ഗീതാർജ്ജുനം: ഭാഗം 27

Geetharjunam

എഴുത്തുകാരി: ധ്വനി

നിനക്കോർമയുണ്ടോ ഗായൂ അർജുന്റെ കുടുംബത്തിൽ നടന്ന ഒരു ദുരന്തം അവന്റെ വല്യച്ഛനായ ദേവനാഥന്റെയും കുടുംബത്തിന്റെയും മരണം അത് സാധാരണ ഒരു ആക്‌സിഡന്റ് ആയിരുന്നില്ല അവനെയും അവന്റെ കുടുംബത്തെയും ഇല്ലാതാക്കാൻ ആക്‌സിഡന്റ് എന്ന് തോന്നും വിധം ഞാൻ ക്രീയേറ്റ് ചെയ്ത കൊലപാതകം ആയിരുന്നു.. ബിസിനെസ്സിൽ കാലുകുത്തിയ സമയത്ത് നമ്മുടെ അത്രെയുംപോലും പണമോ പ്രേതാപമോ ഉണ്ടായിരുന്നില്ല ദേവനാഥൻ കാര്യമായ സ്വത്തുക്കളോ ആരുടേയും ആൾ ബലം ഇല്ലാതെ ബിസിനെസ്സിലേക്ക് ഇറങ്ങിയ അവനോട് ഞാൻ ഉൾപ്പടെ എല്ലാവർക്കും പുച്ഛമായിരുന്നു പക്ഷെ എല്ലാരേയും അത്ഭുതപ്പെടുത്തികൊണ്ട് ആയിരുന്നു അവന്റെ വളർച്ച നിസ്സാര കാലയളവിൽ അവന്റേതായ ഒരു സ്ഥാനം അവൻ ബിസിനസ്‌ മേഖലയിൽ ഉറപ്പിച്ചു രാപ്പകലില്ലാതെയുള്ള അധ്വാനം ഉന്നത വിദ്യാഭ്യാസം ശത്രുവിനെ തിരിച്ചറിയാനുള്ള കഴിവ് നല്ല പെരുമാറ്റം തറവാട്ടുമഹിമ അങ്ങനെ ആരെയും വശത്താക്കും വിധം പ്രഗൽഭൻ ആയിരുന്നു മംഗലത്ത് ദേവനാഥൻ... കുറഞ്ഞകാലയളവുകൊണ്ട് അവന്റേതായ ഒരു സാമ്രാജ്യവും പേരും പ്രശസ്തിയും ഒക്കെ അവൻ നേടിയെടുത്തു ബിസിനസ്‌ രംഗത്ത് കുറഞ്ഞകാലയളവിൽ സ്വപ്നം കാണാൻ പറ്റാത്ത രീതിയിലുള്ള വളർച്ച കൈവരിച്ച അവനോട് പുച്ഛം മാറി മാറി എല്ലാവർക്കും ആരാധനയും അസൂയയും ഉടലെടുത്തു.. അവൻ അവന്റേതായ ബിസിനസ്‌ സാമ്രാജ്യം പടുത്തുയർത്തപ്പോൾ തകർച്ച സംഭവിച്ചത് എന്റെ സ്വപ്നങ്ങൾക്കായിരുന്നു.. എന്റെ ക്ലൈന്റ്‌സ്നേ എല്ലാം എനിക്ക് നഷ്ടമായി പതിയെ പതിയെ എന്റെ ബിസിനസ്‌ സാമ്രാജ്യങ്ങൾ അത്രയും തകർച്ചയുടെ പടുകുഴിയിലേക്ക് വീണു ഒരുപാട് തവണ ശ്രെമിച്ചുവെങ്കിലും കടത്തിനുമേൽ കടം വന്നു മൂടിയപ്പോൾ എന്റെ സ്വപ്‌നങ്ങൾ പാതിവഴിയിലുപേക്ഷിക്കണ്ട അവസ്ഥ വന്നു..

ഒടുവിൽ പഴയ ഒരു പരിജയത്തിന്റെ പേരിൽ എന്റെ അവസ്ഥ പറഞ്ഞു ഞാൻ ദേവനാഥന്റെ പാർട്ണർ ആയി അവന്റെ നിർഭാഗ്യം ഞാൻ ചെന്നു കുറച്ചുനാളുകൾക്കുള്ളിൽ രാജ്യത്തിനു അകത്തും പുറത്തുമായി വലിയ വലിയ ഒരുപാട് പ്രോജെക്ട്കൾ അവനെ തേടിയെത്തി അങ്ങനെ അവന്റെ വിശ്വസ്തനായി ഞാൻ AVM ൽ സ്ഥാനമുറപ്പിച്ചു എന്നും എനിക്കവൻ ഒരു അദ്ഭുതമായിരുന്നു അവന്റെ ആശയങ്ങളും ചിന്താഗതിയും കാഴ്ചപാടുകളും എല്ലാം മറ്റുള്ളവരിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നു അത് തന്നെയായിരുന്നു അവന്റെ വളർച്ചക്ക് പിന്നിലെ രഹസ്യവും അവനോട് അടുത്ത് നിന്ന് അവന്റെ വളർച്ച കാണും തോറും എന്റെ ഉള്ളിലെ അസൂയ പതിയെ പതിയെ പകക്ക് വഴിമാറി കാരണം അവന്റെ വരവോടുകൂടിയാണ് എന്റെ സ്വപ്‌നങ്ങൾ എനിക്ക് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് പക്ഷെ ആ വിദ്വേഷം മനസിലൊതുക്കി ഒരു അവസരത്തിനായി ഞാൻ കാത്തിരുന്നു.. ആയിടക്കാണ് ദേവനാഥന്റെ ഉറ്റ സുഹൃത്തായ മുരളിമേനോൻ ബിസിനെസ്സിൽ പങ്കാളിയാവാൻ എത്തുന്നത്.. അതുവരെ ദേവന്റെ കണ്ണിൽ പെടാതെ ഞാൻ നടത്തിയിരുന്ന ചെറിയ ചെറിയ തട്ടിപ്പുകൾ അത്രയും അയാൾ കണ്ടുപിടിച്ചു എന്നെ ചോദ്യം ചെയ്യുകയും ചെയ്തു ഇനി ഇത് ആവർത്തിക്കില്ലെന്ന് ഞാൻ വാക്കുകൊടുത്തു എന്റെയും ദേവന്റെയും ബന്ധത്തിൽ ഒരു വീഴ്ച വരല്ലെന്ന് ആഗ്രഹിച്ചതുകൊണ്ടാവാം അത് ഞങ്ങളിൽ മാത്രമായി ഒതുങ്ങി പിന്നീട് ഞാൻ ലാഭം നേടാനായി സൃഷ്‌ടിച്ച മാർഗങ്ങൾ ഒക്കെയും അവൻ നിഷ്‌ഫലം ഇല്ലാതാക്കി അങ്ങനെ എന്റെയുള്ളിൽ അവനോടും പക വന്നു നിറഞ്ഞു..

എങ്കിലും ഒരു തരത്തിലും പ്രതികരിക്കാതെ ഞാൻ ഒരു അവസരത്തിനായി കാത്തിരുന്നു.. അങ്ങനെ the great ബിസിനസ്‌ emperor രാമമൂർത്തിയുടെ ബാംഗ്ലൂർ ബേസ്ഡ് മിത്ര ഗ്രൂപ്പ് ഓഫ് കമ്പനീസ്ൽ നിന്നും ഒരു ബിഗ് പ്രൊജക്റ്റ്‌ ദേവനെ തേടിയെത്തിയത് ഇത്രയും കാലത്തെ അധ്വാനത്തിൽ the best എന്ന് പറയാൻ സാധിക്കുന്ന അത്രയ്ക്കും വലിയ ഓഫർ അത് എല്ലാവർക്കും അവിശ്വസനീയമായിരുന്നു അതിൽ വല്ലാതെ ദേവൻ സന്തോഷിക്കുകയും ചെയ്തു .. പക്ഷെ അതെന്നിൽ മാത്രം ഒരു തരം വാശി സൃഷ്ടിച്ചു എങ്ങനെയും അത് തകർക്കാൻ തന്നെ ഞാൻ തീരുമാനിച്ചു ഇനിയും ഇവനെ വളരാൻ അനുവദിച്ചുകൂടാ എന്ന തീരുമാനത്തിൽ ഞാൻ എത്തിച്ചേർന്നു.. ബിസിനസിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാത്ത ആളാണ് രാമമൂർത്തി ഒരാളുമായി ബിസിനസ്‌ ആരംഭിക്കുന്നതിനു മുൻപ് അവരെ കുറിച്ച് each and everything നന്നായി സ്റ്റഡി ചെയ്യും.. ഇനി കമ്പനി ഇല്ലാതായി ദേവൻ മരണപെട്ടുപോയാൽ പോലും അദ്ദേഹത്തിന് നഷ്ടങ്ങൾ ഒന്നും സംഭവിക്കാൻ പാടില്ല സ്വന്തം ലാഭത്തിനും നഷ്ടത്തിനും മാത്രം മുൻ‌തൂക്കം കൊടുക്കുന്ന ഒരാൾ.. എല്ലാം പരിശോധിച്ച ശേഷം എന്തെങ്കിലും ഒരു കുറവ് അദ്ദേഹത്തിന് തോന്നിയാൽ ആ ബന്ധം പാടെ ഉപേക്ഷിക്കും വർഷങ്ങളായുള്ള രാമമൂർത്തയുടെ രീതിയാണത്.. അവരും ആയുള്ള ബിസിനസ്‌ തുടക്കം കുറിക്കാൻ രാമമൂർത്തിയുടെ നിർദേശപ്രകാരം ആദ്യം ദേവന്റെ സ്വത്തുക്കളും കമ്പനിയുടെ ഡീറ്റെയിൽസ് അതായത് എത്ര പാർട്നെർസ് ആർക്കൊക്കെ എത്രയൊക്കെ ഷെയർ എവിടെയൊക്കെ ബിസിനസ്‌ സ്ഥാപനങ്ങൾ കമ്പനിയുടെ yearly ടേൺഓവർ ഇതിനെ പറ്റിയുള്ള എല്ലാ രേഖകളും ദേവൻ തയ്യാറാക്കിയ വില്പത്രം അങ്ങനെയുള്ള ഡോക്യൂമെന്റസ് ന്റെയും കോപ്പീസ് എല്ലാം അയാൾക്ക് കൈമാറേണ്ടതുണ്ട്.. ദേവന്റെ വില്പത്ര പ്രകാരം കമ്പനിയുടെ 80% സ്വത്തുക്കളും അവന്റെ മാത്രം സ്വന്തമാണ് ബാക്കി 20%ൽ ഞങ്ങൾ രണ്ട് പാർട്നെർസ് നു തുല്യ അവകാശം.. അവന്റെ 80% ൽ 35%ഉം മകളായ ആർദ്ര ദേവനാഥനും ബാക്കി 35% അർജുൻ വിശ്വനാഥ്‌ന്റെ പേരിലുമാണ്.10% ഏതോ ട്രസ്റ്റ്‌ നു ചെന്ന് ചേരും ഈ രീതിയിലാണ് വിൽപത്രം എഴുതിവെച്ചത്..

എന്തെങ്കിലും കാരണവശാൽ മകൾക്ക് മരണം സംഭവിച്ചാൽ അവളുടെ പേരിലുള്ള സ്വത്തുക്കൾ അത്രെയും പാർട്നെർസ് നു തുല്യമായി വീതിക്കാം എന്നൊരു ക്ലോസ് കൂടി വെച്ചിരുന്നു.. അതിനർത്ഥം അത്രമേൽ കൂടെ നിക്കുന്ന ഞങ്ങളെ ദേവൻ സ്നേഹിച്ചിരുന്നു വിശ്വസിച്ചിരുന്നു.. എല്ലാം തയാറാക്കിയ ശേഷമാണ് എനിക്ക് മനസിലായത് ദേവന്റെ മകളെ ഇല്ലാതാക്കിയാൽ എനിക്ക് കിട്ടാൻ പോകുന്ന ലാഭം എത്രത്തോളം ആണെന്ന്.. അതോടൊപ്പം മുരളിയെ കൂടി തകർക്കാൻ സാധിച്ചാൽ കൈയിൽ വന്നുചേരുന്ന കണക്കില്ലാത്ത സ്വത്തുക്കളെ പറ്റി ഞാൻ സ്വപ്നം കണ്ടുതുടങ്ങി അതിനായുള്ള കരുക്കൾ നീക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.. ഈ പുതിയ ബിസിനസിനു തുടക്കം കുറിക്കാനായി ബാംഗ്ലൂർ പോവാൻ ദേവൻ തീരുമാനിച്ചു ആയിടക്ക് ആയിരുന്നു ദേവന്റെ മകളുടെ പിറന്നാൾ കുടുംബ ബന്ധങ്ങൾക്ക് എന്തിനേക്കാളും പ്രാധാന്യം കൊടുക്കുന്ന ദേവൻ അത് സംബന്ധിച്ചു കുറച്ച് തിരക്കുകളിൽ പെട്ടു.. എനിക്കും മുരളിക്കും ആയിരുന്നു ആ സമയത്ത് കമ്പനിയുടെ ചുമതലകൾ അത്രെയും ആ അവസരം മുതലാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.. രാമമൂർത്തയുമായി ബിസിനെസ്സിൽ കൈകോർത്താൽ ഇത്ര ബുദ്ധിയും കഴിവുമുള്ള അദ്ദേഹം ഒരിക്കലും ദേവനെ വിട്ടുകളയില്ല അതുകൊണ്ട് അവന്റെ പതനം ആ ബിസിനസ്‌ കൂട്ടുകെട്ട് തകർത്തുകൊണ്ടാവട്ടെ എന്ന് ഞാൻ തീരുമാനിച്ചു ദേവന്റെ വക്കീലിനെ വരുതിക്ക് കൊണ്ടുവന്നു ആ വിൽപത്രം നശിപ്പിക്കാനും ആ ഡോക്യൂമെൻറ്സിൽ പിഴവ് വരുത്തി രാമമൂർത്തിയും ആയുള്ള ബിസിനസ്‌ സംരംഭം ഇല്ലാതാക്കാനും ഞാൻ കുറുക്കുവഴികൾ കണ്ടെത്തിക്കൊണ്ടിരുന്നു അന്ന് എന്റെ പദ്ധതികൾ എല്ലാം ആവിഷ്കരിച്ചു നടപ്പിലാക്കാൻ ശ്രെമിച്ച aa ദിവസം ചെറുതായി എനിക്ക് സംഭവിച്ചൊരു പിഴവ് അതിലൂടെ എന്റെ നീക്കങ്ങൾ മുരളി കണ്ടെത്തി ഒരുപാട് നാളുകളായുള്ള എന്റെ ശ്രമങ്ങൾ അത്രയും വെറുതെ ആവുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു.എന്റെ ഇതുവരെയുള്ള ശ്രമങ്ങൾ അത്രെയും പാഴായി പോകുംപോലെ തോന്നി അങ്ങനെ സത്യങ്ങൾ ദേവൻ അറിയും മുന്നേ മുരളിയെ ഇല്ലാതാക്കാൻ ഞാൻ ശ്രമിച്ചു പക്ഷെ അപ്പോഴാണ് ദേവന്റെ കാൾ എന്നെ തേടിയെത്തിയത് അവരെല്ലാവരും കൂടി ബാംഗ്ലൂർക്ക് പോകുന്ന വിവരം ദേവൻ എന്നെ അറിയിച്ചത്.

"കിട്ടിയ അവസരത്തിൽ ദേവനെ ഇല്ലാതാക്കിയാൽ പോരെ പിന്നെന്തിനു മുരളിയെ ഇല്ലാതാക്കണം എന്ന് ഞാൻ ചിന്തിച്ചു " ഒരു ആക്‌സിഡന്റ് പോലെ ദേവനെയും മകളെയും ഇല്ലാതാക്കുക അതായിരുന്നു എന്റെ ലക്ഷ്യം പക്ഷെ അവിടെയും എനിക്ക് പിഴവുപറ്റി എല്ലാം മുൻകൂട്ടി കണ്ട മുരളി എന്റെ ആ പദ്ധതിയും രഹസ്യനീക്കങ്ങളിലൂടെ മനസിലാക്കി പക്ഷെ ദൈവം അന്ന് എന്റെ കൂടെയായിരുന്നു ദേവന്റെ കാതുകളിൽ ആ വാർത്ത എത്തിക്കും മുൻപേ എന്റെ ആളുകൾ ആ ധൗത്യം പൂർത്തീകരിച്ചു ദേവന്റെ കാർ കൊക്കയിലേക്ക് തള്ളിയിടുന്നത് കണ്ട് ഞാൻ സായൂജ്യമണഞ്ഞു .. ദേവനെ രക്ഷിക്കാൻ മുരളിക്ക് കഴിഞ്ഞില്ല പിന്നീടുള്ള സമയം എനിക്ക് വിലപ്പെട്ടതായിരുന്നു കാരണം ദേവന്റെ വിൽപത്രം മുരളി എനിക്കും മുന്നേ കൈവശമാക്കി ഒന്നിനും ഒരു തെളിവും അവശേഷിക്കാതിരിക്കാൻ മുരളിയെ കൂടി ഞാൻ ഇല്ലാതാക്കി... ശത്രുക്കളെ എല്ലാം ഇല്ലാതാക്കി കയ്യിൽ വന്നുചേരാൻ പോവുന്ന കോടിക്കണക്കിന് സ്വത്തുക്കളും കണ്ടു ഞാൻ അന്ന് സമാധാനമായി ഉറങ്ങി.. പക്ഷെ എന്റെ ഉറക്കം കെടുത്തിക്കൊണ്ടാണ് വിശ്വനാഥന്റെ ഫോൺ കാൾ എന്നെ തേടിയെത്തിയത് അന്ന് ആ വണ്ടിയിൽ അർജുനും ഉണ്ടായിരുന്നെന്ന സത്യം അപ്പോഴാണ് ഞാൻ അറിയുന്നത്.. ആക്‌സിഡന്റ് ഉണ്ടായപ്പോൾ അവൻ വണ്ടിയിൽനിന്നും തെറിച്ചുവീണത് ആണെന്ന സത്യം വീണ്ടും എന്റെ ഉറക്കം കെടുത്തി.. അവൻ എന്നെ കണ്ടകാണുമോ എന്ന ഭയം എന്റെയുള്ളിൽ ഉടലെടുത്തു പിന്നീടുള്ള 3 ദിവസവും കാത്തിരിപ്പായിരുന്നു അവനു ബോധം തെളിയാൻ വേണ്ടിയുള്ള കാത്തിരിപ്പ് പക്ഷെ ഞാൻ പേടിച്ചതുപോലെ ഒന്നും തന്നെ സംഭവിച്ചില്ല അർജുൻ എന്നെ ഒരു സംശയവും ഇല്ലായിരുന്നു.. ആ ദുരന്തത്തിൽ നിന്നും രക്ഷനേടാൻ എല്ലാവർക്കും ഒരിത്തിരി സമയം വേണ്ടി വന്നു അപ്പോഴാണ് അർജുൻ എന്നെ സന്ദർശിക്കുന്നത് അവന്റെ മനസിലെ സംശയങ്ങൾ എന്നോടവൻ പങ്കുവെച്ചു ഒരു തരത്തിൽ അതെനിക്ക് ഉപകാരപെട്ടു അവന്റെ സംശയം ശരി വെക്കും വിധം മുരളിമേനോൻ ആണ് എല്ലാം ചെയ്തതെന്ന്

എല്ലാവരെയും നിഷ്പ്രയാസം ഞാൻ വിശ്വസിപ്പിച്ചു കേസിൽ നിന്നും അവരെ പിന്തിരിപ്പിച്ചു അങ്ങനെ മുരളിയോടുള്ള ശത്രുത അർജുന്റെ മനസിൽ മാത്രമായി അവശേഷിച്ചു.. സ്വത്തിനുവേണ്ടി മുരളി ചതിച്ചതാണെന്നും എല്ലാം കൈക്കലാക്കി അവൻ കടന്നുകളഞ്ഞെന്നും ഞാൻ വരുത്തി തീർത്തു പക്ഷെ ദേവന്റെ സ്വത്തുക്കളിലെ 10% ഒരു ട്രസ്റ്റ്‌നും പാർട്നെർസ് നു അവകാശപെട്ട 20% എനിക്ക് മാത്രമായി വന്നു ചേർന്നു കൂടാതെ മകൾ മരണപ്പെട്ടാൽ അവളുടെ പേരിലുള്ള സ്വത്തുക്കൾ അത്രെയും പാർട്നെർസ് നു തുല്യമായി വീതിക്കാം എന്നൊരു ക്ലോസ് ഉണ്ടായിരുന്നു അതുവഴി ആ 35% എന്നിലേക്ക് വന്നു ചേർന്നു അങ്ങനെ ദേവനാഥൻ ഒരു ആയുസ് മുഴുവനും കൊണ്ട് ഉണ്ടാക്കിയതിൽ പാതിയിൽ കൂടുതലും എന്റെ കൈവശം വന്നുചേർന്നു.. ബാക്കിയുള്ള 35% ന്റെ സ്വത്തുക്കൾ അർജുനിലേക്ക് തന്നെ എത്തിച്ചേർന്നു പക്ഷെ അവരുടെയൊക്കെ കണ്ണുകളിൽ എനിക്ക് കൈവന്നത് അവകാശപ്പെട്ട 10% മാത്രമാണ് ബാക്കിയെല്ലാം മുരളി തട്ടിയെടുത്തു എന്ന് വിശ്വസിപ്പിക്കാനും എനിക്ക് കഴിഞ്ഞു അതോടുകൂടി എല്ലാം അവസാനിച്ചു ചതിയിലൂടെ ആണെങ്കിലും ഞാൻ സ്വന്തമാക്കിയത്തിൽ ഞാൻ അഭിമാനം കൊണ്ടു.. AVM എന്ന ദേവനാഥൻ പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെ തകർച്ച എന്നെ ഹരം കൊള്ളിച്ചു പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ടാണ് ദേവന്റെ പാത തുടർന്നുകൊണ്ട് വിശ്വൻ ബിസിനെസ്സിലേക്ക് കാലുകുത്തിയത് അത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു.. അർജുന്റെ പേരിൽ ഉണ്ടായിരുന്ന സ്വത്തുക്കളിൽ നിന്നും ബിസിനെസ്സിലേക് ചെറിയൊരു തുടക്കം കുറിച്ചു പക്ഷെ വെറുമൊരു അധ്യാപകനായ വിശ്വനിൽ നിന്നും അത്ഭുതങ്ങൾ ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല പക്ഷെ എന്നെ പോലും ഞെട്ടിച്ചുകൊണ്ട് ദേവനെക്കാൾ മികവോടെ അവൻ AVM പടുത്തുയർത്തി ഞാൻ തകർത്ത രാമമൂർത്തിയുമായി തന്നെ വിശ്വൻ കൈകോർത്തു അതോടെ പേരും പ്രശസ്തിയും അവനിലേക്ക് എത്തിച്ചേർന്നു ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളിൽ ഒന്നായി AVM മാറി

അർജുൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോൾ എല്ലാംകൊണ്ടും വിശ്വൻ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു ബിസിനെസ്സിൽ തന്റ സ്ഥാനം ഉറപ്പിച്ചു വീണ്ടും എന്റെ പതനം തുടങ്ങി പക്ഷെ ഒരു തകർച്ച സംഭവിക്കാതിരിക്കാനാണ് അർജ്ജുന്റെയും നിന്റെയും വിവാഹം നടത്തി അതിലൂടെ പിന്നെയും ആ AVM തകർക്കുകയാണ് എന്റെ ലക്ഷ്യം ഡാഡി ഇത്രയും പറഞ്ഞത് ശരിയാവാം പക്ഷെ നമുക്കതിനു എന്ത് ചെയ്യാനാവും?? ഈ സ്വത്തോ പണമോ ഒന്നുമല്ല എനിക്ക് വേണ്ടത് അർജുനെയാണ് അർജുനെ മാത്രം.. ഗീതുവാണ്‌ ഞങ്ങൾക്കിടയിൽ വന്നു അർജുനെ എന്നിൽനിന്നും തട്ടിയെടുത്തത് അവരെ പിരിക്കാൻ നമുക്കെന്ത് ചെയ്യാനാവും?? "അവിടെയാണ് മോളെ നമ്മൾ ഈശ്വരൻ നമ്മളെ വീണ്ടും അനുഗ്രഹിച്ചത് അന്ന് മണ്ഡപത്തിൽ വെച്ച് ഗീതുവിന്റെ അച്ഛനെ കണ്ടപ്പോൾ അർജുനിൽ ഉണ്ടായ ഞെട്ടൽ ഇന്നും എന്റെ കണ്ണുകളിൽ മായാതെ കിടപ്പുണ്ട് അതുകൊണ്ടുതന്നെ അവരെ പിരിക്കാൻ നമ്മളൊന്നും ചെയ്യേണ്ടി വരില്ലാ കാരണം അർജുന്റെ മനസിലെ വില്ലൻ മുരളിമേനോൻ ഗീതുവിന്റെ അച്ഛൻ മാധവമേനോന്റെ ഇരട്ട സഹോദരനാണ് അതായത് എനിക്കോ മുരളിക്കോ മാത്രമേ സത്യങ്ങൾ അറിയുകയുള്ളൂ അർജുന്റെ മനസിൽ അന്നും ഇന്നും ശത്രു മുരളിമേനോനാണ് അവന്റെ മനസ്സിൽ ഇന്നും ആ മുറിവ് മായാതെ കിടപ്പുണ്ട് പക്ഷെ ആ കാരണം ഗീതു അറിഞ്ഞാലും സത്യം തെളിയിക്കാൻ അവൾക്ക് കഴിയില്ല.. അതറിയാവുന്ന മുരളി ഇന്ന് ജീവിച്ചിരിപ്പില്ല പതിയെ പതിയെ അവൻ ഗീതുവിനെ വെറുക്കും ആ സമയം നി അവന്റെ മനസ്സിൽ സ്ഥാനം പിടിക്കണം അതിലൂടെ അവന്റെ സ്വത്തുക്കളത്രെയും വീണ്ടും എന്നിലേക്ക് എത്തിച്ചേരും.. അതിനിനി മോൾ ഒരുപാട് കാത്തിരിക്കേണ്ടി വരില്ലാ ക്രൂരമായ ചിരിയോടെ മുരളി പറഞ്ഞവസാനിപ്പിച്ചു ആ ചിരി ഗായത്രിയിലേക്കും പടർന്നു ..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story