ഗീതാർജ്ജുനം: ഭാഗം 18

Geetharjunam

എഴുത്തുകാരി: ധ്വനി

അർജുന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഗീതു നിന്നു കുറച്ച് സമയം വേണ്ടി വന്നു എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ.. അവളുടെ കണ്ണുകൾ തന്റെ നെഞ്ചോരം പറ്റിച്ചേർന്നു കിടക്കുന്ന ആലിലത്താലിയിലേക്കും കൈകൾ നെറുകയിലെ സിന്ദൂര ചുവപ്പിലേക്കും പതിഞ്ഞു പകപ്പോടെ അവനെ നോക്കി ഇങ്ങനൊരു നീക്കം ഗീതു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. അവൾ എന്തോ ചോദിക്കാനായി തുടങ്ങും മുന്നേ അർജുൻ പറഞ്ഞു തുടങ്ങി " തെറ്റാ ചെയ്തത് അല്ലെന്ന് ഞാൻ പറയുന്നില്ല.. ഒരു ആണും പെണ്ണും പരസ്പര വിശ്വാസത്തോടെ പൂർണ സമ്മതത്തോടെയാണ് വിവാഹിതരാവേണ്ടത്.. ഈ താലി നിന്റെ കഴുത്തിലണിയിക്കുന്ന ഈ ഒരു നിമിഷത്തെ പറ്റി ഒരുപാട് സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയതാ നമ്മൾ പക്ഷെ ഇപ്പോൾ ഇത് എന്നെ കൊണ്ട് നീ ചെയ്യിച്ചതാ.. നിന്റെ ശബ്ദം ഞാനൊന്ന് കേട്ടിട് നിന്നെ ഒന്ന് കണ്ടിട്ട് എത്ര ദിവസമായെന്ന് നിനക്കറിയോ.. പോട്ടെ നീ എവിടെ ആണെന്നുപോലും അറിയാതെ ഞാൻ എത്രത്തോളം വേദനിച്ചു എന്നു നിനക്കറിയോ എത്രവട്ടം നിന്നെ ഞാൻ വിളിച്ചു ഒരു വട്ടം പോലും എന്നെ ഒന്ന് കേൾക്കാൻ പോലും നിനക്ക് തോന്നിയില്ലല്ലോ ഗീതു " അർജുൻ നിറകണ്ണുകളോടെ അവളോട് ചോദിച്ചു അതിനു ഗീതുവിന്‌ ഉത്തരമുണ്ടായിരുന്നില്ല അന്ന് തകർന്ന മനസുമായി അവിടെ നിന്നു ഇറങ്ങിയപ്പോൾ അവനെ കുറിച്ചു ചിന്തിച്ചതേയില്ല മകനെ ഒത്തിരി സ്നേഹിക്കുന്ന ആ അച്ഛന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ ആരുടേയും സന്തോഷം കെടുത്തികൊണ്ട് ഒന്നും തനിക്ക് നേടേണ്ട എന്നുതോന്നി ഉള്ളിന്റെയുള്ളിൽ ആഴത്തിൽ പതിഞ്ഞ ആ മുഖം നേരിടാൻ ആവില്ലെന്ന് തോന്നിയപ്പോളാണ് ഒഴുവാക്കിയതും മാറി നിന്നതും പക്ഷെ അത് അർജുനെ ഇത്രത്തോളം തകർത്തിട്ടുണ്ടാവുമെന്ന് ഓർത്തില്ല അവൾ തല കുനിച്ചു തന്നെ നിന്നു അർജുൻ അവളുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി

"എന്റെ പ്രാണനെ പോലെ ഞാൻ സ്നേഹിച്ചതല്ലേ പെണ്ണെ നിന്നെ എന്നിട്ട് നിനക്ക് എങ്ങനെതോന്നി എന്നെ അവഗണിക്കാൻ എന്നെ അകറ്റി നിർത്താൻ " അത് പറഞ്ഞപ്പോഴേക്കും അർജുന്റെ ശബ്ദമിടറി അവളുടെ കഴുത്തിലെ താലി അവൻ കൈകളിലെടുത്തു "ഇത്രയും ദിവസം നിന്നെ ഒന്ന് കാണാതെ നീ എവിടെയാണെന്ന് അറിയാതെ ഞാൻ അനുഭവിച്ചത്.. അത് നിനക്ക് മനസിലാവില്ല ഗീതു നീ തിരിച്ചുവരുമെന്നൊരു പ്രതീക്ഷ അപ്പോഴും എന്റെ മനസ്സിൽ ഉണ്ടായിരുന്നു കാരണം നിന്നോടുള്ള എന്റെ സ്നേഹം സത്യമായിരുന്നു എനിക്ക് എന്റെ പ്രണയത്തിൽ വിശ്വാസം ഉണ്ടായിരുന്നു.. ഉള്ളിന്റെയുള്ളിൽ അന്ന് എടുത്ത തീരുമാനമാണിത് അതിനായി ഞാൻ കരുതിയതാണ് ഈ താലി നിന്റെ വിശ്വാസം നേടാൻ ഇതിലും വലുതായി ഒന്നും എനിക്ക് ചെയ്യാനില്ലെന്ന് തോന്നി " അർജുൻ പറഞ്ഞു തീർന്നതും ഗീതുവിന്റെ മിഴികൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു അവന്റെ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും അറിഞ്ഞതിലുള്ള സന്തോഷവും അവനെ നോവിച്ചതിലുള്ള കുറ്റബോധവും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു "കരയാതെ.. ഒരുപാട് കരഞ്ഞില്ലേ ഈ ദിവസങ്ങൾ അത്രെയും.. ഇനി വേണ്ടാ ഇന്ന് മുതൽ എന്റെ ഗീതുവിന്റെ കണ്ണുകൾ നിറയാൻ പാടില്ല " ഗീതുവിന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു.. "അച്ഛനറിഞ്ഞു എല്ലാം... " പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞത് കേട്ടതും ഗീതുവിന് പരിഭ്രമം തോന്നി "പേടിക്കണ്ട.. അച്ഛന് സമ്മതമാണ്... മംഗലത്ത് വിശ്വനാഥന് എന്റെ ഇഷ്ടങ്ങളേക്കാൾ വലുതല്ലെടി ഈ ലോകത്ത് മറ്റൊന്നും.. എന്നിട്ടും ഇപ്പോൾ തന്നെ ഇത് നിന്റെ കഴുത്തിലണിയിച്ചു ഒരു സാഹസത്തിനു ഞാൻ മുതിർന്നതെന്തിനാണെന്ന് അറിയാമോ??

ആരൊക്കെ തടഞ്ഞാലും ആരൊക്കെ എതിർത്താലും നീയല്ലാതെ മറ്റാരും എന്റെ താലിയുടെ അവകാശി ആവില്ല എന്നു തെളിയിക്കാൻ അർജുന്റെ നെഞ്ചിനുള്ളിൽ മരണം വരെ ഈ മുഖം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതിന്റെ അടയാളമാണ് ഈ താലി എന്റെ പ്രണയത്തിന്റെ അടയാളം " അർജുൻ പറഞ്ഞു തീർന്നതും ഗീതു അവന്റെ നെഞ്ചിലേക്ക് കൂടുതൽ ചാഞ്ഞുനിന്ന് ഇരുകൈകൾകൊണ്ടും അവനെ പുണർന്നു അവനും അവളെ ചേർത്ത് നിർത്തി "എന്നാലും എന്തിനാ ഗീതു നീ റേസിഗ്നേഷൻ എഴുതി കൊടുത്ത് പോയത് " അർജുൻ അവളെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് തന്നെ ചോദിച്ചു "റേസിഗ്നേഷൻ എഴുതി കൊടുത്തെന്നോ അത്രവേഗം എല്ലാമിട്ടെറിഞ്ഞു പോവാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ ഒരു മാറ്റം വേണമെന്ന് തോന്നിയതുകൊണ്ട് മനസിനൊരല്പം ആശ്വാസത്തിന് വേണ്ടിയാണ് രണ്ട് ദിവസം ലീവ് എടുത്തത് അതല്ലാതെ ഞാൻ റേസിഗ്നേഷൻ കൊടുത്തിട്ടൊന്നുമില്ല.." ഗീതു പോകാനിടയായ സാഹചര്യവും അച്ഛന്റെ തറവാട്ടിലേക്കാണ് പോയതെന്നും അവനോട് പറഞ്ഞു "മ്മ് അപ്പോൾ ഇതിനിടയിൽ വേറെയും കളികൾ നടന്നിട്ടുണ്ടല്ലേ മ്മ് ഇനിയെന്താ വേണ്ടതെന്ന് എനിക്കറിയാം.. നിന്റെ ആഗ്രഹംപോലെ എല്ലാവരുടെയും അനുഗ്രഹത്തോടെയും ആശീർവാദത്തോടെയും മാത്രമേ അർജുൻ നിന്നെ സ്വന്തമാക്കി കൊണ്ടുപോവുകയുള്ളു അതിനിനി കുറച്ച് ദിവസങ്ങൾകൂടി എന്റെ ഗീതൂട്ടി കാത്തിരിക്കണം ഇപ്പോൾ നീ വാ ഞാൻ നിന്നെ വീട്ടിൽ കൊണ്ടാക്കാം...താലി ഡ്രെസ്സിനുള്ളിലേക്ക് എടുത്തിട് സിന്ദൂരം മായിക്കണ്ട മുടിവെച്ചു മറച്ചുവെക്ക് അച്ഛനോടും അമ്മയോടും തുറന്ന് പറയാതിരിക്കുന്നത് നിനക്ക് വിഷമം ഉള്ള കാര്യമാണെന്ന് എനിക്കറിയാം..

ഏതൊരു സാഹചര്യത്തിലായാലും ഇതൊന്നും പെട്ടെന്ന് അവർക്ക് അംഗീകരിക്കാനാവില്ല അതുകൊണ്ട് നീ ഒന്നുകൂടി ആലോചിച്ചു പറഞ്ഞാൽ മതി.." അവളുടെ സങ്കടങ്ങൾ ഒക്കെയും തീർത്ത ശേഷമാണ് അവർ മടങ്ങിയത് ഗീതുവിനെ വീട്ടിൽ കൊണ്ടാക്കി അർജുൻ ഓഫീസിലേക്ക് ചെന്നു "അർജുൻ നീ ഇതെവിടെയായിരുന്നു ഗീതു വന്നതറിഞ്ഞു ഓടി വന്നപ്പോഴേക്കും നീ അവളെയും കൊണ്ടുപോയി കഴിഞ്ഞിരുന്നു എങ്ങോട്ടാടാ പോയത് " കാർത്തിയും അഭിയും അർജുനോട് ചോദിച്ചു "ഒക്കെ പറയാടാ അതിനുമുന്നെ എനിക്കൊരാളെ കാണണം " എന്നു പറഞ്ഞു അർജുൻ ഗായത്രിയുടെ അടുത്തേക്ക് പോയി അവനുപിന്നാലെ അവരും.. ഗായത്രിയുടെ ക്യാബിന്റെ ഡോർ തുറന്ന് അവൻ അകത്തേക്ക് കയറി "yes daddy ഇതുവരെ എല്ലാം perfect ആണ് അന്ന് അർജുനും ഗീതുവും സംസാരിക്കുന്നത് കേട്ടപ്പോൾ മുതൽ എന്റെയുള്ളിൽ കനലെരിഞ്ഞു തുടങ്ങിയതാ തക്ക സമയത്തിനാണ് അവൾ ലീവ് ചോദിച്ചുകൊണ്ട് വന്നത് കമ്പനിയുടെ റൂൾസ്‌ ആൻഡ് റെഗുലേഷൻസ് ഒക്കെ പറഞ്ഞു ഞാൻ ലീവ് അനുവദിച്ചില്ല... മാറിനിന്നു അവൾ സംസാരിക്കുന്ന സമയത്ത് എനിക്ക് ഡാഡിയെ വിളിക്കാൻ തോന്നിയത് ഭാഗ്യം.. അതുകൊണ്ടാ ഡാഡിയുടെ ഐഡിയ ഒന്ന് try ചെയ്തത്..... ഇനി അവളെ ജോലിയിൽ നിന്നും ഫയർ ചെയ്‌തെന്ന് അറിയിച്ചാൽ ഗീതു എന്ന ആ കടമ്പ കടന്നുകിട്ടും അവൾ ഇങ്ങോട്ട് വരുന്നതിനു മുന്നേ അതറിയിക്കണം.അതോടെ ആ ചാപ്റ്റർ ക്ലോസ്ഡ്.. . yes ഡാഡി ആ പേപ്പേഴ്സ് ഒക്കെ ഞാൻ എടുത്തു വെച്ചിട്ടുണ്ട്.. ഓക്കേ ഡാഡി ഞാൻ ഒന്ന് അർജുന്റെ അടുത്തേക്ക് ചെല്ലട്ടെ ഓക്കേ ബൈ " ഫോൺ കട്ട്‌ ചെയ്ത് ചെയറിൽ നിന്നു തിരിഞ്ഞതും കൈകെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്ന അർജുനെയാണ് ഗായത്രി കാണുന്നത് ഒരു നിമിഷം അവൾ ഞെട്ടിത്തരിച്ചു താൻ പറഞ്ഞതെല്ലാം അവൻ കേട്ടുകാണുമോ എന്നോർത്തു അവൾക്ക് വല്ലാത്ത പേടിതോന്നി എങ്കിലും അത് മറച്ചു വെച്ച് അവൾ എഴുന്നേറ്റു

"ഞാൻ അങ്ങോട്ട് വരാൻ തുടങ്ങുകയായിരുന്നു " അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു "ഓഹ് ഭവതിയെ ബുദ്ധിമുട്ടിക്കേണ്ട എന്നോർത്താണ് ഞാൻ ഇങ്ങോട്ട് വന്നത് " അവന്റെ പരിഹാസം കലർന്ന മറുപടിയിൽ ഒന്നുകൂടി ഭയം തോന്നിയെങ്കിലും ഗായത്രി വിദഗ്ധമായത് മറച്ചു അവൾ എന്തോ പറയാൻ തുനിഞ്ഞതും അർജുൻ കയ്യുയർത്തി തടഞ്ഞു "ഒരു 5മിനിറ്റ് മുന്നേ ഇങ്ങോട്ട് വരാൻ തോന്നിയത് നന്നായി അതുകൊണ്ട് നീ ചെയ്തുകൂട്ടിയതെല്ലാം നിന്റെ നാവിൽ നിന്നു തന്നെ കേൾക്കാൻ സാധിച്ചു.. ഗീതുവിനെകൊണ്ട് ലീവിന് വേണ്ടി പേപ്പർ സൈൻ ചെയ്ത് മേടിച്ചിട്ട് ആ പേപ്പേഴ്‌സിൽ നീ അവളുടെ റേസിഗ്നേഷൻ എഴുതി ചേർത്തു കൊള്ളാം well പ്ലാൻഡ് അതും പറഞ്ഞു അർജുൻ കൈകൊട്ടി.. നിങ്ങളുടെ പ്ലാൻ പോലെ നടന്നാൽ ഇനിയൊരിക്കലും ഗീതു എന്റെ അരികിലേക്ക് വരില്ലെന്ന് കരുതിയല്ലേ പക്ഷെ ഡാഡിക്കും മോൾക്കും തെറ്റി എന്റെ പ്രാണനിൽ അലിഞ്ഞു ചേർന്ന പ്രണയമാണവൾ എത്രെയൊക്കെ അകറ്റാൻ നോക്കിയാലും എന്റെ അടുക്കലേക്ക് തന്നെ തിരിച്ചുവരുമെന്ന് എനിക്കുറപ്പുള്ള പ്രണയം നിന്നെ പോലെ ഒരാളുടെ പണത്തിന്റെയും പ്രശസ്തിയെയും മോഹിച്ചു സ്നേഹിക്കുന്നവർക്കൊന്നും അതിന്റെ വില മനസിലാവില്ല.. അത് മനസിലാവണമെങ്കിൽ നല്ലൊരു സംസ്കാരത്തിൽ വളരണം കാശ് മാത്രമാണ് ജീവിതം എന്നു കരുതി നടക്കുന്ന ചതി മാത്രം അറിയാവുന്ന ഒരു അച്ഛനും അമ്മക്കും ജനിച്ച നിനക്കൊന്നും അത് മനസിലായെന്ന് വരില്ലാ അങ്ങനെയൊരു സ്നേഹം കൊടുക്കാനും അത് കിട്ടാനും അനുഭവിക്കാനുമൊക്കെ അറ്റ്ലീസ്റ്റ് നല്ലൊരു മനസെങ്കിലും വേണം..

അതില്ലാത്തതിന്റെ കുഴപ്പമാ അർജുൻ പറഞ്ഞതോരോന്നും ഗായത്രിയുടെ ഉള്ളിൽ ദേഷ്യവും വാശിയും സൃഷ്ടിച്ചു "അർജുൻ നീ ഇങ്ങനെ സംസാരിച്ചു നിൽക്കാതെ പറഞ്ഞു വിടെടാ ഇവളെ.. ഇങ്ങനെയൊരുത്തിയെ എന്ത് വിശ്വസിച്ച ഇനിയും ഇവിടെ തുടരാൻ അനുവദിക്കുന്നത് " കാർത്തി അമർഷത്തോടെ അവളെ നോക്കി പറഞ്ഞു.. ഇത്രയും ദിവസത്തെ അർജുന്റെ അവസ്ഥ ആരെക്കാളും അടുത്തറിഞ്ഞത് കാർത്തിയായിരുന്നു അതുകൊണ്ട് തന്നെ അതിനുകാരണമായ ഗായത്രിയോട് അവനു അത്രെയേറെ ദേഷ്യവും വെറുപ്പും തോന്നി "ഇവളെ ഇവിടുന്ന് പറഞ്ഞുവിടുന്നത് വളരെ ചെറിയ ഒരു ശിക്ഷയാണ് കാർത്തി.... എനിക്ക് വേണ്ടി എന്നെ സ്വന്തമാക്കാനല്ലേ നീയും നിന്റെ ഡാഡിയും ഇത്രയും തറ വേല കാണിച്ചത് എങ്കിൽ നീ കേട്ടോ നീ കള്ളത്തരം കാണിച്ചു ഇവിടെ നിന്നും പുറത്താക്കിയ ഗീതിക മേനോനെ എന്റെ പേരുകൊത്തിയ താലി കഴുത്തിൽ അണിയിച്ചു ഞാൻ ഇന്ന് വിവാഹം കഴിച്ചു.. എന്റെ ജീവന്റെ പതിയാക്കി താലിയുടെ അവകാശി ആക്കി mrs ഗീതിക അർജുൻ ആക്കിയിട്ടുണ്ട് ഇതിലും വലിയൊരു തിരിച്ചടി നിനക്ക് തരാനില്ല... പിന്നെ ഇവൻ പറഞ്ഞപോലെ നിന്നെ ഇവിടെ നിന്ന് പറഞ്ഞു വിടുന്നതിലും, ആത്മാഭിമാനം അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ നീ ഇവിടെ നിന്ന് ഇറങ്ങി പോകുമെന്ന് ഞാൻ കരുതുന്നു " അത്രെയും പറഞ്ഞു അവൾക്കൊരു കൂർത്ത നോട്ടവും സമ്മാനിച്ച് അർജുൻ അവിടെ നിന്ന് ഇറങ്ങി പിന്നാലെ അഭിയും കൂട്ടരും പക്ഷെ കാർത്തി അവിടെ തന്നെ നിന്നു ഗായത്രിയോട് രണ്ടെണ്ണം പറയണമെന്ന് അവനുതോന്നി ക്യാബിൻ പുറത്തിറങ്ങി അർജുൻ പോവാൻ തുടങ്ങിയതും "മണവാളൻ അവിടെ നിക്ക് " അഭി കേറി വട്ടം നിന്നു കൊണ്ട് പറഞ്ഞു "എന്തോന്നെടാ " അർജുൻ മുഖം കൊടുക്കാതെ പോവാനായി ഒരുങ്ങി "നിക്കെടാ അവിടെ...

ഇന്നലെ വരെ നിരാശ കാമുകനെ പോലെ പട്ടി മോങ്ങുന്നപോലെ നിന്ന് മോങ്ങിയവനാ.. ഇപ്പോൾ കണ്ടില്ലേ എന്താ ഒരു ചിരി മുഖത്തൊക്കെ എന്താ ഒരു രക്തപ്രസാദം" കാർത്തിയും ഇറങ്ങിവന്നു അർജുനെ തടഞ്ഞു "നിനക്ക് എന്തായിരുന്നു അകത്തു പരിപാടി " അർജുൻ വിഷയം മാറ്റാനായി പറഞ്ഞു " എന്റെ വക രണ്ടെണ്ണം കൂടി അവളോട് പറയണമെന്ന് തോന്നി അതുകൊണ്ടാ ... ആഹ് അതുവിട് നീ വിഷയം മാറ്റാതെ കാര്യം പറ എന്തൊക്കെയാ നീ അകത്തുവന്നു പറഞ്ഞത് അവളെ ജീവന്റെ പാതിയാക്കിയെന്നോ?? നീ ആരുവാ പരമശിവനോ?? " കാർത്തി അർജുനെ അടിമുടി നോക്കി ചോദിച്ചു വേറെ വഴി ഇല്ലാത്തത് കൊണ്ട് സംഭവിച്ചത് അത്രയും അർജുൻ എല്ലാവരോടും പറഞ്ഞു "അമ്പടാ കള്ളാ അപ്പോൾ ആരും അറിയാണ്ട് ഒരു വാക്ക് പോലും പറയാണ്ട് നീ പോയി കെട്ടിയല്ലേ.. എന്തൊക്കെ സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയതാ നിന്റെ കല്യാണത്തെ പറ്റി എന്നിട്ടെന്റെ പെങ്ങൾ എവിടെ? " കാർത്തി നിരാശയോടെ ചോദിച്ചു "ഡാ നീ വിചാരിക്കുന്നപോലെ അവളെ കെട്ടി ഞാൻ കൂടെ കൂട്ടിയിട്ടൊന്നുമില്ല എല്ലാവരുടെയും സമ്മതത്തോടുകൂടി മാത്രമേ ഞാൻ അവളെ കൂടെ കൂട്ടൂ അത് ഞാൻ അവൾക്ക് കൊടുത്ത വാക്കാ പിന്നെ ഇപ്പോൾ താലി കെട്ടിയത് അവളുടെ ഒരു ഉറപ്പിനുവേണ്ടിയാ അവളെ വേണ്ടെന്ന് വെച്ച് ഞാൻ എവിടെയും പോവില്ലെന്നൊരു ഉറപ്പിന്.. ഇനി അധികം വൈകാതെ എല്ലാരേയും അറിയിച്ചുകൊണ്ട് officially വിവാഹം നടത്തിയേക്കാം എന്താ പോരെ?? അതുവരെ നിന്റെ പെങ്ങൾ വീട്ടിൽ തന്നെ നിൽക്കട്ടെ എന്നുവെച്ചു " അർജുൻ കാർത്തിയുടെ തോളിലൂടെ കയ്യിട്ടു പറഞ്ഞു അർജുന്റെ aa തീരുമാനത്തിൽ അഭിക്കും അനുവിനും മഞ്ജുവിനും എല്ലാവർക്കും സന്തോഷമായിരുന്നു 💠💠💠💠💠💠💠💠💠💠💠💠💠💠💠💠

രാത്രിയിൽ അർജുൻ കെട്ടിയ താലി കയ്യിലെടുത്തു ജീവിതത്തിലെ ഏറ്റവും മനോഹരമായ aa നിമിഷത്തിന്റെ ഓർമകളിൽ ഇരിക്കുകയായിരുന്നു ഗീതു... തന്റെ പ്രണയത്തെ താലിചാർത്തി സ്വന്തമാക്കിയ ആ നിമിഷത്തിന്റെ ഓർമയിലായിരുന്നു അർജുന്റെ മനസും അവൻ ഫോൺ എടുത്തതും കാർത്തിയുടെ ഒരു മെസ്സേജ് വാട്സാപ്പിൽ വന്നുകിടക്കുന്നത് കണ്ടു എടുത്തുനോക്കിയപ്പോൾ ഒരു റീത്ത് അർജുൻ കണ്ണുമിഴിച്ചു കാർത്തിയുടെ നമ്പർ ഡയലോഗ് ചെയ്തു " ഡാ എന്തോന്നെടാ റീത്ത് വെക്കാൻ ഞാൻ എന്താടാ ഡെഡ് ബോഡിയോ " അർജുൻ അൽപ്പം സ്വരം കടുപ്പിച്ചു കാർത്തിയോട് ചോദിച്ചു " ഇത് അതിനു വേണ്ടിയുള്ള റീത്ത് അല്ലളിയാ എന്തൊക്കെയായാലും ഇന്ന് നിന്റെ first night അല്ലെ നടക്കാതെ പോയ aa അസുലഭ നിമിഷങ്ങളുടെ ചിരകാല സ്മരണക്കായുള്ള എന്റെ സ്മാരകം ആയിട്ട് ഇരുന്നോട്ടെ ആ റീത്ത് " കാർത്തിയുടെ സംസാരം കേട്ടതും അർജുൻ ചിരിയാണ് വന്നത് പ്രതീക്ഷിക്കാത്ത പ്രതികരണം കേട്ടതും കാർത്തിക്ക് സംശയം തോന്നി രണ്ട് തെറിയെങ്കിലും പ്രതീക്ഷിച്ചിരുന്നു " കല്യാണം കഴിഞ്ഞപ്പോഴേക്കും നിന്റെ പിരി വല്ലോം ഇളകിയോ നീ എന്തിനാ ചിരിക്കൂന്നേ " "അല്ലേടാ ഇന്ന് എന്റെ first night ആണെന്നുള്ള കാര്യം നീ പറഞ്ഞപോഴാ ഓർത്തത് " "ഹോ അപ്പോൾ അതിന്റെ ഇളക്കമാണ്... സാരമില്ലെടാ നടക്കാതെ പോകുന്ന നിന്റെ first night ന് എന്റെ എല്ലാ വിധ ആശംസകളും " "വെച്ചിട്ട് പോടാ ഞാൻ അവളെ ഒന്ന് വിളിക്കട്ടെ ഫോണിലൂടെയെങ്കിലും ഞങ്ങൾ ഒന്ന് first night ആഘോഷിക്കട്ടെ " "ഹോ ഇപ്പോൾ ഫോണിലൂടെയും ഇതൊക്കെ പറ്റുവോ ടെക്നോലോജിടെ ഒക്കെ ഒരു പോക്കേ?? " "കാർത്തി നീ മണ്ടനാണോ അതോ അഭിനയിക്കുവാണോ...

നിന്നെ പറഞ്ഞിട്ട് കാര്യമില്ലെടാ മാനുഫാക്ചറിങ് ഡിഫെക്ട് " കാർത്തിയുമായുള്ള സംസാരത്തിനു ശേഷം അർജുൻ ഗീതുവിനെ വിളിച്ചു.. വാക്കുകൾ കൊണ്ടും മൗനം കൊണ്ടും അവർ സല്ലപിച്ചു തമ്മിൽ കാണാൻ ആയി രണ്ടുപേരുടെയും ഉള്ളം തുടികൊട്ടി അർജുൻ മതിൽ ചാടുന്നതിനെ പറ്റി വരെ ചിന്തിച്ചു എങ്കിലും ഗീതുവിന്റെ വാക്കുകൾ അർജുനെ തടഞ്ഞു ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞുവീണു അവരുടെ പ്രണയം കൂടുതൽ ശക്തിയാർജ്ജിച്ചു ആർക്കും അകറ്റാൻ ആവാത്ത വിധം കൂടുതൽ ദൃഢമായി കൊണ്ടിരുന്നു.. വിവാഹം പെട്ടെന്ന് തന്നെ വേണമെന്നുള്ള അർജുന്റെ നിർബന്ധത്തിൽ വിശ്വനാഥനും പത്മിനിയും ഗീതുവിന്റെ വീട്ടിൽ ചെന്നു കാര്യങ്ങൾ സംസാരിച്ചുറപ്പിച്ചു.. മകളെ സുരക്ഷിതമായ കയ്യിൽ ഏൽപ്പിക്കണം എന്നുള്ള അതിയായ ആഗ്രഹം നിറവേറുന്നതിൽ മാധവന്റെയും ജാനകിയുടെയും സന്തോഷം ഇരട്ടിച്ചു..ഇരുകുടുംബങ്ങളിലും സന്തോഷം നിറഞ്ഞു.. നല്ലൊരു മുഹൂർത്തത്തിൽ ഇരുവരുടെയും പേരുകൊത്തിയ മോതിരങ്ങൾ കൈ മാറി വിവാഹ നിശ്ചയം നടത്തി തറവാട്ടിലുള്ളവരുമായുള്ള ബന്ധം കൂടുതൽ ദൃഡമായതും മാധവൻ കൂടുതൽ സമയവും അവിടെ നിൽക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായി അതുകൊണ്ടുതന്നെ നിശ്ചയത്തിൽ മാധവൻ പങ്കെടുക്കാൻ കഴിയാതെ പോയതിൽ ഗീതുവിന്‌ വല്ലാത്തൊരു വേദനയുണ്ടാക്കി എങ്കിലും അച്ഛനോളം തന്നെ അവളെ സ്നേഹിക്കുന്ന വിശ്വനാഥന്റെ സ്നേഹം ആ വിടവ് നികത്താൻ പോന്നതായിരുന്നു ഇടക്കൊരു ദിവസം അർജുൻ ബിസിനസ്‌ മീറ്റിനായി ബാംഗ്ലൂർക്ക് പോയി കാണാതെയിരിക്കുന്ന ഓരോ നിമിഷവും അവരുടെ ഉള്ളിലെ സ്നേഹം പതിന്മടങ്ങായി വർധിച്ചു അങ്ങനെ നാടാകെ സാക്ഷിയാക്കി ഗീതുവിനെ സ്വന്തമാക്കുന്ന ആ നല്ല ദിവസത്തിനായി ഇരുഹൃദയങ്ങളും കാത്തിരുന്നു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story