ഗായത്രി: ഭാഗം 52

gayathri arya

എഴുത്തുകാരി: ആര്യ

വെളിച്ചം മുഖത്തേക്കു അടിച്ചപ്പോൾ ആണ് ആധി കണ്ണുകൾ തുറന്നത്...... ഇന്നലെ അവളോട് സത്യങ്ങൾ ഒക്കെ പറഞ്ഞിട്ട് ഈ ബാൽക്കണിയിൽ വന്നിരുന്നതാ... എപ്പോളോ ഉറങ്ങി പോയി...... ഒന്നും പറയണ്ടാരുന്നു എന്ന് തോന്നുവാ...... വേണ്ട.... അവളൊരിക്കലും എന്നെ സ്നേഹിക്കാൻ പാടില്ല.... കളങ്കം ഇല്ലാത്ത മനസാ അവളുടേത്‌..... സ്നേഹിച്ചു പോയേട്ടു എന്തിനാ.... എനിക്കാ സ്നേഹം അവൾക്കു തിരിച്ചു കൊടുക്കാൻ കഴിയില്ലല്ലോ.... ഓരോന്നൊക്കെ ഓർത്തിരിന്നപ്പോളാ ഫോണിൽ ആരോ വിളിച്ചത്......... കിച്ചു....... ഇവനെന്താ പതിവില്ലാതെ ഇതിലേക്ക് വിളിച്ചത്.......... ഹലോ.......... (ആധി ) മോനെ ഞാനാ ഗൗരി....... അഹ് അമ്മയാരുന്നോ.... എന്തമ്മേ........ (ആധി ) മോൻ വീട്ടിലേക്ക് ഒന്ന് വരാമോ.. (ഗൗരി ) അതിനെന്തമ്മേ വരാലോ.... എന്താ പ്രേത്യേകിച്ചു....... (ആധി ) അത് ഗായു മോളു..... അതും പറഞ്ഞു അവർ കരയാൻ തുടങ്ങി..... ഗായത്രി....... പെട്ടെന്ന് അവൻ ഞെട്ടി എണീറ്റു റൂമിലേക്കോടി..

അവളെ അവിടെ എല്ലാം നോക്കി അവൾ ആ മുറിയിൽ ഇല്ലാരുന്നു...... അമ്മേ ഗായത്രി.....? (ആധി ) മോൻ ഇങ്ങോട്ടേക്കു വാ.... അമ്മ എല്ലാം പറയാം.... .. പെട്ടെന്ന് തന്നെ ഫോൺ കട്ട്‌ ആയി........... എന്താ ഗായത്രിക്ക്.... എന്തിനാ അവളുടെ അങ്ങോട്ടേക്ക് പോയത്... അമ്മ എന്തിനാ കരഞ്ഞത്........ ആധിയുടെ തല പെരുക്കുന്നത് പോലെ തോന്നി........ അവൻ പെട്ടെന്ന് അവരുടെ വീട്ടിലേക്കു പോകാൻ ഇറങ്ങി.......... ആരോടും അവൻ ഒന്നും പറയാൻ പോയില്ല....... ഈ ചോദ്യങ്ങൾ എല്ലാം അവന്റെ മനസ്സിൽ കിടന്നു ഉരുകാൻ തുടങ്ങി.... വീട്ടിൽ എത്തിയതും....... ആധി വീട്ടിലേക്കു ചെന്ന് കയറി........... ഗായത്രിയുടെ അമ്മ ഇരുന്നു കരയുന്നത് മാത്രം കണ്ടു..... എന്താ ഉണ്ടായതു........... ഞാൻ അങ്ങോട്ടേക്ക് ചെന്നു.... ...... ...... അമ്മേ.......... ഞാൻ അവരെ വിളിച്ചതും അവർ എന്നെ കണ്ടതും പൊട്ടി പൊട്ടി കരയാൻ തുടങ്ങി... എന്താ ഉണ്ടായതു....... എനിക്കൊന്നും..... ഇനി ഗായത്രിക്കു എന്തെങ്കിലും... അവളെന്തെങ്കിലും ചെയ്തോ .......... ഇല്ല.......

ഒരിക്കലും ഇതിനൊക്കെ അവൾ ഒന്നും ചെയ്യില്ല.............. അമ്മേ... എന്താ ഉണ്ടായേ.... ഗായത്രി എന്തിയെ.................. (ആധി ) മോനെ... അത്... അവർ പറഞ്ഞു തുടങ്ങിയതും ആരെയോ കണ്ടു പറയാൻ വന്നത് അവിടെ വെച്ച് നിർത്തി ........ ആധി തിരിഞ്ഞു നോക്കി.... കിച്ചു.... എന്നാൽ അവന്റെ മുഖഭാവം തന്നെ കൊല്ലാൻ ഉള്ളതാണെന്ന് പോലും അധിക്ക് തോന്നി പോയി............ ഞാൻ പറഞ്ഞു തന്ന മതിയോട നിനക്ക്............. കിച്ചു ഓടി വന്നു ആധിയുടെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു..... എന്താ കിച്ചു... ഞാൻ എന്ത് ചെയ്തിട്ട........ (ആധി ) ഗൗരി ഓടി വന്നു കിച്ചു നെ പിടിച്ചു മാറ്റാൻ നോക്കി പക്ഷെ ആധിയെ അവൻ വിട്ടില്ല...... അറിയണം അല്ലേടാ നിനക്ക്........ ഇവരാരും ഒന്നും പറയാഞ്ഞിട്ടു കൂടി നിന്നോട് കല്യാണത്തിന് മുൻപേ ഞാൻ എല്ലാം പറഞ്ഞതല്ലരുന്നോ. . എന്നിട്ടും നീ എന്റെ പെങ്ങളെ ഈ അവസ്ഥയിൽ കൊണ്ട് എത്തിച്ചല്ലോടാ....(കിച്ചു ) കേട്ടത് വിശ്വസിക്കാൻ ആകാതെ നിക്കനെ അധിക്ക് കഴിഞ്ഞൊള്ളു........... ഗായത്രി........

(ആധി ) അതേടാ എന്റെ പെങ്ങള് പഴേത് പോലെ ആയി.... ആരോടും മിണ്ടാതേം കഴിക്കാതേം മുറിയിൽ നിന്നും വെളിലോട്ടു പോലും ഇറങ്ങാതെ ഇരുട്ടിനെ കൂട്ടു പിടിച്ചു അവളാ മുറിയിൽ ഒണ്ട്..... നിയാ കാരണം... നീ ഒറ്റ ഒരുത്തൻ..... ഇറങ്ങി പോടാ ഇവിടുന്നു....... ആധിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ അന്നാദ്യമായി ഗായത്രിയെ ഓർത്തു ഒഴുകി..... അവൻ കിച്ചുനോട് ഒന്നും മിണ്ടില്ല.... കിച്ചു അവന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു വെളിയിലേക്കു കൊണ്ട് വന്നു തെള്ളി.... പെട്ടന്നുള്ള തെള്ളിൽ ആദി മുറ്റത്തേക്ക് വന്നു വീണു....... നിങ്ങൾ രണ്ടാൾക്കും ഇടയിൽ എന്ത് പ്രശ്നം ആണെന്ന് എനിക്കറിയില്ല പക്ഷെ എന്തോ കാര്യമായതാനെന്നു എനിക്ക് മനസിലായി.... ദെയിവത്തെ ഓർത്തു ഇനി അവളുടെ മുന്നിൽ പോലും നീ ഉണ്ടാകാൻ പാടില്ല..... നിന്നെ ഇനി അവൾക്കു വേണ്ട.... എന്റെ പെങ്ങളെ എനിക്ക് നോക്കാൻ അറിയാമ് .. ജീവിതകാലം മുഴുവനും അവളെ ഞാൻ നോക്കിക്കോളാം....

നിന്റെ തലയിൽ ഒരു ഭാരം ആയി ഇനി അവൾ ഉണ്ടാകില്ല.............. കിച്ചു അവന്റെ മുന്നിൽ കൈ കൂപ്പി ....... "ഇനി... ഇനി ഇങ്ങോട്ട് വരണമെന്നില്ല... അധിക്ക് പോകാം..... """""" അതും പറഞ്ഞു കിച്ചു കയറി പോയി.... ഗൗരി കരഞ്ഞു കൊണ്ട് പടിയിൽ ഇരുന്നു.... മിറ്റത്തു നിന്നും എണീറ്റ ആദി അവരുടെ അടുത്തേക്ക് ചെന്നു........ അമ്മേ....... തെറ്റ്.... തെറ്റുകാരൻ ഞാനാ... എനിക്കറിയാം...... പക്ഷെ ഇപ്പൊ എനിക്കവളെ ഒന്ന് കാണ്ടാമതി അമ്മേ..... അതും പറഞ്ഞു ആധി കരഞ്ഞു കൊണ്ട് അവരുടെ കാലിനടുത്തിരുന്നു............ മോനെ ആധി... നീ അവളെ കാണണ്ട.......... കാരണം അവളിപ്പോ നമ്മുടെ ഗായത്രി അല്ല...... ഒരു ഷോക്കിൽ നിന്നും ജീവിതം തിരിച്ചു പിടിച്ചവളാ അവൾ.......... ഇനി അവൾ പഴേത് പോലെ ആകില്ല....... ഡോക്ടർ മാര് പോലും പറഞ്ഞതാ............ മോൻ പൊക്കോ.... കിച്ചു ഇനിം മോനെ കണ്ടാൽ.... അത് വേണ്ട............................ ഇന്നലെ രാത്രിയിൽ മുഴുവൻ എന്റെ കുഞ്ഞു ഈ മുറ്റത്തു വന്നു നിന്ന്...... കിച്ചു ഇടക്കെപ്പോളോ വെളിയിൽ ഇറങ്ങിയപ്പോൾ ഇരുട്ടത് നിൽക്കുന്ന ഗായത്രിയെ കണ്ടു............. വിളിച്ചിട്ട് ആരോടും മിണ്ടുന്നില്ല............

കിച്ചു അവളെ മുറിയിൽ കൊണ്ട് കിടത്തി.... ഈ സമയം വരെ അവളു എന്നോടൊന്നു മിണ്ടിയിട്ട് പോലും ഇല്ല... 😢 .......മോൻ പൊക്കോ..... ആധി അവിടെ നിന്നും എണീറ്റു നടന്നു.... അവന്റെ വീട്ടിലേക്കു..... വീട്ടിൽ എത്തി റൂമിൽ കയറി ഇരുന്നു..... കണ്ണുകൾ അടക്കുമ്പോൾ അവളുടെ കുട്ടികളികൾ മനസ്സിൽ വരുവാ ഓരോന്നും തെളിഞ്ഞു.......... എത്രയോ വെട്ടം തന്റെ ഉള്ളിൽ അവളോട്‌ സ്നേഹം ഉണ്ടായിട്ടുണ്ട്... എന്നാൽ അതൊക്കെ മറച്ചു വെച്ച് അവളോട്‌ ഞാൻ പെരുമാറി.... ഒടുവിൽ...എല്ലാ സത്യവും എന്റെ വായിൽനിന്നു തന്നെ ......... ഞാൻ ഒറ്റ ഒരുത്തൻ കാരണം എല്ലാവരുടെയും സന്തോഷം സമാധാനം എല്ലാം പോകുവാണല്ലോ എന്നോർക്കുമ്പോൾ......... ഗായത്രിയെ കാണാൻ അവന്റെ മനസ് തുടിച്ചു.... ദിവസങ്ങൾ കടന്നു പോയി.... രണ്ട് വീട്ടുകാർക്കും ഒരുപോലെ സങ്കടം.... ആധി മുറിയിൽ നിന്നും വെളിയിൽ ഇറങ്ങാതെ ആയി....അവനും ഗായത്രിയുടെ ഓർമ്മകൾ വേട്ട ആടാൻ തുടങ്ങി... മീരയെ അവൻ മറന്നു തുടങ്ങി......

ആരും മുറിയിലേക്ക് വരുന്നത് പോലും അവനു ഇഷ്ടല്ല........... ഗായത്രിയെ ലക്ഷ്മി കാണാൻ ചെല്ലാതെ ആയി കാരണം കിച്ചുനു അത് ഇഷ്ടമല്ല........ സിദ്ധാർഥ് വിവരം അറിഞ്ഞു എന്നാൽ അവനും വരാൻ കഴിയാത്ത സാഹചര്യം ..... എല്ലാം കൊണ്ടും ആധി തീർത്തും ഒറ്റ പെട്ടു ...... ഇരുട്ട് മുറിയിൽ കഴിഞ്ഞു ഗായത്രി തന്റെ ജീവിതം തള്ളി നീക്കി.........താൻ സത്യങ്ങൾ പറഞ്ഞത് കൊണ്ടാണ് അവൾ ഇങ്ങനെ ആയത് എന്ന അതിയായ കുറ്റ ബോധം ആധിയുടെ മനസിനെ കീറി നോവിക്കാൻ തുടങ്ങി........ ഒരാഴ്ചക്കു ശേഷം..................... ആരോ കതകു തള്ളി തുറന്നു അകത്തേക്ക് വന്നു........ ആധി കട്ടിലിൽ കിടക്കുവായിരുന്നു....... മുഖത്തേക്ക് വെളിച്ചം തട്ടിയപ്പോൾ അവൻ നോക്കി ........... മിഥുൻ.... കൂടെ അരുണും കിഷോറും............. മിഥുൻ അവന്റെ അടുത്തേക്ക് നടന്നു വന്നു......... എന്താ ആധി പെട്ടന്ന് നീ ഞങ്ങളെ കണ്ടപ്പോൾ പേടിച്ചോ..... ആധി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു...... (മിഥുൻ ) ഡാ ആധി ഇതിലും ഭേതം നീ അവളെ അങ്ങ് കൊന്നു കളഞ്ഞേക്കാൻ വയ്യാരുന്നോ.... (arun) കുറ്റ ബോധത്താൽ ആധിയുടെ തല താഴ്ന്നു.....

എന്താടാ അരുണേ ഇത്.... എല്ലാം അറിഞ്ഞിട്ടല്ലേ നമ്മൾ വന്നത്... ഇങ്ങനെ ഒക്കെ ആകുമെന്ന് അവനും കരുതി കാണില്ല .... ഇല്ലേ ആധി..... മിഥുൻ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു ..... ആധി വേറെ ആർക്കു നിന്നെ മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങൾക്ക് പറ്റുമെടാ.... കാരണം നിന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും നേരിട്ടറിഞ്ഞവരാ ഞങ്ങൾ........ ഇപ്പൊ ഞങ്ങൾ നിന്റെ കൂടെ ഉണ്ട്.......... (കിഷോർ ) ഡാ എനിക്കവളെ ഒന്ന് കാണ്ടമതി...... വേറെ ഒന്നും വേണ്ടടാ............. (ആധി ) അതിനു ഒരാളെ കൊണ്ടേ പറ്റു.... അരുൺ പറഞ്ഞപ്പോ എല്ലാരും അങ്ങോട്ടേക്ക് നോക്കി.... അതെ ലക്ഷ്മി അമ്മയും ഗായത്രിയുടെ അമ്മയും......... മിഥുൻ എന്തൊക്കെയോ ആധിയോടു പറഞ്ഞു കൊടുത്തു.... ആധിക്കു കുറച്ചു ബുദ്ധിമുട്ട് ഉണ്ടാരുന്നു എന്നാലും മിഥുൻ പറഞ്ഞു ഐഡിയ വെച്ച് ആധി അവളെ കാണാൻ തീരുമാനിച്ചു..... അരുൺ പോയി ലക്ഷ്മി അമ്മയോട് കാര്യങ്ങൾ പറഞ്ഞു ലക്ഷ്മി ഗായത്രിയുടെ വീട്ടിലേക്കു ചെന്നു...

കിച്ചു അവിടെ ഇല്ലാരുന്നു...... മിഥുനും അരുണും പറഞ്ഞു വിട്ട കാര്യങ്ങൾ ഗൗരിയെ അറിയിച്ചു........ അന്ന് രാത്രി ആകാൻ എല്ലാവരും കാത്തിരുന്നു..... അവർ വന്നതിന്റെ സന്തോഷത്തിലും ഗായത്രിയെ ഇന്ന് രാത്രിയിൽ കാണാമെന്നു ഉള്ള വിശ്വാസത്തിലും ആധി കുറച്ചു ദിവസങ്ങൾക്ക് ശേഷം മുറിയിൽ നിന്നും വെളിയിലേക്കിറങ്ങി.............. അത്രയും ദിവസത്തിന് ശേഷം ആധി ചിരിച്ചു........ എല്ലാവരോടും എല്ലാം പറഞ്ഞു...... ആധിയുടെ അച്ഛനോടും മുത്തശിയോടും അമ്മയോടും എല്ലാം............... സമയം കടന്നു പോയി ...........ആധിയും അരുണും കൂടി രാത്രിയിൽ ഗായത്രിയുടെ വീട് ലക്ഷ്യമാക്കി നടന്നു .. പുറകു വശത്തുള്ള പറമ്പിൽ കൂടി........ മിഥുനും കിഷോറും കാർ പതിയെ അവരുടെ ഗേറ്റ് കടന്നു കൊണ്ടിട്ടു........ രണ്ടാളുടെയും കയ്യിൽ എണീയും ഒണ്ട്......

അവർ ബാല്കണിയുടെ അടുത്ത് കൊണ്ട് ചാരി വെച്ചു എണീ....... ആധി അതിൽ വലിഞ്ഞു കയറി... da ആധിയെ നിനക്ക് ഇത്രക്കും എക്സ്പീരിയൻസ് ഉണ്ടാരുന്നോ. ... (അരുൺ ) എന്തിനാടാ ........ (ആധി ) അല്ല ഇതിൽ വലിഞ്ഞു കേറാനോക്കെ...... 🙄.....(അരുൺ ) ഡാ കല്യാണത്തിന് മുന്നേ ഒന്ന് കേറിയതാ... അതും ആ തെങ്ങു വഴി.................. (ആധി ) ഡാ ഞാൻ താഴെ നിന്നോളം നീ പോ..... (അരുൺ താഴെ നിന്നു) ലക്ഷ്മി പറഞ്ഞു കൊടുത്തത് പോലെ തന്നെ ബാൽക്കണിയിലെ വാതിൽ ഗൗരി തുറന്നിട്ടായിരുന്നു.... ആദി അത് തുറന്നു അകത്തു കയറി...... നോക്കിയപ്പോൾ ഗായത്രിയുടെ മുറിയുടെ അടുത്ത മുറിയിൽ വെളിച്ചം.... പൊളിച്ചു... ഇന്ന് കിച്ചൂന്റെ കയ്യിൽ നിന്നും ഞാൻ vവല്ലതും മേടിക്കും .... പതിയെ ഞാൻ ഗായത്രിയുടെ മുറിയിലേക്ക് നടന്നു...

ഡോർ ഓപ്പൺ ചെയ്യ്തു അതിൽ കയറി.... നോക്കിയപ്പോൾ അവളു dhe കിടക്കുന്നു ...... ഞാൻ ശ്വാസം ഒന്ന് വലിച്ചെടുത്തു.... അവളുടെ അടുത്തേക്ക് ഒരു ഓട്ടം ആരുന്നു.... കാലുകൾ നിലത്തു നിക്കാത്ത പോലെ..... അവളുടെ അടുത്ത് ചെന്നിരുന്നു....നിഷ്കളങ്കമായ അവളുടെ മുഖം കണ്ടിട്ട് ചെയ്യ്തു പോയ തെറ്റിനെല്ലാം ഞാൻ മാപ്പ് പറഞ്ഞു.... ഇനി ഇവളെ ഞാൻ വേദനിപ്പിക്കില്ല സ്നേഹിച്ചു കൊല്ലും...... അയ്യോ..... ഇതെന്തോന്നാ എനിക്ക് പറ്റിയത്... ആ ഇവളോടുള്ള ദേഷ്യം മൂത്തു മൂത്തു പ്രേമം പിടിച്ചു വട്ടായതാരിക്കാം........ അവളുടെ അടുത്ത് ഞാൻ കേറി കിടന്നു..... അവൾക്കൊന്നും അറിയില്ലെങ്കിലും ഇതൊക്കെ അവളും ആഗ്രഹിച്ചതല്ലേ.... അവളേം കെട്ടി പിടിച്ചു അങ്ങ് കിടന്നു..........

അയ്യോ ഇവിടെ കിടന്നു ഉറങ്ങിയാൽ നാളത്തെ പത്രത്തിൽ അരുണിന്റെ മരണ വാർത്ത കാണേണ്ടി വരും.... .. പിന്നെ അവളെ കയ്യിൽ കോരി എടുത്തു ............ എടുത്തു തോളിൽ ഇട്ടു.......പതിയെ വെളിയിലേക്കു നടന്നു............... ഇവളെയും കൊണ്ട് എന്തായാലും എണീ വഴി ഇറങ്ങാൻ പറ്റില്ല... അപ്പൊ പിന്നെ വീടിന്റെ ഫ്രണ്ട് വാതിൽ തുറന്നു തന്നെ ഇറങ്ങാം.... അവളേം കൊണ്ട് പതിയെ വീടിന്റെ ഡോർ തുറന്നു വെളിയിൽ ചാടി.... നോക്കിയപ്പോ അരുൺ മോളിലോട്ടും നോക്കി നിക്കുന്നു... അവനേം വിളിച്ചു കാറിനടുത്തേക്ക് കൊണ്ട് പോയി... അവളെ കൊണ്ട് കാറിൽ കിടത്തി....ഞങ്ങളും കയറി... കാർ മുന്നോട്ടു നീങ്ങി..................... അവളെ തിരികെ ഞാൻ കൊണ്ട് വരും എന്റെ പെണ്ണായി ഈ ആധിയുടെ പെണ്ണായി. ..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story