഞാൻ അടുത്ത് വരുമ്പോ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്... (ആധി )

അതിനു ഇഷ്ടാണ് എന്ന് മാത്രേ അർത്ഥം ഉള്ളു ഈ വക റൊമാൻസ് ഒന്നും അതിൽ തത്കാലം ഞാൻ ഏർപെടുത്തിട്ടില്ല...... (ഗായു ) എന്നാ വേഗം ഏർപ്പെടുത്തു...... ടൈം ഇല്ലടി.... ഇപ്പൊ തന്നെ 10 മണി കഴിഞ്ഞു....... (ആധി ) ഇല്ല ഇല്ല ഇല്ല.... നിങ്ങളൊന്നു പോയെ............. അയ്യേ ഇങ്ങേരു ഇത്രക്ക് കോഴി ആയിരുന്നോ...... (ഗായു ) കോഴി നിന്റെ അമ്മുമ്മ....... ദേ പെണ്ണെ നീ തിരിഞ്ഞു നിക്കുന്നുണ്ടോ......... എനിക്ക് എന്തെങ്കിലും കിട്ടിയാൽ അത് തിരിച്ചു കൊടുക്കുന്നത് വരെ ഒരു സമാധാനം ഉണ്ടാവില്ല.... നീ എനിക്ക് തന്ന കടി ഞാൻ തിരിച്ചു തരും...... (ആധി ) അത് പറ്റില്ല.... ഞാൻ നാളെ അമ്മേടെ മുന്നിൽ ചെന്ന് നിക്കണ്ടതാ.... (ഗായു ) അപ്പൊ ഞാനോ ഡി.... നാളെ ഞാൻ എങ്ങനെ ഓഫീസിൽ പോകും.... നീ നോക്കിയേ എന്റെ മോന്തക്കോട്ടു.......... (ആധി ) കണ്ടട്ടു ചിരി വരുന്നു.... 🤣🤣........(ഗായു ചിരിച്ചോണ്ട് നിന്നതും...... ആധി അവളെ പിടിച്ചു വലിച്ചു....... അയ്യോ എന്റെ കണ്ണിന്റെ കാഴ്ച പോയെ .......

ഒന്ന് മിണ്ടാതെ ഇരിക്ക് പെണ്ണെ കാഴ്ച പോയതല്ല കറന്റ്‌ പോയതാ........... ആധി അവളുടെ വാ പൊത്തികൊണ്ട് പറഞ്ഞു......... എന്തൊരു ഉണ്ട കണ്ണാടി നിന്റെ.... ഇങ്ങനെ നോക്കാതെ ചിലപ്പോൾ അത് പുറത്തു ചാടും... 🤣......(ആധി ) മം. മ. മം......... (ഗായു ) ഇതേതു ഭാഷ... 🙄🙄(ആധി ) ഗായത്രി അധിടെ കയ്യ് മാറ്റി..... മനുഷ്യന്റെ വാ പൊത്തിപിടിച്ചു സംസാരിച്ചാൽ ഇതുപോലത്തെ ഭാഷയെ വരു...... (ഗായു ) ആധി അവളെ പിടിച്ചു അവനോടു അടുപ്പിച്ചു.........അവൻ അവളുടെ കണ്ണിലേക്കു നോക്കി....... ഇടുപ്പിലൂടെ അവന്റെ കൈ ഇഴയുന്നത് അവൾ അറിഞ്ഞു........... അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു............. ആധിയുടെ കണ്ണിലെ തെളിച്ചം കൂടി വരുന്നത് പോലെ ഗായത്രിക്കു തോന്നി ...... സംഗതി പന്തിയല്ല.... (ഗായു) എക്സ്ക്യൂസ്മീ ആധി ഏട്ടാ ഒന്ന് ഗ്യാപ് ഇട്ടു നിക്കാവോ..... കറന്റ്‌ ഇല്ലാത്തതു കൊണ്ട് ഭയങ്കര ചൂട് ............................. 😁😁(ഗായു ) ഓഹോ......

എത്ര ഫാൻ ഇട്ടാലും നീ കട്ടിയുള്ള പുതപ്പും ചൂടി അല്ലെ കിടക്കുന്നെ അപ്പോ ചൂടെടുക്കാറില്ലേ...... (ആധി ) അത് പിന്നെ എനിക്ക് പുതപ്പില്ലാതെ കിടന്നുറങ്ങാൻ പറ്റാത്തൊണ്ട.... (ഗായു ) അപ്പൊ എങ്ങനാ തുടങ്ങുവല്ലേ.........അവനതു പറഞ്ഞതും അവളുടെ മുഖം വാടി....... നീ പേടിക്കണ്ട നിന്നെ ഞാൻ ഒന്നും ചെയ്യില്ല..എനിക്കൊരിക്കലും അതിനു കഴിയില്ല ....അവൻ അവളുടെ അടുത്ത് നിന്നും മാറി ..... ഗായത്രി എനിക്ക്....... എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്......... അവൾ എന്താ എന്നുള്ള ഭാവത്തിൽ അവനെ നോക്കി....... **---------************* ""നമുക്ക്.... നമ്മുക്ക് പിരിയാടി.... എനിക്കൊരിക്കലും നിന്നെ സ്നേഹിക്കാൻ പറ്റില്ല................... സ്നേഹിച്ച പെണ്ണിന്റെ മരണത്തിനു കാരണം ആയവളെ എങ്ങനാടി ഞാൻ സ്നേഹിക്കുന്നെ..... """""' ആധി അത് പറഞ്ഞു കഴിഞ്ഞതും കറന്റ്‌ വന്നു............... കേട്ടത് വിശ്വസിക്കാൻ അവൾക്കായില്ല.............. തറഞ്ഞു നിൽക്കുന്ന അവളെ ആധി വിളിച്ചു......

ഗായത്രി....... (ആധി ) ഏട്ടാ ഏട്ടന്റെ ജീവിതത്തിൽ നിന്നും ഞാൻ പോകണേ അതിനു എനിക്ക് സമ്മതമാ... അതിനു വേണ്ടി ഇങ്ങനൊന്നും പറയല്ലേ ആധി ഏട്ടാ....... 😢... (ഗായു ) അവൻ ഒന്ന് ചിരിച്ചു...... ഞാൻ എന്തിനാടി നിന്നോട് കള്ളം പറയുന്നത് ........... എന്റെ മീര മരിക്കാൻ കരണമായതിൽ ഒരാൾ നിയാ...... നീ... ഞാൻ ഇവിടെ വന്നപ്പോ നിന്നെ കണ്ട അന്ന് മുതൽ എനിക്കൊരു സംശയം മാത്രേ ഉണ്ടായിരുന്നുള്ളു... പക്ഷെ അന്ന് കിച്ചു വന്നു പറഞ്ഞപ്പോൾ എനിക്ക് ഉറപ്പായി അത് നീ തന്നെ ആണെന്ന്........... ഇല്ല..... ഇതൊക്കെ ആധി ഏട്ടൻ എന്നെ അകറ്റാൻ പറയുന്നതാ....... ഞാൻ ആരേം കൊന്നട്ടില്ല........ ആരേം കൊല്ലാൻ ഈ ഗായത്രിക്കു പറ്റില്ല....... നീ കൊന്നെന്നു ഞാൻ പറഞ്ഞോ ഗായത്രി..... (ആധി ) നിന്നെ ഞാൻ ഇവിടെ വരുന്നതിനു മുൻപേ കണ്ടതാ.......... അന്ന് മരിച്ചു കിടക്കുന്ന എന്റെ മീരയെ കണ്ടു കഴിഞ്ഞു ഞാൻ..... ഡോക്ടർ....... അഹ് എടൊ ആക്‌സിഡന്റ് കേസ് ആ.....

കാർ വന്നു ബൈക്കിൽ ഇടിച്ചു നേരെ വളവു തിരിഞ്ഞു വന്ന മറ്റൊരു വണ്ടിയിൽ ഇടിക്കുവായിരുന്നു.... കാറിൽ ഉണ്ടായിരുന്ന രണ്ടു പേര് അപ്പോൾ തന്നെ മരിച്ചു കൂടെ ഉണ്ടായിരുന്നത് ഒരു കൊച്ചു കുട്ടിയ.... 13 അല്ലെങ്കിൽ 14 വയസു പ്രായം മാത്രം... രക്ഷപെട്ടു.... icu..... ആണ്....... മിഥുനും icu... ആണ്.............. ഡോക്ടർ എനിക്കു മിഥുനെ ഒന്ന് കാണാൻ പറ്റുമോ....... (ആദി ) ഹ്മ്മ്.... കേറി കണ്ടോളു പക്ഷെ അധിക നേരം നിക്കാൻ പാടില്ല........ അന്ന് ഞാൻ icu... മിഥുനെ കാണാൻ കയറിയപ്പോൾ അതിനു തൊട്ടടുത്തു തന്നെ നിയും ഉണ്ടായിരുന്നു.......... എന്റെ പെണ്ണിന്റെ ജീവൻ കളഞ്ഞവരെല്ലാം മരിച്ചു... ഒരാൾ മാത്രം നീ... നീ ആരാണെന്നോ.. എന്താണെന്നോ എനിക്കറിയില്ലായിരുന്നു..... എല്ലാം അറിഞ്ഞപ്പോൾ നിന്നോടുള്ള വെറുപ്പു കൂടി ...... പക്ഷെ ഉള്ളിൽ എവിടെയോ കുറ്റ ബോധം മനസിനെ കീറി മുറിക്കാൻ തുടങ്ങി....നീ എന്റെ ഭാര്യ ആണെന്ന് പല ആവർത്തി ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ നോക്കി .. ...

. പക്ഷെ എനിക്ക് പറ്റുന്നില്ല...... ആദ്യമൊക്കെ നിന്റെ ജീവിതം നശിപ്പിച്ചു കളയുവാ ഞാൻ എന്നൊരു കുറ്റബോധം ആയിരുന്നു പക്ഷെ എല്ലാം അറിഞ്ഞപ്പോൾ അത് ഒരു തരം പ്രതികാരം ആയി....... എല്ലാവരും എന്നെ കോമാളിയും വില്ലനും ആയി കാണുമ്പോൾ ഉള്ളിൽ നീറുന്ന മനസുമായി ജീവിതം തള്ളി നീക്കുവാ ഞാൻ....... ഞാൻ കെട്ടിയ താലി പോലും നിന്റെ കഴുത്തിൽ കിടക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു അതാ കല്യാണം കഴിഞ്ഞത് പോലും ആരും അറിയരുതെന്ന് ഞാൻ കരുതിയത്...... ഈ കാര്യം ആർക്കും അറിയില്ല... അരുണിനും മിഥുനും ഒന്നും........ ഇത്രയും നാളും ഇത് ഉള്ളിൽ ഇട്ടോണ്ട് നടക്കുവായിരുന്നു ഞാൻ ......... 5 കൊല്ലം ആയി എന്റെ പെണ്ണ് എന്നെ വിട്ടു പോയിട്ടു.... .............

അന്ന് നിന്റെ കൂടെ ഉണ്ടായിരുന്നവർ നശിപ്പിച്ചു കളഞ്ഞത് ഞാനും അവളും സ്വപ്നം കണ്ടു നടന്ന ഞങ്ങളുടെ ജീവിതമാ...... ഇത്രയും നാളും നിന്നോടിത് പറയാഞ്ഞത് നീ ഒരിക്കലും എന്നെ ഇഷ്ടപ്പെടില്ല എന്ന് പല ആവർത്തി പറഞ്ഞത് കൊണ്ട .... എന്നാൽ ഇന്ന് നീ നിന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അവിടെ ഞാൻ തകർന്നു.......... പക്ഷെ അതൊന്നും അപ്പോൾ കാണിക്കാൻ എനിക്കറിയില്ല .. അതാ നിന്നോട് ഞാൻ ചൂടായത് ........ നിന്നെ ഞാൻ മനസ് കൊണ്ട് ഒരിക്കലും എനിക്ക് പറ്റില്ലാടി സ്നേഹിക്കാൻ....... ഇപ്പൊ തന്നെ നിന്റെ അടുത്തേക്ക് വരുമ്പോ പോലും ഉള്ളിൽ ഇതൊക്കെ വെച്ച് പുറമെ മറ്റൊന്നിനു പറ്റുന്നില്ല എനിക്ക് ... അതാ ഞാൻ എല്ലാം പറഞ്ഞത് ...... നിനക്ക് തീരുമാനിക്കാം ഇനി എല്ലാം ...... അതും പറഞ്ഞു ആധി റൂമിനു വെളിയിൽ ഇറങ്ങി പോയി ... കേട്ടത് വിശ്വസിക്കാൻ പറ്റാതെ നിക്കാൻ മാത്രേ അവൾക്കു കഴിഞ്ഞൊള്ളു....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story