ഗീതാർജ്ജുനം: ഭാഗം 4

Geetharjunam

എഴുത്തുകാരി: ധ്വനി

മറിഞ്ഞു വീണു എന്നല്ലാതെ ഒന്നും ഗീതുവിന് ഓർമയുണ്ടായിരുന്നില്ല. കണ്ണുതുറന്നു നോക്കുമ്പോൾ താൻ ആരുടെയോ മുകളിൽ വീണു കിടക്കുകയാണ് എന്ന് അവൾക്ക് മനസ്സിലായി പയ്യെ അയാളുടെ നെഞ്ചിൽ നിന്നും മുഖമുയർത്തി നോക്കിയപ്പോൾ കാണുന്നത് തന്നെ ക്രോധത്തോടെ നോക്കുന്ന അർജുനെയാണ്. അവളുടെ ആ നോട്ടത്തിൽ ഒരു നിമിഷം കണ്ണുകൾ കുരുങ്ങിയെങ്കിലും പെട്ടെന്ന് തന്നെ നോട്ടം പിൻവലിച്ചു അവൻ എഴുനേൽക്കാനായി ശ്രെമിച്ചു ഉടനെ മഞ്ജു വന്നു അവളെ താങ്ങിപിടിച്ചു. ചാടി പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും അടക്കിയുള്ള ചിരിയും കളിയാക്കലുകളും കേട്ടു എല്ലാവരും തിരിഞ്ഞ് നോക്കിയപ്പോൾ ഓഫീസിലെ ഒരുകൂട്ടം ആൾക്കാർ അവിടെ ചിരിച്ചുകൊണ്ട് നിൽക്കുന്നതാണ് കണ്ടത് അവരെ പറഞ്ഞിട്ടും കാര്യമില്ല ചക്ക ഇട്ടത്പോലെയായിരുന്നു രണ്ടിന്റെയും വീഴ്ച അതുകൂടി കണ്ടപ്പോൾ അർജുന്റെ നിയന്ത്രണം വിട്ടുപോയി അവന്റെ ഒരു നോട്ടത്തിൽ തന്നെ എല്ലാവരും അവിടുന്ന് പോയി..

" I'm സോറി 'പേടിച്ചു പേടിച്ചു ഗീതു എങ്ങനെയോ പറഞ്ഞൊപ്പിച്ചു എല്ലാം കയ്യിൽ നിന്നും പോയി ആകെ പേടിച്ചു നിൽക്കുന്ന ഗീതുവിനു നേരെ അർജുൻ പാഞ്ഞു "സോറി പോലും ആരുടെ എവിടെനോക്കിയാടി നടക്കുന്നെ നിന്റെ മുഖത്തു കണ്ണില്ലേ വീഴാൻ ആണേൽ ഒറ്റക്ക് വീണാൽപ്പോരേ ബാക്കിയുള്ളോരെകൂടി മെനക്കെടുത്താൻ ആയിട്ട് രാവിലെ കെട്ടിയൊരുങ്ങി ഇറങ്ങിക്കോളും.. നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല നിന്റെ ഒക്കെ വീട്ടിൽ ഇരിക്കുന്നവരെ വേണം പറയാൻ " ഇത്രയും നേരം പേടിച്ചുനിന്നിരുന്ന ഗീതുവിന്‌ അർജുന്റെ വാക്കുകൾ കേട്ടപ്പോൾ ദേഷ്യം അരിച്ചുകേറി "ഈ പറയുന്ന താൻ എവിടെ നോക്കിയാണ് നടക്കുന്നത്" ഗീതുവും വിട്ടുകൊടുക്കാൻ തയ്യാറായില്ല " മനുഷ്യൻറെ നടുവൊടിച്ചതും പോരാ എന്നിട്ട് എന്റെ നേരെ തട്ടിക്കയറുന്നോ "അർജുൻ ഗീതുവിന്‌ നേരെ വിരൽചൂണ്ടി "എൻറെ നേരെ വിരൽ ചൂണ്ടി സംസാരിക്കാൻ താനാരുവാ? രൂപവും ഭാവവും കണ്ടാൽ തോന്നും ഇതെല്ലാം തന്റെ തലയിൽ കൂടിയാണ് ഓടുന്നതെന്ന്.

"ഗീതു അവളുടെ അമർഷം മുഴുവനും പ്രകടിപ്പിച്ചു. "പെട്ടെന്നാണ് അഭിയുടെ കയ്യിലെ ബൊക്ക അവൾ ശ്രദ്ധിച്ചത് അവൻ ആവും സിഇഒ എന്ന് തെറ്റദ്ധരിച്ചു അവനുനേരെ തിരിഞ്ഞു അവൾ പറഞ്ഞു തുടങ്ങി "എൻറെ പൊന്നു സാറേ ഞാനും ഇവളും കൂടി സാറിനെ വെൽക്കം ചെയ്യാനായി ഇവിടെ ഇതൊക്കെ അറേഞ്ച് ചെയ്യുന്നതിനിടയിൽ അറിയാതെ വീണുപോയതാ. സർ ക്ഷമിക്കണം. സാറിന്റെ മുഖം കണ്ടാൽ അറിയാം ഒരു മാന്യൻ ആണെന്ന്.. ഇതാരാ സാറിന്റെ അസിസ്റ്റന്റ് ആണോ ആരായാലും എന്താ സംഭവിച്ചതെന്ന് പോലും ചോദിക്കാതെ കടിച്ചുകീറാൻ നിക്കുന്ന ഇയാളെ പോലെ ഉള്ള കാട്ടാളനെ കൂടെ കൊണ്ടുനടന്നാൽ അത് സാറിന് ദോഷം ആയി ഭവിക്കും "ഇത്രയും പറഞ്ഞു അവൾ ഉടനെ അവളുടെ സ്ഥാനത്തേക്ക് പോയിരുന്നു. ഞാൻ ആരാന്ന് അവൾക്കറിയില്ല പറഞ്ഞതുകേട്ടില്ലേ എന്നും പറഞ്ഞു മുഷ്ടി ചുരുട്ടി പല്ലുംഞെരിച്ചു അർജുൻ സീറ്റിലേക്ക് പോയിരുന്നു. അവന്റെ ഭാവം കണ്ട് കാർത്തിയും അഭിയും പരസ്പരം നോക്കി ചിരിച്ചു അർജുന്റെ കൂർത്ത നോട്ടത്തിൽ ഭയന്ന്

" ഡാ നീ വീണതിനല്ല ഇവനെ നോക്കി അവൾ മാന്യൻ എന്നുവിളിച്ചത് ഓർത്താണ് ഞാൻ ചിരിച്ചത്" എന്ന് പറഞ്ഞു കാർത്തി കയ്യൊഴിഞ്ഞു.. അതുകേട്ടപ്പോൾ ഇത്രയും നേരവും ചിരിച്ചുകൊണ്ടിരുന്ന അഭിയുടെചിരി വേഗം മാഞ്ഞു ഉടനെ കാർത്തിയുടെ കഴുത്തിൽ ഞെക്കി പിടിച്ചു അവൻ ചോദിച്ചു "ഞാൻ എന്താടാ മാന്യൻ അല്ലെ?? " "അതേയ് അതേയ് മാന്യൻ ആണേ പക്ഷെ പെണ്ണുങ്ങളുടെ മുന്നിൽ മാത്രം ആ ബൊക്ക തന്ന പെങ്കൊച്ചിനെ നോക്കി നീ വെള്ളമിറക്കുന്നത് ഞാൻ കണ്ടു. സത്യം പറഞ്ഞോ എന്താ സംഭവം " കാർത്തിയുടെ ചോദ്യത്തിൽ പെട്ടെന്ന് പതറിയെങ്കിലും ഉടനെതന്നെ എസ്‌കേപ്പ് ചെയ്യാൻ അഭി ഒരു ശ്രമം നടത്തി നോക്കി പക്ഷേ അത് മുൻകൂട്ടിക്കണ്ട് കാർത്തി അവനെ കയ്യോടെ പിടികൂടി അർജ്ജുൻ കൂടി കാർത്തി യോടൊപ്പം കൂടിയപ്പോൾ വേറെ വഴിയില്ലാതെ അഭി സത്യം പറയാൻ തയ്യാറായി. "എന്റെ പൊന്നളിയാ എനിക്കെന്തോ അനാമികയെ കണ്ടപ്പോഴേ ഒരു ഇഷ്ടം തോന്നി എന്താ പറയുക ഒരു സ്പാർക് പോലെ അല്ലാതെ വേറൊന്നുമില്ല "

"ഹോ ഇതിനോടകം പേരും നാടും നാളും ഒക്കെ നീ കണ്ടുപിടിച്ചോ "കാർത്തി കിട്ടിയ തക്കത്തിന് അഭിയെ വാരികൊണ്ട് ഇരുന്നു "അപ്പോൾ മോനെ അഭിജിത്തേ എന്താണ് ഉദ്ദേശം?? ഓഫീസിൽ കിടന്ന് കോഴിത്തരം കാണിക്കാനാണ് രണ്ടിന്റെയും ഉദ്ദേശമെങ്കിൽ തൂക്കിയെടുത്ത് ഞാൻ വെളിയിൽ കളയും"അർജുൻ കലിപ്പിച്ചു "അഭി നീ കേട്ടല്ലോ അവൻ പറഞ്ഞത് കേട്ടല്ലോ നീ ഒരു കാട്ടുകോഴി ആണെന്ന് എല്ലാരേയും അറിയിക്കരുത് "കാർത്തിയും അഭിയോട് പറഞ്ഞു "ഹോ അപ്പോൾ ഈ പറയുന്നയാളോ "എന്നെക്കാളും വലിയ കാട്ടുകോഴി നീ ആണെടാ "അഭി തിരിച്ചടിച്ചു അർജുൻ ശബ്ദമുയർത്തിയപ്പോഴേക്കും രണ്ടും വേഗന്ന് സ്കൂട്ട് ആയി അവരെ പറഞ്ഞു വിട്ടതിനു ശേഷം ഓഫീസിലെ സ്റ്റാഫ്‌ വന്നു ടേബിൾ ലും ക്യാബിനു പുറത്തും അർജുന്റെ പേരുകൊത്തിയ നെയിംബോർഡ് കൊണ്ടുവന്നു വെച്ചു. അർജുൻ പതിയെ അവന്റെ കസേരയിലേക്ക് ഒന്ന് ചാഞ്ഞു.. ഇന്ന് നീ ആഗ്രഹിച്ച പോലെ ഞാനും AVM ന്റെ ഭാഗമായി. പഠനം പൂർത്തിയാക്കി അച്ഛന്റെ ബിസിനസിലേക്ക് ഞാൻ കാലുകുത്തുന്ന ദിവസം

എന്റെ വലം കയ്യില്പിടിച്ചു നീയും കാണും എന്നെനിക്ക് വാക്ക് തന്നതല്ലേ എന്നിട്ട് ഇപ്പോൾ ഞാൻ തനിച്ചായിപ്പോയില്ലേ അറിയാതെ അർജുന്റെ കണ്ണുകളിൽ നനവ് പടർന്നു. ഉള്ളിൽ തിരയടിക്കുന്ന മനസ്സിൽ ആർത്തിരമ്പുന്ന ഓർമകളിൽ നിന്നും രക്ഷനേടാൻ അവൻ കണ്ണുകളെ ഇറുക്കിയടച്ചു.. പെട്ടെന്ന് അവന്റെമുന്നിൽ ഗീതുവിന്റെ മുഖം തെളിഞ്ഞു.. വിടർന്ന കരിമഷി ഇട്ട കണ്ണുകളും വില്ലുപോലെയുള്ള പുരികക്കൊടികളും താമരയിതൾ പോലുള്ള ചുണ്ടുകളും ആയിരം നക്ഷത്രങ്ങൾ ഉദിച്ചതുപോലെ തിളങ്ങി നിൽക്കുന്ന മൂക്കുത്തിയിലെ വെള്ളക്കല്ലും അറിയാതെ അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞു..പെൺകൊച്ചു കാണാൻ കൊള്ളാം.ഒരുവേള എല്ലാം മറന്ന് ഞാൻ അവളെ നോക്കി നിന്നുപോയി. ഒരു നിമിഷം എന്നെ തന്നെ നഷ്ടപെടുംപോലെ. പക്ഷെ പെണ്ണിന്റെ കയ്യിലിരുപ്പ് മഹാമോശമാ.. എന്തായിരുന്നു രാവിലെ അവളുടെ പ്രഹസനം. ഈ അർജുൻ ആരാണെന്ന് ഞാൻ അവൾക്ക് കാണിച്ചു കൊടുക്കാം ഉടനെ തന്നെ അർജുൻ പ്യൂണിനെ വിട്ട് ഗീതുവിനെ വിളിപ്പിച്ചു..ഈ സമയം രാവിലെ ഉണ്ടായ സംഭവത്തിൽ മഞ്ജുവിന്റെ ചീത്ത കേട്ടുകൊണ്ട് ഇരിക്കുകയായിരുന്നു ഗീതു. അങ്ങോട്ട് വന്ന അനുവും കാര്യം അറിഞ്ഞപ്പോൾ അവളോട് പറഞ്ഞത് മോശമായി പോയി എന്ന് പറഞ്ഞു. പക്ഷെ ഒരു കൂസലുമില്ലാതെ ഗീതു എല്ലാം കേട്ടു.. "എടി എന്നെ പറഞ്ഞത് ഞാൻ ക്ഷെമിച്ചു പക്ഷെ എന്റെവീട്ടിൽ ഇരിക്കുന്നവരെ കൂടി പുള്ളി പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല അതാ അങ്ങനെയൊക്കെ പറയേണ്ടിവന്നത്. അത്രയും കേട്ടിട്ട് വെറുതെ മിണ്ടാതെ ഇരിക്കാൻ പുത്തൻപുരക്കൽ മുരളീധരൻ അല്ല എന്റെ അച്ഛൻ

"മഞ്ജുവിനോടായി ഗീതു പറഞ്ഞു "എല്ലാം ഒപ്പിച്ചവെച്ചിട്ട് ഇനി എന്റെ അപ്പന് വിളിക്കുന്നോടി കുരുപ്പേ "എന്ന് പറഞ്ഞു മഞ്ജു അവളുടെ ചെവിക്ക് പിടിച്ചു "ഒരാളുടെ മുഖത്തു നോക്കി കാട്ടാളൻ എന്നൊക്കെ പറയാൻ പാടുണ്ടോ ഗീതു അതും തെറ്റ് നിന്റെ ഭാഗത്തായിരുന്നു "അനുവും പറഞ്ഞു. ഡി അതിനു ഞാൻ സോറി പറഞ്ഞതല്ലേ എന്നിട്ടും തട്ടിക്കയറിയത് അയാളല്ലേ എന്നും പറഞ്ഞു ചെവി മേൽ ഉള്ള പിടിത്തം വിടുവിപ്പിച്ചു.. "ആ ഇനി എന്തായാലും പറഞ്ഞിട്ട് കാര്യമില്ല അയാളുടെ മുന്നിൽ പോയി പെടാതെ നോക്കിക്കോ" മഞ്ജു ഓർമിപ്പിച്ചു "അതിനു അയാളെ കാണേണ്ട അവസ്ഥ ഞാൻ ഉണ്ടാക്കില്ല അയാൾ അല്ലല്ലോ നമ്മുടെ ബോസ് " എന്നും പറഞ്ഞു ഗീതു നിശ്വസിച്ചു. "മ്മ് നീ പറഞ്ഞത് ശെരിയാ ബോസിന്റെ കൂടെ ഉള്ള ഒരുത്തൻ ശെരിയല്ല ഞാൻ അദ്ദേഹം വന്നു കേറിയപ്പോഴേ നീട്ടിയ ബൊക്ക...... അനു പറഞ്ഞു പൂർത്തിയാക്കും മുന്നേ പ്യൂൺ വന്നു ഗീതുവിനെ വിളിച്ചു.. അവൾ അയാളുടെ നിർദേശ പ്രകാരം സിഇഒ യുടെ ക്യാബിനിലേക്ക് പോയി "നീ എന്താ പറയാൻ വന്നത് കൂടെയുള്ള ആള് ശെരിയല്ലെന്നോ അതെന്താ "മഞ്ജു അനുവിനോട് കാര്യം തിരക്കി.. " ആഹ് ഡി അത് ഞാൻ വന്നപ്പോൾ അദ്ദേഹത്തിന് നീട്ടിയ ബൊക്ക വാങ്ങിയത് കൂടെ വന്നവനാ അത് തട്ടിപ്പറിച്ചു വാങ്ങിയത് "

അനു പറഞ്ഞു തീർന്നതും മഞ്ജു ഇരുന്നിടത്തുനിന്ന് ചാടി എഴുന്നേറ്റു എന്താടി എന്ത് പറ്റി അനു ആവലാതിയോടെ ചോദിച്ചു ഡി മിക്കവാറും പ്യൂൺ വിളിച്ചത് അവളെ ജോലിയിൽ നിന്നും പറഞ്ഞുവിടാനാവും എന്ന് മഞ്ജു പറഞ്ഞു.. അവളിൽ നിന്നും കാര്യം അറിഞ്ഞു അനുവും താടിക്ക് കയ്യും കൊടുത്ത് ഇരുന്നു. ഈ സമയം ഇതൊന്നും അറിയാതെ CEO യുടെ ക്യാബിനു മുന്നിൽ അകത്തേക്ക് കേറാൻ അനുവാദം ചോദിച്ചു നിൽക്കുകയായിരുന്നു ഗീതു.. അവൾ അകത്തു കേറിയപ്പോഴേക്കും തന്റെ ചെയറിൽ തിരിഞ്ഞു ഇരിക്കുകയായിരുന്നു അർജുൻ." സർ "അവൾ ശബ്ദം താഴ്ത്തി വിളിച്ചു പ്രതികരണം ഒന്നും കിട്ടാത്തതുകൊണ്ട് അവൾ ഒന്നുകൂടി വിളിച്ചു.. പെട്ടെന്ന് ചെയർ റോൾ ചെയ്ത് അർജുൻ അവൾക്ക് നേരെ തിരിഞ്ഞു ചെയറിൽ ഇരിക്കുന്ന ആളെ കണ്ട് സ്തംഭിച്ചു പോയ ഗീതുവിന്റെ കിളികൾ പല വഴിക്ക് പറന്നുപോയി പയ്യെ നെയിംബോർഡിലേക്ക് കണ്ണുകൾ പായിച്ചു അർജുൻ വിശ്വനാഥൻ മംഗലത്ത് CEO എന്ന് കണ്ടതും ബാക്കിയുണ്ടായിരുന്ന കിളികളും പറന്നുപോയി.... ഈശ്വരാ അർജുൻ വിശ്വനാഥൻ മംഗലത്ത് ഇതായിരുന്നോ ഈ AVM അവൾ നെഞ്ചത്ത് കയ്യും വെച്ചു ഇളിച്ചുകൊണ്ട് അർജുൻ നേരെ നോക്കി.......... തുടരും...........

ഗീതാർജ്ജുനം : ഭാഗം 3

Share this story