ഹരിനന്ദനം: ഭാഗം 13

harinanthanam

എഴുത്തുകാരി: ഗ്രീഷ്മ വിപിൻ

രണ്ട് വർഷത്തിന് ശേഷം ശ്രീമംഗലം തറവാട് കാത്തിരിക്കയാണ് നന്ദനയുടെ തിരിച്ചു വരവിനായി. സുമിത്ര അടുക്കളയിൽ തിരക്കിട്ട ജോലിയിലാണ്... മീരയും ഉണ്ട്‌ അമ്മയെ സഹായിക്കാൻ. നന്ദു വരുന്നത് കൊണ്ട് അവളുടെ ഇഷ്ടം വിഭവങ്ങൾ ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്.... നാരായണൻ മൂത്ത മോന്റെയും മോളുടെയും മരണത്തോട് ശരീരം തളർന്നു കിടപ്പിലായതാണ്.... "മഹി.......എപ്പോഴാ നീ പോകുന്നേ......"മഹിയുടെ റൂമിലേക്ക്‌ വന്ന ജയൻ തിരക്കി. "ദാ ഞാൻ ഇറങ്ങുവാ... ഹരി അവിടെത്തെ കാര്യങ്ങളൊക്കെ റെഡിയാക്കിയിട്ടുണ്ട്.... " "ഞാൻ വരണോ മോനേ...? " "വേണ്ട അച്ഛാ.... അവിടെ ഹരിയും അവന്റെ അച്ഛനും ഉണ്ടല്ലോ.... " "നീ പോവാൻ നേരത്ത് മുത്തശ്ശനോട് പറഞ്ഞിട്ട് പോണം..... ആ മനുഷ്യൻ ഇന്നും ജീവിച്ചിരിക്കുന്നത് എന്റെ കുട്ട്യേ ഒരു നോക്ക് കാണാൻ വേണ്ടിയാ... "അയാളുടെ ശബ്ദം ഇടറിയിരുന്നു.... മഹി പെട്ടെന്ന് റെഡിയായി മുത്തശ്ശന്റെ റൂമിലേക്ക്‌ ചെന്നു....അയാൾ കണ്ണടച്ച് കിടക്കുവായിരുന്നു.. മഹി അയാളുടെ അടുത്ത് ചെന്നിരുന്നു... "മുത്തശ്ശാ.... "

നാരായണൻ കണ്ണ് തുറന്ന് ചുറ്റും നോക്കി.താൻ പ്രതീക്ഷിച്ച ആൾ ഇല്ലെന്ന് മനസ്സിലായതും അയാളുടെ മുഖത്തു സങ്കടം നിഴലിച്ചു... "മുത്തശ്ശാന് നമ്മുടെ നന്ദുനെ കാണണ്ടേ.... അവൾ ഇന്ന് വരും.... നമ്മുടെ പഴയ നന്ദുവായിട്ട്... " അത് കേട്ടതും അയാളുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായി.... അയാൾ എന്തോ പറയാൻ വേണ്ടി ശ്രമിക്കുന്നുണ്ട്... "മുത്തശ്ശാ.... ഞാൻ പോയിട്ട് വരാം... " മഹി റൂമിന് പുറത്തേക്ക് ഇറങ്ങി.. അവിടെ സുമിത്രയും മീരയും ജയനും ഉണ്ടായിരുന്നു.. "എന്നാ ഞാൻ ഇറങ്ങട്ടെ..... " "മോനേ അവൾ ഒന്നും അറിഞ്ഞിട്ടില്ല എന്നാലേ പറഞ്ഞേ... ഇനി എല്ലാം അറിയുമ്പോൾ അവൾ വീണ്ടും.... " സുമിത്ര ആശങ്കയോടെ ചോദിച്ചു... "അമ്മേ അവൾ യാഥാർഥ്യം മനസിലാക്കിയേ പറ്റും... " എന്ന് പറഞ്ഞുകൊണ്ട് ചുമരിൽ മാലയിട്ട് വെച്ച ദേവന്റെയും ഭാമയുടെയും ഫോട്ടോയിലേക്കൊന്നും അവൻ നോക്കി... "എന്നാ നിന്ന് സമയം കളയാനില്ല.. ഞാൻ ഇറങ്ങട്ടെ... " മഹി കാറിൽ കയറി പോകുന്നതും നോക്കി അവർ മൂവരും ശ്രീമംഗലത്തെ ഉമ്മറത്ത് നിന്നും. ഡ്രൈവ് ചെയുന്നതിനിടെയാണ് മഹിയുടെ ഫോൺ റിങ് ചെയ്തത്...

കാർ ഒരു സൈഡിലേക്ക് നിർത്തിയിട്ടു ഫോൺ എടുത്തു.. "ഹലോ ഹരി.... ഞാൻ അരമണിക്കൂറിനുള്ളിൽ എത്തും.. " ഫോൺ കട്ട്‌ ചെയ്തു ഡ്രൈവിംഗ് തുടർന്നു.. മഹിയെ വെയിറ്റ് ചെയ്തു അവിടെ ഹരിയും മാധവനും ഉണ്ടായിരുന്നു.. മഹി കാറിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തേക്ക് പോയി.. "ഹരി ഡോക്ടർ എന്താ പറഞ്ഞേ... " "ഞാൻ കണ്ടില്ല..നീ കൂടെ വന്നിട്ട് പോകാം എന്ന് കരുതി.. " ഡോക്ടറോട് അനുവാദം ചോദിച്ചു അവരെ അകത്തേക്ക് പ്രവേശിച്ചു.. "ഇരിക്ക്.... " "ഡോക്ടർ നന്ദനയ്ക്ക്... "മഹി ആയിരുന്നു.. "She is perfectly alright...ആ കുട്ടിക്ക് ഇപ്പൊ എല്ലാം തിരിച്ചറിയാം. ... എല്ലാം കാര്യങ്ങളും ഓർമയും ഉണ്ട്‌.. " "ഡോക്ടർ.... അവളുടെ അച്ഛനും അമ്മയും.." "See mr ശ്രീഹരി ആരെങ്കിലും പറഞ്ഞ് അറിയുന്നതിനെകാളും നല്ലതു നന്ദന എല്ലാം നേരിട്ട് മനസിലാക്കുന്നതാണ്.. ചിലപ്പോൾ ഈ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് അവൾ മനസിലാക്കിയിട്ടുണ്ടാവും... " "But ഡോക്ടർ എല്ലാം അറിഞ്ഞു കഴിഞ്ഞാൽ വീണ്ടും പഴയതു പോലെ.... " മഹി സംശയത്തോടെ ചോദിച്ചു... "അവൾ യാഥാർഥ്യം മനസിലാക്കി കഴിഞ്ഞു.... അത് ഇനി നേരിട്ട് കണ്ടു ബോധ്യപ്പെട്ടാൽ മാത്രം മതി... But..." "എന്താ ഡോക്ടർ....?

"ഹരി ആശങ്കയോടെ ചോദിച്ചു... "എല്ലാം അറിഞ്ഞു കഴിഞ്ഞാൽ ഹരിയോടുള്ള മനോഭാവം എങ്ങനെയാണെന്ന് അറിയില്ല... തന്റെ മാതാപിതാക്കളുടെ മരണത്തിനു കാരണം ഹരിയുമായിട്ടുള്ള വിവാഹം ആന്നെന്നു അറിഞ്ഞാൽ... " "ഡോക്ടർ........ " ഹരി നിർവികാരതയോടെ ഇരുന്നു... "താൻ വിഷമമിക്കേണ്ട.... നന്ദനയ്ക്ക് തന്റെ സ്നേഹം മനസിലാക്കും..... ഈ അവസ്ഥയിലും താൻ അവളെ കൈ ഒഴിഞ്ഞില്ലാല്ലോ..... നന്ദനെയെ വിളിക്കാം അല്ലേ... " മഹിയും ഹരിയും ശരി എന്നാ രീതിയിൽ തലയാട്ടി. ഡോക്ടർ സിസ്റ്ററിനെ ഫോൺ ചെയ്തു നന്ദുനെ കൊണ്ട് വരാൻ പറഞ്ഞു... "Good morning... How r u...? അവിടേക്ക് വന്ന നന്ദുനോട് ഡോക്ടർ ചോദിച്ചു... "Good morning doctor..... Iam fine... " "നന്ദനയ്ക്ക് ഇവര് ആരൊക്കെയാ എന്ന് അറിയോ... " നന്ദു ഡോക്ടറുടെ മുന്നിൽ ഇരിക്കുന്നവരെ നോക്കി... അവൾ അറിയാമെന്നു തലയാട്ടി... മഹിയെ പോയി കെട്ടിപിടിച്ചു കുറേ കരഞ്ഞു... എല്ലാവരോടും യാത്ര പറഞ്ഞു നന്ദു കാറിൽ കയറി മഹിയുടെ കൂടെ പുറകിലാണ് ഇരുന്നത്.. മഹിയുടെ മടിയിൽ കിടക്കുന്ന നന്ദുവിനെ ഹരി നോക്കി...

അവന്റെ മനസ്സിൽ അന്നത്തെ ദിവസം തെളിഞ്ഞു നിന്നും... ** നന്ദുവിനോട് തന്റെ ഇഷ്ടം അറിയിച്ചു അവളെ എല്ലാം അർത്ഥത്തിലും സ്വന്തം ആക്കാൻ ആഗ്രഹിച്ച ദിവസം.. പക്ഷേ വിധി മരണത്തിന്റെ രൂപത്തിൽ വന്ന് കളിച്ചു.... രാവിലെ അവളെയും കൂടി അമ്പലത്തിൽ പോയി വന്നതിന് ശേഷം ഉച്ചയ്ക്കുള്ള കാര്യങ്ങൾ റെഡി ആക്കുന്ന തിരക്കിലായിരുന്നു.... കുറേ സമയമായി ഫോൺ കിടന്നു അടിക്കാൻ തുടങ്ങിയിട്ട്... മഹി ആയിരുന്നു വിളിച്ചത്... പക്ഷേ മറുവശത്തിന്ന് കേട്ട വാർത്ത...... അമ്മയോടും അച്ഛനോടും കാര്യം പറഞ്ഞു.... നന്ദുനോട് ഇപ്പോ ഒന്നും പറയണ്ട എന്നും പറഞ്ഞു.... അവിടെ എത്തി അവളുടെ അച്ഛനെയും അമ്മയും വെള്ളപുതപ്പിച്ചു കിടത്തിയത് കണ്ടതും നന്ദു ഹരിയുടെ കൈയിലേക്ക് മയക്കി വീണു. "ഡോക്ടർ നന്ദന.... " "നിങ്ങൾ പേഷ്യന്റിന്റെ...??" "എന്റെ വൈഫ്‌ ആണ്...." "Ok.... See Mr....? " "ശ്രീഹരി.... " " physically നന്ദനയ്ക്ക് ഒരു കുഴപ്പവുമില്ല.. but mentally..... ആ കുട്ടിയുടെ അച്ഛനും അമ്മയും ഇനി ഇല്ല എന്നു ഉള്ളത് അയാളുടെ മനസിന്‌ അംഗീകരിക്കാൻ തയാറാവുന്നില്ല...... ഇപ്പൊ മയക്കി കിടത്തിയിട്ടാണ് ഉള്ളത്...

ഉണർന്നു കഴിഞ്ഞാൽ ചിലപ്പോൾ വയലറ്റ് ആകാനും ചാൻസ് ഉണ്ട്‌... " "ഡോക്ടർ ഇത്‌ ഇപ്പൊ എത്ര നാള്.... " ഹരി ഡോക്ടർ പറഞ്ഞത് ഒരു ഷോക്ക് ആയിരുന്നു.. " മനുഷ്യന്റെ മനസ്സിന്റെ കാര്യമല്ലേ. ചിലപ്പോൾ പെട്ടെന്ന് ശരിയാവും... മറ്റുചിലപ്പോൾ വർഷങ്ങൾ എടുത്തേക്കാം... " ഹരി ആകെ തകർന്നു പോയിരുന്നു. "ടോ താൻ ഇങ്ങനെ തളർന്നു പോകാൻ പാടില്ല... ഇവിടെ നന്ദനയ്ക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല വരുന്നു തന്റെ സ്നേഹവും കരുതലുമാണ്... " "ഡോക്ടർ അവൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യാൻ തയാറാണ്. എനിക്ക് എന്റെ പഴയ നന്ദുനെ തിരിച്ചു കിട്ടിയാൽ മതി.... " "ഞാൻ പറഞ്ഞല്ലോ ഹരി തന്റെ സ്നേഹത്തിലൂടെ അവളെ നമ്മുക്ക് മാറ്റിയെടുക്കാം.." "ഡോക്ടർ ആ കുട്ടി ഭയങ്കര ബഹളം ഉണ്ടാക്കുന്നു.... ആര് പറഞ്ഞിട്ടും അനുസരിക്കുന്നില്ല.... "പെട്ടെന്നു ഡോക്ടറുടെ റൂമിലേക്ക് വന്ന നേഴ്സ് പറഞ്ഞു...

ഹരി അവൾ കിടക്കുന്നു ചെന്നതു കാണുന്നത് ആകെ അലങ്കോലം ആയി കിടക്കുന്ന റൂം ആണ് ഡ്രിപ് ഇട്ടത് വലിച്ചു പൊട്ടിച്ചിട്ടുണ്ട്... റൂമിൻറെ ഒരു മുലയിൽ ഇരുന്നു കരയുന്ന നന്ദുവിനെ കണ്ടതും ഹരിയുടെ മനസ്സൊന്നു ഇടറി.... ഹരി അവളുടെ അടുത്തേക്ക് പോയി ഇരുന്നു..അവളെ വിളിച്ചു.. "നന്ദു.... മോളെ... വാ എഴുനേൽക്ക്... " ഹരി അവളുടെ കൈ പിടിച്ചു... "ആഹ്... വിട്ട്..... പോ..... ഞാൻ തരുല്ല..... പോ.... ദേവൻ വരട്ടെ ഞാൻ പറഞ്ഞു കൊടുക്കും എല്ലാരും പറഞ്ഞു കൊടുക്കും.... കള്ളന്മാരാണ് എല്ലാരും" അവൾ അവന്റെ കൈ തട്ടി മാറ്റി... ഹരി അവളെ കൈകളിൽ കോരി എടുത്ത് ബെഡിൽ കൊണ്ട് വന്ന് കിടത്തി... സിസ്റ്റർ ഒരു ഇൻജെക്ഷൻ എടുത്ത് .. "ദേവാ വേണ്ടെന്ന് പറ എനിക്ക് വേദനിക്കും ദേവാ........ ദേ... വാ.. " അവൾ ഉറക്കത്തിലേക്ക് വഴുതി വീണു......... തുടരും......... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story