ഗീതാർജ്ജുനം: ഭാഗം 15

Geetharjunam

എഴുത്തുകാരി: ധ്വനി

അർജുൻ നൽകിയ സ്നേഹ മുദ്രണത്തിൽ സ്വയം മറന്നു നിൽക്കുകയായിരുന്നു ഗീതു.. അർജുൻ തന്റെ വിരലുകൾ അവളുടെ മുന്നിൽ ഞൊടിച്ചതും ഗീതു പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു. പിന്നീട് അവന്റെ കണ്ണുകളെ നേരിടാനാവാതെ ഗീതു തലകുനിച്ചുനിന്നു അർജുന്റെ വണ്ടിയുടെ അടുത്തേയ്ക്ക് ചെന്നു അപ്പോഴും നേരെ നോക്കാതെ തലകുനിച്ചു നിൽക്കുകയായിരുന്നു ഗീതു "ഹോ ഇത്ര നാണമുള്ളയാൾ ആണോ അന്ന് എന്നെ പിടിച്ചു കിസ്സ് അടിച്ചത് അന്ന് ഇതൊന്നും ഞാൻ കണ്ടില്ലല്ലോ " പെട്ടെന്ന് അർജുൻ അത് പറഞ്ഞപ്പോഴേക്കും ഗീതു വല്ലാണ്ടായി "അത് അന്നെനിക്കൊരു അബദ്ധം പറ്റിയതല്ലേ " "ആണോ എങ്കിലേ എനിക്ക് അബദ്ധം പറ്റിയതല്ല ഞാൻ രാത്രിയിൽ വിളിക്കാം " ഗീതുവിന്റെ കവിളിൽ മെല്ലെ ഒന്ന് തട്ടി യാത്ര പറഞ്ഞു അർജുൻ കാറിലേക്ക് കേറി ഗീതു അകത്തേക്കും.. പക്ഷെ ഗീതുവിന്റെ അടുത്ത് നിന്ന് വണ്ടിയിലേക്ക് കേറിയ അർജുന്റെ നിഴൽ രൂപം കണ്ടുകൊണ്ട് മാധവൻ അവിടെ നിന്നത് അവളറിഞ്ഞില്ല ... ചിരിച്ചുകൊണ്ട് ഗീതു അകത്തേക്ക് കേറി അടുക്കളയിൽ പോയി ജാനകിയെ പിന്നിൽ നിന്നും കെട്ടിപിടിച്ചു "പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നുണ്ടോന്നൊരു സംശയം എനിക്കില്ലാതെയില്ല "ജാനകി ഗീതുവിന്റെ മനസ്സറിയാൻ എന്നപോലെ പറഞ്ഞു "ഏത് പൂച്ച " അവരുടെ സംസാരത്തിൽനിന്നും ഒന്ന് ഞെട്ടിയെങ്കിലും അത് മറച്ച് വെച്ച് ഗീതു ചോദിച്ചു

"എനിക്കേ ആണായിട്ടും പെണ്ണായിട്ടും ആകെ ഒരു പൂച്ചയെ ഉള്ളു ആ പൂച്ചേടെ കാര്യമാ പറഞ്ഞത് " ഗീതുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് ജാനകി പറഞ്ഞു അവൾ ജാനകിയുടെ മുഖത്തു നോക്കാനാവാതെ നിന്നപ്പോൾ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു ഗീതു വേഗം പോയി വാതിൽ തുറന്നു പക്ഷെ മുൻപിൽ നിൽക്കുന്ന മാധവന്റെ മുഖത്തെ ഭാവം അവൾക്ക് അപരിചിതമായിരുന്നു അദ്ദേഹം അകത്തേക്ക് കേറി ഗീതുവിനെ നോക്കി ആ നോട്ടത്തിൽ ഗീതു സ്വയം പതറിപ്പോയി "ഇപ്പോൾ ഇവിടെ വന്നിട്ട് പോയ ആ ചെറുപ്പക്കാരൻ ആരാ " പെട്ടെന്നുള്ള മാധവന്റെ ചോദ്യത്തിൽ ഒന്ന് ഞെട്ടിയെങ്കിലും "അത് എന്റെ ബോസ്സാ " എന്ന് ഒരു വിധം അവൾ പറഞ്ഞൊപ്പിച്ചു "അത്രേയുള്ളൂ അതിൽ കൂടുതൽ നിങ്ങൾ തമ്മിലൊരു ബന്ധവുമില്ലേ??? " ഒട്ടും പ്രതീക്ഷിക്കാതെ മാധവനിൽ നിന്നും കേട്ട ആ ചോദ്യത്തിൽ ഗീതു എന്ത് ചെയ്യണമെന്നറിയാതെ പതറി തെറ്റ് ചെയ്തവളെ പോലെ അവൾ സ്വയം തലതാഴ്ത്തി നിന്നു "ചോദിച്ചത് കേട്ടില്ലേ നീ "മാധവന്റെ ശബ്ദം ഉയർന്നതും ഗീതുവിന്റെ സകല നിയന്ത്രണവും വിട്ടുപോയി എത്ര നിയന്ത്രിച്ചിട്ടും കണ്ണുകൾ നിറഞ്ഞു "മാധവേട്ടാ ഇതെന്തൊക്കെയാ ഈ ചോദിക്കുന്നെ അവർ തമ്മിലെന്ത് ബന്ധം " "ജാനകി ഞാൻ നിന്നോടല്ല ചോദിച്ചത് ഗീതുവിനോടാ അവൾ പറയട്ടെ അവർ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന്.നമ്മളെ ഇവൾ ചതിക്കുവല്ലെന്ന് "

മാധവന്റെ ശബ്ദത്തിന്റെ കനം കൂടിയതും ഗീതുവിന്റെ ഭയം ഇരട്ടിച്ചു അമ്മൂട്ടി എന്നു സ്നേഹത്തോടെ വിളിച്ചിരുന്ന അച്ഛന്റെ നാവിൽ നിന്നും ഗീതു എന്നു കേട്ടതും പിന്നെ പിടിച്ചുനിൽക്കാൻ അവൾക്കായില്ല ഗീതു പൊട്ടിക്കരഞ്ഞുകൊണ്ട്‌ മാധവന്റെ നെഞ്ചിലേക്ക് വീണു "ഞാൻ തെറ്റ് ഒന്നും ചെയ്തിട്ടില്ലഛേ നിങ്ങളെ ചതിച്ചിട്ടില്ല ഉടനെ തന്നെ പറയാൻ ഇരുന്നതാ ഞാൻ അല്ലാണ്ട്.... ഇങ്ങനെയൊന്നും എന്നോട് പറയല്ലേ അച്ഛേ " വിതുമ്പികൊണ്ട് ഗീതു പറഞ്ഞു കൊണ്ടിരുന്നു.. ശബ്ദം ഇടറുകയും വാക്കുകൾ മുറിയുകയും ചെയ്തുകൊണ്ടിരുന്നു കുറേനേരം കഴിഞ്ഞിട്ടും പ്രതികരണം ഒന്നുമില്ലാതെ ഗീതു തലയുയർത്തി നോക്കിയതും മാധവന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ ഒന്നും മനസിലാവാതെ എന്താണെന്നറിയാതെ അവൾ സ്തംഭിച്ചു നിന്നു ചിരി കടിച്ചു പിടിച്ചു നിൽക്കുകയാണ് മാധവൻ "എന്റെ പൊന്നു അമ്മൂട്ടീ നിനക്ക് ഇത്ര നാളായിട്ടും അച്ഛയെ മനസിലായിട്ടില്ലേ എന്റെ മോൾടെ എന്ത് ആഗ്രഹിത്തിനാ അച്ഛൻ എതിർത്തിട്ടുള്ളത് അപ്പോൾ പിന്നെ നിനക്കൊരു പ്രണയം ഉണ്ടെന്നറിയുമ്പോൾ അച്ഛൻ ഇങ്ങനെ റിയാക്ട് ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?? പ്രണയിക്കരുതെന്ന് ഒന്നും ഞാൻ ഇതുവരെ മോളോട് പറഞ്ഞിട്ടില്ലല്ലോ.. നിനക്കുള്ളയാളെ നീ തന്നെ കണ്ടുപിടിക്കണം എന്നല്ലേ പറഞ്ഞിട്ടുള്ളത് എന്നിട്ട് ദേ ഞാൻ ഒന്ന് സ്വരം കടുപ്പിച്ചപ്പോൾ ദേ നിന്നു മോങ്ങുന്നു.. "

മാധവൻ പറഞ്ഞു നിർത്തിയതും ഗീതു കണ്ണൊക്കെ തുടച്ചു അച്ഛനെ മാന്താനും പിച്ചാനും ഒക്കെ തുടങ്ങി "പോ മിണ്ടണ്ട . അച്ഛയോട് പിണക്കവാ " "മോൾടെ ജീവിതത്തിൽ അച്ഛനറിയാത്തതായി ഒന്നുമില്ലെന്ന് അറിയാം മോൾക്ക് സമയമായി എന്നു തോന്നുമ്പോൾ പറഞ്ഞാൽ മതി അച്ഛന് അച്ഛന്റെ അമ്മുട്ടിയെ വിശ്വാസവാ മറ്റാരേക്കാളേറെ.. " അത് കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും അവളത് പ്രകടിപ്പിച്ചില്ല വീണ്ടും മുഖം വീർപ്പിച്ചു.. "ജാനൂട്ടിയെ ദേ എന്നോട് പിണക്കമാണെന്ന് ഞാൻ വാങ്ങികൊണ്ടുവന്ന ചോക്ലേറ്റ്സും ഐസ് ക്രീം ഒക്കെ ഇനി അവൾ കഴിക്കില്ലായിരിക്കും അതിങ്ങു എടുക്ക് നമുക്ക് കഴിക്കാം " "അയ്യെടാ മോനെ എന്നെ കരയിച്ചതും പോരാ എന്നിട്ട് എനിക്കതരില്ലെന്നോ.. ഇത് എന്നെ കരയിച്ചതിന്റെ കോമ്പൻസേഷൻ ആയിട്ട് ഞാൻ എടുത്തോളാം " എന്നു പറഞ്ഞു അതും തട്ടിപ്പറിച്ചു ഗീതു മുകളിലേക്ക് പോയി "ഹോ ഞാനും പേടിച്ചുപോയി ന്താ ആക്ടിങ് " " ഇത്രേംകാലം ആയില്ലേ എന്നെ കാണാൻ തുടങ്ങിയിട്ട് എന്നിട്ട് ഞാൻ അഭിനയിച്ചതാണെന്ന് നിനക്ക് മനസിലായില്ല.. അപ്പോൾ പിന്നെ എന്റെ മോളെ പറഞ്ഞിട്ട് കാര്യമില്ല.. " രാത്രിയിലെ ഫോൺ സംസാരത്തിൽ അച്ഛനും അമ്മയ്ക്കും എതിർപ്പൊന്നുമില്ലെന്ന് ഗീതു അർജുനോട് പറഞ്ഞു അവളുടെ സന്തോഷം കണ്ടപ്പോൾ അർജ്ജുന്റെയും മനസ് നിറഞ്ഞു അർജുന്റെ വീട്ടിൽ വിവരം പറഞ്ഞാൽ പിന്നെ തടസങ്ങൾ ഒന്നുമില്ലെന്ന് അവൻ പറഞ്ഞു ഒന്നാകുന്ന ആ നല്ല നിമിഷത്തെ സ്വപ്നം കണ്ടുകൊണ്ട് ആ നല്ല രാത്രിയും കടന്നു പോയി 💠💠💠💠💠💠💠💠💠💠💠💠💠💠💠💠

സെലിബ്രേഷൻ പാർട്ടിക്ക് വേണ്ടി AVM പൂർണമായും ഒരുങ്ങി കഴിഞ്ഞിരുന്നു വരുന്ന ഗസ്റ്റുകളെ എല്ലാം സ്വീകരിച്ചു ഇരുത്തുന്ന തിരക്കിലായിരുന്നു വിശ്വനാഥനും പദ്മിനിയും കാർത്തിയും അഭിയും കുറേനേരമായി എൻട്രൻസിലേക്ക് കണ്ണുംനട്ട് ഇരിക്കാൻ തുടങ്ങിയിട്ട്.. "ഈ പെണ്ണുങ്ങളെ കാണുന്നില്ലല്ലോ ഇതെവിടെ പോയികിടക്കുവാ കൃത്യനിഷ്ഠ പോരാ " കാർത്തി സഹികെട്ടു പറഞ്ഞു "അവൾമാർക്ക് അറിയില്ലല്ലോ കണ്ണിലെണ്ണയൊഴിച്ചു നമ്മളിവിടെ നിപ്പുണ്ടെന്ന് " അഭിയും പറഞ്ഞു തീർന്നതും രണ്ടുപേർക്കിട്ടും തലക്കിട്ടു ഒരു കൊട്ട്കൊട്ടി അർജുൻ പിന്നിൽ വന്നു നിന്നു "എന്താണ് രണ്ടുപേരും ഒരു അന്താരാഷ്ട്ര ചർച്ച " രണ്ടുപേരോടുമായി അഭി ചോദിച്ചു "ഡാ അവരിത് വരെ വന്നില്ല... ഞങ്ങൾ ഈ പുറകെ നടക്കുന്നത് കൊണ്ടാണോ ഇവർക്ക് ഇത്ര ജാഡ എന്നൊരു സംശയം "കാർത്തി അർജുനെ നോക്കി പറഞ്ഞു "സംശയം ഒന്നും വേണ്ടാ അതോണ്ടാ ഈ പെണ്ണുങ്ങൾക്ക് നമ്മളെ തീരെ വില ഇല്ലാത്തെ.. നിങ്ങൾ ഒന്ന് ജാഡ ഇട്ട് നോക്ക് അവർ വരുവോന്ന് അറിയാല്ലോ "അർജുൻ കാർത്തിയോടായി പറഞ്ഞു "ഓഹ് പിന്നെ ഒരു വിധത്തിലാ ഒന്ന് വളച്ചെടുത്തത് ഇനി ജാഡ ഇട്ട് എല്ലാം കൊളമാക്കാൻ ഞാൻ ഇല്ല എനിക്ക് ഒള്ള വില ഒക്കെ മതിയേ.. " "അതെ അതെ വേണമെങ്കിൽ നീ ഒന്ന് പരീക്ഷിച്ചുനോക്ക് ഗീതു പിന്നാലെ വരുവോന്ന് നോക്കാലോ? " "ശെരി ആ വെല്ലുവിളി ഞാൻ ഏറ്റെടുത്തു.. ഞാൻ ഇന്ന് അവളോട് ഇടാം ഞാൻ മിണ്ടാതെ നടക്കുമ്പോൾ വാലിനു തീ പിടിച്ചപോലെ അവളെന്റെ പുറകെ വന്നിരിക്കും "

"ആഹ് ഓക്കേ സമ്മതിച്ചു " അവർ പറഞ്ഞു തീർന്നതും ഗീതുവും കൂട്ടരും വന്നു. അനുവിനെയും മഞ്ജുവിനെയും കണ്ടതും അഭിയും കാർത്തിയും അവർക്കരുകിലേക്ക് പോയി അർജുൻ പക്ഷെ അവരെ കണ്ടതും തിരഞ്ഞു നടക്കുന്നത് കണ്ടപ്പോൾ ഗീതുവിന്‌ പെട്ടെന്ന് വല്ലാതായി കണ്ടിട്ടും കാണാത്ത മട്ടിൽ പോകുന്നതിന്റെ കാരണം അവൾക്ക് മനസിലായില്ല അഭിയും അനുവും കാർത്തിയും മഞ്ജുവും മാറിനിന്നു സംസാരിക്കാൻ തുടങ്ങി ഗീതുവിന്റെ ഒറ്റക്കുള്ള നിൽപ്പ് കണ്ടതും കാർത്തി പത്മിനിയെ കൊണ്ടുവന്നു ഗീതുവിന്‌ പരിജയപെടുത്തി "നല്ല കുട്ടിയാ ഒന്ന് നോക്കിവെച്ചോ മോൻ വല്ല മദാമ്മമാരെയും കൊണ്ടവരുന്നേനു മുന്നേ ഒരു കുരിക്കിടുന്നത് നല്ലതായിരിക്കും വേണമെങ്കിൽ എന്റെ പെങ്ങളെ കെട്ടിച്ചു തരാം." കാർത്തിയുടെ പെട്ടെന്നുള്ള പറച്ചിൽ കേട്ടതും എന്ത് പറയാണെമെന്നറിയാതെ ഗീതു വിളറി വെളുത്തു "എന്റെ മോനു വേണമെങ്കിൽ ഞാൻ നേരിട്ട് പെണ്ണ് ആലോചിച്ചോളം നിന്റെ സഹായം വേണ്ടാ കേട്ടോടാ... ഞാൻ അറിയുന്നുണ്ട് ഈയിടെ ആയിട്ടുള്ള അവന്റെ ചുറ്റികളികൾ.. അപ്പോൾ ഇതാണ് ആളല്ലേ.കൊള്ളാം അമ്മക്ക് ഇഷ്ടായിമോളെ നിന്നെ.. ഒരുപാട് "ഗീതുവിന്റെ നെറുകയിൽ തലോടി പത്മിനി പറഞ്ഞു അത് കേട്ടതും ഗീതുവിന്റെ മനസ് നിറഞ്ഞു ഒപ്പം നിന്നവരുടെയും "അപ്പോൾ മോന്റെ കാര്യം കരക്കടുപ്പിച്ചില്ലേ ഇനി ഞങ്ങളെ കൂടി പരിഗണിക്കമ്മേ ഇല്ലേൽ ഞാനും അഭിയും പുര നിറഞ്ഞു നിന്നു പോവുകയേയുള്ളു "

കാർത്തി കൈകൂപ്പി പറഞ്ഞതും പത്മിനി ചിരിച്ചു അതെല്ലാവരിലേക്കും പകർന്നു ഗീതുവിന്റെ കണ്ണുകൾ അപ്പോഴും അർജുനുവേണ്ടി പരതി അവനു മൈൻഡ് ഇല്ലെന്ന് കണ്ടതും അവൾക്കു സങ്കടവും ദേഷ്യവും ഒരുപോലെ വന്നു അവൻ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്നത് കണ്ട് കാർത്തിയുടെയും അഭിയുടെയും കൂടെ അവളും പോയി എല്ലാരും ഓരോ ഡെസേർട്ടും എടുത്ത് അവൻ നിൽക്കുന്നതിന്റെ ഓപ്പോസിറ്റ് ആയിപോയി അവരിരുന്നു "ഡി കുഞ്ചു ഇത്തവണത്തെ ഓസ്കാർ പ്രഖ്യാപിച്ചോ അറിയാവോ "ഗീതു മഞ്ജുവിനോടായി ചോദിച്ചു "എന്താണുമോളെ നിനക്ക് കിട്ടുമെന്ന് വല്ല പ്രതീക്ഷയും ഉണ്ടോ... വെറുതെയാ കേട്ടോ നീ തീരെപോരാ അല്ലെ കുഞ്ചു " ഗീതു പറഞ്ഞതുകേട്ടതും കിട്ടിയ തക്കത്തിന് കാർത്തി അവളെ വാശി കേറ്റാനായി പറഞ്ഞു അവന്റെ ഡയലോഗ് കേട്ടതും അവനെ കണ്ണുരുട്ടി കാണിച്ചു.. "എനിക്കല്ല നിങ്ങളുടെ കൂട്ടുകാരൻ ഒരു നോമിനേഷൻ കൊടുത്തിടാനാ... എന്താ ഒരു അഭിനയം ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിജിയമില്ല.. എങ്ങാനും വല്ല ഓസ്കാറും കിട്ടിയാൽ മക്കളെ കാണിച്ചു കൊടുക്കാലോ " ഗീതു അർജുനെ നോക്കി കണ്ണുരുട്ടികൊണ്ട് അവരോട് പറഞ്ഞു "ഹോ എന്തൊരു ദീർഘ വീക്ഷണം " കാർത്തി പിന്നെയും ഗീതുവിനെ ചൊറിഞ്ഞുകൊണ്ട് ഇരുന്നു " ഇനിയും ഓരോന്ന് പറഞ്ഞാൽ നിങ്ങളുടെ അന്ത്യമവളുടെ കൈകൊണ്ടാരിക്കും കെട്ടിനുമുന്നെ എന്നെ വിധവയാക്കരുത് അതോണ്ട് കുറച്ച് നീങ്ങി ഇരുന്നോ " മഞ്ജു പറഞ്ഞതിലും കാര്യം ഉണ്ടെന്ന് തോന്നിയതും കാർത്തി പയ്യെ അവിടുന്ന് സ്കൂട്ട് ആയി "അഭിയേട്ടാ ഇത് ഇങ്ങേരുടെ അമ്മാവന്റെ മോൾ വല്ലതുമാണോ " "ഏതാ ഗീതു "

"ദേ അവിടെ തിരിഞ്ഞു നിൽക്കുന്ന ഒരു പെണ്ണിനെ കണ്ടോ കുറേനേരായി നിന്ന് കുറുകുന്നു " " ആഹ് ചിലപ്പോ അവന്റെ മുറപ്പെണ്ണ് വല്ലതുമാരിക്കും " അവന്റെ മറുപടികൂടി കേട്ടപ്പോൾ ഗീതുവിന്‌ കാൽവിരൽ മുതൽ തലവരെ ദേഷ്യം അരിച്ചുകേറി അവളുടെ നോട്ടം കണ്ടതും അഭിയും പയ്യെ കാർത്തിയുടെ പുറകെ വച്ചുപിടിച്ചു "ഞാൻ ഇവിടെ ഒരുങ്ങിക്കെട്ടി വന്നിരിക്കുന്നത് ഇയാൾക്ക് കണ്ടൂടെ ഇന്നലെ വരെ കണ്ണിനു ഒരു കുഴപ്പവുമില്ലാരുന്നല്ലോ.. ഹേയ് ഒരു കുഴപ്പവുമില്ല അവളെ അടിമുടി നോക്കുന്നു ചിരിക്കുന്നു എന്തൊക്കെ പ്രഹസനമാണ് ഇപ്പോൾ എന്നെമാത്രം കണ്ണിനു പിടിക്കുന്നില്ല ഏതാണോ ഈ പുതിയ പിശാശ് ഗീതു ആരോടെന്നില്ലാതെ പറഞ്ഞു "എന്റെ ഗീതു നീ എന്തിനാ ഇങ്ങനെ ചൊടിക്കുന്നെ സർ തിരക്കിലായിരിക്കും " " ഹ്മ്മ് നിനക്കൊകെ അത് പറഞ്ഞാൽ മതി മക്കളുടെ ജോടികൾ വന്നു വാനോളം പ്രശംസിച്ചില്ലേ... അത്രെയും ഒന്നുമില്ലേലും ഒന്ന് നോക്കി ചിരിച്ചൂടെ ഇതെന്നെ കാണുമ്പോൾ മുഖം തിരിക്കുവാ ഈ മനുഷ്യൻ തന്നെയാണോ ഇന്നലെ എന്നെ പിടിച്ചു കിസ്സ് അടിച്ചത് " പറഞ്ഞുകഴിഞ്ഞപ്പോഴാ അബദ്ധം പറ്റിയെന്നു ഗീതുവിനും മനസിലായത് കയ്യിലുള്ള ഐസ്ക്രീം ഡ്രെസ്സിലേക്ക് വീണതും അവൾ അത് കഴുകാൻ ആണെന്നും പറഞ്ഞു വേഗം അവിടുന്ന് എണീറ്റുപോയി വാഷ്‌റൂമിലേക്ക് പോയി അത് കഴുകി ഇറങ്ങിയതും ഒരാളുമായി കൂട്ടിയിടിച്ചതും ഒരുമിച്ചായിരുന്നു "സോറി സോറി ഞാൻ കണ്ടില്ല "

അവൾ അയാളോടായി പറഞ്ഞു "ഹേയ് its ok " ആയാളും ഗീതുവിനോട് പറഞ്ഞു പരസപരം ഒന്ന് ചിരിച്ചു രണ്ടുപേരും പരിജയപെട്ടു വിശ്വനാഥന്റെ സുഹൃത്തിന്റെ മകൻ നീരവ് ആയിരുന്നു അത് കുറച്ച്നേരം കൊണ്ട് തന്നെ നീരവ് അവന്റെ മുഴുവൻ ഡീറ്റെയിൽസും വിളമ്പി ബോർ അടിച്ചു ഇരിക്കുകയായതുകൊണ്ട് ഗീതുവും അവനൊപ്പം കൂടി സംസാരിക്കാൻ തുടങ്ങി കുറേനേരം കഴിഞ്ഞും ഗീതുവിനെ കാണാത്തതുകൊണ്ട് അന്വേഷിച്ചു ഇറങ്ങിയ മഞ്ജുവും അനുവും കണ്ടത് ആരുടെയൊകൂടെ നടന്നുവരുന്ന ഗീതുവിനെയാണ് അവരടുത്ത് വന്നതും ഗീതു അവരെയും നീരവിനു പരിജയപെടുത്തി അവർക്കായി കൈനീട്ടിയതും അഭിയും കാർത്തിയും ചാടിവന്നു ആ കയ്യിൽ കൈചേർത്തു ഏകദേശം നീരവിന്‌ കാര്യങ്ങൾ പിടികിട്ടി അവരെല്ലാരുംകൂടി മാറിനിന്നു അവിടെ സംസാരിച്ചു കുറെ സമയം കഴിഞ്ഞും ഗീതുവിനെ കാണാത്തതും അർജുന്റെ കണ്ണുകൾ അവളെ തേടി കാർത്തിയെയും അഭിയേയും കൂടി കാണാത്തത് കൊണ്ട് അവൻ അന്വേഷിച്ചു ഇറങ്ങിയതും ഒരു വശത്തായി മാറിനിന്നു സംസാരിക്കുന്ന മഞ്ജുവിനെയും കാർത്തിയെയും അഭിയേയും അനുവിനെയും കണ്ടു പിന്നെയും ഗീതുവിനായി അവന്റെ കണ്ണുകൾ തിരഞ്ഞു മാറിനിന്നു അവൾ നീരവിനൊപ്പം നിന്ന് സംസാരിക്കുന്നതു കണ്ടതും അർജുന്റെ മനസ് അസ്വസ്ഥമായി തുടങ്ങി പിന്നീട് സെലിബ്രേഷനും പാർട്ടിയും ഒക്കെയായി ഫങ്ക്ഷൻ ആരംഭിച്ചു അർജുനോടുള്ള ദേഷ്യത്തിൽ വീണ്ടും വീണ്ടും അവൾ നീരവിനോട് സംസാരിച്ചുകൊണ്ടേയിരുന്നു സമയം പോകുംതോറും നീരവിന്റെ അവസ്ഥ വീണ്ടും മോശമായി ഒന്നും വേണ്ടായിരുന്നു എന്നുപോലും അവനു തോന്നി..

ഇത്രയുംനേരം ഒഴിവാക്കി നടന്നത് അർജുൻ ആയിരുന്നെങ്കിൽ പിന്നീട് അർജുന്റെ നോട്ടങ്ങളിൽ നിന്നു മുഖം വെട്ടിച്ചും അവനെ ഒഴിവാക്കിയും ഗീതുവും അവളുടെ വാശി തീർത്തു നീരവിന്റെയൊപ്പം ഗീതു നിന്ന് ചിരിക്കുന്നതും അവരിടപെഴുകുന്നതും കണ്ടപ്പോൾ അർജുൻ വെരുകിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി "നിന്റെ മൂട്ടിൽ തീ വല്ലതുംപിടിച്ചോ " അവന്റെ നടപ്പ് കണ്ട് കാർത്തി കളിയാക്കി ചോദിച്ചു " ഇവിടെ ആരൊക്കെയോ വാലിനു തീപിടിച്ചപോലെ നടക്കുന്നത് കാണിച്ചുതരാമെന്നൊക്കെ പറഞ്ഞിരുന്നു എന്നിട്ടിപ്പോ 🤭🤭"അഭിയും കൂടെ കൂടി "ശവത്തിൽ കുത്താതെടാ അവൾ വരേണ്ടതായിരുന്നു ഇത് ആ നീരവ് കൊളമാക്കി "അർജുൻ ദേഷ്യം അടക്കി പറഞ്ഞു "മോനെ വെല്ലുവിളികൾ ആവാം പക്ഷെ പ്രേമിക്കുന്ന പെണ്ണിനെ വാശിപിടിപ്പിച്ചുകൊണ്ട് ആവരുത്.. വാശി കേറിയാൽ ഈ പെണ്ണുങ്ങൾ എന്തൊക്കെ ചെയ്യൂന്ന് അവർക്ക് തന്നെ നിശ്ചയമില്ല " കാർത്തി അർജുന്റെ തോളിൽ തട്ടി പറഞ്ഞു " എന്റെയെടാ എന്നെ നിന്ന് ഉപദേശിക്കാതെ നീ ഒരു വഴി പറഞ്ഞു താ എനിക്കൊരു അബദ്ധം പറ്റിപ്പോയി 🤦‍♂️" " ഒരു വഴിയുമില്ല മോനെ നീ അവളോട് പറ ഞങ്ങളോട് ബെറ്റ് വെച്ച് ചെയ്തപോയതാണെന്ന്.. നുണ പറഞ്ഞാൽ അതിന്റെ പേരിൽ പിന്നെയും പ്രശ്നങ്ങൾ ഉണ്ടാവും അതിലും നല്ലത് ഉള്ളതുള്ളപോലെ പറയുന്നതാ നീ ആ ടെറസിലേക്ക് പൊയ്ക്കോ ഞാൻ ഇപ്പോൾ അവളെ അങ്ങ് പറഞ്ഞുവിടാം " കാർത്തി തിരിഞ്ഞതും എല്ലാം കേട്ട് അർജുനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി നിൽക്കുന്ന ഗീതുവിനെയാണ് ............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story