ഗായത്രി: ഭാഗം 33

gayathri arya

എഴുത്തുകാരി: ആര്യ

പിറ്റേന്ന് നേരം വെളുത്തതും ഞാൻ ചാടി എണീറ്റു..... എന്തോ ഭയങ്കര സന്തോഷം... എന്താണെന്നു മാത്രം അറിയില്ല... സാധാരണ കമ്പനിയിൽ പോകാൻ എനിക്ക് ഭയങ്കര മടി ആയിരുന്നു പക്ഷെ ഇപ്പൊ എനിക്കെന്താ പറ്റിയതെന്നെ അറിയില്ല.... ഞാൻ ഏറു കണ്ണിട്ടു താഴേക്കു നോക്കി പിന്നെ ക്ലോക്കിലേക്കും ഇയ്യോ ഇന്ന് കാക്ക മലന്നു പറക്കുമെന്ന തോന്നുന്നത് സാധാരണ പത്തു മണി ആയാലും എണീക്കാത്തവൾ ഇന്നു 7മണിക്ക് ഞാൻ എണീറ്റപ്പോൾ റൂമിൽ ഇല്ല...... ഞാൻ എന്തിനാ അവൾടെ കാര്യം ആലോചിക്കുന്നത്.... പിന്നെ വേഗം തന്നെ കുളിക്കാൻ ബാത്‌റൂമിലേക്ക് ഓടി... ***************** രാവിലെ തന്നെ എണീറ്റു അടുക്കളയിലേക്കു പൊന്നു.... വീട്ടിലത്തെ പോലെ ഇങ്ങനെ കിടന്നു ഉറങ്ങിയാൽ ശെരിയാകില്ല എന്ന് എനിക്ക് തന്നെ മനസിലായി.... ഒന്നും ഉണ്ടാക്കാൻ അറിയില്ലെങ്കിലും അമ്മയുടെ കൂടെ വെറുതെ വന്നു നിന്നു... അമ്മ കുറെ പറഞ്ഞതാ മോള് പോയി കിടന്നോളാൻ.... എന്താ മോളെ ആലോചിച്ചു നിൽക്കുന്നത്... (ലക്ഷ്മി ) ഒന്നുല്ല അമ്മേ..... മോളോട് അമ്മ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ.....

എന്താ അമ്മേ... മോൾക്ക്‌ ഇനി തുടർന്ന് പഠിക്കണം എന്ന് ആഗ്രഹം ഉണ്ടോ..... അമ്മ എന്റെ മനസ്സറിഞ്ഞത് പോലെ ആ ചോദ്യം ചോദിച്ചപ്പോൾ... അറിയാതെ തന്നെ ഞാൻ വേണം എന്ന് തലയാട്ടി..... അല്ല അമ്മ ഇപ്പൊ എന്താ ഇങ്ങനെ ചോദിക്കാൻ കാരണം... (ഞാൻ ) എന്റെ ഗായു... നീയും എനിക്ക് എന്റെ മകള് തന്നെ അല്ലിയോ...... ആധി പോയി കഴിഞ്ഞാൽ പിന്നെ നീ ബോർ അടിച്ചു നടക്കുന്നത് ഞാനും കാണുന്നതല്ലേ.... എന്തായാലും ഒരു കാര്യം ചെയ്യാം.... അധിടെ അച്ഛനെ കൊണ്ടു ഇവിടെ അടുത്തെതെങ്കിലും കോളേജിൽ അഡ്മിഷൻ ശെരി ആക്കാം.... എന്തെ.... ഹമ്മ്.... ഞാൻ ഒന്ന് മൂളി........ (ഗായു ) രാവിലെ അമ്മ അച്ഛനും മുത്തശ്ശിക്കുമുള്ള ചായയുമായി ഉമ്മറത്തേക്ക് പോകാൻ പാവിച്ചു.... അപ്പോളാണ് പെട്ടെന്ന് ഞാൻ ആ കാര്യം ഓർത്തത്...... സാധാരണ ഭാര്യമാർ അല്ലിയോ ഭർത്താവിന് ചായ കൊണ്ടു കൊടുക്കുന്നത്... ഇനി ഞാൻ അങ്ങേർക്കു കൊണ്ടു കൊടുക്കാതെ ഇരുന്നാൽ ഒരുപക്ഷെ അമ്മക്ക് സംശയം തോന്നിയാലോ... എന്റെ ഗായു നിനക്ക് ഒടുക്കലത്തെ ബുദ്ധിയാടി... 😁.....

(ഗായു ) അമ്മേ... എന്താമോളെ... അത്... ആധിയേട്ടന് ഉള്ള ചായ...... അഹ്... മോളെ... അവൻ അങ്ങനെ രാവിലെ എണീക്കുമ്പോൾ ചായ കുടിക്കില്ല... ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ചൂടോടെ കുടിക്കും.... അത്രേ ഉള്ളു... അതും പറഞ്ഞു അമ്മ ചായയും കൊണ്ടു ഉമ്മറത്തേക്ക് പോയി... കാര്യം ആയി എനിക്ക് വയ്യ ആ സ്റ്റെപ് കയറാൻ... (ഗായു ) അമ്മ ചായയും അച്ഛന്റെ അടുത്തേക്ക് നടന്നു... പുറകെ ഞാനും പോയി...... അപ്പോളേക്കും മഹാൻ താഴേക്കു ഇറങ്ങി വന്നു... വേറെ ആരാ നമ്മുടെ കഥാനായകൻ... എന്നെ കണ്ടതും അയാൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ടു ഉമ്മറത്തേക്ക് വന്നിരുന്നു.... (ഗായു ) അമ്മ അച്ഛനും മുത്തശ്ശിക്കും ചായ കൊടുത്തു..... എനിക്ക് മാത്രം എന്താ ചായ ഇല്ലാത്തത്.... (ആധി ) അതിനു നീ സാധാരണ ഇപ്പൊ ചായ കുടിക്കാറില്ലല്ലോ.....(ലക്ഷ്മി ) അഹ് ആ ശീലങ്ങൾ ഞാൻ മാറ്റി.... ഇനി എനിക്ക് എന്നും രാവിലെ തന്നെ ചായ വേണം... (ആധി ) മോളെ... മോള് പോയി ഇവനുള്ള ചായ കൊണ്ടുവാ..... (ലക്ഷ്മി ) അങ്ങേരുടെ ഒരു ചായ......

അങ്ങേരെ മനസ്സിൽ ഒരു പതിനായിരം തെറിയും പറഞ്ഞു ഞാൻ അടുക്കളയിൽ പോയി ചായ എടുത്തു കൊണ്ടു വന്നു.... അത് അയാൾക്ക് നേരെ നീട്ടി.... എന്നെ നോക്കി ആക്കിയ ഒരു ചിരിയോടു കൂടി അയാൾ ആ ചായ എടുത്തു... തെണ്ടി... (ഗായു ) മോളെ ഗായു നിനക്കു എട്ടിന്റെ പണി തന്നെ ഞാൻ തന്നില്ലേ.... (ആധി )...അപ്പോളാണ് ഞാൻ ചുറ്റിനും നോക്കിയത്... അരുൺ അവൻ എന്തിയെ...... ഉണ്ണിയേട്ടൻ അരുൺ ചേട്ടനെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ഞാനും അത് ശ്രദ്ധിച്ചത്.....(ഗായു ) അഹ്... അവൻ ഇന്നലെ രാത്രിയിലെ ഫ്ലൈറ്റിനു ചെന്നൈ ക്കു പോയി....... (അച്ഛൻ ) എന്താ.... 😳😳😳😳😳😳(ആധി ) 🙄🙄🙄🙄🙄🙄....(ഗായു ) നിന്നോട് ഇപ്പൊ പറയണ്ട എന്ന് പറഞ്ഞു... ഇന്നലെ ഉച്ചയോടെ എനിക്ക് ഒരു വർക്ക്‌ വന്നു... ഞാൻ കരുതിയത് നിന്നെ വിടാമെന്നായിരുന്നു... പിന്നെ ഗായത്രിയുടെ കാര്യം ആലോചിച്ചപ്പോൾ വേണ്ടാന്ന് വെച്ചു..... പിന്നെ അതു അരുണിനെ ഏൽപ്പിച്ചു....... ഇനി ഒരു മാസത്തേക്ക് അവൻ അവിടെയാ...... ഇന്നലെ രാത്രിയിലെ 10.30ക്കുള്ള ഫ്‌ളൈറ്റിന് അവൻ അങ്ങോട്ടേക്ക് പോയി...

ഞാൻ കുറെ അവനോട് പറഞ്ഞതാ നിന്നോട് പറഞ്ഞിട്ട് പോകാൻ... പക്ഷെ അവൻ സമ്മതിച്ചില്ല..... അപ്പോളാണ് ഇന്നലത്തെ കാര്യം ഞാൻ ആലോചിച്ചത്..... ഇന്നലെ അവൻ എന്നോട് പിണങ്ങി പോന്നതായിരുന്നു.... നിത്യയോട്‌ അങ്ങനെ പെരുമാറിയത് അവൻ അറിഞ്ഞതിൽ പിന്നെ എന്നോട് മിണ്ടിയതേ ഇല്ലാ... ചിലപ്പോൾ അതായിരിക്കും അവൻ എന്നോട് പറയാതെ പോയത്.... സോറി അരുണേ...(ആധി ) ഇങ്ങുവരട്ടെ.... സ്വന്തം പെങ്ങൾ ആണെന്ന് പറഞ്ഞു ഇത്രയും നാളും അരുൺ ചേട്ടൻ എന്നെ പറ്റിക്കുവാ ചെയ്യ്തത്...... പോകുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ... എനിക്ക് എന്റെ കിച്ചു ഏട്ടന്റെ സ്ഥാനത്തു തന്നെ അല്ലായിരുന്നോ അരുൺ ചേട്ടനും ഇന്നട്ടിപ്പോ... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു (ഗായു ) പെട്ടെന്ന് ഞാൻ ഗായുവിനെ നോക്കി അവളുടെ മുഖം വല്ലാതെ ഇരിക്കുന്നു.... ഓ ഇനി അരുൺ പോയപ്പോ അവളോടും പറഞ്ഞു കാണില്ല... പുന്നാരപെങ്ങൾ അല്ലിയോ... അതിന്റെ വിഷമം ആയിരിക്കും.... എടാ അരുണേ ഒരു മാസം അല്ലിയോ നീ അവിടെ ഉള്ളു.. പിന്നെ ഇങ്ങോട്ട് തന്നെ വരില്ലേ... നിനക്കു ഉള്ള തീറ്റി ഞാൻ അപ്പൊ തരാം.... 😠😠...(ആധി ) ഏട്ടാ..... (ലക്ഷ്മി ) എന്താ ലക്ഷ്മി.... അത് നമ്മളുടെ മകൾക്കു ഇനിയും തുടർന്ന് പഠിക്കാൻ ആഗ്രഹം ഉണ്ട്...

നമ്മുടെ മോളോ.... ഇവൾ എപ്പോഴാ ഇവിടെ കുട്ടി ആയത്... ഒരിക്കൽ പോലും അമ്മ എന്നെ അങ്ങനെ പറഞ്ഞട്ടില്ല...., 🙄🙄🙄🙄(ആധി ) . രാവിലെ മുതൽ ഈ വീട്ടിൽ ഇരുന്നു അതിനു പ്രാന്ത് പിടിക്കുവാ... (ലക്ഷ്മി ) അല്ലെ തന്നെ പ്രാന്താ.. ഇനി അതിന്റെ കൂടെ എന്ത് പിടിക്കാന..🙄🙄(ആധി ) അതുകൊണ്ട് മോളെ ഇനി പഠിക്കാൻ ഏതെങ്കിലും കോളേജിൽ വിടാം... ഏട്ടൻ ഏതെങ്കിലും ഇവിടെ അടുത്തുള്ള കോളേജിൽ അഡ്മിഷൻ ശെരി ആക്കാമോ... (ലക്ഷ്മി ) മോളെ ഗായു.... നിനക്കു എന്തിനു പഠിക്കാൻ പോകണം എന്ന് ഈ അച്ഛനോട് പറഞ്ഞാൽ മതി...ഈ അച്ഛൻ ശെരി ആക്കി തരാം.... അയാൾ ചിരിച്ചു കൊണ്ടു അവളോട് പറഞ്ഞു... അവളും തിരികെ ചിരിച്ചു..... അച്ഛാ ഇവൾക്ക് മെഡിസിൻ പഠിക്കാൻ ഭയങ്കര ഇൻട്രസ്റ്റ് ആ അതിനു വിടാം എന്താ..... (ആധി കിട്ടിയ ഗ്യാപ്പിൽ ഗോൾ അടിച്ചു 😁😁) ഗായത്രി അവനെ നോക്കി കണ്ണുരുട്ടി.... അതൊന്നും വേണ്ട.......പെട്ടെന്ന് ആയിരുന്നു അച്ഛൻ അങ്ങനെ പറഞ്ഞത്... അതെനിക്കു വലിയ ഒരു ആശ്വാസം ആയിരുന്നു......

ഞാൻ ഉണ്ണിയേട്ടനെ നോക്കി ഒന്ന് ആക്കി ചിരിച്ചു..... ഉണ്ണിയേട്ടൻ പ്ലിങിയ ഭാവത്തിൽ ഇരിക്കുന്നു.... എന്നാലും മുഖത്തെ ആ ഭാവം എന്റെ പൊന്നോ... (ഗായു ) ഏട്ടാ മോൾക്ക്‌ അത് പഠിക്കണം എങ്കിൽ... (ലക്ഷ്മി ) ലക്ഷ്മി എന്നോട് മധു എല്ലാം പറഞ്ഞായിരുന്നു.... അവൾക്കു ഇഷ്ടം അല്ലാതെ വീട്ടുകാരുടെ നിർബന്ധം കാരണം ആണ് അവൾ എക്സാം എഴുതിയത്... മനപ്പൂർവം തന്നെ അത് പൊട്ടിച്ചു കയ്യിൽ കൊടുത്തതും അങ്ങനെ എല്ലാം മധു എന്നോട് പറഞ്ഞായിരുന്നു... പിന്നെ അവൾക്കു ഏറ്റവും ഇഷ്ടം കോളേജിൽ പഠിക്കാൻ പോകണം എന്നതായിരുന്നു അതുകൊണ്ട് നമ്മൾക്ക് അവളെ അതിനു തന്നെ ചേർക്കാം... എന്താ....അയാൾ ഗായത്രിയെ നോക്കി ചോദിച്ചു അവൾക്കു അതു വലിയ ഒരു സന്തോഷം തന്നെ ആയിരുന്നു... പക്ഷെ ക്ലാസ്സ്‌ ഒക്കെ തുടങ്ങാൻ ഇനിയും രണ്ടു മാസം ഇല്ലേ അതുവരെ മോള് ഇവിടെ വെറുതെ ഇരിക്കണ്ടയോ.... (ലക്ഷ്മി ) എന്റെ ഈശ്വരാ ഞാൻ വീട്ടിലും ഒരുകൊല്ലം വെറുതെ അല്ലെ ഇരുന്നത്... പക്ഷെ അന്നൊക്കെ അപ്പു എന്റെ കൂടെ ഉണ്ടായിരുന്നു... കല്യാണം കഴിഞ്ഞ ഉടനെ ഊരു തെണ്ടാൻ ഇറങ്ങുന്നത് മോശം എന്ന് കരുതിയ വീട്ടിൽ തന്നെ ഇരിക്കുന്നത്... ഇതിപ്പോ പണിയാകുമോ.. എന്ന എനിക്ക് വല്ല പ്രാന്തും പിടിക്കും...

വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നു ശീലം ഇല്ലിയെ..... 😁😁😳(ഗായു ) അതിനു അവൾ ഇവിടെ ഒറ്റക്കല്ലല്ലോ... അമ്മയും മുത്തശ്ശി യും പോരാത്തതിന് സ്കൂൾ അടച്ചത് കൊണ്ടു ആ കുരുത്തം കേട്ട പിള്ളേരും ഉണ്ടല്ലോ....അതും പറഞ്ഞു ആധി എണീറ്റു നടന്നു..... ആധി... (അയാൾ അവനെ വിളിച്ചതും ആധി അവിടെ നിന്നു ) എന്താ അച്ഛാ..... അതു പിന്നെ... നീ ഇന്നു മുതൽ ഗായത്രിയെയും ഓഫീസിൽ കൊണ്ടു പൊക്കോ... അവിടെ ആകുമ്പോ നീയും ഉണ്ടല്ലോ... എല്ലാവരെയും പരിജയ പെടുവേം ഒക്കെ ചെയ്യാം....എന്താ ആധി നിന്റെ അഭിപ്രായം... ഹായ്... സൂപ്പർ..... ഉണ്ണിയേട്ടൻ ഇന്നലെ ഒരുങ്ങി കെട്ടി പോയപ്പോൾ കരുതിയതാ എനിക്കും പോകണം എന്ന്... അതേതായാലും നടന്നു.... (ഗായു ) ഈ അച്ഛൻ മനപ്പൂർവം എനിക്കിട്ടു പണിയുവാ.... ഞാൻ നോക്കിയപ്പോൾ എല്ലാവരും എന്നെ നോക്കി നിൽക്കുന്നു... ഞാൻ വേണ്ടാന്നു പറഞ്ഞാലും അച്ഛൻ അവളെ എന്റെ കൂടെ വിടും... കാരണം അച്ഛന്റെ ക്യാരക്ടർ അങ്ങേനെയാ... ഇപ്പൊ ഞാൻ എന്തെങ്കിലും പറഞ്ഞ ഞാനും അവളും വഴക്കാനു എല്ലാവർക്കും മനസിലാകും...

ഞാൻ ഒന്നും മിണ്ടാതെ അവിടുന്ന് പൊന്നു..... എന്താ ഏട്ടാ അവൻ ഒന്നും പറയാഞ്ഞത്...... (ലക്ഷ്മി ) അവൻ എന്ത് പറയാനാ... അവനു സമ്മതം ആണ്... മോളെ ഗായു നീ വേഗം പോയി റെഡി ആകു.... അയാൾ അതു പറഞ്ഞതും അവൾ വേഗം റൂമിലേക്ക്‌ പോയി.... ***************** ഞാൻ റൂമിൽ ചെന്നതും അയാൾ ബെഡിൽ ഇരുന്നു എന്തോ വലിയ കാര്യമായ ആലോചനയിൽ ആയിരുന്നു.... ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല... ഞാൻ വേഗം അലമാര തുറന്നു... അതിൽ നിന്നും ഒരു സാരി എടുത്തു.... ആദ്യമായി സാരി ഉടുക്കുന്നത് പ്ലസ് ടു ല് പഠിക്കുമ്പോൾ ഓണം സെലിബ്രേഷൻ നു വേണ്ടിയാ അന്നു 4 മണിക്കൂർ എടുത്തു യൂട്യൂബിൽ നോക്കിയാ സാരി ഉടുക്കാൻ പഠിച്ചത്... പിന്നെ കല്യാണത്തിനാ ഉടുത്തതു .... ഇപ്പൊ എന്തോ ഉടുക്കാൻ ഒരു മോഹം.... ഞാൻ അതും എടുത്തു നിന്നു... എന്തായാലും അന്ന് പഠിച്ചത് കൊണ്ടു ഇന്നു പ്രേയോജനം ഉണ്ടായി... ഞാൻ സാരിയും എടുത്തു നിൽക്കുന്നത് കണ്ടിട്ടും അങ്ങേര് വെളിയിലേക്കു പോയില്ല... പിന്നെ ഞാൻ നേരെ തൊട്ടപ്പുറത്തെ മുറിയിലേക്ക് പോയി....

കുറച്ചു പാട് പെട്ടെങ്കിലും... ഉടുത്തു കിട്ടി.... ഞാൻ അതും കൊണ്ടു നേരെ എന്റെ റൂമിൽ പോയി.... നോക്കിയപ്പോൾ അങ്ങേര് പിന്നെയും ബെഡിൽ ഇരുന്നു ആലോചനയാ... വേറെ എന്ത് ആലോചിക്കാന എനിക്ക് എങ്ങനെ പണി വെക്കണം എന്ന് ആയിരിക്കും..... ഞാൻ അങ്ങേരുടെ മുന്നിലേക്ക്‌ ചെന്നു..... ആധിയേട്ടാ...... ദേ നോക്കിയേ.... ഈ സാരി പോരെ.... എങ്ങനെ ഉണ്ട് ഉടുത്തതു പൊളി അല്ലെ...... പറ ഏട്ടാ... ആധിയേട്ടാ... ദേ ഈ സാരിക്ക് മാച്ച് ആയ ഷർട്ട്‌ ഇടണേ...ഞാൻ കളിയാക്കി പറഞ്ഞു... . (ഗായു ) ഇവളെ എങ്ങനെ ഒഴിവാക്കാം എന്ന ആലോചനയിൽ മുഴുകി ഇരിക്കുമ്പോൾ ആയിരുന്നു അവൾ എന്റെ അടുത്തേക്ക് വന്നത് നോക്കിയപ്പോൾ സാരി ഒക്കെ ഉടുത്ത നിൽക്കുന്നത്.... എനിക്കാണേൽ നല്ല ദേഷ്യവും വന്നു.... ഞാൻ പിന്നെയും മിണ്ടാൻ പോയില്ല.... (ആധി ) പറ ആധി ഏട്ടാ..... ഇന്നു ഏട്ടന്റെ കുരുട്ടു ബുദ്ധി എല്ലാം പാളി പോയി അല്ലിയോ....... എന്ന ശെരി അവിടെ ഇരുന്നു ആലോചിച്ചു കൂട്ട്..... ഞാൻ പോയി റെഡി ആകട്ടെ... അതും പറഞ്ഞു തിരിഞ്ഞതും കയ്യിൽ ഒരു പിടി വീണു....

ഞാൻ തിരിഞ്ഞു അങ്ങേരെ നോക്കി... ആള് എന്റെ കയ്യിൽ പിടിച്ചു നിർത്തിയേക്കുവാ..... ആധിയുടെ മുഖം ദേഷ്യം കൊണ്ടു ചുമന്നിരുന്നു...... താൻ എന്തുവാ കാണിക്കുന്നേ കയ്യിൽ നിന്നും വിട്ടേ...... അതും പറഞ്ഞു അവൾ കയ്യ് പുറകിലേക്ക് വലിച്ചു....... നിനക്കു എന്തുവാടി അറിയേണ്ടത്... 😠😠😠😠😠...അവൻ അലറി..... ഇശോരാ... പണി പാളിയോ... അതും ആലോചിച്ചു നിന്നതും അങ്ങേര് പിടിച്ചു വലിച്ചതും ഒരുമിച്ചു ആയിരുന്നു... ഞാൻ നേരെ ബെഡിലേക്കു പോയി വീണു......ഞാൻ നോക്കിയപ്പോൾ അയാൾ എന്റെ രണ്ടു സൈഡിലും കയ്യും കുത്തി നിന്നു.... ആ കണ്ണുരുട്ടി പേടിപ്പിക്കുവാ.... ഗായു നീ പേടിക്കല്ലേ..... പേടിക്കണ്ട കേട്ടോ..... നിന്റെ കണ്ണിൽ പോലും ഭയം ഉണ്ടെന്നു അവൻ അറിഞ്ഞാൽ... ഞാൻ ഇത്രയും ദിവസവും അവന്റെ അടുക്കൽ ചൂടായതൊക്കെ വെറുതെ ആകും.... അവൾ അവളോട് തന്നെ പറഞ്ഞു...... എന്താടി.... നിന്റെ നാക്ക് ഇപ്പൊ എവിടെ പോയി..... 😠..... ഒന്നും പറയാൻ ഇല്ലേ നിനക്കു.... (ആധി ) എല്ലാ ദയിര്യവും ഒരുമിച്ചു വെച്ചു ഞാൻ അയാളോട് ദേഷ്യപ്പെട്ടു.... താ... താൻ എണീറ്റു മാറുന്നുണ്ടോ......

ഇല്ലെങ്കിൽ ഞാൻ ഇപ്പൊ ഒച്ച വെച്ചു ആളെകൂട്ടും... പറഞ്ഞില്ലാന്നു വേണ്ട... (ഗായു ) എന്ന വിളിച്ചു കൂവടി.... ഭർത്താവ് ഭാര്യയെ പീഡിപ്പിച്ചു എന്ന് ഒരു കംപ്ലയിന്റ് കൂടി കൊടുക്കടി...... (ആധി ) അതിനു ഞാൻ തന്നെ ഭർത്താവ് ആയി കണ്ടട്ടില്ലല്ലോ...😏😏 ഞാൻ അങ്ങനെ പറഞ്ഞതും അയാൾ എന്റെ അടുത്തേക്ക് മുഖം ഒന്ന് കൂടി കൊണ്ടു വന്നു.... അയാളുടെ കയ്യ് എന്റെ നേർക്കു വന്നു..... ഈ കാലമാടൻ എന്നെ ഇന്നു പീഡിപ്പിക്കുവോ...... ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ.......... അവൻ വീണ്ടും കയ്യും കൊണ്ടു വന്നു..... അവളുടെ കഴുത്തിനു അടുത്തേക്ക് വന്നു..... ഇനി ഞെക്കി കൊല്ലാൻ ഉള്ള പുറപ്പാട് വല്ലതും ആണോ എന്തോ....പെട്ടെന്ന് അവൻ അവളുടെ സാരിയുടെ സൈഡിൽ നിന്നും അവൻ കെട്ടിയ താലി മാല പുറത്തേക്കു വലിച്ചെടുത്തു...... അതും കയ്യിൽ പിടിച്ചു അവൻ നിന്നു..(ഗായു ) . ഒറ്റ കയ്യിൽ നിന്നത് കൊണ്ടു എനിക്ക് കൈ വേദനിച്ചു.... അവളുടെ സൈഡിലേക്ക് ഞാൻ മാറിയതും അവൾ എണീറ്റ് പോകാൻ ഒരു പാഴ് ശ്രെമം നടത്തി.... വിടുവോ ഞാൻ അവളെ....

എന്റെ കാൽ എടുത്തു അവളുടെ മണ്ടകോട്ടു ഇട്ടു... അല്ല...പിന്നെ അവൾക്കു രാത്രിയിൽ അവളുടെ പാട്ട കാലു എന്റെ മണ്ടക്ക് ഇടാൻ പറ്റുമെങ്കിൽ പകൽ എനിക്കും പറ്റും അല്ല പിന്നെ... (ആധി ) ഡാ പട്ടി വിടാടാ എന്നെ..... അവൾ അവനെ അടിക്കുകയും ഒക്കെ ചെയ്യ്തു.... (ഗായു ) അങ്ങനെ അങ്ങ് എണീറ്റു പോയാൽ എങ്ങനെയാ എന്റെ ഭാര്യയെ....... അവൻ പിന്നെയും അവളെ പിടിച്ചു അവിടെ കിടത്തി.... താലി അവന്റെ കയ്യിൽ ആയതു കൊണ്ടു... ഞാൻ എണീറ്റാൽ ചിലപ്പോൾ അതു പൊട്ടും...... വടി കൊടുത്തു അടി വാങ്ങിയ അവസ്ഥ ആയി പോയല്ലോ.... ഉണ്ണിയേട്ടാ എന്നെ വിടുന്നുണ്ടോ..... 😠😠😠😠😠... ഡീ ഗായു... നീ അല്ലെ പറഞ്ഞത് നീ എന്റെ ഭാര്യ അല്ലന്നു...... ദേ ഈ താലി കണ്ടോ... ഇതിൽ എന്റെ പേരും... നമ്മുടെ കല്യാണം കഴിഞ്ഞ ഡേറ്റ് എല്ലാം ഉണ്ട്.... അപ്പൊ നീ എന്റെ ഭാര്യാ അല്ലെ... (ആധി) ഓഹോ... ഇപ്പോളാണോ സാറിന് ഈ വക ചിന്തകൾ ഒക്കെ തുടങ്ങിയത്..... (ഗായു ) ആണെടി... അതുകൊണ്ട് നിന്നെ ഇനി പീഡിപ്പിച്ചാലും കൊഴപ്പം ഒന്നും ഇല്ലാ..... (ആധി )

എന്ന അതിന്റെ പിറ്റേന്ന് ഞാൻ ആന്മഹത്യ ചെയ്യും..... (ഗായു ) ഓഹോ..... എന്ന പത്രത്തിൽ വാർത്ത വരുമ്പോൾ സൂപ്പർ ആയിരിക്കും....... ഭർത്താവ് പീഡിപ്പിച്ചതിൽ മനം നൊന്ത് ഭാര്യ ആന്മഹത്യ ചെയ്‌തു....... അതും പറഞ്ഞു ആധി ചിരിക്കാൻ തുടങ്ങി....... 🤣🤣🤣🤣🤣 ആധിയുടെ ചിരി കണ്ടപ്പോൾ ഗായത്രി അവനെ തന്നെ ശ്രെദ്ധിച്ചു... ഇതിനു മുൻപ് ആധി ഏട്ടൻ ഇങ്ങനെ ചിരിക്കുന്നത് ഞാൻ കണ്ടട്ടെ ഇല്ലാ...... ഗായു അവനെ തന്നെ നോക്കുന്നത് അവൻ കണ്ടപ്പോൾ അവൻ ആ ചിരിക്കു ഫുൾ സ്റ്റോപ്പ്‌ ഇട്ടു.... എന്താടി നോക്കുന്നത്.... 😠(ആധി ) കണ്ണോണ്ടായിട്ടു.... താൻ ഒന്ന് മാറിക്കെ....... (ഗായു ) അവൻ പിന്നെയും പഴയതു പോലെ നിന്നു...മാറി ഇല്ലങ്കിൽ നീ എന്തൊടുക്കും..... (ആധി ) അവൾ അവനെ രൂക്ഷമായി നോക്കി.... ഡോ... താൻ ഇപ്പോ മാറി ഇല്ലങ്കിൽ ഞാൻ ഇതു താഴേ ചെന്നു എല്ലാവരോടും പറയും നോക്കിക്കോ.... തന്റെ മീരയുടെയും ചാളയുടെയും ഒക്കെ കാര്യം ഞാൻ പറഞ്ഞു കൊടുക്കും.... അവൾ അങ്ങനെ പറഞ്ഞതും എന്റെ സകല നിയത്രണവും വിട്ടുപോയി.... ഞാൻ അവളുടെ സ്ഥാനം തെറ്റി കിടന്ന സാരിയിലേക്കു നോക്കി..... ഇങ്ങേരു എന്താ എന്റെ വയിറ്റതോട്ടു നോക്കുന്നത്..... ഞാൻ തല പൊക്കി അങ്ങോട്ടേക്ക് നോക്കി.... അമ്മേ.. (ഗായു ) അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു......

സാരി ഉടുത്തപ്പോൾ വയറിന്റെ അടുത്ത് സേഫ്റ്റി pin കുത്തിയില്ല..... സാരി വയറിൽ നിന്നും മാറി കിടക്കുന്നു... ഇയാൾ എന്തിനാ അങ്ങോട്ട് നോക്കുന്നത്... ഞാൻ പെട്ടെന്ന് സാരി ശെരി ആക്കാൻ കൈ കൊണ്ടു ചെന്നതും അങ്ങേര് കയ്യിൽ കയറി പിടിച്ചു..... ഞാൻ രൂക്ഷമായി അങ്ങേരെ ഒന്ന് നോക്കി.... (ഗായു ) നീ എന്തായാലും വീട്ടിൽ എല്ലാവരോടും എല്ലാം പറയാൻ പോകുവല്ലേ.... പോകുമ്പോ മോള് ഇതുടെ പറഞ്ഞോ ..... (ആധി ) ആധി അവളുടെ വയറിലേക്ക് മുഖം കൊണ്ട് വന്നു....... ഇതു കണ്ടതും..... ഗായത്രി അവനോടു ചൂടായി എന്തൊക്കയോ വിളിച്ചു പറഞ്ഞു.... ഡാ... പട്ടി... വിടാടാ... എന്നെ... എന്റെ വയറ്റിൽ തൊട്ടാൽ കൊല്ലുമട നിന്നെ ഞാൻ... അവൻ അവളുടെ രണ്ടു കയ്യും പിടിച്ചു വെച്ചിരിക്കുന്നത് കൊണ്ടു അവൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല...... അവൻ അവളുടെ വയറിനടുത്തേക്കു മുഖം കൊണ്ടു വന്നു... അവന്റെ മുഖത്തെ കുഞ്ഞി താടി അവളിൽ ഇക്കിളി ഉണ്ടാക്കി... പക്ഷെ അതിനുപരി അവൾക്കു നല്ല ദേഷ്യം വന്നു........ അവന്റെ ചുണ്ടുകൾ അവളുടെ വയറിൽ മുട്ടിയതും...

അവളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി......... (വേറെ ഒന്നും അല്ല നമ്മുടെ കഥാനായകൻ നായികയുടെ വയറിൽ ഉമ്മ വെച്ചതാ...... ) അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി........ ഉണ്ണി അവിടെ നിന്നും എണീറ്റു..... അവൾ എണീറ്റു ഇരുന്നു കരയാൻ തുടങ്ങി..... ഉണ്ണി കബോഡിൽ നിന്നും ഡ്രെസ്സ് എടുത്തു ഇട്ടുകൊണ്ട് അവളുടെ മുന്നിലേക്ക്‌ വന്നു.... നിറ കണ്ണുകളാൽ അവൾ അവനെ നോക്കി...... എന്താടി ഇരുന്നു മോങ്ങുന്നത്....... നീ ഇനിയും എന്റെ അടുക്കൽ വഴക്കിനു വന്നാൽ ഇപ്പൊ കിട്ടിയില്ലേ... അതുപോലെ ഇനിയും കിട്ടും...... അതും പറഞ്ഞു അവൻ എണീറ്റു പോയി..... കമ്പനിയിലേക്ക് പോകാൻ പിന്നെ അവൾക്കു തോന്നിയില്ല.... അവളെ അവന്റെ കൂടെ കാണാത്തതു കൊണ്ടു ലക്ഷ്മി മുറിയിലേക്ക് വന്നു..... എന്താ മോളെ നീ പോകുന്നില്ലേ അവന്റെ കൂടെ..... ഇല്ലമ്മേ..... അവൾ പതിയെ പറഞ്ഞു.... അതെന്താ... അവൻ ദേ മോളെയും കാത്തു നിൽക്കുവാ....... അമ്മേ.... എനിക്കൊരു തലവേദന.... ഇന്നിനി ഞാൻ പോകുന്നില്ല..... ഞാൻ തിരിഞ്ഞു കിടന്നതു കൊണ്ടു അമ്മയ്ക്ക് എന്നെ കാണാൻ പറ്റിയില്ല....

അയ്യോ എന്ത് പറ്റിയതാ... പെട്ടൊന്ന് ഒരു തലവേദന..... മോള് എണീക്കു... ആധിയോടു പറയാം ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ അതും പറഞ്ഞു എണീറ്റതും ഗായത്രി അവരുടെ കയ്യിൽ പിടിച്ചു...... വേണ്ടമ്മേ.... ആധി ഏട്ടനെ വിളിക്കണ്ട..... മോള് കരഞ്ഞോ..... (ലക്ഷ്മി ) ഇല്ലമ്മേ..... പിന്നെ എന്താ എന്റെ കുട്ടിക്ക്.... മുഖം ഒക്കെ വല്ലാണ്ട് ഇരിക്കുന്നല്ലോ.......... ഒന്നുല്ല അമ്മേ കുറച്ചു നേരം ഒന്ന് കിടന്നാൽ മാറിക്കോളും അതും പറഞ്ഞൂ അവൾ വീണ്ടും കിടന്നു............ അവരെ അവൾ നിർബന്ധിച്ചു പറഞ്ഞു വിട്ടു.................... കുറെ നേരം ആയി... അവളെ നോക്കി നിൽക്കാൻ തുടങ്ങിയിട്ട്...... അപ്പോളാണ് അമ്മ താഴേക്കു വന്നത്.... എന്താമ്മേ അവൾ വരുന്നില്ലേ..... (ആധി ) ആധി നീ ഇന്നു പൊക്കോ.... മോൾക്ക് വയ്യ....... അതും പറഞ്ഞു അവർ പോയി...... ഇവൾക്ക് എന്താ പറ്റിയത്... ഓ ഇനി ഞാൻ ഉമ്മ കൊടുത്തെന് ആയിരിക്കും......

ഒന്ന് പോയി കണ്ടേക്കാം അല്ലെങ്കിൽ അവള് കരഞ്ഞു ഇന്നു കുളമാക്കും.... അതുംഅല്ലങ്കിൽ അമ്മ എങ്ങനെ എങ്കിലും കണ്ടു പിടിക്കും..... ഞാൻ ആ നശിച്ച നിമിഷത്തെ പ്രാകി കൊണ്ടു വീണ്ടും അങ്ങോട്ടേക്ക് ചെന്നു..... വേണ്ട ആധി പോകണ്ട എന്ന് ഞാൻ തന്നെ എന്നോട് പലപ്രവിശ്യം പറഞ്ഞു... തെറ്റ് ചെയ്യ്തത് ഞാൻ അല്ലെ ഒരു സോറി അങ്ങ് പറഞ്ഞേക്കാം..... അതും പറഞ്ഞു ഞാൻ മുറി തുറന്നു അകത്തേക്ക് വീണ്ടും കയറി.... ഗായത്രി തിരിഞ്ഞു കിടക്കുവാ........ ഗായത്രി.... ഞാൻ അവളെ വളരെ സൗമ്യമായി വിളിച്ചു.......... ഡീ നീ വരുന്നുണ്ടോ..... സമയം പോകുന്നു വേഗം എണീക്കു...... ഡീ... അവൾ പതിയെ മുഖം തിരിച്ചു... കട്ടിലിൽ നിന്നും എണീറ്റു എന്റെ അടുത്തേക്ക് വന്നു.......... കരഞ്ഞു കരഞ്ഞു അവളുടെ മുഖം ഒക്കെ ചുമന്നു..... എല്ലാറ്റിനും കാരണം ഞാൻ മാത്രമാ..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story