ഗീതാർജ്ജുനം: ഭാഗം 28

Geetharjunam

എഴുത്തുകാരി: ധ്വനി

ഡാഡി ഇത്രനേരം പറഞ്ഞത് വെച്ച് നോക്കുമ്പോൾ അർജുൻ ഗീതുവിനോട് ഇപ്പോൾ വെറുപ്പായിരിക്കും പക്ഷെ അവളെ നഷ്ടപെടുമെന്നൊരു തോന്നൽ അവന്റെ മനസിനെ അലട്ടിയപ്പോൾ ആരുടേയും അനുവാദത്തിനു കാത്തുനിക്കാതെ ആളും ആരവവും കോട്ടും കുരവയും ഒന്നുമില്ലാതെ അവളെ താലിചാർത്തി സ്വന്തമാക്കിയാണ് അർജുൻ അന്ന് അവൾക്ക് വേണ്ടി എന്നോട് പറഞ്ഞ വാക്കുകൾ അത്രയും ഇന്നും എന്റെ കാതുകളിൽ അലയടിക്കുന്നുണ്ട്.. ഗീതുവിനോടുള്ള അവന്റെ സ്നേഹം എത്ര ആഴത്തിൽ ഉള്ളതാണെന്നതിന്റെ തെളിവ് കൂടിയാണത് അതാണെന്നെ ഓരോ നിമിഷവും വേദനിപ്പിക്കുന്നത് അങ്ങനെ ഉള്ള അവൻ ചിലപ്പോൾ ഗീതുവിന്റെ സ്നേഹത്തിൽ മനസ്സലിഞ്ഞു എല്ലാം മറക്കാനും തയ്യാറായേക്കാം പ്രേത്യേകിച്ചു ഗീതു അവന്റെ ഭാര്യ പദവി അലങ്കരിച്ചു അവന്റെ കൂടെത്തന്നെ ഉള്ളതുകൊണ്ട് അതിന്റെ സാധ്യത വളരെ കൂടുതലാണ് അങ്ങനെ സംഭവിച്ചാൽ ഒരിക്കൽ കൂടി എനിക്കവനെ നഷ്ടപ്പെടും അതെനിക്ക് താങ്ങാൻ ആവില്ല ഇനിയൊരിക്കൽ കൂടി എനിക്ക് അവനെ നഷ്ടപ്പെട്ടാൽ ഞാൻ ഒരു ഭ്രാന്തിയായി മാറും.. അതുകൊണ്ട് ആദ്യം ഗീതുവിനെ അർജുന്റെ ജീവിതത്തിൽനിന്നും ഒഴിവാക്കണം അതിന് കഴിഞ്ഞില്ലെങ്കിൽ അവളെ ഈ ലോകത്ത് നിന്നുതന്നെ ഞാൻ ഇല്ലാതാക്കും എന്ന് പറഞ്ഞു ഫോണുമായി അവൾ ബാൽക്കണിയിലേക്ക് ഇറങ്ങി തന്റെ തനി പകർപ്പായ മകളെ കുറിച്ചോർത്തു മുരളിക്ക് സന്തോഷം തോന്നി അവൾ വഴി തന്റെ കയ്യിലേക്ക് എത്തിച്ചേരാൻ പോകുന്ന സ്വത്തുക്കളെ കുറിച്ചോർത്തപ്പോൾ വീണ്ടും ക്രൂരമായൊരു ചിരി അയാളിൽ നിറഞ്ഞു..

പക്ഷെ അവരുടെ സംസാരം അത്രയും കേട്ടൊരാൾ പുറത്തുണ്ടെന്ന കാര്യം അവർ തിരിച്ചറിഞ്ഞില്ല.... (ഗീതുവിന്റെ തറവാട്ടിൽ ) "മുരളിയുടെ കള്ളക്കളികൾ കണ്ടുപിടിക്കാൻ വേണ്ടിയിട്ടായിരുന്നു അന്ന് ദേവൻ ബാംഗ്ലൂർ പോകുന്ന കാര്യം അവനെ വിളിച്ചറിയിച്ചത് എന്തായാലും ദേവന്റെ അസാന്നിധ്യത്തിൽ മുരളി എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു.. ആ സമയം അവനെതിരെയുള്ള തെളിവുകൾ ശേഖരിക്കാൻ വേണ്ടിയാണ് ഞങ്ങൾ അങ്ങനൊരു പ്ലാൻ നടത്തിയത്.. അവന്റെ കള്ളത്തരങ്ങൾ ഒന്നും ദേവൻ അറിഞ്ഞിട്ടില്ല എന്ന വിശ്വാസത്തിൽ മുരളിയിരുന്നു.ആ സമയം മുരളി കൈക്കലാക്കിയ ദേവന്റെ യഥാർത്ഥ വിൽപത്രം ഞാൻ മാറ്റി അവിടെ അതിന്റെ കോപ്പി വെച്ചു ശേഷം അവനെതിരെയുള്ള കരുക്കൾ ഞാൻ നീക്കി.. ഒരിക്കലും രക്ഷപെടാൻ ആവാത്ത വിധം ഒരു കുരുക്ക് അവനായി ഞാനും ദേവനും തയ്യാറാക്കി അതിനുവേണ്ടിയാണ് ദേവന്റെ യാത്രയുടെ കാര്യം മുരളിയെ മുൻകൂട്ടി അറിയിച്ചത് പക്ഷെ ആ അവസരം മുതലാക്കി ദേവനെ തന്നെ ഇല്ലാതാക്കാൻ അവൻ ശ്രെമിക്കുമെന്ന് ഞങ്ങൾ അറിഞ്ഞില്ല.. അത്രക്കും നീചൻ ആയി പോയവൻ എന്ന് ഞങ്ങൾ തിരിച്ചറിയാതെ പോയി.. ദേവനെ ഇല്ലാതാക്കാൻ ഉള്ള പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞു എന്ന വിവരം വളരെ വൈകിയാണ് ഞാൻ അറിഞ്ഞത് അപ്പോഴേക്കും നിങ്ങൾ യാത്ര പുറപ്പെട്ടു കഴിഞ്ഞിരുന്നു.. ഫോൺ വിളിച്ചു ദേവനെ ഞാൻ അത് അറിയിച്ചു എത്രയുംവേഗം തറവാട്ടിലേക്ക് തിരിച്ചുപോകാനും ഞാൻ പറഞ്ഞു.. അവന്റെ അടുത്തേക്ക് ഞാൻ ഓടിയെത്തി പക്ഷെ അതിനുമുന്നെ ദേവന്റെ ജീവനെടുക്കാൻ എത്തിയ മുരളിയുടെ ആൾക്കാർ ആ കൃത്യം നിർവഹിച്ചിരുന്നു..

ധൗത്യം പൂർത്തികരിച്ചു അവർ മടങ്ങുന്നത് കണ്ടതും ഞാൻ ആ വണ്ടിയുടെ അടുത്തേക്ക് ഓടിയടുത്തു ഭാഗികമായി തകർന്ന രീതിയിലുള്ള ആ വണ്ടിയിൽ ജീവനറ്റു കിടക്കുന്ന ദേവനെയും ഭാര്യയെയും കണ്ട് പൊട്ടിക്കരയാൻ മാത്രമേ എനിക്കപ്പോൾ സാധിച്ചുള്ളൂ പക്ഷെ എന്നെ പോലും ഞെട്ടിച്ചുകൊണ്ട് എന്റെ കൈകളിൽ ഒരു സ്പര്ശനം അനുഭവപെട്ടു ഒരു ചൂട് ശരീരത്തിലേക്ക് പതിഞ്ഞു അതോടൊപ്പം എന്തോ ദ്രാവകം ഒലിച്ചിറങ്ങുന്നപോലെ തോന്നിയപ്പോഴാണ് ഞാൻ കണ്ണുകൾ തുറന്നത് ജീവന്റെ ഒരു കണിക ദേവനിൽ അവശേഷിച്ചിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി .. അവസാനമായി അവൻ പറഞ്ഞത് മോൾടെ കാര്യമായിരുന്നു ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ബോധമറ്റ് കിടക്കുന്ന മോളെ ഞാൻ വണ്ടിയിൽ നിന്നും പുറത്ത് കൊണ്ടുവന്നു അപ്പോഴേക്കും വേദന സഹിച്ചപിടിച്ചു കിടക്കുന്ന എന്റെ ദേവനെ ഞാൻ നോക്കി നിന്നു അവനെയും രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അവൻ സമ്മതിച്ചില്ല "എന്നെ നോക്കണ്ട മുരളി എന്റെ മോളെ നോക്കിയാൽ മതി ശത്രുക്കളുടെ കയ്യിൽ പെടാതെ അവളെ കാത്തുസൂക്ഷിക്കണം....... ഞങ്ങൾ... ഇല്ലെങ്കിലും അവളെ... നീ... നോക്കികോളണേഡാ..... പിന്നിലേക്ക് നോക്കി അ.. ർ... ജു..... അത് പറഞ്ഞു മുഴുവിക്കും മുന്നേ അവനിൽ നിന്നും ജീവൻ വേർപ്പെട്ടു കഴിഞ്ഞിരുന്നു... കണ്ണുനീർ എന്റെ കാഴ്ചയെ മറച്ചപ്പോഴും ഞാൻ കണ്ടു അകലെ നിന്നും ഞങ്ങളിലേക്ക് പാഞ്ഞെത്തുന്ന ആ ലോറി... തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതിരിക്കാൻ വണ്ടി കൊക്കയിലേക്ക് താഴ്ത്താൻ വേണ്ടി തിരിച്ചുവന്നതായിരുന്നു

അവർ മറഞ്ഞു നിന്നു ഞാൻ ആ ദൃശ്യം കണ്ടു പക്ഷെ പ്രതികരിച്ചാൽ ഒരുപക്ഷെ എന്റെ ജീവനേക്കാൾ ദേവൻ എന്റെ കയ്യിലേൽപിച്ച അച്ചുമോളെ കൂടി നഷ്ടമായേനെ ആ സമയം വേറൊന്നും ചിന്തിക്കാതെ ഈ മോളെയും മാറോട് ചേർത്ത് ഞാൻ ഇരുളിലേക്ക് ഓടി മറഞ്ഞു ഒരു മറക്കപ്പുറം ബോധമറ്റ് കിടന്ന മോനെ കണ്ടെത്താൻ അന്നെനിക്ക് കഴിഞ്ഞില്ല അർജുനോടായി പറഞ്ഞു മുരളി തളർന്നവിടെ ഇരുന്നു "എന്റെ ദേവന് ഞാൻ അവസാനമായി കൊടുത്ത വാക്കാണ് ഈ പൊന്നുമോളെ സംരക്ഷിച്ചോളാമെന്ന് ശത്രുക്കളുടെ നടുവിൽ നിന്നും ഓടിയൊളിച്ചത് ഭയം ഉള്ളതുകൊണ്ടൊ ഞാൻ ഒരു ഭീരുവായത് കൊണ്ടോ അല്ല ഈ പൊന്നുമോളെ കാത്തുസൂക്ഷിക്കേണ്ടത് എന്റെ കടമ കൂടിയായതുകൊണ്ടാണ്.. ഓടിയെത്തിയെങ്കിലും എന്റെ കണ്മുന്നിൽ വെച്ച് അവരുടെ ജീവൻ ഇല്ലാതാവുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ അന്നെനിക്ക് കഴിഞ്ഞുള്ളു " നിറഞ്ഞ മിഴികളോടെ മുരളി പറഞ്ഞു (മുരളി മേനോൻ ആണ് കേട്ടോ )മുരളിയുടെ തോളിൽ കൈചേർത്തു അർജുൻ ആ കൈകൾ ചേർത്തുപിടിച്ചു മുരളിക്ക് അതൊരല്പം ആശ്വാസം പകർന്നു നൽകി ഈ ലോകത്ത് ജീവനോടെ ഉണ്ടായിരുന്ന നാളത്രേയും സ്നേഹം കൊണ്ടുമൂടിയ അച്ഛന്റെയും അമ്മയുടെയും മരണം നേരിട്ട് കാണും പോലെ കേട്ടറിഞ്ഞപ്പോൾ അച്ചു ആകെ തകർന്നിരുന്നു.. പതിയെ പതിയെ അത് ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വന്നു " എന്തിനാ അയാൾ എന്റെ അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയത് എന്തിനാ എന്റെ അടുത്ത് നിന്ന് തട്ടിപ്പറിച്ചു കൊണ്ടുപോയത് പാവമായിരുന്നില്ലേ അവർ രണ്ടും എനിക്കാരും ഇല്ലാണ്ട് ആക്കിയില്ലേ?? "

ഓരോന്നും പതം പറഞ്ഞു കരയുന്ന അച്ചുവിനെ കണ്ടപ്പോൾ അർജുന്റെ ഉള്ളിൽ മാഞ്ഞു തുടങ്ങിയിരുന്ന ആ സംഭവം വീണ്ടും തെളിഞ്ഞുവന്നു അവന്റെയുള്ളിലെ കോപം അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരുന്നു എരിയുന്ന കണ്ണുകളോടെ അവൻ വിശ്വനാഥനെ നോക്കി അയാളുടെ ഭാവവും മറിച്ചായിരുന്നില്ല സ്വത്തിനു വേണ്ടി അഭയം കൊടുത്ത സ്വന്തം ചോരയെ തന്നെ ഇല്ലാതാക്കിയ മുരളിയോടുള്ള പക അയാളുടെയുള്ളിലും ഒരു തിരയിളക്കം സൃഷ്ടിച്ചു... തന്റെ ഉള്ളിലെ സംശയങ്ങളെ ഊട്ടിയുറപ്പിച്ചു ഒന്നും ചെയ്യാത്ത ഒരു പാവം മനുഷ്യനെ കുറ്റവാളിയാക്കിയ അയാളെ കുറിച്ചോർത്തപ്പോൾ അർജുന്റെ ഉള്ളിലെ വെറുപ്പും വിദ്വേഷവും ഇരട്ടിച്ചു ആ അന്വേഷണം പോലും വേണ്ടെന്ന് വെക്കാൻ കാരണം അയാളായിരുന്നല്ലോ എന്നവൻ ഓർത്തു എല്ലാം ചെയ്ത് ചതിയിലൂടെ എല്ലാം സ്വന്തമാക്കിയിട്ടും ഇത്രയും കാലം കൂടെ നിന്നും ചതിക്കുകയായിരുന്നല്ലോ എന്നോർത്തപ്പോൾ അവന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു ഇനിയെന്ത് എന്നൊരു ചോദ്യം അവന്റെ മനസ്സിൽ അവശേഷിച്ചു അവൻ വിശ്വനുനേരെ നോക്കിയപ്പോൾ അവന്റെ മനസുവായിച്ചെന്നപോലെ അയാൾ അരികിലേക്ക് വന്നവന്റെ തോളിൽ കൈവെച്ചു നമ്മളോട് ചെയ്തതിനെല്ലാം എണ്ണിയെണ്ണി കണക്കു ചോദിക്കണം പകരം വീട്ടണം അച്ഛന്റെ ഉറപ്പോടുള്ള ആ വാക്കുകൾ മതിയായിരുന്നു അവന്.. അവൻ പതിയെ അച്ചുവിനരികിലേക്ക് ചുവടുവെച്ചു "കരയാതെ മോളെ നിനക്കാരുമില്ലെന്ന് ആരാ പറഞ്ഞെ അപ്പോൾ ഞങ്ങൾ ഒക്കെയോ.. നിന്റെ അച്ഛനെയും അമ്മയെയും നിന്നിൽ നിന്നും തട്ടിപറിച്ചുകൊണ്ട്പോയത് ഈശ്വരൻ അല്ലല്ലോ ചെകുത്താന്റെ മനസുള്ള ഒരു മനുഷ്യൻ തന്നെയാ ചതിയിലൂടെ എല്ലാം തട്ടിയെടുക്കാൻ മനുഷ്യനെ കൊല്ലാൻപോലും മടിക്കാത്ത ഒരു നികൃഷ്ടജീവി .. ഇത്രയും കാലം നീ ഞങ്ങളിൽ നിന്ന് അകലാൻ കാരണം..

നിനക്ക് പ്രിയപെട്ടതെല്ലാം നിന്നിൽ നിന്നും ഇല്ലാതാക്കിയതും കൂടെ നിന്ന് ഇത്രയും കാലം ചതിച്ചതും അയാളായിരുന്നു... നിന്റെ കണ്ണ് നിറച്ചതിനു ഈ ഏട്ടൻ പകരം വീട്ടും മോളെ അതും പറഞ്ഞു അച്ചുവിന്റെ കണ്ണുകൾ അർജുൻ തുടച്ചുനീക്കി അവളവനെ ഇറുകെ പുണർന്നു "എന്റെ ദേവന്റെ ജീവന്റെ വിലയുണ്ട് ഈ പ്രമാണങ്ങൾക്ക് മോൾക്ക് വേണ്ടി കരുതിവെച്ചതാണ് ഇതൊക്കെ... ഒരു ജന്മം മുഴുവനും അവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതിന്റെ അവകാശം മോൾക്ക് അവകാശപ്പെട്ടതാണ് " ഇത്രയും നാളും നിധി കാക്കുന്ന ഭൂതത്തെ പോലെ ഞാൻ ഇത് കാത്തുസൂക്ഷിച്ചത് വെറുതെയായില്ല.. അന്ന് മുരളിയുടെ ആളുകളിൽ നിന്നും എന്നെ ദൈവം രക്ഷിച്ചത് ഈ മോൾടെ അച്ഛന്റെ സ്ഥാനം എനിക്ക് നൽകി ഇവളെ കാത്തുസൂക്ഷിച്ചു നിങ്ങളുടെ കയ്യിലേൽപ്പിക്കുന്ന ഈ നിമിഷത്തിനു വേണ്ടിയാകും " മുരളി സൂക്ഷിച്ച ദേവന്റെ വിൽപത്രം വിശ്വനാഥന്റെ കൈകളിലേക്ക് ഏൽപ്പിച്ചു മുരളി പറഞ്ഞു നിറഞ്ഞ കണ്ണുകൾ തുടച്ചു അർജുനും വിശ്വനാഥനും മുരളിയും കൈകൾ കോർത്തു കൂട്ടിപ്പിടിച്ചു "നമ്മൾ എല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നഷ്ടം അനുഭവിച്ചവരാണ് അതും ഒരേ ഒരാൾ കാരണം നഷ്ടങ്ങളുടെ കണക്കു ചോദിക്കാനും പലിശ സഹിതം അത് വീട്ടാനുള്ള സമയമായി അപ്പോൾ എങ്ങനെയാ?? വിശ്വനാഥന്റെയും മുരളിയുടെയും കൈകൾ ഒന്നുകൂടി മുറുകി പിടിച്ചു അർജുൻ ചോദിച്ചപ്പോൾ അവരും ആ പിടിത്തം കൂടുതൽ മുറുക്കി..

ഞാൻ മരിച്ചെന്നു വിശ്വസിക്കുന്ന അവന്റെ മുന്നിൽ ജീവനോടെ എനിക്ക് പോയി നിൽക്കണം അവന്റെ കണ്ണുകളിലെ ഭയം കണ്ടറിയണം അങ്ങനെയാവട്ടെ ഈ പകപോക്കലിന്റെ തുടക്കം അവരോടൊപ്പം എല്ലാം കേട്ടുനിന്ന കാർത്തിയും അഭിയും മാധവനും കൂടി ചേർന്ന് കൈകൾ കോർത്തു പിടിച്ചു പ്രതികാരത്തിന്റെ രൗദ്ര ഭാവം ആവാഹിച്ചു കണ്ണുകളിൽ അഗ്നി പടർത്തി അവർ അംഗത്തിന് തുടക്കം കുറിച്ചു (ഇനി അവരുടെ പ്രതികാര കഥ ) 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 മട്ടുപ്പാവിൽ ഇരുന്ന് മദ്യം നിറച്ച ഗ്ലാസ്‌ ചുണ്ടോടുപ്പിക്കുകായായിരുന്നു മുരളി ശങ്കർ മദ്യം ശരീരത്തിലേക്ക് പകരുന്ന ആ ലഹരിയേക്കാൾ തന്റെ പുതിയ ബിസിനസ്‌ സംരംഭത്തിലൂടെ കിട്ടിയ ലാഭ വിഹിതമായിരുന്നു ഇന്ന് അയാളുടെ മനസിനെ പിടിച്ചുലച്ച ലഹരി.. 2കോടിയാണ് ഇന്ന് ഒരു ദിവസം എന്റെ കൈകളിലേക്ക് എത്തിച്ചേർന്നത് ഹ ഹ ഹ 2 കോടി.. എന്റെ പുതിയ പാർട്ണർ നരേന്ദ്രഷേണായ്.. അവനാണ് അവനെ ഇല്ലാതാക്കുകയാണ് ഇനിയുള്ള എന്റെ ലക്ഷ്യം.. പാർട്നെർസിൽ ഒരാൾ ഇല്ലാതായാൽ 25കോടിയുടെ ഇൻഷുറൻസ് ആണ് എന്റെ കൈകളിലേക്ക് എത്തിച്ചേരുന്നത് ഹ ഹ ഹ എത്രയും വേഗം അവന്റെ കഥ ഞാൻ കഴിക്കും ഒരു ഭ്രാന്തനെ പോലെ അട്ടഹസിച്ചു ഹാളിന് അങ്ങോട്ടും ഇങ്ങോട്ടും അയാൾ നടന്നു കൊണ്ടിരുന്നു "ചതിയുടെയും വഞ്ചനയിലൂടെയും ഈ ഉണ്ടാക്കുന്നതൊന്നും ചത്തു കഴിഞ്ഞാൽ കൊണ്ടുപോകാൻ പറ്റില്ല എന്ന് ഇടക്കോർക്കുന്നത് നല്ലതായിരിക്കും " പടികൾ ഇറങ്ങി വന്ന ആളെ കണ്ടതും മുരളിക്ക് ദേഷ്യം ഇരച്ചുകയറി അയാളിൽ നിന്നും കേട്ട വാക്കുകൾ അയാളിൽ ക്രോധം നിറച്ചു ..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story