ഗായത്രി: ഭാഗം 58

gayathri arya

എഴുത്തുകാരി: CRAZY GIRL

ഇന്ന് ഞങ്ങളൊരു യാത്രയിലാണ്...... ഗായത്രിയെയും കൂട്ടി തിരികെ........ എല്ലാവരോടും വിളിച്ചു പറഞ്ഞു........ പ്രത്യേകിച്ചു എന്റെ അളിയൻ തെണ്ടിയോടും....അളിയൻ പഴേ പോലല്ല ഇപ്പൊ എന്നോട് ഒടുക്കത്തെ സ്നേഹ... 😁.... പക്ഷെ പെണ്ണ് അവള് നല്ല കരച്ചിൽ ആരുന്നു...... ഇപ്പോളും തോളിൽ ചാരി കിടക്കുവ.... പിന്നെ ഈ പൊക്കിൽ ഞങ്ങളുടെ കൂടെ മിഥുനും അരുണും പിന്നെ കിഷോറും ഉണ്ട്.... കിഷോറു മാത്രല്ല അവന്റെ അമ്മയും അച്ഛനും എല്ലാരും ഉണ്ട്..... നാട്ടിൽ ഒരു വീട് ഉണ്ട് ഞങ്ങളുടെ തന്നെ അവിടെ ആരും താമസമില്ല ഇനി ഇപ്പൊ ഇവര് അവിടെ താമസിക്കട്ടെ... നിത്യ നന്നാകും എന്ന് ഞങ്ങൾക്ക് പ്രേതീക്ഷ ഒന്നും ഇല്ല.അതോണ്ട് അച്ചുനെ കളയാൻ അവനു പറ്റില്ലാന്ന് പറഞ്ഞു.. അവൻ നാട്ടിലേക്കു വരുന്നതും അവളറിഞ്ഞിട്ടില്ല... ... ഇന്ന് നൈറ് ആ ഞങ്ങൾ തിരിച്ചത് കാരണം എല്ലാം പാക്ക് ചെയ്യണ്ടാരുന്നോ ...... ഒറ്റ ദിവസം കൊണ്ട് എല്ലാം പെറുക്കി കേട്ടണ്ടി വന്നു... അതിന് കാരണം ഇവൾ ഒറ്റ ഒരുത്തിയാ..... പിന്നെ ഈ യാത്ര രാത്രിയിൽ ആക്കാൻ മറ്റൊരു കാരണം കൂടി ഉണ്ട്... അപ്പൊ നൈറ് എന്താ ഉണ്ടായതെന്ന് പറയാം.....

24 മണിക്കൂർ പിറകിലേക്ക് പോകാം.... ഡാ മിഥുനെ..... ഡാ............ (അരുൺ ) എന്താടാ തെണ്ടി...... ഡാ എന്റെ കൂടെ കിച്ചണിൽ ഒന്ന് വരാമോ..... വെള്ളം എടുക്കാനാ... പത്തു മുപ്പതു വയസു ആയില്ലേടാ പോയി എടുത്തു കുടി..... മനുഷ്യന്റെ ഒറക്കം കളഞ്ഞോളും തെണ്ടി..... മുപ്പതോ... ഡാ എനിക്ക് അത്രേം ഒന്നും ഇല്ല... ഉണ്ടേലും ഇല്ലേലും നീ ഒറ്റയ്ക്ക് പോയ മതി.... (മിഥുൻ ) തെണ്ടി.... അരുൺ എണീറ്റു മുറിയിൽ ലൈറ്റ് ഇട്ടു...... ഡാ പന്നി ഓഫാക്കട ലൈറ്റ്.... പറ്റില്ല... നീ വേണേ വന്നു നിർത്തു അവന്റെ ഒരു ഒറക്കം.... (അരുൺ ) മിഥുൻ കയ്യിൽ കിട്ടിയ സോക്സ് അവനു നേരെ എടുത്തു എറിഞ്ഞു... അരുൺ അത് ദേഹത്തു കൊള്ളാതെ മാറി... മിഥുനെ കളിയാക്കി കൊണ്ട് വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയി..... രാമ രാമ രാമ.... മുത്തശ്ശി നിങ്ങൾക്കു കൊച്ചിലെ എനിക്കിത്തിരി നാമം പഠിപ്പിച്ചു തരരുതാരുന്നോ.. രാമ രാമ രാമ........

അടുക്കളയിൽ കേറി ലൈറ്റ് ഇട്ടു ചുറ്റിനും ഒന്ന് നോക്കി.... എനിക്ക് ഇരുട്ടിത്തിരി പേടിയാ.. 😁..... ഫ്രിഡ്ജ് തുറന്നു വെള്ളം എടുത്തു.... പെട്ടെന്ന് ലൈറ്റ് ഓഫായി.. ആരോ വാ പൊത്തി.... അലറാൻ നോക്കിയിട്ടു പോലും നാക്കു പൊങ്ങുന്നില്ല.. ആ രൂപം എന്നെ പിടിച്ചു നേരെ നിർത്തി... ഞാൻ കണ്ണടച്ച് കരഞ്ഞു.... തൊഴുത്തൊക്കെ കാണിച്ചു ... എന്നെ ഉപദ്രപിക്കല്ലേ പ്രേതമേ... എന്റെ ബ്ലഡ്‌ കുടിക്കാൻ കൊള്ളില്ല... മൊത്തം ആൽക്കഹോൾ ആണേ... 😭😭..... പിന്നെ മാരക രോഗങ്ങളും ഉണ്ട്... നിനക്കും അത് വരും... വേണേ നീ പോയി മിഥുന്റെ കുടിച്ചോ... അത് നല്ല ബ്ലഡ്‌ ആണേ... അതിൽ ആൽക്കഹോൾ ഒന്നും അടങ്ങിയിട്ടില്ല.... 😭😭... ഡാ പന്നി. നിന്റെ അണ്ണാക്ക് അടച്ചു കണ്ണ് തുറന്നു നോക്ക്.... ഏഹ് പരിജയം ഉള്ള ശബ്ദം.. ഞാൻ കണ്ണ് തുറന്നു നോക്കി... അയ്യേ ആധി നിയോ.... അരുൺ ചോദിച്ചതും ആധി മിണ്ടരുതെന്നു പറഞ്ഞു....അരുണിനെയും കൊണ്ട് അവൻ വീടിനു വെളിയിൽ ഇറങ്ങി....... അരുൺ റൂമിൽ ലൈറ്റ് ഇടുന്നത് കണ്ട അവന്റെ പുറകെ ഞാൻ വന്നത്.... ഉറക്കം വാരത്തോണ്ട് റൂമിനു വെളിയിൽ നിൽക്കുവാരുന്നു ഞാൻ...

കാരണം ഗായു അവളെന്തിനാ കരഞ്ഞേ.. ന്തോ കാര്യം ഉണ്ട്.. അതോണ്ടാ ഇന്ന് അരുൺ പറയാൻ വന്നപ്പോ മിഥുൻ ഇടയ്ക്കു കേറിയത്.... മിഥുൻ ഉള്ളോണ്ട് അരുണിനോട് ഒന്നും ചോയിക്കാഞ്ഞതും .. അതും ആലോചിച്ചു നിന്നപ്പോളാ തേടിയ വള്ളി പേടിച്ചും കൊണ്ട് കിച്ചണിലേക്ക് പോകുന്നത് കണ്ടത്.... ഞാനും പുറകെ വെച്ചു പിടിച്ചു... അവനേം കൊണ്ട് വെളിയിൽ ഇറങ്ങി കാരണം മിഥുൻ ഇനി ഇവനെ തിരക്കി വന്നാലോ.... എന്താ ആധി കാര്യം..... (arun) ഡാ അരുണേ നീ സത്യം പറഞ്ഞോ... ഇന്ന് ഓഫീസിൽ എന്താ ഉണ്ടായത്.... എന്തിനാ ഗായു കരഞ്ഞത്...... (ആധി ) ഗായു കരഞ്ഞോ എന്തിനു.... ഡാ നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ല സത്യം പറയടാ.... അവനോട് ഞാൻ ചൂടായി... ഡാ ആദി അത് ഇന്ന്..... ഗായു ഞങ്ങളുടെ കൂടെ കോഫി കുടിക്കാൻ പുറത്തേക്കു വന്നു.... അവിടെ വെച്ചു...... അരുൺ ചേട്ടാ.. .. എനിക്ക് തിന്നാൻ മസാല ദോശ കൂടി വാങ്ങി തരണേ... നിന്റെ കേട്ടിയോനോട് പറ വാങ്ങി തരാൻ.... അരുൺ ചേട്ടൻ വാങ്ങി തരേണ്ട.. എനിക്ക് കിഷോർ ചേട്ടൻ വാങ്ങി തന്നോളും... 😏😏😏

അല്ലെ കിഷോറേട്ടാ... 😁 അതിനെന്ത എന്റെ പെങ്ങൾക്ക് ഞാൻ വാങ്ങി തരും..... അവൾ എല്ലാരേം ഒരു പോലെ മുടിപ്പിച്ചു... തിരികെ ഇറങ്ങിയപ്പോൾ.... അരുൺ പോക്കറ്റിൽ നോക്കി... അരുൺ ചേട്ടാ എനിക്കൊരു കോലു മിട്ടായി കൂടെ വാങ്ങി താ.... മോളെ ഗായു എന്റെ കയ്യിൽ ഇനി ഇട്ടിരിക്കുന്ന തുണി കൂടെ ഉള്ളു... അതും ഊരി വിക്കാൻ ഇല്ലടി..... മിഥുൻ അവൾക്കു മിട്ടായി വാങ്ങി കൊടുത്തു... അതും വായിൽ വെച്ചു അവരുടെ കൂടെ അവള് നടന്നു... കിഷോറിന്റെ കയ്യിൽ തൂങ്ങി കൊച്ചു പിള്ളേരെ പോലെ... ആ.... പെട്ടെന്ന് ആരോ അവളെ വന്നിടിച്ചു.... ഗായു ഒന്ന് തിരിഞ്ഞു..... ഏയ് തനിക്കു നോക്കി നടന്നൂടെ.. തിരിഞ്ഞു നടന്ന അവളെ നോക്കി മിഥുൻ ചോദിച്ചു.... പെട്ടെന്ന് അവൾ തിരിഞ്ഞു അവരെ നോക്കി.... എല്ലാവരുടെയും മുഖം മാറുന്നത് ഗായു കണ്ടു... എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ.. ഞാൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.... ഇറങ്ങി പിടിച്ച ഡ്രെസ്സ് ഒക്കെ ഇട്ടു ഒരു അമ്മച്ചി ലുക്ക്‌.... ഞാൻ എന്റെ കൂടെ വന്നവരെ ഒന്ന് നോക്കി എല്ലാം പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നു....

ഇതിനെ ഒക്കെ ആരേലും വായി നോക്കുമോ എങ്ങാണ്ട് പുട്ടി യിൽ എടുത്തു ചാടിയത് പോലെ ഇണ്ട്.... അരുൺ ചേട്ടാ ഞാൻ വിളിച്ചതും എല്ലാരും എന്നെ നോക്കി പിന്നെ എന്നേം വിളിച്ചോണ്ട് തിരിച്ചു നടന്നു.. കാര്യം ഞാൻ കുറെ കളിയാക്കി ആ സാധനത്തിനെ വായിനോക്കില്ലേ അതിനു... ഓഫീസിൽ വന്നതും എന്നെ കൊണ്ട് സ്ഥിരം ഇരിപ്പിടത്തിൽ ഇരുത്തിയിട്ടു മൂന്നും മൂന്ന് വഴിക്കു ഓടി.. ആധി ഏട്ടൻ ഇവിടില്ല..ഏട്ടൻ ഇരിക്കുന്ന ചെയറിൽ പക എന്നോണം ഞാൻ ഇപ്പൊ എപ്പളും കേറി ഇരിക്കാറും ഉണ്ട് ഇതിൽ ഇരുന്നു കറങ്ങാറും ഉണ്ട്... അങ്ങനെ കറങ്ങികൊണ്ട് ഇരുന്നപ്പോളാ വാതിൽ തുറന്നു ആരോ വന്നത്..... 😲😲😲.. മുമ്പേ കണ്ട പെണ്ണ്... ഇവളെന്തിനാ ഇങ്ങോട്ട് കേറി വരുന്നേ.... ഇനി ജോലിക്ക് വേണ്ടി ആരിക്കും... എന്നാ ആധി ഏട്ടനോട് പറഞ്ഞു ഞാൻ ഈ സാധനത്തിനു ഇവിടെ ജോലി കൊടുക്കില്ല.. കാരണം എന്റെ ചേട്ടൻമാർ ഇതിന്റെ പുറകെ പോകും...... പെട്ടെന്ന് അവൾ വന്നു എന്റെ മുന്നിൽ ഉള്ള ചെയർലേക്ക് ഇരുന്നു..... ഹായ് എന്നും പറഞ്ഞു കയ്യും നീട്ടി....ജാട കണ്ടോ...

ഞാൻ കൈ നീട്ടാൻ പോയില്ല..... എന്തിനാ വെറുതെ ... 😁 ഹായ്... ഗായത്രി.... ആധിയുടെ വൈഫ്‌ ആണില്ലേ.... പറ്റുമെങ്കിൽ കുറച്ചു നേരം ഒന്ന് സംസാരിക്കാൻ പറ്റുമോ...... അയിനെന്ത്... എനിക്ക് ഇവിടെ പ്രേത്യേകിച്ചു ജോലി ഒന്നുല്ല എത്ര വേണേലും സംസാരിക്കലോ.. (ആത്മ ) എന്താ കാര്യം.... പറഞ്ഞോ (ഗായു ) ഗായത്രിയെ കണ്ടിട്ട് ഒരു കൊച്ചു കുട്ടിയെ പോലെ തോന്നുന്നുണ്ടല്ലോ... പിന്നെ 19 വയസാകാൻ പോകുന്ന എന്നെ കണ്ടു കിളവിയെ പോലെ ആണെന്ന് പറയുമോ ചേച്ചി... 😁(ഗായു ) ഗായു നല്ല കോമഡി ആണല്ലോ.... അല്ല ആധിയും ആയെങ്ങനെ പരിജയം... ഓഹോ... അപ്പൊ ജോലി തേടി വന്നതല്ല... ആധിയേട്ടനെ തിരിക്കി വന്നതാ.... (ആത്മ ) അല്ല ചേച്ചി പേരുപറഞ്ഞില്ല ആരാ.... (ഗായു ) ഞാൻ ദയ..... ആധിയെ എനിക്കിഷ്ടാരുന്നു... ആദ്യം ഒരുത്തി തട്ടി എടുത്തു ഇപ്പൊ നീയും.... ഓഹോ... ദയ ചേച്ചി ഇപ്പൊ എന്തിനാണാവോ ഇങ്ങോട്ട് വന്നത്.... (ഗായു ) ഗായു.. എനിക്കധിയെ വേണം... എന്റെയാ അവൻ... നീ വരുന്നെനു മുന്നേ അവൾ ആ മീര തടസം നിന്നും അവൾ ചത്തൊടുങ്ങിയപ്പോ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനാ.....

അവന്റെ പുറകെ തന്നെ ഞാൻ ഉണ്ടായിരുന്നു .. എന്നാൽ അവൻ നാട്ടിലേക്ക് പോയപ്പോ എനിക്ക് വരാൻ പറ്റില്ല... അതോണ്ടാ അവൻ നിന്നെ കല്യാണം കഴിച്ചത്... എനിക്കുറപ്പാ അവൻ മീരേ വിട്ടു നിന്നെ സ്നേഹിക്കില്ലന്നു.... നിനക്ക് എത്ര രൂപ വേണം ഞാൻ തരാം.... എനിക്ക് ആധിയെ വേണം...... അവൾ പറഞ്ഞു നിർത്തിയതും ഗായു അവിടെ നിന്നും എണീറ്റു അവളുടെ മുന്നിലേക്ക്‌ വന്നു... കരണം പൊട്ടുന്ന അടി അവൾക്കു കൊടുത്തു.... ഡി..... നീ... നീ എന്നെ തല്ലി അല്ലേടി.... (ദയ ) മോളെ ദയ നീ അവിടെ ഇരുന്നേ... ഇത്രയും നേരം വായിട്ടലച്ചതല്ലേ.. ഇനി ഞാൻ ബാക്കി പറയാം.... ഈ അടി.... അത് ഞാൻ നീ എന്നേലും എന്റെ mമുന്നില് വരുമ്പോ തരാൻ ഞാൻ വെച്ചിരുന്നതാ.. എന്തിനാനോ... എന്റെ മീരേച്ചിയെ നീ കൊറേ കഷ്ടപെടുത്തിച്ചത് അല്ലെ അതിനു.... (ഗായു ) ഡീ.. 😠😠😠😠(ദയ ) അയ്യോ.. പേടിപ്പിക്കാതെ.. നീ ചൂടാകുമ്പോ പേടിക്കാൻ ഞാൻ മീര അല്ല ഗായത്രിയാ.... പിന്നെ ആദി ഏട്ടനും ഞാനും കട്ട പ്രണയത്തിലാ.... അപ്പൊ മോളു ഇറങ്ങാൻ നോക്ക്...

അവളുടെ മുന്നിൽ കയ്യും കെട്ടി ടേബിളിൽ ചാരി നിന്നുകൊണ്ട് ഗായു അത് പറയുമ്പോ കനലെരിയുന്ന കണ്ണുകളും ആയി ദയ വെളിയിലേക്കു ഇറങ്ങി പോയി..... അവളുടെ മുന്നിൽ അത്രയും ഒക്കെ പറഞ്ഞത് അപ്പൊ വന്ന ധൈര്യത്തിൽ ആരുന്നു.... പക്ഷെ എന്തോ ഒരു പേടി ഉണ്ണിയേട്ടൻ എന്നെ വിട്ടു പോകുമോ എന്ന... പേടി.... ഞങ്ങൾ വന്നപ്പോ ഗായു കരഞ്ഞോണ്ട് നിക്കുവാരുന്നു.. കാര്യം തിരക്കിയപ്പോൾ അവൾ എല്ലാം പറഞ്ഞു.. അവളെ ആശ്വസിപ്പിച്ചു വന്നപ്പോ മിഥുനാ പറഞ്ഞത് നീ ഒന്നും അറിയല്ലെന്ന്... അതാടാ ഒന്നും പറയാതെ ഇരുന്നത്... അതും പറഞ്ഞു അരുൺ തല താഴ്ത്തി.... ***************** രാവിലെ നോക്കിയപ്പോൾ ആധി മുറിയിൽ ഇല്ലായിരുന്നു... ഗായു എല്ലാടവും നോക്കി അവനില്ല... അപ്പോള വെളിയിൽ നിന്നും ആധിയും അരുണും കയറി വന്നത്... ആധി ഏട്ടാ നിങ്ങൾ ഈ രാവിലെ തന്നെ എവിടെ പോയതാ...

(gayu) ഗായത്രി മോളെ ഞാൻ പറയാം... നിന്റെ ഈ ഏട്ടൻ ഇല്ലേ ദയയെ കാണാൻ പോയതാ നീ കൊടുത്തതിന്റെ ബാക്കി ഇവനും കൊടുത്തു ഇനി അവൾ വരുത്തതെ ഇല്ല. അതും പറഞ്ഞു അരുൺ അകത്തേക്ക് കയറി... ഡാ അരുണേ അവനെല്ലാം അറിഞ്ഞോ... (മിഥുൻ ) പിന്നെ അറിയാതെ.... 😁 ഇന്നലെ നൈറ് നടന്നതൊക്കെ മിഥുനോട് അരുൺ പറഞ്ഞു... ഇന്ന് രാവിലെ അവളുടെ വീട്ടിൽ പോയി താക്കീതും ഒപ്പം രണ്ടു കവിളിലും അവന്റെ കയ്യ് പതിഞ്ഞതും എല്ലാം... എല്ലാവർക്കും എല്ലാം കൊണ്ടും തൃപ്തി ആയി..... അങ്ങനെ ദയ എന്ന ശല്യം അവിടേം കൊണ്ട് തീർന്നു..

........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story