ഗായത്രി: ഭാഗം 60

gayathri arya

എഴുത്തുകാരി: CRAZY GIRL

ഏട്ടന്റെയും അനിയത്തിയുടെയും കരച്ചിലൊക്കെ മാറിയെങ്കിൽ ഞങ്ങൾക്ക് അങ്ങോട്ട് വരാമായിരുന്നു.... പെട്ടെന്ന് ശബ്ദം വന്ന ഭാഗത്തേക്ക് അവൻ നോക്കി.... വീട്ടിലുള്ള എല്ലാവരും ഞങ്ങളെ നോക്കി നിൽക്കുന്നു.... നിത്യ അവനിൽ നിന്നും മാറി കണ്ണുകൾ തുടച്ചു.... ഡാ കിഷോറേ... നീ ഇനി ഞങ്ങളുടെ ഗായത്രിയെ മറക്കുവോടാ.... (അരുൺ ) എങ്ങനെ മറക്കാൻ..... ഈ ഗായു കാരണമാ എനിക്ക് എന്റെ അനിയത്തിയേയും എന്റെ പെണ്ണിനേയും കിട്ടിയത്...... അപ്പോ ഞങ്ങളോ... ആധിയും മിഥുനും അരുണും ഒരുപോലെ ചോദിച്ചു... നീയൊക്കെ ഇത്രയും കൊല്ലം കൂടെ ഉണ്ടായിട്ടു ഇതൊക്കെ നടന്നോ.... ഗായു ആധിയുടെ ലൈഫിൽ വന്നതിൽ പിന്നെ അല്ലേ ഇതൊക്കെ ഉണ്ടായത്.. (കിഷോർ ) അല്ലേലും ഗായു ഞങ്ങളുടെ മുത്താണ് (അരുൺ ) അതെ അതികം ആരും എന്നെ അങ്ങ് പൊക്കണ്ട.... ഇങ്ങനെ ഒക്കെ എല്ലാവരുടെയും ലൈഫിൽ നടക്കണമെന്ന് ഉണ്ടായിരുന്നെന്ന്നിരിക്കണം..

എല്ലാവർക്കും എപ്പോളും ദൈവം സന്തോഷം കൊടുക്കില്ലല്ലോ... നിങ്ങളുടെ ഒക്കെ കാര്യത്തിൽ ഇത്രയും നാളും കണ്ടകശനി ആയിരുന്നു... ഇപ്പൊ അത് മാറി.... അതോണ്ട് എല്ലാം റെഡി ആയി... ഞാൻ പറഞ്ഞു നിർത്തിയതും എല്ലാവരും എന്നെ തന്നെ നോക്കുന്നു 🙄..... ഒരുമാതിരി ഭീകര ജീവികളെ പോലെ..... എന്ത്യേ എന്നെ എല്ലാവരും ഇങ്ങനെ നോക്കുന്നെ....... അല്ല ഗായു നീ തന്നെ ആണോ ഈ കാര്യങ്ങളൊക്കെ പറയുന്നേ.... അരുൺ ചേട്ടൻ അത് ചോദിച്ചതും ഞാൻ ദേഷ്യത്തിൽ ഒന്ന് നോക്കി 😠.... എടാ അരുണേ എന്തായാലും നിന്നെക്കാട്ടിലും അവൾക് വിവരം ഉണ്ട്.... മിഥുൻ പറഞ്ഞതും അരുൺ പുച്ഛത്തോടെ മുഖം തിരിച്ചു. ഞങ്ങളുടെ കോപ്രായം കണ്ടിട്ട് എല്ലാവർക്കും ചിരിയാ വന്നത്... എന്തായാലും പഴയ ഗായുവിൽ നിന്ന് കുറച്ചൊക്കെ മാറ്റം എനിക്ക് വന്നു തുടങ്ങി... (ആത്മ ) എല്ലാവരും പിന്നീടങ്ങോട്ട്‌ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടപ്പോൾ ആധിയുടെ ഉള്ളിൽ ചെറിയൊരു നോവുണർത്തി...

മീര.... മീരയെ പൂർണമായി തനിക്ക് മറക്കാൻ സാധിക്കുമോ എന്നറിയില്ല... എന്നാലും ഗായുവിനെ മനസ്സുകൊണ്ട് തനിക്ക് സ്നേഹിക്കാൻ കഴിയുന്നുണ്ട്. മീരയെക്കാൾ ഒരുപിടി മുന്നിൽ ഇന്ന് എന്റെ ഗായു ഉണ്ട്.... അതെനിക്കറിയാൻ സാധിക്കുന്നുണ്ട്... ഇപ്പൊ കുറച്ചു നാളായി പെണ്ണിന് കുട്ടിക്കളി ഉണ്ടെങ്കിലും ഒരു കാര്യപ്രാപ്തി ഉണ്ടെന്ന് ഒരു തോന്നൽ. ഇവളെ കൊണ്ട് എങ്ങനെ ഇതൊക്കെ സാധിക്കുന്നെന്നുമാത്രം മനസിലാകുന്നില്ല... എല്ലാവരുടെയും മനസ്സിൽ എന്ത് പെട്ടന്നാ അവൾ കയറികൂടുന്നത്.. (ആധി ) അന്നത്തെ ദിവസം ഒരു ഉത്സവ പ്രതീതി ആയിരുന്നു. ഇതിനിടക്ക് ഗായത്രി വന്നതറിഞ്ഞു അവിടേക്ക് കുട്ടിപട്ടാളവും വന്നു..... ആധിയെ പേടി ഉണ്ടായിരുന്നു എങ്കിലും ആദി തന്നെ അത് മാറ്റിയെടുത്തു.. കളികളും ചിരികളും ആയി വീടുണർന്നു..... അതിനിടയിൽ ആദി റൂമിൽ പോയി ഫ്രഷ് ആയി തിരികെ വന്നപ്പോളേക്കും അവരെല്ലാം പോകൻ ഇറങ്ങിയിരുന്നു....

രാത്രി വൈകിയാണ് അരുണും മിഥുനും കിഷോറും അവരുടെ ഫാമിലിയും കൂടെ മറ്റേ വീട്ടിലേക്ക് പോയത്.. അവര് വരുന്നതറിഞ്ഞു തന്നെ ആധിയുടെ അച്ഛൻ പണിക്കാരെ കൊണ്ട് അവിടെ ഒക്കെ രണ്ട് പകല് കൊണ്ട് തന്നെ വൃത്തിയാക്കി ഇടിപ്പിച്ചിരുന്നു.. ആദി അവരോട് തറവാട്ടിൽ നിൽക്കാൻ പറഞ്ഞതാര്ന്നു. എന്നാ അവർ അത് വേണ്ടന്ന് വച്ചു.... നിത്യയും അച്ചുവും അവരുടെ കൂടെ അന്നത്തെ ദിവസം നിൽക്കാമെന്ന് പറഞ്ഞുപോയി... രാത്രി ഏറെ വൈകി ആദി മുറിയിലേക്ക് ചെന്നു.... ഗായത്രിയെ റൂമിൽ ഒന്നും കണ്ടില്ല.. ബാത്‌റൂമിൽ നിന്നും കൊട്ടും പാട്ടും കേട്ടപ്പോൾ അവനു മനസിലായി അവൾ അവിടെ ആണെന്ന്... കുറച്ചു ബുദ്ധി ഉദിച്ചെന്ന കരുതിയത്. പക്ഷെ ഇവള് പഴയ ഗായു തന്നെയാ........ എന്തൊക്കെയോ പാട്ടൊക്കെ പാടുന്നുണ്ട്.... ഇതൊക്കെ ഏത് മൂവി ആണെന്ന മനസിലവാത്തത്.... ഒരിക്കൽ സംശയം തോന്നി ഒരു പാട്ടിന്റെ കാര്യം അരുണിനോട് ചോദിച്ചു.

അപ്പോള അറിയുന്നത് കൊച്ചു പിള്ളേർക്ക് വേണ്ടി ഉള്ള മഞ്ചാടി എന്ന കാർട്ടൂണിലെ ആണെന്ന്... അല്ലേലും ഇവൾക്ക് ഇതൊക്കെ അല്ലേ കിട്ടൂ.... ഇപ്പൊ പാടുന്നത് ഇനി ഏതിലെ ആണോ എന്തോ... ഓരോന്നും ആലോചിച്ചു പുറത്തേക്കുള്ള ജനൽ പാളികൾ തുറന്നു വെളിയിലേക്ക് നിന്നപ്പോളാ പുറകിൽ നിന്നും രണ്ട് കൈകൾ എന്നെ മുറുകെ പിടിച്ചത്... ഞാൻ ഒന്ന് ഞെട്ടി പോയോ... 😳 തല താഴ്ത്തി നോക്കിയപ്പോൾ മനസിലായി ഗായു ആണെന്ന്.. എന്റെ കൈയിൽ ഒന്ന് പിച്ചി നോക്കി... ഇയ്യോ സത്യം..... അവള് ശെരിക്കും എന്നെ കെട്ടിപിടിച്ചു നിൽക്കുവാ..... അവളെന്റെ പുറത്തേക്ക് ചാരി കിടക്കുവാ... കുളിച്ചു വെളിയിലേക്ക് ഇറങ്ങിയപ്പോളാ ഉണ്ണിയേട്ടൻ മുറിയിൽ നിൽക്കുന്നത് കണ്ടത്.... ആകാശത്തേക്ക് നോക്കി ഇനി നക്ഷത്രങ്ങളെ എണ്ണി പഠിക്കുവാ പാവം.. 😜 ഞാൻ അടുത്തേക്ക് ചെന്നതൊന്നും എട്ടന് അറിഞ്ഞിട്ടില്ല.... പോയി കെട്ടിപിടിച്ചു നിന്നു.... ഒരിക്കലും അടർത്തി മാറ്റല്ലേ.....

ഇങ്ങനെ ജീവിതകാലം മുഴുവൻ എന്റെ ഏട്ടനെ എനിക്ക് തരണേ nee....എന്നു ഈശ്വരനോട് മനസ്സുരുകി പ്രാർത്ഥിച്ചു... പുറകിൽ നിന്നിരുന്ന എന്റെ കൈകളെ വിടുവിപ്പിച്ചു എട്ടന് എന്നെ മുന്നിലേക്ക് നിർത്തി... ഗായു.......... ആർദ്രമായി അവളെ അവൻ വിളിച്ചു.... തല ഉയർത്തി അവളവനെ നോക്കി...... ഇഷ്ടമല്ലേ പെണ്ണെ നിനക്കെന്നെ...... എട്ടന് എന്നോട് ചോദിച്ചപ്പോ എനിക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു.... അത് കണ്ടിട്ടെന്നോണം ആധിയേട്ടൻ എന്നെ ചേർത് പിടിച്ചു.... ആ നെഞ്ചിലേക്ക് ഞാൻ ചാരി നിന്നു... വീണ്ടും ആ ചോദ്യം അവനവർത്തിച്ചു... നീ എന്തിനാ പെണ്ണെ എന്നോട് അകലം ഇട്ടു നിൽക്കുന്നെ..... അതിനവൾ മറുപടി പറയാൻ തുടങ്ങി... ഒരുപാട് ഇഷ്ടമാ.... പക്ഷെ... എന്തോ എനിക്കറിയില്ല ഉണ്ണിയേട്ടനിൽ നിന്നും ഞാൻ ഞാൻ ഇത്തിരി അകലം ഇട്ടാ നിന്നത്.... ഇനി അത് വേണ്ട. എനിക്ക് മാറണം.. എന്റെ ഏട്ടന്റെ പെണ്ണായി......

ഏട്ടന്റെ എല്ലാ സ്നേഹവും ഇനി എനിക്ക് വേണം.. മനസിനെ പാകപ്പെടുത്തി എടുക്കുകയായിരുന്നു ഞാൻ ഇത്രയും നാളും.... ഒരു കൊച്ചു കുട്ടി എന്ന ചിന്തയിൽ നിന്നു ഏട്ടന്റെ ഭാര്യ ആണെന്ന ഒരു ചിന്ത എനിക്ക് വേണമായിരുന്നു.... ഒരു ഭാര്യ എങ്ങനെ ആവണം അവളുടെ കർത്തവ്യം എന്താണെന്നും എനിക്കറിയില്ല... എന്നാ ഞാൻ മനസിലാക്കി വരുന്നുണ്ട്. അവളത് പറഞ്ഞു ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് ചാരി നിന്ന്.... ഗായു മോളേ..... നീ ഇത്രയും പറഞ്ഞതല്ലേ... എന്നാ ഞാൻ ഒന്നു പറയട്ടെ... ഒരിക്കലും ദേ എനിക്ക് വേണ്ടി മാറ്റി നിർത്താൻ ഉള്ളതല്ല നിന്നിലെ ഒന്നും... എനിക്ക് ഇഷ്ടമാ നിന്നിലെ കുട്ടിക്കളി.. ആ നിന്നെ മതി എനിക്ക്.... ആ നിന്നെയ ഞാൻ സ്നേഹിക്കുന്നതും..... ആധിയേട്ടാ...... എന്താടീ........ കണ്ടോ എന്താടീ എന്നു.... ഏട്ടന് എന്നോട് സ്നേഹം ഒന്നുമില്ല..... ഇതെന്ത് ജെന്മവ..... 🙄🙄🙄... ഗായു മോളേ കാര്യം പറ........ ഇല്ല... പറയില്ല... 😏😏😏 പറ മോളേ...... ആധിയേട്ടാ....

ദിയയും നിത്യചേച്ചിയും ഒക്കെ നന്നായില്ലേ..... ഇത്രേം എല്ലാം ഒപ്പിച്ചിട്ട് വച്ചിട്ട് അവരൊക്കെ നമ്മള് ഒന്നായപ്പോ എന്താ പ്രശ്നം ഒന്നും ഉണ്ടാക്കാഞ്ഞേ.... ഓരോ സിനിമയിൽ ഒക്കെ കാണുന്നത് പോലെ നായികയെ കൊല്ലാൻ വില്ലത്തി വരുന്നു.. നായകൻ രക്ഷിക്കുന്നു..... ഇവിടെ എല്ലാവരും എന്ത് പണിയ കാണിച്ചേ ...... (ഗായു ) മോളേ ഗായു നാമിച്ചെടി നിന്നെ ഞാൻ... ഡീ പ്രതികാരം ചെയ്യാൻ ഇത് സിനിമ അല്ല എന്റേം നിന്റെം ജീവിതമാ.. ഇവിടെ അങ്ങനെയൊന്നും ഉണ്ടാവില്ല..... എന്നാലും വേണമായിരുന്നു... അറ്റ്ലീസ്റ്റ് ആ ദിയ അവളെങ്കിലും വന്നാൽ മതിയായായിരുന്നു... പറഞ്ഞിട്ടെന്താ കാര്യം... ഗായു നിനക്കിപ്പോ എന്താ വേണ്ടത് ആരെങ്കിലും പ്രതികാരം ചെയ്യണം. അത്ര അല്ലേ ഉള്ളൂ.... ആഹ്... അതെ. അത് മതി... എന്നാ നീ കണ്ണടക്ക്.... എന്തിന്..... അടക്ക് പെണ്ണെ....... ഗായത്രി കണ്ണുകൾ അടച്ചു... ആധിയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിടർന്നു...... അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു....

അവളുടെ കഴുത്തിനടുത് കാണുന്ന കുഞ്ഞു മറുകിൽ അവന്റെ ചുണ്ടുകൾ ചെന്നു നിന്ന്..... ഗായത്രി ഒന്ന് പിടഞ്ഞു... കണ്ണുകൾ വേഗം തുറന്നു.... ആധിയെ തന്നെ നോക്കി കിടന്നു...... എന്തെങ്കിലും പ്രതികാരം ചെയ്യേണ്ടേ.... ഈ ആദി ഗായുവിനോട് പ്രതികാരം ചെയ്യാൻ പോകുവാ... അവൾ അവനിൽ നിന്നും അടർന്നു മാറാതെ ഇറുകി പിടിച്ചു.. ആദി അവളെ ചുംബനങ്ങൾ കൊണ്ട് മൂടി... ആദി അവളിലേക്ക് പടർന്നു കയറി... അവളിൽ നിന്നും എതിർപ്പുകൾ ഒന്നു ഇല്ലായിരുന്നു.. ഇരുമനസുകൾ അവിടെ ഒരു മനസും ഒരു ശരീരവും ആയി തീർന്നു. അവളിൽ നിന്നും അടർന്നു മാറുമ്പോളും അവന്റെ മുഖത്ത് മായാതെ ആ ചിരി ഉണ്ടായിരുന്നു. വിയർപ്പിനാൽ പൊതിഞ്ഞ അവന്റെ നെഞ്ചിൽ അവൾ കിടക്കുമ്പോ...

ഇത്രയും നാളും ഉണ്ടായതൊക്കെ അവൾ ഒന്ന് ഓർത്തെടുത്തു.. ദൈവം ആയിട്ട് കൂട്ടി യോജിപ്പിച്ചതാ ഞങ്ങളെ... ആധി എട്ടന് ഇവിടെ വരാനും .. അടി കൂടാനും....... എല്ലാം ഓർത്തപ്പോൾ അവൾക്ക് ചിരി വന്നു. ഉറക്കത്തിൽ പോലും ആദി അവളിൽ നിന്നും പിടി വിട്ടില്ല.... ചേർത്ത് പിടിച്ചിരുന്നു.... ദിവസങ്ങൾ കടന്നുപോയി.... ആധിയും ഗായുവും മത്സരിച്ചു സ്നേഹിക്കാൻ തുടങ്ങി....... അവരുടെ അടങ്ങാത്ത പ്രണയമായിരുന്നു...... അവർ പ്രണയിക്കാൻ തുടങ്ങിയതേ ഉള്ളൂ അവിടെ... അവളുടെ പല വാശികളും കുറുമ്പുകളും സാധിച്ചു കൊടുത്തു. ബൈക്കിൽ കയറ്റിയുള്ള കറക്കം കാരണം സ്പീഡിനോടുള്ള അവളുടെ പേടി പൂർണമായി മാറി.... ആധിയെ കാണാതെ ഒരു നേരം പോലും അവൾ ഇരിക്കാതെ ആയി. അവനും അത് പോലെ തന്നെ... ഓഫീസിൽ പോകുമ്പോ ഗായുവിനെ കൂട്ടി അല്ലാണ്ട് പോവില്ല.... അവളുടെ കുസൃതികൾ എല്ലാം അത് പോലെ തന്നെ വീണ്ടും തുടർന്നുപോയി ..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story