ഗീതാർജ്ജുനം: ഭാഗം 1

Geetharjunam

എഴുത്തുകാരി: ധ്വനി

സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ ഇന്നത്തെ പ്രഭാതത്തിനു പതിവിലും ഭംഗി ഉള്ളതായി അവൾക്ക് തോന്നി... വല്ലാത്തൊരു അനുഭൂതി തന്നെ പൊതിയുന്നപോലെ പതിയെ എഴുന്നേറ്റ് ജനൽപ്പാളി തുറന്ന് പുറത്തേക്ക് നോക്കി തണുത്ത കാറ്റ് വീശുന്നു..നീണ്ട മുടിയിഴകൾ കാറ്റിൽ പാറിനടക്കുന്നു. മഞ്ഞുകണങ്ങളാൽ ചുറ്റും ഉള്ള കാഴ്ചകൾ ഒന്നും വ്യക്തമല്ല.. എങ്കിലും ദൂരെയുള്ള അമ്പലവും വരമ്പും ഒക്കെ ചെറുതായി കാണാം കണ്ണുകൾ പായിച്ചു ചുറ്റുംനോക്കി മുറ്റത്തെ പൂന്തോട്ടവും ഊഞ്ഞാലും മാവും പിന്നീട് ശ്രദ്ധ പതിച്ചത് പടർത്തിയ മുല്ലവള്ളിയിൽ ആണ്.. മിഴികൾ തിളങ്ങി കൈകൾ അറിയാതെ കവിളിലേക്ക് നീങ്ങി... ആദ്യമായി അവൻ എന്നെ ചുംബിച്ചത് ഈ മുല്ലവള്ളിയുടെ അടുത്ത് വെച്ചാണ്.. പതിയെ അവളുടെ ചുണ്ടിലൊരു നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു.. ശ്വാസം നീട്ടിവലിച്ചു. ഇന്നത്തെ പുലരിക്ക് പതിവിലേറെ ഭംഗി ഉള്ളതായി തനിക്ക് തോന്നുന്നത് എന്ത്‌കൊണ്ടാണ്?? അറിയില്ല.. ഇന്ന് തന്റെ പ്രാണനു താൻ സ്വന്തമാക്കാൻ പോവുകയല്ലേ അതാവാം മിഴികൾ താഴ്ത്തി തന്റെ പ്രണയത്തെ അവൾ മനസ്സിലോർത്തു. മോളെ വാതിൽ തുറക്ക്... ഗീതു ...... എഴുന്നേറ്റില്ലേ നീയ്... മോളെ ഗീതു ........

അമ്മയുടെ നീട്ടിയുള്ള വിളി ആണ് ഓർമകളിൽ നിന്നും അവളെ ഉണർത്തിയത്... അഴിഞ്ഞു വീണ മുടി മാടിയൊതുക്കി ഓടിചെന്നവൾ വാതിൽ തുറന്നു നേർത്ത ഒരു പുഞ്ചിരിയോടെ ജാനകിയമ്മ അവളെ നോക്കി... "എന്താ ജാനൂട്ടി ചിരിക്ക് തീരെ വോൾട്ടേജ് പോരല്ലോ എന്ത്പറ്റി?? " ആ ചോദ്യം കേട്ടതും വാടിയ മുഖത്തോടെ ജാനകി അവളെനോക്കി.... "ഇന്നും കൂടിയല്ലേ ഈ ജാനൂട്ടി എന്നുള്ള വിളി എനിക്ക് കേൾക്കാൻ പറ്റുവൊള്ളൂ..നീ പോയി കഴിഞ്ഞാൽ ഇനി ഇത് കേൾക്കാൻ ഞാൻ അങ്ങോട്ട് വരേണ്ടി വരുലോ" അത്രയും പറഞ്ഞപ്പോൾ തന്നെ കവിളത്തുകൂടി കണ്ണുനീർ ഒലിച്ചു ഇറങ്ങി അത് കണ്ടപ്പോൾ ഗീതുവിന്റെ ഉള്ളു പിടഞ്ഞു എങ്കിലും അത് മറച്ചുവെച്ചു അവൾ അമ്മയെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു.. "എന്താ അമ്മേ ഇത് ഇങ്ങനെ കരയല്ലേ അമ്മക്ക് എന്നെ കാണാൻ തോന്നുമ്പോളൊക്കെ ഞാൻ ഓടി ഇങ്ങു വരില്ലേ എന്റെ അമ്മക്കുട്ടി ഒന്ന് ചിരിച്ചേ ☺️☺️ചിരിക്കെന്നെ.... ഇനി എന്റെ പിതാശ്രീ ഇത് കണ്ടോണ്ട് വന്നാൽ പിന്നെ അത് മതി " പറഞ്ഞു തീരും മുന്നേ മാധവമേനോൻ പടികേറി വന്നിരുന്നു... "അമ്മയും മോളും ഇവിടെ കിന്നാരം പറഞ്ഞു നിക്കാതെ.. എന്റെ ജാനു നീ വേഗം താഴോട്ട് ചെല്ല്.. മോളെ നീ വേഗം കുളിച്ചു ഒരുങ്ങിവാ അമ്പലത്തിൽ പോണം " "ഉവ്വ് അച്ഛാ ഇപ്പോ റെഡി ആവാം "ഇതും പറഞ്ഞു ദേവു ഒരുങ്ങാൻ പോയി. കുളി കഴിഞ്ഞു വന്നു ഒരു മുണ്ടും നേരിയതും ഉടുത്തു ഗീതു അമ്പലത്തിലേക്ക് പോയി സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും താൻ ഓടി എത്തുന്നത് ഇങ്ങോട്ടേക്കാണ്..

കൃഷ്ണന്റെ വിഗ്രഹത്തിനു മുന്നിൽ നിന്ന് അവൾ മനസ്സുരുകി പ്രാർത്ഥിച്ചു. ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ദിവസമാണ് ഏതൊരു പെണ്ണിനെ പോലെയും പ്രണയിക്കുന്ന ആളെ എല്ലാവരുടെയും അനുഗ്രഹത്തോടെ സ്വന്തമാക്കാൻ പോവുകയാണ്. കൃഷ്ണാ... പുതിയൊരു ജീവിതം തുടങ്ങുകയാണ് ഇന്ന് മുതൽ എന്നെ അനുഗ്രഹിക്കണേ തൊഴുതിറങ്ങി വേഗം വീട്ടിൽ എത്തിയപ്പോഴേക്കും പാർലറിൽ പോവാൻ ഉള്ള വണ്ടിയിൽ കേറി നേരത്തെ സ്ഥാനം പിടിച്ചു രണ്ടുപേരുണ്ടായിരുന്നു ചിരിച്ചുകൊണ്ട് അവരെ നോക്കി ഒപ്പംകേറി യാത്ര തിരിച്ചു.. (അവരൊക്കെ ആരാണെന്ന് വഴിയേ പറയാം ) സർവ്വാഭരണ വിഭൂഷിതയായി ചുവപ്പുനിറമുള്ള പട്ടുസാരി ഉടുത്തും നീണ്ട വിടർന്ന കണ്ണുകളിൽ കരിമഷി എഴുതി മുടികെട്ടി മുല്ലപ്പൂവ് ചൂടി മിതമായ മേക്കപ്പ് മാത്രം അണിഞ്ഞിട്ടും ഗീതു തിളങ്ങി നിന്നും ആരും കണ്ടാൽ നോക്കി പോകും വിധം ഒരു കൊച്ചു രാജകുമാരിയെ പോലെ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് അവൾ കണ്ണാടിയിൽ നോക്കി.. ഒരു പെൺകുട്ടി ഏറ്റവും സുന്ദരി ആവുന്നത് അതവളുടെ കല്യാണ ദിവസത്തിലാകും എന്ന് ആരോ പറഞ്ഞത് അവളോർത്തു നാണത്തിൽ കുതിർന്ന ഒരു ചിരി ചുണ്ടിൽ വിരിഞ്ഞു..

എല്ലാം കഴിഞ്ഞു അവിടുന്ന് നേരെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തിയതും പെണ്ണിനെ കാണാൻ ആയി എല്ലാവരും തിടുക്കം കൂട്ടി ഒരുങ്ങി വന്നു പൂജാമുറിയിലെ കൃഷ്ണന്റെ മുന്നിൽ കണ്ണുകളടച്ചു അവൾ പ്രാർത്ഥിച്ചു അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും അങ്ങനെ മുതിർന്നവർക്കെല്ലാം ദക്ഷിണകൊടുത്തു അനുഗ്രഹം വാങ്ങി "ഒരുപാട് ദൂരം ഉള്ളതല്ലേ സമയം വൈകണ്ട" എന്ന് അമ്മാവൻ പറഞ്ഞതും എല്ലാവരും മണ്ഡപത്തിലേക്ക് പുറപ്പെട്ടു ഉറ്റ സുഹൃത്തുക്കളായ മഞ്ജു എന്ന മഞ്ജിമയും അനു എന്ന അനാമികയ്ക്കും ഒപ്പം ഗീതു കേറി പാടവും ക്ഷേത്രാങ്കണവും കഴിഞ്ഞ് കാർ മുന്നോട്ട് നീങ്ങി ഒന്നുകൂടി മനസ്സുരുകി പ്രാർത്ഥിച്ചു അവൾ കൃഷ്ണന്റെ അനുഗ്രഹം വാങ്ങി. മൗനമായി മനസ്സിൽ പ്രാർത്ഥിച്ചു ജീവിതത്തിന്റെ മറ്റൊരു പുതിയ വഴിത്താരയിലേക്ക് കാലം കാത്തുവെച്ച പരീക്ഷണങ്ങളിലേക്കുള്ള പുതിയ ആരംഭം ആണതെന്ന് അറിയാതെ....... (നായകനെ കുറിച് ഒന്നും ഇതിൽ പറഞ്ഞിട്ടില്ല അതൊരു surprise ആവട്ടെ തുടർന്നുള്ള ഭാഗങ്ങളിൽ പറയാം )

Share this story