ഗീതാർജ്ജുനം: ഭാഗം 14

Geetharjunam

എഴുത്തുകാരി: ധ്വനി

സന്ധ്യ മയങ്ങിയ നേരം.. പ്രകാശ പൂരിതമായ ദീപങ്ങളാൽ ശോഭിച്ചു നിൽക്കുന്ന അമ്പലത്തിലെ കൽവിളക്കിന്റെ മുന്നിൽ കൈകൾ കൂപ്പി കണ്ണുകളടച്ചു പ്രാർത്ഥിക്കുകയായിരുന്നു ഗീതു.. കൈകുമ്പിളിലെ മൺചിരാതുകളിലെ തീനാളങ്ങൾ അണയാതെ പ്രകാശം എങ്ങും പരത്തുന്ന തിരക്കിലായിരുന്നു മഞ്ജുവും അനുവും ... അമ്പലത്തിലെ എല്ലാ കൽവിളക്കുകളിലും പുത്തൻ പ്രതീക്ഷയുടെ തിരിനാളങ്ങൾ തെളിഞ്ഞു മൂവരുടെയും മനസിലും.. കൈകൾ കൂപ്പി കണ്ണുകളടച്ചു ആ ദൈവിക സന്നിധിയിൽ അങ്ങനെ തന്നെ നിന്നു.. പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നു വന്ന പുതിയ അതിഥികളെ പ്രാണൻ ശരീരത്തിൽ നിന്നും വിട്ടകലുന്ന നാൾ വരെയും സ്നേഹിക്കുവാനും അവരാൽ സ്നേഹിക്കപ്പെടാനും സാധിക്കണേയെന്ന് മൂവരുടെയും മനസുകൾ മൗനമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.. തന്റെ പ്രിയപ്പെട്ടവന്റെ സാമിപ്യം തന്നെ തഴുകി തലോടുന്ന കാറ്റിനുപോലും ഉള്ളതായി തോന്നി ഗീതുവിന്‌ തന്റെ ഹൃദയമിടിപ്പ് ഉയരുന്നതും ഹൃദയതാളം തെറ്റുന്നതും അവളറിഞ്ഞു .. അവനിവിടെ ഉണ്ടെന്ന് മനസിന്റെ അടിത്തട്ടിൽ നിന്നും ആരോ മന്ത്രിക്കുംപോലെ അത് സത്യമെന്നോണം നെറ്റിത്തടത്തിൽ ഒരു നനുത്ത സ്പർശം അറിഞ്ഞതും ഗീതു കണ്ണുകൾ മെല്ലെ തുറന്നു..

ഇലചീന്തിലെ ചന്ദനം അവൾക്കായി തൊട്ടുകൊടുത്തു മുന്നിൽ ചെറുചിരിയോടെ നിക്കുന്ന അർജുനെ കണ്ടപ്പോൾ സത്യമാണോ മിഥ്യയാണോ എന്നറിയാതെ കണ്ണുകൾ മിഴിച്ചവൾ നോക്കി "കണ്ണുരുട്ടാതേടി ഉണ്ടക്കണ്ണി ഇത് ഞാൻ തന്നെയാ " കയ്യിലൊരു നുള്ളും കൊടുത്ത് അർജുൻ പറഞ്ഞതും ഗീതു ചുണ്ടുകൂർപ്പിച്ചു അവനെ നോക്കി.. " ഉണ്ടക്കണ്ണി നിങ്ങളുടെ..... മറ്റവ........ ഹോ അമ്പലത്തിനകത്ത് ആയതുകൊണ്ട് ഞാനിപ്പോൾ മറുപടി പറയുന്നില്ല ഗീതു കിറികോട്ടി പറഞ്ഞു "എന്റെ മറ്റവൾ എന്നല്ലേ നീ പറയാൻ വന്നത് അവളോട് തന്നെയാ ഞാൻ പറഞ്ഞത് " ചിരിയോടെ അർജുൻ പറഞ്ഞതും ഗീതു നാക്കുകടിച്ചു "എന്റെ കണ്ണ് ഉണ്ടകണ്ണ് ആണോ... '' ഗീതു അർജുനോടായി ചോദിച്ചു " ഞാൻ നിന്നെ നുള്ളിയതിലല്ല ആ പറഞ്ഞതിൽ ആണല്ലേ നിനക്ക് വിഷമം... എന്നാൽ കേട്ടോ ഈ കത്തി നിൽക്കുന്ന ദീപത്തിലെ ജ്വലിച്ചുനിൽക്കുന്ന അഗ്നിനാളത്തേക്കാൾ ശോഭയുണ്ട് എന്റെ പെണ്ണിന്റെ കണ്ണുകൾക്ക് " അവനിൽ നിന്നും ഉതിർന്ന വാക്കുകൾ ഗീതുവിന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ തന്നെ പതിച്ചു അതിന്റെ പ്രതിഫലനം പോലെ നാണത്താലുള്ള ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു കൈകൾ കോർത്തു അവളെയും കൊണ്ട് നടക്കാൻ ആയി തുടങ്ങിയതും അവൾ അവിടെത്തന്നെ നിന്നു ചുറ്റുംനോക്കി

"അനുവിനെയും മഞ്ജുവിനെയും അല്ലെ നോക്കുന്നെ പച്ചമുളകിനെയും കാന്താരിമുളകിനെയും തൂക്കി എടുത്തുകൊണ്ട്പോയി രണ്ടുപേർ " അർജുൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു "പച്ചമുളകും കാന്താരിമുളകുമൊ അതിപ്പൊ എവിടുന്നവന്നു..അവരൊക്കെ ആരാ "ഗീതു വിരൽവായിൽ വെച്ച് സംശയത്തോടെ ചോദിച്ചു "ഹോ അവരെന്റെ അമ്മാവന്റെ മക്കളാ.🤭🤭.. ഡി ട്യൂബ് ലൈറ്റേ അനുവിനെയും മഞ്ജുവിനെയും അവന്മാർ വിളിക്കുന്നതാ "ഗീതുവിന്റെ തലക്കിട്ടു ഒരു കൊട്ടുകൊടുത്തുകൊണ്ട് അർജുൻ അവളുടെ കൈകളിൽ കൈചേർത്തു നടന്നു കുളപ്പടവിൽ കൈകളിൽ കൈകോർത്ത് ഒരു വശത്തായി കാർത്തിയും മഞ്ജുവും മറുവശത്തു അനുവും അഭിയും ഉണ്ടായിരുന്നു... ആഹ് കപ്പിൾസ് ഇവിടെ നേരത്തെ സ്ഥാനം പിടിച്ചോ എങ്കിൽ വാ നമുക്കാ ആൽമരത്തിന്റെ ചോട്ടിൽ പോയി ഇരിക്കാം എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്.അമ്പലത്തിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. ആൽമരത്തിന്റെ ചോട്ടിലായുള്ള സിമന്റ്‌ കൊണ്ടുള്ള ഇരിപ്പടത്തിൽ അർജുൻ സ്ഥാനം ഉറപ്പിച്ചു അവന്റെ തോളിൽ ചാഞ്ഞു കൊണ്ട് ഗീതുവും " ഗീതൂട്ടി... ആർദ്രമായി അവൻ വിളിച്ചു... AVM ന്റെ അവകാശിയായ വാശിക്കാരനായ ഈ കാട്ടാളനെ മാത്രമേ നിനക്ക് പരിജയമുള്ളൂ..

പക്ഷെ ഇതിനെല്ലാം ഒത്തിരി മുൻപുള്ള ഒരു അർജുൻ ഉണ്ടായിരുന്നു.. എല്ലാവരെയും ഒരുപാട് സ്നേഹിച്ച ഒരു അർജുൻ.. അതിനെക്കുറിച്ചൊക്കെ നിനക്ക് വിശദമായി ഞാൻ പിന്നീട് പറഞ്ഞു തരാം ഇപ്പോഴത്തെ മൂഡ് അത് പറഞ്ഞു കളയാൻ തോന്നുന്നില്ല ഞാൻ ഇപ്പൊൾ ധൃതി പിടിച്ചു വന്നത് വേറൊരു കാര്യം പറയാനാ നാളെ സാറ്റർഡേ അല്ലെ നീ നാളെ റെഡി ആയി ഇരിക്കണം നമുക്കൊന്ന് ഷോപ്പിംഗ് നു പോകാം അവന്മാരും ഉണ്ടാവും മഞ്ജുവിനെയും അനുവിനെയും കൂട്ടിക്കോ വർമ്മ ഡിസൈൻസും ആയുള്ള പ്രസന്റേഷൻ അവർക്ക് ok ആയിരുന്നു അതിന്റെ പേരിൽ ഒരുപാട് അഭിനന്ദനം എന്നെ തേടിയെത്തി അത് അവതരിപ്പിച്ച എന്നേക്കാൾ അത് തയ്യാറാക്കിയ നിനക്കാ ഫുൾ ക്രെഡിറ്റും.. അതിന്റെ ഒരുപാട് വർക്കുകളിൽ ആയിരുന്നു അച്ഛൻ അത് success ആയതിന്റെ ചെറിയൊരു സെലിബ്രേഷൻ പാർട്ടി ഉണ്ട് monday... അവിടെവെച്ചു ഞാൻ അമ്മയെ നിനക്ക് പരിജയപെടുത്താം അമ്മക്ക് നിന്നെ എന്തായാലും ഇഷ്ടപെടും അമ്മവഴി അച്ഛനിലേക്ക് അതാണെന്റെ പ്ലാൻ "ആഹാ ഇന്ന് അങ്ങ് ഇഷ്ടം തുറന്ന് പറഞ്ഞതെയുള്ളൂ അപ്പോഴേക്കും കല്യാണം വരെ ഒക്കെ എത്തിയോ കൊള്ളാല്ലോ പൊന്നുമോൻ " ഗീതു താടിക്ക് കയ്യും കൊടുത്തു ഗീതു ചോദിച്ചു "ഞാൻ ഭയങ്കര ഫാസ്റ്റാ എന്റെ ഗീതുട്ടി...

പിന്നെ ഈ പൈങ്കിളി അടിച്ചു പ്രണയിച്ചു നടക്കുന്ന ഒരു കോളേജുകുമാരൻ ആവാൻ എനിക്ക് തീരെ താല്പര്യമില്ല അമ്മയുടെ മനസ്സിൽ ഇപ്പോഴേ എന്നെ പിടിച്ചു കെട്ടിക്കാൻ പ്ലാൻ ഉണ്ട് ആരെയെങ്കിലും കണ്ടുപിടിച്ചു ഒരു കുരുക്ക് ഉണ്ടാക്കും മുന്നേ നിന്റെ കാര്യം അവതരിപ്പിക്കണം പിന്നെ എന്റെ മോൾക്ക് പ്രണയിക്കണമെന്ന് നിർബന്ധമാണെങ്കിൽ നമുക്ക് കല്യാണം കഴിഞ്ഞ് പ്രണയിക്കാല്ലോ " "അതെ ഞാൻ ഇഷ്ടമാണെന്ന് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.. അതിനു മുന്നേ എന്തൊക്കെ പ്ലാന്നിംഗ്സാ?? " " എന്തിനാ തുറന്ന് പറയുന്നേ എന്നെ കാണുമ്പോൾ തിളങ്ങുന്ന പിടക്കുന്ന ഈ കണ്ണുകളിൽ.. വിറയാർന്ന ഈ അധരങ്ങൾ ഞാൻ അടുത്തുവരുമ്പോൾ ധ്രുതഗതിയിൽ ഉയരുന്ന നിന്റെ ഹൃദയമിടിപ്പ്...ഞാൻ അരികിലേക്ക് നടന്നു വരുംതോറും ചെന്നിയിൽ പൊടിയുന്ന വിയർപ്പുകണങ്ങൾ ഞാൻ നോക്കുമ്പോൾ നോക്കാതെ എനിക്ക് ചുറ്റും വലയം വെക്കുന്ന നിന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന കുസൃതി ഞാൻ ഒന്ന് അവഗണിച്ചാൽ ശുണ്ഠി പിടിച്ചു ചുണ്ടുകൂർപ്പിച്ചു കണ്ണുരുട്ടി എന്നെ നോക്കുന്ന ആ നോട്ടം ഇതൊക്കെ മതി നിന്റെ ഉള്ളിൽ എത്ര ആഴത്തിൽ ഞാൻ ഉണ്ടെന്ന് തിരിച്ചറിയാൻ ഈ കുഞ്ഞുഹൃദയം മുഴുവനും മാത്രമല്ല നിന്റെ ആത്മാവിലും ജീവനിലും ഞാൻ മാത്രമാണെന്ന് ഓരോ നിമിഷവും നീ പോലും അറിയാതെ എന്റെ കണ്മുന്നിൽ തെളിയുന്ന ഈ അടയാളങ്ങളിലൂടെ എന്റെ ഹൃദയം എന്നോട് മന്ത്രിച്ചുകൊണ്ടിരിക്കുകയാണ്..

ഒരുപാധികളും ഇല്ലാതെ അതിർവരമ്പുകൾ ഇല്ലാതെ എനിക്ക് നിന്നെ പ്രണയിക്കണം എന്നെക്കാളേറെ ഞാൻ നിന്നെ സ്നേഹിക്കുന്നു ഗീതു .. നിന്റെ ആത്മാവിനിലും ജീവനിലും തൊട്ട് എനിക്കുനിന്നെ പ്രണയിക്കണം.. അവന്റെ വാക്കുകൾക്ക് കണ്ണിൽനിന്നും ഉതിർന്നുവീണ ഒരു അശ്രുകണമാണ് മറുപടി പറഞ്ഞത് അവനെ സ്നേഹിക്കുക എന്നതിനേക്കാൾ അവനാൽ സ്നേഹിക്കപ്പെടുക എന്നതിൽ അവൾ മതിമറന്നു സന്തോഷിച്ചു അവനോട് ഒന്നുകൂടി ചേർന്നിരുന്നു അവന്റെ ഹൃദയതാളം ശ്രവിച്ചുകൊണ്ടിരുന്നു "അതേയ് ഇങ്ങനെയിരുന്നാൽ മതിയോ വീട്ടിൽ പോകാനുള്ള ഉദ്ദേശം ഒന്നുമില്ലേ " അർജുൻ അവളുടെ അടർത്തിമാറ്റികൊണ്ട് ചോദിച്ചതും പോകാം എന്നു പറഞ്ഞവൾ എഴുന്നേറ്റു കുളപ്പടവിൽ ചെന്ന് അവരെയുംകൂട്ടി പുറത്തേക്കിറങ്ങി മഞ്ജു നീ നടന്നു പോവണ്ടേ നീ ഞാൻ ബൈക്കിൽ കൊണ്ടുവിടാം കാർത്തി മഞ്ജുവിനോടായി പറഞ്ഞു "കാർത്തിയേട്ടാ നൈസ് ആയിട്ടൊരു ബൈക്ക് റൈഡ് ആണോ മോൻ ഉദേശിച്ചത്... എങ്കിൽ അത് വേണ്ടാ എന്റെ അടുത്ത് വണ്ടിയുണ്ട് രണ്ടുപേരെയും ഞാൻ തന്നെ കൊണ്ടവിട്ടോളം " അഭിയുടെയും കാർത്തിയുടെയും സകല പ്രതീക്ഷകളെയും ആസ്ഥാനത്ത് ആക്കി കൊണ്ട് ഗീതു പറഞ്ഞതും കാറ്റഴിച്ചുവിട്ട ബലൂൺ കണക്കായി അവരുടെ മുഖം അർജുനാണേൽ ഇത് കേട്ടിട്ടുണ്ട് ചിരിയോ ചിരി " ഇപ്പോഴേ ചിരിച്ചുകൊടുത്ത് പ്രോത്സാഹിപ്പിക്കണ്ട ഭാവിയിൽ ഇതുപോലെയുള്ള ഊള കോമഡിക്ക് എല്ലാം നീയിരുന്നു ചിരിക്കേണ്ടി വരും...

പിന്നെ ഈ ഗോൾ ഒരിക്കൽ ഞങ്ങളുടെ കോർട്ടിലും വരും അന്ന് ശരിയാക്കി തരാം " കാർത്തി പല്ലുകടിച്ചു അർജുന്റെ ചെവിയിലായി പറഞ്ഞു "സാരവില്ല ഞാൻ അങ്ങ് സഹിച്ചു " അവരോട് യാത്ര പറഞ്ഞുകൊണ്ട് നാളെ കാണാം എന്നു പറഞ്ഞു 6പേരും അമ്പലത്തിൽനിന്നുംപോയി മഞ്ജുവിനെയും അനുവിനെയും വീട്ടിൽകൊണ്ടുവിട്ടു ഗീതു വീട്ടിലേക്കും.. രാത്രിയിൽ അമ്പലത്തിൽ വെച്ച് അർജുനുമായി ഉണ്ടായ സുന്ദര നിമിഷങ്ങളുടെ ഓർമയിൽ തന്നെയായിരുന്നു ഗീതു.. പെട്ടെന്ന് അവളുടെ മുന്നിൽ അച്ഛന്റെയും അമ്മയുടെയും മുഖം തെളിഞ്ഞുവന്നു ഉള്ളിൽ സ്ഥാനം പിടിച്ച പുതിയ ഇഷ്ടത്തെ അവരിൽ നിന്നും മറക്കുന്നതിൽ തെല്ലു കുറ്റബോധവും അവളിൽ ഉടലെടുത്തു പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതിനു തറവാട്ടിൽ നിന്നും ഇറക്കിവിട്ടതാണ് മുത്തച്ഛൻ തന്റെ അച്ഛനെ അതിൽ പിന്നെ അച്ഛനുമായോ ജേഷ്ടനുമായോ ഒരു ബന്ധവും ഇല്ലാതെ എനിക്കും അമ്മയ്ക്കും വേണ്ടി മാത്രമാണ് അച്ഛൻ ജീവിക്കുന്നത്.. ആ അച്ഛനെ കഴിഞ്ഞിട്ടേ ഈ ലോകത്ത് തനിക്കാരുമുള്ളൂ പ്രണയത്തോടൊന്നും ഒരിക്കലും എതിർപ്പുള്ള ആളല്ല അച്ഛൻ എത്രെയും വേഗം ഇത് അച്ഛനോട് തുറന്ന് പറയണം അച്ഛൻ അറിയാത്ത ഒന്നുംവേണ്ട അച്ഛന്റെ അമ്മുട്ടിടെ ജീവിതത്തിൽ...

അർജുനോട് ഉടനെ വീട്ടിൽ വന്നു സംസാരിക്കാൻ പറയണം ഓരോന്നൊക്കെ ആലോചിച്ചു നിന്നപ്പോഴാണ് മൊബൈലിൽ അർജുന്റെ മുഖം തെളിഞ്ഞുവന്നത് അവൾ ഫോൺ എടുത്ത് കാതോരം ചേർത്തു "ഗീതുട്ടി " "മ്മ് " "എന്താടോ ശബ്ദത്തിനൊക്കെ ഇത്ര കനം വൈകിട്ട് വരെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ " "ഹേയ് ഒന്നുല്ല ഞാൻ അച്ഛനെയും അമ്മയെയും ഒക്കെ ഓർത്ത് പോയതാ " "ഹോ അതാണോ കാര്യം അവരെ ചതിക്കുന്ന പോലെ തോന്നുന്നുണ്ടോ ഒത്തിരി ദിവസം ഒന്നും വേണ്ടി വരില്ലെടോ.. ഉടനെ ഞാൻ വീട്ടിൽ വന്നു ചോദിച്ചോളാം " തന്റെ മനസ് വായിച്ചെടുത്തപോലെ അവൻ പറഞ്ഞതും അവൾക്ക് അത്ഭുതം തോന്നി തന്നെ എത്രയോളം മനസ്സിലാക്കിയിരിക്കുന്നു എന്നോർത്തു ഒരേ നിമിഷം സന്തോഷവും അവനുവേണ്ടി മാത്രം തുടിക്കുന്ന ഹൃദയത്തിലെ ഓരോ അണുവിലും അവനെ മാത്രം പ്രതിഷ്ഠിക്കുന്ന ആ നല്ല ദിവസത്തിനായി ഇനിയും കാത്തിരിക്കാൻ ആവില്ല എന്നവൾ മനസിലാക്കി.. ദീർഘ നേരത്തെ സംസാരത്തിനും പരിഭവങ്ങൾക്കും ഒടുവിൽ വരാനിരിക്കുന്ന നല്ല നാളെയെ സ്വപ്നം കണ്ടവർ നിദ്രയെ പുൽകി 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 പറഞ്ഞപോലെ പിറ്റേന്ന് അവരെല്ലാവരും ഷോപ്പിംങ്ങിനായി മാളിൽ പോയി അനു അഭിയുടെ ഒപ്പവും മഞ്ജു കാർത്തിയുടെ ഗീതുവും അർജുനും അങ്ങനെ കപ്പിൾസ് ആയി തന്നെ ഡ്രസ്സ്‌ എടുക്കാൻ ഓരോ സെക്ഷനിലേക്ക് പോയി ഡ്രെസ്സും എടുത്ത് ഫുഡ്‌കോർട്ടിൽ പോയി ഫുഡ്‌ കഴിച്ചു അവർ ബീച്ചിലേക്ക് പോയി..

നിരനിരയായി മരങ്ങൾ ഉള്ളതുകൊണ്ട് ഓരോരുത്തരും ഓരോ മരത്തിന്റെ ചുവട്ടിലെ തണലിൽ സ്ഥാനം പിടിച്ചു.കുറെ നേരം സംസാരിച്ചിരുന്നു... അബദ്ധത്തിലാണെങ്കിലും അന്ന് ഗീതു അർജുനു കൊടുത്ത പോലൊരു കിസ്സ് അനുവിൽ നിന്നും മഞ്ജുവിൽ നിന്നും സ്വന്തമാക്കാനായി ഉള്ള അടവുകൾ പയറ്റുകയായിരുന്നു അഭിയും കാർത്തിയും എങ്കിൽ എല്ലാ ശ്രമങ്ങളെയും ഒടിച്ചുമടക്കി കുപ്പിയിലാക്കി അവരെ നേരിട്ടുകൊണ്ടിരുന്നു മഞ്ജുവും അനുവും.. "കുഞ്ചു ദേ ഒരെണ്ണം എന്റെ പൊന്നു കുഞ്ചുവല്ലേ " "കാർത്തിയെട്ടാ ഇന്ന് രാവിലെ വരുന്ന വഴി പഞ്ചസാര വെള്ളത്തിൽ വല്ലതും വീണോ " "പഞ്ചസാര വെള്ളമോ?? " "ആഹ് രാവിലെമുതൽ ഈ പഞ്ചാരയടി അല്ലെ അതോണ്ട് ചോദിച്ചതാ " "ഹോ ഞാൻ ഒന്ന് റൊമാന്റിക് ആയി വന്നതായിരുന്നു തുലച്ചു " "അയ്യോ പിണങ്ങല്ലേ കാർത്തിയെട്ടാ ഞാൻ ഒരു തമാശക്ക് പറഞ്ഞതാ " "ഇല്ല ഞാൻ ഒലിപ്പീര് ആണെന്നല്ലേ പറഞ്ഞു വരുന്നത് എനിക്ക് മനസിലായി നിന്റെ വായിൽനിന്ന് ഇങ്ങനെ കേൾക്കേണ്ടി വരുമെന്ന് ഞാൻ പ്രതീക്ഷിചില്ല " അവൻ ശരിക്കും പിണങ്ങി എന്നു തോന്നിയപ്പോൾ മഞ്ജു അവന്റെ വലതുകരം എടുത്ത് പിടിച്ചു അവളുടെ ചുണ്ടുകൾ ചേർത്തു " "ശോ എന്തായാലും നീ തന്നതല്ലേ കയ്യിൽ വേണ്ടായിരുന്നു " കണ്ണിറുക്കി അവൻ പറഞ്ഞതും അവൾക്ക് കലികേറി "അപ്പോൾ ഇത് കിട്ടാൻ വേണ്ടി മനഃപൂർവം പിണങ്ങിയതാല്ലേ കൊരങ്ങാ " "ഇതൊക്കെ കാർത്തിയേട്ടന്റെ ഓരോ നമ്പർ അല്ലെ എന്റെ കുഞ്ചുസെ.. ക്ഷമി "

സമയം വല്ലാതെ വേഗത്തിൽ പോവുന്നതുപോലെ തോന്നി "ഡാ അഭി വല്ലതും നടന്നോ " കാർത്തി ഫോൺ എടുത്ത് അഭിക്ക് മെസ്സേജ് അയച്ചു "എവിടെ നടക്കാൻ മിക്കവാറും ഞാൻ തെക്ക് വടക്ക് നടക്കും.. ഞാൻ ഒന്ന് ചോദിച്ചപ്പോഴേക്കും ഇവിടെ നാണം കൊണ്ടിവൾ പൂത്തുലഞ്ഞു നിക്കുവാട... ഒന്നും പോരാഞ്ഞിട്ട് ഉമ്മവെച്ചാൽ പ്രെഗ്നന്റ് ആയാലോ എന്നാണ് ആശാത്തിയുടെ സംശയം ഞാൻ പിന്നെ ഒന്നിനും പോയില്ല " അഭിയുടെ മെസ്സേജ് കണ്ടപോഴേക്കും കാർത്തി പൊട്ടിച്ചിരിക്കാൻ തുടങ്ങി അവർ വീണ്ടും തിരകളിലേക്ക് കണ്ണ് നട്ടിരുന്നു ഗീതുവും അർജുനും കൈകൾ ചേർത്തു പിടിച്ചു കണ്ണുകളിൽ നോക്കിയിരിക്കുകയായിരുന്നു മൗനം പോലും വാചാലമായ നിമിഷം വാക്കുകൾ പോലും സ്തബ്ധമായി പോയി മൗനം കൊണ്ടും നോട്ടങ്ങൾ കൊണ്ടും വരെ അവർ പ്രണയിച്ചു.. നോട്ടങ്ങളുടെ തീവ്രതയേറുമ്പോൾ ഗീതുവിന്‌ അർജുന്റെ കണ്ണിൽ അലയടിക്കുന്ന പ്രണയത്തിന്റെ ആഴങ്ങളിൽ സ്വയം നഷ്ടപെടുംപോലെ തോന്നും അപ്പോൾ അവൾ നോട്ടം പിൻവലിക്കും രണ്ടുപേരുടെയും ചുണ്ടിൽ നാണത്താൽ ഒരു പുഞ്ചിരി വിരിയും സമയം വൈകിയപ്പോൾ എല്ലാവരും മടങ്ങാനായി തയ്യാറായി.. അഭിയും കാർത്തിയും മഞ്ജുവും അനുവും ഒരു കാറിലും അർജുനും ഗീതുവും ഒരു കാറിലും ആയിരുന്നു..

ഗീതുവിന്റെ വീടിനു മുന്നിൽ വണ്ടി നിർത്തി അർജുൻ ചുറ്റും നോക്കി പഴയകാലത്തെ തറവാട് പോലുള്ളൊരു വീടായിരുന്നു ഗീതുവിന്റെ ചെറിയൊരു ഗാർഡനും അതിനോട് ചേർന്ന ഊഞ്ഞാലും എല്ലാം വല്ലാത്തൊരു ഫീൽ അർജുൻ തന്നു... അച്ഛൻ പഴയ ട്രഡീഷണൽ വീടുകളോട് ഇപ്പോഴും കമ്പമുണ്ട് അതുകൊണ്ടാ ഇങ്ങനെ തന്നെ ഇത് പണിതിരിക്കുന്നത് "മ്മ് കൊള്ളാം വല്ലാത്തൊരു പോസിറ്റീവ് വൈബ് ഉണ്ടിവിടെ " "അകത്തേക്ക് വാ " അർജുനെ അകത്തേക്ക് കേറ്റി ജാനകിക്ക് അവളുടെ ബോസ്സ് ആണെന്ന് പറഞ്ഞു പരിജയപെടുത്തി മാളിൽ വെച്ച് കണ്ടതാണെന്നും കൊണ്ടുവിടാൻ വന്നതാണെന്നും പറഞ്ഞു ജാനകി അർജുനായി ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി അവനെ അവിടെയിരുത്തി ഗീതുവും ജാനകിക്ക് പുറകെപോയി..അവൻ മൊത്തത്തിലൊന്ന് കണ്ണോടിച്ചു ഹാളിൽ മുഴുവനും ഗീതുവിന്റെ ചെറുപ്പം മുതൽ ഉള്ള ഫോട്ടോസ് ഉണ്ടായിരുന്നു അവൻ അതുകണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി അവൻ അതോരോന്നും ഫോണിലേക്ക് പകർത്തി.. അപ്പോഴേക്കും ജാനകി അവനായി ചായ കൊണ്ടുവന്നു.. കുറച്ച്നേരം അവർ സംസാരിച്ചിരുന്നു.. അവരുടെ സംസാരത്തിൽ നിന്നുതന്നെ അവനു മനസിലായി പത്മിനിയെപോലെ തന്നെ ഒരു പാവം അമ്മായാണ് ജാനകിയെന്നും.

സമയം ഒരുപാടായെന്നു പറഞ്ഞു അർജുൻ പോകാനായി ഇറങ്ങി അച്ഛൻ വന്നു പരിജയപ്പെട്ടിട്ടു പോവാമെന്ന് പറഞ്ഞെങ്കിലും ഇനിയൊരിക്കലാവാം എന്നു പറഞ്ഞു അവൻ ഇറങ്ങി അവന്റെ കാർ പാർക്ക്‌ ചെയ്തത് മുല്ലവള്ളിയുടെ അടുത്തായിരുന്നു.. " അർജുൻ ഈ വീട്ടിലെ എന്റെ ഇഷ്ട സ്ഥലമാണിവിടം സന്തോഷം തോന്നുമ്പോഴും സങ്കടം തോന്നുമ്പോഴും ഞാൻ ഇവിടെയാണ്‌ സമയം ചിലവഴിക്കുന്നത് " പെട്ടന്ന് പടർത്തിയിരുന്ന മുല്ലവള്ളിയുടെ അകത്തേക്ക് അവൻ ഗീതുവിനെ പിടിച്ചുവലിച്ചു അത് പ്രതീക്ഷിക്കാത്തതുകൊണ്ട് ഗീതു വീഴാനായി തുടങ്ങി അപ്പോഴേക്കും അർജുൻ അവളെ ഇരുകൈകളാലും താങ്ങിനിർത്തി അവരുടെ കണ്ണുകൾ പരസ്പരം കൊരുത്തു അവന്റെ നോട്ടത്തിന്റെ തീവ്രതയേറിയതും ഗീതു വേഗം പിടഞ്ഞെഴുന്നേറ്റു അവന്റെ കരവലയത്തിൽ നിന്നും മാറി പുറത്തേയ്ക്ക് പോവാനായി തുടങ്ങിയതും അർജുൻ അവളുടെ കയ്യിൽ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു ഗീതു എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി "നിനക്ക് തരാനായി ഞാൻ ഒരു സാധനം " എന്നു പറഞ്ഞു അർജുൻ പോക്കറ്റിലെക്ക് കയ്യിട്ടു അതെന്താണെന്ന് അറിയാൻ ഗീതുവും ആകാംഷയോടെ നോക്കി ആ സമയം അർജുൻ ഗീതുവിന്റെ മുഖം കൈകുമ്പിളിൽ എടുത്ത് പെട്ടെന്ന് അവളുടെ കവിളുകളിൽ ചുണ്ടുചേർത്തു. ഗീതു കണ്ണിമചിമ്മാതെ അവനെ നോക്കി നിന്നു ...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story