ഗീതാർജ്ജുനം: ഭാഗം 10

Geetharjunam

എഴുത്തുകാരി: ധ്വനി

കുറച്ചുനേരത്തേക്ക് എല്ലാമറന്നു ഇരുവരും ആ ആലിംഗനത്തിന്റെ തീവ്രതയിൽ മുഴുകിയങ്ങനെ തന്നെ ഇരുന്നു... പക്ഷെ എല്ലാം കണ്ടുകൊണ്ട് വാതിലിനടുത്തായി നിന്ന ഗായത്രിയുടെ കണ്ണിൽ ഗീതുവിനെ ചുട്ടെരിക്കാനുള്ള കനലുണ്ടായിരുന്നു... മഞ്ജുവിനെ അഭിയുടെയും അനുവിന്റെയും അടുത്താക്കി ഒരു കാൾ ചെയ്യാനുണ്ടെന്ന് പറഞ്ഞു അവൻ നേരെ പോയത് അർജുന്റെ അടുത്തേക്കാണ് അവിടെ എന്തായി എന്നറിയാതെ കാർത്തിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു ചെന്നപ്പോഴേ കണ്ടു ഭദ്രകാളിയുടെ രൂപം പൂണ്ടു നിൽക്കുന്ന ഗായത്രിയെ അത് കണ്ടപ്പോഴേ അവിടെ എന്താണ് നടക്കുന്നത് എന്നറിയാനുള്ള കാർത്തിയുടെ ആകാംഷ ഇരട്ടിച്ചു കാലുകൾക്ക് വേഗതകൂടി.. ഓടിപിടച്ചു നടന്നു ജനലിന്റെയോരം ചെന്നപ്പോൾ കണ്ട കാഴ്ച കണ്ട് കാർത്തിയുടെ കണ്ണുരണ്ടും ഇപ്പോൾ പുറത്ത് വരും എന്ന അവസ്ഥയായി സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചപോലെ അവന്റെ ഹൃദയം തുടികൊട്ടി.. ഗീതു അർജുന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത് അവൻ സ്വപ്നം കണ്ടു തുടങ്ങി പെട്ടെന്ന് ഗായത്രിയെ നോക്കിയപ്പോൾ ഗീതുവിനെ ചുട്ടെരിക്കാനുള്ള തീ അവളുടെ കണ്ണുകളിൽ ഒളിപ്പിച്ചതായി അവനു തോന്നി പകയോടെയുള്ള അവളുടെ നോട്ടം അത് ഗീതുവിലേക്ക് പതിക്കുന്നത് തടയാനായി അവൻ അവിടെ നിന്നും മാറിനിന്നു അർജുന്റെ ഫോണിലേക്ക് വിളിച്ചു ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടതും ഞെട്ടിപിടഞ്ഞു അർജുനും ഗീതുവും വേർപെട്ടു..

എന്താണ് ഇപ്പോൾ സംഭവിച്ചത് എന്നറിയാൻ കുറച്ച് സമയം വേണ്ടി വന്നു ഗീതുവിന്‌ അവൾക്ക് അർജുന്റെ മുഖത്തേക്ക് നോക്കാനേയായില്ല.. അവൾ തലകുമ്പിട്ടു അവിടെ തന്നെ നിന്നു അർജുനും ബോധമണ്ഡലത്തിലേക്ക് തിരിച്ചുവരാൻ കുറച്ച്നേരം വേണ്ടി വന്നു ഫോൺ വിളിച്ചവനെ മനസ്സിൽ പ്രാകികൊണ്ട് അവനത് എടുക്കാൻ തുടങ്ങിയപ്പോഴേക്കും അത് കട്ട്‌ ആയി തൊട്ട് മുൻപ് സംഭവിച്ചതോർത്തതും അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു അവൻ ഗീതുവിനെ നോക്കിയപ്പോൾ തലകുനിച്ചു നിൽക്കുകയാണ്.. എന്തോ ചോദിക്കാനായി തുടങ്ങിയതും വാതിൽക്കൽ നിൽക്കുന്ന ഗായത്രിയെ അവൻ കണ്ടു ഒരു ചിരിയോടെ അവൻ അവളെ വിളിച്ചു ഒരു ഭാവ വ്യത്യാസവുമില്ലാതെ അവൾ അകത്തേക്ക് കേറി അത് കണ്ടപ്പോൾ അർജുനും ഗീതുവിനും തങ്ങളെ അവൾ കണ്ടില്ല എന്നത് തെല്ലൊരാശ്വാസമായി.. അവൾക്ക് പിന്നാലെ കാർത്തിയും അനുവും അഭിയും മഞ്ജുവും എല്ലാവരും വന്നു... ഗീതുവും കൂട്ടരും പോകുവാണെന്നു പറഞ്ഞു ഇറങ്ങി.. പോകാൻ നേരം ഗീതുവിന്റെ ഒരു തിരിഞ്ഞു നോട്ടത്തിനായി അർജുൻ കൊതിച്ചു പക്ഷെ അതുണ്ടായില്ല എന്നാൽ കണ്ണുകൾ കൊണ്ട് അനു അഭിയോട് യാത്ര പറയുന്നത് കണ്ടപ്പോൾ അർജുൻ സംശയരൂപേണ രണ്ടിനെയും നോക്കി പക്ഷെ അവരത് കണ്ടതുമില്ല..

കുറച്ച് നേരം കഴിഞ്ഞ് ഗായത്രിയും പോയി ശേഷം വിശ്വനാഥനും പത്മിനിയും വന്നു അർജുൻ മാറ്റാനുള്ള വസ്ത്രവും ഒക്കെയായി ആണ് അവർ വന്നത്.. കുറച്ച്നേരം കൊണ്ട് തന്നെ ഹോസ്പിറ്റലിൽ ഉള്ള കിടപ്പ് അർജുന് മടുത്തു എത്രെയും വേഗം വീട്ടിൽ പോയാൽ മതിയെന്ന ചിന്തയിലായിരുന്നു അവൻ.. പിന്നെ വാചകമടിക്കാനും തള്ളിമറിക്കാനും അഭിയും കാർത്തിയും അപ്പുറവുമിപ്പുറവും ഉള്ളതായിരുന്നു ഏക ആശ്വാസം.. വിശ്വനാഥനും പത്മിനിയും ഇന്നലെ ഉറങ്ങിയിട്ടില്ല എന്നു പറഞ്ഞു അവരെ രണ്ടുപേരെയും കാർത്തി വീട്ടിലേക്ക് പറഞ്ഞയച്ചു അവർ പോയതും ബൈസ്ചാൻസർ ബെഡ് കൂടി നീക്കിയിട്ട് അർജുന്റെ ഇടവും വലവും ആയി അഭിയും കാർത്തിയും കിടന്നു "ഡാ കാർത്തി ഇവിടെ ചിലരൊക്കെ നമ്മളറിയാതെ പൂച്ച പാല് കുടിക്കുന്നപോലെ പണി പറ്റിക്കുന്നുണ്ടോന്ന് എനിക്കൊരു സംശയം" അർജുൻ പറഞ്ഞതും അഭി ഒന്ന് ഞെട്ടി.. " സംശയമല്ലളിയാ സത്യവാ ഞാൻ കാണുന്നുണ്ട് കണ്ണുകൾകൊണ്ടുള്ള കഥകളികൾ പലതും " "മ്മ് അപ്പോൾ എന്റെ സംശയം സത്യമാണല്ലേ .. മ്മ് അപ്പോൾ മോനെ അഭി പറഞ്ഞാട്ടെ എന്തായി "അർജുൻ ചോദിച്ചു നിർത്തിയതും അഭി ചാടി എഴുന്നേറ്റു "എന്ത് പറയാനാടാ" ഒന്നും അറിയാത്തപോലെ നിഷ്കളങ്കത വാരി വിതറി അഭി ചോദിച്ചതും "അയ്യോ ഒരു ഇള്ളകുഞ്ഞു..

അവൻ വയ്യാതിരിക്കുവാ എന്നുവെച്ചു എന്റെ കൈ ഫ്രീയാ "കാർത്തി ഓർമിപ്പിച്ചു "ഡാ അത് ഒന്നുമായില്ലഡാ... അവൾക്ക് ഇഷ്ടമാണെന്ന് തോന്നുന്നു... ഇടക്കിടക്ക് അവളുടെനോട്ടമൊക്കെ എന്നിലേക്ക് പാറി വീഴാറുണ്ട് "അതല്ലാതെ വേറൊന്നുമില്ല "ഡാ അവൾ വല്ലോം പറയണമെങ്കിൽ ആദ്യം നീ നിന്റെ ഇഷ്ടം അവളെ അറിയിക്കണം "അർജുൻ ചാടിക്കേറി പറഞ്ഞതും അഭിയുയും കാർത്തിയും കണ്ണുമിഴിച്ചു അവനെനോക്കി "ഈ പ്രേമം എന്നുകേട്ടാൽ ജലദോഷപ്പനി വരുന്ന ഗ്രഹണി പിടിച്ച പിള്ളേരെ പോലെയോടി നടക്കുന്ന നീ തന്നെയാണോ ഈ പറയുന്നത് " അഭി അത്ഭുതത്തോടെ ചോദിച്ചതും അർജുൻ നന്നായൊന്ന് ഇളിച്ചുകാട്ടി "പ്രേമം തലക്കുപിടിക്കണമെന്നില്ലടാ ചെറുതായൊന്നു വിത്തുപാകിയാൽ മതി അതുമുളച്ചു വരുമ്പോളെ ഗ്രഹണി പിടിച്ചപിള്ളേർ ചക്കക്കൂട്ടാൻ കണ്ടപോലെ ആക്രാന്തം കാണിക്കുന്ന ചിലരൊക്കെയുണ്ടിവിടെ.. പുറത്ത് ഭയങ്കര മാന്യനാവും പ്രേമവിരോധി പക്ഷെ ഒരു പെൺവന്നൊന്ന് നെഞ്ചിലേക്ക് വീണാൽ അപ്പോൾ തന്നെ പ്രേമത്തിന്റെ വിത്ത് മുളച്ചു കായ്ച്ചു പന്തലിച്ചു പൂവിടും അല്ലേടാ അർജുൻ "കാർത്തി ഒരു പ്രേത്യേക ടോണിൽ ചോദിച്ചതും അവനെല്ലാം കണ്ടുവെന്ന് അർജുൻ മനസിലായി പിന്നെ ഒന്നും സംസാരിക്കാതെ അർജുൻ പയ്യെ കട്ടിലിലേക്ക് ചാഞ്ഞു കണ്ണുകളടച്ചു

ഇന്ന് ഗീതുവന്നു നെഞ്ചിലേക്ക് വീണ ആ രംഗം ഓർത്തെടുത്തു അവളുടെ ഗന്ധം ഇപ്പോഴും തനിക്കുചുറ്റും വലയം വെക്കുന്നതായി അവനു തോന്നി.. അവളുടെ കരഞ്ഞു കലങ്ങിയ ആ കണ്ണുകളും വരിഞ്ഞുമുറുക്കി തന്റെ നെഞ്ചിലേക്ക് വീണവൾ ഇറുക്കെ പിടിച്ചതും എല്ലാം ഓർത്തു അവൻ നിദ്രയിലേക്കാണ്ടു.. 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ഈ സമയം ജനലരികിൽ നിന്ന് ഇന്ന് നടന്നതെല്ലാം ഓർത്തു സ്വയം ചിരിക്കുകയായിരുന്നു ഗീതു അവളുടെ ചിന്തകളിൽ അർജുൻ മാത്രമായിരുന്നു.. അവനെ കാണുംവരെ തന്റെ നെഞ്ച് പൊട്ടുന്ന പോലെയായിരുന്നു ആ കിടപ്പിലും തന്റെ സുഖവിവരം അന്വേഷിച്ചപ്പോൾ അറിയാതെ പിടിവിട്ടുപോയി ഞാൻ എന്തുപണിയാ കാണിച്ചേ ശേ മോശം ഓടിപോയി കെട്ടിപിടിക്കുകയെന്നൊക്കെ വെച്ചാൽ എന്ത് കഷ്ടവാ എന്നെപ്പറ്റി എന്ത് വിചാരിച്ചിട്ടുണ്ടാവും.. ആഹ് എന്തേലും വിചാരിക്കട്ടെ എന്റെ അവസ്ഥ എനിക്കല്ലേ അറിയുവുള്ളു എന്നോടൊന്നും മിണ്ടാണ്ട് ഇരുന്നപ്പോൾ നെഞ്ചുവിങ്ങുവായിരുന്നു പെട്ടെന്ന് എന്നോട് ഇങ്ങോട്ട് മിണ്ടിയപ്പോൾ സകല നിയന്ത്രണവും വിട്ടുപോയി അതുകൊണ്ടല്ലേ ഞാൻ... ഞാൻ പോയി കെട്ടിപിടിച്ചാൽ എന്താ അയാൾക്ക് എന്നെ ഒന്ന് തടഞ്ഞൂടാരുന്നോ???

അതെങ്ങനെയാ ഞാൻ പോയി കെട്ടിപ്പിടിക്കാൻ നോക്കി ഇരിക്കുവായിരുന്നു ആ കാട്ടാളൻ എന്നെ ചേർത്ത് പിടിക്കാൻ.. ആ നെഞ്ചിൽ കിടന്നു കരഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി.. അതുവരെ ഞാൻ അനുഭവിച്ച ടെൻഷനും വിഷമവും എല്ലാം ആ നെഞ്ചിലേക്ക് ഏറ്റെടുത്തപോലെ എന്നെ ചേർത്ത് പിടിച്ചില്ലേ അത് മതി.. എല്ലാമോർത്ത് ഓർത്ത് ഗീതു ചിരിച്ചുകോണ്ടിരുന്നു.. ആശുപത്രിയിലായിരുന്ന ഓരോ നിമിഷവും അവന്റെയുള്ളം ഗീതുവിനെ ഒരുനോക്ക് കാണാനായി തുടിച്ചുകൊണ്ടിരുന്നു.. ഇടക്കൊരുവട്ടം കാർത്തിയുടെ കൂടെ വന്നപ്പോൾ ഒന്ന് കണ്ടു എന്നല്ലാതെ ഒന്ന് മിണ്ടാൻ പോലും അവൻ സാധിച്ചില്ല തനിക്ക് മുഖം തരാതെ അവൾ നടക്കുവായിരുന്നു... ഈ സമയം ഹോസ്പിറ്റലിൽ വെച്ച് ഗീതു പത്മിനിയെ പരിജയപെട്ടു.. അവർക്ക് അവളെ ഒത്തിരി ഇഷ്ടമായി.. അവർ തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോഴെല്ലാം അർജുന്റെ നോട്ടം ഗീതുവിൽ തന്നെയായിരുന്നു അവളാകട്ടെ അവനെന്നൊരാൾ അവിടെ ഉണ്ടെന്നുപോലും നോക്കാതെ പത്മിനിയമ്മയുമായി കത്തി വെക്കുകയായിരുന്നു.. അവൾക്കും അമ്മയെ ഇഷ്ടപ്പെട്ടു ജാനകിയെ പോലെയൊരു പാവം അമ്മയാണ് പത്മിനിയെന്നും അവൾക്ക് മനസിലായി " ഒന്ന് പയ്യെ ഒക്കെ ആട്ടെടാ ഇങ്ങനെ നോക്കി കൊല്ലാതെ അതിനെ "ഗീതുവിനെ ഊറ്റികുടിക്കുന്ന അർജുന്റെ അരികിലായി ചെന്നിരുന്നു കാർത്തി പറഞ്ഞു "ആര് ആരെ നോക്കിയെന്നു??

ഈ അമ്മയുടെ മോനായ ഞാൻ ഇവിടെ കിടക്കുമ്പോൾ അമ്മ അവളുമായി എന്താ ഇത്ര സംസാരം എന്നുനോക്കുവായിരുന്നു.. " ചമ്മലിൽ നിന്നു രക്ഷപെടാൻ എന്തോ പറഞ്ഞു അർജുൻ തലക്ക് കയ്യൂന്നി ഇരുന്നു ഉള്ളിലെ ചിരി ഒളിപ്പിച്ചു കാർത്തിയും എണ്ണീറ്റുപോയി എന്തൊക്കെയാ അർജുൻ നീ ഈ കാട്ടികൂട്ടുന്നെ ചുമ്മാ സ്വന്തം വില കളയാനായി ശേ സ്വയം പറഞ്ഞു അർജുൻ കട്ടിലിലേക്ക് വീണു.. 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 അങ്ങനെ ഒരാഴ്ചത്തെ ആശുപത്രിവാസവും അവിടുത്തെ വിരസതയും എല്ലാം അനുഭവിച്ചു അർജുൻ വീട്ടിലേക്ക് തിരിച്ചുവന്നു.പിന്നെയും കുറച്ച് ദിവസം റസ്റ്റ്‌ എടുക്കേണ്ടിവന്നു. അവന്റെ ഇടംവലം എല്ലാത്തിനും കാർത്തിയും അഭിയും എപ്പോഴും ഉണ്ടായിരുന്നു വൈകിട്ട് ഓഫീസിൽ നിന്നുവന്നു അവിടുത്തെ വിശേഷങ്ങൾ പങ്കുവെയ്ക്കുമ്പോൾ ഗീതുവിനെ കുറിച് കേൾക്കാനായി അവൻ ആഗ്രഹിക്കും പക്ഷെ അറിയാതെപോലും അവളെപ്പറ്റി ആരും ഒന്നും പറയില്ല അവരോട് ചോദിക്കാനും പറ്റാത്ത അവസ്ഥ.. അവളെ പറ്റി ഒന്നുമറിയാതെ ഒന്നുകാണാൻ പോലും ആവാതെ വല്ലാത്തൊരു പിരിമുറുക്കത്തിലായിരുന്നു ഓരോ ദിവസവും അവൻ തള്ളിനീക്കിയത് അങ്ങനെ കാത്തിരിപ്പിനു വിരാമമിട്ട് അർജുൻ ഇന്ന് വീണ്ടും ഓഫീസിലേക്ക് പോവുകയാണ്..

തലേന്ന് തന്നെ അവൻ വരുന്ന കാര്യം അറിയിച്ചിരുന്നു മാറ്റിവെച്ച മീറ്റിംഗ്‌സ് എല്ലാം ഇന്ന് നടത്താനായി തീരുമാനമെടുത്തു രാവിലെ തന്നെ ഒരു നേവി ബ്ലൂ ഷർട്ട്‌ എടുത്തിട്ട് ഒരു ഫോർമൽ കോട്ടും എടുത്തിട്ട് റെഡി ആയി കാർത്തിക്കും അഭിക്കുമായി അവൻ കാത്തുനിന്നു 10മിനിറ്റ് താമസിച്ചതിനു രണ്ടിനെയും കണ്ണുപൊട്ടുന്ന ചീത്തയും വിളിച്ചു അർജുന്റെ പരവേശവും തിടുക്കവും കണ്ടപ്പോഴേ കാർത്തിക്ക് കാര്യം പിടികിട്ടി അവർ മൂന്നുംകൂടി ഓഫീസിലേക്ക് പോയി ഈ സമയം എത്ര ഒരുങ്ങിയിട്ടും ഗീതുവിന്‌ മതിയാകുന്നില്ലായിരുന്നു ഇന്ന് അർജുൻ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത് അത് കൊണ്ട്തന്നെ അവൾ ഏത് ഡ്രസ്സ്‌ ഇടണം എന്നും മുടി എങ്ങനെ കെട്ടണമെന്നും ഷോൾ എങ്ങനെ ഇടണമെന്നും ഒക്കെ മാറിമാറി പല സ്റ്റൈലിൽ പരീക്ഷിക്കുക ആയിരുന്നു അലമാരയിലെ പാതിയിൽ കൂടുതൽ ഡ്രെസ്സുകളും ഇതിനോടകം ഇട്ടുനോക്കി ഇതൊക്കെ കണ്ട് നിന്നെ പെണ്ണുകാണാൻ ആരേലും ഇന്ന് വരുന്നുണ്ടോന്നു ജാനകി കളിയായി ചോദിച്ചു ഒന്നും മനസിന്‌ പിടിക്കാതെ അവസാനം ഒരു നേവിബ്ലൂ കളർ കുർത്തി അവളെടുത്തിട്ടു പിന്നെ മുടികെട്ടുന്ന പരീക്ഷണത്തിൽ ആയിരുന്നു അവൾക്ക് ഒന്നിലും ഒരു ത്രിപ്ത്തി വന്നില്ല ഒടുക്കം എല്ലാം അഴിച്ചുമാറ്റി മുടിവിടർത്തി ഇട്ടു ഒരു പൊട്ടുംകുത്തി അവൾ ഇറങ്ങി തിടുക്കത്തിൽ അവൾ ബസ്‌സ്റ്റോപ്പിലേക് നടന്നു അവിടെ അനുവും മഞ്ജുവും ഉണ്ടായിരുന്നു "നിന്നെ വല്ല പട്ടിയും ഓടിച്ചോ ഗീതു "അവളുടെ നടത്തം കണ്ട് അനു ചോദിച്ചു പട്ടിയല്ലെടി ഒരു ഹിപ്പപ്പൊട്ടാമസ് ഉണ്ട് പിന്നാലെ എന്നവൾ കണ്ണുരുട്ടി പറഞ്ഞു

അത് ഇന്ന് മുതൽ ഓഫീസിൽ എത്തുമല്ലോ മഞ്ജു ഗീതുവിനിട്ട് ഒന്ന് താങ്ങി അത് കേട്ടതും കൂർത്ത ഒരുനോട്ടം അവൾക്ക് കൊടുത്ത് മൂവരും ഓഫീസിലേക്ക് പോയി ഈ ദിവസങ്ങൾക്കിടയിൽ തന്നെ അർജുനോടുള്ള ഗീതുവിന്റെ സമീപനത്തിൽ വന്ന സാരമായ മാറ്റം അവർ തിരിച്ചറിഞ്ഞിരുന്നു.. അത്കൊണ്ട് തന്നെ അവളെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും അവർ പാഴാക്കിയില്ല ഓഫീസിലേക്ക് ചെന്ന് കേറിയപ്പോഴേ അർജുൻ ഗീതുവിന്റെ സീറ്റിലേക്ക് നോക്കി അവിടേം ശൂന്യമായി കിടക്കുന്നത് കണ്ടപ്പോൾ അവൻ വല്ലാണ്ടായി ക്ഷമ നശിച്ചാണ് ഓഫീസിലേക്ക് വന്നു കേറിയത്‌ അവളെ കാണാത്തതുകൊണ്ട് അവൻ ചാടിത്തുള്ളി ക്യാബിനിലേക്ക് പോയി ഇനിയും വൈകണ്ട എന്നു തോന്നിയതുകൊണ്ട് കാർത്തി എല്ലാ കാര്യവും അഭിയോട് പറഞ്ഞു അർജുന്റെ നീക്കങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശം കൊടുത്തു.. കാർത്തി ക്യാബിനിലേക്ക് ചെന്നപ്പോൾ അർജുൻ അങ്ങോട്ടും ഇങ്ങോട്ടും വെരുകിനെ പോലെ നടക്കുന്നു കാർത്തി കുനിഞ്ഞുനോക്കി അവന്റെ നോട്ടം കണ്ടതും പുരികം ഉയർത്തി എന്താ എന്ന് അർജുൻ ചോദിച്ചു "നീ എന്താ ഇങ്ങനെ നടക്കുന്നത് എന്നു നോക്കിയതാ ഒരുമാതിരി മൂട്ടിൽ തീ പിടിച്ചപോലെ"

അവന്റെ സംസാരം കേട്ടതും അർജുൻ പിന്നെയും കലിപ്പ്‌കേറി അവന്റെ നോട്ടം കണ്ടതും കാർത്തി ഒരടി പിന്നിലേക്ക് നിന്നു. അർജുൻ ക്യാബിൻ തുറന്നതും കണ്ടത് രാഹുലുമായി ചിരിച്ചു സംസാരിച്ചുനിൽക്കുന്ന ഗീതുവിനെയാണ് അത് കണ്ടതും അർജുന്റെ സകല നാഡിഞരമ്പുകളും വലിഞ്ഞുമുറുകി ഈ ഒരാഴ്ച അവളെ കാണാതെ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും പ്രയാസവും ഒന്നും അവളിൽ കാണാത്തത് അവനിൽ ദേഷ്യം തോന്നിച്ചു..ഒപ്പം ആക്‌സിഡന്റിനു മുൻപേ രാഹുലിനെയും ഗീതുവിനെയും ഒരുമിച്ചുകണ്ട സാഹചര്യങ്ങളൊക്കെയും ഒരു തിരമാല പോലെ അവന്റെ ഉള്ളിലേക്ക് വന്നുകൊണ്ടിരുന്നു അന്ന് അവൾ ഹോസ്പിറ്റലിൽ വെച്ച് തന്റെ നെഞ്ചോരം ചേർന്നപ്പോൾ മറന്നതാണ് ആ കാര്യങ്ങളൊക്കെയും പക്ഷെ അതൊക്കെ വീണ്ടും മനസിലേക്ക് തികട്ടി വന്നുകൊണ്ടിരുന്നു അർജുൻ അവരുടെ അടുത്തേക്ക് ചെന്നു ഇന്ന് നടക്കാതെപോയ മീറ്റിംഗ്‌സ് എല്ലാം നടത്തുമെന്നും എല്ലാരും കോൺഫറൻസ് റൂമിലേക്ക് എത്തണമെന്നും പറഞ്ഞു വർമ്മ ഡിസൈൻസിന്റെ പ്രസന്റേഷൻ എടുത്തുകൊണ്ടു വരാൻ ഗീതികയോട് പറയണമെന്നും മഞ്ജുവിനോടായി അർജുൻ പറഞ്ഞു

എന്നിട്ട് ഗീതുവിനെ ഒരുനോട്ടം കൊണ്ടുപോലും കടാക്ഷിക്കാതെ അവൻ നടന്നു.. മഞ്ജുവും അനുവും മീറ്റിംങ്ങിന്റെ തിരക്കുകളിലേക്ക് പോയി ഗീതുവാകട്ടെ അർജുന്റെ പോക്കും നോക്കി അതെ നിൽപ്പ് തുടർന്നു അവൾപോലും അറിയാതെ അവളുടെ കണ്ണുകളിൽ നിന്നും നീർമണികൾ കവിളിണകളെ ചുംബിച്ചു നെഞ്ചിലൊളിച്ചു ആ നിമിഷം കുറച്ചുദിവസങ്ങളായി തന്റെ ഉള്ളിൽ നടക്കുന്ന സങ്കർഷങ്ങൾക്ക് ഉത്തരം തേടി ഗീതു ചിന്തയിലാണ്ടു.. എപ്പോഴും അർജുനെ കാണാനും അവന്റെ സാമിപ്യം താൻ ആഗ്രഹിക്കുന്നതും എന്തുകൊണ്ടാ ഉറങ്ങുമ്പോഴും ഉണരുമ്പോഴും തന്റെ ചിന്തകളിൽ അവൻമാത്രം വന്നു നിറയുന്നത് എന്തുകൊണ്ടാണ്..ഒരാഴ്ച അവനെ കാണാതെ തള്ളിനീക്കിയ ഓരോ ദിവസവും ഓരോ യുഗംപോലെയായിരുന്നു . ഇപ്പോൾ അർജുന്റെ ഭാഗത്തുനിന്ന് ഉണ്ടായ ചെറിയൊരു അവഗണന തന്നെ തളർത്തിയതും ഇത്രെയേറെ നോവിച്ചതും എന്തുകൊണ്ടാ മനസിലുയരുന്ന ചോദ്യങ്ങൾക്കെല്ലാം ഒടുവിലവൾ എത്തിച്ചേരേണ്ട ഉത്തരത്തിൽ ചെന്നെത്തി ഇങ്ങനെ ഒക്കെ തനിക്ക് തോന്നാൻ കാരണം ഞാൻ അർജുനെ പ്രണയിച്ചു തുടങ്ങിയതുകൊണ്ടാണ് എന്ന് അവൾ തിരിച്ചറിഞ്ഞു I'M IN LOVE WITH HIM... YES I LOVE HIM MADLY  ....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story