ഗീതാർജ്ജുനം: ഭാഗം 29

Geetharjunam

എഴുത്തുകാരി: ധ്വനി

സ്റ്റെപ് ഇറങ്ങി വന്ന നീരവിനെ ദേഷ്യത്തോടെ മുരളി നോക്കി.. "നോക്കേണ്ടാ ചതിയിലൂടെ ഈ ഉണ്ടാക്കുന്നത് മുഴുവനും ഇല്ലാതാവാൻ ഒരു നിമിഷം മതി.. ഈ പണം കൊടുത്താൽ കിട്ടാത്തതായി ഒരുപാട് കാര്യങ്ങൾ ഉണ്ട്.. " മുരളിയോട് അൽപ്പം കടുത്ത ശബ്ദത്തിൽ നീരവ് പറഞ്ഞു "ഹോ വന്നോ എന്റെ സീമന്ത പുത്രൻ.. ഇന്ന് എന്നോടിങ്ങനെ നിന്ന് സംസാരിക്കും വിധം നീ വളർന്നതും ഞാൻ തട്ടിപ്പും വെട്ടിപ്പും കാണിച്ചു ഉണ്ടാക്കിയ ഇതേ പണം കൊണ്ടാണ് അത് മറക്കണ്ട " നീരവിന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി മുരളി പറഞ്ഞു " ആ കണക്കൊന്നും പറയണ്ട.. ഈ നിലയിലേക്ക് മുരളി ശങ്കർ വളർന്നതിന് പിന്നിൽ ഒരുപാട് ചതിയുടെ കഥകൾ ഉണ്ടെന്ന് എനിക്കറിയാം.. നിങ്ങളെ ഞാൻ മനസിലാക്കി തുടങ്ങിയ നാൾ മുതൽ നിങ്ങളിലെ മൃഗത്തെ തിരിച്ചറിഞ്ഞ നാൾ മുതൽ വെറുത്തു തുടങ്ങിയതാണ് ഞാൻ.. നിങ്ങൾ ചതിച്ചു നേടുന്നതിൽ നിന്നും ഒന്നും ഞാൻ ആഹ്രഹിച്ചിട്ടില്ല.എന്നിട്ടും ഇടക്കെങ്കിലും ഇങ്ങോട്ട് വരുന്നത് മുജന്മത്തിൽ ചെയ്ത എന്തോ വലിയ പാപത്തിന്റെ ശിക്ഷയായി നിങ്ങളുടെ ഭാര്യയായി നിങ്ങളോടൊപ്പം ജീവിക്കേണ്ടി വന്ന എന്റെ അമ്മയുടെ വിധിയെ ഓർത്ത് മാത്രമാണ് " വെറുപ്പോടെ പറഞ്ഞു നീരവ് മുഖം തിരിച്ചു "നീരവ്...... നീ എന്തൊക്കെയാ ഡാഡിയോട് പറയുന്നത് " സ്റ്റെപ് ഇറങ്ങി വന്ന ഗായത്രി നീരവിന്‌ നേരെ ചൂടായി "മിണ്ടരുത് നീ... എന്റെ കയ്യിൽത്തൂങ്ങി നടന്ന ആ കുഞ്ഞിപ്പെങ്ങളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു..പക്ഷെ വളരും തോറും ഈ മനുഷ്യന്റെ സ്വഭാവ ഗുണങ്ങൾ ആണ് നിന്നിലേറെയും എന്ന് തിരിച്ചറിയാൻ വൈകിപ്പോയി..

തിരുത്താൻ ഞാനും അമ്മയും ഒരുപാട് ശ്രെമിച്ചെങ്കിലും അതിന് ഞങ്ങൾക്ക് വിലങ്ങു തടിയായി നിന്നത് ഈ മനുഷ്യൻ തന്നെയായിരുന്നു... അന്നേ അതിന് ശ്രെമിച്ചിരുന്നെങ്കിൽ നിന്നെ എങ്കിലും നേർവഴിക്കു നടത്താൻ എനിക്കായേനെ " നീരവ് ഗായത്രിക്ക് നേരെ ചൊടിച്ചു "അതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത് " "ഒരു തെറ്റും ചെയ്തില്ലേ അതുകൊണ്ടായിരിക്കും മറ്റൊരാളിന്റെ ഭർത്താവായിട്ടും നീ ഇപ്പോഴും അർജുനെ മനസ്സിലിട്ട് കൊണ്ട് നടക്കുന്നതും.. അവനെ ഗീതുവിൽ നിന്നും തട്ടിയെടുക്കാൻ ശ്രെമിക്കുന്നതും " പെട്ടെന്നുള്ള നീരവിന്റെ മറുപടിയിൽ ഒന്ന് പതറി "ഞാൻ ആരെയും തട്ടിയെടുക്കാൻ ശ്രെമിച്ചിട്ടില്ല എന്നിൽ നിന്നും അർജുനെ തട്ടിയെടുത്തത് അവളാണ്... ഞാനാ ആദ്യം അവനെ സ്നേഹിച്ചത്... ഒരുപാട് ഞാൻ ഇഷ്ടപ്പെട്ടു സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു പക്ഷെ എല്ലാം ശരിയായി വന്നപ്പോൾ ഞങ്ങൾക്കിടയിലേക്ക് ഒരു ശല്യമായി വന്നത് ഗീതുവാണ്‌.. അവളിൽ നിന്നും അർജുനെ എന്റെ ആക്കുന്നത് അത്ര വലിയ തെറ്റായി എനിക്ക് തോന്നിയിട്ടില്ല " നീരവിനോടായി ഗായത്രി പറഞ്ഞു "നല്ല ന്യായം.. അർജുനെ നീ സ്നേഹിച്ചതും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതും സത്യമായിരിക്കും പക്ഷെ അതേ സമയം അവന്റെ മനസ്സിൽ നിയുണ്ടോ എന്ന് കൂടി നീ ആലോചിക്കണം അർജുനും ഗീതുവും പരസ്പരം സ്നേഹിച്ചവരാണ് ഒന്നിക്കേണ്ടത് അവരായിരുന്നു അതുകൊണ്ടാണ് ദൈവം അവരെ ചേർത്ത് വെച്ചത്... പരസ്പരം സ്നേഹിക്കുന്നവരുടെ ഇടയിൽ ഒരു കരടായി ഇടിച്ചു കയറി അവരുടെ ബന്ധം തകർക്കാൻ ശ്രെമിക്കുന്ന നിനക്കൊന്നും സ്നേഹത്തെ പറ്റി പറയാൻ ഉള്ള യോഗ്യതപോലും ഇല്ല സ്നേഹമെന്നു പറയുന്നത് തട്ടിയെടുക്കലും പിടിച്ചുവെക്കലും അല്ല വിട്ടുകൊടുക്കലും കൂടിയാണ് "

"നീ എന്നെ ഉപദേശിക്കാൻ വരണ്ട എനിക്കറിയാം എന്ത് വേണമെന്ന് ente സ്നേഹം ഇങ്ങനെയാണ്... ഞാൻ ആഗ്രഹിച്ചതിനെ സ്വതമാക്കാൻ എന്റെ കൈപ്പിടിയിൽ ഒതുക്കാൻ ഞാൻ എന്തും ചെയ്യും... എന്തും " ക്രൂരമായ ഒരു നോട്ടം നീരവിന്‌ സമ്മാനിച്ച് ഗായത്രി പുറത്തേക്ക് പോയി " മക്കൾ തെറ്റായ വഴിയേ നടക്കുമ്പോൾ അവരെ പറഞ്ഞു മനസിലാക്കി നേർവഴിക്കു നടത്തണ്ടവരാണ് അച്ഛനമ്മമാർ.. അതിന് ശ്രമിക്കാതെ അവളുടെ തെറ്റുകൾക്ക് കൂട്ടുനിന്ന് ഇന്ന് അവളെ തന്നെ വലിയൊരു തെറ്റ് ആക്കി മാറ്റിയതിനു ഉത്തരവാദി നിങ്ങൾ ഒരാൾ മാത്രമാണ്... പുച്ഛം തോന്നുന്നു എനിക്ക് നിങ്ങളോട് നിങ്ങളുടെ മകൻ ആണെന്ന് പറയാൻ പോലും എനിക്ക് ഇഷ്ടമല്ല അത്രക്കും വെറുപ്പാണ് എനിക്ക് നിങ്ങളോട്" ഗായത്രിയുടെ പോക്ക് നോക്കി മുരളിയോട് ദേഷ്യത്തിൽ പറഞ്ഞു നീരവ് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും സൂട്ട്കേസിൽ നിറഞ്ഞിരിക്കുന്ന പണത്തിലേക്ക് അവന്റെ കണ്ണുകൾ പോയി അതും തട്ടി തെറിപ്പിച്ചു നീരവും ഗായത്രിക്ക് പോയ പിന്നാലെ പോയി ഒരുവേള മകനിൽ നിന്നും ഉതിർന്ന വാക്കുകൾ മുരളിയെ വേദനിപ്പിച്ചെങ്കിലും മുന്നിലിരിക്കുന്ന പണത്തിലേക്ക് നോക്കിയപ്പോൾ വീണ്ടും അയാളിൽ നിഗൂഢമായ ഒരു ചിരി വിരിഞ്ഞു ഹും ആത്മബന്ധങ്ങളേക്കാൾ എന്നും മുരളിയുടെ സിരകളിൽ ലഹരി പടർത്തിയിരുന്നത് ഇത് തന്നെയാണ് ഭ്രാന്തമായ ആവേശത്തോടെ അയാൾ എല്ലാം പെട്ടിയിലേക്ക് വാരിവെച്ചു അതുകണ്ടുകൊണ്ടാണ് മുരളിയുടെ ഭാര്യ അങ്ങോട്ടേക്ക് വന്നത് "നിങ്ങളുടെ ഭാര്യയായി ഇങ്ങോട്ട് കേറി വരുമ്പോൾ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു എനിക്ക്.. പക്ഷെ നിങ്ങളിലെ യഥാർത്ഥ മനുഷ്യനെ തിരിച്ചറിയാൻ ഞാൻ ഒരുപാട് വൈകി അപ്പോഴേക്കും എന്റെ സ്വപ്‌നങ്ങൾ അത്രെയും എനിക്ക് നഷ്ടപ്പെട്ടിരുന്നു ഒരുപാട് തവണ നിങ്ങളിൽ നിന്നും രക്ഷപെടാൻ ഞാൻ ആഗ്രഹിച്ചിരുന്നു എങ്കിലും ഈ വീടിന്റെ നാലുചുവരുകൾക്ക് ഉള്ളിൽ ഞാൻ ഒതുങ്ങി കൂടിയത് എന്റെ മക്കളെ ഓർത്താണ് അവർ അച്ഛനില്ലാതെ വളരരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു അതിന് വേണ്ടിയാ എല്ലാം കണ്ടില്ലെന്ന് നടിച്ചു സഹിച്ചും ക്ഷമിച്ചും ഞാൻ പിടിച്ചു നിന്നു ഒരുവാക്കുകൊണ്ട് പോലും ഞാൻ നിങ്ങളെ എതിർത്തിട്ടില്ല

പക്ഷെ ഇപ്പോൾ നിങ്ങളുടെ അതേ വഴിയിലൂടെയാണ് നമ്മുടെ മോളും പൊക്കോണ്ടിരിക്കുന്നത് ഒന്ന് മനസിലാക്കിക്കോ ചതിയിലൂടെ സ്വന്തമാക്കുന്ന ഈ പണത്തിന് വെറും നോട്ടുകെട്ടുകളുടെ വിലയെ ഉണ്ടായിരുന്നുള്ളു എന്ന് തിരിച്ചറിയുന്ന ഒരു ദിവസം വരും പക്ഷെ അപ്പോഴേക്കും ഒരുപാട് വൈകിപ്പോവും ഇന്ന് സ്വന്തം മകൻ നിങ്ങളുടെ മുഖത്ത് നോക്കി പറഞ്ഞിട്ട് പോയത് കേട്ടല്ലോ എന്തൊക്കെ നേടിയാലും അവന്റെ മനസ്സിൽ നിങ്ങളോടുള്ള വെറുപ്പ് എത്രത്തോളം ഉണ്ടെന്ന് മനസിലായല്ലോ ഒരു അച്ഛനെന്ന നിലയിൽ നിങ്ങൾക്ക് അതിലും വലിയ തോൽവി ഇനി ഉണ്ടാവാനില്ല "അതും പറഞ്ഞു നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു അവർ അടുക്കളയിലേക്ക് പോയി മുരളിയുടെ ദേഷ്യം ഇരട്ടിച്ചു ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷം അയാൾ മദ്യകുപ്പി കയ്യിലെടുത്തു വീണ്ടും ചുണ്ടോടു ചേർത്തു ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടപ്പോഴാണ് അയാൾ കണ്ണുകൾ തുറന്നത് അമിതമായി മദ്യപിച്ചു ബോധം മറഞ്ഞതെല്ലാം അയാളുടെ മനസിൽ തെളിഞ്ഞു വന്നു ക്ലോക്കിലേക്ക് നോക്കിയപ്പോൾ പാതിരാത്രി കഴിഞ്ഞിട്ടേ ഉള്ളു ഫോൺ എടുത്ത് ചെവിയോരം ചേർത്തു " ഹലോ mr.മുരളി ശങ്കർ " മറുഭാഗത്ത് നിന്നും കേട്ട ശബ്ദം ആരുടേതാണെന്ന് തിരിച്ചറിയാനാവാതെ മുരളി നിന്നു "മനസിലായി കാണില്ല അല്ലെ?? എങ്ങനെ മനസിലാവാനാണ് ഈ ശബ്ദം താൻ പണ്ടേക്ക് പണ്ടേ മറന്നതല്ലേ? എതിരെ വരുന്നവരെയെല്ലാം ചതിയിൽ വീഴ്ത്തി ഇല്ലാതാക്കാൻ അല്ലെ ശ്രെമിച്ചിട്ടുള്ളു അങ്ങനെയുള്ള തനിക്ക് എന്നെ ഓർമ കാണില്ല " ".പേരുപോലും പറയാതെ ഫോൺ വിളിച്ചു നീ എന്താ ആളെ കളിയാക്കുന്നോ ധൈര്യം ഉണ്ടെങ്കിൽ ആരാന്ന് പറയെടാ ആദ്യം.. മുരളിശങ്കറിന്‌ നേരെ കയർത്തു സംസാരിക്കാൻ മാത്രം ആരാ നീ " "പ്പ്ഫാ വായടക്കെടാ മുരളി ശങ്കർ പോലും ത്ഫ്ഫൂ ഇന്ന് നീ ഇങ്ങനെ സംസാരിക്കാൻ മാത്രം വളർന്നത് എന്റെ ഔദാര്യം ഒന്നുകൊണ്ട് മാത്രമാണ്....

ഈ ലോകത്ത് നിന്നും അങ്ങേ ലോകത്തേക്ക് നീ പറഞ്ഞയക്കാൻ ശ്രെമിച്ച മേലേടത്ത് മുരളിമേനോൻ ആണ് സംസാരിക്കുന്നത് " ആ ശബ്ദം ഇടിമുഴക്കം പോലെയാണ് മുരളിയുടെ കാതുകളിലേക്ക് പതിച്ചത് പെട്ടെന്ന് തന്റെ ധൈര്യം എല്ലാം ചോർന്നു പോവുന്നപോലെ തൊണ്ടയിലെ വെള്ളം വറ്റി വരണ്ടപോലെ അയാൾക്ക് തോന്നി ഒരു ആശ്രയത്തിനായി അയാൾ സോഫയിലേക്ക് ഇരുന്നു "എന്താഡാ നിന്റെ നാവിറങ്ങി പോയോ അതോ എന്റെ പേര് കേട്ടപ്പോഴേ നീ പേടിച്ചുപോയോ " " നീ നീ.... എ..ങ്ങ...നെ.... "ഒരുവിധം വിക്കി വിക്കി മുരളി ചോദിച്ചു "വിശ്വസിക്കാനാവുന്നില്ലല്ലേ ഇത്രയും നാളും നീ മരിച്ചെന്ന് വിശ്വസിച്ചവൻ ജീവനോടെ വന്നത്.. എന്നാൽ കേട്ടോ ഇതെന്റെ പുനർജ്ജന്മം ആണ്.ഇത്രയും കാലം നീ ചെയ്തതെല്ലാം ഞാൻ പുറത്തുകൊണ്ടുവരും ചതിച്ചും കൊന്നും കൊലവിളിച്ചും നീ വെട്ടിപിടിച്ചതൊക്കെയും അവകാശപെട്ടവർക്ക് നേടികൊടുക്കാനായി വന്നതാണ് ഞാൻ എത്രയൊക്കെ മറച്ചുവെച്ചാലും സത്യം ഒരിക്കൽ മറനീക്കി പുറത്ത് വരുമെടാ... " ഫോണിലൂടെ എത്തിയ ശബ്ദം കേട്ടതും കാലിനടിയിലെ മണ്ണൊലിച്ചു പോകുംപോലെ തോന്നി മുരളിക്ക് "അബദ്ധം ഒന്നും കാണിക്കരുത്... ഞാൻ... എനിക്ക് "വിക്കി വിക്കി അയാൾ പറയുന്നത് കേട്ടപ്പോൾ മറുപുറത്തു നിന്നും ഒരു അട്ടഹാസം ആണ് കേട്ടത് "എന്തായിരുന്നു ഇത്രയും നേരം നിന്റെ ശൗര്യം പുലിയെ പോലെ ചീറിയ നീ എന്തെ എലിയെ പോലെ പതുങ്ങുന്നു.... ഇതൊക്കെ ഞാൻ ചെയ്യും മുന്നേ എനിക്ക് നിന്നെ നേരിട്ടൊന്ന് കാണണം നിന്റെ ഉടമസ്ഥതിയിൽ തന്നെയുള്ള പള്ളിക്ക് പുറകിലെ പൂട്ടിക്കിടക്കുന്ന ഗ്രാനൈറ്റ്സ് ന്റെ ഗോഡൗൺ ഇല്ലേ ഞാൻ അവിടെയുണ്ടാകും അരമണിക്കൂറിനുള്ളിൽ നീ അവിടെ എത്തണം... "

ഒരു ഭീക്ഷണി പോലെ മുരളി മേനോൻ പറഞ്ഞു "ഞാൻ... ഞാൻ.... വരാം... " "ഹ്മ്മ് പിന്നെ അതിബുദ്ധി കാണിച്ചു നീ തീറ്റി പോറ്റുന്ന ഗുണ്ടകളെയും ഇങ്ങോട്ട് ഇറക്കുമതി ചെയ്യാൻ ഒന്നും നിക്കല്ല് അതിലൂടെ നിനക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ.... ഒറ്റക്ക് ഒറ്റക്ക് എത്തണം നീ ഇവിടെ " "ഞാൻ ഒറ്റക്ക് വന്നോളാം " ഫോൺ കട്ട്‌ ചെയ്ത് വണ്ടിയെടുത്ത് മുരളി ചീറിപ്പാഞ്ഞു ഇതുവരെ നേടിയതെല്ലാം കൈവിട്ടു പോകുന്നെന്ന് തോന്നിയ നിമിഷം അകാരണമായ ഭയം അയാളിൽ വന്നു നിറഞ്ഞിരുന്നു.. സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത വാക്കുകൾ അയാളെ ആകെ ഉലച്ചിരുന്നു ഇത്രയുംനാൾ കൊണ്ട് വെട്ടിപിടിച്ചു നേടിയതെല്ലാം കൈവിട്ടു പോവുമെന്ന ചിന്ത അയാളെ ഒരു ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിച്ചു ഗോഡൗണിൽ മുന്നിൽ കാർ നിർത്തി അയാൾ പതിയെ മുകളിലത്തെ നിലയിലേക്ക് ചുവടുവെച്ചു ആ ബിൽഡിംഗ്‌ ന്റെ ഏറ്റവും മുകളിലായി അയാളുടെ വരവുംകാത്ത് കൈകെട്ടി പുറം തിരിഞ്ഞു നിൽക്കുന്ന ആളെ കണ്ടതും മുരളിയുടെ ഭയം ഇരട്ടിച്ചു "വെൽക്കം വെൽക്കം mr.മുരളിശങ്കർ " കൈകൊട്ടി കൊണ്ട് മുരളി നേരെ തിരിഞ്ഞു വർഷങ്ങൾക്ക് ശേഷം താൻ മരിച്ചുവെന്ന് വിശ്വസിച്ചവൻ ജീവനോടെ മുൻപിൽ നിൽക്കുന്നത് കണ്ടതും അയാളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ സ്ഥാനം പിടിച്ചിരുന്നു അവ നെറ്റിയിൽനിന്നും ചെന്നിയിലൂടെ ഒലിച്ചിറങ്ങി വിറയ്ക്കുന്ന കാലടികളിലൂടെ അയാൾക്കരികിലേക്ക് മുരളി നടന്നു നീങ്ങി "നിൽക്ക് നിൽക്ക്... കഥാപാത്രങ്ങൾ ഇനിയുമുണ്ട് കടന്നു വരാൻ " എന്ന് പറഞ്ഞതും അയാളുടെ കാലുകൾ നിശ്ചലമായി ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ടു മുരളിമേനോന്റെ അടുത്തേക്ക് നടന്നടുക്കുന്ന അർജുനെയും വിശ്വനെയും മാധവനെയും കിരണിനെയും അഭിയേയും എല്ലാം കൊണ്ടും ഭയന്നു വിറച്ചു ശ്വാസം നിലക്കുന്ന രീതിയിൽ അയാൾ എല്ലാവരെയും മാറി മാറി നോക്കി .............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story