ഗായത്രി: ഭാഗം 55

gayathri arya

എഴുത്തുകാരി: ആര്യ

അയ്യേ..... ഇങ്ങേരു ഇതെന്തുവാ പറഞ്ഞെ.... പതിനഞ്ചു കൊച്ചുങ്ങളോ.. .... 🙄🙄 ഓരോന്നും തല പുകഞ്ഞു ആലോചിച്ചു കൊണ്ടവൾ മുന്നിലേക്ക്‌ നടന്നു..... മീരേച്ചിടെ കാര്യം ഓർക്കുമ്പോ സങ്കടം ആകും.... അത് കൊണ്ട ആധി ഏട്ടനോട് മുറിയുടെ കാര്യം ചോദിച്ചേ... അപ്പൊ അങ്ങേരുടെ വർത്താനം കേട്ടില്ലേ... ദുഷ്ടൻ.... അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു..... സമയം പോയികൊണ്ടേ ഇരുന്നു...... മുറിയിലേക്ക് വന്നു കയറിയപ്പോ കണ്ടു.... കട്ടിലിൽ കിടക്കുന്ന ആധി ഏട്ടനെ...... ഞാൻ ഒന്നൂടെ സൂക്ഷിച്ചു നോക്കി... ഇങ്ങേരു ആര് ഹിന്ദി സീരിയലിലെ വിഷ്ണു ഭഗവാനോ... അതുപോലെ ഒക്കെ കയ്യും തലയ്ക്കു കൊടുത്തു കിടക്കാൻ.... അതിൽ ദേവി ആണെങ്കിൽ ഇവടെ മൊബൈൽ ഫോണിൽ നോക്കി കിടക്കുന്നു.... അത് കണ്ടപ്പോ നല്ല ചിരിയ വന്നേ..... ചിരിയുടെ വോളിയം കൂടിയതോണ്ടാണെന്നു തോനുന്നു ഫോണിൽ നിന്നും കണ്ണെടുത്തു എന്നെ ദേഷ്യത്തിൽ നോക്കുന്നെ.....

ഞാൻ പെട്ടെന്ന് ചിരിക്കു ഫുൾസ്റ്റോപ് ഇട്ടു.... കാരണം ഇനി ചിരിക്കുമ്പോളും പല്ല് വായിൽ വേണമല്ലോ... 😁.. അല്ലാണ്ട് അയാളെ പേടിച്ചിട്ടൊന്നും അല്ല...... എന്താടി ഇത്രക്കും ചിരിക്കാൻ.... എന്നോടും കൂടി പറ ഞാനും കൂടെ ചിരിക്കാം... (ആധി ) എന്നാ ലോകത്തിൽ ആദ്യം ആയിട്ടരിക്കും സ്വന്തം കുറ്റം കേട്ടു ചിരിക്കുന്നത്.. 🙄(ആത്മ ) ഏയ് ഒന്നും ഇല്ല ആധി ഏട്ടാ .... ഞാൻ വെറുതെ ചിരിച്ചതാ....... (gayu) ഞങ്ങളുടെ നാട്ടിലൊക്കെ വെറുതെ ചിരിച്ച വട്ടാണെന്ന പറയാറ്....ഞാൻ അത് പറഞ്ഞതും അവളുടെ മുഖം കാണണമായിരുന്നു.... ഇവൾക്ക് ദേഷ്യം ഒക്കെ വരുവോ.. 🙄 (ആധി ) ഹും...... ഞാൻ മുഖവും വെട്ടിച്ചു മുറിയിലേക്കു കയറി......അവിടെ എല്ലാം ഒന്ന് കണ്ണോടിച്ചു.... ഞാൻ എവിടെ കിടക്കും.... (gayu) എന്താടി.. നിന്നു താളം ചവിട്ടുന്നെ.... (ആധി ) താളം ചവിട്ടാൻ ഞാൻ ക്ലാസ്സിക്കൽ ഡാൻസ് പടിച്ചട്ടില്ല.. മിസ്റ്റർ.. 😏😏😏(ആത്മ ) അത് പിന്നെ ഞാൻ ചിന്തിക്കുവാരുന്നു... (ഗായു ) എന്ത്.. 🤨🤨 ഞാൻ എവിടെ കിടക്കുമെന്നു.....

എന്റെ നെഞ്ചത്തോട്ടു കേറി കിടക്കു... (ആധി ) ഇയ്യോ.. എനിക്ക് നാണമാ.. 🙈.. ഡീ..... ബെഡിൽ ഇത്രയും സ്ഥലം കിടക്കുന്നത് നിനക്ക് കാണാൻ വയ്യേ ഗായു...... (ആധി ) പിന്നെ ഒന്നും നോക്കില്ല എടുത്തൊരു ചാട്ടം ആരുന്നു... അതെ..... ആധി ഏട്ടാ.... എനിക്ക് അപ്പുറത് കിടക്കണം അല്ലെ ഒറക്കം വരില്ല.... പറ്റില്ല... മോളു അവിടെ കിടന്ന മതി..... ആധി ഏട്ടാ എനിക്ക് അറ്റത്തു കിടക്കുന്നെ ഇഷ്ടല്ല.. ഭിത്തിയോട് ചേർന്ന് കിടക്കണം.... ഇങ്ങോട്ട് നീങ്ങു ആധി ഏട്ടാ..... പ്ലീച്..... ഇവളെ ഇന്ന് ഞാൻ... പെട്ടെന്ന് ആധി അവളുടെ കയ്യിൽ രണ്ടും പിടിച്ചു. എണീറ്റു ഇരുന്ന അവളെ നേരെ ഭിത്തിയുടെ വശത്തേക്ക് അവളെയും കൊണ്ട് ആധി മറിഞ്ഞു...... പെട്ടെന്ന് ആയതു കൊണ്ട് ഗായുവിനു ബോധം വീണ്ടെടുക്കാൻ ഇത്തിരി സമയം വേണ്ടി വന്നു... അവളുടെ മുകളിലായി അവൻ രണ്ടു കയ്യും കുത്തി നിന്നു...അവളുടെ അടുത്തേക്ക് മുഖം കൊണ്ട് വന്നു..... അവളുടെ ശ്വാസം ഉയരുന്നത് പോലും അവൻ അറിഞ്ഞു....

ആ കണ്ണുകളിലെ ഭയം പോലും.... അവന്റെ മുഖം അവളുടെ അടുത്തേക്ക് വന്നു.. കണ്ണുകൾ ഇറുക്കി അവൾ അടച്ചു..... കുറച്ചു മുന്നേ നടന്നത് അവളുടെ ഉള്ളിൽ മിന്നി മറിഞ്ഞു...... കുറച്ചു നേരം കഴിഞ്ഞട്ടും ആദിയിൽ നിന്നും ഒന്നും ഉണ്ടാകാഞ്ഞത് കൊണ്ട് അവൾ പതിയെ കണ്ണുകൾ തുറന്നു..... കണ്ണ് തുറന്നതും തന്നെ നോക്കി ചിരിക്കുന്ന ആധിയെ ആണവൾ കണ്ടത്....... അവളൊരു പുരികം ഉയർത്തി..... ഗൗരവത്തിൽ അവനെ നോക്കി..... അപ്പോളും അവന്റെ ചിരി നിന്നില്ലാരുന്നു... എന്താ ഇപ്പൊ ഇത്ര ചിരിക്കാൻ...... (gayu) അല്ല പെണ്ണെ നിന്റെ കവിളിൽ എന്താ ഈ പാട്... ആധി അതിലേക്കു സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു.... അത്... അത് ഞാൻ കൊച്ചിലെ ഉണ്ണി ഏട്ടന്റെ വീട്ടിലെ പറമ്പിൽ നിക്കുന്ന ചാമ്പക്ക പറിക്കാൻ വീട്ടിലെ മുള്ളുവേലി ചാടിയതാ... അതിന്റെ ഓർമക്കായി ഉള്ളതാ... 😁 അപ്പൊ നീ കൊച്ചിലെ ഈ ഏർപ്പാട് തുടങ്ങിയതാ ഇല്ലേ.... 🙄🙄 എന്ത്...

(gayu) മരംകേറ്റവും മതിലുചാടലും.... ആധി ഏട്ടൻ അങ്ങനെ പറഞ്ഞപ്പോ ഞാൻ തെങ്ങിൽ നിന്നും വീണ ഒരു ചിരി അങ്ങ് കൊടുത്തു..... ഏട്ടൻ മാറി കിടന്നു.... ഞാൻ നമ്മുടെ നിദ്ര ദേവിയെ സ്തുതിച്ചു കൊണ്ട് കണ്ണുകൾ അടച്ചു കിടന്നു... ആധി ലൈറ്റ് ഓഫാക്കി.... ലൈറ്റ് ഓഫാക്കിയപ്പോൾ ഉള്ളിൽ എന്തോ .. ഉള്ളിലൊരു പേടി പോലെ ഇങ്ങേരുടെ അടുത്ത് കിടന്നിട്ടാണോ ഇനി.... അല്ല ഇത്രയും നാളും ഇല്ലാത്ത പേടി ഇപ്പൊ എന്തിനാ......... 🙄 ഏയ് ആധി ഏട്ടൻ പാവമാ....അതും പറഞ്ഞു വീണ്ടും കണ്ണടച്ചു..... കുറച്ചു കഴിഞ്ഞപ്പോൾ വയറിലൂടെ ഒരു കയ്യ് ഒഴുകി വരുന്നു......... അയ്യോ.............. പേടിച്ചു കൊണ്ട് ആധി പെട്ടെന്ന്.. ലൈറ്റ് ഇട്ടു..... എന്താടി..... 🙄.....(adhi) അത്.... ഇതൊന്നും ഇപ്പൊ വേണ്ട..... (gayu) എന്ത്.... (adhi) അത് ഇപ്പളെ നമ്മൾ തമ്മിൽ ഒന്നും വേണ്ടാന്നു.... നിങ്ങളിപ്പോ എന്നെ പീഡിപ്പിക്കാൻ വന്നതല്ലേ ... അതും പറഞ്ഞു പെണ്ണിരുന്നു മോങ്ങുന്നു..... ഡി...... ഡീ..😡.....

നീ മോങ്ങുവൊന്നും വേണ്ട.... ഞാൻ നിന്നെ പീഡിപ്പിക്കാനൊന്നും വന്നതല്ല.... നീ ഒറക്കം വരാതെ കണ്ണും തുറന്നു കിടന്നപ്പോ ഞാൻ കരുതി പേടിച്ചിട്ടാണ്..... അടുത്തേക്ക് നീക്കി കിടത്താൻ വേണ്ടി പിടിച്ചത.... ഇനി പിടിക്കില്ല.. പോരെ..... അത് പറഞ്ഞപ്പോ അവൾ കണ്ണും തുടച്ചു കിടന്നു.... രാക്ഷസി.... സത്യം പറഞ്ഞാൽ അവളെ ഒന്ന് കെട്ടിപിടിച്ചു ചേർത്ത് കിടക്കാൻ ആഗ്രഹം ഉള്ളോണ്ട് നീങ്ങിയത്.... അവളെന്നെ ഇങ്ങനെ സംശയിക്കുമെന്നു ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല... ലൈറ്റ് ഓഫാക്കി ഞാൻ വീണ്ടും കിടന്നു.... നേരം വെളുത്തതും.... നോക്കിയപ്പോൾ എന്റെ നെഞ്ചിൽ തല വെച്ച് ഉറങ്ങുന്ന ഗായുവിനെയാ ഞാൻ കണ്ടത്... ഞാൻ ഒന്ന് കെട്ടിപ്പിടിക്കാൻ വന്നപ്പോ അവൾക്കു അഹങ്കാരം എന്നിട്ടിപ്പോ എന്റെ നെഞ്ചിൽ തലവെച്ചും എന്നെ കെട്ടിപിടിച്ചു കിടക്കാനും അവള്ക്കൊരു മടിയും ഇല്ല....ഇതെന്തു ജന്മവോ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story