ഗീതാർജ്ജുനം: ഭാഗം 16

Geetharjunam

എഴുത്തുകാരി: ധ്വനി

"ഈശ്വരാ പെട്ട് എങ്ങോട്ടാ ഒന്ന് ഓടുന്നെ നാല് സൈഡും മതിൽ ആണല്ലോ ഏതവനാണോ ഇവിടെ മതി കൊണ്ടുവെച്ചത് ഇവിടെ ഒരു ഡോർ വെച്ചാൽ പോരാരുന്നോ " അർജുൻ ആത്മഗതം പറഞ്ഞു "കാർത്തിയേട്ടാ ഞങ്ങൾ ഇറങ്ങുവാ കുഞ്ചു അന്വേഷിക്കുന്നുണ്ട് " അത്രെയും പറഞ്ഞു അർജുനെ ഒന്ന് നോക്കുകപോലും ചെയ്യാതെ ഗീതു ഇറങ്ങിപ്പോയി "ദൈവമേ എല്ലാം കയ്യിൽനിന്നും പോയല്ലോ "എന്നു പറഞ്ഞു അർജുനെ അവൾപോയ വഴിയേ ഓടി "ഡാ അഭി ഈ വാലിന്മേൽ തീ പിടിച്ചു ഓടുന്നത് അവൻ നമുക്ക് കാണിച്ചുതരാന്ന് പറഞ്ഞില്ലേ ദേ ഇപ്പോൾ ഇവിടുന്ന് ഓടിയതാണ് അവൻ പറഞ്ഞ ആ സംഭവം "കാർത്തി അർജുനെ കളിയാക്കി അഭിയോട് പറഞ്ഞു "അതെയതെ എന്തൊക്കെ വെല്ലുവിളികൾ ആയിരുന്നു എന്നിട്ടൊടുക്കാം അവൻ തന്നെ ഓടേണ്ടി വന്നു " അഭിയും കാർത്തിയും ചെന്നപ്പോൾ അനുവും മഞ്ജുവും അവിടെ മാറി നിൽക്കുന്നത് കണ്ടു ഗീതുവിന്റെ പിന്നാലെ പോകുന്ന അർജുനെയും "ഗീതു പ്ലീസ് ഞാൻ ഒന്ന് പറയട്ടെ അവന്മാർ പറഞ്ഞപ്പോൾ " "ഒന്നും പറയണ്ട ഞാൻ കേട്ടു എല്ലാം.. ഇത്രയും നേരം ഞാൻ ഓർത്തത് എന്തേലും കാരണം ഉണ്ടാവുമെന്നാണ് " "ഡി ഞാൻ പറഞ്ഞില്ലേ ഞാൻ ഒന്ന് പിണങ്ങിയാൽ നീ പിന്നാലെ വരൂന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു അതുകൊണ്ടാ അവന്മാരോട് ഇത് പറഞ്ഞു ഒന്ന് ബെറ്റ് വെച്ചത് അല്ലാതെ ഇത് ഇത്ര കാര്യമുള്ള കാര്യമൊന്നുവല്ല " "കൊള്ളാം അപ്പോൾ ഒരു ബെറ്റ് വെച്ച് കളിക്കാൻ ഉള്ളതാണല്ലേ ഞാൻ.. എന്റെ ഫീലിംഗ്സ് നു അത്രയും വാല്യൂവേ ഉള്ളു അല്ലെ " "ഗീതു നീ കാര്യം പറഞ്ഞു പറഞ്ഞു വലുതാക്കല്ലേ.. I'm sorry നിന്റെ ഫീലിംഗ്സ് വെച്ച് കളിച്ചതൊന്നുവല്ല "

".. ബെറ്റ് വെച്ച് സമ്മതിച്ചു പക്ഷെ എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ മറ്റുള്ളവരുമായി അർജുൻ ഇടപെടുന്നത് എന്നെ hurt ചെയ്യാൻ വേണ്ടിയല്ലേ.. ഞാൻ ഒന്ന് രാഹുലേട്ടനോട് സംസാരിച്ചതിൽ എന്തൊക്കെ പ്രശ്നമായിരുന്നു... അന്ന് അർജുൻ തോന്നിയ അതെ ഫീലിംഗ്സാ മറ്റൊരാളോട് അർജുൻ ഓവർ ആയിട്ട് ഇടപെഴുകുമ്പോൾ എന്റെയുള്ളിലും..അതുംകൂടി ഓർത്താൽ കൊള്ളാം ഞാൻ പോകുവാ ലേറ്റ് ആവുന്നു" വഴിയേ പോയ അടി ഇരന്നു വാങ്ങിയപോലെയായല്ലോ ദൈവമേ എന്റെ അവസ്ഥ അർജുൻ ആരോടെന്നില്ലാതെ പറഞ്ഞു ഇനി ഒരു വഴിയേ ഉള്ളൂ അവൻ ഗീതുവിന്റെ കയ്യിൽ പിടിച്ചുവലിച്ചു അവിടെ നിന്ന മരത്തിലേക്ക് ചേർത്ത് നിർത്തി "ഞാൻ പറയുന്നത് മുഴുവനും കേൾക്കാതെ നീ എങ്ങോട്ടും പോവുന്നില്ല ഗീതു ഗായത്രി നീ വിചാരിക്കുന്നത്പോലെ എന്റെയാരുമല്ല അച്ഛന്റെ ഫ്രണ്ട് മുരളി അങ്കിളിന്റെ മക്കളാണ് നീരവും ഗായത്രിയും കുറേനാൾ കൂടി കണ്ടപ്പോൾ ആൾ എന്നെ പിടിച്ചുനിർത്തി സംസാരിച്ചതാ ആൾ നല്ല talkative ആ... നീ ഒന്ന് ക്ഷമിക്ക് വെറുതെ പ്രശ്നം വലുതാക്കല്ലേ സോറി സോറി സോറി ഇനി കാലും കൂടിയേ പിടിക്കാനുള്ളു ഒന്ന് ക്ഷെമിക്ക് മാഡം.. പ്ലീസ് " ആദ്യം കടുപ്പിച്ചു പറഞ്ഞു പതിയെ പതിയെ അർജുൻ ദയനീയമായി കെഞ്ചി പറഞ്ഞതും ഗീതു ചിരിച്ചു അമ്മയെ പരിജയപെട്ടതും കാർത്തി പറഞ്ഞ കാര്യമൊക്കെയും ഗീതു അർജുനോട് പറഞ്ഞു " അങ്ങനെ ആ കടമ്പയും കടന്നു സമാധാനം..ഇനി നീ എന്റെ സ്വന്തമാകാൻ ഒരുപാട് നാളൊന്നും വേണ്ടി വരില്ലാ ..

അർജുൻ ഗീതുവിനെ ചേർത്ത് പിടിച്ചു കുറച്ച് കഴിഞ്ഞതും പിണക്കമൊക്കെ തീർത്തു വരുന്ന ഗീതുവിനെയും അർജുനെയും ആണ് കാർത്തിയും കൂട്ടരും കാണുന്നത് നാളെ കാണാമെന്നു പറഞ്ഞു ഗീതുവിനെയും കൂട്ടരെയും അവർ വീട്ടിലേക്കയച്ചു പിറ്റേന്ന് ഓഫീസിൽ രാവിലെ തന്നെ എല്ലാരോടും കോൺഫറൻസ് ഹാളിലേക്ക് ചെല്ലാൻ പ്യൂൺ വന്നു പറഞ്ഞതനുസരിച്ചു എല്ലാരും അവിടെ ഒത്തുകൂടി 2പ്രൊജക്റ്റ്‌നു വേണ്ടി പുതിയ ട്രെയിനീസിനെ എല്ലാം രണ്ടു ടീമിലേക്ക് group ചെയ്യുകയായിരുന്നു മീറ്റിംഗ് സ്റ്റാർട്ട്‌ ചെയ്തതും "may i come in" എന്നൊരു ശബ്ദം ഡോറിന്റെ ഭാഗത്ത് നിന്ന് കേട്ടതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പോയി പക്ഷെ അവിടെ നിൽക്കുന്നയാളെ കണ്ടതും ഗീതുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നു "ഡി ഇത് ഇന്നലെ നമ്മൾ അർജുൻ സാറിന്റെ കൂടെ കണ്ടവൾ അല്ലെ.. ഇവൾ എന്താ ഇവിടെ "മഞ്ജു ഗീതുവിന്റെ ചെവിയിൽ ചോദിച്ചു "ആഹ് എനിക്കെങ്ങനെ അറിയാനാ.. നീ പോയി ചോദിക്ക് പോലിസിക്കാർക്കെന്താ ഈ വീട്ടിൽ കാര്യമെന്ന് "ഗീതു താല്പര്യം ഇല്ലാതെ പറഞ്ഞു "ഇവൾ എന്താ അവിടെ തന്നെ നിക്കുന്നെ അകത്തേക്ക് വന്നൂടെ "അനു പറഞ്ഞു "നിനക്ക് അവൾ അകത്തേക്ക് വരണമെന്നു എന്താ ഇത്ര നിർബന്ധം.... നീ പോയി ഒരു താലപ്പൊലി എടുക്കെടി നിർബന്ധമാണെങ്കിൽ " ഗീതു ദേഷ്യത്തോടെ പറഞ്ഞു "എന്റെ പൊന്നു ഗീതു ഞാൻ ഒന്നും പറഞ്ഞില്ല " അനു കൈകൂപ്പി ഹായ് ഗായൂ.. come in.. ഓഹ് all of you please meet my new PA ms gayathri murali പറഞ്ഞു നിർത്തിയതും ഗീതു തലക്ക് കൈകൊടുത്തു "ദൈവമേ ഇവൾ അപ്പോൾ എനിക്കുള്ള കുരിശു തന്നെയാലേ

" ഗീതു പറഞ്ഞു നിർത്തിയതും അനുവും മഞ്ജുവും അടക്കി ചിരിച്ചു " ഒരുപാട് കിളിക്കണ്ട ഒന്നാമതെ എനിക്ക് പ്രാന്ത് പിടിച്ചു ഇരിക്കുവാ രണ്ടിനേം ഞാൻ എടുത്ത് തോട്ടിൽ ഇടും " അത് കേട്ടതും അനുവും മഞ്ജുവും നിർത്തി.. പേടിച്ചിട്ടൊന്നുവല്ല ബുദ്ധിയില്ലാത്ത കുട്ടിയ വല്ല കൈ അബദ്ധവും കാണിച്ചാലോന്ന് ഓർത്തിട്ടാ.. അർജുൻ പുതിയ പ്രൊജക്റ്റ്‌ നെ കുറിച്ചൊരു ഇൻട്രൊഡക്ഷൻ പറഞ്ഞതിന് ശേഷം ബാക്കി കാര്യങ്ങൾ പറയാൻ ഗായത്രിയെ വിളിച്ചു ശേഷം മഞ്ജുവും ഗീതുവും അർജുനും മറ്റു രണ്ട്‍ പേരും ഒരു ടീമിലും അഭിയും അനുവും കാർത്തിയും അവരെ മേൽനോട്ടം വഹിക്കാൻ ഗായത്രിയുമായിരുന്നു.. ഇടക്കിടക്കു ഗായത്രിയുടെ നോട്ടം അർജുനിലേക്ക് പാറി വീണുകൊണ്ടിരുന്നു ഗീതുവിനെ അത് അസ്വസ്ഥയാക്കി.. ഇടക്കിടക്ക് ഡൌട്ട് ചോദിക്കാൻ അവൾ അർജുന്റെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു അവന്റെ തോളിൽ കൈ ഇട്ട് സ്വാതന്ത്ര്യത്തോടെ ഗായത്രി നിൽക്കുന്നതും ഗീതുവിന്‌ വിഷമം ഉണ്ടാക്കിക്കൊണ്ടിരുന്നു.അങ്ങനെയല്ല ഇങ്ങനെയാണ് ഗായൂ എന്നൊക്കെ അർജുൻ പറയുന്നുമുണ്ടായിരുന്നു "ഹോ അങ്ങേരുടെ ഒരു കായൂ... ഹും ഗായത്രി എന്നങ്ങു വിളിച്ചാൽ പോരെ ഒരു കായും പൂവും " ഗീതു കിറികോട്ടി മഞ്ജുവിനോട് പറഞ്ഞു "ഈ ഗായത്രി എന്ന് പേരുള്ളവരെല്ലാം നിന്റെ ശത്രുക്കളാണോ ഗീതു ഇതിപ്പോ രണ്ടാമത്തെ ഇറക്കുമതി ആണല്ലോ " "ഗായത്രിമാർക്ക് എല്ലാർക്കും കൂടി ഞാൻ വല്ല വിഷവും കൊടുക്കും ഒരു ഗായത്രി പോയപ്പോൾ ദേ അടുത്തത് "

ഗീതു മഞ്ജുവിനോടായി പിറുപിറുത്തുകൊണ്ടിരുന്നു അവളുടെ കുശുമ്പും കോപ്രായങ്ങളും അർജുൻ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു ബ്രേക്ക്‌ ടൈമിൽ ഗാർഡനോട് ചേർന്ന ഏരിയായിൽ ഗീതു നിൽക്കുന്നത് കണ്ടതും അർജുൻ അങ്ങോട്ട് ചെന്നു "ഗീതു "തോളിൽ കൈചേർത്ത് അർജുൻ വിളിച്ചു അവളുടെ കലങ്ങിയ കണ്ണുകൾ അർജുനിൽ സംശയം ധ്വനിപ്പിച്ചു " എന്താടാ എന്തുപറ്റി കണ്ണ് കലങ്ങി ഇരിക്കുന്നത് " "ഹേയ് ഒന്നുല്ലാ " അർജുന്റെ കൈതട്ടി മാറ്റി അവൾ പോകാനൊരുങ്ങി പക്ഷെ അതിനുമുന്നെ അവളുടെ കയ്യിൽ പിടിച്ചവൻ നിർത്തി "ഗീതു ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയ്യ് " " അച്ഛൻ കണ്ടുപിടിക്കുന്ന ഏതുകുട്ടിയെ വേണമെങ്കിലും വിവാഹം ചെയ്തോളാം എന്നു അർജുൻ വാക്ക് കൊടുത്തിരുന്നോ?? " പെട്ടെന്നുള്ള ഗീതുവിന്റെ ചോദ്യം കേട്ടപ്പോൾ അർജുൻ സംശയത്തോടെ അവളെ നോക്കി "നീ എന്താ അങ്ങനെ ചോദിച്ചത് " "കുറച്ചുമുന്നേ ഞാൻ വാഷ്‌റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അവിടെ ഗായത്രി ഡ്രെസ്സിൽ എന്തോ വീണത് വാഷ് ചെയ്തുകൊണ്ട് ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്നത് കണ്ടു ഫോൺ സ്‌പീക്കറിൽ ആയിരുന്നു മറ്റൊരാളുടെ സംസാരം ഒളിച്ചു നിന്ന് കേൾക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നിയില്ല ഞാൻ പോകാൻ തുടങ്ങിയതും "അർജുന്റെ കാര്യത്തിൽ ഞാൻ ഇമ്പ്രെസ്സ്ഡ് ആണ് ഡാഡി... എത്രെയും വേഗം വിശ്വൻ അങ്കിളിനോട് ഞങ്ങളുടെ കാര്യം സംസാരിക്കണം അറ്റ്ലീസ്റ്റ് ഞങ്ങളുടെ എൻഗേജ്മെന്റ് എങ്കിലും നടത്തിവെക്കാൻ ഡാഡി പറയണം "

അത് കേട്ടതും എന്റെ കാലുകൾ നിശ്ചലമായി "അത് ഓർത്തു മോൾ വിഷമിക്കേണ്ട ഞാൻ ദേ ഇപ്പോൾ വിശ്വനെ ഫോൺ വിളിച്ചു വെച്ചതേയുള്ളു ഇന്ന് തന്നെ അവൻ അർജുനോട് സംസാരിക്കും... അർജുനിലൂടെ ഡാഡിക്ക് വേറെയും ലക്ഷ്യങ്ങൾ ഉണ്ട് മോളെ എല്ലാത്തിനും തുടക്കം നിങ്ങളുടെ വിവാഹത്തിലൂടെ ആവട്ടെ " "ഓഹ് is it?? thanku so much daddy will call u later ബൈ " ഗീതു പറഞ്ഞു നിർത്തി നിറകണ്ണുകളോടെ അർജുനെ നോക്കി "പറയ്യ് ഇനിയെന്താ ഞാൻ ചെയ്യേണ്ടത്.." "ഗീതു നീ പറഞ്ഞത് സത്യമാ ഞാൻ നാട്ടിലേക്ക് വരുന്നതിനു കുറച്ച് ദിവസം മുന്നേ വിളിച്ചപ്പോൾ അച്ഛൻ സൂചിപ്പിച്ചിരുന്നു അമ്മക്ക് എന്റെ കല്യാണം ഉടനെ നടന്നു കാണണമെന്നുണ്ട് അച്ഛൻ ആലോചിക്കട്ടെയെന്ന് ആ സമയത്ത് എന്റെ മനസ്സിൽ മറ്റൊന്നുമില്ലായിരുന്നു അതുകൊണ്ടാ ഞാൻ അന്ന് അതിനു സമ്മതം മൂളിയത് പക്ഷെ ഗായത്രിയുടെ കാര്യം അച്ഛൻ എന്നോട് പറഞ്ഞതേയില്ല... അത്കഴിഞ്ഞല്ലേ ഗീതു ഞാൻ നാട്ടിൽ വന്നതും നിന്നെ കണ്ടതും ഇഷ്ടപെട്ടതും " അർജുൻ ദയനീയമായി ഗീതുവിനെ നോക്കി പറഞ്ഞു " എങ്കിലെന്തിനാ അർജുൻ എന്നെ ഈ വിഡ്ഢി വേഷം കെട്ടിച്ചത്.. ഇങ്ങനെയൊരു വാക്ക് അച്ഛന് കൊടുത്തിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഞാനോ എന്റെ സ്നേഹമോ അർജുൻ ശല്യമായി വരില്ലായിരുന്നു " അത്രമാത്രം പറഞ്ഞു ഗീതു അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ നടന്നകന്നു എന്ത് ചെയ്യണമെന്നറിയാതെ അർജുനും അമ്മയെ വിളിക്കാൻ ഫോൺ എടുത്തതും വിശ്വനാഥന്റെ കാൾ അർജുനെ തേടിയെത്തി

ഒരുനിമിഷം വിറച്ചുവെങ്കിലും അവൻ ഫോൺ എടുത്ത് കാതോരം ചേർത്തു സീറ്റിൽ എത്തി ഗീതു ആകെ അസ്വസ്ഥതയായിരുന്നു ആരെയും വേദനിപ്പിച്ചുകൊണ്ട് അവൾക്ക് ഒന്നും നേടേണ്ട എന്നവൾ തീരുമാനിച്ചു അവളുടെ മനസ് ആകെ കുലീഷിതമായിരുന്നു ഓഫീസിൽ നിന്നു എങ്ങോട്ടേലും ഒന്ന് പോണമെന്നു അവൾ അതിയായി ആഗ്രഹിച്ചു അവളുടെ ഇരുപ്പും കരഞ്ഞു കലങ്ങിയ കണ്ണുകളും കണ്ടതും അനുവും മഞ്ജുവും അഭിയോടും കാർത്തിയോടും കാര്യം പറഞ്ഞു അവരെല്ലാരും കൂടി അവൾക്ക് ചുറ്റുംകൂടി എന്താണെന്ന് ചോദിച്ചുകൊണ്ടിരുന്നു പക്ഷെ അവൾ പറയാൻ തുടങ്ങിയതും മാധവന്റെ മുഖം ഫോണിൽ തെളിഞ്ഞു "എന്താ അച്ഛാ.. ആഹ് ഓക്കേ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ... ശരി ഞാൻ ഇപ്പോൾ തന്നെ ചെയ്യാം.. ഉടനെ ഇറങ്ങാം " ഡി അച്ഛനാ വിളിച്ചേ എന്തോ അത്യാവശ്യമുണ്ട് വേഗം വരാൻ മാത്രം പറഞ്ഞു എനിക്കിപ്പോൾ തന്നെ പോകണം "എന്താ ഗീതു എന്താ പ്രശ്നം "കാർത്തി ആകുലതയോടെ ചോദിച്ചു "എനിക്കറിയില്ല കാർത്തിയെട്ടാ ഉടനെ വരാൻ മാത്രമേ പറഞ്ഞൊള്ളു " "നീ വേഗം ലീവ് ചോദിക്ക് എന്നിട്ട് പോകാൻ നോക്ക് ബാക്കിയൊക്കെ വന്നിട്ട് സംസാരിക്കാം " "ശരി "എന്നു പറഞ്ഞവൾ ഗായത്രിയുടെ അടുത്തേക്ക് ചെന്നു അച്ഛന്റെ ഓഫീസിൽ ചെന്നിട്ടും അർജുൻ ആകെ പരവശൻ ആയിരുന്നു വിശ്വനാഥൻ പറയാൻ പോകുന്നതിനെ കുറിച്ചു അറിയാമെങ്കിലും അവൻ ഒന്നും അങ്ങോട്ട് തുറന്ന് ചോദിക്കാൻ പറ്റിയില്ല ഗായത്രിയുടെ കാര്യം അവതരിപ്പിച്ചപ്പോൾ അന്ന് ആദ്യമായി വിശ്വനാഥന്റെ വാക്കിനെ എതിർത്തു അർജുൻ സംസാരിച്ചു... അവന്റെ ഇഷ്ടക്കേട് അവൻ പ്രകടിപ്പിച്ചു.

. "അച്ഛൻ ദയവ് ചെയ്തു ഈ കാര്യത്തിൽ എന്നെ നിർബന്ധിക്കരുത് എനിക്കാവില്ല അച്ഛാ please എന്നെ മനസിലാക്കണം " "മോനെ നീ നാട്ടിലെത്തും മുന്നേ എന്നെ സമ്മതമറിയിച്ചതല്ലേ പിന്നെന്ത് പറ്റി ഇപ്പോൾ അതോ ഗായത്രിയെ നിനക്ക് ഇഷ്ടമല്ലെന്ന് ഉണ്ടോ " "അച്ഛാ ആ സമയത്ത് എന്റെ മനസ്സിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ... ഞാൻ... എനിക്ക്.. വാക്കുകൾ മുഴുവിപ്പിക്കാനാവാതെ അർജുൻ പതറി പെട്ടെന്ന് വിശ്വനാഥന്റെ PA പ്രിയദർശിനി ഒരു ലെറ്ററും ആയി കടന്നുവന്നു "സാർ ഇത് പുതിയതായി ജോയിൻ ചെയ്ത ആ കുട്ടിയില്ലേ ഗീതിക മേനോൻ ആ കുട്ടിയുടെ റേസിഗ്നേഷൻ ലെറ്ററാണ് പ്രിയയിൽ നിന്നും അത് കേട്ടതും അർജുൻ ചാടി എഴുന്നേറ്റു "WHAT?? " അർജുൻ കേട്ടത് വിശ്വസിക്കാനാവാതെ ചോദിച്ചു " റേസിഗ്നേഷൻ ലെറ്റെറോ.. റിസൈൻ ചെയ്യാൻ ആരും ആവശ്യപെട്ടില്ലല്ലോ പിന്നെന്താണ് പെട്ടെന്ന് ഇങ്ങനൊരു തീരുമാനം അതും ജോയിൻ ചെയ്ത് ഒരുമാസം പോലും തികയുന്നതിനു മുൻപ് "വിശ്വനാഥൻ പ്രിയയോടായി ചോദിച്ചു "നമ്മളാരും റിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടതല്ലാ സർ ആ കുട്ടി സ്വന്തം ആയി തീരുമാനിച്ചതാണ് റിസൈൻ ചെയ്യാൻ.. ഇപ്പോൾ ഗായത്രി കൊടുത്തയച്ചതാ ഈ ലെറ്റർ കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ അർജുൻ സാറിന്റെ PA യോട് ചോദിക്കണം" അത് കേട്ടതും അർജുൻ എല്ലാം നഷ്ടപെട്ടവനെ പോലെ ചെയറിലേക്ക് ഇരുന്നു "പ്രിയ യു ക്യാൻ ഗോ നൗ " വിശ്വനാഥൻ പ്രിയയെ പറഞ്ഞയച്ചു

അയാൾ അർജുനോടായി എന്തോ ചോദിക്കാൻ വന്നതും "അച്ഛാ ഞാൻ ഇപ്പോൾ വരാം "എന്നു പറഞ്ഞവൻ വേഗം അവിടെ നിന്നുപോയി "അവൻ ഓടിച്ചെന്നു മഞ്ജുവിനോടും അനുവിനോടും ഗീതുവിനെ അന്വേഷിച്ചു.. അവളുടെ അച്ഛൻ വിളിച്ചു അതുകൊണ്ട് അവൾ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞുപോയി എന്നവർ പറഞ്ഞതും അവരൊന്നും അറിഞ്ഞിട്ടില്ല എന്നവൻ മനസിലായി "റിസൈൻ ചെയ്യുന്നതിനെ പറ്റി വല്ലതും പറഞ്ഞിരുന്നോ?? " "റിസൈൻ ചെയ്തെന്നോ ?? " കാർത്തി വിശ്വസിക്കാനാകാതെ ചോദിച്ചു രാവിലെ ഗീതു ഗായത്രിയുടെ സംസാരം കേട്ടതും അവർ തമ്മിൽ അതിനെ കുറിച്ചു പറഞ്ഞതും അച്ഛന്റെ ഓഫീസിൽ പോയതും എല്ലാം ഒറ്റ ശ്വാസത്തിൽ അർജുൻ അവരോട് പറഞ്ഞു.. "ഡാ നീ അച്ഛന് ഇങ്ങനെ ഒരു വാക്ക് കൊടുത്ത കാര്യം അവളോട് നേരത്തെ പറയാതെയിരുന്നതെന്താ?? പെട്ടെന്ന് എല്ലാം കൂടി കേട്ടപ്പോൾ അവൾ തകർന്ന് പോയി കാണും.. പക്ഷെ ഞങ്ങളോട് ആരോടും ഒരു വാക്ക് പോലും പറയാതെ അവൾ റിസൈൻ ചെയ്തത് എന്താവും അതിനെകുറിച്ചെന്തേലും അറിയണമെങ്കിൽ ഗായത്രിയോട് ചോദിക്കണം വാ അർജുൻ " "ഗായത്രി ഗീതു എന്താ റിസൈൻ ചെയ്തത്.. ഞങ്ങളോട് ആരോടും ഒരു വാക്ക് പോലും പറയാതെ അവൾ പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ എന്താ ഉണ്ടായേ " കാർത്തി ഗായത്രിയോട് ചോദിച്ചു "എനിക്കറിയില്ല കാർത്തിക് 1വീക് ലീവ് വേണമെന്ന് പറഞ്ഞാ ഗീതിക വന്നത് ജോയിൻ ചെയ്ത് ഒരു മാസം പോലും ആവുന്നതിനു മുൻപ് അത്രെയും ദിവസം ലീവ് അനുവദിക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു ലീവ് കിട്ടിയേ പറ്റുവൊള്ളൂ എന്നും അത്യാവശ്യമാണെമെന്നും ആ കുട്ടി പറഞ്ഞു "

" ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ അല്ലെങ്കിൽ എന്നോട് ഒന്ന് ഫോൺ ചെയ്തു ചോദിക്കാമായിരുന്നല്ലോ 1വീക് ലീവ് ഞാൻ കൊടുത്തെനെയല്ലോ ഉടനെ റിസൈൻ ചെയ്യേണ്ട ആവശ്യമെന്തായിരുന്നു?എന്നെ ഒന്ന് അറിയിക്കണ്ടേ ഒരാൾ റിസൈൻ ചെയ്യുമ്പോൾ ? അർജുൻ ചോദിച്ചു "ഞാൻ പറഞ്ഞതാ അർജുൻ സാറിനോട് നേരിട്ട് സംസാരിച്ചാൽ സാർ അനുവദിച്ചാൽ ലീവ് തരാമെന്ന് പക്ഷെ അതുവേണ്ട.. ലീവ് തരാൻ വേറെന്താ വേണ്ടതെന്നു എന്നോട് ചോദിച്ചു റിസൈൻ ലെറ്റർ തരുവാണേൽ ലീവ് അനുവദിക്കാം എന്നു ഞാൻ പറഞ്ഞു... തീരുമാനം മാറുവാണേൽ ഒരാഴ്ചക്കുള്ളിൽ ആ റേസിഗ്നേഷൻ പിൻവലിക്കാൻ സാധിക്കുമെന്ന് ഞാൻ പറഞ്ഞു ആരെയോ ഫോൺ വിളിച്ചു ചോദിച്ചിട്ട് അങ്ങനെ തന്നെ ചെയ്യാമെന്ന് പറഞ്ഞു... ജോലിയിൽ continue ചെയ്യണമെന്നുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ വന്നു റേസിഗ്നേഷൻ പിൻവലിക്കാമെന്നും ഞാൻ പറഞ്ഞിരുന്നു " " എന്നോടൊന്ന് പറയുകപോലും ചെയ്യാതെ പോവാൻ മാത്രം അത്രക്ക് അന്യൻ ആയി പോയോ ഗീതു ഞാൻ.. അർജുൻ ആരോടെന്നില്ലാതെ പറഞ്ഞു പുറത്തേക്ക് പോയി.. ക്യാബിനിൽ ചെന്നു ചെയറിലേക്ക് ചാരി കണ്ണുകളടച്ചു അവൻ ഇരുന്നു ഉള്ളിലെ സങ്കടത്തിന്റെ പ്രീതിഭലനം എന്നോണം കൺകോണിലൂടെ കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങി.. തോളിൽ ഒരു കരതലം അമർന്നതും കണ്ണുകളുയർത്തി അവൻ നോക്കി...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story