ഗായത്രി: ഭാഗം 56

gayathri arya

എഴുത്തുകാരി: ആര്യ

ഗായു........ ഗായു........ മിണ്ടാതിരി ആധി ഏട്ടാ ഞാൻ ഇത്തിരി നേരം കൂടി കിടന്നോട്ടെ......... ഉറക്കത്തിൽ ആണെങ്കിലും അവളുടെ കൊഞ്ചി ഉള്ള സംസാരം കേട്ടതും പിന്നെ അധിക്ക് അവളെ വിളിക്കാൻ തോന്നി ഇല്ല..... ആധി വീണ്ടും കണ്ണുകൾ അടച്ചു കിടന്നു.... ***************** രാവിലെ തന്നെ നേരം വെളുത്തല്ലോ... നീട്ടി ഒരു വായിക്കോട്ടയും എടുത്തു നേരെ ക്ലോക്കിലേക്കു നോക്കി... ഓഹോ 9 മണി ആയതേ ഉള്ളോ .. എന്നാ കുറച്ചൂടെ കിടക്കാം...(ആത്മ ) തല ഒരു സൈഡിൽ നിന്നും മറ്റേവശത്തേക്കു തിരിച്ചു..... ആഹാ..... എന്ത് രസം കിടക്കാൻ ഇങ്ങനെ.... പെട്ടെന്നു ന്തോ ബോധം വന്നതുപോലെ അടച്ച കണ്ണുകൾ വീണ്ടും തുറന്നു.... 😳 ഗായു പെട്ടു..... ഞാൻ തല തിരിച്ചു മുകളിലേക്കു നോക്കി..... പാവം ഒന്നും അറിഞ്ഞട്ടില്ല.... ഒറങ്ങുമ്പോ എന്ത് രസ കാണാൻ... ഞാൻ ഏട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു..... ഒടുക്കത്തെ ഗ്ലാമർ ആട പന്നി നീ..... സ്വന്തം കെട്ടിയോനെ ആരേലും ഇങ്ങനെ വായിനോക്കുമോ.. ആഹാ അന്തസ്സ്. 😁.....

താടി കൊള്ളാം.... മീശ പിരിച്ചു വെക്കണം... ഞാൻ കയ്യും കൊണ്ട് മീശേടെ അടുത്തേക്ക് കൊണ്ട് പോയി.... മീശ പിരിക്കാൻ തുടങ്ങിയതും..... ആ...................... പേടിക്കണ്ട ആധി ഏട്ടൻ അലറിയതാ ... ഇന്നെന്റെ ശവം എടുപ്പ് ഇങ്ങേരു നടത്തും... 😁 എന്തോന്നാടി നീ കാണിച്ചേ...... (ആധി ) ath ഞാൻ ഒന്ന് മീശ.... പിരിച്ചതാ...... ഇങ്ങനാണോടി... മീശേ പിടിച്ചു വലിച്ചട്ടു... പിരിച്ചതാണ് പോലും.... ഇങ്ങനെ ഉറക്കത്തിൽ കോഴിയെ വെട്ടിയതാനു സ്വപ്നം കണ്ടു എന്നെ വേട്ടുവല്ലോ നീ...... ഇങ്ങനെ എങ്കിലും സമ്മതിച്ചല്ലോ കോഴി ആണ് എന്ന്......( ആത്മ ) ഞാൻ ആധിയേട്ടന്റെ അടുത്ത് നിന്നും എണീറ്റു... ഇല്ലങ്കിൽ വഴക്കിട്ടൊണ്ടെ ഇരിക്കും.... ************---*--* കാളിങ് ബെൽ ആരോ അടിക്കുന്നത് കേട്ടാണ് വാതിൽ ചെന്നു തുറന്നത്... നോക്കുമ്പോ.. ദാ നമ്മുടെ സഹോദരങ്ങൾ പച്ചക്കറിയും തൂക്കി നിൽക്കുന്നു..... ഒരു ചവിട്ടു മൂന്നിനും കൊടുക്കാനാ തോന്നിയത് ... നല്ലൊരു ചിരി അങ്ങ് കൊടുത്തു...

അല്ലടാ ഇതെന്താ നീ ഒക്കെ പച്ചക്കറി കട തുടങ്ങാൻ പോകുന്നോ..... (ആധി ) നീ അല്ലേടാ ഇവനോട് പറഞ്ഞെ ഇന്ന് സദ്യ വേണം എന്നൊക്കെ..... (midhun) ആ...പറഞ്ഞാരുന്നു നിങ്ങൾ സാധനമൊക്കെ കൊണ്ട് വെച്ചിട്ട് വാ.... (adhi) അല്ല ആധി അവൾക്കിപ്പോ മാറ്റം ഉണ്ടോ.... അരുൺ മുഖത്തു വിഷമം നിറച്ചു കൊണ്ട് അവനോട് ചോദിച്ചു............. ഒറ്റദിവസം കൊണ്ട് എങ്ങനാടാ മാറുന്നെ...... ഇനിം സമയം ഒണ്ടല്ലോ... മാറും....... ആധി അതും പറഞ്ഞു അവരേം കൊണ്ട് അകത്തേക്ക് കയറി.... കിഷോർ കൊണ്ട് വന്ന സാധനങ്ങൾ എല്ലാം എടുത്തു വെക്കുന്ന തിരക്കിൽ ആരുന്നു..... ആധി മിഥുനോടും അരുണിനോടും പഴയതു ചിരിച്ചു സംസാരിച്ചു..... ഡാ ഞാൻ ഗായത്രിയെ പോയി കണ്ടിട്ട് വരാം.... നിങ്ങൾ ഇവിടിരിക്കു.... അരുൺ മുകളിലേക്കു പോയി..... മുറിയെലേക്കു കയറിയതും അല്ല അരുൺ കണ്ണും തള്ളി നിന്നു പോയി.... പെങ്ങളെ........ 🤪🤪 അലമാരയുടെ മുകളിലേക്കു വലിഞ്ഞു കേറുന്ന ഗായത്രിയെ കണ്ടു അരുൺ വിളിച്ചു കൂവി...

ഗായത്രി ഒന്ന് ഇളിച്ചു കാണിച്ചു..... ഗായു മോളെ ചതിക്കല്ലെടി.... ഈ തടിയും നീളവും ഉണ്ടന്നെ ഉള്ളു... നിന്റെ ആധി ഏട്ടന്റെ കയ്യിനു ഒരെണ്ണം കിട്ടിയാൽ ഈ അരുൺ തീർന്നു.... മോളോട് ചേട്ടൻ ഒരു കാര്യം പറയുവാ.... ഗായു നീ ആയിട്ട് ആ അടി എനിക്ക് വാങ്ങിച്ചു തരല്ലെടി.... നിന്റെ കയ്യും കാലും അടങ്ങി ഇരിക്കില്ല എന്നുള്ളത് സത്യം പക്ഷെ ഇവടിപ്പോ അതെ പറ്റു...... അരുണേട്ടൻ മുറിയിൽ കേറി വന്നു ഇതൊക്കെ പറയുമ്പോ ഞാൻ കണ്ടു ആധി ഏട്ടൻ പിറകിൽ വന്നു നിക്കുന്നത്... കണ്ണുകൊണ്ട് കോപ്രായം കാണിച്ചിട്ടും അരുൺ ചേട്ടന് മനസിലായില്ല... ഇത് കണ്ട ആധിയേട്ടൻ മിണ്ടരുതെന്നു കാണിച്ചു.... ഹ ഇനി എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ... (ആത്മ ) ഗായു നീ ന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നെ.... നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ..... (Arun) ഞാൻ മിണ്ടിയമതിയോട.....

🤨🤨🤨(adhi) 🤪🤪.....അരുൺ പതിയെ തല തിരിച്ചു.... രണ്ടു കയ്യും കെട്ടി നിൽക്കുന്ന ആധിയെ ആണവൻ കണ്ടത്... പെട്ടെന്ന് പുറകിൽ മറ്റൊരു തല മിഥുൻ.... എല്ലാം അറിഞ്ഞട..... മിഥുൻ ആധി കേൾക്കാത്ത രീതിയിൽ പറഞ്ഞു...... അരുൺ ഒറ്റ ഓട്ടം ആയിരുന്നു മുറിക്കകത്തു തന്നെ ആധി പിറകേയും അരുൺ മുറിക്കു പുറത്തുചാടി ആധി നിൽക്കാൻ പറഞ്ഞിട്ടും കേട്ടില്ല.... ഒടുവിൽ തളരുന്നു ആധി പോയി ഇരുന്നു..... ഡാ ആധി ഇനി ഓടിക്കല്ലേട.. ഓടാൻ വയ്യാത്തോണ്ടാ.... (arun) ഒടുവിൽ ഗായത്രി ഇടയ്ക്കു കയറി..... ഗായത്രി പറഞ്ഞതുകൊണ്ട് ആധി അവരെ വെറുതെ വിട്ടു..... ***************** അരുണും മിഥുനും കിഷോറും അന്ന് അവിടെ കൂടി.... ഉച്ചകത്തേക്കു അവർ എല്ലാരൂടെ ചേർന്ന് വലിയ ഒരു സദ്യ തന്നെ ഉണ്ടാക്കി..... ഗായത്രിക്കു പ്രേത്യേകിച്ചു ഒന്നും ഉണ്ടാക്കാൻ അറിയാത്ത കൊണ്ടും ഇത്രയെല്ലാം ഒപ്പിച്ചു തന്നത് കൊണ്ടും അവളെ രുചി നോക്കാൻ ഇരുത്തി.....

എല്ലാത്തിനും പലതരം കുറ്റങ്ങൾ അവൾ കണ്ടു പിടിച്ചു... എല്ലാത്തിനും അവസാനം അവർ കഴിക്കാൻ ഇരുന്നു..... ഗായത്രിക്കു അരുൺ ഇല ഇട്ടപ്പോൾ അവൾ വേണ്ടാന്നു പറഞ്ഞു.ചോദിച്ചപ്പോൾ കാര്യം ഉണ്ടെന്നു പറഞ്ഞു .. ആധി അവളെ തന്നെ നോക്കി ഇരുന്നു..... ഇലയിൽ കറികളും ചോറും ഒക്കെയവൾ വിളമ്പി.... അവസാനം എല്ലാരും ഇരുന്നു.... ഗായു നീ കഴിക്കിന്നില്ലേ... (കിഷോർ)..... കഴിക്കും.... (gayu) അതും പറഞ്ഞവൾ അവരുടെ മുന്നിൽ വന്നിരുന്നു .... എനിക്ക് എന്റെ ആങ്ങളമാർ വാരി തരും... അതും പറഞ്ഞവൾ കിഷോറിനടുത്തേക്കു വായ നീട്ടി.... അവൻ എന്തോ ഒന്ന് ആലോചിച്ചു പിന്നെ ഒരുപാട് സന്തോഷത്തിൽ ചോറ് എടുത്തു ഉരുള ഉരുട്ടി അവൾക്കു നീട്ടി... ഗായു അത് വാങ്ങി ചിരിച്ചോണ്ട് ചവച്ചു...... ഗായുവിന്റെ മുഖത്തേക്ക് നോക്കിയ കിഷോറിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി...... മിഥുനും അരുണിനും അധിക്കും ഒക്കെ അവന്റെ കരച്ചിൽ കണ്ടപ്പോ സങ്കടത്തിനു പകരം സന്തോഷം ആയിരുന്നു വന്നത്....

അനാഥൻ എന്ന ചിന്തയായിരുന്നു അവനെന്നും.. അവന്റെ അനിയത്തിക്ക് ഒരിക്കലും ഇങ്ങനെ വാരി കൊടുക്കാൻ പറ്റില്ലാന്ന് അവനറിയാമായിരുന്നു എന്നാൽ ഇന്ന് എന്റെ ഈ അനിയത്തി എന്റെ വിഷമം മാറ്റി.... അയ്യേ... എന്താ... എന്റെ ചേട്ടൻ ന്തിനാ കരയുന്നെ.... ഞാനാ ചേട്ടന്റെ അനിയത്തി... അതും പറഞ്ഞവൾ അവന്റെ കണ്ണുകൾ തുടച്ചു...... പിന്നീട് അരുണും മിഥുനും ഒക്കെ അവൾക്കു വാരി കൊടുത്തു ....... ആധി ചോറ് കുഴച്ചു...... അവള് വരുവോ എന്റെ അടുത്തേക്ക്... അതോ അവര് വാരിക്കൊടുക്കുന്നത് മതിയെന്ന് പറയുന്നോ... ചോറിലേക്കു കുനിഞ്ഞു ഇരുന്നു കൊണ്ട് ആദി ആലോചിച്ചു ആധി നോക്കുമ്പോ അരുണും മിഥുനും വാരി കൊടുത്തു കഴിഞ്ഞവൾ വീണ്ടും കിഷോറിനടുത്തേക്കു തിരിഞ്ഞു..... അധിക്ക് നല്ല വിഷമം ആയി... അവൻ വീണ്ടും തലകുനിഞ്ഞിരുന്നു കഴിക്കാൻ തുടങ്ങി.... പെട്ടന്ന് അവനു മുന്നിലേക്ക്‌ ഒരു കൈ നീണ്ടുവന്നു.... അവൻ അതിലേക്കു നോക്കി....

ഗായത്രി അവനു നേരെ ഒരുരുള ചോർ നീട്ടിയേക്കുന്നു.... ആധി അറിയാതെ തന്നെ വാ തുറന്നു....... അവള്ക്കൊടുത്ത ചോറ് അവൻ കഴിച്ചു.... ആധിയും അവൾക്കു നേരെ നീട്ടി... അവളതു വാങ്ങി കഴിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .... **************** രാവിലെ മുതൽ ഗായത്രിക്കു എന്തെന്നില്ലാത്ത സന്തോഷമാ..... കിഷോറിന് ഒരു അനിയത്തിയെ കിട്ടിയത് പോലെ..... മീര അരുണിനോടും കിഷോറിനോടും മിണ്ടുമായിരുന്നങ്കിലും മിഥുനോട്‌ ആയിരുന്നു അവൾക്കു സ്നേഹക്കൂടുതൽ.... എന്നാൽ ഗായത്രി അവൾ എല്ലാരിൽ നിന്നും ഒരുപിടി മുന്നിലാ...... അരുണിനും കിഷോറിനും മിഥുനിനും ഒക്കെ അവൾ അനിയത്തി കുട്ടിയ........ ഉച്ചക്ക് മുറിയിൽ വന്നു കിടന്നതാ ഓരോന്നൊക്കെ ഓർത്തിട്ടു ഉറക്കവും വരുന്നില്ല..... പൊട്ടി പെണ്ണാ.... എന്ത് ഏതു എന്നൊന്നും അവൾക്കറിയില്ല.......എന്നാലും ഏതു നേരവും വഴക്കിട്ടൊണ്ട് നടന്ന എന്റെ മനസ്സിൽ അവളിത്ര വേഗം കേറി കൂടുമെന്നു ഒരിക്കൽ പോലും പ്രേതീക്ഷിച്ചതല്ല ഞാൻ......

അപ്പോള വാതികൾ നിന്നും പതിങ്ങിയ സൗണ്ട് കേട്ടത് നോക്കിയപ്പോൾ... മിഥുനെ മുന്നിൽ നിർത്തി ബാക്കി മൂന്നും പിറകിൽ നിൽക്കുന്നു.... എന്താടാ എന്താ കാര്യം... ഡാ അത് ഇവൾക്ക് കറങ്ങാൻ പോകണമെന്ന്.... (midhun) ഞാൻ ഗായത്രിയെ ഒന്ന് നോക്കി... 🤨🤨🤨 ഇയ്യോ.... എനിക്കല്ല.... ദേ ഈ അരുൺ ചേട്ടനാ.... 😁(gayu) പന്നി.... 🤪..... അത് പിന്നെ ആദി..... എന്താ ഉണ്ടായെന്നു വെച്ചാൽ...... (arun) അഹ് മതി മതി... എല്ലാം റെഡി ആകു ഇന്ന് മൊത്തം കറക്കം... അവളേം കൊണ്ട് എവിടെ ഒക്കെ പോണോ അവിടെ ഒക്കെ നമ്മൾ പോകുന്നു..... ആധി അത് പറഞ്ഞതും അരുണും മിഥുനും ഒക്കെ അവിടുന്ന് പോയി... ഗായത്രി മുറിക്കുള്ളിൽ കയറി...... എന്താടി ഇത്രയും ആലോചിച്ചു കൂട്ടാൻ പോയി ഒരുങ്ങിക്കൂടെ..... (adhi) ഒന്ന് ആലോചിക്കാനും പറ്റില്ലേ... നിങ്ങൾ ഇങ്ങനെ പന പോലെ മുറിക്കകത്തു നിന്ന ഞാൻ എങ്ങനാ ഡ്രെസ്സ് മാറുന്നെ...... ഒന്ന് വെളിലോട്ടു ഇറങ്ങിയ കൊള്ളാമായിരുന്നു..... 😏😏😏

ഞാൻ കണ്ടെന്നും കരുതി ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല.... (Adhi) ചിലപ്പോ ഇടിഞ്ഞു വീണെന്നിരിക്കിക്കും.... ഒന്നെറങ്ങി പോകാമോ....... (gayu) നിനക്കെന്താടി ഇത്രക്കും പുച്ഛം... അതും പറഞ്ഞു ആധി അവളുടെ മുന്നിലേക്ക്‌ നീങ്ങി..... അവൾ പിറകിലേക്കും ഒടുവിൽ ഭിത്തിയിൽ തട്ടിയവൾ നിന്നു........ ആധി അവളുടെ അടുത്തേക്ക് വീണ്ടും നീങ്ങി... ഒരു കൈകൊണ്ട് ഭിത്തിയിൽ പിടിച്ചു..... അവളുടെ അടുത്തേക്ക് മുഖം കൊണ്ട് വന്നു.... അളിയോ........... പോകാൻ സമയം ആയി... പെട്ടെന്ന് ഒന്ന് ഇറങ്ങിയാൽ കൊള്ളാമായിരുന്നു.... (arun ) ഡാ... നീ പോയെ... ആധി അവനെ ഓടിച്ചു വിട്ടു... ഗായത്രിയെ നോക്കിയപ്പോൾ അവൾ ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കേറി.. അവള് മുങ്ങിയതാ.... യോഗം ഇല്ല ആധിയെ... ആധി ഏട്ടൻ അടുത്തേക്ക് വരുമ്പോൾ തന്നെ ഇപ്പൊ ഒരുതരം വിറയൽ ആ....എന്താ എനിക്ക് പറ്റുന്നെ..... രണ്ടാളുടെ മനസിലും ഇഷ്ടം ഉണ്ട്... എന്നാൽ അത് പുറമെ പ്രേകടിപ്പിക്കാൻ പറ്റുന്നില്ലേ... അതെങ്ങനാ ഏതു നേരവും കടിച്ചു കീറാൻ വരുന്ന കണക്കെ അല്ലെ നിൽക്കുന്നെ.... ഓരോന്നൊക്കെ ആലോചിച്ചു നിന്നപ്പോളാ കരടിയുടെ അടുത്ത അലർച്ച കേട്ടത്....

ഇറങ്ങാറായില്ലെടി എന്നും ചോദിച്ചു..... pinne എല്ലാത്തിനും നല്ല സ്പീഡ് ആയിരുന്നു.... ചാടി വെളിയിൽ ഇറങ്ങിയപ്പോൾ ഗർജിക്കാൻ നിക്കുന്ന സിംഹത്തെ പോലെ ആധി ഏട്ടൻ മുന്നിൽ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.... 😁😁 **------********-**** വെളിയിൽ ഇറങ്ങിയതും.... അരുൺ മിഥുനെ കണ്ണുകാണിച്ചു ..... ഡാ ആധി നമുക്കു ബൈക്കിൽ പോകാം... (arun) ആധി ഗായത്രിയെ ഒന്ന് നോക്കി അവിടെ അവൾ ഈ ലോകത്തെ അല്ല എന്നുള്ള മട്ടിൽ നിക്കുന്നു... പിന്നെ ഞാനും ഓക്കേ പറഞ്ഞു.... അരുണും കിഷോറും ഒരു ബൈക്കിൽ കയറി മിഥുൻ മറ്റൊന്നെലും ആധി ഗായത്രിയെയും നോക്കി നിന്നു.... ഗായത്രി ആധിയുടെ അടുത്തേക്ക് നടന്നു..... ഇതിലും ഭേതം വല്ല ഹിമാലയം കീഴടക്കാൻ പോകുന്നതായിരുന്നു നല്ലത്..... 🙄🙄 ഗായത്രി... നീ കേറുന്നില്ലേ.... (മിഥുൻ ) ആധി ഏട്ടാ... സാഹചര്യം ചൂക്ഷണം ചെയ്യരുത്... എനിക്ക് നീളം ഇല്ലന്ന് അറിയില്ലേ.. ഞാൻ എങ്ങനെ ഇതിൽ കേറും...... (gayu)

എന്നാ നീ ഒരു കാര്യം ചെയ്യ്.. മിഥുന്റെ ബൈക്കിൽ പോയി കേറൂ.... ആധി അങ്ങനെ പറഞ്ഞതും ഗായത്രി മിഥുന്റെ അടുത്തേക്ക് ഓടി.... പെട്ടെന്ന്... ആധി..... 😠 മിഥുൻ ദേഷ്യത്തിൽ ആധിയെ വിളിച്ചു... എന്താടാ... (adhi) ഗായു നീ ആധിടെ ബൈക്കിൽ കേറൂ..... (midhun) എന്താടാ നീ കാര്യം പറ.... (ആധി ) ശെടാ.. ഇത്രയും നേരം അടയും ശർക്കരേം പോലെ ഇരുന്ന ഇവർക്കിതെന്തെന്ത്‌ പറ്റി... 🙄🙄🙄(gayu) ഒന്നുല്ലന്നല്ലേ പറഞ്ഞെ അതും പറഞ്ഞു മിഥുൻ ബൈക്ക് എടുത്തുകൊണ്ടു പോയി....... എന്താ ആധി ഏട്ടാ പ്രശ്നം.... എന്തിനാ മിഥുൻ ചേട്ടൻ അങ്ങനൊക്കെ പറഞ്ഞെ...... നീ കേറൂ.... ആദ്യം.... മിഥുൻ ദേഷ്യപ്പെട്ടതിന്റെ കാര്യം അധിക്ക് മനസിലായായിരുന്നു..... ഞാൻ അതിൽ വലിഞ്ഞു കേറി.. അതിനിടയിൽ ആധി ഏട്ടന്റെ ഷർട്ടിൽ പിടി വലി വരെ നടന്നു.... എങ്ങനയക്കയോ കേറി ഇരുന്നു.... അയ്യോ.... എന്താടി .... എന്റെ തല ആധി ഏട്ടന്റെ താലേടെ മോളിൽ നിക്കുന്നു....... അയ്യേ എല്ലാരും കാണും എനിക്കിതിൽ ഇരിക്കേണ്ട......

വല്ലോന്റേം മരത്തില് വലിഞ്ഞു കേറുമ്പോൾ നാട്ടുകാര് കാണുമെന്ന പേടി ഇല്ലാരുന്നു... ഇപ്പൊ ബൈക്കിൽ കേറിയപ്പോ നാണക്കേട് ആകും പോലും ഇതെന്തു ജന്മവോ... 🙄🙄🙄 മോളെ ഗായു താരാടി നിനക്കിട്ടു പണി.... ഡാ ആധി നിനക്കും ഉണ്ടായി ഒരു ദിവസം... 🤣🤣 ആധി ഏട്ടാ.... എടി ഇതിൽ ഇരിക്കേണ്ട പോലെ ഇരുന്ന നിന്റെ തല ആരും കാണില്ല.... അതെങ്ങനാ... ath ni ആദ്യം എന്റെ പുറത്തേക്കു ചാഞ്ഞു കിടക്കു.. 😜😜ഞാൻ പറഞ്ഞത് പോലെ തന്നെ അവൾ കേട്ടു.... കിടന്നു...... (gayu) അഹ് ഇനി ആ കൈരണ്ടും കൊണ്ട് എന്റെ വയറിനു ഇറുകെ കെട്ടി പിടിച്ചോ.... (adhi) അവസരം മുതലാക്കുവാ.... അല്ലെ... (gayu) എന്നാ നീ നേരെ ഇരുന്നോ അപ്പൊ നിന്റെ തലേം കാണും ഞാൻ ബ്രേക്ക്‌ പിടിക്കുമ്പോൾ എവിടേലും പോയി കിടക്കുകയും ചെയ്യാം.. ന്താ അത് മതിയോ ഭാര്യയെ...... (adhi) ഇപ്പൊ ആണേ ഒന്ന് കെട്ടിപിടിച്ചാൽ മതി.... എവിടേലും വീണാൽ മോന്തേലെ സ്റ്റിക്കർ പോകും...

കണ്ട്രോൾ തന്നു എന്നെ കാത്തോളണേ ഭഗവാനെ... അതും പറഞ്ഞു ഏട്ടൻ പറഞ്ഞത് പോലെ ഞാൻ ഇരുന്നു........ ഏട്ടന്റെ വയറിനു ചുറ്റും കൈ വെച്ചു കെട്ടിപിടിച്ചു...... അവളെങ്ങനെ പിടിച്ചപ്പോൾ ഉള്ളിലൂടെ ഒരു മിന്നൽ കടന്നു പോയത് പോലെ...... പെട്ടെന്ന് തന്നെ വണ്ടിയുമെടുത് മുന്നോട്ടു നീങ്ങി കുറച്ചു പോയപ്പോൾ തന്നെ വഴിയിൽ അരുണിനെയും മിഥുനെയും ഒക്കെ കണ്ടു... ഞങ്ങളെ കണ്ടതും എല്ലാത്തിന്റേം മുഖത്തു ഒരു ആക്കിയ ചിരി.. മിഥുൻ പതിയെ സോറി ഡാ എന്ന് പറഞ്ഞു... ഞാൻ കണ്ണുചിമ്മി കാണിച്ചു...... പിന്നെ ഒരു കറക്കം തന്നെ ആരുന്നു പറ്റുന്നിടത്ത് എല്ലാം കേറി നിരങ്ങി.. കിഷോറിന്റെ വീട്ടിലും ഒക്കെ പോയി.. അവിടെ അവന്റെ ആന്റിയും അങ്കിളും ഒക്കെ ആയി ഗായു നല്ല കൂട്ടായി.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story