ഗായത്രി: ഭാഗം 59

gayathri arya

എഴുത്തുകാരി: CRAZY GIRL

ഞങ്ങൾ എല്ലാവരും തറവാട്ടിലേക്ക് എത്തി.... ഗേറ്റ് കടന്നു കാർ നിന്നതും കണ്ടു വീട്ടിൽ നിന്നും വെളിയിലേക്കു ഇറങ്ങി വരുന്ന അച്ഛനെ...... മിഥുൻ കാർ നിർത്തിയതും അവളെയും കൂട്ടി കാറിനു വെളിയിൽ ഇറങ്ങി... വീട്ടിലേക്കു നടന്നു... സ്റ്റെപ് കയറാൻ കാലെടുത്തു വെച്ചതും... നിക്കട അവിടെ... 😠 അച്ഛനിതു എന്ത് പറ്റി.. ഗായത്രി പേടിച്ചു നിക്കുവാ... അവളെ ഞാൻ ചേർത്ത് നിർത്തി..... ലക്ഷ്മി അതിങ്ങു എടുക്കുക... അച്ഛൻ അത് പറഞ്ഞതും ഞാൻ അകത്തേക്ക് നോക്കി.... കത്തിച്ച നിലവിളക്കുമായി അമ്മ ഇറങ്ങി വരുന്നു പിറകെ കിച്ചുവും അച്ഛനും അമ്മയും മുത്തശ്ശി യും എല്ലാവരും..... അമ്മ ഗായത്രിയുടെ കയ്യിൽ വിളക്ക് കൊടുത്തു അവൾ അതുമായി ഉള്ളിലേക്ക് കയറി.... വിളക്ക് വെച്ചു തിരിഞ്ഞതും പെട്ടെന്ന് ആരെയോ അവൾ കണ്ടു... ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നടന്നു വരുന്ന അവരെ ഗായത്രി നോക്കി.... നിത്യ.... ഗായത്രി പറഞ്ഞതും ഞാൻ അങ്ങോട്ടേക്ക് നോക്കി....

ഈശോര.. ഒരു പാഷാണത്തെ ഒഴുപ്പിച്ച പാട് എനിക്കെ അറിയൂ... ഇനി ഇവളെ എന്തിനാണാവോ..... ഇവളിനി ഏട്ടനെ തട്ടി എടുക്കുമോ .... (ഗായു ) നിത്യ അവരുടെ അടുത്തേക്ക് നടന്നു വന്നു...... അവരുടെ മുന്നിൽ വന്നു നിന്നും അവളൊന്നു ചിരിച്ചു........... ഗായത്രി മോളെന്നോട് ക്ഷെമിക്കു.... എനിക്കറിയില്ലായിരുന്നു ഒന്നും.... സ്നേഹിച്ചതും ആധി ഏട്ടന്റെ പിറകെ നടന്നതും എല്ലാം എന്റെ തെറ്റാ...... (നിത്യ ) ഇവള് പറയുന്നതൊക്കെ നേരാണോ ന്തോ.....🙄🙄 (ഗായു) നിത്യ അധിക്ക് നേരെ തിരിഞ്ഞു....... ആധി ഏട്ടാ..... ഏട്ടനെ ഒരു കൂടപ്പിറപ്പായി ആയ ഞാൻ കാണേണ്ടിയിരുന്നത്.. എന്നാൽ എനിക്കവിടെ തെറ്റി... അച്ചു എന്നോട് ഉണ്ടായ സത്യങ്ങൾ എല്ലാം പറഞ്ഞപ്പോളാ ഞാൻ ചേട്ടന്റെ കല്യാണം കഴിഞ്ഞതാണെന്നും ഗായത്രി ചേട്ടന്റെ ഭാര്യ ആണെന്നും ഒക്കെ അറിയുന്നത്.... എന്നോട് ക്ഷെമിക്കണം.... 🙏🙏..അത് പറയുംപോളും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.....

ഏയ് എന്താ നിത്യേ.. എന്റെ ഭാഗത്തും ഇല്ലേ തെറ്റുകൾ ഇവളെ എന്റെ പെണ്ണാണ് എന്ന് ആരോടും പറയാൻ എനിക്ക് പറ്റിയില്ലാരുന്നു.. അത് കൊണ്ട് ഉണ്ടായ തെറ്റിദ്ധാരണ.... ... അത്രേ ഉള്ളു..... പുറകിൽ ചിരിച്ചു കൊണ്ട് കയറി വരുന്നവരെ പെട്ടെന്ന് നിത്യ ഒന്ന് നോക്കി..... കിഷോറിനെ കണ്ടിട്ട് അവൾക്കു മനസിലായില്ല.... ചെറുപ്പത്തിൽ തന്നെ ആട്ടി ഓടിച്ചതായതു കൊണ്ടും... ആ കൊച്ചു ചെറുക്കനിൽ നിന്നും അവനു ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു... മുഖത്തു നിറയെ താടിയും മീശയും ആയിരുന്നു അവനു..പണ്ടത്തേതിലും നീളവും അതിനൊത്ത വണ്ണവും .. നിത്യ യെ അവനറിയാമായിരുന്നു കാരണം അച്ചു... അവളച്ചു കൊടുക്കുന്ന ഫോട്ടോ... കിഷോർ അവളെ നോക്കി നിന്നും.... എന്നാൽ അവൾക്കറിയില്ലായിരുന്നു... പുറകെ മിഥുനും അരുണും കയറി വന്നപ്പോളും അവളുടെ മിഴികൾ അങ്ങോട്ടേക്ക് പാഞ്ഞു.... കിഷോർ വരുമെന്ന് അവൾക്കൊരു ഉറപ്പും ഇല്ലായിരുന്നു...

ആധിയും ഗായുവും തിരികെ വരുന്നുണ്ടെന്നു അറിഞ്ഞാണ് അവൾ ഇങ്ങോട്ടേക്കു വന്നത്... സത്യങ്ങൾ അറിഞ്ഞപ്പോൾ തന്നെ നിത്യ ആധിയുടെ വീട്ടിലേക്കു വന്നിരുന്നു.... എന്നാൽ അപ്പോളേക്കും ഗായുവും ആധിയും അവിടെ നിന്നും പോയിരുന്നു.... പിന്നീട് മിക്കപ്പോളും നിത്യ ആധിയുടെ വീട്ടിൽ വന്നിരുന്നു.. അങ്ങനെ ആണ് അവളറിഞ്ഞത് ഇന്ന് ആധിയും ഗായുവും വരുന്നെന്നു ... അപ്പൊ തന്നെ അച്ചുനേം കൂട്ടി ഇങ്ങു പോന്നു.... എന്നാൽ അവളോടും ഞാൻ കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞില്ല.. അവളും കരുതി ഇരിക്കുന്നത് എനിക്കിപ്പോളും ആധി ഏട്ടനോട് ദേഷ്യം ആണെന്ന അങ്ങനെ തന്നെ കരുതിക്കോട്ടെ എന്ന് ഞാനും കരുതി....... അവൾ ഓഫീസിൽ പോകുന്ന ടൈം ഇൽ ആരുന്നു എന്റെ ഇങ്ങോട്ടുള്ള കറക്കം പോലും... അവളോട് ഒന്നും പറയാൻ മനസ് തോന്നിയില്ല... (നിത്യ) എന്റെ അനിയത്തി കുട്ടി... അവള് പറഞ്ഞതൊക്കെ ഇവിടേയ്ക്ക് കയറാൻ പാവിച്ചപ്പോൾ ഞാൻ കേട്ടു.....

അവളൊരിക്കലും എന്നെ സ്വന്തം ചേട്ടൻ ആയി കാണില്ല എങ്കിലും ആധിയേ സ്വന്തം ചേട്ടന്റെ സ്ഥാനത്തു കണ്ടല്ലോ അത് മതി.. ഒഴുകി വന്ന കണ്ണ് നീര് തുടച്ചു കൊണ്ട് നിന്നപ്പോൾ അരുൺ എന്നെ വിളിച്ചു.. അവൻ നിന്നടുത്തേക്കു കണ്ണുകൾ പായിച്ചപ്പോൾ ഞാൻ കണ്ടു..... ഇത്രയും നാളും കാണാൻ ആഗ്രഹിച്ച മുഖം എന്റെ അനിയത്തിക്ക് വേണ്ടി ഞാൻ മാറ്റി നിർത്തിയ എന്റെ പെണ്ണ്.... ഒരു കടല് തന്നെ വിഷമങ്ങൾ അവളുടെ ഉള്ളിൽ ഉണ്ട്...... പെട്ടെന്ന് അച്ചു ഓടി എന്റെ അടുത്തേക്ക് വന്നു..... കിഷോറേട്ടാ....... 😭.....ആ വിളിയിൽ ഞാൻ നിത്യേ ഒന്ന് നോക്കി... അവളും അപ്പോള ഞാൻ ആണ് കിഷോർ എന്നറിയുന്നത് ... കണ്ണുകൾ നിറഞ്ഞൊഴുകി അപ്പൊ ഞാൻ കണ്ടു അവളുടെ ചുണ്ടുകൾ മന്ത്രിക്കുന്നത്.." ചേട്ടൻ".... അച്ചു ഓടി വന്നെന്നെ കെട്ടി പിടിച്ചു നെഞ്ചിൽ വീണു കുറെ കരഞ്ഞു... കുറ്റവും പരാതികളും പരിഭവങ്ങളും അവളെന്റെ നെഞ്ചിൽ അടിച്ചു തീർത്തു...

അവളുടെ കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണുനീർ എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.. ഒരു കൈ കൊണ്ട് അവളെ ഒന്നൂടെ ചേർത്ത് പിടിച്ചപ്പോൾ ഞാൻ കണ്ടു എല്ലാവരുടെയും കണ്ണ് നിറയുന്നത്..... എന്റെ പെണ്ണിനെ മാറ്റി നിർത്തണ്ടി ഇരുന്നില്ല എന്നു വരെ തോന്നി പോയി...... ഞാൻ അവളെയും കൊണ്ട് വെളിയിലേക്കു ഇറങ്ങുമ്പോൾ നിത്യയുടെ മുഖത്തേക്ക് നോക്കാൻ ഞാൻ മറന്നില്ല.....(കിഷോർ ) എല്ലാവരും അവരവരുടേതായ തിരക്കുകളിൽ മുഴുകി...ഗായു എല്ലാവരോടും നല്ല രീതിയിൽ മിണ്ടി...കിച്ചൂന്റെ കയ്യിൽ നിന്നും ചെവിക്കു പിടിച്ചു തിരിക്കലും കിട്ടി അവളുടെ കുറുമ്പുകൾ കണ്ടിട്ട് എല്ലാവർക്കും ചിരി ആണ് വന്നത്... നിത്യയെ തന്റെ ചേച്ചി ആയി കാണാനും അവൾ മറന്നില്ല..പെട്ടെന്ന് തന്നെ നിത്യ എല്ലാവരോടും കൂട്ടായി..

എന്നാൽ കിഷോർ അവൾ അച്ചൂനെ കൂട്ടി വെളിയിലേക്കു ഇറങ്ങിയത് കൊണ്ട് അവൾക്കു അവനോട് മാത്രം മിണ്ടാൻ പറ്റിയില്ല... എല്ലാവരും ഒന്ന് മാറിയപ്പോൾ നിത്യ അവിടുന്ന് ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് മാറി.... കുറ്റ ബോധം കൊണ്ട് അവളുടെ മനസ് നീറുന്നുണ്ടായിരുന്നു....ഗായു സ്വന്തം ചേട്ടൻ ആയ കിച്ചുവിനെ കാണുന്നത് പോലെ തന്നെയാ അരുൺ ചേട്ടനെയും മിഥുൻ ചേട്ടനെയും കിഷോർ ചേട്ടനെയും ഒക്കെ അവൾ സ്വന്തം കൂടപ്പിറപ്പുങ്ങൽ ആയി തന്നെയാ കണ്ടത് പിന്നെ എന്തുകൊണ്ട എനിക്കതു പറ്റാഞ്ഞത്.. കുഞ്ഞുനാൾ മുതൽ പപ്പക്കും അമ്മയ്ക്കും ഏട്ടനോട് സ്നേഹ കൂടുതൽ കാണിക്കുമ്പോ അവിടെ എനിക്ക് അസൂയ തോന്നി.. പിന്നീട് ദേഷ്യം... ഒരിക്കൽ അവൻ സ്വന്തം അല്ലെന്നു അറിഞ്ഞപ്പോൾ പിന്നീട് അവനെ കൂടുതലും ഞാൻ വെറുത്തു.... പക്ഷെ ഇന്ന് ചേട്ടനെ കണ്ടപ്പോൾ എന്തോ ഒരു വിഷമം...അച്ചു ചേട്ടനെ സ്നേഹിച്ചിരുന്നു പക്ഷെ ഒരിക്കൽ പോലും അവളെന്നോട് അത് പറഞ്ഞട്ടില്ല...

ഇന്നവളുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് മനസിലായി എനിക്ക് വേണ്ടി അവർ അവരുടെ പ്രണയം പോലും മറച്ചു വെച്ചു എന്ന്....... ഇപ്പൊ ആരൊക്കയോ ഉള്ള ഒരു തോന്നൽ.. മിഥുൻ ചേട്ടനും അരുൺ ചേട്ടനും ഒക്കെ ഗായത്രിയെ സ്നേഹിക്കുന്നത് പോലെ എനിക്കും വേണമെന്ന് തോന്നുവാ എന്റെ കൂടപ്പിറപ്പിനെ... തലയും കുനിഞ്ഞു കയ്യുകൾ കൊണ്ട് മുഖം പൊത്തി ആരും കേൾക്കാത്ത വിധത്തിൽ ഞാൻ ഇരുന്നു കരഞ്ഞു..... പെട്ടെന്ന് തോളിൽ ആരോ തൊട്ടു... മുഖം ഉയർത്തി നോക്കിയതും ഞാൻ കണ്ടു കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി നിക്കുന്ന എന്റെ കൂടപ്പിറപ്പിനെ... പുറകിൽ അച്ചുവും.... ഒന്നുമില്ല എന്ന രീതിയിൽ ഞാൻ തല താഴ്ത്തി നിന്നു.... എന്തിനാ ഏട്ടന്റെ വാവ കരയുന്നെ.....

കിഷോർ അത് ചോദിച്ചതും അവളവനെ കെട്ടി പിടിച്ചു നിന്ന് കരയാൻ തുടങ്ങി... അവളെ അവൻ വാവേ എന്നായിരുന്നു വിളിച്ചിരുന്നത്... അവസാനമായി പോകാൻ ഇറങ്ങിയപ്പോളും.. വാവ വിഷമിക്കണ്ട... ഏട്ടൻ ഇനി വാവയെ ശല്യം ചെയ്യാൻ വരില്ല.. പോവാ ഏട്ടൻ... എന്നായിരുന്നു... അവളുടെ ചെവിയിൽ അത് മുഴങ്ങി കേട്ടു.... എന്നെ വിട്ടിട്ടു പോകല്ലേ ഏട്ടാ.... പോവില്ല..... ഇനി ഏട്ടൻ പോകില്ല...... . അച്ചുവിന് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു..... **************** ഇഷ്ടം ആയാൽ ലൈക്‌ അടിക്കുക.... 😁... പിന്നെ ഗായത്രി അവസാന ഭാഗങ്ങത്തിലേക്ക് എത്താറായി..... ഇനി കുറച്ചു പാർട്ടുകൾ മാത്രേ കാണു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story