ഗീതാർജ്ജുനം: ഭാഗം 24

Geetharjunam

എഴുത്തുകാരി: ധ്വനി

അർജുൻസ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല.. "അയ്യോ മോനെ ഗ്ലാസ്‌ ഉടഞ്ഞല്ലോ വല്ലതും പറ്റിയോ കുപ്പിച്ചില്ല് വല്ലതും തെറിച്ചോ?? " ജാനകിയുടെ ശബ്ദമാണ് അർജുനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത് എങ്കിലും അവന്റെ അമ്പരപ്പ് മാറിയിട്ടുണ്ടായില്ല.. വീണ്ടും ആ ചിത്രത്തിലേക്ക് അർജുൻ ഉറ്റുനോക്കി തന്റെ മുന്നിൽ നിൽക്കുന്ന രണ്ടുപേരെയും " ഹാ മോൻ നിങ്ങളെ ഒരുമിച്ച് കണ്ടതിന്റെ അതിശയത്തിലാ ഇപ്പോഴും " സരസ്വതിയമ്മ പറഞ്ഞതും മാധവൻ അടുത്തേക്ക് വന്നു അർജുന്റെ തോളിലൂടെ കയ്യിട്ടു "മോനെ ഇത് എന്റെ സഹോദരനാ മുരളി മേനോൻ " മാധവൻ അർജുനോട് പറഞ്ഞു മുരളി അർജുനായി കൈനീട്ടി അവൻ തിരിച്ചും "പരിജയപെടലൊക്കെ ഇനി കാലത്താവാം നേരം ഒരുപാട് വൈകി മോൻ പോയി കിടന്നോ.. മാധവാ.. മുരളി.. നിങ്ങളും പോയി കിടക്ക് കുറെ ദിവസമായില്ലേ ശരിക്ക് ഉറങ്ങിയിട്ട് " സരസ്വതിയമ്മ അർജുനോടായി പറഞ്ഞു "മോനെ ഗീതുവിന്‌ എങ്ങനെയുണ്ട് " "ഇപ്പോൾ കുറവുണ്ട് കിടക്കുവാ " "ശരി മോൻ പോയി കിടന്നോ " അർജുൻ പതിയെ മുറിയിലേക്ക് പോയി "മുരളി.. നാളെ ആർദ്ര മോൾ വരില്ലേ?? " "വരും അമ്മേ... അവൾ റെയിൽവേ സ്റ്റേഷനിൽ വന്നിട്ട് വിളിക്കാമെന്നാ പറഞ്ഞെ " മുറിയിലെത്തി ഡോർ ലോക്ക് ചെയ്ത് അർജുൻ അവിടെയിരുന്നു "ഈശ്വരാ ഗീതുവിന്റെ അച്ഛന് ഇങ്ങനെ ഒരു സഹോദരൻ ഉണ്ടായിരുന്നോ? ഗീതുവിന്‌ ഈ വീടുമായി കുറച്ചുനാളത്തെ പരിജയം മാത്രമേയുള്ളു അല്ലായിരുന്നെങ്കിൽ ഞാൻ ഇത് നേരത്തെ അറിഞ്ഞേനെ... വിവാഹത്തിന് പോലും ആരെയും കണ്ടില്ല... ആ മുഖം അതെന്നെ ഓരോനിമിഷവും ഇല്ലാതാക്കികൊണ്ട് ഇരിക്കുവാ....

പെട്ടെന്ന് അന്ന് മണ്ഡപത്തിൽ വെച്ച് അച്ഛനെ കണ്ടപ്പോൾ ഞാൻ കരുതിയത് എന്റെ ശത്രു ഗീതുവിന്റെ അച്ഛനാണെന്ന്... പക്ഷെ എനിക്ക് തെറ്റി എന്റെ കഥയിലെ വില്ലൻ മാധവമേനോൻ അല്ല മുരളി മേനോൻ ആണ് അർജുൻ തലക്ക് കയ്യൂന്നി മുടിയിൽ കൈകോർത്തു വലിച്ചു എന്താണ് സത്യം എന്നെനിക്കറിയണം അത് ഞാൻ കണ്ടുപിടിക്കും അർജുൻ മുഖമുയർത്തി നോക്കിയതും ശാന്തമായി കണ്ണുകളടച്ചു കിടക്കുന്ന ഗീതുവിനെയാണ് കണ്ടത് ഒരു കാര്യവും ഇല്ലാതെയാണല്ലോ ഞാൻ നിന്നെ ഇത്രത്തോളം വേദനിപ്പിച്ചത് അവൻ മനസ്സിലോർത്തു ഗീതുവിന്റെ അടുത്ത് പോയിരുന്നു ഒരു തെറ്റും ചെയ്യാത്ത നിന്റെ അച്ഛനെ ഈ ദിവസങ്ങൾകൊണ്ട് ഒരുപാട് വെറുത്തു ദേഷ്യത്തോടെയല്ലാതെ ഞാൻ ഒന്ന് സംസാരിച്ചിട്ടപോലുമില്ല അതെല്ലാം നിന്നെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ട് എന്നെനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്.. ഒന്നുമറിയാത്ത നിന്റെ കണ്ണുനിറയാനും ഞാൻ മാത്രമായിരുന്നു കാരണം പുതിയൊരു ജീവിതം മോഹിച്ചു നീ വന്ന അന്നുതന്നെ നിന്റെ എല്ലാ പ്രതീക്ഷകളും ഞാൻ തകർത്തു ഓരോനിമിഷവും വേദനിപ്പിച്ചു എന്നിട്ടും ഒരു ദേഷ്യവുമില്ലാതെ എന്റെ സമീപനത്തിൽ ഒരു മാറ്റവുമില്ലെങ്കിലും ഈ ജീവിതം മുഴുവനും എനിക്കായി കാത്തിരിക്കാൻ നീ തയ്യാറായി എന്ത് പുണ്യമാണ് ഞാൻ ചെയ്തത് നിന്നെ എന്റെ ജീവന്റെ പാതിയായി കിട്ടാൻ.. അറിയില്ലെനിക്ക് ആർക്കുവേണ്ടിയും ഒന്നിനുവേണ്ടിയും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല നഷ്ടപ്പെടുത്താൻ എനിക്കാവില്ല...

ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും എന്നെ സ്നേഹിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു?? ഗീതുവിന്റെ കൈകൾ പൊതിഞ്ഞു പിടിച്ചു അർജുൻ ചോദിച്ചു പക്ഷെ അറിയാതെ അവസാനം പറഞ്ഞത് ഒരിത്തിരി ഉച്ചത്തിലായി അവളെ ഉണർത്തണ്ടെന്നു കരുതി അർജുൻ മെല്ലെ എഴുന്നേറ്റ് നടന്നു പക്ഷെ അപ്പോഴേക്കും അവന്റെ കൈകളിൽ ഗീതുവിന്റെ പിടിത്തം വീണു കഴിഞ്ഞു "നീ ഉറങ്ങിയില്ലേ " "ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും ഞാൻ എന്താ അർജുനെ ഇപ്പോഴും സ്നേഹിക്കുന്നെ എന്നല്ലേ അർജുന്റെ സംശയം " "നീ കേട്ടിരുന്നോ... " "മ്മ് കേട്ടു.... അത് എന്തുകൊണ്ടാണെന്ന് അറിയാമോ സൂര്യനെ പ്രണയിക്കുന്ന താമരയെപോലെയാണ് ഞാൻ നിന്നെ പ്രണയിക്കുന്നത് നീ ഉദിക്കുമ്പോൾ വിരിയാനും നീ അസ്തമിക്കുമ്പോൾ വാടാനുമാണെനിക്കിഷ്ടം എന്റെ പ്രണയം തുടങ്ങിയത് നിന്നിലാണ് അത് അവസാനിക്കുന്നതും നിന്നിൽ ആയിരിക്കും " അവളുടെ ആ മറുപടി അർജുന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി അവനവളുടെ അടുത്ത് വന്നിരുന്നു മുഖം കൈകുമ്പിളിലെടുത്തു എന്നത്തേക്കാളും ഇന്ന് ആ കണ്ണുകൾ തിളങ്ങുന്നതായി അവനു തോന്നി അവളുടെ പിടക്കുന്ന കണ്ണുകളിലേക്കും വിറയ്ക്കുന്ന അധരങ്ങളിലേക്കും അവൻ മാറി മാറി നോക്കി അവളുടെ നെറ്റിത്തടത്തിൽ ഒരു സ്നേഹമുദ്രണം ചാർത്തി കവിളികളിലും കണ്ണുകളിലും അവന്റെ ചുണ്ടുകൾ മുദ്ര പതിപ്പിച്ചു ഒടുവിൽ അർജുന്റെ അധരങ്ങൾ ഗീതുവിന്റെ അധരങ്ങളിൽ ചേർന്നു അതിന്റെ ഇണയെ സ്വന്തമാക്കി അധരങ്ങൾ കോർത്തു നിമിഷങ്ങളോളം നീണ്ടു നിന്ന ചുംബനം..

ഗീതു കണ്ണുകളടച്ചു അവയെ സ്വീകരിച്ചു ഗീതുവിന്റെ കൈകൾ അർജുന്റെ മുടിയിഴകളിൽ കോർത്തു ദീർഘ നേരം അവർ അങ്ങനെ തന്നെ നിന്നു അടർന്നുമാറുമ്പോൾ രണ്ടുപേരും കിതച്ചിരുന്നു നീണ്ടുനിന്ന ആ ചുംബനത്തിന്റെ അനുഭൂതിയിൽ ഗീതു അർജുന്റെ തോളിലേക്ക് ചാഞ്ഞു.. അർജുൻ അവളെ നേഞ്ചോട് ചേർത്ത് ഇറുകെ പുണർന്നു. ഇത്രയും ദിവസം അകന്നു ഇരുവരും അനുഭവിച്ച വേദനയും സങ്കടവും പരിഭവവും എല്ലാം ആ ചുംബനത്തിൽ അലിഞ്ഞു തീർന്നു അർജുൻ ചൂണ്ടുവിരലിനാൽ ഗീതുവിന്റെ താടിത്തുമ്പ് പിടിച്ചുയർത്തി അവളുടെ ചെഞ്ചുണ്ടിലെ രക്തത്തുള്ളികളിലേക്ക് അവൻ നോക്കിനിന്നു.." ഈ ദിവസങ്ങൾ അത്രയും നിന്നെ വേദനിപ്പിക്കുമ്പോൾ ഉള്ളുകൊണ്ട് ഉരുകിയില്ലാതാവുകയായിരുന്നു ഞാൻ.. നിന്റെ കണ്ണ് നിറയുമ്പോൾ എന്റെ നെഞ്ച് വിങ്ങുകയായിരുന്നു എന്റെ എല്ലാ പരിഭവവും സങ്കടവും കുറ്റബോധവും വന്നുനിറഞ്ഞപ്പോൾ കൈവിട്ട് പോയതാ... വേദനിച്ചോ നിനക്ക്? " അർജുൻ ആർദ്രമായി ഗീതുവിനോട് ചോദിച്ചു ഇല്ല എന്ന അർത്ഥത്തിൽ അവൾ തലയാട്ടി അർജുന്റെ നെഞ്ചിൽ തലചായ്ച്ചു മയങ്ങുമ്പോൾ അവന്റെ കൈകൾക്കുള്ളിൽ കിടക്കുമ്പോൾ അച്ഛനോളം തന്നെ അല്ലെങ്കിൽ അതിനേക്കാളേറെ സുരക്ഷിതയാണ് താനെന്നവൾ ഓർത്തു.. മനസിലെ ഭാരങ്ങൾ അത്രയും ഇറക്കിവെച്ചു സന്തോഷത്തോടെ ഇരുവരും നിദ്രയിലാണ്ടു (വായും പൊളിച്ചു നിക്കുന്നവർ ഒക്കെ വായടക്കുക അവർ ഉറങ്ങട്ടെ ) പിറ്റേന്ന് അർജുൻ കണ്ണുകൾ തുറക്കുമ്പോൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി കോതിയുണക്കുന്ന ഗീതുവിനെയാണ് അവൻ കണ്ടത് പുതപ്പെടുത്തു മാറ്റി അവൻ പതിയെ അവൾക്കരികിലേക്ക് ചുവടുവെച്ചു അവളെ പിന്നിൽ നിന്ന് ആലിംഗനം ചെയ്തു "ഗീതു നമുക്ക് പുറത്ത് പോവാം... നീ റെഡി ആയിട്ട് നിൽക്ക് ഞാൻ ഇപ്പോൾ വരാം "

"പുറത്തൊന്നും പോവണ്ട... ഇന്ന് പറയാന്ന് അല്ലെ പറഞ്ഞെ എനിക്കാദ്യം അതറിയണം " "പറയാടി പെണ്ണെ അതുകൊണ്ടാ നിന്നോട് പുറത്തുപോവാന്ന് പറഞ്ഞത്..എന്റെ മനസ്സിൽ ഉള്ളത് മുഴുവനും നീയറിയണം പക്ഷെ ഇവിടെ വെച്ച് വേണ്ടാ "അത്രമാത്രം പറഞ്ഞു അർജുൻ കുളിക്കാനായി പോയി.. മുത്തശ്ശിയോടും അമ്മയോടും പറഞ്ഞു രാവിലെ തന്നെ അർജുന്റെ നിർബന്ധ പ്രകാരം അവർ ഒരുമിച്ചു പുറത്തേക്ക് പോയി.. കാറിലിരിക്കുമ്പോൾ ഗീതുവിനോട് വാ തോരാതെ സംസാരിക്കുന്ന അർജുനെ അവൾ അത്ഭുതത്തോടെ നോക്കി ഇത്രയും ദിവസം പറയാൻ കരുതിവെച്ചിരുന്നതത്രെയും അവൻ ആവേശത്തിൽ പറഞ്ഞു തീർക്കുന്നപോലെ അവൾക്ക് തോന്നി അവളവനെ കേട്ടുകൊണ്ടേയിരുന്നു "എന്താടി ഉണ്ടക്കണ്ണി നോക്കുന്നേ... നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും " അർജുൻ കൃത്രിമ ദേഷ്യത്തിൽ പറഞ്ഞു "ആഹാ അത്രയ്ക്കായോ കണ്ണുകുത്തി പൊട്ടിച്ചാലും ഞാൻ നോക്കും ഞാനെ എന്റെ കെട്ടിയോനെയാ നോക്കുന്നേ ഇനിയും നോക്കും " അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു അവനെ തന്നെ നോക്കിയിരുന്നു അവർ ചിരിയോടെ മുന്നോട്ട് പോയി ഗീതുവിന്റെ തറവാടിനു അടുത്ത് തന്നെയുള്ള സ്ഥലത്തേക്കാണ് അവർ പോയത്.. വിശാലമായ ഒരു പാർക്ക്‌ എന്ന് വേണമെങ്കിൽ പറയാം കുട്ടികളുമായി കളിക്കാൻ എത്തിയവരും കമിതാക്കളും ഒക്കെ അവിടെ ഇവിടെയായി ഇരിക്കുന്നു അർജുൻ ഗീതുവിനെയും കൂട്ടി കുറച്ച് മാറിയുള്ള ഒരു സിമന്റ്‌ ബെഞ്ചിൽ പോയിരുന്നു അവളുടെ കൈകളിൽ കൈചേർത്തു പിടിച്ചു "മ്മ് ഇനി പറ.. എന്താ എന്റെ അർജുന്റെ നെഞ്ചിലെ ഭാരം എങ്ങനെയാ വലിയൊരു മുറിവ് ഈ ഹൃദയത്തിൽ ഉണ്ടായത്..

പണ്ടത്തെ അർജുൻ ഇങ്ങനെയൊന്നും അല്ലായിരുന്നു എന്നൊരിക്കൽ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട് ഇന്നത്തെ അർജുനിലേക്ക് ഉള്ള മാറ്റം എല്ലാമെനിക്കറിയണം പറ " അർജുന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു ഗീതു ചോദിച്ചു "മംഗലത്ത് തറവാട്ടിൽ രണ്ട് ആൺതരികളായിരുന്നു.. അച്ഛന്റെ പാത പിന്തുടർന്ന് മംഗലത്ത് തറവാടിന്റെ പേരും പെരുമയും നാടെങ്ങും എത്തിക്കാൻ കഷ്ടപ്പെടുന്ന the great business man ദേവനാഥനും അനിയൻ വിശ്വനാഥനും.. മുത്തശ്ശന്റെ മരണശേഷം മുത്തശ്ശി ആകെ തകർന്നുവെങ്കിലും വീറോടെ ജീവിക്കാൻ പ്രാപ്തനായ ദേവനാഥൻ അവരെ കൈപിടിച്ചുയർത്തി മക്കൾക്ക് വേണ്ടി മുത്തശ്ശി എല്ലാം മറന്നു നാടെങ്ങും അറിയുന്ന തരത്തിൽ ഉയരണം എന്ന മുത്തശ്ശന്റെ ഏറ്റവും വലിയ സ്വപ്നത്തെ മുന്നിൽ കണ്ടുകൊണ്ട് ദേവനാഥൻ അച്ഛന്റെ സാമ്രാജ്യത്തെ ഏറ്റെടുത്തു.. നല്ല രീതിയിൽ തന്നെ ബിസിനസ്‌ വളർന്നു അതനുസരിച്ചു വല്യച്ഛന്റെ 2 സുഹൃത്തുക്കളുമായി പാർട്ണർഷിപ്ൽ വേറെ മേഘലകളിലും വല്യച്ഛൻ തന്റേതായ ചുവടുറപ്പിച്ചു ആ സമയങ്ങളിലൊക്കെയും അച്ഛൻ തന്റേതായ രീതിയിൽ ഇഷ്ടപെട്ട അധ്യാപനത്തിൽ മികവ് തെളിയിച്ചു നല്ല തറവാട്ട് മഹിമ നാടെങ്ങും അറിയപ്പെടുന്ന മംഗലത്ത് വീട്ടിലെ ആൺ തരികൾക്ക് ഒരുപാട് വിവാഹ ആലോചനകളും വന്നു ചേർന്ന് തങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തി അവരുടെ കൈപിടിച്ചു രണ്ടുപേരും സന്തോഷത്തോടെയുള്ള ജീവിതത്തിനു തുടക്കം കുറിച്ചു ആ സന്തോഷത്തിന് മാറ്റുകൂട്ടി അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലേക്ക് ഞാനും വന്നുചേർന്നു..

അച്ഛന്റെയും അമ്മയുടെയും മുത്തശ്ശിയുടെയും വല്യച്ചന്റെയും വല്യമ്മയുടെയും എല്ലാം സ്നേഹം ആവോളം ആസ്വദിച്ചുവളർന്ന കുട്ടികാലം.. അച്ഛന്റെ തറവാട്ടിൽ ആയിരുന്നു എന്റെ കുട്ടിക്കാലമത്രെയും പക്ഷെ ഏറെ വൈകിയിട്ടും വല്യച്ചന്റെയും ജീവിതത്തിൽ ഒരു കുഞ്ഞു കടന്നുവന്നില്ല... അതുകൊണ്ട് തന്നെ വല്യച്ചന് എന്നോട് പ്രേത്യേക വാത്സല്യമായിരുന്നു.. സ്വന്തം അച്ഛനെക്കാളേറെ എന്നെ സ്നേഹിച്ചതും വല്യച്ഛൻ ആയിരുന്നു എത്രയേറെ തിരക്കുകൾ ഉണ്ടെങ്കിലും എന്നോടൊപ്പം ചിലവഴിക്കാനായി കുറച്ച് സമയം മാറ്റിവെക്കാൻ എപ്പോഴും ശ്രെമിച്ചിരുന്നു എന്റെ ഏറ്റവും നല്ല കൂട്ടുകാരനും വല്യച്ഛനായിരുന്നു ഒരു പരിധിവരെ കുഞ്ഞുകൾ ഇല്ലാത്ത വിഷമം വല്യച്ഛൻ മറന്നു പക്ഷെ അപ്പോഴും പ്രാർത്ഥനയും വഴിപാടുകളുമായി വല്യമ്മ ഒരു കുഞ്ഞിനായി കാത്തിരുന്നു.. കളിക്കാനും തല്ലുകൂടാനും ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിലെന്ന് എന്റെ കുഞ്ഞു മനസും ആഗ്രഹിച്ചു തുടങ്ങി അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം അവരുടെ ജീവിതത്തിൽ നിറം പകരാനായി അവൾ വന്നു എന്റെ ജീവിതത്തിൽ പുതിയൊരു നിറം പകർന്നുകൊണ്ട് എന്റെ ജീവിതത്തിന്റെ ഭാഗമായി എന്റെ സന്തോഷങ്ങളുടെ കരണമായവൾ ആർദ്ര ദേവനാഥൻ എന്റെ മാത്രം അച്ചു ❤️❤️.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story