ഗായത്രി: ഭാഗം 57

gayathri arya

എഴുത്തുകാരി: ആര്യ

ഗായത്രി കിഷോറിന്റെ ആന്റിടെ കൂടെ കിച്ചണിലേക്കു ചെന്നു.... അമ്മേടെ പേരെന്താ.... നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ടപ്പോൾ അവരുടെ കണ്ണൊന്നു കലങ്ങി.. ശ്രീവിദ്യ.... ആഹാ അടിപൊളി പേരാണല്ലോ... ഞാൻ വിദ്യാമ്മേന്നെ വിളിക്കു ന്താ അത് പോരെ... പിന്നെ അതിനെന്താ മോളു വിളിച്ചോ... ആധിയും മിഥുനും അരുണും ഒക്കെ എന്നെ അമ്മേ എന്നാ വിളിക്കുന്നെ. മക്കൾ ഇല്ല്ലാരുന്ന ഞങ്ങൾക്ക് ദൈവം ആയി കൊണ്ട് തന്നതാ ഞങ്ങളുടെ കിഷോറിനെ ആദ്യം ഒക്കെ മോൻ ആന്റിനും ഒക്കെയാരുന്നു വിളിക്കുന്നെ... അവന്റെ വീട്ടിൽ നിന്നും ഇവിടേയ്ക്ക് വന്നപ്പോൾ കുഞ്ഞിന് നല്ല സങ്കടം ആയിരുന്നു ഞാനും ഏട്ടനും പതിയെ അവനെ മാറ്റിയെടുത്തു... പിന്നെ അവനു ഞാൻ അമ്മയായി...... പിന്നീട് അവൻ എനിക്ക് വേറേം മൂന്ന് മക്കളെ കൊണ്ട് തന്നു..... ഇപ്പൊ എനിക്ക് ഒരു മോളെയും കിട്ടി... മീരമോളെയും കൊണ്ട് ഒരിക്കൽ അധിമോൻ ഇവിടെ വന്നിട്ടുണ്ട്.....പക്ഷെ ആ മോൾ അതികം ആരോടും അങ്ങനെ മിണ്ടില്ലാരുന്നു....

അമ്മ ഓരോ കാര്യങ്ങളും പറയുന്നത് കേട്ടോണ്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു..... ഒടുവിൽ ഒരു പാട്ട എടുത്തു എന്റെകയ്യിൽ തന്നു.... തുറന്നു നോക്കിയപ്പോൾ അതിൽ തിന്നാൻ ഉള്ളതൊക്കെ വീട്ടിൽ ആരിക്കുമ്പോ എന്റെ മുറിയിൽ തന്നെ ഉണ്ടായിരുന്നു ഇതുപോലെ ഒരെണ്ണം ഇഷ്ടോള്ളപ്പോ എടുത്തു തിന്നും.... അഹ് അതൊക്കെ ഒരു കാലം..... മോളെന്താ ആലോചിച്ചു നിക്കുന്നെ...... ഏയ് ഒന്നുല്ലമ്മേ..... പിന്നെ ഒരു ആക്രമണം ആയിരുന്നു..... കയ്യിൽ കിട്ടിയതൊക്കെ തിന്നു.... അപ്പോള അങ്ങട്ടേക്കു അരുൺ ചേട്ടൻ വന്നത്... ഡീ...... നീ ഈ ചെയ്യ്തത് കൊടും ക്രൂരത ആണ്... (arun) ഞാൻ എന്ത് ചെയ്യ്തു അതിനു... 🙄🙄🙄🙄🙄🙄 എടി.... എന്നെ കൂടെ നിനക്ക് വിളിക്കാൻ തോന്നിയോ... നീ ഒറ്റയ്ക്ക് ഇരുന്നു തിന്നുവല്ലേ... അയ്യ.....ഇതിൽ നിന്നും ഒന്നും ഞാൻ തരില്ല...... വേണേ വേറെ പോയി വാങ്ങി തിന്നു..... ഓഹോ.... നീ താരമാട്ടെ......(arun) അഹ്.. താരമാട്ടെ... 😏 നാണമില്ലല്ലോ ഈ പ്രായത്തിലും കിടന്നു അടി ഇടാൻ.....

(amma) അഹ് അങ്ങോട്ട്‌ പറഞ്ഞു കൊടുക്കമ്മേ.... (gayu) എന്നാ ഒന്ന് കാണണമെല്ലോ. അതും പറഞ്ഞു അരുൺ മുന്നോട്ടു വന്നതും... ഗായത്രി ആ പാട്ടയും കൊണ്ട് വെളിയിലേക്കു ഓടി... അരുൺ പുറകെയും..... ഡീ... നീ നിക്കുന്നുണ്ടോ.... ഗായത്രി അവനേം കൊണ്ട് വീടിനു ചുറ്റും ഓടിച്ചു..... അവന്റെ കയ്യിൽ ഒരു കമ്പു കിട്ടി.... ഡീ.. നീ നിക്കുന്നുണ്ടോ...... (arun) ഇല്ല നിക്കില്ല.... നിനക്ക് ഇതിൽ നിന്നും ഒരു തുള്ളി തരില്ല ഞാൻ തിന്നാൻ. വേണേ വേറെ പോയി മേടിച്ചോ...... (gayu) ഇത്രയും നാളും ചേട്ടനു വിളിച്ചട്ടിപ്പോ നീ എന്നൊക്കെ ആയോ......... 🙄🙄🙄 അഹ് ഞാൻ വിളിക്കും..... (gayu) ഡീ നിന്നെ.... അവൻ അവളുടെ അടുത്തേക്ക് വടിയും കൊണ്ട് ചെന്നു..... പെട്ടെന്നവൾ താഴേനു ഒരു കല്ലെടുത്തു.... മര്യാദക്ക് ആ കമ്പു കളഞ്ഞോ.. ഇല്ലങ്കിൽ ഞാൻ ഈ കല്ലെടുത്തു എറിയും....(gayu) ഓഹോ നീ എറിയുവോ...... എന്നാ എറി..അതും പറഞ്ഞവൻ വീണ്ടും ചെന്നു.....

അയ്യോ ആധി ഏട്ടൻ.. ഗായു അത് പറഞ്ഞതും അരുൺ തിരിഞ്ഞു ആ തക്കത്തിൽ ഗായത്രി വീണ്ടും ഓടി.... അരുൺ പിറകെയും....... ഗായത്രി ഓടി വീട്ടിലേക്കു കയറിയതും ആരുടെ നെഞ്ചിലോ പോയി ഇടിച്ചു.... തലപൊക്കി നോക്കാതെ തന്നെ അവൾക്കു മനസിലായി അത് ആദി ആണ് എന്നു..... അരുൺ ആധിയെ കണ്ടതും അവിടെ നിന്നും മുങ്ങി....... പിടിക്കപ്പെട്ടു... ഇന്നിങ്ങേര്‌ എന്നെ കൊല്ലും...... 😁😁😁.. അത് പിന്നെ ആധി ഏട്ടാ..... ഞങ്ങൾ ഒന്ന് ഓടി പിടുത്തം കളിച്ചതാ.... 😁😁 ആധിടെ കണ്ണ് അവളുടെ കയ്യിൽ ഇരുന്ന പാട്ടേലേക്കു വന്നു...... 🤨🤨🤨 അത്..... ഈ ഓടുമ്പോൾ ക്ഷീണിക്കില്ലെ... അപ്പൊ കഴിക്കാൻ വേണ്ടി.... ന്തിനാ ഇങ്ങനെ നോക്കുന്നെ ഞാൻ സത്യ പറഞ്ഞെ ഇല്ലേ അരുൺ ചേട്ടനോട് ചോദിക്ക്..... തിരിഞ്ഞു നോക്കിയപ്പോ ചേട്ടൻ മുങ്ങി.... തെണ്ടി.... സിംഹത്തിന്റെ മുന്നിൽ വെറും എലികുഞ്ഞിനെ കൊണ്ട് ഇട്ടട്ടു അങ്ങ് മുങ്ങി ഇല്ലേ....... ഭാഗ്യം അമ്മ അപ്പോളേക്കും വിളിച്ചു 😁 ഞാൻ പതിയെ നുഴഞ്ഞു അപ്പുറത് കടന്നു.....

. ഒന്ന് പേടിപ്പിക്കാനു വെച്ചതാ... പെണ്ണ് പഴേ പോലെ അല്ല ഇത്തിരി ബഹുമാനം ഒക്കെ തരുന്നുണ്ട്...... 😜😜😜(adhi) ***-**-*******--** അവിടുന്ന് ഇറങ്ങി ഞങ്ങൾ നേരെ പോയത് ഒരു സിനിമ കാണാനാ.... എല്ലാം കഴിഞ്ഞു പുറത്തൂന് ഫുഡും കഴിച്ചു തിരിച്ചു വന്നപ്പോൾ രാത്രി ആയി... പെണ്ണ് നല്ല ഉറക്കമാ.... മിഥുനും അരുണും കിഷോറും മുന്നേ പോയി... ഇവൾക്ക് സ്പീഡ് പേടി ആണല്ലോ... അതോണ്ട് തിരിച്ചു പോയപ്പോ സ്പീഡ് കുറച്ചു...... പിന്നെ ഇവളിങ്ങനെ ഇരിക്കുന്നത് എനിക്കും ഇഷ്ടായി.. വീട്ടിൽ എത്തിയത് പോലും അറിഞ്ഞില്ല... ഗായു...... ഡി... എണീക്കു.... ഉറക്കത്തിൽ ഇവളെ ആരേലും കൊണ്ട് പോയ പോലും ഇവളറിയില്ല.. പിന്നെ എങ്ങനെ ഒക്കെയോ ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി ..... എന്നിട്ട് അവളേം അതിൽ നിന്നും എടുത്തു.... അവളേം എടുത്തോണ്ട് സ്റ്റെപ് കേറിയതും അരുൺ തെണ്ടി കളിയാക്കി ചിരിക്കുന്നു...... അവളെ കൊണ്ട് മുറിയിൽ കിടത്തി..... ലൈറ്റ് ഓഫാക്കി ഞാനും കിടന്നു....

പിന്നീട് അങ്ങോട്ട്‌ അടിയും വഴക്കും ഇണക്കവും പിണക്കവും ഒക്കെയായി ഞങ്ങൾ എല്ലാരും പോയി..... എന്നാലും ഗായുനോട് ഞാൻ ഒരു അകലം ഇട്ടു... ശെരിക്കും പറഞ്ഞാൽ അവളിട്ടു ആ അകലം.... അവൾക്കെപ്പോഴും കുട്ടികളിയാ..... എല്ലാവരും ആയി വഴക്കൊക്കെ ഇട്ടു നടക്കണം.... എന്നെ അവള് ശ്രെദ്ധിക്കുന്നുണ്ടോ..... പഴയതു പോലെ ഓഫീസിൽ പോയി തുടങ്ങി.... അവള് വീട്ടിൽ ഒറ്റക്കിരിക്കില്ല... അതോണ്ട് ഞങ്ങള് അങ്ങ് കൊണ്ട് പോകും.... ***************** ദിവസങ്ങൾ കടന്നു പോയി.... ഗായത്രിക്കു എന്തോ മാറ്റം ഉള്ളത് പോലെ ....ഓഫീസിൽ നിന്നു.. വന്നപ്പോ തൊട്ടേ ഇങ്ങനെ... എന്താ കാര്യം... വന്നു വന്നു പെണ്ണിന്റെ മുഖം ഒന്ന് മാറിയാൽ അതെനിക്ക് മനസിലാകും.... ഞാൻ മുറിയിലേക്ക് ചെന്നു.. നോക്കുമ്പോ പെണ്ണ് തിരിഞ്ഞു കിടക്കുവാ.. മുഖം കാണാൻ പറ്റുന്നില്ല..... ഞാൻ അവളുടെ അടുത്ത് പോയി കിടന്നു.. പേടിച്ചിട്ടിനാണെങ്കിലും ഞാൻ കൈ എടുത്തു അവളുടെ വയറിനു മീതെ വട്ടം വെച്ചു...

.പ്രീതികരണം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അവളെ അടുത്തേക്ക് ഒന്നൂടെ ചേർത്ത് പിടിച്ചു..... എന്താ ഇവൾക്ക് പറ്റിയെ... ഇല്ലങ്കിൽ ഇപ്പൊ കാറി കൂവി എല്ലാരേം അറിയിച്ചേനേം..... ഞാൻ മുഖം കൊണ്ട് അവളുടെ കാത്തിനടുത്തേക്കു ചെന്നു..... എന്താ എന്റെ ഗായൂട്ടിക്കു പറ്റിയെ..... അത് ചോദിച്ചതും അവളെന്റെ കയ്യിൽ ചേർത്ത് പിടിച്ചു പിന്നെ ഒരു ഏങ്ങലടി ശബ്ദം മാത്രം കേട്ടു... പെണ്ണ് കരയുവാ.... ഞാൻ പെട്ടെന്നവളെ എന്റെ നേർക്കു വലിച്ചു കിടത്തി.... അവളുടെ മുഖത്തേക്ക് ഞാൻ ഒന്ന് നോക്കി... കണ്ണുകൾ കലങ്ങി കിടക്കുന്നു.. കരഞ്ഞിട്ടുണ്ട് പക്ഷെ അതെന്തിന്............ എന്തിനാ കരഞ്ഞേ..... അത് ചോദിച്ചതും പെണ്ണ് എന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി....... അയ്യേ... ഇതെന്താടി കൊച്ചു കുട്ടികളെ പോലെ.... ഞാൻ അവളെ പിടിച്ചു നേരെ കിടത്തി ...... ആധി ഏട്ടൻ എന്നെ വിട്ടിട്ടു പോകുമോ.... (gayu) ഇല്ല..... പോകില്ല... നീ കരയാതെ കാര്യം പറ..... ഏട്ടാ നമുക്ക് തിരിച്ചു പോകാം.. അഹ് പോകാലോ.... .

ഇന്ന് തന്നെ. പോണം..... (gayu) ഇന്നോ..... കുറച്ചു വർക്ക്‌ ഒണ്ട്.. അതും കൂടെ തീർത്തട്ടു പോകാം..... അല്ല ഇപ്പൊ പോകണമെന്ന് എന്താ തോന്നുന്നേ....... പോകണം... എനിക്കെല്ലാരേം കാണണം.... (gayu) കാണാം പെണ്ണെ.. നീ ഇപ്പൊ കരയാതെ കിടക്കാൻ നോക്ക്....... പറ്റുവാണെ മറ്റെന്നാള് പോകാം.... എന്താ പോരെ..... അതും പറഞ്ഞു ആധി എണീക്കാൻ പാവിച്ചു പെട്ടെന്നവൾ അവന്റെ കയ്യിൽ കയറി പിടിച്ചു.... അവൻ തിരിഞ്ഞു അവളെ നോക്കി... ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... അവൻ അവളുടേ തലയിൽ തലോടിക്കൊണ്ട് ഇരുന്നു... ഇടേക്കെപ്പോളോ അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു.... അവളുടെ കണ്ണുകളിലേക്കു തന്നെ അവൻ നോക്കിക്കൊണ്ട് ഇരുന്നു....അവന്റെ മുഖം അവളിലേക്കടുത്തു അവളുടെ ചുണ്ടുകളെ അവൻ കവർന്നെടുത്തു.. അവളുടെ മുഖമാകെ അവൻ ചുംബനങ്ങളാൽ മൂടി..... അവന്റെ താടികൾ അവളിൽ ഇക്കിളി ഉണ്ടാക്കി........ ഹൃദയങ്ങൾ തമ്മിൽ എന്തിനോ വേണ്ടി തുടിച്ചു......

തിളച്ചു മറിയുന്ന കടല് പോലെ ആയിരുന്നു അവരുടെ മനസും...... ശരീരവും.......... ഒരു ചുംബനത്തിൽ തീരുന്നതല്ല പെണ്ണെ നിന്നോടുള്ള അടങ്ങാത്ത സ്നേഹം.... ആധിയുടെ മനസ് കൈവിട്ടു പോകുന്നത് പോലെ അവനു തോന്നി........ പെട്ടന്നവൻ അവളിൽ നിന്നും മാറി.... ഇല്ല പെണ്ണെ നിന്റെ സമ്മതമില്ലാതെ ഈ ആധി നിന്നെ ഒന്നും ചെയ്യില്ല..... പക്ഷെ അവളിൽ നിന്നും മാറി നിൽക്കാൻ അവനു തോന്നിയില്ല അവളെ അടുത്ത് ചേർത്തു കിടത്തി.. അവളിൽ നിന്നും ഒരു ചെറു പുഞ്ചിരി മാത്രം അവൾ സമ്മാനിച്ചു.... അവളുറങ്ങുന്നതു വരെ അവൻ കൂട്ടിരുന്നു.. ഉറങ്ങിയെന്നു അവനുറപ്പായപ്പോൾ അവൻ എണീറ്റു അപ്പോളും ഗായു അവന്റെ കയ്യ് കളെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.... **********---*----*

താഴെ ചെന്നപ്പോ അരുണും മിഥുനും എന്തോ കാര്യം ആയ ചർച്ചയിൽ ആയിരുന്നു.... എന്താടാ... ഇത്രയും ചർച്ച....... (adhi) എടാ ഇന്ന് ഓഫീസിൽ വെച്ചു...... അരുൺ പറയാനായി ആഞ്ഞതും മിഥുൻ കയ്യിൽ കയറി പിടിച്ചു..... എടാ അത് പിന്നെ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന ഒരു കുട്ടിക്ക് കുട്ടി ഉണ്ടായി.... അപ്പൊ അത് പറഞ്ഞതാ അല്ലേടാ....... (midhun) നീ ഒക്കെ എന്തുവാടേ പറയുന്നേ... കുട്ടിക്ക് കുട്ടി ഉണ്ടായെന്നോ.... (adhi) അല്ലടാ ഒരു അമ്മച്ചിക്ക്. (arun) നശിപ്പിച്ചു..🤪🤪.... ഇവനു പകരം വീട്ടുകാർ വല്ല വാഴേം വെച്ചാൽ മതിയാരുന്നു.... (midhun) അഹ്.. എന്തേലും ആകട്ടെ.... ഡാ നമുക്ക് നാളെ തന്നെ നാട്ടിലേക്ക് പോകാം..... ഗായത്രി അവള് കിടന്നു കരയുവാ പെണ്ണങ്ങനെ ആരേം കാണാതെ മാറി നിക്കുന്നത് അല്ലല്ലോ... അതും പറഞ്ഞു ആധി എണീറ്റു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story