ഗീതാർജ്ജുനം: ഭാഗം 21

Geetharjunam

എഴുത്തുകാരി: ധ്വനി

സൂര്യ രശ്മികൾ കണ്ണിലേക്കു പതിച്ചു കൊണ്ടേയിരുന്നപ്പോഴാണ് ഗീതു കണ്ണുകൾ തുറന്നത് തലക്ക് വല്ലാത്ത ഭാരം ഉള്ളതുപോലെ അവൾക്ക് തോന്നി.. ഇന്നലെ കരഞ്ഞു കരഞ്ഞു എപ്പോഴാണ് ഉറങ്ങിയതെന്നുപോലും ഓർമയില്ല പതിയെ എണീറ്റ് നോക്കിയപ്പോൾ കട്ടിലിൽ അർജുൻ ഇല്ല ചുറ്റും കണ്ണുകളോടിച്ചപ്പോൾ കണ്ടു സോഫയിൽ കിടന്നുറങ്ങുന്ന അവനെ ഒരുവേള അവനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു അവന്റെ അടുത്തേക്ക് പോവാൻ അവൾ തുനിഞ്ഞു ഇന്നലെ അവൻ പറഞ്ഞതത്രെയും മനസ്സിൽ അലയടിച്ചപ്പോഴേക്കും അവളുടെ കാലുകൾ നിശ്ചലമായി ഉടനെ വാഷ്‌റൂമിലേക്ക് പോയി കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് നോക്കിയപ്പോൾ ഒറ്റ രാത്രികൊണ്ട് തനിക്കുണ്ടായ മാറ്റം അവളെ വല്ലാതെ അത്ഭുതപ്പെടുത്തി മനസിന്റെ ഭാരം ആയിരിക്കും ഈ മാറ്റത്തിന്റെ കാരണം എന്നവൾക്ക് തോന്നി ഷവർ തുറന്നു തണുത്ത വെള്ളം ശിരസ്സിൽ വീണു ദേഹത്തുകൂടി ഒലിച്ചിറങ്ങിയപോളും ആ വെള്ളത്തിന്റെ തണുപ്പ് തന്റെ ശരീരത്തിനെ മാത്രമാണ് തണുപ്പിച്ചത് ഉള്ളിൽ എരിയുന്ന കനൽ കെടുത്താൻ അതിനാവില്ലലോ എന്നവൾ ഓർത്തു ഉറക്കം ഉണർന്നു ചുറ്റും നോക്കിയ അർജുൻ ഗീതുവിനെ കാണാതെ ഒരുനിമിഷം ഭയന്നു ഇന്നലെ പറഞ്ഞതൊക്കെയും കേട്ട് കരഞ്ഞു തളർന്നുറങ്ങുന്ന അവളുടെ മുഖം ഓർമ്മവന്നപ്പോഴേക്കും ചാടിയെഴുന്നേറ്റ് അവന് താഴേക്ക് പോവാനൊരുങ്ങി വെള്ളത്തിന്റെ ശബ്ദം വാഷ്‌റൂമിൽ നിന്നും കേട്ടതും അവൾ കുളിക്കുകയാണെന്ന് മനസിലായി അവനു തെല്ലൊരാശ്വാസം തോന്നി.. ഗീതു കുളിച്ചിറങ്ങി വന്നതും അവളെ നോക്കാതെ അവന് വാഷ്‌റൂമിലേക്ക് പോയി ഉള്ളിൽ വിഷമം തോന്നിയെങ്കിലും മനസിനെ പറഞ്ഞു പഠിപ്പിക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു മുടി കെട്ടി നെറുകയിൽ സിന്ദൂരം അണിഞ്ഞതും കഴുത്തിലെ താലിയും സിന്ദൂരവും തന്നെ നോക്കി സ്വയം പുച്ഛിക്കുന്നതായി അവൾക്ക് തോന്നി നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചു അവൾ താഴേക്ക് പോയി

" ആഹ് മോൾ നേരത്തെ ഉണർന്നോ ക്ഷീണം ഒക്കെ മാറിയോ കുറച്ചുകൂടി വിശ്രമിക്കാമായിരുന്നല്ലോ " "ഹേയ് സാരമില്ല അമ്മേ അമ്മ ഒറ്റക്കല്ലേ " "ഹേയ് അമ്മക് സഹായത്തിനു ഇവിടെ ലക്ഷ്മി ഉണ്ട് മോളെ " വീട്ടുജോലിക്ക് വരുന്ന ലക്ഷ്മിയെ പത്മിനി ഗീതുവിന്‌ പരിജയപെടുത്തി കൊടുത്തു അവർക്ക് ഹൃദ്യമായൊരു പുഞ്ചിരി അവൾ നൽകി അവർ തിരിച്ചും " ദാ ഇത് കണ്ണന് കൊണ്ടുപോയി കൊടുക്ക്.. കുടുംബക്ഷേത്രത്തിൽ നേർച്ചകൾ പലതും നടത്താൻ ഉണ്ട് അവനോട് വേഗം റെഡി ആയി വരാൻ പറയ്യ് നിങ്ങൾ ഒരുമിച്ചുപോയി തൊഴുതുവാ " ഗീതുവിന്റെ നെറുകയിൽ തലോടി പത്മിനി പറഞ്ഞു ശരിയെന്നു തലയാട്ടി അവനുള്ള ചായയും ആയി അവൾ മുറിയിലേക്ക് പോയി " എന്ത് ഐശ്വര്യമാ പത്മിനിയമ്മേ ആ കുട്ടിയെ കാണാൻ നല്ല സുന്ദരിക്കുട്ടി അർജുൻ മോൻ നന്നായി ചേരും " ഗീതു പോയതും പത്മിനിയോടായി ലക്ഷ്മി പറഞ്ഞു അവരും ചിരിച്ചുകൊണ്ട് തലയാട്ടി. ഗീതു മുറിയിൽ ചെന്നതും കുളി കഴിഞ്ഞു തല തുവർത്തുന്ന അർജുനെയാണ് കണ്ടത് അവൾ അവനായി ചായ നീട്ടി അവനത് വാങ്ങി ചുണ്ടോടടുപ്പിച്ചു അവൾ അവനെ തന്നെ നോക്കി നിന്നു " നിന്റെ തീരുമാനം എന്താ " ചായ കുടിച്ചുകൊണ്ട് അർജുൻ ഗീതുവിനോട് ചോദിച്ചു. അവനെ തന്നെ നോക്കി നിന്ന അവൾ അതുകേട്ടു നോട്ടം മാറ്റി തിരിഞ്ഞുനിന്നു "ചോദിച്ചത് കേട്ടില്ലേ ഗീതു നിന്റെ തീരുമാനം എന്താ " അർജുൻ സ്വരം ലേശം കടുപ്പിച്ചു ചോദിച്ചു അപ്പോഴും അവളുടെ ഭാഗത്തുനിന്നും പ്രതികരണം ഒന്നുമുണ്ടായില്ല അവന് അവളുടെ തോളിൽ കൈവെച്ചു നിറഞ്ഞുതൂവിയ കണ്ണുകളുമായി ഗീതു അവനെ ഉറ്റുനോക്കി ആ നോട്ടത്തിൽ സ്വയം ഉരുകി ഇല്ലാതെയാവുംപോലെ അർജുൻ തോന്നി അവന് അവളിൽ നിന്നും മാറിനിന്നു "മനഃപൂർവം നിന്നെ വേദനിപ്പിച്ചതല്ല ഗീതു എനിക്ക് പറ്റുന്നില്ല എല്ലാം മറന്നു നിന്നെ സ്നേഹിക്കാൻ ശ്രമിച്ചാലും ആ സ്നേഹം ആത്മാർഥമായി ഞാൻ നിനക്ക് തരാൻ ആഗ്രഹിച്ചപോലെ നീ കൊതിക്കുന്നതുപോലെ തരാൻ എനിക്കാവില്ല...

അത് ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായി പോവും.. " അപ്പോഴും ഗീതു മൗനം തുടർന്നു "ശരിക്ക് ആലോചിച്ചു നീ ഒരു തീരുമാനം പറ അത് എന്തായാലും ഇവിടെ ഉള്ളവരെ പറഞ്ഞു മനസിലാക്കാൻ ഞാൻ ശ്രമിച്ചോളാം.. അതല്ലെങ്കിൽ നിന്റെ വീട്ടിൽ നിനക്ക് സംസാരിക്കാം എല്ലാം അറിയുമ്പോൾ നിന്റെ അച്ഛൻ നിന്നെ തിരിച്ചുവിളിക്കും എന്താണെങ്കിലും നിന്റെ ഇഷ്ടം " "അമ്പലത്തിൽ പോകണം കുടുംബ ക്ഷേത്രത്തിൽ എന്തൊക്കെയോ നേർച്ചയുണ്ടെന്ന് അമ്മ പറഞ്ഞു " അത്രയും പറഞ്ഞിട്ടും ഗീതുവിന്റെ മറുപടി കേട്ടപ്പോൾ അർജുൻ ഞെട്ടി..അവൾക് കുറച്ചുക്കൂടി സമയം ആവശ്യമാണ് എന്നവന് തോന്നി "മ്മ് നീ റെഡി ആയിക്കോ ഞാൻ താഴെ വെയിറ്റ് ചെയ്യാം " എന്ന് പറഞ്ഞു അർജുൻ താഴേക്ക് പോയി എന്ത് തീരുമാനിക്കണം എന്നറിയാതെ ഗീതു ഉഴറി ദൈവസന്നിധിയിലേക്ക് പോയാൽ തന്റെ മനസിലെ സങ്കർഷത്തിനെല്ലാം ഒരു ആശ്വാസം ലഭിക്കുമെന്ന് അവൾക്ക് തോന്നി.. വേഗം ഒരു നീലകരയുള്ള സെറ്റുമുണ്ടും ഉടുത്ത്‌ മുടിയൊന്നു അഴിച്ചിട്ടു കുളിപ്പിന്നൽ ഇട്ട് കണ്ണുകൾ വീങ്ങി ഇരിക്കുന്നതുകൊണ്ട് അല്പം കണ്മഷി എടുത്ത് കണ്ണെഴുതി അവൾ താഴേക്ക് ഇറങ്ങി.. അവളെയും കാത്ത് അർജുൻ താഴെ നിപ്പുണ്ടായിരുന്നു നീല നിറമുള്ള ഷർട്ടും അതിനു ചേരുന്ന മുണ്ടും ഇട്ട് നിൽക്കുന്ന അർജുനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു വസ്ത്രധാരണത്തിൽ പോലും അറിയാതെ വരുന്ന ഈ ഒത്തൊരുമ തങ്ങളുടെ ജീവിതത്തിൽ ഇല്ലല്ലോ എന്നോർത്തു ഒരു ചായവും ചമയവും അണിയാതെ വന്നിട്ടുപോലും ഗീതുവിന്റെ മുഖത്തെ ഐശ്വര്യം നോക്കി പത്മിനി ചിരിച്ചു അർജുനോട് ചേർത്തു നിർത്തി

" അമ്മയുടെ മോൾ സുന്ദരി കുട്ടിയായിട്ടുണ്ടല്ലോ ഒന്ന് അടുത്ത് നിന്നെ രണ്ടാളും നല്ല ചേർച്ചയുണ്ട് ആരുടേയും കണ്ണുപെടാതെ ഇരിക്കട്ടെ "എന്ന് പറഞ്ഞു അവളുടെ കൺകോണിൽ നിന്നും അല്പം കരിമഷി എടുത്ത് ഗീതുവിന്റെ ചെവിക്ക് പിന്നിലായി തേച്ചുകൊണ്ട് പത്നിമിനീയമ്മ പറഞ്ഞു അവർക്കൊരു ചിരി സമ്മാനിച്ച് അവർ ഇറങ്ങി.. അർജുന്റെ ശ്രദ്ധ ഡ്രൈവിങ്ങിൽ മാത്രമായിരുന്നു ഒരു നോട്ടം പോലും ഗീതുവിന്‌ നേരെ ഉണ്ടായില്ലാ അതവളെ വേദനിപ്പിച്ചുവെങ്കിലും പുറത്ത് കാണിക്കാതെ അവളിരുന്നു ക്ഷേത്രത്തിന്റെ പടികൾ ഓരോന്നായി കേറിക്കൊണ്ടിരിക്കവേ ഗീതുവിന്‌ മനസിലായി അന്ന് അർജുൻ തന്നെ ബലമായി കൊണ്ടുവന്നു താലിചാർത്തിയ സ്ഥലം തന്നെയാണത് അമ്പലത്തിൽ ചെന്ന് കണ്ണുകളടച്ചവൾ പ്രാർത്ഥിച്ചു അവളുടെ കണ്ണുകൾ ആ നല്ല ഓര്മകളാൽ നിറഞ്ഞു.. അർജുൻ തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് ഇവിടെ വെച്ചാണ് ആ സ്നേഹം കൂടെ ഇല്ലാതെ തനിക്ക് ജീവിക്കാൻ കഴിയുമോ?? തന്നോട് തന്നെ അവൾ ചോദിച്ചുകൊണ്ടിരുന്നു ഒരിക്കലുമതിനു കഴിയില്ല.. അർജുന്റെ ജീവിതവുമായി അച്ഛൻ എന്താണ് ബന്ധം?? ഒരാളെയും നോവിക്കാത്ത aa പാവത്തിന് എങ്ങനെ കഴിയും അർജുനെ വേദനിപ്പിക്കാൻ?? അല്ലെങ്കിലും അധ്യാപകൻ ആയിരുന്ന അച്ഛനെ എങ്ങനെയാ അർജുനു മുൻ പരിജയം? മനസിലുയരുന്ന ഒരായിരം ചോദ്യങ്ങളുമായി വടംവലിയിൽ ആയിരുന്നു ഗീതു ഒരുപാട് സംശയങ്ങൾ മനസിലുയരുമ്പോഴും ഒന്നിനും ഉത്തരം കണ്ടെത്താനാവാതെ ഒരു തീരുമാനം എടുക്കാനാവാത്ത ആ ദൈവസന്നിധിയിൽ നിന്നവൾ കരഞ്ഞു

അർജുന്റെ ഡയറിയിൽ കണ്ട ചിത്രം പെട്ടെന്ന് ഗീതു കണ്ണുകൾ വലിച്ചുതുറന്നു അവളുടെ മനസിലേക്ക് ഒരു മുഖം തെളിഞ്ഞുവന്നു മനസിനെ അലട്ടിയിരുന്ന ചോദ്യങ്ങളിൽ നിന്നും ഒന്നിന് ഉത്തരം കിട്ടിയപോലെ തോന്നി അവൾക്ക് വീണ്ടും കൈകൂപ്പിനിന്നവൾ നന്ദി പറഞ്ഞു.. കരച്ചിലിനോടൊപ്പം ചെറിയ ഏങ്ങലടികളും ഉയർന്നുകൊണ്ടിരുന്നു അത് കേട്ടുകൊണ്ട് അർജുൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ കരഞ്ഞുകൊണ്ട് നിൽക്കുന്ന ഗീതുവിനെ കണ്ടതും ഒരുവേള അവളുടെ കണ്ണീരൊപ്പാൻ ഒന്ന് ചേർത്ത് പിടിക്കാൻ അവന്റെ ഉള്ളം കൊതിച്ചു പക്ഷെ എന്തോ ഒന്ന് അവനെ പിന്നോട്ട് വലിക്കുമ്പോലെ.. ഗീതുവിന്റെ തോളിൽ തട്ടി അവന് വിളിച്ചു കൂടെ വരാൻ പറഞ്ഞു വഴിപാടുകൾ ഒക്കെയും ചെയ്ത് തീർത്തു അവർ മംഗലത്തേക്ക് തിരിച്ചുപോയി കാറിലിരിക്കുമ്പോൾ ഗീതുവിന്റെ ഉള്ളം അതിലും വേഗത്തിൽ വീട്ടിലെത്താൻ കൊതിച്ചു തന്റെയുള്ളിൽ തോന്നിയ സംശയത്തിനുള്ള ഉത്തരം കണ്ടെത്താൻ ഉള്ള വ്യഗ്രതയിലായിരുന്നു വീടെത്തിയതും അർജുനെ പോലും നോക്കാതെ അവൾ നേരെ അകത്തേക്ക് കേറി പടികൾ ഓരോന്നും ഓടിക്കയറി മുകളിലേക്ക്പോയി അവളിത്ര വേഗം എങ്ങോട്ടാണെന്ന് ചിന്തിച്ചു അർജുനും പിന്നാലെ വന്നു "കണ്ണാ നിങ്ങൾ ഇത്ര വേഗം വന്നോ?? എല്ലാ വഴിപാടുകളും ചെയ്തോ മോനെ... " "ഉവ്വ് അമ്മേ എല്ലാം ചെയ്തു " "ഗീതുമോൾ എവിടെ " "അവൾ മുകളിലേക്ക് പോയി " "ആഹ് ശെരി നീ പോയി വേഷം മാറി വാ " അർജുൻ മുറിയിൽ ചെന്ന് നോക്കിയെങ്കിലും ഗീതു അവിടെ ഉണ്ടായിരുന്നില്ല അവന് വേഷം മാറി താഴേക്ക് പോയി

"കയ്യിലിരിക്കുന്ന ഡയറി മാറോടടക്കി പിടിച്ചിരിക്കുകയായിരുന്നു ഗീതു ഒരിക്കൽക്കൂടി അവൾ അതിലേക്ക് നോക്കി മനസിലുയർന്ന സംശയം ശരിവെക്കും വിധം ആ ഡയറിയിൽ വരച്ചിരുന്ന ചിത്രത്തിലെ കണ്ണാടിയിൽ അവൾ ഒന്നുകൂടി നോക്കി അവളുടെ ചുണ്ടുകൾ മൗനമായി മന്ത്രിച്ചു " വല്യച്ഛൻ " ഗീതുവിന്റെ മനസ് തറവാട്ടിൽ ചിലവഴിച്ച ആ ദിവസത്തിലെ ഓർമകളിലേക്ക് സഞ്ചരിച്ചു (എല്ലാരും ഓർക്കുന്നുണ്ടോ അന്ന് ഗീതു തറവാട്ടിൽ പോയി പടികൾ ഇറങ്ങിവന്നു ആരെയോ നോക്കി നിന്ന് പോയത്.. എല്ലാവർക്കും വേണ്ടി അതിവിടെ ഒന്നുകൂടി കുറിക്കുന്നു ) 👇👇👇👇👇👇👇👇👇👇👇👇👇👇👇👇 കുളിച്ചു വന്നു താഴേക്ക് ചെന്നപ്പോൾ മുത്തശ്ശിയും അടുത്തൊരു പട്ടുപാവാട ഇട്ടിരുന്ന ഒരു പെൺകുട്ടിയും ഗീതുവിന്റെ ശ്രദ്ധയിൽപെട്ടു ആ പെൺകുട്ടി ആരെന്ന സംശയം അവളിൽ ഉടലെടുത്തു അവൾക്കരികിലേക്ക് വന്നു തോളിൽ കൈവെച്ച ആളെ കണ്ടതും ഗീതു കണ്ണുമിഴിച്ചു വീണ്ടും നോക്കി ശേഷം മാധവനെയും മുൻപിൽ കാണുന്നത് സത്യമാണോ മിഥ്യയാണോന്ന് അറിയാതെ അവൾ തരിച്ചുനിന്നു ☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️ അവളുടെ വായുംപൊളിച്ചുള്ള നിൽപ്പും അന്തം വിട്ടുള്ള നോട്ടം കണ്ടതും അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി പൊട്ടി ചിരിക്കുന്ന മാധവനെ കണ്ടതും അവൾ കണ്ണുരുട്ടി നോക്കി മാധവൻ പതിയെ വന്നു അവളുടെ തോളിലൂടി കൈയിട്ട് തന്നോട് ചേർത്ത് നിർത്തി "നിന്റെ വണ്ടർ അടിചുള്ള ഈ മുഖം കാണുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും എന്റെ അമ്മൂട്ടീ..

എങ്ങനുണ്ട് ഈ സർപ്രൈസ് ഇഷ്ടായോ നീ ശെരിക്കും ഞെട്ടിയില്ലേ " ഗീതുവിനെ ചേർത്തുപിടിച്ചുകൊണ്ട് തന്നെ കയ്യെടുത്ത് അപ്പുറത്ത് നിന്ന ആളിന്റെ തോളിൽ ഇട്ട് മാധവൻ ചോദിച്ചു അവൾ ചമ്മിയ ഒരു ചിരി ചിരിച്ചു നിന്നു "ഇതാണ് അച്ഛന്റെ സഹോദരൻ മുരളി മേനോൻ ... വെറും സഹോദരൻ അല്ല എന്നെക്കാൾ 5മിനിറ്റ് മുന്നേ ഈ ഭൂമിയിൽ കാലുകുത്തിയ എന്റെ ഇരട്ട സഹോദരൻ " മുരളിയെ ചേർത്തു പിടിച്ചു " ശരിയാണ് മുഖത്തിരിക്കുന്ന ആ കണ്ണാടിയൊന്ന് മാറ്റിയാൽ തന്റെ അച്ഛന്റെ അതെ രൂപം..ഒരുവേള താനും ഞെട്ടിപ്പോയി.. അച്ഛനൊരു ജേഷ്ഠൻ ഉണ്ടെന്നല്ലാതെ ആരാണെന്നോ എന്താണെന്നോ കണ്ടിട്ടേയില്ല ഇരട്ട സഹോദരങ്ങൾ ആണെന്ന് അറിയുന്നത്പോലും ഇപ്പോഴാണ് " ആ സംശയം മാറിയപ്പോൾ മുത്തശ്ശിയുടെ അടുത്തിരിക്കുന്ന പെണ്കുട്ടിയിലേക്ക് ഗീതുവിന്റെ കണ്ണുകൾ നീണ്ടു അത് കണ്ടതും അവളെ ചേർത്ത് നിർത്തി മുരളി പറയാൻ തുടങ്ങി "അതാരെന്നാണോ മോൾ നോക്കുന്നെ അതെന്റെ മകളാ... " "അത് കേട്ടതും അവൾ വീണ്ടും നോക്കി " "സംശയിക്കണ്ട.. ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് എന്റെ മകളാണ് ആർദ്ര മുരളി അച്ചൂന്ന് വിളിക്കും മോൾടെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസിലായി എന്നേക്കാൾ മുന്നേ ഒരു പെണ്ണിനേയും പ്രേമിച്ചു.. അവളെ കെട്ടിക്കൊണ്ട് വന്നു ഇവൻ എന്നെ ഓവർ ടേക്ക് ചെയ്തില്ലേ.. പിന്നെ തറവാട്ടിൽ നിന്നുള്ള ഇവന്റെ പടിയിറക്കം.. അച്ഛന്റെ മരണം..പിന്നെ തറവാട്ട് വക ബിസിനസ്സും അതിന്റെ പ്രേശ്നങ്ങളുമായി ജീവിതത്തിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെട്ടു എല്ലാം കൂടിയായപ്പോൾ ഒരു വിവാഹ ജീവിതം എനിക്കുണ്ടായില്ല എന്നാലെന്താ ഇവൻ ഇറങ്ങി പോയതുകൊണ്ട് എന്നെ വല്യച്ചാന്ന് വിളിക്കാൻ നിന്നെപോലൊരു മോളെ കിട്ടിയില്ലേ..

ഒരു കാര്യത്തിലെ വിഷമം ഉള്ളു ഇത്രയുംകാലം കാത്തിരിക്കേണ്ടി വന്നല്ലോ ഈ പൊന്നുമോളെ ഒന്ന് കാണാൻ... അവളെ ചേർത്ത് പിടിച്ചു പറഞ്ഞതും അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.. ഗീതു അച്ചുവുമായി വേഗം കൂട്ടായി ഒരു കുഞ്ഞു കാന്താരി പ്രായം കൊണ്ട് ഗീതുവിനേക്കാൾ ഇളയതാണെങ്കിലും സംസാരം കൊണ്ട് ഗീതുവിന്റെ ചേച്ചിയാവും ഇപ്പോൾ ഡിഗ്രി കഴിഞ്ഞ് വീട്ടിൽ ഇരിപ്പാണ് ആൾ ഗീതുവിനെപോലെ തന്നെ അച്ഛനെ ജീവനെ പോലെ സ്നേഹിക്കുന്ന മോൾ സ്വന്തം അല്ലെങ്കിലും മുരളിയച്ഛൻ ആണ് അവൾക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് എന്നും ഗീതുവിന്‌ മനസിലായി "ഗീതു "അമ്മയുടെ നീട്ടിയുള്ള ശബ്ദമാണ് അവളെ ഓർമകളിൽ നിന്നും ഉണർത്തിയത് "ദാ വരുന്നമ്മേ " തുടച്ചു ഡയറി എടുത്ത് ഭദ്രമായി വെച്ച് കണ്ണുകൾ അമർത്തി തുടച്ചു അവൾ താഴേക്ക് ചെല്ലാനായി തുടങ്ങി സ്റ്റെപ് ഇറങ്ങിക്കൊണ്ടിരുന്നപ്പോഴും അവൾ ആലോചനയിൽ ആയിരുന്നു അർജുന്റെ കഥയിലെ വില്ലൻ അപ്പോൾ വല്യച്ഛനാണ്‌ പക്ഷെ ഇതുവരെ തനിക്ക് നൽകാൻ ആവാത്ത സ്നേഹമൊക്കെയും ആ കുറച്ച് ദിവസങ്ങൾ കൊണ്ട് നൽകിയ ആളാണ് വല്യച്ഛൻ ആ സ്നേഹം സത്യമാണെങ്കിൽ അദ്ദേഹത്തിന് ഒരിക്കലും അർജുനെ ചതിക്കാനാവില്ല... എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കണം.. എന്തൊക്കെയോ കണക്കുകൂട്ടലുകൾ അവൾ മനസ്സിൽ നടത്തി "ഗീതു" സ്റ്റെപ് കയറി വന്നുകൊണ്ടിരുന്ന അർജുൻ ഗീതുവിനെ കയ്യിൽ പിടിച്ചുനിർത്തി "എത്ര പ്രാവശ്യം ഞാൻ നിന്നെ വിളിച്ചു.. നീ ഇത് ഏതു ലോകത്താ?? " അർജുന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ തല കുമ്പിട്ടവൾ നിന്നു "എന്ത് ചോദിച്ചാലും ഇങ്ങനെ നിന്നോണം.. എന്താ നിന്റെ തീരുമാനം??ഞാൻ ചോദിച്ചത് " അർജുൻ പറഞ്ഞു തുടങ്ങിയതും ഗീതു കയ്യുയർത്തി അവനെ തടഞ്ഞു

" സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് നിറഞ്ഞ മനസാലെയാണ് ഞാൻ അർജുന്റെ താലി സ്വീകരിച്ചത് മരണം എന്നെ പുൽകും വരെ ഇതെന്റെ കഴുത്തിൽ വേണമെന്ന് തന്നെയാ എന്റെ ആഗ്രഹം അതിനു വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.. " ഉറച്ച ശബ്ദത്തോടെ ഉള്ള ഗീതുവിന്റെ സംസാരം കേട്ടതും അർജുൻ ഞെട്ടി എല്ലാം മതിയാക്കി അവൾ പോകുമെന്നാണ് കരുതിയിരുന്നത്.. പക്ഷെ അവളുടെ ഈ തീരുമാനം അവനോടുള്ള സ്നേഹത്തിന്റെ പേരിലാണെന്ന് അവനറിയാമായിരുന്നു അവനെ നോക്കാതെ പോവുന്ന ഗീതുവിനെ നോക്കി അവന് നിശ്ചലനായി നിന്നു ഒരു തുള്ളി കണ്ണുനീർ കൺകോണിൽ സ്ഥാനം പിടിച്ചു കുറച്ചു കഴിഞ്ഞതും പത്മിനിയമ്മ മുറിയിലേക്ക് വന്നു ഗീതുവിന്റെ വീട്ടിലേക്ക് വിരുന്നിനു പോകുന്ന കാര്യം ഓർമിപ്പിച്ചു.. അച്ഛനും അമ്മയും തറവാട്ടിലാണെന്നും അങ്ങോട്ട് പോയാൽ മതിയെന്നും പത്മിനി സൂചിപ്പിച്ചു മാധവന്റെ മുഖം മനസ്സിൽ തെളിഞ്ഞതും അവന്റെ മുഖം ദേഷ്യത്താൽ ചുമന്നു ഒരുപാട് ജോലികൾ ഉണ്ടെന്നും പിന്നെ പോവാമെന്ന് പറഞ്ഞു അർജുൻ ഒഴിയാൻ നോക്കിയെങ്കിലും പത്മിനിയമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവന് പോവാമെന്ന് അമ്മയോട് സമ്മതിച്ചു ഇനിയുള്ള ചോദ്യത്തിനുത്തരം എനിക്ക് അവിടുന്നേ കിട്ടുകയുള്ളു..... ഇനിയുള്ള കഥ മേലെടത്ത് തറവാട്ടിൽ അവരുടെ സംസാരം കേട്ട് വാതിലിന്റെ മറവിൽ നിന്ന ഗീതു മൗനമായി പറഞ്ഞു ...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story