ഗീതാർജ്ജുനം: ഭാഗം 7

Geetharjunam

എഴുത്തുകാരി: ധ്വനി

അയ്യോ എന്ന ശബ്ദം കേട്ട് ഗീതുവും കാർത്തിയും മഞ്ജുവും അഭിയും ഒരുപോലെ തിരിഞ്ഞു നോക്കിയപ്പോൾ ഇരുന്ന സീറ്റിൽനിന്നും ചാടി എഴുന്നേറ്റ് നിന്ന അനുവിലേക്കാണ് ആ നാലുപേരുടെയും കണ്ണുകൾ നീണ്ടത്..പെട്ടെന്ന് ചാടി എഴുന്നേറ്റ് നോക്കിയപ്പോൾ ഗീതുവും മഞ്ജുവും കാർത്തിയും അവളെ സംശയത്തോടെ നോക്കുന്നതാണ് കണ്ടത് . അവരുടെ നോട്ടത്തിൽ നിന്നും പണിപാളി എന്നവൾക്ക് മനസിലായി.. "ഞാൻ എന്തിനാ ഇപ്പോൾ ചാടി എഴുന്നേറ്റത് എന്നവൾ സ്വയം ഓർത്തു ആ നിമിഷത്തെ പഴിച്ചു.. " എന്നാൽ ഇനി ചത്താലും വേണ്ടില്ല എന്ന ഭാവത്തോടെ ചിരിച്ചോണ്ട് നിൽക്കുന്ന അഭിയിലേക്കും പതിയെ ആ കണ്ണുകൾ നീണ്ടു.. അതും കൂടെ കണ്ടപ്പോൾ തൃപ്തിയായി എന്ന മട്ടിൽ അവൾ ദയനീയതയോടെ എല്ലാരേയും നോക്കി.. "ഇത്രയും ബഹളം വെക്കേണ്ട കാര്യം ഒന്നുല്ല എനിക്ക് ഒന്നും പറ്റിയില്ല അനു I'm perfectly alright എന്നുപറഞ്ഞു അഭി കാലുകുടഞ്ഞു കാണിച്ചു " "അതിനു ഞാൻ അതിനാണ് ബഹളം വെച്ചതെന്ന് ആര് പറഞ്ഞു.. ഇത്രയും വലിയ ശബ്ദം കേട്ട് പേടിച്ചു അയ്യോന്ന് വെച്ചതാ "

തടിതപ്പാനായി അത്രയും പറഞ്ഞു അവനെ നോക്കി മുഖം വെട്ടിച്ചു അനു ജോലിയിലേക്ക് ശ്രദ്ധിച്ചു... "അളിയാ നീ എന്താ ഓർത്തെ അവൾ വളഞ്ഞെന്നോ 2ദിവസം കൊണ്ട് അവളെ വളക്കാൻ നീ ആരാ വിജയ് ദേവര്കൊണ്ടയോ മനുഷ്യൻ ഇത്ര ആക്രാന്തം പാടില്ല "കാർത്തി അഭിയുടെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു .. അഭി പയ്യെ ഒന്ന് ഇളിച്ചു കാണിച്ചു അനുവിനെ ഒന്നുകൂടി നോക്കി എവിടെ ഒരു മൈൻഡും ഇല്ല "ഇവളെയും ഈ കമ്പ്യൂട്ടറും ഇവളുടെ അമ്മ ഒരുമിച്ചാണോ പെറ്റിട്ടത് പല്ലിറുമ്മി അത്രയും പറഞ്ഞു അഭി നടന്നു "അവന്റെ പറച്ചിൽ കേട്ട് ഗീതുവും മഞ്ജുവും കാർത്തിയും ചിരിച്ചു ശേഷം കാർത്തി അഭിയുടെ പുറകെയും ഗീതുവും മഞ്ജുവും അവരുടെ ജോലികളിലേക്കും കടന്നു.. അനുവിന്റെ കാര്യം രഹസ്യമായി ഗീതുവും മഞ്ജുവും സംസാരിച്ചു.. എന്തൊക്കെയോ സംശയങ്ങൾ അവരിൽ മുളപൊട്ടി.. കൂടെ നടന്ന കൂട്ടുകാരിയുടെ ചെറിയ മാറ്റം പോലും മനസിലാക്കാൻ അവർക്ക് എളുപ്പം സാധിച്ചു.. കണ്ടുപിടിക്കാം എന്നവർ തീരുമാനിച്ചു ഗീതു ആ ഫയൽ എടുത്ത് തുറന്ന് വെച്ച് പെൻസ്റ്റാൻഡിൽ നിന്നും കുറെ കളർ പെൻസിൽസ് എടുത്തു നീ ഇതെന്താ വല്ല പെയിന്റിംഗ് കോംപെറ്റീഷനും പോകുന്നുണ്ടോ എന്ന് മഞ്ജു ചോദിച്ചു അർജുൻ അവളെ ഏൽപ്പിച്ച പുതിയ വർക്ക്‌ ആണെന്നും ഇനിയും തന്നെ കഷ്ടപെടുത്താൻ ഉള്ള നീക്കം ആണെന്നൊക്കെ ഗീതു മഞ്ജുവിനോട് പറഞ്ഞു

"കഴിഞ്ഞ തവണ ആ ഡേറ്റ് ഒന്ന് നോക്കിയിരുന്നെങ്കിൽ നിനക്ക് അബദ്ധം പറ്റില്ലായിരുന്നു ഇതിൽ ഏതാ ഡേറ്റ് എന്നും ചോദിച്ചു മഞ്ജു ഡേറ്റ് നോക്കിയതും അതിൽ തൊട്ട് അടുത്ത ദിവസത്തെ ഡേറ്റ് ആയിരുന്നു പ്രസന്റേഷൻ നടത്തേണ്ടത് 2ദിവസത്തിന് ശേഷവും അവൾ അത് കാണിച്ചതും കഴിഞ്ഞ തവണ എന്നെ പറ്റിച്ചതുകൊണ്ട് ഇത്തവണ ഞാൻ ഡേറ്റ് നോക്കുമെന്ന് അയാൾക്കറിയാം അത്കൊണ്ട് അയാൾ മനഃപൂർവം ഡേറ്റ് മാറ്റിയതാടി എന്നും പറഞ്ഞു ഗീതു അത് കുളമാക്കാൻ തുടങ്ങി.. "നിൽക്ക് ഇനി അഥവാ ഇത് വരാനിരിക്കുന്ന പ്രൊജക്റ്റ്‌ ആണെങ്കിലോ... നീ ഈ കാണിക്കുന്നത് അബദ്ധം ആവില്ലേ "മഞ്ജു അവളുടെ സംശയം പ്രകടിപ്പിച്ചു.. ഗീതുവിന്റെയുള്ളിലും അങ്ങനൊരു തോന്നൽ ഉണ്ടായി നാളെ രാവിലെ ഇത് കൊടുത്താൽ മതിയെന്നാണ് പറഞ്ഞത് എങ്കിൽ ഇത് ആരോടേലും ചോദിച്ച ശേഷം ചെയ്ത് തുടങ്ങാം എന്നു പറഞ്ഞു പെന്റിങ് ആയിരുന്ന കുറച്ച് വർക്കുകൾ ഗീതു ചെയ്തു തീർത്തു.. ശേഷം ഓഫീസിലെ രാഹുലിനോട് ചെന്ന് ചോദിച്ചപ്പോൾ ഇത് അടുത്ത ദിവസം നടത്തുവാനുള്ള വർമ്മ ഡിസൈൻസ് ന്റെ വർക്ക്‌ ആണെന്നും അത് കമ്പനിക്ക് അത്രത്തോളം ഇമ്പോർട്ടൻറ് ആണെന്നും രാഹുലിൽ നിന്നും ഗീതുവിന്‌ അറിയാൻ സാധിച്ചു..

എന്തെങ്കിലും ചെയ്ത് പോയിരുന്നെങ്കിൽ അബദ്ധം ആയേനെ എന്നുമവൾ ചിന്തിച്ചു മഞ്ജുവിനോട് ചെന്ന് പറഞ്ഞപ്പോൾ നല്ല രീതിയിൽ അത് ചെയ്ത് തീർക്കാൻ അവൾക്ക് സാധിക്കുമെന്ന് പറഞ്ഞു മഞ്ജു അവൾക്ക് ആത്മവിശ്വാസവും കൊടുത്തു.. ഇടക്ക് വെള്ളം കുടിക്കാനാണെന്ന് പറഞ്ഞു അവൾ സീറ്റിൽ നിന്നുപോയി... നേരെ കാർത്തിയുടെ അടുത്തേക്ക് ചെന്നു രാവിലത്തെ അനുവിന്റെ ആ ഞെട്ടലിൽ ഉണ്ടായ സംശയം അവനുമായി സംസാരിച്ചു.. അനുവിന് ഇഷ്ടമാണെങ്കിൽ അവളെ വളച്ചെടുക്കാൻ ഉള്ള ദൗത്യത്തിൽ കാർത്തിയുടെ ഒപ്പം ഗീതുവും പങ്കുചേർന്നു.. അവർ അതിനായുള്ള കരുക്കൾ നീക്കി പല പദ്ധതികളും ആസൂത്രണം ചെയ്തു.. അവളുടെ ഇഷ്ടം പുറത്തു കൊണ്ടുവരും മുന്നേ അവനെ കൊണ്ട് ഉള്ളിൽ ഉള്ള ഇഷ്ടം തുറന്ന് പറയിപ്പിക്കണമെന്നും ഗീതു പറഞ്ഞു എല്ലാം പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ദേ താടിക്ക് കയ്യുംകൊടുത്ത് ദീർഘശ്വാസവും വിട്ടു നിൽക്കുന്ന കാർത്തിയെയാണ് ഗീതു കണ്ടത് എന്ത് പറ്റി കാർത്തിയേട്ടാ മുഖത്തു ആകെ ഒരു മ്ലാനത ധോണിയും റെയ്നയും വിരമിച്ചതുകൊണ്ടാണോ ഈ മുഖം മൂകമായിരിക്കുന്നത്..എന്തോപോയ അണ്ണാന്റെ പോലത്തെ ഈ ഇരുപ്പ് കാർത്തിയെട്ടനു തീരെ ചേരുന്നില്ല

(ധോണി പോയെന്നും പറഞ്ഞു കിടന്ന് മോങ്ങിയ എന്റെ ആ കുരുപ്പിന് ഞാൻ ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു) അവൾ എളിക്കു കയ്യുംകൊടുത്തു ചോദിച്ചത് കണ്ടപ്പോൾ കാർത്തി ചിരിച്ചു "അതിലെനിക്ക് വിഷമം ഉണ്ട്... എങ്കിലും അതല്ല ഇപ്പോൾ കാര്യം .. അവന്റെ തോണിയും ഏകദേശം കരക്കടുത്തു ഞാൻ എന്റെ കാര്യം ഓർത്തു നിന്നതാ എന്നും കാർത്തി ഗീതുവിനോട് പറഞ്ഞു "ഇവരുടെ കാര്യം ഒന്ന് ok ആക്കിയെടുത്താൽ കാർത്തിയേട്ടന്റെ തോണി കരക്കടുപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു "ഗീതു അവനോടായി പറഞ്ഞു....കാർത്തിയുടെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി . അവർ ഒരുപാടുനേരം സംസാരിച്ചിരുന്നു. അങ്ങനെ കാർത്തിയും ഗീതുവും തമ്മിൽ ഒരു പുതിയ സൗഹൃദം അവിടെ മൊട്ടിട്ടു... സൗഹൃദത്തേക്കാൾ ഉപരി അവളെ സ്വന്തം പെങ്ങളായി മനസുകൊണ്ട് കാർത്തി ഏറ്റെടുത്തു തനിക്ക് അന്യമായ ഒരു ആങ്ങളയുടെ കുറുമ്പുകളും വഴക്കും സഹോദര്യ സ്നേഹവും അവളും ആവോളം ആസ്വദിച്ചു..അവൾക്ക് വർമ്മ ഡിസൈൻസ് ന്റെ വലിയൊരു വർക്ക്‌ ചെയ്ത് തീർക്കാൻ ഉണ്ടെന്ന് പറഞ്ഞു അവൾ പോവാൻ ഒരുങ്ങി.. അത് അർജുന്റെ ആദ്യത്തെ ചുവടു വെയ്‌പ്പാണ് നന്നായി ചെയ്യണമെന്ന് കാർത്തി ഓർമിപ്പിച്ചു. ശേഷം അവൾ സീറ്റിലേക്ക് പോയി അർജുൻ ചെയ്യാൻ പറഞ്ഞ ജോലിക്ക് തുടക്കം കുറിച്ചു..

ഉച്ചയായപ്പോഴേക്കും പതിവുപോലെ അവർ മൂന്നും കാർത്തിയും അഭിയും ഒരു മേശക്ക് ചുറ്റുമിരുന്നു..കാർത്തിയുടെ വാചകമടിക്ക് ആര് ചിരിച്ചില്ലേലും ഗീതു ചിരിച്ചുകൊടുത്തു..അഭിയോടും അവൾ പെട്ടെന്ന് കൂട്ടായി.. മഞ്ജു കാർത്തിയോട് ഒരു അകലം ഇട്ടെങ്കിലും അഭിയോട് നന്നായി സംസാരിച്ചുതുടങ്ങി അനു ആണെങ്കിലോ അഭിയോട് അകലം പാലിച്ചു കാർത്തിയോടും മിണ്ടി.... ഗീതു 4പേരോടും നല്ല രീതിയിൽ വായിട്ടലച്ചു അങ്ങനെ തമാശകളും പൊട്ടിച്ചിരികളുമായി അവർ ഇരുന്നു.. അഭിയുടെ നോട്ടം ഇടക്കിടക്ക് അനുവിലേക്ക് പാറിവീണുകൊണ്ടിരുന്നു അവളും ഇടക്കിടക്കു അവനെ നോക്കി..കണ്ണുകൾ തമ്മിൽ ഉടക്കുമ്പോൾ രണ്ടുപേരും പരസ്പരം ചിരിക്കും .. എന്നിട്ട് നോട്ടം മാറ്റും. കാർത്തി വേഗം ഗീതുവിനെയും മഞ്ജുവിനെയും വിളിച്ചു അവരുടെ കണ്ണുകള്കൊണ്ടുള്ള കഥകളി കാണിച്ചുകൊടുത്തു അവരുമൂന്നും പരസപരം ചിരിച്ചു തലയാട്ടി..കാർത്തിയുടെ നോട്ടവും ഇടക്കിടക്ക് മഞ്ജുവിലേക്ക് പൊയ്ക്കൊണ്ടിരുന്നു അവളാകട്ടെ പത്രത്തിൽനിന്നും തലയുയർത്തി നോക്കുന്നെ ഉണ്ടായിരുന്നില്ല.... "ഇവൾ എന്താ ദിനോസറിന്റെ കുഞ്ഞോ "എന്ന രീതിയിൽ കാർത്തി അവളെനോക്കി.. ഗീതു കഴിക്കാനായി തുടങ്ങിയപ്പോഴാണ് ഓഫീസിലെ രാഹുൽ അവർക്കരികിലേക്ക് വന്നു ഗീതുവിനോട് എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്..

അവളുടനെ ലഞ്ച് ബോക്സും എടുത്ത് അവരോട് കഴിച്ചോളാൻ പറഞ്ഞു അവന്റെയൊപ്പം ചെന്നു.. അർജുൻ കഴിക്കാനായി വന്ന് അഭിയുടെയും കാർത്തിയുടെയും അടുത്തിരുന്നു ശേഷം അവന്റെ ഗീതുവിനായി തിരഞ്ഞു അവളെ അവരുടെ കൂടെ കാണാതായതും അവൻ ചുറ്റും കണ്ണോടിച്ചു അങ്ങുമാറിയുള്ള ഒരു ടേബിളിൽ രാഹുലിനോടൊപ്പം അവൾ ഇരിക്കുന്നതായി അർജുൻ കണ്ടു അവന്റെ മുഖത്തെ പേശികൾ വലിഞ്ഞുമുറുകി മുഷ്ടി ചുരുട്ടി അവൻ ദേഷ്യം അടക്കി എങ്കിലും കണ്ണുകൾ അവർക്ക് ചുറ്റും തന്നെ തങ്ങിനിന്നു.. കാർത്തി തലയുയർത്തി നോക്കിയതും അർജുൻ ദൂരെയെങ്ങോ നോക്കുന്നതായി കണ്ടു അവന്റെ കണ്ണുകളെ പിന്തുടർന്നപ്പോളാണ് അർജുന്റെ ശ്രദ്ധ ഗീതുവിലാണെന്ന് അവൻ തിരിച്ചറിഞ്ഞത്..അവന്റെ മുഖം വലിഞ്ഞുമുറികിയതും ചുമന്നിരിക്കുന്നതും കണ്ടപ്പോൾ അവന്റെ ഉള്ളിൽ ചില സംശയങ്ങൾ ഉടലെടുത്തു.. അതൊന്ന് ഉറപ്പിക്കാനായി കാർത്തി ഒരു നമ്പർ ഇട്ടു.. "ഈ ഗീതു പോയിട്ട് എത്രനേരമായി എന്താ ഇവർക്ക് ഇത്ര സംസാരിക്കാൻ ഫോൺ വിളിച്ചു ആയിക്കൂടെ " കാർത്തി പറഞ്ഞു നിർതിയിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ അർജുനെ ഒളികണ്ണിട്ട് നോക്കി അവിടെ ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിലാണ്.. "അവളിപ്പോൾ അങ്ങ് പോയതല്ലേ ഉള്ളു എന്തേലും അത്യാവശ്യം കാണും "അഭി പറഞ്ഞു "അതെയതെ ഭാവി കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യേണ്ടതല്ലേ കഴിയുമ്പോൾ വരട്ടെ "

കാർത്തി വീണ്ടും അർത്ഥം വെച്ചു സംസാരിച്ചു.. അതുംകൂടി കേട്ടതും അർജുൻ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു "എന്താടാ എന്ത്പറ്റി എന്തെങ്കിലും പ്രശ്നം ഉണ്ടോ?? " അഭി ചോദിച്ചു "ഹേയ് ഒന്നുമില്ല എനിക്കൊരു ഇമ്പോർട്ടൻറ് കോൾ വരാനുണ്ട് ഞാൻ ഇപ്പോൾ വരാം " അർജുൻ പറഞ്ഞുനിർത്തി "ഹോ അതായിരുന്നോ കാര്യം നിന്റെ വെപ്രാളം കണ്ടപ്പോൾ ഞാൻ ഓർത്തു നിന്റെ 10കോടിയുടെ ബിസിനസ്‌ നഷ്ടമായിന്ന് "കാർത്തി പിന്നെയും അർത്ഥം വെച്ചു പറഞ്ഞു "മ്മ് ഇതുവരെ നഷ്ടമായിട്ടില്ല നഷ്ടമായാൽ അറിയിക്കാം" എന്നുപറഞ്ഞു ഗീതുവിനെയും രാഹുലിനെയും ഒന്നുകൂടി നോക്കി അർജുൻ അവിടുന്ന് പോയി... കാർത്തിയുടെ സംസാരത്തിന്റെ അർത്ഥം മനസിലാവാതെ മഞ്ജുവും അനുവും പരസ്പരം നോക്കി അഭി നോക്കിയപ്പോൾ അവൻ കണ്ണിറുക്കി കാണിച്ചു അനുവും മഞ്ജുവും കഴിച്ചു എണീറ്റതും അർജുനു ഗീതുവിനോടൊരു ചാട്ടം ഉണ്ടോന്നുള്ള കാർത്തിയുടെ സംശയം അവൻ അഭിയുമായി പങ്കുവെച്ചു.. അങ്ങനെ ആണെങ്കിൽ ആ മസ്സിൽമാനെ നമ്മൾ കയ്യോടെ പിടികൂടും എന്നവർ തീരുമാനിച്ചു ഈ സമയം വെരുകിനെ പോലെ ക്യാബിനിലൂടെ നടക്കുകയായിരുന്നു അർജുൻ കാർത്തി പറഞ്ഞ ഓരോവാക്കും അവന്റെ ഉള്ളിൽ ഒരു കനൽ സൃഷ്ടിച്ചിരുന്നു..

ഈ ഭാവി കാര്യം ഒക്കെ പറയുക എന്നുവെച്ചാൽ അതിനർത്ഥം അവർ തമ്മിൽ ഇഷ്ടത്തിലാണെന്നാണോ ഒരുപക്ഷെ രാഹുലിന് അങ്ങനെയൊരു അപ്പ്രോച്ച് ഉണ്ടാവും എന്നുവെച്ചു ഗീതുവിന്‌ അത് തിരിച്ചുണ്ടാവണം എന്നില്ലല്ലോ ആലോചിച്ചിട്ട് ഭ്രാന്ത് പിടിക്കുന്നു.. ഒരു സ്വസ്ഥതയും ഇല്ലാണ്ട് ആയപ്പോൾ അവൻ ഗീതുവിന്റെ സീറ്റിലേക്ക് പോയി ഈ സമയം അർജുൻ തന്ന ഫയലിലെ ഓരോ പേജും കണ്ട് കിളിപോയിരിക്കുകയായിരുന്നു ഗീതുവിന്‌ ഇന്നലെ വർക്ക്‌ ചെയ്തതിന്റെ ഇരട്ടി കഷ്ടപ്പാട് ഈ പ്രസന്റേഷൻ തയ്യാറാക്കാനായി സഹിക്കേണ്ടി വരുമെന്നും അവൾക്ക് ബോധ്യമായി... അർജുൻ ക്യാബിനിൽ നിന്നും അങ്ങോട്ട് ചെന്നപ്പോൾ ആ ഫയലും ആയി മൽപ്പിടുത്തം നടത്തുന്ന ഗീതുവിനെയാണ് അവൻ കണ്ടത് പേന കയ്യിലിട്ട് കറക്കിയും തലക്ക് കൈകൊടുത്തും എഴുതിയത് കുത്തിവരച്ചും അവൾ കാണിക്കുന്ന തത്രപ്പാടുകൾ അവനിൽ ചിരി ഉളവാക്കി..ഒരുനിമിഷം എല്ലാംമറന്നു അവൻ അവിടെനിന്നു.ഇതും കണ്ടുകൊണ്ടാണ് ഗായത്രി അവനടുത്തേക്ക് നടന്നടുത്തത് അവന്റെ കണ്ണുകളെ പിന്തുടർന്നു അത് എത്തി നിന്നത് ഗീതുവിലാണ്.. അവൾക്ക് സകല നിയന്ത്രണവും നഷ്ടപ്പെട്ടു ഗീതുവിനോടുള്ള ദേഷ്യവും അമർഷവും അവളിൽ ഇരട്ടിയായി അവൾ അർജുന്റെ അടുത്ത് ചെന്ന് സാർ എന്നുവിളിച്ചു..

പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് അവൻ ഗായത്രിയെ നോക്കി നേരത്തെ പോകണം ഒരു അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ അവൻ അവൾക്ക് അതിനു അനുവാദം നൽകി അവൾ പോയ ശേഷം ഒന്നുകൂടി ഗീതുവിനെനോക്കി അവൻ ക്യാബിനിലേക്ക് തിരിച്ചുപോയി എങ്കിലും അവളുടെ കുസൃതികൾ എപ്പോഴും കണ്ടോണ്ട് ഇരിക്കണമെന്നും അവൻ തോന്നി ഉടനെ തന്നെ അവൻ കാർത്തിയെ വിളിച്ചു എല്ലാ സ്റ്റാഫ്‌നെയും കാണാൻ പറ്റുന്ന രീതിയിൽ അവരെ നിരീക്ഷിക്കാനാണെന്ന് പറഞ്ഞു എല്ലാവരുടെ അടുത്തും ക്യാമറ ഫിറ്റ്‌ ചെയ്യണമെന്നും പറഞ്ഞു.. കാർത്തി ഉടനെ തന്നെ അതിനു വേണ്ട ഏർപ്പാട് ചെയ്തു.. ശേഷം അർജുൻ ക്യാബിനിൽ ഇരുന്ന് തന്നെ അവളെ കണ്ടുകൊണ്ടിരുന്നു അവൾ കാണിക്കുന്ന ഓരോന്നും കണ്ട് ആസ്വദിച്ചുകൊണ്ടിരുന്നു.. അപ്പോഴാണ് പെട്ടന്നൊരു മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞു വിശ്വനാഥൻ അർജുനെ വിളിച്ചത് അവൻ ഉടനെ അച്ഛന്റെ ഓഫീസിലേക്ക് ചെന്നു.. വർമ ഡിസൈൻസ്ന്റെ പ്രസന്റേഷനെ കുറിച് സംസാരിക്കാൻ ആയിരുന്നു അവനെ വിളിപ്പിച്ചത് വർക്ക്‌ സ്റ്റാർട്ട്‌ ചെയ്തു എന്നു പറഞ്ഞു ഫുൾ കോൺഫിഡൻസോടെ നിൽക്കുന്ന അർജുനെ കണ്ടപ്പോൾ വിശ്വനാഥൻ അഭിമാനം തോന്നി.. വൈകുന്നേരമായപ്പോഴേക്കും ഗീതു നന്നായി ക്ഷീണിച്ചു പ്രസന്റേഷൻ തയാറാക്കാൻ വേണ്ടി ഇരുപ്പ് തുടങ്ങിയിട്ട് 3മണിക്കൂർ കഴിഞ്ഞു എങ്ങനെയൊക്കെ ചെയ്തിട്ടും ഒരു പെർഫെക്ഷൻ അവൾക്ക് ഫീൽ ചെയ്തില്ല..

അവസാനം അവളുടേതായ ഐഡിയസും ആ ഫയലിലെ ഹിന്റസ് ഉം കോർത്തിണക്കി ഒരു ഇൻട്രൊഡക്ഷൻ അവൾ തയ്യാറാക്കി മഞ്ജുവിനെ കാണിച്ചു ശേഷം കാർത്തിയെയും രണ്ടുപേരും അവളുടെ ആ ആശയം വ്യത്യസ്തമാണെന്നും എല്ലാവർക്കും ഇഷ്ടപെടുമെന്നും പറഞ്ഞു... അത് കേട്ടതും ഗീതുവിന്‌ കുറച്ച് ആശ്വാസമായി അവൾ അതിൽ തുടർന്നു 5മണിയായപ്പോഴേക്കും പോകാനായി മഞ്ജുവും അനുവും അവളെ വിളിച്ചു.. ഇപ്പോൾ ഫുൾ കോൺസെൻട്രേഷൻ ഇതിലാണ് എന്തൊക്കെയോ പ്ലാൻസ് മനസ്സിൽ തെളിയുന്നുണ്ട് വീട്ടിൽ എത്തുമ്പോഴേക്കും ചിലപ്പോൾ മനസ്സ് ആകെ ബ്ലാങ്ക് ആവും ഇതേ ഡെഡിക്കേഷനോടെ ഇത് ചെയ്ത് തീർക്കാൻ പറ്റിയെന്നു വരില്ലാ അതുകൊണ്ട് കുറച്ച് കഴിഞ്ഞുവന്നോളാം എന്നവൾ പറഞ്ഞു വെയിറ്റ് ചെയ്യാമെന്നവർ പറഞ്ഞെങ്കിലും അച്ഛനെ വിളിച്ചോളാമെന്ന് പറഞ്ഞു അവരെ ഗീതു പറഞ്ഞയച്ചു.... അച്ഛനെ വിളിച്ചു വൈകുമെന്നും ഇറങ്ങാനാവുന്നതിനു മുന്നേ വിളിക്കാമെന്നും അവൾ പറഞ്ഞു. പിന്നെയും ജോലിയിൽ ശ്രദ്ധ കേന്ദ്രികരിച്ചു അവളുടെ മനസിലെ ആശയങ്ങൾ കോർത്തിണക്കി ഓരോ കാര്യങ്ങളും അവൾ വിശദമായി തന്നെ എക്സ്പ്ലെയിൻ ചെയ്തു നോട്ട് ഉണ്ടാക്കി.... സമയം വീണ്ടും കടന്നുപോയി കടുത്ത തലവേദന അനുഭവപ്പെട്ടപ്പോൾ ഗീതു പതിയെ ഫോൺ എടുത്ത് നോക്കി സമയം 7.10ചുറ്റും നോക്കിയപ്പോൾ ഓവർടൈം വർക്ക് ചെയ്യുന്ന ചിലർ അല്ലാതെ മറ്റാരും അവിടെയില്ല

" ഈശ്വരാ ഇത്രെയും നേരമായോ അറിഞ്ഞില്ലല്ലോ ഇതാണെങ്കിൽ തീർന്നിട്ടുമില്ല..ഇനിയും കുറച്ച് കാര്യങ്ങൾ കൂടി എഴുതി ചേർക്കണം, പിന്നെ നല്ല ഒരു കൺക്ലൂഷൻ കൂടി എഴുതിയാൽ മാത്രമേ പെർഫെക്ട് ആവുകയുള്ളൂ അത് വീട്ടിൽ ചെന്നിട്ട് ആവാം എന്നു തീരുമാനിച്ചു അവൾ ഫോൺ എടുത്തു അച്ഛനെ വിളിച്ചു പക്ഷെ എത്ര വിളിച്ചിട്ടും ഫോൺ കണക്ട് ആയില്ല വല്ല യൂബർ വിളിച്ചു വീട്ടിൽ പോകാമെന്നവൾ തീരുമാനിച്ചു ഫയലും എഴുതിയ റിപോർട്സും എല്ലാം ഭദ്രമായി എടുത്ത് വെച്ച് അവൾ പുറത്തേക്കിറങ്ങാൻ ഒരുങ്ങി..മീറ്റിംഗ് കഴിഞ്ഞ് അർജുൻ തിരിച്ചെത്തി വീട്ടിലേക്ക് പോവാൻ വണ്ടി എടുക്കാനായി പാർക്കിങ്ങിലേക്ക് പോവാൻ തുടങ്ങിയതും തകർത്ത് മഴ പെയ്യുകയാണ് ഇടക്കിടക്ക് ഇടിയും വെട്ടുന്നുണ്ട് നല്ല തണുത്ത കാറ്റും വീശുന്നുണ്ടായിരുന്നു അർജുൻ വല്ലാത്തൊരു ഉന്മേഷം തോന്നി കുറച്ച്നേരം കണ്ണുകളടച്ചു അവൻ കാറ്റുകൊണ്ട് അങ്ങനെനിന്നു കുറച്ച് കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ അകലെ മാറിനിന്നു ഫോണിൽ ആരെയോ വിളിക്കുന്ന ഗീതുവിനെയാണ് കണ്ടത് അവളുടെ അടുത്തേക്ക് പോകാൻ ആയി തുടങ്ങിയതും പെട്ടെന്ന് അവളുടെ അടുത്ത് നിൽക്കുന്ന രാഹുലിനെ അവൻ കണ്ടു അർജുന്റെ മനസ്സിൽ മറന്നുതുടങ്ങിയ കാർത്തിയുടെ വാക്കുകൾ പിന്നെയും അലയടിച്ചു..

രണ്ടുംകല്പിച്ചു അവർക്കരികിലേക്ക് പോവാൻ തുടങ്ങിയതും രാഹുൽ കുട നിവർത്തി ഗീതുവിന്റെ തോളിലൂടെ കൈയിട്ട് ചേർത്തുനിർത്തി കാറിലേക്ക് കേറ്റി കൊണ്ടുപോകുന്നതാണ് കണ്ടത്... ആ ഒരു കാഴ്ചകൂടി കണ്ടപ്പോൾ അർജുന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു അവൻ മഴയെപോലും വകവെയ്ക്കാതെ നനഞ്ഞുകൊണ്ട് പാർക്കിങ്ങിലേക്ക് നടന്നു.. വണ്ടിയുമെടുത്തു നേരെ മംഗലത്തേക്ക് പോയി.. ഗീതുവിനെ വീട്ടിൽ ഇറക്കി പോവാനൊരുങ്ങിയ രാഹുലിനെ അവൾ അകത്തേക്ക് ക്ഷണിച്ചെങ്കിലും പിന്നൊരിക്കലാവാം വീട്ടിൽ അമ്മ ഒറ്റക്കാണെന്ന് പറഞ്ഞു അവൻപോയി...നാളത്തെ കാര്യം അവൻ അവളെ ഓർമിപ്പിക്കുകകൂടി ചെയ്തു ഏറ്റു എന്നു പറഞ്ഞു ബൈ പറഞ്ഞു ഗീതു വീട്ടിലേക്കുംപോയി.. വീട്ടിൽ ചെന്നതും കുളിച്ചു ഫ്രഷ് ആയി അവൾ ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു വീട്ടിൽ ചെന്നിട്ടും അർജുൻ ഒരു സമാധാനവും കിട്ടിയില്ല ഉള്ളിൽ കിടന്നു ദേഷ്യവും വാശിയും സങ്കടവും നുരഞ്ഞു പൊന്തിക്കൊണ്ടിരുന്നു.. എത്രയൊക്കെ ശ്രെമിച്ചിട്ടും അവൻ ആ കാഴ്ച അത്രെയേറെ നീറ്റൽ ഉണ്ടാക്കി ഷവറിനടിയിൽ എത്രനേരം നിന്നിട്ടും അർജുൻ അവന്റെ മനസിനെ തണുപ്പിക്കാൻ കഴിഞ്ഞില്ല.....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story