ഗീതാർജ്ജുനം: ഭാഗം 19

Geetharjunam

എഴുത്തുകാരി: ധ്വനി

(18 ഭാഗങ്ങൾ നമ്മൾ കടന്നു വിവാഹത്തിനായി മണ്ഡപത്തിലേക്ക് പോകും വഴിയുള്ള ഓർമ്മകൾ ആയിരുന്നു നമ്മൾ കടന്നുവന്ന ഭാഗങ്ങൾ അത്രയും മർന്നുപോയവരെ ഒന്ന് ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് ഇതെഴുതിയത് )

ഗീതു.... ആരുടെയോ ശബ്ദമാണ് ഗീതുവിനെ ഓർമകളിൽ നിന്നും ഉണർത്തിയത്.. എല്ലാം എത്രവേഗമാണ് ഇത്രയും ശക്തമായ ഒരു പ്രണയം തന്റെ ജീവിതത്തിൽ ഉണ്ടാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല അത് ഇത്രപെട്ടെന്ന് ഒരു വിവാഹം അതും പ്രതീക്ഷിച്ചിരുന്നില്ല.. തന്റെ പ്രിയപെട്ടവനെ കാണാൻ ആയി ഗീതുവിന്റെ ഉള്ളം തുടികൊട്ടി അർജുന്റെ ഓർമ്മകൾ അവളെ വന്നു പൊതിഞ്ഞു അവനെ കുറിച്ചോർക്കുന്ന നിമിഷത്തിൽ തന്നെ തന്റെ ഹൃദയതാളം പോലും മാറി മറിയുന്നു ചെക്കനും കൂട്ടരും എത്തി എന്നുള്ള ശബ്ദമാണ് അർജുനെ കുറിച്ചുള്ള ചിന്തകളിൽ നിന്നും അവളെ ഉണർത്തിയത് വധുവിനിരിക്കാനുള്ള റൂമിൽ മഞ്ജുവിനോടും അനുവിനോടുമൊപ്പം ഇരിക്കുകയായിരുന്നു ഗീതു.. ജനൽ പാളിയുടെ ഓരം പോയി നിന്നു ആകാംഷയോടെ തുടിക്കുന്ന ഹൃദയത്തോടെ അവൾ കണ്ണുകൾ പായിച്ചു അവന്റെ കാറിനു ചുറ്റും ആളുകൾ തിക്കും തിരക്കും ഉണ്ടാക്കിക്കൊണ്ടിരുന്നു അതുകൊണ്ട് തന്നെ അർജുനെ കാണാൻ സാധിച്ചില്ല "ഇവരൊക്കെ എന്തിനാ ഇങ്ങനെ ബഹളം കൂട്ടുന്നത് എന്നെയല്ലേ ഇങ്ങേരു കെട്ടാൻ പോകുന്നെ ഇവരുടെ ഒക്കെ ആക്രാന്തം കണ്ടാൽ തോന്നും ഇവരെയെല്ലാം ആ മനുഷ്യൻ ഒരുമിച്ച് കെട്ടാൻ പോകുവാന്ന് ശോ ഒന്ന് കാണാൻ കൂടി പറ്റുന്നില്ലാലോ? " ഗീതു പരിഭവം പറഞ്ഞു "എന്റെ ഗീതു കുറച്ചുകൂടി ഒന്ന് ക്ഷമിക്ക്..നിന്നെ കെട്ടാൻ ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ നീ എന്നുമുതലാടി ഇങ്ങനെയൊരു പ്രേമരോഗിയായത്

" ഗീതുവിന്റെ പരാക്രമണങ്ങളൊക്കെ കണ്ടു അനു ചോദിച്ചു അവളെ നോക്കി കിറികോട്ടി അവൾ വീണ്ടും നോക്കി കാർത്തി പച്ച കുർത്തയിലും പച്ച കരയുള്ള മുണ്ടിലും മിനുങ്ങി, അഭിയാണേൽ നീല കുർത്തിയിലും നിൽക്കുന്നത് കണ്ടു ഒരു ചിരിയോടെ അവൾ തിരിഞ്ഞുനോക്കി അതെ കളറിലുള്ള ധാവണിയിൽ തന്നെ അണിഞ്ഞൊരുങ്ങി നിൽപ്പുണ്ട് അനുവും മഞ്ജുവും "പ്ലാനിങ് ആയിരുന്നല്ലേ?? " അവൾ അവരോടായി ചോദിച്ചു "ഞങ്ങളുടെ ചേർച്ച കണ്ടിട്ടെങ്കിലും വീട്ടുകാർക്ക് എന്തേലും സംശയം തോന്നട്ടെ അങ്ങനെയേലും കെട്ടിക്കട്ടെ എന്ന് ഓർത്തിട്ടാ " മഞ്ജു നാണത്തോടെ പറഞ്ഞു "കാർത്തിയേട്ടന്റെ ഐഡിയയാ?? എങ്ങനെയുണ്ട്? " അനുവും പറഞ്ഞു "ആഹ് ബെസ്റ്റ് ഐഡിയ കൊണ്ടുപോയി ഉപ്പിലിട്ട് വെക്ക് എത്രയും വേഗം വന്നു വീട്ടിൽ സംസാരിക്കാൻ പറയ്യ് അല്ലേൽ ഇങ്ങനെ ചേർച്ച നോക്കി നടക്കാൻ മാത്രമേ പറ്റൂ " ഗീതു ഗൗരവത്തോടെ പറഞ്ഞു "ഇതിപ്പോൾ ഞങ്ങൾ അങ്ങോട്ട് പോയി ആണ് ചോദിക്കണ്ട ഗതികേടാടി.. അതെങ്ങനെയാ ആ കാർക്കോടകന്മാർക്ക് അതിനുള്ള ഗട്സ് ഇല്ല പിന്നെന്ത് ചെയ്യാനാ " മഞ്ജുവും അനുവും ഒരുമിച്ചു നിരാശയോടെ പറഞ്ഞു നോക്കിയതും കണ്ണുമിഴിച്ചു നിക്കുന്ന ഗീതുവിനെയാണ് കണ്ടത് അവളുടെ കണ്ണുകളെ പിന്തുടർന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അവരെ തന്നെ നോക്കി കയ്യ് മാറിൽ പിണച്ചു കെട്ടി അവരെ തന്നെ നോക്കി നിൽക്കുന്ന അഭിയേയും കാർത്തിയെയും

"ഞങ്ങൾ കാർക്കോടകന്മാരാണല്ലേടി നിന്റെ ഒക്കെ കഴുത്തിൽ ഒരു കുരുക്കിട്ടോട്ടെ കാണിച്ചു തരാം " കാർത്തിയും അഭിയും മീശ പിരിച്ചു പറഞ്ഞു അത് കേട്ടതും രണ്ടുപേരും വെടിപ്പായി ഒന്ന് ഇളിച്ചുകാണിച്ചു ഗീതുവിന്‌ ഒക്കെക്കൂടി കണ്ടിട്ട് ചിരി പൊട്ടി കാർത്തിയും അഭിയും ഉടനെ അവളുടെ അടുത്തേക്ക് നടന്നടുത്തു അവൾക്കുനേരെ ഒരു ജുവൽ ബോക്സ്‌ നീട്ടി "ഇത് ഈ ഏട്ടന്മാരുടെ വക " അവൾ ആകാംഷയോടെ അത് തുറന്നുനോക്കി ചുവന്ന നിറത്തിലുള്ള നവരത്ന കല്ലുകൾ പിടിപ്പിച്ച മനോഹരമായ ഒരു നെക്‌ലേസ് അനുവും മഞ്ജുവും അത് ഗീതുവിന്റെ കഴുത്തിലണിയിച്ചു അഭിയും കാർത്തിയും ഗീതുവിനെ ചേർത്തു പിടിച്ചു.. മണ്ഡപത്തിലേക്ക് വിളിക്കാൻ വന്ന ജാനകിയും മാധവനും കാണുന്നത് ഗീതുവിനെ ചേർത്തു പിടിച്ചു നിക്കുന്ന കാർത്തിയെയും അഭിയേയുമാണ് അവരുടെ കണ്ണുകൾ ഈറനണിഞ്ഞു സുരക്ഷിതമായ കൈകളിലേക്ക് അവളെ എത്തിക്കുമ്പോൾ കൂട്ടിനായി രണ്ട് ഏട്ടന്മാരെയും അവൾക്ക് കിട്ടിയല്ലോ എന്നോർത്ത്.. ഗീതുവിനെയും കൂട്ടികൊണ്ട് മണ്ഡപത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയതും മാധവന്റെ ഫോൺ ബെല്ലടിച്ചു അദ്ദേഹം അതെടുത്തു "ജാനകി നീ മോളെയും കൂട്ടികൊണ്ട് ചെല്ല് ഞാൻ ദേ ഇപ്പോൾ വരാം " "അച്ഛൻ ഈ സമയത്ത് ഇതെങ്ങോട്ടാ " "അതെ ഈ സമയം നിങ്ങൾ ഇതെങ്ങോട്ടാ മനുഷ്യ " ജാനകിയുടെ ചെവിയിലായി എന്തോ പറഞ്ഞു മാധവൻ പുറത്തേക്ക് പോയി.. "അച്ഛൻ എങ്ങോട്ടാ അമ്മേ പോയത് " " ഇപ്പോൾ വരും മോളെ നീ നടക്കു " അലങ്കരിച്ച മണ്ഡപത്തിന്റെ മുന്നിൽ തന്റെ പ്രിയസഖിക്കായി കാത്തിരിക്കുന്ന അർജുനെ അകലെ നിന്നേ അവൾ കണ്ടു കസവു മുണ്ടിലും ഷിർട്ടിലും സൂര്യനെ പോലെ ശോഭിച്ചു നില്പ്പുണ്ട്..

അർജുനും കൺകുളിർക്കെ കാണുകയായിരുന്നു ചുവന്ന പട്ടുസാരിയുടുത്ത് സർവാഭരണ വിഭൂഷിതയായി തലയിൽ മുല്ലപ്പൂ ചൂടി മിതമായ ഒരുക്കങ്ങൾ മാത്രേമേയുള്ളു എങ്കിലും പതിവിലും അവൾ സുന്ദരിയായത് പോലെ അർജുൻ തോന്നി തന്നെ തന്നെ നോക്കി ഒരു ദേവതയെപോലെ തിളങ്ങി തന്നിലേക്ക് അടുക്കുന്ന അവളെ അവൻ കണ്ണിമ വെട്ടാതെ നോക്കികൊണ്ടിരുന്നു അവനോട് അടുക്കും തോറും ഗീതുവിന്‌ വല്ലാത്തൊരു വിറയൽ അനുഭവപെട്ടു ഇതുവരെയില്ലാത്ത ടെൻഷൻ മഞ്ജുവും അനുവും അത് മനസിലാക്കി അവളുടെ കയ്യിൽ കൈകോർത്തു പിടിച്ചു "ഇങ്ങനെ നോക്കി ചോര ഊറ്റികുടിക്കാതെടാ അവൾ ഇങ്ങോട്ട് തന്നെയാ വരുന്നേ " കാർത്തിയുടെ ആക്കിയുള്ള സംസാരമാണ് അർജുനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത് അത് കേട്ട് അഭിയും നിന്ന് ചിരിക്കുന്നുണ്ട് അവൻ രണ്ടിനെയും നോക്കി കണ്ണുരുട്ടി " ഞാൻ നോക്കിയിട്ടുണ്ടേൽ അത് എന്റെ പെണ്ണിനെയാ നിനക്കൊക്കെ എന്തുവാടേ " " എന്നാലും ഇങ്ങനൊക്കെ നോക്കാമോ ഇതിനൊക്കെ ഒരു പരിധിയില്ലേ " കാർത്തി പിന്നെയും താങ്ങിക്കൊണ്ടിരുന്നു " മതി മതി ഇന്നൂടെ സഹിച്ചാൽ മതിയല്ലോ നിന്നെയൊക്കെ " " അത് തന്നെയാ ഞങ്ങളും പറയുന്നേ ഇന്നുംകൂടി നീ ഒന്ന് ക്ഷമിക്കളിയാ " അർജുനെ പിന്നെയും ഇട്ട് വാരാൻ തുടങ്ങിയതും വിശ്വനാഥനും പത്മിനിയും വന്നു രണ്ടിന്റെയും ചെവിക്ക് പിടിച്ചു അതോടെ രണ്ടും അടങ്ങി നിന്നു സദസ്സിനെ നോക്കി കൈകൾ കൂപ്പി മണ്ഡപത്തിൽ അർജുന്റെ അടുത്തായി ഗീതു വന്നിരുന്നു ഇരുവരും പരസ്പരം നോക്കി ചിരിച്ചു കണ്ണെടുക്കാതെ അർജുൻ ഗീതുവിനെ നോക്കികൊണ്ടിരുന്നു അവളും തിരിച്ചു അവനുനേരെ കണ്ണുകൾ പായിച്ചു ഗീതുവിന്റെ കൈകളിൽ കൈ ചേർത്തു അവൻ തന്റെ കൈക്കുള്ളിൽ ഭദ്രമാക്കി അവളും aa കൈകളിൽ മുറുകെ പിടിച്ചിരുന്നു

"കല്യാണം കഴിഞ്ഞിട്ടില്ല " അഭിയും കാർത്തിയും ചെവിയിലായി വീണ്ടും വന്നു പറഞ്ഞതും രണ്ടും കൈവിട്ടു പെട്ടെന്ന് അർജുൻ ഒന്ന് കോട്ടുവായ വിട്ടു അത് കണ്ടുനിന്ന ഗീതുവും രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു " കല്യാണ തലേന്ന് പോലും ഉറങ്ങാൻ സമ്മതിക്കാതെ പാതിരാത്രി മുഴുവനും ഫോണും വിളിച്ചു കോട്ടുവായയും വിട്ട് പരസ്പരം നോക്കി ചിരിച്ചാൽ മതിയല്ലോ " അവൾ അവന്റെ കയ്യിലൊന്ന് ഞുള്ളി കൊണ്ട് പറഞ്ഞു " എന്റെ അമ്മായിഅച്ഛൻ എവ്ടെടി " അർജുൻ ഗീതുവിനോടായി ചോദിച്ചു അത് തന്നെയാ ഞാനും നോക്കുന്നെ മണ്ഡപത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ആരോ ഫോൺ വിളിച്ചത് ഇപ്പോൾ വരാമെന്ന് പറഞ്ഞുപോയി " ശോ എനിക്കാണേൽ കാണാൻ തിടുക്കമായി നിശ്ചയത്തിന് പോലും അച്ഛൻ പങ്കെടുക്കാൻ പറ്റിയില്ലലോ " " ഹോ എന്താ ഒരു സ്നേഹം.. അച്ഛൻ ഇപ്പോൾ വരും " ഗീതു ചുറ്റും കണ്ണുപായിച്ചു അവളുടെ ശ്രദ്ധ ആൾക്കൂട്ടത്തിൽ മുൻ നിരയിൽ ഇരിക്കുന്ന ആളിലേക്ക് പതിഞ്ഞു അവളുടെ നോട്ടം പാഞ്ഞ സ്ഥലത്തെ പിന്തുടർന്ന അർജുനും കണ്ടു അവൾ സംശയത്തോടെ അർജുനെ നോക്കി " അച്ഛന്റെ സുഹൃത്തല്ലേടി വിളിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചതാ പിന്നെ അച്ഛന് നിർബന്ധമായിരുന്നു നമ്മുക്കാരോടും വാശിയും വൈരാഗ്യവും വെക്കേണ്ട എന്ന് പറഞ്ഞു അതുകൊണ്ടാ " ആൾക്കൂട്ടത്തിനിടയിൽ ഇരിക്കുന്ന മുരളിയെ(ഗായത്രിയുടെയും നീരവിന്റെയും അച്ഛൻ ) നോക്കി അർജുൻ പറഞ്ഞു " ഗായത്രി വന്നില്ലേ " ഗീതു സംശയത്തോടെ ചോദിച്ചു "ഇല്ല.. വരാത്തത് നന്നായി" അതും പറഞ്ഞു അർജുൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടു കണ്ണുകൾ കൊണ്ട് കഥകൾ പറയുന്ന അനുവും അഭിയും കാർത്തിയും മഞ്ജുവും അർജുൻ അവരെ വിളിച്ചു "കല്യാണം എന്റെയാ അത് മക്കൾ മറക്കണ്ട " അത് കേട്ടതും രണ്ടും പയ്യെ ഇളിച്ചു കാണിച്ചു..

അവരെ നോക്കി ചിരിച്ചുകൊണ്ട് നോട്ടം മാറ്റി അവിടെ അങ്ങകലെ നിൽക്കുന്ന മാധവനിലേക്ക് അവളുടെ കണ്ണുകൾ പതിഞ്ഞു അടുത്തായി നിൽക്കുന്ന ആളെ കണ്ടതും അറിയാതെയാണെങ്കിലും അവളുടെ കണ്ണുകൾ ഈറനണിഞ്ഞു ആരും കാണാതെ അവൾ അത് തുടച്ചു നീക്കി പൂജാരി മന്ത്രങ്ങളോരോന്നും ഉരുവിടാൻ തുടങ്ങി അർജുനും ഗീതുവും അത് ഏറ്റുചൊല്ലി തന്റെ പേരുകൊത്തിയ താലി എല്ലാവരുടെയും അനുഗ്രഹത്തോടും ആശീർവാദത്തോടും കൂടി എല്ലാ ദൈവങ്ങളെയും സാക്ഷി നിർത്തി അർജുൻ വിശ്വനാഥൻ ഗീതിക മേനോന്റെ കഴുത്തിൽ താലിചാർത്തി " ശരീരത്തിൽ നിന്നും പ്രാണൻ വിട്ടകലും വരെ തന്റെ പ്രാണന്റെ പേരിലുള്ള താലിയും സിന്ദൂരവും അണിയാൻ അനുഗ്രഹിക്കണമേ എന്ന് കൈകൾ കൂപ്പി കണ്ണുകളടച്ചു പ്രാർത്ഥിച്ചുകൊണ്ട് സന്തോഷത്തോടെ അവളത് സ്വീകരിച്ചു സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം കയ്യിലെടുത്തു അർജുൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു.കണ്ണുകളടച്ചവൾ പൂർണ്ണമനസ്സോടെ അതും ഏറ്റുവാങ്ങി . "ചന്ദനം ചാർത്തിയ നെറ്റിത്തടത്തിനു മുകളിലായി എനിക്കൊരിടം മാറ്റിവെക്കണം സിന്ദൂരം കൊണ്ടൊരു കാവ്യം രചിക്കാൻ" (ഇത് ഞാൻ പണ്ടെവിടെയോ കേട്ടു മറന്നതാണ്‌ട്ടോ) പണ്ടെങ്ങോ അർജുൻ പറഞ്ഞ ആ വാക്കുകൾ ഗീതുവിന്റെ ചെവിയിലലയടിച്ചു നാണത്താൽ വിടർന്നൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ സ്ഥാനം പിടിച്ചു തന്റെ നെഞ്ചോരം പറ്റിച്ചേർന്നുകിടക്കുന്ന താലി കൈകൾ കൊണ്ടവൾ പൊതിഞ്ഞു പിടിച്ചു കൈപിടിച്ചുകൊടുക്കാൻ ആയി പൂജാരി വധുവിന്റെ അച്ഛനെ വിളിച്ചു വിശ്വനാഥന്റെ അടുത്തായി നിന്ന മാധവനോട്‌ അദ്ദേഹം മണ്ഡപത്തിലേക്ക് കയറാൻ പറഞ്ഞു

ഗീതുവിന്റെ കണ്ണുകളിൽ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ അയാൾ അവളുടെ കയ്യ്കൾ കോർത്തുപിടിച്ചു അദ്ദേഹത്തിന്റെ കൺകോണിലെ നീർത്തിളക്കം അവളുടെ ഉള്ളു പൊള്ളിച്ചു നെഞ്ചിലെ ചൂട് നൽകി ചേർത്തുനിർത്തി ഇന്നോളം തന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി തന്നു സ്നേഹിച്ചു ലാളിച്ചു തന്നെ ഇവിടെ വരെ എത്തിച്ച തന്റെ അച്ഛന്റെ കണ്ണിലെ കണ്ണുനീർ അവളുടെ കണ്ണിലും നനവ് പടർത്തി പിച്ചവെച്ചു നടക്കുന്ന നാൾ മുതൽ ഈ നാളുകൾ അത്രെയും വീഴാതെ പിടിച്ചുനിർത്തിയ തന്നെ തൂവലുകൾക്കുളിൽ മറച്ചുപിടിക്കും പോലെ സുരക്ഷിതത്വം നൽകിയ ആ കൈകൾ വിറക്കുന്നതവളെ അമ്പരപെടുത്തി തന്നിലെ മകൾ ഉണർന്നത് കൊണ്ടാവാം ഒരു നിമിഷം അച്ഛനെയല്ലാതെ മറ്റൊന്നും ഗീതു ശ്രദ്ധിച്ചില്ല.. ആ അച്ഛന്റെ മനസും മകൾക്കു ചുറ്റും പറക്കുകയായിരുന്നു ഭാര്യയുടെ ഉള്ളിൽ തന്റെ ജീവന്റെ തുടിപ്പ് ഉണ്ടെന്നറിഞ്ഞ ആ നിമിഷം മുതലുള്ള നീണ്ട കാത്തിരിപ്പിനു ശേഷം കയ്യിൽവന്ന നിധിയാണ് തന്റെ മകൾ നെഞ്ചിലെ ചൂടുനൽകി അവളെ കൈപിടിച്ച് നടത്തി അവളുടെ ആശകളൊക്കെയും നിറവേറ്റി കൊടുത്തു അവളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കാക്കക്കും കഴുകനും കൊടുക്കാതെ കരവലയത്തിനുള്ളിൽ കാത്തുസൂക്ഷിച്ച തന്റെ പൊന്നോമനയെ ഇന്ന് തന്നെക്കാൾ സുരക്ഷിതമായ ഒരു കയ്യിലേക്ക് ചേർത്തു വെക്കാൻ പോവുകയാണ് ഇന്ന് മുതൽ അവൾ മറ്റൊരാൾക്ക്‌ സ്വന്തമാണ് അവളെ വിട്ടു പിരിയുന്നത്

ഹൃദയം പറിച്ചു മറ്റൊരാൾക്ക്‌ കൊടുക്കുന്ന പോലെയാണ് ഏറിയ ഹൃദയ ഭാരത്തോടെ എന്നാൽ അതിലേറെ സന്തോഷം ഉള്ളിൽവന്നു നിറഞ്ഞു മനസ് നിറഞ്ഞുകൊണ്ട് അർജുന്റെ കൈകളിലേക്ക് ഗീതുവിന്റെ കൈകൾ ചേർത്തു കൈപിടിച്ചുകൊടുത്തു.. പക്ഷെ ആ നിമിഷം അതിലേറെ ഹൃദയഭാരത്തോടെ കണ്മുന്നിൽ കണ്ടത് വിശ്വസിക്കാനാവാതെ നിന്ന നിറഞ്ഞുതൂവിയ മറ്റുരണ്ടുകണ്ണുകൾ ആരുടേയും ശ്രദ്ധയിൽ പെട്ടില്ല.. മണ്ഡപത്തിനു ചുറ്റും മൂന്നുവട്ടം വലംവെച്ചു ചടങ്ങുകൾ എല്ലാം പൂർത്തിയാക്കിയ ശേഷം വമ്പിച്ച ഒരു ഫോട്ടോഷൂട്ട് തന്നെ അവിടെ അരങ്ങേറി ക്യാമറാമാന്മാരുടെ നിർദേശങ്ങൾക്ക് അനുസരിച്ചു പല സ്റ്റൈലിൽ ഫോട്ടോസ് ഒക്കെ എടുത്തു അഭിയും കാർത്തിയും അനുവിനോടും മഞ്ജുവിനോടും ചേർന്നുനിന്ന് കിട്ടിയ അവസരം മുതലാക്കി.. പിന്നെ കെങ്കേമമായ സദ്യ തന്നെയായിരുന്നു ഒരുക്കിയിരുന്നത് പപ്പടവും പഴവും നാലുകൂട്ടം പായസവും ഓലൻ കാളൻ തോരൻ പച്ചിടി കിചിടി സാമ്പാർ അവിയൽ പുളിശ്ശേരി അച്ചാർ എന്നിങ്ങനെ വിഭവ സമൃദ്ധമായ സദ്യയോടെ എല്ലാവരുടെയും വയറും മനസും നിറഞ്ഞു എല്ലാം പൂർത്തിയാക്കി വിവാഹം എന്ന ആദ്യപടി ചവിട്ടി മരണം വരെ ഒരുമിച്ചുള്ള ജീവിതയാത്രക്കായി അർജുനും ഗീതുവും തുടക്കം കുറിച്ചു ❤️❤️❤️.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story