ഗീതാർജ്ജുനം: ഭാഗം 23

Geetharjunam

എഴുത്തുകാരി: ധ്വനി

തറവാട്ടിൽ എത്തിയതും ഗീതുവിന്റെ ഉള്ളം തുടികൊട്ടി അച്ഛന്റെ നെഞ്ചിലേക്ക് ഓടി അടുക്കാൻ അമ്മയുടെ മടിയിലൊന്ന് കിടക്കാൻ മുത്തശ്ശിയുടെ തലോടലുകൾ ഏറ്റുവാങ്ങാൻ അവളുടെ മനസ് തുടിച്ചു കാറിൽ നിന്ന് ഇറങ്ങി അർജുൻ ചുറ്റും കൗതുകത്തോടെ നോക്കി അത്യാവശ്യം വലുപ്പമുള്ള ഒരു തറവാട് വിശാലമായ മുറ്റം ഒക്കെ നോക്കി കണ്ടുകൊണ്ടിരുന്നു "വാ അകത്തേക്ക് കയറാം" ഗീതു വിളിച്ചു അവളുടെ അച്ഛനെ കാണുന്ന കാര്യം ഓർത്തതും അവന്റെ മനസിലെ പകയുടെ കണിക എരിഞ്ഞു വേറെ വഴി ഇല്ലാത്തത്കൊണ്ട് സ്വയം നിയന്ത്രിച്ചു അവന് അവളോടൊപ്പം അകത്തേക്ക് കേറാൻ ഒരുങ്ങി അപ്പോഴേക്കും സരസ്വതിയമ്മയും ജാനകിയും കൂടി പുറത്തേക്ക് വന്നു ജാനകിയെയു മുത്തശ്ശിയേയും കണ്ടതും ഗീതു ഓടിപോയി കെട്ടിപിടിച്ചു ജാനകിയെ പരിജയമുള്ളതുകൊണ്ടും അവരോട് സ്വന്തം അമ്മയോടെന്നപോലെ ഇഷ്ടം ഉള്ളതുകൊണ്ടും അർജുൻ അവരോട് സംസാരിച്ചിരുന്നു അച്ഛൻ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് പറഞ്ഞു ജാനകി ഫോൺ ഗീതുവിന്‌ നീട്ടി "എവിടെയാ അച്ഛേ വേഗം വായോ ഞാൻ വരുമ്പോൾ ഇവിടെ ഉണ്ടാവുമെന്ന ഞാൻ ഓർത്തെ " അച്ഛനോടുള്ള ഗീതുവിന്റെ സംസാരം കേട്ട് അർജുൻ മുഖം തിരിച്ചു അച്ഛന്റെ നിർദേശ പ്രകാരം അവൾ ഫോൺ അർജുൻ നീട്ടി കൂർത്ത ഒരു നോട്ടമായിരുന്നു അവൾക്കുള്ള മറുപടി പക്ഷെ അവൾ അമ്മയെയും മുത്തശ്ശിയേയും ഒന്ന് നോക്കിയതും വേറെ വഴിയില്ലാതെ അവനതുവാങ്ങി.. മാധവൻ ചോദിക്കുന്നതിനും പറയുന്നതിനുമെല്ലാം മറുപടി ഒരു മൂളലിൽ മാത്രം ഒതുക്കി അച്ഛനോടുള്ള ദേഷ്യവും അമർഷവും അവന് നിയന്ത്രിക്കുന്നത് ഗീതു കാണുന്നുണ്ടായിരുന്നു ഒരുവിധം എന്തൊക്കെയോ പറഞ്ഞു

അവന് ഫോൺ ഗീതുവിന്‌ കൊടുത്തു അകത്തേക്ക് പോയി അമ്മയോടും മുത്തശ്ശിയോടും നല്ല രീതിയിൽ ഇടപെഴകുന്ന അർജുനെ അവൾ നോക്കിനിന്നു അച്ഛനോടുള്ള അവന്റെ പെരുമാറ്റം അവളോർത്തു "ഈ ഒരാഴ്ച കുടുംബക്ഷേത്രത്തിൽ കുറച്ച് പൂജകളും വഴിപാടുകളും ഉണ്ട് കുറേനാളായി അടച്ചുകിടന്നതുകൊണ്ട് മക്കളെ കൊണ്ട് തിരിതെളിയിച്ചു തുടങ്ങാം എന്ന് വിചാരിച്ചു അതിന്റെതായ പുനരുദ്ധാരണ ചടങ്ങുകളും ഉണ്ട്.. ഗീതുവിന്റെ അച്ഛനും വല്യച്ചനും ഒക്കെ അതിന്റെ തിരക്കുകളിലാണ് " അർജുനോടായി സരസ്വതിയമ്മ പറഞ്ഞു "എന്നോട് അച്ഛൻ സൂചിപ്പിചിരുന്നു " അർജുൻ അവരോട് പറഞ്ഞു "മോൻ യാത്ര കഴിഞ്ഞു വന്നതല്ലേ മുകളിൽ മുറിയിൽ പോയി വിശ്രമിച്ചോളൂ.. ഗീതു മോനെ മുറിയിൽ കൊണ്ടാക്കി നീയും വേഷമൊക്കെ മാറി കുറച്ച്നേരം വിശ്രമിക്കു ഊണ് കഴിക്കാറാവുമ്പോൾ ഞാൻ വിളിക്കാം ഇന്ന് പങ്കെടുത്തില്ലെങ്കിലും അവസാന ദിവസം രണ്ടുപേരും പൂജയിൽ ഉണ്ടാവണം " അവരോടായി ജാനകി പറഞ്ഞു ഗീതുവിന്‌ പിന്നാലെ അർജുനും പോയി മുറിയിലേക്ക് പോയതും അർജുൻ ബാൽക്കണിയുടെ അങ്ങോട്ടേക്ക് പോയി കൈകൾ രണ്ടും കൈവരിയിൽ അമർത്തി പിടിച്ചു ഗീതുവിന്റെ അച്ഛന്റെ സംസാരത്തിലെ ലാളനയും സ്നേഹവും ഒക്കെ കേൾക്കുമ്പോൾ തന്റെ ഉള്ളിലെ പക ഇരട്ടിക്കുകയാണ് അയാളെ നേരിൽ കാണണ്ട കാര്യം ഓർത്തതും അർജുൻ മുഖം വലിഞ്ഞുമുറുകി അവന് കണ്ണുകൾ അടച്ചുനിന്നു അവന്റെ മനസിലേക്ക് ഗീതുവിന്റെ മുഖം ഓടിയെത്തി താൻ നെഞ്ചിൽ കൊണ്ട് നടക്കുന്നവൾ ഒരിക്കലും കരയിക്കരുത് എന്ന് കരുതിയതാണ് പക്ഷെ ഇന്ന് നിന്റെ കണ്ണുനിറയാൻ കാരണം ഞാൻ തന്നെയാ..

നിനക്ക് നിന്റെ അച്ഛൻ ജീവനാണ് എന്നെനിക്കറിയാം പലപ്പോഴും അത് നീ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് പക്ഷെ ഞാൻ ഇവിടെ നിന്നാൽ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു ആ ജീവൻ ഞാൻ ഇല്ലാതാക്കിയെന്നു വരും നിന്റെ തോരാ കണ്ണുനീരിനു ഞാൻ തന്നെ കാരണമാവും.. അർജുൻ ഓരോന്നും മനസ്സിൽ ആലോചിച്ചു അതിനോടൊപ്പം കൈവരിയിലെ പിടിത്തം മുറുകിക്കൊണ്ടിരുന്നു തോളിൽ ഒരു കരസ്പർശം അറിഞ്ഞതും അവന് തിരിഞ്ഞുനോക്കി ഗീതുവായിരുന്നു അത്.. അവളുടെ കൈതട്ടിമാറ്റി അവന് അകത്തേക്ക് പോയി "അർജുൻ ഒന്നവിടെ നിന്നെ " ഗീതു അവന്റെ പോക്ക് കണ്ട് പറഞ്ഞു "എന്താ " ഒരു താല്പര്യം ഇല്ലാതെ അവൻ ചോദിച്ചു "അർജുന്റെ വീട്ടിൽ ഇതുവരെ ആരും ഒന്നും അറിയാതെ ഇരിക്കാൻ ഇന്ന് ഈ നിമിഷം വരെ ഞാൻ ശ്രെമിച്ചിട്ടുണ്ട്.. പുതിയ ജീവിതം തുടങ്ങേണ്ട ആദ്യ ദിവസം തന്നെ അത് തകർന്ന് വീണപ്പോഴും എന്റെ ഉള്ളിലെ സങ്കടം ആരെയും അറിയിക്കാതെ അവരോടെല്ലാം ഞാൻ എല്ലാം മറച്ചുവെച്ചു.. അപ്പോൾ തിരിച്ചു ഞാനും അത് പ്രതീക്ഷിക്കുന്നു നീരസം കാണിച്ചു എല്ലാം എല്ലാരെയും അറിയിച്ചു എന്റെ വീട്ടുകാരെ വിഷമിപ്പിക്കരുത് " ഗീതു അല്പം ദേഷ്യത്തിൽ അർജുനോട് പറഞ്ഞു "നിന്നെ പോലെ എല്ലാം മനസ്സിലിട്ട് പുറത്ത് ചിരിക്കാൻ എനിക്കാവില്ല... നിന്റെ അച്ഛൻ എന്നെ മോനെ എന്ന് വിളിക്കുമ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടപെട്ടുപോവും ഒരു വിധത്തിലാ ഞാൻ പിടിച്ചു നിൽക്കുന്നത് ഇനി ഓരോന്ന് പറഞ്ഞു എന്നെ വീണ്ടും ഭ്രാന്ത്‌ പിടിപ്പിക്കരുത് " അർജുനും ഒരു ശാസന പോലെ പറഞ്ഞു " അർജുന്റെ ന്യായങ്ങൾ ഒക്കെ ശരിയായിരിക്കും പക്ഷെ നിങ്ങളോട് എന്റെ അച്ഛൻ ഒരു ചതി ചെയ്തുവെന്ന് ഞാൻ വിശ്വസിക്കില്ല ..

അർജുനു എന്റെ അച്ഛൻ ശത്രു ആവാം...പക്ഷെ എനിക്ക് എന്റെ അച്ഛനെ തള്ളി പറയാനാവില്ല... അതുകൊണ്ട് പ്ലീസ് നമ്മൾ ഇവിടെ നിന്ന് പോകും വരെയെങ്കിലും നമുക്കിടയിൽ ഉള്ള പ്രശ്നങ്ങൾ മറ്റാരും അറിയാൻപാടില്ല... " "ഞാൻ ശ്രെമിക്കാം" "ശ്രമിച്ചാൽ പോരാ... ഇതുവരെ അർജുന്റെ ജീവിതത്തിൽ ഉണ്ടായത് എന്താണെന്നു പോലും എനിക്കറിയില്ല ഒന്നുമറിയാതെ അർജുൻ അച്ഛനെ കുറ്റപ്പെടുത്തുമ്പോൾ എന്റെയുള്ളിൽ ഉണ്ടാവുന്ന സങ്കടം എന്താ അർജുൻ കാണാതെ പോവുന്നത്.. ഒരു ഭാഗത്ത്‌ ഞാൻ ജീവനേക്കാളേറെ സ്നേഹിക്കുന്ന എന്റെ അച്ഛൻ.. മറുഭാഗത്ത് എന്റെ കഴുത്തിൽ താലികെട്ടിയ പുരുഷൻ ഇതിൽ ആരുടെ ഭാഗത്ത്‌ ഞാൻ നിക്കണം...അർജുന്റെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയാനുള്ള അവകാശം പോലും എനിക്കില്ലേ എല്ലാവരെയും സാക്ഷി നിർത്തി നിങ്ങൾ കെട്ടിയ താലിയാ എന്റെ കഴുത്തിൽ കിടക്കുന്നെ എന്നോടൊന്ന് പറയുവെങ്കിലും ചെയ്യ്.. ആ ഒരു പരിഗണന എങ്കിലും ഞാൻ അർഹിക്കുന്നില്ലേ.. ഒന്നുമറിയാതെ എല്ലാം ഉള്ളിലൊതുക്കി നീറി നീറിയാ ഞാൻ ഓരോനിമിഷവും ജീവിക്കുന്നത് എല്ലാംകൊണ്ടും ഭ്രാന്ത്‌ പിടിക്കുന്നത് എനിക്കാ " ഗീതു പറഞ്ഞു കഴിഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി പ്രതീക്ഷയോടെ അവൾ അർജുനെ നോക്കി പക്ഷെ മുഖം തിരിച്ചു അർജുൻ ബെഡിലേക്ക് കേറി കിടന്നു. അതുകണ്ടതും അവൾക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു.. അവന് ഉറങ്ങി എന്ന് തോന്നിയതും ഗീതു അവന്റെ അടുത്തായി ചെന്നിരുന്നു അർജുന്റെ ഉള്ളിൽ അച്ഛനോടുള്ള ദേഷ്യം എത്രമാത്രം ഉണ്ടെന്ന് എനിക്കറിയാം പക്ഷെ അത് അച്ഛനല്ലെന്നും സത്യമെന്താണെന്നും ഞാൻ തെളിയിക്കും ഒരുപാട് ആഗ്രഹിച്ചു സ്വന്തമാക്കിയതാ ഞാൻ അർജുനെ സ്നേഹിച്ചിട്ടേ ഉള്ളു അന്നും ഇന്നും ഒരുപാട് സ്വപ്നം കണ്ട ജീവിതമാ ഇത്..

ഒരു തെറ്റ് ധാരണയുടെ പേരിൽ അർജുനെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല... അവളും വേഷം മാറി അവന്റെ അടുത്തായി കിടന്നു ഊണ് കഴിക്കാൻ ജാനകി വന്നു വിളിച്ചു എന്തോ കഴിച്ചെന്നു വരുത്തി ഗീതു എഴുന്നേറ്റു ജാനകി നിർബന്ധിച്ചെങ്കിലും അവൾ കഴിച്ചില്ല അവനെ തീർത്തും അവഗണിച്ചു അവൾ മുറിയിലേക്ക് പോയി അവൻ ഒന്നും തുറന്ന് പറയാത്തതിന്റെ വിഷമം ആണവൾ കാണിക്കുന്നതെന്ന് അവനറിയാമായിരുന്നു.. അവനും പിന്നെ അവളുടെ അടുത്തേക്ക് പോയില്ല.. ആ ദിവസം അങ്ങനെ കടന്നുപോയി രാത്രിയേറെ വൈകി വന്നതുകൊണ്ട് അർജുൻ മാധവനെ കാണണ്ടേ സാഹചര്യം ഉണ്ടായില്ല പൂജ കഴിഞ്ഞിട്ട് എത്തിയാൽ മതിയെന്ന് വിശ്വനാഥൻ അറിയിച്ചതുകൊണ്ട് ഒരാഴ്ച അവിടെ നിൽക്കാൻ അർജുൻ ബാധ്യസ്ഥനായി ഈ ദിവസങ്ങൾ അത്രെയും അർജുനും ഗീതുവും തമ്മിലുള്ള അകലം കൂടി അർജുൻ ഒന്നും തുറന്ന് പറയാത്തതിന്റെ എല്ലാ ദേഷ്യവും അവൾക്കുണ്ടായിരുന്നു.. മാധവനും ആയൊരു കൂടിക്കാഴ്ച ആഗ്രഹിക്കാത്തതുകൊണ്ട് രാവിലെ തന്നെ അർജുൻ ആരെയെങ്കിലും കാണാൻ ഉണ്ടെന്നു പറഞ്ഞു പോവും രാത്രിയേറെ വൈകിയേ അവന് വരൂ അതിനാൽ അവൻ പൂജക്ക്‌ പങ്കെടുക്കാതെയിരിക്കും രാവിലെ അവന് ഉണരും മുന്നേ മാധവനും മുരളിയും പോവും നേരിൽ കണ്ടാൽ ഉണ്ടായേക്കാവുന്ന ഒരു പ്രശ്നം ഒഴിവാക്കാനായിട്ടാണ് അവൻ ഇങ്ങനെ ചെയ്യുന്നത് എന്നറിയാവുന്നത് കൊണ്ട് ഗീതുവും അതിനെ എതിർത്തു ഒന്നും പറഞ്ഞില്ല.അർജുനുമായൊരു കണ്ടുമുട്ടൽ ഉണ്ടാവാത്തതിൽ മാധവനും വിഷമം തോന്നി എങ്കിലും പൂജകളും തിരക്കുകളും കഴിയട്ടെ എന്നോർത്ത് ഗീതുവിന്റെ വീട്ടുകാരും ഇരുന്നു .

അർജുൻ ഇല്ലാത്ത സമയതൊക്കെയും ഗീതു മുരളിയുടെ മുറിയും പഴയ പെട്ടിയും ഒക്കെ എന്തെങ്കിലും തെളിവുകിട്ടാനായി നോക്കും..പക്ഷെ നിരാശ ആയിരുന്നു ഫലം അങ്ങനെ ഇടക്കൊരു ദിവസം ഒരു ഡയറി അവളുടെ കയ്യിൽകിട്ടി ജാനകിയുടെ കണ്ണുവെട്ടിച്ചു അത് മുറിവരെ എത്തിച്ചെങ്കിലും ആർക്കും സംശയം തോന്നാതെ അതൊന്ന് തുറന്ന് നോക്കാനുള്ള സാഹചര്യം കിട്ടിയില്ല .. അർജുന്റെ അവഗണനയും അവളെ തളർത്തികൊണ്ടിരുന്നു എങ്കിലും എല്ലാം സഹിച്ചവൾ നിന്നു ഒഴിവു സമയങ്ങൾ മഞ്ജുവിനെയും കാർത്തിയെയും അഭിയേയും അനുവിനെയും ഒക്കെയും വിളിച്ചു സംസാരിക്കും അതായിരുന്നു ആകെയുള്ള സമാധാനം അങ്ങനെ പൂജയുടെ അവസാന ദിവസം അർജുൻ എങ്ങും പോവാതെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു പൂജക്ക്‌ പോവാൻ സമയം ആയതും ഗീതുവിനെയും കൂട്ടി പൂജ തുടങ്ങും മുന്നേ എത്തണം എന്ന് പറഞ്ഞു സരസ്വതിയും ജാനകിയും ക്ഷേത്രത്തിലേക്ക് പോയി അർജുൻ റെഡി ആവാനായി മുറിയിലേക്ക് വന്നതും തലയിണ വയറ്റിൽ അമർത്തി പിടിച്ചു ഇരിക്കുന്ന ഗീതുവിനെയാണ് അവന് കണ്ടത് ആദ്യം അത് കാര്യമാക്കാതെ " അമ്പലത്തിൽ പോകണം വേഗം റെഡി ആവാൻ പറഞ്ഞു കുളിക്കാൻ കേറി... കുളി കഴിഞ്ഞു വന്നിട്ടും ഗീതു അതേ കിടപ്പായിരുന്നു കണ്ണാടിയിലൂടെ അവളെ നോക്കിയപ്പോൾ വേദനകൊണ്ട് ഇടക്കിടക്ക് അവളുടെ മുഖം ചുളിയുന്നതും വയറ്റിൽ അവൾ കൈ അമർത്തി പിടിക്കുന്നതും കണ്ടു..അത് കണ്ടതും അവന് കാര്യം മനസിലായി "എന്ത് പറ്റി " അവളുടെ അടുത്ത് പോയിരുന്നു അവന് ചോദിച്ചു "ഒന്നുമില്ല " താല്പര്യം ഇല്ലാത്തത് പോലെ അവൾ പറഞ്ഞു "അമ്പലത്തിൽ പോകണ്ടേ?? "

"അർജുൻ പൊയ്ക്കോ ഞാൻ വരുന്നില്ലെന്ന് അമ്മയോട് വിളിച്ചു പറഞ്ഞിട്ടുണ്ട് " "നിന്നെ ഇവിടെ ഒറ്റക്കാക്കിയിട്ട് ഞാൻ പോവുന്നില്ല " "നമ്മുടെ വിവാഹം കഴിഞ്ഞ നാൾ മുതൽ അർജുൻ എന്നെ ഒറ്റക്കാക്കുന്നതല്ലേ? " അവളുടെ ചോദ്യത്തിന് ഒരു മറുപടി അർജുനു ഉണ്ടായിരുന്നില്ല മുഖമുയർത്തി അവളെ നോക്കിയതും ആ കണ്ണുകൾ നിറയുന്നത് അർജുൻ കണ്ടു ആ നോട്ടം നേരിടാനാവാതെ അവൻ മുറിക്ക് പുറത്തേക്ക് പോയി വേദനയമർത്തി പിടിച്ചു അവന്റെ പോക്ക് നോക്കി ഗീതു അവിടിരുന്നു.. അമ്മയും മുത്തശ്ശിയും പോയല്ലോ വേദന ആണേൽ സഹിക്കാനും വയ്യ.. ആ കാർക്കോടകനു എന്നോടൊരല്പം സ്നേഹത്തിൽ പെരുമാറിക്കൂടെ ഞാൻ ഇത്തിരി ജാഡ ഇടുമ്പോൾ അതിന്റെ ഇരട്ടി ഇടും ഞാൻ ഒന്ന് അറിയാത്ത ഭാവം നടിച്ചാൽ എനിക്ക് നിന്നെ ഇന്നലെയെ അറിയത്തില്ല എന്നുള്ള മട്ടാ.. ഏതൊരു പെണ്ണും ആഗ്രഹിക്കും ഈ ദിവസങ്ങളിൽ ഒരു ചേർത്ത് പിടിക്കലെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് എന്തിനാ കൃഷ്ണ ഇങ്ങനെയൊരു പരീക്ഷണം എനിക്കായ് നീ കാത്തുവെച്ചത് . എനിക്കവയ്യ.. മനസ്സുകൊണ്ടും ശരീരം കൊണ്ടും ആകെ തളർന്നു ഞാൻ കണ്ണുകളടച്ചു അവൾ കുറച്ച്നേരം കിടന്നു കുറച്ചു കഴിഞ്ഞതും വയറ്റിൽ ഒരു ചൂട് അനുഭവപെട്ടതും ഗീതു കണ്ണ് തുറന്നു ടീബാഗിൽ ചൂടുവെള്ളം ഒഴിച്ച് അത് അവളുടെ വയറ്റിൽ വെച്ചുകൊണ്ട് അമർത്തി പിടിച്ചിരിക്കുന്ന അർജുനെയാണ് അവൾ കണ്ടത് ഒരു നിമിഷം അത് സത്യമാണോന്ന് അവൾ ചിന്തിച്ചു ഒരുപാട് നോവിക്കുമ്പോഴും ഞാൻ വേദനീക്കുമ്പോൾ എന്നേക്കാൾ ആ മനസ് വേദനിക്കുന്നുണ്ടെന്ന് അവൾ ഓർത്തു അർജുൻ ഗീതുവിനെ നോക്കിയതും അവൾ വാടിയ ഒരു പുഞ്ചിരി അവനു നൽകി അവളുടെ പിന്നിലായി ചെന്നിരുന്നു അവൻ അവളെ പതിയെ എഴുന്നേൽപ്പിച്ചു അവന്റെ തോളിലേക്ക് ചാരി ഇരുത്തി അവൾ കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കി തന്റെ തീരുമാനം തെറ്റായില്ല എന്നവൾ ഓർത്തു

"മ്മ് ഇത് കുടിക്ക് എന്ന് പറഞ്ഞവൻ ഒരു ഗ്ലാസ്‌ അവൾക്കുനേരെ നീട്ടി ഇഞ്ചിയും നാരങ്ങയും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ അല്പം തേൻ ചേർത്ത പാനീയം ആയിരുന്നു അത് അവൾ അത് മേടിക്കാൻ മടിച്ചതും അവളെ ചേർത്തുപിടിച്ചു ഒരു കയ്യ്കൊണ്ട് വയറിൽ ചൂടുവെച്ചും മറുകൈകൊണ്ടു ആ ഗ്ലാസ്‌ അവളുടെ ചുണ്ടോടു ചേർത്തു.. ചെറുതായി ചവർപ്പ് തോന്നിയെങ്കിലും ഗീതു അത് ഒരുവിധം കുടിച്ചിറക്കി കുറച്ച് സമയം അവന്റെ തോളിൽ ചാരി അങ്ങനെതന്നെ അവൾ കിടന്നു അവന്റെ സാമിഭ്യം വേദനയുടെ ആക്കം കുറച്ചപോലെ അവൾക്ക് തോന്നി "ഗീതു " ആർദ്രമായി അവൻ വിളിച്ചു "മ്മ് " "വേദന കുറവുണ്ടോ " അതിനു മറുപടി പറയാതെ ചെറുതായി ചെരിഞ്ഞു അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു "എന്താടാ വേദന കുറവില്ലേ ഹോസ്പിറ്റലിൽ പോണോ " "വേണ്ടാ... എനിക്ക് എനിക്ക് " ഏങ്ങലടിക്കൾക്ക് ഇടയിൽ ഗീതുവിന് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല "പറ മോളെ എന്താ " "എനിക്ക് വയ്യ അർജുൻ ഈ അവഗണന എനിക്ക് സഹിക്കാൻ ആവില്ല... നീ ഇല്ലാതെ ഒരുനിമിഷം പോലും എനിക്ക് കഴിയില്ല.. ഇനിയും എന്നെ വേദനിപ്പിക്കല്ലേ അർജുൻ... എന്തിനാ എന്നെ ശിക്ഷിക്കുന്നേ.. എന്റെ സ്നേഹം സത്യമായിരുന്നില്ലേ ആത്മാർത്തമായല്ലേ ഞാൻ നിന്നെ സ്നേഹിച്ചത് പിന്നെ എന്തുകൊണ്ടാ പകയുടെയും പ്രതികാരത്തിന്റെയും പേരുപറഞ്ഞു എന്നെ അകറ്റുന്നെ.. ഓരോ നിമിഷവും നീ എന്നിൽ നിന്ന് കൂടുതൽ അകന്നുകൊണ്ടിരിക്കുവാ എനിക്ക് ഈ അകൽച്ച സഹിക്കാൻ ആവുന്നില്ല മരിച്ചുപോവും ഞാൻ " ഏങ്ങലടികൾക്കിടയിൽ വാക്കുകൾ അത്രെയും മുറിഞ്ഞുപോയി

എങ്കിലും അവളുടെ കണ്ണുനീർ അർജുന്റെ നെഞ്ച് നനച്ചു "ഇല്ല മോളെ ഇനിയില്ല.. നീ വേദനിക്കുമ്പോൾ നിന്റെ കണ്ണുനിറയുമ്പോൾ ഉള്ളുകൊണ്ട് നിന്നെക്കാൾ നോവുന്നത് എനിക്കാ ഞാൻ കാരണം ആണല്ലോന്ന് ഓർക്കുമ്പോൾ ആ വേദന ഇരട്ടിയാകും.. ഇനിയും ഞാൻ കാരണം നിന്റെ കണ്ണുനിറയില്ല പകയേക്കാളും എന്റെ മനസിലെ മുറിവുകളെക്കാളും എല്ലാം എനിക്ക് വലുത് നീ തന്നെയാ... ഇനി ഞാൻ എന്റെ മോളെ വേദനിപ്പിക്കില്ല ഈ കണ്ണ് ഞാൻ കാരണം നിറയില്ല... എല്ലാം മറക്കാൻ ശ്രെമിക്കുകയാ ഞാൻ ഇന്നുമുതൽ നിന്നെ വിട്ടുകളയാൻ പറ്റുന്നില്ലെടി എനിക്ക് വേണം നിന്നെ നമ്മൾ ആഗ്രഹിച്ച ഒരു ജീവിതം.. എല്ലാം എന്റെ മനസ്സിൽ കിടന്നെരിയുന്നുണ്ട് പക്ഷെ നിന്നെ വേദനിപ്പിച്ചുകൊണ്ട് ഒന്നും വേണ്ടാ.. ഒരുപാട് വേദനിപ്പിച്ചെന്നറിയാം എങ്കിലും ചോദിക്കുവാ ക്ഷമിക്കാൻ പറ്റുവോ എന്നോട് എല്ലാം എല്ലാം നീ അറിയണം എന്നിട്ട് നീ തരുന്ന എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ ഞാൻ തയ്യാറാണ്... " ഗീതുവിനെ ഇറുകെ പുണർന്നുകൊണ്ട് പറയുമ്പോൾ അർജുന്റെ കണ്ണുകളും നിറഞ്ഞൊഴുകി "എങ്കിൽ പറയ്യ് എനിക്കറിയണം എല്ലാം " അവന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി അവൾ പറഞ്ഞു "പറയാം ഇപ്പോൾ അല്ല.. നിനക്ക് ഒട്ടും വയ്യ നീ കിടന്നുറങ്ങു... നാളെ എല്ലാം പറയാം " ഗീതുവിനെ കൂടുതൽ ഒന്നും പറയാൻ അനുവദിക്കാതെ അർജുൻ ഗ്ലാസും ടീബാഗും എടുത്തുകൊണ്ടു താഴേക്ക് പോയി പടികൾ ഇറങ്ങവേ മുറ്റത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു ഹാളിലേക്ക് വന്നതും അമ്മയും മുത്തശ്ശിയും കൂടെ ഒരാളും വന്നു കയ്യിലിരുന്ന ഫ്രെയിം ചെയ്ത വലിയൊരു ചിത്രം അയാൾ ചുവരിലേക്ക് ചാരിവെച്ചു അതുകണ്ടതും അർജുൻ കണ്ണുകൾ മിഴിച്ചു അതിലേക്ക് നോക്കി.... പെട്ടെന്ന് വാതിലിലൂടെ മുത്തശ്ശിക്ക് പിന്നിലായി ഒരുമിച്ച് വരുന്ന രണ്ടുപേരെ കണ്ടതും അർജുൻ അത്ഭുതത്തോടെ സ്തംഭിച്ചു നോക്കി നിന്നു.. ആ ചിത്രത്തിലേക്കും അവരെയും മാറി മാറിനോക്കി.. അവന്റെ കയ്യിലെ ഗ്ലാസ്‌ തറയിൽ വീണുടഞ്ഞു  ..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story